24.8.13

കുത്തും കൊമയും ചേർന്ന മൌണ്ട് എവറസ്റ്റ്                         അനിക്കുട്ടൻ ജി.കെ. എന്നറിയപ്പെടുന്ന ജെനറൽ നോളിഡ്ജ് പഠിക്കുകയാണ്. ഒന്നാം തരത്തിലെ ജികെ. മിസ്സ് എഴുതിക്കൊടുത്ത നോട്ട് അതേപടി പറഞ്ഞ് പഠിക്കുന്നതാണ് അവന്റെ ശീലം. മൂന്നാം തവണയും അവൻ ഒരേ വാക്ക് ആവർത്തിച്ചു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റു മീറ്റർ”
                            അനിക്കുട്ടൻ പറയുന്ന എവറസ്റ്റിന്റെ ഉയരം കേട്ട് മുത്തച്ഛൻ ആശ്ചര്യപ്പെട്ടു. അദ്ദേഹം ഒന്നുകൂടി ശ്രദ്ധിച്ചു, പിന്നെ വീണ്ടും ആശ്ചര്യപ്പെട്ടു, ‘കാലം പോയ പോക്കെ,, ഭൂമിയിൽ ഏറ്റവും ഉയരം‌കൂടിയത് എന്ന് അഹങ്കരിച്ച എവറസ്റ്റിന് ഇങ്ങനെയൊരു ഗതി വന്നല്ലൊ, മൊത്തത്തിൽ ഇടിച്ചുനിരത്തി കരിങ്കൽ പീസുകളാക്കി ക്രഷർ,,,ക്വാറി മൊതലാളിമാർ അപ്പാടെ വിറ്റു കാശാക്കിയിരിക്കും!!!’, അദ്ദേഹം ചോദിച്ചു,
“മോനെ അനിക്കുട്ടാ എവറസ്റ്റ് എങ്ങനെയാ ചെറുതായിപോയത്”
“എവറസ്റ്റ് ചെറുതല്ല,, ഇമ്മിണി ബല്യ മൌണ്ടനാ,, നമ്മുടെ തൊട്ടപ്രത്തെ എയർ‌ടെൽ ടവറിനെക്കാൾ ആയിരം ഇരട്ടി ഹൈറ്റാണ്”
മുത്തച്ഛന്റെ സംശയം എയർ‌ടെലും ബി.എസ്.എൻ.എല്ലും ഐഡിയയും കടന്ന് വീണ്ടും ഉയരാൻ തുടങ്ങി, ‘ഈ ടവറൊക്കെ എട്ട് മീറ്ററിനെക്കാളും എത്രയോ അധികമാണല്ലൊ!’, അദ്ദേഹം വീണ്ടും ചോദിച്ചു,
“അനിക്കുട്ടാ നീ പുസ്തകത്തിൽ എഴുതിയതാണോ വായിക്കുന്നത്?”
“ഗ്രാന്റ്പാ,, ഇത് ടെൿസ്റ്റ് ബുക്കിലുള്ളത് ജികെ. മിസ്സ് നോട്ടിൽ എഴുതിതന്നതാ,,, അതെന്താ മുത്തച്ഛനൊരു ഡൌട്ട്?”
“മോനാ പുസ്തകം ഒന്ന് തുറന്ന് കാണിച്ചെ?”
അനിക്കുട്ടന്റെ വായിക്കുന്ന പുസ്തകം നോക്കിയ മുത്തച്ഛൻ വീണ്ടും ഒന്ന് ഞെട്ടി,,
അനിക്കുട്ടൻ പറഞ്ഞത് അപ്പടി ശരിയാണ്; 8.842 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയതാ അവന്റെ നോട്ടുബുക്കിൽ; അക്കത്തിൽ എഴുതിയത് അനിക്കുട്ടൻ വായിക്കുന്നതാണ് ഇത്രനേരവും മുത്തച്ഛൻ കേട്ടത്. അപ്പോൾ നോട്ട് പകർത്തി എഴുതിയത് തെറ്റിയതാവാം,
“മോനേ എവറസ്റ്റ് എന്ന് പറഞ്ഞാൽ വളരെ വലുതാണ്, എന്നാൽ നിന്റെ നോട്ടിൽ എഴുതിയത് വെറും എട്ട് മീറ്റർ എന്നാണ്. ഇതിപ്പം നമ്മുടെ വീടിനെക്കാളും ഉയരം കുറവാണല്ലൊ. നോട്ട് പകർത്തി എഴുതുമ്പം തെറ്റിയതായിരിക്കും”
“അത് മുത്തച്ഛാ മിസ്സ് ബോർഡിലെഴുതിയത് അതേപടി ഞാൻ പകർത്തിയതാണ്. അന്റെ മിസ്സിനെല്ലാം അറിയാം“
“എന്നാലും ഈ തെറ്റ് മോനെന്തിനാ പഠിക്കുന്നത്? മുത്തച്ഛൻ തിരുത്തിത്തരാം”
പുസ്തകത്തിലെ പോയിന്റ് തടഞ്ഞ് എഴുതിയിട്ട് പറഞ്ഞുകൊടുത്തു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് ദി എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് തൌസന്റ് എയിറ്റ് ഹൺ‌ട്രഡ് ആന്റ് ഫോർട്ടിറ്റു മീറ്റേർസ്”
മുത്തച്ഛന്റെ ഇടപെടൽ കാരണം പെട്ടെന്ന് എവറസ്റ്റിന്റെ ഉയരം കൂടി; അനിക്കുട്ടൻ ബൈഹാർട്ട് പഠിക്കാൻ തുടങ്ങി. ആറാമത്തെ തവണയും ഉരുവിട്ടപ്പോൾ അവന്റെ മനസ്സിലെ എവറസ്റ്റ് ശരിയായ ഉയരത്തിൽ നിവർന്നുനിന്നു.

                      പിറ്റേദിവസം സ്ക്കൂൾ വിട്ട് വന്ന നിമിഷം അനിക്കുട്ടൻ മുത്തച്ഛന്റെ മുന്നിലെത്തി പരാതി പറയാൻ തുടങ്ങി,
“മുത്തച്ഛാ മിസ്സ് പറഞ്ഞു മുത്തച്ഛനൊന്നും അറിയില്ലാന്ന്, മുത്തച്ഛനെഴുതിയത് തിരുത്തിയിട്ട് മിസ്സ് ശരിയാക്കി തന്നു, നോക്കിയാട്ടെ”
അനിക്കുട്ടന്റെ നോട്ട് നോക്കിയ മുത്തച്ഛന് ദേഷ്യം വന്നു, അവന്റെ നോട്ടിലെ എവറസ്റ്റ് വീണ്ടും ചെറുതായിരിക്കുന്നു. ഇപ്പോഴെത്തെ ടീച്ചറുമാർക്കൊന്നും വിവരം ഇല്ലെ? ഇവളൊക്കെ ജോലി വാങ്ങാൻ മാത്രമല്ല പരീക്ഷ പാസ്സാവാനും കൈക്കൂലി കൊടുത്തിരിക്കും. അദ്ദേഹം അനിക്കുട്ടനോട് പറഞ്ഞു,
“മോന്റെ ടീച്ചർക്ക് അറിയാഞ്ഞിട്ടാണ്, മോൻ ചോദിക്കണം എവറസ്റ്റ് എങ്ങനെയാ എട്ട് മീറ്ററാവുന്നതെന്ന്?”
അദ്ദേഹം അനിക്കുട്ടന്റെ നോട്ട് വാങ്ങിയിട്ട് വീണ്ടും തിരുത്തൽ നടത്തി. എട്ട് മീറ്ററുള്ള എവറസ്റ്റിനെ എണ്ണായിരത്തി എണ്ണൂറ്റി നാല്പത്തിരണ്ട് മീറ്ററാക്കി മാറ്റി എഴുതിയിട്ട് പറഞ്ഞു,
“മുത്തച്ഛൻ പണ്ട് പട്ടാളത്തിലായപ്പം എവറസ്റ്റൊക്കെ കണ്ടിട്ടുണ്ടെന്ന് മിസ്സിനോട് പറയണം”
അനിക്കുട്ടൻ ആകെ കൺഫ്യൂഷനിലായി; സ്ക്കൂളിലെത്തിയാൽ എവറസ്റ്റ് ചെറുതാവുന്നു, വീട്ടിലെത്തിയാൽ എവറസ്റ്റ് വലുതാവുന്നു! ഏതായാലും മിസ്സിനോട് ഒന്നുകൂടി പറഞ്ഞുനോക്കാം.

                പിറ്റേന്ന് സ്ക്കൂൾ വിട്ട്‌വന്നപ്പോൾ അനിക്കുട്ടൻ മുത്തച്ഛനെ സമീപിച്ചത് നോട്ട്ബുക്കും ജി.കെ. ടെക്സ്റ്റ്ബുക്കും കൊണ്ടാണ്. വന്നപാടെ അവൻ പറഞ്ഞു,
“ഈ മുത്തച്ഛനൊന്നും അറിയില്ല, സില്ലി ഓൾഡ് മാൻ. മിസ്സ് പറഞ്ഞു ജി.കെ ടെൿസ്റ്റ് ബുക്കിൽ നോക്കാൻ. അതിലുണ്ട് മൌണ്ട് എവറസ്റ്റിന്റെ ഹൈറ്റ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റൂ മീറ്റർ എന്ന്”
അനിക്കുട്ടൻ ടെൿസ്റ്റ് ബുക്ക് തുറന്ന് മുത്തച്ഛന്റെ കാണിച്ചു,
എവറസ്റ്റ് കൊടുമുടി 8.842 മീറ്റർ എന്ന് അച്ചടിച്ചത് കണ്ടപ്പോൾ മുത്തശ്ശൻ ആ അക്കങ്ങളെ തുറിച്ചുനോക്കി. അദ്ദേഹത്തിന് സംഗതി പിടികിട്ടി; എട്ട് കഴിഞ്ഞ് ഒരു കൊമയിട്ടത്ത് ‘8,842’ അല്പം ചെറുതായപ്പോൾ ജീ.കെ മിസ്സ് കുത്ത്‌ആക്കിമാറ്റി കുട്ടികളെ പഠിപ്പിച്ചതാണ്,,, 8.842,,,

33 comments:

 1. സംഗതി സംഭവിച്ചതാണ്. വർഷങ്ങൾക്കുമുൻപ് നാലാം ക്ലാസ്സിലെ ഒരു അദ്ധ്യാപിക കുട്ടികളെ പഠിപ്പിച്ചത് അതേപടി ഇംഗ്ലീഷ് മീഡിയമാക്കിയതാണ്. ആ അദ്ധ്യാപിക ഞാനല്ല എന്നും അറിയിക്കുന്നു….

  ReplyDelete
 2. വായിച്ച് ചിരിച്ചുപോയി
  എവറസ്റ്റിനൊന്നും ഇപ്പോ പഴേ ഹൈറ്റില്ലെന്നേ...!!

  ReplyDelete
 3. @ajith-,
  ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 4. എല്ലാം കുത്തും കൊമയുമില്ലാത്തത്തിന്റെ കുഴപ്പമാണ്.രസകരമായി എഴുതി.ആശംസകള്‍

  ReplyDelete
  Replies
  1. @മുഹമ്മദ് ആറങ്ങാട്ടുകര-,

   കുത്തും കൊമയും മാറിയാൽ വരികൽ മാറുമല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. ഈശ്വരാ!! പക്ഷെ ടീച്ചറെ ഇങ്ങനെയുള്ള ഇംഗ്ലീഷ് മീഡിയം മംഗ്ലീഷ് ടീച്ചേര്‍സ്നെ കുറെ കണ്ടത് കൊണ്ട് നോ അതിശയം :). വായന സുഖിച്ചു ...

  ReplyDelete
  Replies
  1. @swanthamsyama-,
   ഇംഗ്ലീഷിൽ മാത്രമല്ല മലയാളം മീഡിയത്തിലും ഉണ്ടെന്നാണ് എന്റെ അനുഭവം. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. Replies
  1. @P V Ariel-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. Jeevitha Paadangal...!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. @sureshkumar-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. ജീവിക്കാൻ വേണ്ടി ജോലി കാശു കൊടുത്തുവാങ്ങുമ്പോൾ, അർപ്പണമനോഭാവവും ചിന്താശേഷിയുള്ളവരും വരികയില്ലല്ലൊ. ഇതാണ് പുതു തലമുറ- ചിന്താശേഷിയില്ലാത്ത ഒരു തലമുറ...!!

  ReplyDelete
  Replies
  1. @വീകെ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച് അതിന് ന്യായീകരണം വരുത്താന്‍ വ്യഗ്രത കാണിക്കുന്ന പലരേയും കാണാന്‍ കഴിഞ്ഞിട്ടുണ്ട് ടീച്ചര്‍.....
  നന്നായിരിക്കുന്നു ഈ എഴുത്ത്.
  ആശംസകള്‍

  ReplyDelete
  Replies
  1. @Cv Thankapan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. ശരിക്ക് ജി.കെ .മിസ്സിനേയാണ്
  ഒരു കുത്ത് കുത്തേണ്ടത് അല്ലേ ടീച്ചറെ


  (ഓഫ് പീക്ക് :- പുത്തൻ പുസ്തക
  കച്ചോടം എങ്ങിനെ നടക്കുന്നു..? )

  ReplyDelete
  Replies
  1. @ബിലാത്തിപ്പട്ടണം-,
   അഭിപ്രായം എഴുതിയതിന് നന്ദി.
   നാട്ടിൽ വന്നാൽ പുസ്തകം തരാം, അല്ലാതെ ബിലാത്തിയിൽ എത്തിച്ചാൽ സായിപ്പന്മാർ അടിച്ചുമാറ്റിയാലോ?

   Delete
 11. ഹ..ഹ..അങ്ങനെത്തെ ടീച്ചര്ക്ക്
  ഒരു കുത്ത് വച്ച് കൊടുക്കണം

  ReplyDelete
  Replies
  1. @പൈമ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ഹ ഹ എന്നാലും എന്റെ എവറസ്റ്റ് മിസ്സേ....!!

  ReplyDelete
  Replies
  1. ‍@രഘുനാഥൻ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. കഷ്ടം, കഷ്ടം അല്ലെ ടീച്ചറെ.
  എന്റെ ചെറുപ്പത്തിൽ നടന്ന ഒരു കാര്യം ഓര്മ്മ വരികയാണ്.
  ഞാൻ പഠിക്കുന്നു: അയ്യപ്പൻ - സ്ത്രീ ലിംഗം: മാളികപ്പുറം.
  അയ്യപ്പൻ - സ്ത്രീ ലിംഗം: മാളികപ്പുറം. അയ്യപ്പൻ....
  വേറൊരു വിദ്യാലയത്തിലെ മലയാളം അധ്യാപകനായ എന്റെ അച്ഛൻ അത് കേട്ടു. അല്പ്പം ഉച്ചത്തിൽ: ''ആരാ നിനക്കിത് പറഞ്ഞു തന്നത്?''
  ....... ടീച്ചർ. ഞാൻ പറഞ്ഞു: ടീച്ചർ ......... ന്റെ ഞങ്ങളുടെ സ്ററാൻഡേർഡിലേക്കുള്ള മലയാള പുസ്തകത്തിനുള്ള അര്ത്ഥപുസ്തകം നോക്കി പഠിപ്പിച്ചതാണ്. എന്നാൽ പിന്നെ ടീച്ചർ എന്തിനാ അവിടെ പഠിപ്പിക്കാൻ വരുന്നത് അച്ഛന് ദേഷ്യം വന്നു.

  ReplyDelete
  Replies
  1. @ഡോ.പി. മാലങ്കോട്-,
   അത് ഇപ്പോഴും നടക്കുന്നുണ്ട്, അച്ഛൻ എതിർപദമായി അമ്മ എന്ന് പഠിപ്പിക്കുന്നവരുണ്ട്. ഭർത്താവ് *ഭാര്യ, സ്ത്രീ*പുരുഷൻ, ഇങ്ങനെയാണ് നമ്മുടെ കുട്ടികൾ പഠിക്കുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. ചെറുപ്പത്തിൽ എനിക്ക് എന്റെ ചേട്ടൻ ആയിരുന്നു ഉപദേശങ്ങൾ തന്നിരുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ളത് ഒന്നു മാത്രം , പാഠപുസ്തകം വായിച്ച് പഠിക്കുക. 
  ഭാവിയിൽ അല്പം ഞാൻ കൂട്ടിച്ചേർത്തു - പരസ്യം ചെയ്യുന്ന ചോദ്യോത്തരപുസ്തകങ്ങൾ പഠിക്കാതിരിക്കുക.
  എന്റെ കുട്ടികൾ സ്കൂളിൽ പഠിച്ച കാലത്ത് ഒന്നു രണ്ടനുഭവങ്ങൾ ഉണ്ട്. അതിനു വേണ്ടി സ്കൂളിൽ ചെന്നന്വേഷിച്ചപ്പോ കിട്ടിയ മറുപടികൾ കേട്ട് , പിന്നീട് അങ്ങോട്ടു പോയി ചോദിക്കേണ്ട എന്നും വച്ചു.

  "വിദ്ധ്യാബ്യാസം"

  ReplyDelete
  Replies
  1. ‌@ ഇന്ത്യാഹെറിറ്റേജ്-,
   ജീവിതത്തിൽ ഒരിക്കലും അദ്ധ്യാപകരെ ചോദ്യം ചെയ്യാൻ രക്ഷിതാക്കൾ സ്ക്കൂളിൽ പോവരുത്’ ഒരു രക്ഷിതാവും അദ്ധ്യാപികയും ആയ എന്റെ അഭിപ്രായമാണ്. കാരണം മറ്റൊരു ബ്ലോഗിൽ പറയാം.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. Replies
  1. @the man to walk with-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. ആഹാ! ഒരു കുഞ്ഞന്‍ എവറസ്റ്റ്..
  എഴുത്ത് ഇഷ്ടമായി..

  ReplyDelete
  Replies
  1. @Echmukutty-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 17. ബാങ്ക് ഓഫ് ദി റിവര്‍
  എന്ന് വെച്ചാല്‍ നദിക്കരയില്‍ ഉള്ള ബാങ്ക് എന്ന് ദിവ്യ ഉണ്ണി ഒരു സിനിമയില്‍ ക്ലാസ്സ്‌ എടുത്തതു ഓര്‍മ വരുന്നു.
  കുഞ്ഞന്‍ എവറസ്റ്റ് ഇഷ്ടമായി

  ReplyDelete
  Replies
  1. @SREEJITH-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 18. ജി.കെ മിസ്സ് കൊള്ളാം.. ഈ വക ജി.കെ മിസ്സുകളല്ലേ കുട്ടികളുടെ ജി.കെ തകരാറില്ലാക്കുന്നത്..

  ReplyDelete
 19. @ബഷീർ പി.വെള്ളറക്കാട്-,
  അന്ന് എവറസ്റ്റിന്റെ ഉയരം തെറ്റ് തിരുത്തിയത് എന്റെ സഹപ്രവർത്തകയാണ്. അവളുടെ അനുജത്തിയുടെ നോട്ടുബുക്കിലാണ് തിരുത്തിയത്. കുട്ടിയെ പഠിപ്പിക്കിന്ന ടീച്ചർ വീണ്ടും വീണ്ടും തിരുത്തി. അന്ന് തെറ്റ് തിരുത്തിയ ചേച്ചി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററായി വിരമിച്ച് വീട്ടിലിരിക്കുന്നു.
  സോൾട്ട് മാങ്ങോ ട്രീ ഇപ്പോഴും തുടരുന്നു,,, അഭിപ്രായം എഴുതിയതിന് നന്ദി. ഇന്നിപ്പോൾ അത് ജി.കെ മിസ്സ് ആയിമാറി

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!