
അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ്സ്റ്റേഷനിൽ
എത്തിയപ്പോൾ എസ്.ഐ. ചോദിച്ചു,
“എപ്പോഴായിരുന്നു കല്യാണം?”
“ഇന്നലെ ആയിരുന്നു സാർ”
“ഇന്നലെയോ? അപ്പോൾ താൻ ഒറ്റ ദിവസം കൊണ്ടാണോ
കൊഴപ്പമൊക്കെ ഉണ്ടാക്കിയത്? അവര് ഡൈവോഴ്സ് ആവശ്യപ്പെടുന്നുണ്ട്”
“അതങ്ങനെ പറ്റിപ്പോയി സാർ”
“പറ്റിപ്പോയെന്നോ,, നീ കെട്ടിക്കൊണ്ടുവന്ന
പെണ്ണിപ്പോൾ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. ഇന്നോ നാളെയോ കാഞ്ഞുപോകാനും
ഇടയുണ്ട്”
“ഞാനങ്ങനെ കുഴപ്പമൊന്നും ഉണ്ടാക്കിയില്ല സാർ”
“കുഴപ്പം ഉണ്ടാക്കിയില്ലെന്നോ? എന്താ
ഉണ്ടായതെന്ന് ശരിക്കും പറഞ്ഞോ,,”
“ഇന്നലെ നടന്നത് നാടിളക്കിയ കല്യാണമായിരുന്നു
സാർ, വിവാഹ ഘോഷയാത്രക്ക് എത്രയാളാ വന്നത്! ഒരു പോയിന്റ് കടക്കാൻ അഞ്ചര മണിക്കൂർ
എടുത്തിട്ടുണ്ടാവും”
“എന്നിട്ട്?”
“സാറേ, ആ ഘോഷയാത്ര ഒന്ന് കാണേണ്ടതാണ്, ആകെ
കൊട്ടും പാട്ടും മേളവും ആയിരുന്നു. സുന്ദരിയായ അവളുടെ മേലാകെ പലനിറത്തിൽ
തിളങ്ങുന്ന പട്ടുടയാടകൾ അണിയിച്ചിരുന്നു. നെഞ്ചത്ത് മാർച്ചട്ടയും കൈകൾ നിറയെ
വളകളും നെറ്റിപ്പട്ടവും അണിഞ്ഞ് എല്ലാവരുടെയും ഒപ്പം മുത്തുക്കുട പിടിച്ച്
നടക്കുന്ന അവളുടെ എഴുന്നെള്ളത്ത് കാണേണ്ടതാണ്. താളമേളത്തിനൊത്ത് നടക്കുമ്പോൾ
അവളുടെ തലയെടുപ്പും ചന്തവും കണ്ടാൽ നോക്കിനിന്നുപോവും സാർ”
“നീയെന്താടാ പറയുന്നത്? ഇത്രക്ക് സ്വർണ്ണമോ?”
“അതേസാർ നെറ്റിപ്പട്ടം പോലും സ്വർണ്ണമാണ്; നമ്മുടെ
തട്ടാൻ കുമാരൻ പരിശോധിച്ച് 916 പരിശുദ്ധി ഉറപ്പു പറഞ്ഞതാണ്”
“നെറ്റിപ്പട്ടമോ?”
“അവൾക്ക് നെറ്റിപ്പട്ടം ഉണ്ടായിരുന്നു സാർ,, ഗുരുവായൂർ
കേശവനെ പോലെ, ചോറ്റാനിക്കര ശങ്കരനെ പോലെ,, പിന്നെയൊരു വ്യത്യാസം ഉണ്ടായിരുന്നു,,”
“അതെന്താണ്?”
“അവൾക്ക് കൊമ്പും തുമ്പിക്കൈയും ഇല്ല സാർ,,
ഉണ്ടായിരുന്നെങ്കിൽ അതിലും സ്വർണ്ണപ്പട്ട ഇടുമായിരുന്നു”
“നീയെന്താടാ പറയുന്നത്?”
“ഞാനൊരു ആനപാപ്പാനല്ലേ സാർ, അപ്പോൾ ആനക്കാര്യമല്ലേ
പറയാൻ അറിയത്തുള്ളൂ”
“എന്നിട്ട് എന്താണ് ഉണ്ടായത്?”
“ഘോഷയാത്ര എന്റെ ഗൃഹത്തിൽ പ്രവേശിച്ചപ്പോൾ
നിലവിളക്കും നിറനാഴിയുമായി സ്വീകരിച്ച എന്റെഅമ്മ അരിയെറിഞ്ഞ് ആരതി ഉഴിഞ്ഞു.
പിന്നീട് കാലിൽ വെള്ളമൊഴിച്ചശേഷം അവളെ അകത്തേക്ക് എഴുന്നെള്ളിച്ചു”
“എന്നിട്ട്?”
“രാത്രി ആയപ്പോൾ തളക്കാനായി അവളെ മണിയറയിലേക്ക്
കടത്തിവിട്ടു”
“കടത്തിവിട്ടിട്ട് എന്തുണ്ടായി?,,”
“ആദ്യമേ മണിയറയിലുണ്ടായ ഞാൻ തളക്കാനുള്ള
ചങ്ങലയുമായി അവളെ സമീപിച്ചു”
“പിന്നെ എന്തുണ്ടായി?”
“അവൾക്ക് മദംപൊട്ടി സാർ”
“മദം പൊട്ടാനോ?”
“അതേ സാർ ശരിക്കും മദം പൊട്ടി; ആരോഗ്യവും
സൌന്ദര്യവുമുള്ള എന്നെപ്പോലുള്ള ചെറുപ്പക്കാരനെ കണ്ടാൽ ആർക്കാണ് സാർ മദം
പൊട്ടാത്തത്?”
“എന്നിട്ട് നീയെന്ത് ചെയ്തെടാ?”
“മദം പൊട്ടിയനിമിഷം അവളുടെ മർമ്മസ്ഥാനത്ത് തോട്ടികൊണ്ടൊരു
കുത്തുകൊടുത്തു സാർ”
“എന്നിട്ട്?”
“ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ; പിന്നെ നടന്നതൊന്നും
എനിക്കോർമ്മയില്ല. സാർ ഞാനൊരു പാപ്പാനല്ലേ,, ആനപാപ്പാൻ”
*******
കെ.എസ് മിനി