6.7.11

ഗർഭ…ശ്രീമാൻ

                            ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഒടുവിൽ പേര് വിളിച്ചപ്പോൾ, ആദ്യം ഭർത്താവും പിന്നാലെ അവളും പതുക്കെ എഴുന്നേറ്റു. ആലസ്യത്താൽ അമർന്നിരിക്കുന്ന ഗർഭിണികളെയും, അവരുടെ വയറ്റിലുറങ്ങുന്ന കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താതെ, അവളെ മുന്നിൽ നടത്തിക്കൊണ്ട്, തൊട്ട് പിന്നിലായി ആയാളും കൺസൽട്ടിംഗ് റൂമിലേക്ക് പ്രവേശിച്ചു. അകത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റ്, ‘ഡോ. സുമംഗലി BSc, MBBS, DGO’ തലയുയർത്താതെ പറഞ്ഞു,
“അപർണ്ണ വിശ്വനാഥൻ 19 വയസ്സ്,,,”
“അതെ”
                          കേട്ടത് ആണിന്റെ ശബ്ദമായതിനാലാവണം ഡോക്റ്റർ തലയുയർത്തി നോക്കി, പിന്നെ തൊട്ടടുത്ത് ഇരിക്കാനായി അവൾക്ക് സൂചനനൽകി. അപർണ്ണ ഡോക്റ്ററുടെ സമീപത്ത് ഇരുന്നപ്പോൾ എതിർ‌വശത്തുള്ള കസേരയിൽ, ഭരണകക്ഷിയിലെ നേതാവിനെപ്പോലെ ഇരുന്നുകൊണ്ട് വിശ്വനാഥൻ പറഞ്ഞു,
“ഞാൻ വിശ്വനാഥൻ, ഇത് എന്റെ വൈഫ് അപർണ്ണ”

അവളെ മൊത്തമായി നിരീക്ഷച്ചതിനുശേഷം ഡോക്റ്റർ ചോദിച്ചു,
“ലാസ്റ്റ് പിരീഡ് എപ്പോഴായിരുന്നു?”
“അത്,,”
ഭാര്യ കൂടുതൽ പറയുന്നതിന് മുൻപ് ഭർത്താവ് പറയാൻ തുടങ്ങി,
“അത്, ലാസ്റ്റ് പിരീഡ് എല്ലാദിവസവും 3.25 മുതൽ 4മണി വരെയാണ്; പിന്നെ വെള്ളിയാഴ്ചമാത്രം,,, 
ഡോക്റ്റർ അത് ചോദിക്കുന്നത്?,,,”
ഉള്ളിൽ‌നിന്നും പൊങ്ങിവരുന്ന ചിരിയമർത്തിക്കൊണ്ട് ഡോക്റ്റർ പറഞ്ഞു,
“താങ്കൾ ഒരു സ്ക്കൂൾ മാഷായിരിക്കും, അല്ലെ? ഞാൻ ചോദിച്ചത് മെൻസസ് പിരീഡിനെക്കുറിച്ചാണ്. അപർണ്ണയുടെ ലാസ്റ്റ് മെൻസസ് ഡെയ്റ്റ്?”
“മാർച്ച്”
അവൾ പറയുന്നതിനു മുൻപ് ആയാൾ ബാക്കി പൂരിപ്പിച്ചു,
“11. 3. 2011ന് വെള്ളിയാഴ്ച രാത്രി 11 മണിക്ക്,,,, പിന്നെ ഞാൻ വിചാരിച്ചു,,,”
“അതുവരെ നോർമലാണോ?”
“ഇതുവരെയും ഇവൾ നോർമൽ തന്നെയാ ഡോക്റ്ററെ”
“ഞാൻ പറഞ്ഞത് പിരീഡ്സ് നോർമലാണോ എന്നാണ്”
“കല്ല്യാണത്തിനുശേഷം കഴിഞ്ഞ മാർച്ച്‌വരെ അതെല്ലാം വളരെ നോർമൽ തന്നെയാണ് ഡോക്റ്റർ, അതിന് മുൻപത്തെക്കാര്യം എനിക്കറിയില്ല”
“അപ്പോൾ മൂന്ന് മാസമായല്ലൊ?”
“ആയിരിക്കണമല്ലൊ”
ഡോക്റ്ററുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു.

“അപർണ്ണക്ക് ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും പ്രയാസം?”
ഡോക്റ്റർ അപർണ്ണയെ നോക്കി ചോദ്യം തുടർന്നു.
“അത് ഡോക്റ്റർ എനിക്ക് ചർദ്ദി
ബാക്കി പറഞ്ഞത് അയാളാണ്,
“എന്റെ ഡോക്റ്ററെ ചർദ്ദി എന്ന്‌വെച്ചാൽ,,, ഇങ്ങനെയൊരു വാള് എന്റെ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല. ചോറ് അടുപ്പത്ത്‌നിന്ന് തിളക്കാൻ തുടങ്ങുമ്പോൾ തുടങ്ങും ഇവളുടെയൊരു ഒടുക്കത്തെ ചർദ്ദി, പിന്നെ സാമ്പാറ് വെച്ചാലുള്ള കാര്യം പറയാത്തതാ നല്ലത്. മനുഷ്യനെ മെനക്കെടുത്തുന്ന ഈ വക കാര്യങ്ങളൊന്നും മറ്റാർക്കും ഉണ്ടായിട്ടില്ലെന്നാ എന്റെ അമ്മ പറഞ്ഞത്”
“എന്തൊക്കെയാ ഡയറ്റ്?”
“ഈ ഡയറ്റിനെക്കൊണ്ട് ടീച്ചേർസിന് ദോഷമല്ലാതെ, ഒരു ഗുണവും ഉണ്ടായിട്ടില്ല; പിന്നെ ‘ടി.എ’ പണമായിട്ട് കൈയിൽ കിട്ടുന്നതുകൊണ്ട് ക്ലാസ്സിൽ പങ്കെടുക്കുന്നു, എന്ന്‌മാത്രം”
“എന്തൊക്കെയാ പറയുന്നത്? അപർണ്ണയുടെ ഭക്ഷണക്കാര്യമാണ് ചോദിച്ചത്”
“ഓ അതാണോ? പച്ചമാങ്ങയും ചിക്കൻ ഫ്രൈയും വേണമെന്ന് എപ്പോഴും പറയും”
“എന്നിട്ട് അതൊക്കെ കഴിക്കാറുണ്ടോ?”
“അതൊക്കെ എങ്ങിനെ കഴിക്കാനാണ്? പച്ചമാങ്ങ വീട്ടിലെ മാവ്‌നിറയെ ഉള്ളത് കൊതിയോടെ നോക്കാറുണ്ടെങ്കിലും, മാവിൽ കയറാൻ ആളില്ലാത്തതുകൊണ്ട് ഇതുവരെ കിട്ടിയിട്ടില്ല. പിന്നെ എന്റെ അമ്മക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ചിക്കൻ പോയിട്ട്, നമ്മുടെ നാടൻമത്തിപോലും വീട്ടിനകത്ത് കടത്തിയിട്ടില്ല”
“അപ്പോൾ ഇങ്ങനെയുള്ള നേരത്ത് അമ്മയുടെ ഇഷ്ടമാണോ നോക്കേണ്ടത്?”
“മക്കൾ, അമ്മപറയുന്നത് അനുസരിച്ചല്ലെ ജീവിക്കേണ്ടത്. എന്റെ അമ്മ എട്ട് പെറ്റതാ, അവർക്കൊന്നും ഒരു പ്രയാസവും ഉണ്ടായിട്ടില്ല. ഇവൾക്കാണെങ്കിൽ തുടക്കത്തിലെ ഓരോ പ്രശ്നങ്ങളാണ്”
“എന്നാൽ‌പിന്നെ ഒൻപതാമതായി ഇതും പ്രസവിക്കാൻ അമ്മയോട് പറഞ്ഞുകൂടായിരുന്നോ?”
ഡോക്റ്റർ പറഞ്ഞത് അയാൾക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായി.

“അപർണ്ണക്ക് എന്തെങ്കിലും പ്രയാസം ഉണ്ടായൊ?”
“അവൾക്കെന്ത് പ്രയാസം? പ്രയാസമൊക്കെ എനിക്കല്ലെ; കാല് വേദന, കൈ വേദന, പുറം വേദന എന്നൊക്കെ പറയുന്നതുകൊണ്ട് സമയത്ത് ഭക്ഷണംതരുന്നില്ല, വസ്ത്രങ്ങൾ അലക്കി ഇസ്ത്രി വെക്കുന്നില്ല,,, പിന്നെ,, എന്റെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ല. ഞാനൊരാണല്ലെ ഡോക്റ്റർ?”
“ആണാല്ലൊ, അതുകൊണ്ട് അപർണ്ണക്ക് ശാരീരികവിഷമങ്ങൾ എന്തെങ്കിലും?”
“അത് അവളുടെ ഇടത്തെകാലിൽ അല്പം നീര് വന്നിട്ടുണ്ട്, നടക്കുമ്പോൾ വലതുകാൽമുട്ട് വേദനയും ഉണ്ട്”
അയാൾ സ്വന്തം കാൽമുട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.
“അനക്കം തോന്നാറുണ്ടോ?”
“രാത്രിനേരത്ത് വെളിയിലെന്തെങ്കിലും അനക്കമുണ്ടായാൽ ഉടനെ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്യുന്ന സ്വഭാവം ഇവൾക്ക് പണ്ടേയുണ്ട്”
“ഞാൻ ചോദിച്ചത് വയറ്റിൽ കുട്ടിയുടെ ചലനം ഉണ്ടോ, എന്നാണ്”
“ഓ അതാണോ?”
അയാൾ ഇടതുകൈകൊണ്ട് സ്വന്തം വയർ തടവിയിട്ട് പറയാൻ തുടങ്ങി,
“രാത്രിയിൽ കിടന്നിട്ട്, ഉറക്കം വരാൻ തുടങ്ങുമ്പോൾ അടിവയറ്റിന്റെ വലതുവശത്ത് നേരിയ അനക്കം ഉണ്ടാവും. പിന്നെയത് ഇടതുവശത്തേക്ക് പതുക്കെ സഞ്ചരിക്കും, അങ്ങോട്ടും ഇങ്ങോട്ടുമായി മൂന്ന് തവണ. പിന്നെ താഴോട്ട് ചെറിയ മുഴപോലെ ഇടയ്ക്കിടെ, ദെ,, ഇങ്ങനെ പൊങ്ങും. മൂന്ന് മാസമായപ്പോഴെ പയ്യൻ ഫുഡ്‌ബോൾകളി പരിശീലിക്കുകയാ,,, ഡോക്റ്റർ ഇങ്ങനെ എല്ലാവർക്കും ഉണ്ടാവുമോ?”
“ഉണ്ടാവണമല്ലോ,,, അതെല്ലാം നല്ല ലക്ഷണങ്ങളാണ്. ഇനി ഞാനൊന്ന് പരിശോധിക്കട്ടെ,”
ഡോക്റ്റർ എഴുന്നേറ്റ് കൈകഴുകി; പിന്നീട് ഒരു പുതുപുത്തൻ കൈയ്യുറ പുറത്തെടുത്തിട്ട് വലതുകൈ ആ ഉറക്കുള്ളിൽ കടത്തിയശേഷം ഭാര്യയോട് പറഞ്ഞു,
“അപർണ്ണ അല്പസമയം വെളിയിൽ നിൽക്ക്,,, വിശ്വനാഥൻ ഈ ടേബിളിൽ കിടന്നാട്ടെ, ”
“അത്,,, ഞാനെന്തിനാ ഡോക്റ്ററെ?”
അയാൾക്ക് സംശയമായി.
“ആദ്യം കുഞ്ഞിന്റെ കിടപ്പ് ശരിയാണോ എന്ന് നോക്കട്ടെ, സ്കാൻ ചെയ്യുന്നതൊക്കെ പിന്നീടാവാം”

57 comments:

  1. പ്രസവിക്കുന്നതിന് മുൻപത്തെ കാര്യങ്ങൾ മാത്രം,

    ഡയറ്റ്=
    അദ്ധ്യാപകർക്ക് പരിശീലനം നൽകാറുണ്ട്.
    DIET...District Institute of Education and Training

    ReplyDelete
  2. എന്താ ടീച്ചര്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാത്ത പോലെ... ടീച്ചറിന്റെ ക്ലാസ്സുകളും അങ്ങിനെ ആയിരുന്നോ...

    ReplyDelete
  3. ചിരിച്ചു..നന്നായിത്തന്നെ..ഇങ്ങനെയുള്ള ഭര്‍ത്താവ് ഉള്ള ഭാര്യമാര്‍ ഭാഗ്യവതികള്‍..പ്രസവവും അവര്‍ തന്നെ ആയിക്കോളും..നര്‍മം കുറിക്കു തന്നെ കൊണ്ടു..

    ReplyDelete
  4. “അപർണ്ണ അല്പസമയം വെളിയിൽ നിൽക്ക്,,, വിശ്വനാഥൻ ഈ ടേബിളിൽ കിടന്നാട്ടെ, ”
    കലക്കി ...

    ReplyDelete
  5. :)))
    ചിരിയിലൂടെ കാര്യം പറഞ്ഞു.

    ReplyDelete
  6. അതെ അത് തന്നെ, ഡോകടര്‍ക്കും ഒരു ക്ഷമയോക്കെ ഇല്ലേ.

    ReplyDelete
  7. ഇത് മിനി നർമ്മം അല്ല, മെഗാ നർമ്മം ആണ്. ഡോക്ടറെ എനിയ്ക്കങ്ങ് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    ReplyDelete
  8. റ്റീച്ചറേ

    അതു കലക്കി
    :)
    ഞങ്ങളുടെ അനുഭവത്തിലും ഈ പള്ളിക്കൂടം അദ്ധ്യാപകരെ ചികില്‍സിക്കുന്നതുപോലെ തൊന്തരവുള്ള ഒരു പണി
    എന്റമ്മൊ

    ReplyDelete
  9. ഹ.ഹ.ഹ. കലക്കി.

    ReplyDelete
  10. താങ്ക്സ് കുറേ നാലിന് ശേഷം നന്നായി ചിരിപ്പിച്ചതിനു..
    ഒരു മയവും ഇല്ലായിരുന്നു..അടിപൊളി അടിപൊളി..

    ReplyDelete
  11. ഹി,,,ഹി,,, ടീച്ചറേ ചിരിച്ചു ,,,സൂപ്പര്‍ നര്‍മ്മം ....

    ReplyDelete
  12. നർമ്മത്തിന്റെ കൊടിമരം കാണിച്ചുതന്ന മർമ്മരങ്ങളാണല്ലോ ഇത്തവണ
    കലക്കീൻണ്ട് ടീച്ചറെ

    ReplyDelete
  13. @Bijith :|: ബിജിത്‌-,
    ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല ബിജിത്; അഭിപ്രായം എഴുതിയതിന് നന്ദി.
    @Eccentric-,
    ???????? അഭിപ്രായം എഴുതിയതിന് നന്ദി.
    @SHANAVAS-,
    ആദ്യത്തെ പ്രസവം(അനുഭവം) ആണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
    @ദിവാരേട്ടn-, @നികു കേച്ചേരി-, @കൊമ്പന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @mottamanoj-,
    ഡോക്റ്റർമാർ ഇങ്ങനെയൊക്കെ കേട്ട് മടുത്തതാണ്. അവർക്കും കോമഡി ആവാമല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    ഇതുപോലുള്ള അനുഭവങ്ങൾ ചില ഭാര്യമാർക്ക് ഉണ്ടാവാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    അദ്ധ്യാപകർ ഡോക്റ്ററെ പഠിപ്പിക്കാൻ നോക്കും. അങ്ങനെയല്ലെ; അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  14. @yousufpa-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ലുങ്കി മലയാളി-,
    ചിരിക്കുന്നത് നല്ലതാണ്; അഭിപ്രായം എഴുതിയതിന് നന്ദി.
    @റാണിപ്രിയ-,
    റാണിയേ,,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാരന്‍ | kumaran-,
    നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
    വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാ-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. അവസാനത്തെ ഡയലോഗ്‌ പെരുത്തിഷ്ടായി! :)

    അതു വരെ വെറും മിമിക്രി മാത്രമായിരുന്നു :(

    വിശ്വനാഥന്റെ ഡെലിവറി നോർമൽ ആയിരുന്നു എന്നും വിശ്വസിക്കുന്നു ;)

    ReplyDelete
  16. ഹ ഹാ..
    നന്നായി.
    രസായി.
    ചില ആണുങ്ങളങ്ങനെയാണ്.
    ചില പെണ്ണുങ്ങളും...

    ReplyDelete
  17. he he ..Superrrrrrrrrrrrrrrrrb

    ReplyDelete
  18. ച്ച്ചായ്‌.. അശ്ലീലം!! മ്ലേച്ചം!!
    ഇങ്ങനൊക്കെ എഴുതാവോ ടീച്ചറേ .....
    നിങ്ങള്‍ ഒരു സ്ത്രീ ആയതിനാല്‍ ഞങ്ങള്‍ അങ്ങട് ക്ഷമിച്ചു. അത്ര തന്നെ.
    എന്നാലും ആ പാവം ഭര്‍ത്താവിന്റെ ഭാര്യാസ്നേഹം ആരും മനസ്സിലാക്കാതെ പോയി. ലാസ്റ്റ്‌ പിരീഡ് രാവിലെ പത്തരക്ക് ആക്കിയിരുന്നെങ്കില്‍ കുറെയൊക്കെ പ്രശനം തീര്‍ന്നേനെ.

    നര്‍മ്മം നന്നായി ടീച്ചറേ ...

    ReplyDelete
  19. ചിരിച്ചൂ..........വലിയവയിലേ തന്നെ......... ഈ ചിരിക്ക് എന്റെ അഭിനന്ദനങ്ങൾ......ക്ലൈമാക്സ് കലക്കി.....ഇനിയും തുടരട്ടേ ..................

    ReplyDelete
  20. @Sabu M H-,
    ഡെലിവറി മിക്കവാറും നോർമൽ ആയിരിക്കും, ഡെയ്റ്റ് ആയിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @»¦മുഖ്‌താര്‍¦udarampoyil¦«-,
    ഇത്തരം കഥാപാത്രങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @MyDreams-,
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    എന്റെ തണലെ, ഞാനൊരു ബയോളജി ടീച്ചറാണ്; ഇതിലും കൂടിയ ഡോസ് ഇനിയും ഉണ്ട്. അതെല്ലാം പുറത്തെടുത്താൽ സെൻസർ ചെയ്യപ്പെടും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ചന്തു നായര്‍-,
    വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @രഘുനാഥന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Areekkodan | അരീക്കോടന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  21. അവസാന വരി വായിച്ചു ചിരിച്ചു പിണ്ടം മറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ..അതൊക്കെപ്പോട്ടെ നമ്മുടെ നായകന്‍ പ്രസവിച്ചോ ....അതോ പാരിജാതത്തിലെ നായികയെപ്പോലെ ഇപ്പൊഴും ഗര്‍ഭിണി മാത്രമാണോ....

    ReplyDelete
  22. ഇത് കൊള്ളാം ടീച്ചറേ..ചിരിപ്പിച്ചു ......സസ്നേഹം

    ReplyDelete
  23. “ആദ്യം കുഞ്ഞിന്റെ കിടപ്പ് ശരിയാണോ എന്ന് നോക്കട്ടെ, സ്കാൻ ചെയ്യുന്നതൊക്കെ പിന്നീടാവാം”...!
    അദെനിക്കിഷ്ട്ടായി..!
    (പിന്നെ, ഒരു സ്കൂള്‍ മാഷൊക്കെ ഇങ്ങനെ പറയ്‌വോ..ആവോ..!!)
    നന്നായി ടീച്ചറെ..!
    ഒത്തിരിയാശംസകള്‍...!

    ReplyDelete
  24. This time good humour as always!!! u r suffering from kumaranomania?

    ReplyDelete
  25. ഹഹഹാഹ് കലക്കി. ഇമ്മാതിരി കിറു കൃത്യം ഉത്തരം പറയുന്ന ഭര്‍ത്താവിനെത്തന്നെയല്ലേ പരിശോധിക്കേണ്ടത്? :) :) രസികന്‍

    ReplyDelete
  26. ഉള്ളതു പറയാലോ ടീച്ചറെ,ആദ്യം മുതല്‍ ഭയങ്കര ബോറഡിയായാണ് തോന്നിയത്. ഡോക്ടറുടെ ചോദ്യവും വിശ്വനാഥന്റെ മറുപടിയുമെല്ലാം. ഇതാണോ മിനി നര്‍മ്മം എന്നു വരെ കരുതി. എന്നാല്‍ ഒടുവിലെത്തിയപ്പോള്‍ ക്ലൈമാക്സ് കലക്കി!.പിന്നെ കോഴിയുടെ പടം കൊടുത്തത് ചിക്കന്‍ എന്നാലെന്താണെന്നറിയാത്തവര്‍ക്കു വേണ്ടിയാവും!,ആ മറ്റേ ഫോട്ടോ എന്താണെന്നു മനസ്സിലായില്ല.(ഇനി വല്ല മെന്‍സസിന്റെ പടവുമാണോ?)

    ReplyDelete
  27. നര്‍മ്മത്തിന്റെ മര്‍മ്മം നന്നായി ബോധിച്ചു , സന്തോഷം ടീച്ചറെ

    ReplyDelete
  28. ക്ലൈമാക്സ്‌ ആണു തകർപ്പൻ! ഇടയ്ക്ക്‌ ഒരു വലിച്ചിൽ ഉണ്ടായിരുന്ന പോലെ എനിയ്ക്ക്‌ തോന്നി. എങ്കിലും, അത്‌ ക്ലൈമാക്സിന്റെ പഞ്ച്‌ ഇരട്ടിപ്പിച്ചു എന്നും പറയാൻ ഞാൻ മടിയ്ക്കില്ല.

    ആദ്യമാണു ഇവിടെ. ഇനിയും വരും, ടീച്ചർ...

    ReplyDelete
  29. ആ ഡോക്റ്ററെ ഇഷ്ടായിട്ടോ ടീച്ചറെ ... :)

    ReplyDelete
  30. ഹഹഹഹ... മിനി ടീച്ചറെ, കലക്കി. സ്വന്തം ഭാര്യയ്ക്ക് സംസാരിക്കാന്‍ ഒരിടം കൊടുക്കാത്ത വിശ്വനാഥനെപ്പോലുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് ഇത് തന്നെ വേണം. അഭിനന്ദനങ്ങള്‍!!

    ReplyDelete
  31. @ശ്രീക്കുട്ടന്‍-,
    പ്രസവിക്കാൻ ഡെയ്റ്റ് ആയിട്ടില്ല, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഒരു യാത്രികന്‍-,
    യാത്രികൻ വന്നതിൽ വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
    @പ്രഭന്‍ ക്യഷ്ണന്‍-,
    സ്ക്കൂൾ മാഷക്കെ പറയുന്ന കാര്യമാണ്, പ്രസവത്തിനായാലും തലവേദനക്കായാലും സ്വന്തം ഭാര്യയെ സ്വന്തം കാര്യം പറയാൻ അനുവദിക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @poor-me/പാവം-ഞാന്‍-,
    അത് കണ്ണൂരാനും ഞാനും കണ്ണൂർക്കാരാണല്ലൊ, പിന്നെ ‘പുതിയ’ കണ്ണൂരാന് മുൻപെ (പഴയത് മറ്റൊരാൾ ഉണ്ട്) ഞാനും കുമാരനും നർമ്മം എഴുതാൻ തുടങ്ങിയതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @നന്ദകുമാര്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    Arun.B-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  32. @Mohamedkutty മുഹമ്മദുകുട്ടി-,
    കോഴി, ഒരു പൂവൻ കോഴിയാ,,, പിടകൾക്ക് മുന്നിൽ തലയുയർത്തി കൂവുന്നവൻ... പിന്നെ രണ്ടാമത്തെത് അക്വേറിയത്തിലെ മീനുകളാണ്, ഒരിക്കലും അടങ്ങിയിരിക്കാതെ (നർമ്മ നായകൻ പറയുന്നതുപോലെ) അങ്ങോട്ടുംഇങ്ങോട്ടും ചലിക്കുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @സിദ്ധീക്ക..-,
    എനിക്കും സന്തോഷമായി, അഭിപ്രായം എഴുതിയതിന് നന്ദി.
    @Biju Davis-,
    ആദ്യമായി വന്നതിൽ പെരുത്ത് ഇഷ്ടായി. അഭിപ്രായം എഴുതിയതിന് നന്ദി.
    @Lipi Ranju-,
    എനിക്കും ഇഷ്ടായി, അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    ചില ഭർത്താക്കന്മാർ ഡോക്റ്ററോട് പറയുന്നത് കേൾക്കുമ്പോൾ രോഗം ആർക്കാണെന്ന് സംശയം തോന്നും, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  33. ഹും ഭാര്യയുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്ന ഭര്‍ത്താവിനെ കളിയാക്കുന്നോ, അടി അടി

    സംഭവം അലക്കിപ്പൊളിച്ചു :-)))

    ReplyDelete
  34. ഹെ ഹെ ഹേ...

    സൂപ്പര്ര്ര്ര്ര്ര്ര്ര്..

    ReplyDelete
  35. “എന്നാൽ‌പിന്നെ ഒൻപതാമതായി ഇതും പ്രസവിക്കാൻ അമ്മയോട് പറഞ്ഞുകൂടായിരുന്നോ?”
    ഡോക്റ്റർ പറഞ്ഞത് അയാൾക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായി.

    ഹിഹിഹി

    ReplyDelete
  36. കലക്കി ടീച്ചറെ. ആ ഡോക്ടറെവിടെ പഠിച്ചതാണെങ്കിലും ശരിക്കു പഠിച്ചതാ.. ഇത്തരം ഭർത്താക്കന്മാർക്കു വേണ്ടി ഒരു സ്പെഷൽ കോഴ്സ്..

    ReplyDelete
  37. @G.manu-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @നല്ലി . . . . .-,
    വെറും അസൂയയാ, ഇങ്ങനെയൊരു ഭർത്താവിനെ ലഭിക്കാൻ ഭാഗ്യം ചെയ്യണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @നിശാസുരഭി-,
    ഈ അമ്മേടെ കാര്യം കേട്ട് മടുത്തിരിക്കയാ,, ഇതേ ഡയലോഗ് ഞാൻ പറഞ്ഞിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുകിൽ-,
    നല്ല ഡോക്റ്ററാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  38. ആ ഡോക്ടർക്ക് മാർക്ക്.......

    രസിപ്പിച്ചു....

    ReplyDelete
  39. @Sameer Thikkodi-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  40. നല്ല ഹ്യുമർ സെൻസുള്ള ഡോക്ടർ..നന്നായ് ചിരിപ്പിചു .....നല്ല ക്ളെയ്മാക്സ് ...റ്റീച്ചർ

    ReplyDelete
  41. ha..ha....teachare climax
    kalakki.....

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. ടീച്ചറെ സംഭവം കലക്കീട്ടോ .....കുറെ ചിരിച്ചു ...

    ReplyDelete
  44. @ManzoorAluvila-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ente lokam-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @IJO SCARIA (ജിജോ സ്കറിയ)-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  45. ഓൻ നല്ല സ്നേഹോള്ളാനായിരുന്നു...
    ഭാര്യയേക്കൊണ്ട് ഒരു പണിയും എടുപ്പിക്കാത്തവൻ..!!

    ReplyDelete
  46. ക്ലൈമാക്സ് കലക്കി ടീച്ചറേ...

    ReplyDelete
  47. വീ കെ-, വിനുവേട്ടന്‍-, കുമാര്‍ വൈക്കം-,
    അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  48. @ചങ്കരന്‍-,
    വായിച്ചു ചിരിച്ച എല്ലാവർക്കും, ഒപ്പം ചങ്കരനും നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!