അതിമഹത്തായ
പ്രവേശനോത്സവം അടിപൊളിയായി കടന്നുവന്നെങ്കിലും അനിക്കുട്ടന് ഒട്ടും സന്തോഷം വന്നില്ല.
എൽ.കെ.ജി. ക്ലാസ്സിൽ അവനെ പഠിപ്പിച്ചിരുന്ന മിസ്സ്മാത്രം തോറ്റത്, അവന് തീരെ സഹിക്കാനായില്ല. നന്നായി പഠിച്ച
പൊന്നുമക്കൾ പാസ്സായിട്ട്, യു.കെ.ജി. ക്ലാസ്സിലേക്ക് കയറിപോകുന്നത് നോക്കിക്കൊണ്ട്
മിസ്സങ്ങനെ നിൽക്കുന്നതുകണ്ടപ്പോൽ അനിക്കുട്ടന്റെ ഇടനെഞ്ച് പൊട്ടിപ്പോയൊ എന്നൊരു
ഡൌട്ട് അവന് തോന്നിത്തുടങ്ങിയ നേരത്ത്, യൂ.കെ.ജി. മിസ്സ് അടുത്തുവന്ന് അവനെ സ്വീകരിച്ചിരുത്തി
പച്ചക്കടലാസ്സിൽ പൊതിഞ്ഞ ചുവന്നമിഠായി നൽകിയെങ്കിലും ആ സോപ്പിലൊന്നും അവൻ
വീണില്ല,
“ഇച്ച്
മഞ്ച് മതി”
“ഇപ്പോൾ
ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യു അനിക്കുട്ടാ”
ഒരഡ്ജസ്റ്റ്മെന്റിലും
വീഴാത്തവനാണല്ലൊ അനിക്കുട്ടൻ,,, അവൻ നാലാം നമ്പർ അടവെടുത്തു,
“ച്ച്
വീട്ടീപോണം,, മൂത്രോഴിക്കണം,, ന്ച്ച് ഈ ഉക്കൂള് വേണ്ടായേ”
യൂ.കെ.ജി.
മിസ്സ് ഞെട്ടിവിറച്ചു,, ഒന്നാംദിവസം ക്ലാസ്സിലിരിക്കാതെ വീട്ടിൽപോയ കുട്ടി
‘ടീസി’ വാങ്ങി പോകത്തേയുള്ളു എന്ന് അവൾക്ക് നന്നായറിയാം. അങ്ങനെയെങ്ങാനും
അനിക്കുട്ടൻ പോയാൽ???
പിന്നാലെ
പടപോലെ മറ്റുപിള്ളേരും ഓരോന്നായി സ്ഥലംവിടും. ഉള്ള ജോലിതെറിച്ചാൽ ടീച്ചറെന്ന്
പറഞ്ഞ് ഭർതൃവീട്ടുകാരുടെ മുന്നിലെങ്ങനെ ഷൈൻ ചെയ്യും? ഹോ,,, ഇവനെയൊന്ന്
അഡ്ജസ്റ്റ് ചെയ്യാൻ,,, ഒരു മഞ്ച് കിട്ടാനെന്താ വഴി,,,
യൂ.കെ.ജി. മിസ്സ്,
കൺഫ്യൂഷൻ തീരാതെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറായി നടന്നുകൊണ്ടിരിക്കെ
പെട്ടെന്നൊരു മഴപെയ്തു,,,
ചിന്നം
പിന്നം ചെറുമഴ പെരുമഴ ചറപറാ മഴ മഴ,,,
ഹായ്
മനസ്സിലൊരു മഞ്ച്പൊട്ടി,, “ട്രാപ്പ്,,,,,”
“എന്റെ
ഡീയറസ്റ്റ് മക്കളേ”
മക്കൾസെല്ലാം
കലപിലക്കും കരച്ചിലിനും സഡൻബ്രെയിക്കിട്ടു, ഒപ്പം അനിക്കുട്ടനും. മിസ്സ് പതുക്കെ,,,,
സ്ലോമോഷനിൽ ചുറ്റിനടന്നിട്ട്, ക്ലാസ്സിന്റെ നടുസെന്റ്രൽമധ്യത്തിൽ സ്റ്റാന്റപ്പായി
തുറന്ന വാതിലിന്നേരെ രണ്ട്വിരൽ ചൂണ്ടിയിട്ട് കുട്ടികളോട് പറഞ്ഞു,
“എല്ലാവരും
അങ്ങോട്ട് നോക്കിയാട്ടെ,,, അവിടെ മഴ പെയ്യുന്നത് കണ്ടൊ”
“ന്ച്ച്
മയപെയ്യിമ്പം പേടിയാവണ്”
അനിക്കുട്ടന്റെ
ഡയലോഗിനൊപ്പം വെളിയിൽ വന്ന കരച്ചിൽകേട്ട് മറ്റുള്ള കുട്ടികൾസും കരയാൻ തുടങ്ങി. വെളുക്കാൻ
തേച്ചത് ബ്ലേക്കായി മാറിയോ? യൂ.കെ.ജി. മിസ്സ് അടവൊന്ന് മാറ്റിചവിട്ടി,
“മക്കളേ,,,
ഈ മഴ ഇപ്പം പെയ്യുന്നതെന്തിനാന്നറിയോ?”
“ഇല്ല
മിസ്സ്”
“എന്നാല്
കേട്ടോ,, ഇപ്പം മഴ പെയ്യുന്നത് നിങ്ങളെല്ലാം സ്ക്കൂളിൽ വന്ന സന്തോഷം കൊണ്ടാണ്,,
എന്തുകൊണ്ടാണ്?”
“സന്തോഷം
കൊണ്ടാണ്”
“മഴ
പെയ്താൽ വെള്ളം കിട്ടും,, വെള്ളത്തിന്റെ ഉപയോഗം നിങ്ങൾക്കറിയോ?”
കുട്ടികളാരും
മിണ്ടാത്തതുകണ്ടപ്പോൾ മിസ്സ് തന്നെ ഉത്തരം പറഞ്ഞുകൊടുത്തു,
“മഴ
പെയ്താൽ നമുക്ക് വെള്ളം കിട്ടും, ആ വെള്ളം നമുക്ക് കുടിക്കാം, കുളിക്കാം, ഫുഡ്
ഉണ്ടാക്കാം, പ്ലെയ്റ്റ് വാഷ്ചെയ്യാം, ഡ്രസ് വാഷ് ചെയ്യാം, പിന്നെ നമുക്ക്
വെള്ളത്തിൽ നീന്താം… വെള്ളത്തിന്റെ ഉപയോഗം,,,?”
“നീന്താം,,,”
“നിച്ച്
നീന്തണം ങ്ഹീ,,,”
അനിക്കുട്ടന്റെ
വേറിട്ടൊരു ആവശ്യം കേട്ട മിസ്സ് ഞെട്ടി, വെയിലും മഴയും കൊള്ളാതെ കുഞ്ഞുങ്ങളെ
പഠിപ്പിക്കണമെന്നാണ് നിയമം. അപ്പോൾ വെള്ളത്തിലിറങ്ങാതെ നീന്തം പഠിപ്പിക്കാനുള്ള
സൂത്രം കണ്ടെത്തണം. ഒരു വഴി നോക്കട്ടെ,
“മക്കളെ
നിങ്ങൾക്കാർക്കെങ്കിലും നീന്താനറിയോ?”
“അറിയില്ല
മിസ്സ്”
“നിങ്ങളാരെങ്കിലും
നീന്തുന്നത് കണ്ടിട്ടുണോ?”
“കണ്ടിട്ടുണ്ട്
മിസ്സ്”
എല്ലാവരും
കോറസ്സായി പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിൽ വീണ്ടുമൊരു മഞ്ച് പൊട്ടി; ഹൊ,,
ആശ്വാസമായി,,, ഇന്നത്തെക്കുള്ള വക കിട്ടി,
“മക്കളെവിടെന്നാ
നീന്തുന്നത് കണ്ടത്?”
“ടീവീല്”
മനസ്സിലെ
മഞ്ചിന്റെ മധുരം മഴവെള്ളത്തിൽ ഒലിച്ചുപോയി. മിസ്സ് വീണ്ടും ചോദിച്ചു,
“ഹായ്
ചിൽഡ്രൻസ്,,, ടീബീൽ അല്ലാതെ ശരിക്കും നീന്തുന്നത് കണ്ടിട്ടുണ്ടോ? അറ്റ്ലീസ്റ്റ്
ഒരു കുളത്തിൽ അല്ലെങ്കിൽ റിവറിൽ, പിന്നെ സ്വിമ്മിംഗ് പൂളിൽ”
“നാന്
നീന്തുന്നത് കണ്ടിട്ടുണ്ട്,,,”
അനിക്കുട്ടൻ
പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിലൊരു മഞ്ചും ഒപ്പം മഴയും പെയ്തു,
“അനിക്കുട്ടൻ
ആര് നീന്തുന്നതാണ് കണ്ടത്?”
“കുട്ടന്റെ
മമ്മീം ഡാഡീം”
മിസ്സിനാകെ
കൺഫ്യൂഷൻ,, നീന്തൽ അറിയാവുന്ന രക്ഷിതാക്കളോ? അപ്പോൾ അനിക്കുട്ടൻ ഭാവിയിൽ ഒരു
നീന്തൽതാരമാവാനുള്ള എല്ല ലക്ഷണവും ഉണ്ടല്ലൊ. കുട്ടന്റെ വീട്ടിൽ സ്വിമ്മിംഗ്പൂൾ
ഉണ്ടാവാം; ഭാഗ്യവാൻ,
“അനിക്കുട്ടന്റെ
മമ്മീം ഡാഡിം നീന്തുന്നത് സ്വിമ്മിംഗ്പൂളിലാണൊ?”
“അതൊന്നും
ന്ക്ക് അരീല്ല, മമ്മീം ഡാഡീം വീട്ടിന്റെ ആത്ത്ന്നാ നീന്തുന്നത്”
മിസ്സിന്റെ
മനസ്സിലെ ആശ്ചര്യം വെളിയിൽ ചാടി,
“വീട്ടിന്റ
അകത്തുന്നോ? അവിടെ എങ്ങനെയാ വെള്ളം?”
“അയ്യോ
ഈ മിസ്സിനൊന്നും അരിയില്ല, ടീവീന്റെ ആത്തുന്ന് ആള് നീന്തുന്നത് മമ്മി
കാണിച്ച്തന്നിട്ടുണ്ട്. ഒരീസം രാത്ത്രിയിൽ ഒറക്കം ഞെട്ടിയേരം അത്പോലെ കുട്ടൻ കണ്ടു,
മമ്മീം ഡാഡിം നീന്തുന്നത്”