28.2.13

ഒരു ചെരിപ്പും രണ്ട് കാലുകളും

മുൻ‌കുറിപ്പ്:

കൂടുതൽ സമയം ഇന്റർനെറ്റിൽ ചുറ്റിയടിച്ച് ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ ബ്ലോഗിൽ കയറാതെ പോവുന്ന എന്റെ ഒരു സുഹൃത്തിന്, ഏതാനും വർഷം മുൻപ് ബസ്‌യാത്രക്കിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ ഇവിടെ പകർത്തുകയാണ്.

അന്നൊരു നാൾ നട്ടുച്ചയ്ക്ക്...
                      സുന്ദരനും സാധാശീലനും ആരോഗ്യവാനും സർവ്വോപരി അവിവാഹിതനുമായ നമ്മുടെ ഹൈസ്ക്കൂൾ ക്ലാർക്ക്, പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരുമായ സ്ക്കൂൾ‌ജീവനക്കാരുടെ ശമ്പളം കണ്ണൂർ ട്രഷറിയിൽനിന്നും വാങ്ങിയിട്ട് എണ്ണിനോക്കാതെ സ്വന്തം ബാഗിലിട്ടു. പണം വാങ്ങുമ്പോൾ എണ്ണിനോക്കുന്ന സ്വഭാവമൊക്കെ സംശയാലുക്കളായ അദ്ധ്യാപകർക്ക് മാത്രം ഉള്ളതാണ്. അദ്ധ്യാപകരല്ലാത്തവർ ട്രഷറിയിലെ ഇരുമ്പ്‌വലക്കുള്ളിൽ ഇരുന്ന് കേഷ്യർ പണം എണ്ണുമ്പോൾ അവരോടൊപ്പം എണ്ണുന്നതിനാൽ, കൈയിൽ കിട്ടിയ പണം അവിടെനിന്ന് രണ്ടാമതൊന്ന് എണ്ണിനോക്കുന്ന സ്വഭാവമില്ല. അതിനാൽ ബാഗിലെ പണം മുറുകെപിടിച്ചുകൊണ്ട് ഒരു ചായപോലും കുടിക്കാതെ നേരെ ബസ്‌സ്റ്റോപ്പിലേക്ക് നടന്ന് സ്ക്കൂളിൽ എത്തിചേരാനുള്ള ബസ്സിൽ അദ്ദേഹം കയറി. സ്ക്കൂളിലാണെങ്കിൽ,,, ക്ലാർക്കിന്റെ വരവും‌നോക്കിയിട്ട് പഠിപ്പിക്കാതെ ഇരിക്കുന്ന അദ്ധ്യാപകർ ഒട്ടനവധി ഉണ്ട്.

                      ബസ്സിൽ കയറിയപ്പോൾ നമ്മുടെ ക്ലാർക്കിന് ഇരിക്കാൻ ഇടം കിട്ടിയത് ലേഡീസ് സീറ്റിന്റെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. അവിടെ ഇരിക്കാൻ‌നേരത്ത് തൊട്ടടുത്തിരിക്കുന്നവനെ ഒന്നുനോക്കി, യൂനിഫോം അണിഞ്ഞിരിക്കുന്ന ഒരു സ്ക്കൂൾ‌കുട്ടി. പത്താം തരത്തിലായിരിക്കും; ഇവനെന്തിനാണ് അസമയത്ത് ബസ്സിൽ യാത്ര ചെയ്യുന്നത്? എന്തെങ്കിലുമാവട്ടെ,,, ബാഗിന്റെ കനം മടിയിൽ സ്ഥാപിച്ച് രണ്ട് കണ്ണുകൊണ്ടും അതിനെ ഇടയ്ക്കിടെ ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്ത് ഫുൾസ്പീഡിൽ ഓടാൻ തുടങ്ങി. ഇനി അരമണിക്കൂർ യാത്ര ചെയ്താൽ ബസ്സിൽനിന്ന് ഇറങ്ങിയശേഷം പത്ത് മിനിട്ട് നടന്നാൽ നമ്മുടെ സർക്കാർ ഹൈസ്ക്കൂളിൽ എത്താം.

                      ബസ് ഓടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട്; മുന്നിലുള്ള വനിതാസംവരണ സീറ്റുകളിലിരിക്കുന്നത് ഒരു യുവതിയും പ്രായമേറെയുള്ള ഒരു സ്ത്രീയുമാണ്. സുന്ദരിയായ ആ യുവതി ഒരു തവണ പിന്നിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. രണ്ടാം തവണയും പുഞ്ചിരിച്ചശേഷം തൊട്ടടുത്തിരിക്കുന്ന സ്ത്രീയോട് –അവളുടെ തള്ളയായിരിക്കാം- എന്തോ അടക്കം പറയുകയാണ്. അവൾ വീണ്ടും വീണ്ടും തലതിരിച്ച് നോക്കുകയാണ്. സുന്ദരിയായ ഒരു പെണ്ണ് അവിവാഹിതനായ യുവാവിനെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ കാര്യം മനസ്സിലാക്കാം; എന്നാൽ ഇവിടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നവളുടെ നെറ്റിയുടെ മുകളിൽ,,, സീമന്തരേഖയിൽ,,, സിന്ദൂരം വിതരി ചോരയൊലിപ്പിച്ചത് പോലെ ആക്കിയിട്ടുണ്ട്. പോരാത്തതിന് ആനച്ചങ്ങല പോലത്തെ താലിചെയിനും. ഇതെല്ലാം പൊതുജനത്തെ കാണിക്കുന്ന ഇവൾ മറ്റൊരുത്തനെ നോക്കുന്നത് എന്തിനായിരിക്കും? മതിലും വേലിയും ഉള്ള വീട്ടിലെ കൊച്ചെന്തിന് വെളിയിലേക്ക് നോക്കുന്നു?

പെട്ടെന്ന് ആ യുവതി ഉച്ചത്തിൽ വിളിച്ചുകൂവി,
“ചെരിപ്പ്,, ചെരിപ്പ്”
അതോടൊപ്പം തൊട്ടടുത്തിരിക്കുന്ന അമ്മച്ചിയുടെ ഒച്ച ഉയർന്നു,
“ബസ് നിർത്ത്, നിർത്തിയാട്ടെ”
പെട്ടെന്ന് ബസ് നിന്നു, ഒച്ചകേട്ട ഭാഗത്ത് എല്ലാവരും എത്തിനോക്കി. അവിടെ അവൾ എഴുന്നേറ്റ്‌നിന്ന് എല്ലാവരും കാൺകെ ഒരു ചെരിപ്പ് ഉയർത്തിപിടിച്ച് കൂവുകയാണ്,
“ചെരിപ്പ് കിട്ടിയേ,, എന്നെ ചവിട്ടിയവന്റെ ചെരിപ്പ് കിട്ടി,, ഇതാ ഒരു ചെരിപ്പ്”
തുടർന്ന് അവളുടെ അമ്മയോട് പറയാൻ തുടങ്ങി,
“ഇത്രയും നേരം എന്റെ കാല് ചൊറിഞ്ഞവന്റെ ചെരിപ്പാണ് ഇത്”

                           തൊട്ടുമുന്നിലെ ടാങ്കർ ലോറിയെ ഓവർ‌ടെയ്ക്ക് ചെയ്യാൻ പരിശ്രമിക്കുന്ന ബസ്‌ഡ്രൈവർ ഇതിനിടയിൽ ആ പരിശ്രമം മതിയാക്കി ആളുകൾ ഒഴിഞ്ഞ, കടകളൊന്നും ഇല്ലാത്ത ഇടത്ത് ഇടതുവശത്തായി പതുക്കെ ബസ് നിർത്തി. അപ്പോഴേക്കും യാത്രക്കാരായ പൊതുജനങ്ങൾക്കിടയിലെ പുരുഷസഹോദരങ്ങൾ ഒന്നിച്ച് ഒച്ചകേട്ട ഭാഗത്ത് തടിച്ചുകൂടിയപ്പോൾ അവൾ പൊടിപ്പും തൊങ്ങൽ‌സും വെച്ച് ചെരിപ്പ് വിശേഷം നമ്മുടെ ക്ലാർക്കിനെ ചൂണ്ടിക്കാട്ടിയിട്ട് വിളമ്പുകയാണ്.
“ഇതാ ഇവനാണ് എന്നെ കാലുകൊണ്ട് ചൊറിഞ്ഞത്, കണ്ണൂരിൽ നിന്നേ ഇയാൾ തൊടങ്ങിയതാ”
അതുവരെ കേരളത്തിലെ എല്ലാ ബസ്സുകളിലും ഉണ്ടായ പീഡനകഥകൾ പറഞ്ഞ് അതിനെല്ലാം കാരണം നമ്മുടെ സ്ക്കൂളിലെ ക്ലാർക്കിന്റെ തലയിൽ വന്നുവീഴാൻ തുടങ്ങി. അഭിപ്രായങ്ങൽ പെരുമഴയായി വന്നു,,,
“നമുക്കുവനെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം”
“വേണ്ട, ഇവനെ ഇവിടെവെച്ച് തന്നെ കൈകാര്യം ചെയ്യാം”
“അതൊന്നും വേണ്ട പെങ്ങള് ആ ചെരിപ്പുകൊണ്ട് ഇവന്റെ മുഖത്ത് അടിച്ചാൽ മതി”
                         ആ നേരത്ത് സ്ത്രീകളുടെ ചുറ്റും നിന്നവരെ വകഞ്ഞുമാറ്റിയിട്ട് പിന്നിലിരുന്ന രണ്ടുപേർ മുന്നിൽ‌വന്നു. അവരെ കണ്ടപ്പോൾ അവളുടെ ആവേശം വീണ്ടും ഉയർന്നു,
“ഏട്ടാ ഇയാളെ വെറുതെ വിടരുത്”
അയാൾ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇക്കാര്യം നമ്മൾ കൈകാര്യം ചെയ്തുകൊള്ളും. ഞാനിവളുടെ ഏട്ടനാണ്, പിന്നെ ഇത് ഇവളുടെ ഭർത്താവാണ്”
                     
                     യാത്രക്കാരിക്ക് ഭർത്താവും സഹോദരനും ഉണ്ടെന്നറിഞ്ഞതോടെ മറ്റുള്ളവർ ഡയലോഗ് നിർത്തിയിട്ട്, ലൈവായി ഒരു സ്റ്റണ്ട് കാണാനുള്ള കൊതിയോടെ അനുസരണ കുട്ടപ്പന്മാനും കുട്ടപ്പിമാരുമായി മാറി. മറ്റുള്ളവരുടെ ബഹളത്തിനിടയിലും കൈയിലുള്ള പണം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ക്ലാർക്കിനോട് കൂട്ടത്തിൽ തടിയൻ ചോദിച്ചു,
“മാന്യന്മാരുടെ വേഷം ധരിച്ച നീയെന്തിനാടാ ചെരിപ്പുകൊണ്ട് എന്റെ ഭാര്യയെ തോണ്ടാൻ പോയത്?”
അതുവരെ ഒരക്ഷരവും മിണ്ടാതിരുന്ന അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് എല്ലാവരും കേൾക്കെ പറഞ്ഞു,
“താനെന്താടോ പറഞ്ഞത്,,, ഈ ചെരിപ്പ് എന്റേതോ? കാലിൽ ആയിരത്തി ഇരുന്നൂറിന്റെ ഷൂ ഇട്ട് മാത്രം ഓഫീസിൽ പോവുന്ന എന്റെ കാലിലെങ്ങനെയാടാ ചെരിപ്പ്?”
                     എല്ലാവരുടേയും നോട്ടം താഴോട്ടിറങ്ങിയിട്ട് അദ്ദേഹത്തിന്റെ കാലിലേക്കായി, അവിടെ രണ്ട് കാലിലും കറുത്ത് മിന്നുന്ന ഷൂസ് കണ്ടപ്പോൾ അതുവരെ അലറിവിളിച്ച യുവതിയടക്കം നിശബ്ദമായി. അപ്പോൾ ഏട്ടൻ പറഞ്ഞു,
“അളിയാ ഒരു ചെരിപ്പ് ഉള്ളത് ഇയാളുടേതല്ലല്ലൊ. പിന്നെ ഇതിന്റെ ജോഡി ആരുടെ കാലിലാണ്?”
അതുവരെ അങ്കം നോക്കി രസിച്ചങ്ങനെ തൊട്ടടുത്ത് ഇരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിയുടെ കാലിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. അവന് രണ്ട് കാലുകളും ഉണ്ട്; എന്നാൽ ചെരിപ്പ് ഒന്നുമാത്രം.
“ചൊറിഞ്ഞത് ഇവൻ തന്നെ ഇനി ഇവന്റെ ചൊറിച്ചിൽ നമ്മൾ മാറ്റിക്കൊള്ളം. ഇവനെ ഞങ്ങൾ കൊണ്ടുപോവുകയാ,, ബസ്  വിട്ടോ?”
                      അതുവരെ പ്രതിയാക്കപ്പെട്ട നമ്മുടെ ക്ലാർക്കിനോട് രണ്ടുപേരും മാപ്പ് പറഞ്ഞശേഷം സ്ക്കൂൾ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരന്റെ ഓരോ കൈയും പിടിച്ച് ബസ്സിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുത്തിയിട്ട്, അവന്റെ ഇരുവശത്തും ചെരിപ്പ് കിട്ടിയ യുവതിയുടെ ഏട്ടനും കെട്ടിയവനും ഇരുന്നു. അതിൽ ഒരാൾ അവനോട് ചോദിച്ചു,
“മോനേ നിന്റെ പേരെന്താ?”
……..
“അളിയാ ഇവൻ മിണ്ടില്ല, അതൊക്കെ നമുക്ക് നോക്കാം” അയാൾ പയ്യന്റെ എല്ലാ പുസ്തകവും പിടിച്ചുവാങ്ങിയിട്ട് അതിലൊന്ന് തുറന്ന് വായിച്ചു,
“ശ്രീകുമാർ,, മോനേ ശ്രീ കുമാരാ നീയെന്തിനാ,, പഠിക്കാൻ പോന്നത്?”
അതോടൊപ്പം പേജുകൾ ഒരോന്നായി കീറി എറിയാൻ തുടങ്ങി.
അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവർ കോറസ്സായി പറഞ്ഞു,
“മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
             പണം മുറുകെപിടിച്ചുകൊണ്ട് നമ്മുടെക്ലാർക്ക് ഹൈസ്ക്കൂൾ സ്റ്റോപ്പിൽ  ഇറങ്ങുമ്പോഴും ബസ്സിന്റെ പിൻ‌സീറ്റിലിരുന്ന് അളിയന്മാർ പേജുകൾ ഒരോന്നായി കീറി എറിയുന്നുണ്ടായിരുന്നു. ഒപ്പം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു,
“മോനേ ശ്രീ കുമാരാ,,, നീ, എന്തിനാ,,,, പഠിക്കാൻ പോന്നത്?”

35 comments:

  1. Onnodichu vaayichu sambhavam kollaam
    Veendum varaam vishadamaaya oru prathikaranavumaayi.
    Yethaayaalum aadya kamantu yentethu thanne kidakkatte!!!
    Have a good day. :-)

    ReplyDelete
    Replies
    1. P V Ariel-,
      ആദ്യ കമന്റിന് നന്ദി, ഇത് സംഭവം അപ്പടി അതേപോലെ ഞാൻ വിളമ്പിയതാണ്.

      Delete
  2. അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവര്‍ കോറസ്സായി പറഞ്ഞു,
    “മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
    ഈ സംഭവം എനിക്കിഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. @appachan ozhakan-,
      ഇടയ്ക്കിടെ വരുന്ന അപ്പച്ചനെ സ്വീകരിച്ചിരിക്കുന്നു,,, നന്ദി.

      Delete
  3. എന്നാലും പുസ്തകം കീറിക്കള ഞ്ഞത് ശരി ആയില്ല..
    അക്ഷര നിന്ദ പാടില്ല..

    നല്ല രസം ആയി വായിച്ചു.പഠിപ്പിക്കുന്ന സാറന്മാരും
    പഠിപ്പിക്കാത്ത സാറന്മാരും ശമ്പളം വാങ്ങാന്‍ നോക്കി
    ഇരിക്കുന്ന രംഗം എല്ലാം നേരില്‍ക്കണ്ട പോലെ

    ReplyDelete
    Replies
    1. @ente lokam-,
      പുസ്തകം കീറിയത് ഒട്ടും ശരിയായില്ല.ആ അളിയൻസ് അക്ഷരവിരോധികൾ ആയിരിക്കാം. അതുകൊണ്ടാണ് അവർക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. പാവം ക്ലാർക്ക്...!കാലിൽ ഷൂസ് ആയിരുന്നതു കൊണ്ട് രക്ഷപ്പെട്ടു.കാളപെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കാൻ ഓടുന്ന സ്വഭാവം നാട്ടുകാർക്കുണ്ടല്ലൊ.ആങ്ങളയും കെട്ട്യോനും ഉള്ളതു കൊണ്ട് പിൻ വലിഞ്ഞവർ ശരിക്കും സഹായികൾ തന്നെ.
    എന്നാലും ആ ചെക്കൻ വരും തലമുറയേക്കൂടി പറയിപ്പിച്ചല്ലൊ.കഷ്ടം...കഷ്ടം...!!

    ReplyDelete
    Replies
    1. @ജന്മസുകൃതം-,
      ഇപ്പൊഴാണ് ഓർത്തത് ഇതുപോലെ രക്ഷപ്പെട്ട അനുഭവങ്ങൾ എനിക്കും സ്വന്തമായി ഉണ്ടല്ലൊ,, പുതിയൊരു പോസ്റ്റിനുള്ള വക നോക്കട്ടെ.. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു.അവസാനനിമിഷം വരെ ആകാംക്ഷ നിലനിര്‍ത്തി.

    ReplyDelete
    Replies
    1. @ആറങ്ങോട്ടുകര മുഹമ്മദ്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. അമളിക്കഥ കൊള്ളാം!

    പക്ഷെ പുസ്തകത്തിലെ പേജുകൾ കീറിയെറിയുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ല...

    ReplyDelete
    Replies
    1. @jayanEvoor-,
      അവർ അക്ഷര വിരോധികളം വിദ്യാഭ്യാസം ഇല്ലാത്തവരും ആയിരിക്കാം. അതുകൊണ്ട് അവർക്ക് തോന്നിയത് ചെയ്തു.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. പുസ്തകത്തിലെ പേജുകൾ കീറിയെറിയുന്നത് എനിക്കും അത്ര ഇഷ്ടപ്പെട്ടില്ലാ കേട്ടോ? പയ്യന്റെ ചൊറിച്ചിൽ മറ്റേതെല്ലാം തരത്തിൽ തീർക്കാമയിരുന്നൂ....മിനി ടീച്ചറെ നർമ്മം ഇഷ്ടമായി കേട്ടോ.....ആശംസകൾ.

    ReplyDelete
    Replies
    1. @ചന്തു നായർ-,
      അത് എനിക്കും ഇഷ്ടപ്പെട്ടില്ല. അവർ ചെയ്തത് പറഞ്ഞു എന്നുമാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. അവൻ സ്റ്റുഡന്റൊന്നും ആയിരിക്കില്ല..
    പുസ്തകത്തിലെ കടലാസ്സല്ലെ കീറിക്കളഞ്ഞുള്ളു, ആരും ശരീരത്തിൽ കൈവച്ചില്ലല്ലൊ..?!
    അതാ അതിന്റെ ഒരു ഗുണം..!!

    ReplyDelete
    Replies
    1. @വി കെ-,
      കൈവെക്കാനൊട്ട് നേരം കിട്ടണ്ടെ?
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ഏതായാലും ഷൂ ഇട്ടതു നന്നായി. ഇല്ലെങ്കില്‍ കാശ് പോയേനെ.

    ReplyDelete
  10. എങ്ങാനും ഒരുത്തന്‍ പിടിപെട്ട് പോയാല്‍ സദാചാരശിങ്കങ്ങളെല്ലാം കൂടി അവന്റെ എല്ല് വലിച്ചൂരും.

    ReplyDelete
  11. നായക്കുരണ പോടീ അടിവസ്ത്രത്തില്‍ നിക്ഷേപിച്ചു വിടണം.. അതാണ്‌ ഏറ്റവും ചെറിയ ശിക്ഷ.. പുസ്തകത്തിന്റെ താള്‍ കീറിയാല്‍ അവനത്രയും സന്തോഷം..
    നമ്മുടെ ജനങ്ങളുടെ രോഗാതുരതമായ മാനസികാവസ്ഥ ഒന്ന് നോക്കിക്കേ.. ഒരു പെണ്ണ് ഒരാരോപണം പറഞ്ഞാല്‍ കാര്യകാരണം നോക്കാതെ അവളുടെ സൈഡില്‍ നില്‍ക്കും.. പലപ്പോഴും ക്രൂശിക്കപെടുന്നത് നിരപരാധികള്‍ ആയിരിക്കും..

    ReplyDelete
  12. @വീ കെ-,
    അവൻ വേഷം കെട്ടിയതായിരിക്കാം. ചിലപ്പോൾ പാരലൽ കോളേജ് വിദ്യാർത്ഥി ആയിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @SREEJITH NP-,
    അതെ, നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.
    @Ajith-,
    ഓ,, ഈ സദാചാരശിങ്കിടികളെക്കൊണ്ട് എന്തെല്ലാം ഉപദ്രവങ്ങളാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @aboothi-,
    കൂടൂതൽ ദൂരം സഞ്ചരിക്കുന്ന യാത്രക്കാരി ആയതിനാൽ സഹപ്രവർത്തകർ ഉപദേശിക്കാറുണ്ട്, ‘ടീച്ചറേ,, ബസ്സിൽ എന്തെങ്കിലും ശല്യം ഉണ്ടായാൽ പെട്ടെന്ന് കൂവിവിളിച്ച് പ്രശ്നം ഉണ്ടാക്കരുത്. പുരുഷന്മാരെല്ലാം ചേർന്ന് നിരപരാധിയെയായിരിക്കും പെട്ടെന്ന് തല്ലുന്നത്’ എന്ന്. അക്കാലത്ത് സഹായിക്കാൻ നല്ല മൻസ്സുള്ളവർ ധാരാളം ഉണ്ടായിരുന്നു,(25കൊല്ലം മുൻപ്). അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  13. സംഭവം കലക്കി. നല്ല അവതരണം. ഒഴുക്കുള്ള എഴുത്ത്‌. ബസ്സിൽ ഷൂസ്‌ ധരിച്ച്‌ യാത്രചെയ്യുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌.

    ReplyDelete
  14. അമളി പറ്റിയാലും ഇതാണല്ലോ അവസ്ഥ..!

    ReplyDelete
  15. ennaalum aa pennenthina cherippukondu chorinjappol purakottu nokki punchirichathu..?
    innanenkil varunnavar aadyam aa bag thattipparichene..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ടീച്ചറെ വീണ്ടും വന്നു ഇന്ന് notification mail കിട്ടി
    പാവം ക്ലാര്‍ക്ക്. എന്തായാലും രക്ഷപ്പെട്ടൂന്നു പറഞ്ഞാല്‍ മതി.
    തന്റെ ഷൂസ് അവിടെ ഒരു രക്ഷാ കവചം സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ മതി.
    നമ്മുടെ നാട് സദാചാര പോലീസുകാരെക്കൊണ്ടു. നിറഞ്ഞിരിക്കുന്നു
    പലപ്പോഴും ഇവിടെ നിരപരാധികള്‍ ക്രൂശിലേറ്റപ്പെടുന്നു.
    പിന്നീട് അതോര്‍ത്തു വിലപിച്ചിട്ടു കാര്യം ഇല്ലല്ലോ,
    നന്നായി അവതരിപ്പിച്ചു.
    കമന്റുകളില്‍ നിന്നും അടുത്ത നര്‍മ്മത്തിനുള്ള
    പ്ലോട്ട് കിട്ടി അല്ലെ ടീച്ചറെ !!!
    പോരട്ടെ ഇനിയും ഇത്തരം നര്‍മ്മങ്ങള്‍
    ആശംസകള്‍

    ReplyDelete
  18. പാവം ക്ലാർക്ക്...!കാലിൽ ഷൂസ് ആയിരുന്നതു കൊണ്ട് രക്ഷപ്പെട്ടു ha ha ha

    ReplyDelete
  19. ഹ..ഹ.. നല്ല നര്‍മ്മം..

    ReplyDelete
  20. പുസ്തകത്തിന്റെ പേജുകള്‍ ഓരോന്ന് കീറിയെറിയുന്നിടത്ത് പയ്യനും പെണ്ണിന്റെ കെട്ടിയോനും അളിയനുമൊക്കെ ഒരേ തരക്കാരായി...

    ReplyDelete
  21. രസകരമായി പറഞ്ഞു വന്നു അവസാനം ആ ഫ്ലോ നഷ്ടപെടുത്തി .

    ReplyDelete
  22. വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത് പണം എണ്ണം നോക്കാതെ പറ്റുന്ന പട്ടായിരിക്കും എന്നാണ്. അവസാനം സംഭവം മാറി. ഇതുപോലെ ഈ വിഷയത്തില്‍ ഒന്നുമറിയാത്തവര്‍ പെട്ടുപോകുന്നത് സാധാരണമാണ്. കാലില്‍ ഷൂ ആയതുകൊണ്ട് രക്ഷപ്പെട്ടു.

    ReplyDelete
  23. പാവം ക്ലാർക്ക്.ആ ഷൂസ് ഇട്ടില്ലായിരുന്നെങ്കിൽ എന്തായേനെ അവസ്ഥ? ആ പെണ്ണിന് രണ്ടു കൊടുക്കാൻ തോന്നി.

    ReplyDelete
  24. അങ്ങിനെ ഷൂസു നിരപരാധിത്വം തെളിയിച്ചു അല്ലെ. എന്നാലും ആ ചെക്കൻ.... അവതരണം നന്നായി

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!