19.6.11

എരുമകളെ കറക്കാം

                          അനിക്കുട്ടന്റെ ഒരേഒരു അച്ഛൻ... കുട്ടന്, സ്വന്തമായി അനേകം പശുക്കൾ മാത്രമല്ല; അനേകം എരുമകളും ഏതാനും കാളകളും പിന്നെ രണ്ട് അസ്സൽ പോത്തുകളും ഉണ്ട്. കുട്ടന്റെ സ്വന്തമായ വയലിൽ കൃഷിചെയ്യുന്ന നെല്ല് റിമൂവ്‌ചെയ്താൽ അവശേഷിക്കുന്ന വൈക്കോൽ, അവരെല്ലാം ചേർന്ന് മൊത്തമായി ‘അപ്പ്‌ലോഡ്’ ചെയ്യുന്നതും പകരം പാല് ചാണകം മൂത്രം ആദിയായവ മൊത്തമായും ചില്ലറയായും ‘ഡൌൺ‌ലോഡ്’ ചെയ്യുന്നതും അവിടെയൊരു പതിവ് കാഴ്ച,, ആയിരുന്നു. ഇതിൽ പ്രധാന ഐറ്റം പാലായതിനാൽ കുട്ടന്റെ വീട്ടുകാർ എന്നും കാച്ചിയപാല് കുടിച്ചിരുന്നു. പാല് കാച്ചുന്നത് അനിക്കുട്ടന്റെ ഒറിജിനൽ അമ്മ അമ്മിണിയമ്മ ആണെങ്കിലും, പശുക്കളെയും എരുമയെയും കറക്കിയിട്ട്, അകിട്ടിൽ‌നിന്നും പാല്‌ ഡൌൺ‌ലോഡ് ചെയ്യുന്നത് അനിക്കുട്ടന്റെ അച്ഛൻകുട്ടൻ തന്നെ ആയിരിക്കും.

                        അങ്ങനെയിരിക്കെ കുട്ടന് പ്രായം ഏറിയപ്പോൾ, പശുക്കളെ കറക്കാമെങ്കിലും കുട്ടിയാന കണക്ക് വളർന്ന എരുമകളെ കറക്കാൻ വയ്യാതായി. എട്ടാം‌തരം തോറ്റതുമുതൽ തേരാപാര തെക്ക് വടക്കായി നടക്കുന്ന അനിക്കുട്ടന് മുന്നിൽ പ്രശ്നം അവതരിപ്പിച്ചു,
“മോനേ അനിക്കുട്ടാ ഈ പശുക്കളെയൊക്കെ എനിക്ക് കറക്കാനാവും; എന്നാൽ നാളെമുതൽ എരുമകളെ കറക്കുന്നത് നീയായിരിക്കണം”   
“അയ്യോ അച്ഛാ ചതിക്കല്ലെ, എരുമകൾസിനെ കറക്കാനായി ഞാനൊരു സൂത്രം കണ്ടെത്താം”
“എന്ത് സൂത്രം?”
“നമുക്ക്,,, എരുമകളെ കറന്ന് മുൻ‌പരിചയമുള്ള ഒരാളെ ശമ്പളം കൊടുത്ത് നിർത്താം”
“അതിനിപ്പോൾ അങ്ങനെയൊരാളെ എവിടെനിന്ന് കിട്ടും?”
“നമ്മൾ പത്രത്തിൽ പരസ്യം കൊടുത്താൽ മതി, അത്‌വായിച്ചിട്ട് ഇവിടെ വരുന്നവരിൽ ഒരാളേ ഇന്റർവ്യൂ നടത്തി, കറവക്കാരനായി നിയമിക്കാം”
“ശരി, ഇന്ന് തന്നെ പരസ്യം കൊടുത്ത് നാളെതന്നെ ഇന്റർവ്യൂ നടത്തണം”
അച്ഛന്റെ പെർമിഷൻ ലഭിച്ച അനിക്കുട്ടൻ, സ്വന്തമായി എഴുതി തയ്യാറാക്കിയ പരസ്യം പത്രാപ്പീസിൽ പരസ്യക്കൂലിസഹിതം കൊടുത്തു.

                        പിറ്റേദിവസം നേരം പുലർന്ന് പത്ത്‌മണി ആയതോടെ അനിക്കുട്ടന്റെ വീട്ടിനുമുന്നിൽ വലിയ ആൾക്കൂട്ടം. സ്വദേശത്തും വിദേശത്തുമുള്ള അനേകം ചെറുപ്പക്കാരും വലുപ്പക്കാരും ആയ ആണുങ്ങൾ പലതരം വണ്ടിയിൽനിന്നും വീട്ടിനു മുന്നിൽ വന്നിറങ്ങുന്ന നയനമനോഹരമായ കാഴ്ച, കുട്ടൻസ് ഫേമലി കൺ‌കുളുർക്കെ കണ്ടു. വന്നവരുടെയെല്ലാം കൈയിൽ കറവക്കാരനായി പരിശീലനം ലഭിച്ച അനേകം സർട്ടിഫിക്കറ്റുകളും, പഞ്ചായത്ത് മെമ്പർ മുതൽ പാർലിമെന്റ് മെമ്പർ വരെയുള്ളവരുടെ റക്കമന്റേഷൻസും ഉണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കാൻ വന്നവരുടെ അതിക്രമങ്ങൾ കാരണം കേരളാപോലീസിന്റെ വക ഫ്രീ ആയിട്ട് ലാത്തിച്ചാർജ്ജും അറസ്റ്റും നടന്ന്, കുട്ടന്റെ വീട്ടുമുറ്റം ഒരു സമരക്കളമായി മാറി.

ഇന്റർവ്യൂ നടക്കുന്നതിന് മുൻപ് അച്ഛൻകുട്ടൻ പുറത്തിറങ്ങി ഉദ്യോഗാർത്ഥികളോട് ചോദിച്ചു,
“ഒരാൾക്കുള്ള ഒഴിവ് മാത്രമേ ഇവിടെയുള്ളു, നിങ്ങൾ ഇത്രയധികം ആളുകൾ വരാൻ കാരണം?”
“നമ്മളെല്ലാം ഇന്ന് രാവിലെത്തെ പത്രത്തിലെ പരസ്യം കണ്ട് വന്നതാണ്”
അപ്പോഴെക്കും അനിക്കുട്ടൻ പത്രവുമായി വന്നു,
“അച്ഛാ, നമ്മള് കൊടുത്ത പരസ്യം ഇന്നത്തെ പത്രത്തിൽ വന്നിട്ടുണ്ട്, ഞാനെഴുതിക്കൊടുത്തതു പോലെത്തന്നെ,”
“അതെയോ? എന്നാലും ഇത്രയധികം ആളുകൾ?”
പത്രത്തിൽ വന്ന പരസ്യം അച്ഛൻ‌കുട്ടൻ വായിച്ചു,
.
“കറവക്കാരെ ആവശ്യമുണ്ട്,,,
മരുമകളെ കറക്കാനായി മുൻ‌പരിചയമുള്ള ഒരു കറവക്കാരനെ ആവശ്യമുണ്ട്;
ആകർഷകമായ ശമ്പളം.
താമസം ഭക്ഷണം എന്നിവ ഫ്രീ.”

30 comments:

  1. അനിക്കുട്ടൻ വീണ്ടും വന്നിരിക്കുന്നു,
    എരുമകളെ കറക്കാനുള്ള പരസ്യവുമായി,,,

    ReplyDelete
  2. 'ഭക്ഷണം ഫ്രീ' എന്ന് വക്കേണ്ടിയിരുന്നില്ല .
    പാല് തന്നെ വിശപ്പകറ്റാന്‍ ധാരാളമല്ലേ!!

    ReplyDelete
  3. അനിക്കുട്ടന് എട്ടാം ക്ലാസ് ബിരുദമല്ലേ ഉള്ളത്... ഇനിയും കറവക്കാര് വന്നുകൊണ്ടേയിരിക്കും.
    ഒരക്ഷരം വരുത്തിയ വിനയെ....
    ചിരിപ്പിച്ചു.

    http://leelamchandran.blogspot.com/

    ReplyDelete
  4. ഒരക്ഷരം പിഴപ്പിച്ച പിഴവ് അല്ലേ

    ReplyDelete
  5. ഹിഹിഹി, വേളൂര്‍ കൃഷ്ണന്‍കുട്ടിയെ ഓര്‍മ്മിപ്പിച്ച് കേട്ടോ!

    ReplyDelete
  6. സംഭവം ജോറായിട്ടുണ്ട്!.പശുവിന്റെ ഫോട്ടോയ്ക്ക് പകരം ഒരെരുമയുടെ ഫോട്ടോ കിട്ടിയില്ലെ ടീച്ചര്‍ക്ക്?. എന്നാലും മരുമകളെ കറക്കുക എന്നൊക്കെ പറഞ്ഞാ‍ല്‍......?????

    ReplyDelete
  7. @കുമാര്‍ വൈക്കം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    തണലെ,,, ഫ്രീ എന്ന് കണ്ടാൽ ആളുകളൊക്കെ ഇടിച്ചുകയറും. അഭിപ്രായം എഴുതിയതിന് നന്ദി.
    @snehitha-,
    ആളുകൾ വരട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
    അക്ഷരപിശാചുക്കൾ തന്നെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @നിശാസുരഭി-,
    വേളൂർ കൃഷ്ണൻ കുട്ടിയുടെ ഹാസ്യങ്ങളെല്ലാം ഒരുകാലത്ത് വായിച്ചതാണ്. ഓർമ്മിപ്പിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
    @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  8. @Mohamedkutty മുഹമ്മദുകുട്ടി-,
    ഒരു സംഭവം ഉണ്ടായി. 18ന് ശനിയാഴ്ച കണ്ണൂരിലെ നർമ്മവേദിയിൽ എരുമകളെ കറക്കുന്ന നർമ്മം ഞാൻ അവതരിപ്പിച്ചിരുന്നു. അതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ റോഡരിൽ അതാ നാല് എരുമകൾ ലൈൻആയി ഫ്രീ ആയി നടക്കുന്നു! ഉടനെ ക്യാമറതുറന്ന് ഫോട്ടോ എടുക്കാൻ തുടങ്ങിയ എന്നെ കൂടെയുള്ള എന്റെ കെട്ടിയവൻ ഭീഷണിപ്പെടുത്തി, “ടൌണിലെ റോഡരികിൽ നിന്നും എരുമകളുടെ ഫോട്ടോ എടുക്കുന്നത് ആരെങ്കിലും കണ്ടാൽ, ആകെ നാണക്കേട്,,,“ അത് കേട്ട് ഞാനെന്റെ ക്യാമറ അടച്ചുപൂട്ടി, നല്ല ഫൊട്ടൊ അങ്ങനെ നഷ്ടപ്പെട്ടു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  9. ഇതിനാണ് "അച്ചരഫുടത" വേണമെന്ന് പറയുന്നത്, ഒരു അക്ഷരപ്പിശക് ഉണ്ടാക്കിയ പൊല്ലാപ്പ് കണ്ടില്ലേ?

    ReplyDelete
  10. കൊള്ളാമല്ലോ ടീച്ചറെ. :-) ഏതായാലും അപ്പോയിന്‍റ് ചെയ്യാഞ്ഞത് ഭാഗ്യം. സംഗതി പീഡനം ആയേനെ. :-)

    ReplyDelete
  11. അക്ഷരം ശരിയ്ക്ക് എഴുതിപ്പഠിയ്ക്കണം.

    ReplyDelete
  12. ഹൗ..... ന്റെ .. ടീച്ചറേ..........
    മരുമകളുടെ ഒരു ഫാഗ്യം.........എത്ര ആളാ.... -------ക്കാൻ.!!!!!!!!

    ReplyDelete
  13. @സിദ്ധീക്ക..-,
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    @Echmukutty-,
    @ബിഗു-,
    @ponmalakkaran | പൊന്മളക്കാരന്‍-,
    @മുല്ല-,
    വായനാദിനത്തിൽ അക്ഷരം അറിയേണ്ടതിന്റെ മാഹാത്മ്യം ഓർമ്മിച്ച എല്ലാവർക്കും നന്ദി. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  14. കൊള്ളാം ... ടീച്ചറെ...
    പോസ്റ്റ്‌ ചിരിപ്പിച്ചു ...

    ReplyDelete
  15. കറവക്കാരെ ആവശ്യമുണ്ട്,,,.. that means more than one vacancy right?

    ReplyDelete
  16. എന്റമ്മേ... അക്ഷരം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാ തീര്‍ന്നു ല്ലേ.. :)
    ;)

    ReplyDelete
  17. @Naushu-,
    @വശംവദൻ -,
    @appachanozhakkal-,
    @മുക്കുവന്‍-,
    @ശാലിനി-,
    എട്ടാം തരത്തിൽ പൊട്ടിയ അനിക്കുട്ടന് അക്ഷരം മാത്രമല്ല, ഗ്രാമറും തീരെ അറിയില്ല.
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  18. ഹ! ഹ!
    എരുമകൾ;മരുമകൾ!

    ReplyDelete
  19. എന്നാലും എന്റെ ടീച്ചറെ...ഓര്‍ത്തിട്ടു ചിരി നില്‍ക്കുന്നില്ല ..

    ReplyDelete
  20. Poor cow got no rhyming words like this...wrote to prove that I still live..

    ReplyDelete
  21. കൊള്ളാം നല്ല നര്‍മ്മം...

    ReplyDelete
  22. @jayanEvoor-,
    ഡോക്റ്ററെ നന്ദി.
    @രഘുനാഥന്‍-,
    ഇനിയും ചിരിച്ചോളൂ,,,
    @poor-me/പാവം-ഞാന്‍-,
    അയ്യോ പാവമെ, ഞാൻ ഇടയ്ക്കിടെ ആ പരിസരത്തൊക്കെ ചുറ്റിനടക്കാറുണ്ട്. ഇനി അടയാളം വെക്കാം.
    @sumesh-,
    ഒത്തിരി നന്ദി.
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  23. 'അക്ഷരപ്പിശാച്’ നന്നല്ലാന്നു മനസ്സിലായില്ലേ...?!

    ReplyDelete
  24. ടീച്ചര്‍ ചേച്ചിയുടെ എഴുത്ത് നല്ല രസമുണ്ട്. എങ്ങിനെ ഇങ്ങനെ ഒക്കെ മനോഹരമായി എഴുതുവാന്‍ കഴിയുന്നു?

    ReplyDelete
  25. @വീ കെ-,
    @poochakanny-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!