അനിക്കുട്ടൻ, മുത്തശ്ശിയുടെ കൂടെ എന്നും പൂജാമുറിയിൽ കടക്കുന്നത് ഭക്തി തലയിൽകയറിയതു കൊണ്ടല്ല;
പിന്നെയോ,,,,,,?
എൽ.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ സ്വന്തം വീട്ടിലെ പൂജാമുറിയിൽ കടക്കുന്നത് സാക്ഷാൽ ഉണ്ണിക്കണ്ണനെ കാണാൻ മാത്രമാണ്. മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴൽ വിളിക്കുന്ന നീലനിറമാർന്ന കാർവർണ്ണനെ സ്വയം മറന്ന് നോക്കിയിരിക്കെ; അവൻ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമംചൊല്ലുന്ന നേരത്ത് കണ്ണനെ കണ്ണടക്കാതെ നോക്കുന്ന അനിക്കുട്ടന്റെ മനസ്സിൽ ആ രൂപം ആഴത്തിൽ പതിഞ്ഞിരിക്കയാണ്. തിരുമുടിയിൽ ചൂടിയ മയിൽപീലിയെക്കാൾ അവനെ ആകർഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാൻ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കിൽ,,,
ഒരു ദിവസം അവൻ മുത്തശ്ശിയോട് ചോദിച്ചു,
“മുത്തശ്ശീ,,, ഈ ഓടക്കുഴലിന് ഇംഗ്ലീഷിലെന്താ പറയുക”
“മോനേ ഉണ്ണിക്കണ്ണനും ഓടക്കുഴലും മലയാളമാ, അതിന് ഇംഗ്ലീഷില്ല”
മുത്തശ്ശിയുടെ മറുപടി അവനെ തൃപ്തനാക്കിയില്ല. ഓടക്കുഴലിന്റെ ഇംഗ്ലീഷ് അറിഞ്ഞാലല്ലെ അതിന്റെ പേരും പറഞ്ഞ് ക്ലാസ്സിൽ ഷൈൻ ചെയ്യാൻ പറ്റത്തുള്ളു. അവൻ നേരെ മുത്തച്ഛനെ സമീപിച്ചു,
“മുത്തച്ഛാ,,, നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണനില്ലെ, നമ്മുടെ ഗോഡ്; അവൻ പാട്ട്‌പാടുന്ന ആ ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം പറഞ്ഞുതാ,,?”
ഒരുകാൽ അല്പം ഉയർത്തി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ ആൿഷൻ കാണിച്ച്‌കൊണ്ട്, ചെറുമകൻ ചോദിച്ച ക്വസ്റ്റൻകേട്ട മുത്തച്ഛൻ വളരെനേരം ആലോചിച്ചുനോക്കിയിട്ടും ആ പഴഞ്ചൻ തലയിൽ ഉത്തരം തെളിഞ്ഞില്ല. ‘ഇത് വല്ലാത്ത കാലമാ,, ഇപ്പോഴെത്തെ പിള്ളേർക്കുള്ള വിവരമൊന്നും പ്രായമായവർക്കില്ല, എന്നാലും അറിയില്ല എന്ന് പറഞ്ഞ് തോറ്റുകൊടുക്കാൻ ഒരു പ്രയാസം’,
“അത് നിന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചർതന്നെ ശരിയായി പറഞ്ഞുതരും, ഓടക്കുഴലിനെല്ലാം ഇപ്പോൾ പുതിയ ഇംഗ്ലീഷ് വേഡ് കണ്ടുപിടിച്ചിരിക്കയാ”
“അത് മുത്തച്ഛന് അറിയാത്തതുകൊണ്ടല്ലെ, ഷെയിം,, വെരി വെരി ഷെയിം,,, സില്ലീ ഓൾഡ്‌മാൻ”
അവിടെനിന്നും ഓടിപ്പോയ അനിക്കുട്ടൻ ടീവി തുറന്ന് ടോം&ജെറി വാച്ച് ചെയ്യാൻ തുടങ്ങി. ജെറിയും, ജെറിയെ ഫോളോ ചെയ്യുന്ന ടോം ആയും ചെയ്ഞ്ച് ചെയ്യുന്ന അവൻ ഉണ്ണിക്കണ്ണനെയും ഓടക്കുഴലിനെയും പെട്ടെന്ന് മറന്നു.
പിറ്റേദിവസം,
അനിക്കുട്ടന്റെ സ്ക്കൂളിൽ,
അനിക്കുട്ടന്റെ എൽ.കെ.ജി. ക്ലാസ്സിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് പിരീഡിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് മിസ്സ് മന്ദം മന്ദം, ‘ബാക്ക്ഓക്കെ’ സ്റ്റൈലിൽ നടന്നുവന്നു.
മിസ്സിസ്സ് ആവാൻ കൊതിച്ചെങ്കിലും ഇപ്പോഴും മിസ്സ് ആയി തുടരുന്ന സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്,
ചൂരീദാറിൽ മൂടിയ മേനിയഴകിൽ നിന്ന്, പരിസരത്തേക്ക് പരക്കുന്ന പൌഡറിന്റെയും സ്പ്രേയുടെയും ഗന്ധം അവരോടൊപ്പം ക്ലാസ്സിൽ നിറഞ്ഞൊഴുകി.
കുട്ടികൾ എഴുന്നേറ്റു,
“ഗുഡ്‌മോണിംഗ് മിസ്സ്”
“ഗുഡ്‌മോണിംഗ് ചിൽഡ്രൻ, യാ,, ആൾ സിറ്റ്‌ഡൌൺ”
ഇംഗ്ലീഷ് മിസ്സ് ക്ലാസ്സ് തുടങ്ങി,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒഒകെ, ബുക്ക്”
കുട്ടികൾ ഏറ്റുപറഞ്ഞു,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒഒകെ, ബുക്ക്”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീഇഎൻ, പെൻ”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീഇഎൻ, പെൻ”
ഇപ്പോൾ അതാ നമ്മുടെ അനിക്കുട്ടൻ പതുക്കെ എഴുന്നേറ്റ് നിൽക്കുന്നു!!!!!,
ക്ലാസ്സിലെ നാല്പത്തിയെട്ട് കണ്ണുകൾ അനിക്കുട്ടനെ ഫോക്കസ് ചെയ്തു,
“മിസ്സ് ഒരു ഡൌട്ട്”
“യേസ് പ്ലീസ്,,”
“നമ്മുടെ ഓടക്കുഴലിന്റെ ഇംഗ്ലീഷ് വേഡ്?”
“വാറ്റ്,,,? യൂ മീൻ ഓഡാക്കുഴൽ?”
“യെസ് മിസ്സ്”
“യാ, സിറ്റ്‌ഡൌൺ,,, വൺ മിനിട്ട്, പ്ലീസ്,,,
ഏ സിവിയർ ഹെഡ്‌എയ്ക്ക് ഫോർ മി,,, ഓൾ ദ ക്ലാസ്സ്, പ്ലീസ് റീഡ് യുവർ ലസൻ”
ആകെ വിയർക്കാൻ തുടങ്ങിയപ്പോൾ ഇംഗീഷ് മിസ്സ് ചേയറിൽ ഇരുന്ന്, സ്വന്തമായ രണ്ട് കൈയാൽ തലതാങ്ങി, തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
‘ഈ നാശംപിടിച്ച പയ്യന്റെയൊരു ചോദ്യം. ഇതൊക്കെ പഠിച്ചിരുന്നെങ്കിൽ ഈ പണിക്ക് വരുമായിരുന്നോ? ഇംഗ്ലീഷിൽ വെറും D+ വാങ്ങി എസ്.എസ്.എൽ.സി. പാസ്സായിട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി വന്നത് മാനേജർക്ക് കൊടുത്ത പണത്തിന്റെ കനത്തിലാണെന്ന് പിള്ളേരോട് പറയാൻ പറ്റുമോ? ഏതായാലും അല്പം ആലോചിക്കട്ടെ,,’
‘ഓടക്കുഴൽ,,, ഓട,,, കുഴൽ;
ഓടകൾ,,,, റോഡരികിലുള്ള ഓടകളിലെ നാറ്റംകാരണം വഴിനടക്കാൻ പറ്റാതായിട്ടുണ്ട്,,
അതിന് പറയുന്ന പേര്???,,, = ഡ്രെയിനേജ് സംവിധാനം,,,;
കുഴൽ,,,= പൈപ്പ്,,,
അപ്പോൾ ഓടക്കുഴൽ = ഡ്രെയിനേജ് പൈപ്പ്,,, ഹായി ഉത്തരം കിട്ടി,,,’
ഹെഡെയ്ക്ക് മാറിയ മിസ്സ് ‘സഡൻ ഓക്കെആയി’ എഴുന്നേറ്റു,
“ഓൾ സ്റ്റാന്റപ്പ്; അനിക്കുട്ടനെന്താ ഇംഗ്ലീഷ് നെയിം ആസ്ക് ചെയ്തത്?”
“ഓടക്കുഴൽ”
“അതാണ്,,, ഡ്രെയിനേജ് പൈപ്പ്, ഓഡാക്കുഴലിന്റെ ഇംഗ്ലീഷ് നെയിം?”
“ഡ്രെയിനേജ് പൈപ്പ്”
അനിക്കുട്ടനോടൊപ്പം എല്ലാകുട്ടികളും ഒന്നിച്ച് ഉത്തരം പറഞ്ഞു.
അന്ന് വൈകുന്നേരം,
അനിക്കുട്ടൻ വീട്ടിലെത്തിയ ഉടനെ മുത്തശ്ശിയോട് പറഞ്ഞു,
“മുത്തശ്ശീ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണൻ പാട്ടുപാടുന്നത് ഡ്രെയിനേജ് പൈപ്പ് യൂസ് ചെയ്താണ്”
അനിക്കുട്ടൻ വീണ്ടും വന്നു,,,,
ReplyDeleteboolokamonline ൽ ഞാൻ പൊസ്റ്റ് ചെയ്തതാണ്;
ഇപ്പോൾ എന്റെ സ്വന്തം മിനിനർമ്മത്തിൽ പോസ്റ്റ് ചെയ്യുന്നു.
doore doore oru koodu koottaam
ReplyDeleteഹ! ഹ!
ReplyDeleteമിക്ക സ്കൂളുകളിലും ഇപ്പോൾ ഇത്തരം നാലാം കിട മിസ്സുമാരാണ് ഭാഷ പഠിപ്പിക്കുന്നത്. ഇംഗ്ലീഷായാലും , മലയാളമായാലും.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം.
ReplyDeleteചുരിദാറിൽ മൂടിയ മേനിയഴക് എൽകെജി കുട്ടികളുടെ മനോവ്യാപാരത്തിലും എത്തിയോ?.. കാലം ഒത്തിരി മാറി.
മിസ്സേ ഫ്ലൂട്ട്.. ഫ്ലൂട്ട് = ഓടക്കുഴൽ.. മിസ്സു മറന്നു.
Narmmam marmmathil kondu. Ennuvechal nannayittennartham. Iniyum eevaka rachanakal pratheekshikkunnu.
ReplyDeleteSathyanarayanan.K(9618226949)
:-D
ReplyDeleteടീച്ചറെ...നന്നായി ആസ്വദിച്ചു..
ReplyDeletekollam Teachere..
ReplyDeleteഹ ഹ ഹ.. മോഹന്‍ലാല്‍ ഒരു സിനിമയില്‍ ഉപ്പ്മാവിനു ഇംഗ്ലീഷില്‍ പറഞ്ഞു കൊടുത്തത് “ സാള്‍ട്ട് മാങ്കോ ട്രീ” എന്നാ.... അതുപോലെ പാവം ടീച്ചര്‍ ഹ ഹ ഹ
ReplyDeleteഡ്രൈനേജ് പൈപ്..നന്നായി..ചിരിപ്പിച്ചു..റ്റീച്ചറിനു എല്ലാ നന്മകളും നേരുന്നു
ReplyDeleteഈ കഥയില്‍ ഓടക്കുഴല്‍ വേണ്ടിയിരുന്നില്ല, ഇത്രയും ജനകീയമായ ഒരു സാധനത്തിന്റെ ഇംഗ്ലീഷ് വേഡ് അറിയില്ലാത്തവര്‍ കാണില്ല :-)
ReplyDeleteകളിയാക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതല്പം സ്ക്രൂരത ആയി പോയി കേട്ടോ ...
ReplyDeleteഇനി 'പേരമകന്' Guava son എന്ന് പറഞ്ഞു കളയുമോ?
നല്ല വിവരമുള്ള ഇംഗ്ലീഷ് മിസ്..
ReplyDelete"മിസ്സിസ്സ് ആവാന്‍ കൊതിച്ചെങ്കിലും
ഇപ്പോഴും മിസ്സ് ആയി തുടരുന്ന
സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്.."
ഇമ്മാതിരി മിസ്സുമാര്‍ പഠിപ്പിക്കുന്ന
ആ കുട്ടികളെ സമ്മതിക്കണം...
ഇതു പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് അല്ലെ
ReplyDeleteഅതേ, ഓടക്കുഴല്‍ വേണ്ടായിരുന്നു. അതൊക്കെ എല്ലാര്‍ക്കും അറിയാം. "plot" എന്നാണെന്ന്..!!
ReplyDeleteഇംഗ്ലീഷീകരണം കൊള്ളാം...!!
ReplyDeleteഇനീപ്പൊ...’ഓട‘ കുഴലിനു എന്തു പേരിടുമെന്നാ ഞാൻ ആലോചിക്കുന്നെ...!?
ആശംസകൾ...
ഇനിയും എന്തൊക്കയുണ്ട് ടീച്ചര്‍ ഈ മോഡല്‍ ഐറ്റംസ് :))
ReplyDeleteഎല്ലാ ടീച്ചര്‍മാര്‍ക്കും ഉണ്ടാവും അല്ലെ ഇമ്മാതിരി ഓരോ അമളി പറ്റിയ കഥകള്‍ ..ഏതായാലും ആത്മകഥ കൊള്ളാം ..
ReplyDeleteമേഘമല്‍ഹാര്‍(സുധീര്‍)-,
ReplyDeleteആദ്യമായി കമന്റ് അടിച്ചതിന് പെരുത്ത് നന്ദി.
jayanEvoor-,
എന്റെ ഡോക്റ്ററേ, പറഞ്ഞത് അപ്പടി ശരിയാ, നന്ദി.
kARNOr(കാര്‍ന്നോര്)-,
കാർന്നോരേ, നമ്മുടെ ടീവി കാണുന്ന പിള്ളേരല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
Sathyan-, അബ്‌കാരി-, ABHI-, വിജിത...-, ഹംസ-, ManzoorAluvila-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നല്ലി . . . . . said...-, ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
ആദ്യമായി ഒരു പയ്യൻ സംശയം ചോദിച്ചപ്പോൾ മിസ്സിന് കൺഫ്യൂഷൻ ആയതാ, നന്ദി.
റിയാസ് (മിഴിനീര്‍ത്തുള്ളി)-, shajimon-, ആളവന്‍താന്‍-, വീ കെ-, ഒഴാക്കന്‍.-, faisu madeena-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
വേണമെങ്കിൽ ഇത് ആത്മകഥയുടെ ഭാഗമാണെന്ന് പറയാം. കൊച്ചുമകളെ നടന്നുപോകാൻ ദൂരത്തിൽ കാണുന്ന അൺഎയിഡഡ് ഇംഗ്ലീഷ്‌മീഡിയത്തിൽ LKG ചേർക്കുന്നതിനായി ഒരു വർഷംമുൻപ് പോയപ്പോൾ, അവിടെ പഠിപ്പിക്കുന്ന പെൺകുട്ടിയെ കണ്ട് ഞാൻ ശരിക്കും ഞെട്ടി.
അത് മുൻപ് ഞാൻ പത്താം തരത്തിൽ പഠിപ്പിച്ച ക്ലാസ് പരീക്ഷയിൽ, പ്രത്യേകിച്ച് ഇംഗ്ലീഷിൽ എപ്പോഴും തോൽക്കാറുള്ള പെൺകുട്ടി. ചൂരൽ കാണിച്ച് പേടിപ്പിച്ചതിനാൽ എസ്.എസ്.എൽ.സി 210 മാർക്ക് ഒപ്പിച്ചെടുത്തവൾ.
കൊച്ചുമകളെ അവിടെ ചേർക്കാതെ നേരെ വീട്ടിൽ വന്നു. ഇപ്പോൾ അവൾ (ശ്രീക്കുട്ടി) വീട്ടിൽനിന്ന് കളിക്കുകയും പഠിക്കുകയും ചെയ്യുന്നു. അടുത്ത വർഷം അടുത്തുള്ള സർക്കാൽ സ്ക്കൂളിൽ ഒന്നാം തരത്തിൽ ചേർക്കും എന്നാണ് അവളുടെ അമ്മ പറയുന്നത്.
മിനി ടീച്ചറുടെ ബ്ലോഗ് വായിച്ചിട്ട് കുറേ കാലമായി
ReplyDeleteഓടക്കുഴല് നര്‍മ്മം കൊള്ളാം
ഈ ടീച്ചര്മാര്ക്ക് അല്ലെങ്കിലും ഇത്തരത്തില് പലതും എഴുതാന് കഴിയുമാകാറാകട്ടെ എന്ന് ആശംസിക്കുന്നു.
കുട്ടികളെ പഠിപ്പിക്കല് ഒരു രസമായ കലയാണ്. ഞാന് പണ്ട് ഒരു വാധ്യാരുടെ റോളില് ഉണ്ടായിരുന്നു. അവിടെത്തെ കുട്ട്യോളെല്ലാം ഇംഗ്ലീഷുകാരികളായിരുന്നു.
അവരെന്നോട് ചോദിച്ച കുറേ കുസൃതി ചോദ്യങ്ങളുണ്ട്. ടീച്ചറോട് പിന്നീട് ചോദിക്കാം.
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്
:) cool
ReplyDeleteസാള്‍ട്ട് മാന്ഗോ ട്രീ എന്ന് കണ്ടപ്പോഴേ പൊട്ടിയതാണ്...ദൂരെ ദൂരെ ഒരു കൂട് കുട്ടാം ...അതില്‍ ലാലേട്ടന്‍ പറയുന്ന ..അതില്‍ നിന്നും "പ്രചോദനം" ??/
ReplyDeleteസത്യം പറയാല്ലോ പോരാ...
ഹൌ..എന്റെ പേരിന്റെയൊക്കെ ഇംഗ്ലീഷ് അർത്ഥം...!
ReplyDeleteവല്ലമിത്രങ്ങളായ മദാമച്ചികളുക്കുമൊക്കെ ഈ മീനിങ്ങ് പിടികിട്ടിയാൽ എന്റെ ജീവിതം കട്ടപ്പൊക...
ഗുഡ്‌മോണിംഗ് ചിൽഡ്രൻ, യാ,, ആൾ സിറ്റ്‌ഡൌൺ”
ReplyDeleteyah....?
ജെ പി വെട്ടിയാട്ടില്‍-,
ReplyDeleteആ ഇംഗ്ലീഷുകാരികൾ ചോദിച്ച ചോദ്യങ്ങൾ പറഞ്ഞുതന്നാൽ പുതിയ പോസ്റ്റ് ഉണ്ടാക്കാമായിരുന്നു. അഭിപ്രായം പറഞ്ഞതിനു നന്ദി.
pournami-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
ആചാര്യന്‍ ....-,
ആചാര്യാ പ്രചോദനം അതൊന്നുമല്ല. കണ്ണൂരിലെ നർമ്മവേദിയാണ്. അഭിപ്രായം പറഞ്ഞതിനു നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
അത് കലക്കി, അഭിപ്രായം പറഞ്ഞതിനു നന്ദി.
poor-me/പാവം-ഞാന്‍-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
ഇപ്പോഴത്തെ കുട്ടികളുടെ ‘തല’ അപാരംതന്നെയാണേ!! ഈ രീതിയിലുള്ള രണ്ടു ചോദ്യങ്ങൾ വീതം, എന്നും ചോദിക്കാറുണ്ട്- എന്റെ കൊച്ചുമകൻ.(മകളുടെ മകൻ) ചിലദിവസം ഞാനും ഇതുപോലെ തലയിൽ കൈവയ്ക്കും. എങ്കിലും ഉപമിക്കാവുന്ന ഒരു അർത്ഥമായിരിക്കും ഞാൻ പറയുന്നത്. രസാവഹമായിത്തന്നെ എഴുതി, നഴ്സറി സ്കൂളുകളിൽ സംഭവിക്കാവുന്നത്. ‘ഇതൊക്കെ പഠിച്ചിരുന്നെങ്കിൽ ഈ പണിക്ക് വരുമായിരുന്നോ’യെന്ന ആത്മഗതം ഒഴിവാക്കാമായിരുന്നു എന്നു തോന്നി.(എഴുതിയത് ടീച്ചറായതിനാൽ....)
ReplyDeleteവ്യാജഡോക്ടര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. വ്യാജടീച്ചറുമുണ്ടോ ഇക്കാലത്ത്? പണമുണ്ടെങ്കില്‍ എന്തുമാകാം അല്ലേ ടീച്ചറെ?
ReplyDeleteഹ ഹ ഹാ..അത് കലക്കി.ഇതാ ഒരു ഇംഗ്ലീഷ് മീഡിയം കഥ ഇവിടേയും
ReplyDeleteമിനി ടീച്ചറെ.ദേ ഞാന്‍ എത്തി..പ്രസവിക്കാത്ത അമ്മ..ഞാന്‍
ReplyDeleteഒന്ന് ഞെട്ടി കേട്ടോ..കപ്പ പൂവും ഈന്തലും പിന്നെ അതിലെ
കേറി ഇങ്ങു പോന്നു,നര്‍മം ആണ് എനിക്കിഷ്ടം.വിഷമിച്ചിട്ടു
എന്ത് ചെയ്യാനാ?drainage പൈപ്പ്..കലക്കി. ആരെക്കൊണ്ടെങ്കിലും
ഒന്ന് ശരി പറയിപ്പിച്ചു ആ yeh ടീച്ചറെ ഒന്ന് ചമ്മിച്ചു ഉഷാര്‍
ആകാമായിരുന്നു..ആശംസകള്‍..
ഹോ ഈ ടീച്ചര്‍ ടെ ഒരു തമാശ . ആത്മ കഥ ആണോ ആവൊ. കൊള്ളാം കേട്ടോ.
ReplyDeleteമിസിന്റെ വാങ്മയചിത്രം ഇഷ്ടമായി.
ReplyDeleteപുതിയൊരു അങ്കരേസി വാക്കും പഠിച്ചു.
വി.എ || V.A-,
ReplyDeleteസ്വപ്നസഖി-,
Areekkodan | അരീക്കോടന്‍-,
ente lokam-,
കിരണ്‍-,
വില്‍സണ്‍ ചേനപ്പാടി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇപ്പോഴെത്തെ കുട്ടികൾ പുറം ലോകത്ത് കളിക്കാൻ പോകാറില്ലെങ്കിലും അകത്തിരുന്ന് ടീവിയിലൂടെയും മാധ്യമങ്ങളിലൂടെയും ധാരാളം മനസ്സിലാക്കുന്നു.
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
chirippichu tto ! :-D
ReplyDeleteനന്ദി. കൊള്ളാം.
ReplyDelete'സാള്‍ട്ട് മാംഗോ ട്രീ' - തലക്കെട്ട് കഥയ്ക്ക് യോജിച്ചതെങ്കിലും ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നല്‍. ഒരു വരി പോലും വായിക്കാതെ കഥയുടെ ‘കാമ്പ്’ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലായിപ്പോയി. ‘വായിക്കാന്‍ തോന്നിക്കുക’ എന്ന ധര്‍മം നിര്‍വഹിക്കുന്നതില്‍ പരാജയമായിപ്പോകുന്നില്ലേ ഇങ്ങനെയൊരു തലക്കെട്ട്? ‘ഓട-കുഴല്‍’ എന്നോ മറ്റോ (?) കൊടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നില്ലേ എന്നു തോന്നി.
ReplyDelete