31.3.09

3. കുടുംബാസൂത്രണവും കുട്ടികളുടെ എണ്ണവും



കുട്ടികള്‍ക്ക് ബാലവാടികള്‍ പോലെയാണ് വൃദ്ധജനങ്ങള്‍ക്ക് വയോജന കേന്ദ്രങ്ങള്‍. എന്റെ നാട്ടുകാരായ അറുപത് വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും മാസത്തില്‍ ഒരു ദിവസം അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ഒത്ത് ചേരും. അവിടെ വെച്ച് ആടുകയും പാടുകയും കഥ പറയുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്ത് ചെറുപ്പക്കാ‍രായി വീട്ടിലേക്കു തിരിച്ച് പോവും. അങ്ങനെയുള്ള ഒരു വയോജന കൂട്ടായ്മയില്‍ ഒരു ദിവസം എഴുപത് കഴിഞ്ഞ ഒരാള്‍ പങ്കു വെച്ച പൂര്‍വ്വകാല അനുഭവമാണിത്.
കഥാനായകന്റെ കല്ല്യാണം കഴിഞ്ഞു. ഭാര്യയെ നേരാംവണ്ണം കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ്. അന്നു രാത്രി രണ്ടുപേരും തട്ടിന്‍പുറത്തുള്ള മുറിയിലെ പത്തായത്തിനു മുകളില്‍ ആദ്യമായി ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു. അങ്ങനെ കിടക്കുമ്പോള്‍ ഭാര്യക്ക് ഒരു സംശയം.
“നമുക്ക് ഒരു കുട്ടി ഉണ്ടായാല്‍ എവിടെ കിടത്തും?“
“ഓ അതാണോ കാര്യം, ഇവിടെ നമ്മുടെ ഇടയില്‍ കിടത്താമല്ലോ". അയാള്‍ മറുപടി പറഞ്ഞ് കൊണ്ട് അല്പം അകന്നു മാറി കിടന്നു.
”അപ്പോള്‍ രണ്ട് മക്കളുണ്ടായാലോ?” അവള്‍ വീണ്ടും ചോദിച്ചു.
“അതിനുമാത്രം സ്ഥലം ഈ പത്തായത്തിലുണ്ടല്ലോ”. ഇതും പറഞ്ഞ് കുറച്ച് കൂടി അകന്നു മാറി കിടന്നു.
“ദേ, ഒരു സംശയം കൂടി”.
“എന്താടി പറഞ്ഞുതൊലയ്ക്ക്”.
“അത് പിന്നെ നമ്മക്ക് കുട്ടികള്‍ മൂന്നായാലോ?”
“മൂന്നായാല്‍ പിന്നെ എന്താ ഈ പത്തായത്തില്‍ തന്നെ നമ്മുടെ ഇടയ്ക്ക് കിടത്താന്‍ സ്ഥലമുണ്ടല്ലോ”.
ഇതും പറഞ്ഞ് അയാള്‍ കുറച്ച് കൂടി അകന്നു മാറി, തുടര്‍ന്ന് പത്തായത്തിന്റെ അറ്റത്ത് എത്തി താഴേക്ക് ഒറ്റ വീഴ്ച !!!!!.....
അന്ന് ആ വീഴ്ചയില്‍ വലിയ അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും രണ്ട് പേരും തീരുമാനിച്ചു ‘കുട്ടികള്‍ രണ്ട് മതി’. അങ്ങനെ കുടുംബാസൂത്രണത്തിനോട് സഹകരിച്ച് രണ്ട് മക്കളും പേരമക്കളും ചേര്‍ന്നതാണ് അവരുടെ മാതൃകാകുടുംബം.

5 comments:

  1. അങ്ങനെ ഒരനുഭവം കൊണ്ട് കുടുംബാസൂത്രണം സാധിച്ചു അല്ലേ? കൊള്ളാം
    :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഫോട്ടോയില്‍ കാണുന്ന മിക്കവരെയും പരിചയമുണ്ട്. ബ്ലോഗില്‍ നാം പരിചയപ്പെടാന്‍ വൈകി. കണ്ണുരില്‍ ബ്ലോഗ് ശില്പശാല നടന്നത് അറിഞ്ഞിരുന്നോ?

    ReplyDelete
  4. കൊള്ളാലോ കുടൂംബാസൂത്രണത്തിന്റെ പുതിയ വഴികൾ‌ !!

    ReplyDelete
  5. ശ്രീ-
    അഭിപ്രായത്തിനു നന്ദി.

    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-
    പരിചയപ്പെട്ടതില്‍ സന്തോഷം.

    കുമാരന്‍-
    അഭിപ്രായത്തിന് നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!