...സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകനായി കണ്ണൂര്‍ ജില്ലയില്‍ ജോലി ലഭിച്ചത് കാരണം തിരുവനന്തപുരക്കാരനായ പിള്ളമാസ്റ്റര്‍ സ്ക്കൂളിനടുത്തു തന്നെ സ്വന്തമായി വീട് വെച്ച് കുടുംബസമേതം താമസമാണ്. അതിരാവിലെ സ്ക്കൂളിലെത്തുന്നതും അവസാനമായി സ്ക്കൂള്‍ വിട്ടു പോകുന്നതും അദ്ദേഹമാണ്. സ്ക്കൂളും വീടും ഒന്നായി കരുതുന്ന പിള്ളമാഷ് നാട്ടിന്‍പുറത്തുള്ള നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തിന് ഒരു മുതല്‍ക്കൂട്ടാണ്. പിള്ളസാറിന്റെ തമാശകളും മറ്റുള്ളവരോട് മുഖത്ത് നോക്കി തുറന്ന് പറയാനുള്ള തന്റേടവും സഹപ്രവര്‍ത്തകരുടെ ഇടയില്‍ നല്ലൊരു പേര് നേടിക്കൊടുത്തിട്ടുണ്ട്. അന്യരെ വേദനിപ്പിക്കുന്നതും കാണികളെ ചിരിപ്പിക്കുന്നതുമായ കോമഡി പറയാന്‍ (ചെയ്യാന്‍) പിള്ളമാഷിന് മാത്രമേ കഴിയുകയുള്ളു. ഈ കോമഡി കാരണം കരഞ്ഞവര്‍ ധാരാളം ഉണ്ട്.
…
പുതിയതായി നിയമനം ലഭിച്ച ചെറുപ്പക്കാരിയായ ടീച്ചര്‍; ആദ്യദിവസം സ്ക്കൂളില്‍ വന്ന് മുന്‍പരിചയമില്ലാത്ത പ്യൂണിനോട് സംസാരിക്കുന്നതിനിടയില്‍കടന്ന് പിള്ളയുടെ ചോദ്യം
“ഭാര്യക്കും ഭര്‍ത്താവിനും വീട്ടുകാര്യങ്ങള്‍ വീട്ടില് വെച്ച്തന്നെ പറഞ്ഞാല്‍ പോരെ?”
പലപ്പോഴും പിള്ളയുടെ കോമഡി അടിയോടടുക്കാറുണ്ട്. അത് കോണ്ട് തന്നെ പുതിയതായി വരുന്നവര്‍ക്ക് ‘ഈ പിള്ള പലതും പറയും’ എന്ന് മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാറുണ്ട്.
…
ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് ചായസല്‍ക്കാരം. പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ നമ്മുടെ വര്‍ക്ക്എക്സ്പീരിയന്‍സ് (ക്രാഫ്റ്റ്) ടീച്ചര്‍ക്ക് പിള്ള ഒരു വലിയ പൊതി നല്‍കി.
“ഇത് നിങ്ങള്‍ക്കു മാത്രം ഉള്ളതാണ്”. ടീച്ചര്‍ തുറന്ന് നോക്കിയപ്പോള്‍ നിറയേ പഴത്തൊലി!!!
“അതേയ് ടീച്ചര്‍, ഉപയോഗശൂന്യമായ പാഴ്വസ്തുക്കളില്‍ നിന്നും പുതിയ ഉല്പന്നങ്ങള്‍ നിങ്ങളല്ലെ ഉണ്ടാക്കാറ്, അത് കൊണ്ട് തന്നതാണ്” പിള്ള ടീച്ചറോട് പറഞ്ഞു.
(ഇപ്പോള്‍ ഇവിടെ ഏറ്റവും ഡിമാന്റുള്ള വസ്തുവാണ് പഴത്തൊലി. പഴം മുഴുവനായി തിന്നുന്നതിനു മുന്‍പ് തന്നെ തൊലി ശേഖരിക്കാന്‍ സഞ്ചിയുമായി അദ്ധ്യാപകര്‍ മത്സരിച്ച് ഓടിയെത്തും….മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം.)
…
ഒരു സ്ക്കൂളില്‍ ഏറ്റവും പെട്ടെന്ന് ദേഷ്യം വരുന്നത് കണക്ക് സാറന്മാര്‍ക്കായിരിക്കും. എന്നാല്‍ പതിവിനു വിപരീതമായി ഈ സ്ക്കൂളില്‍ കുട്ടികളുടെ പേടിസ്വപ്നം രസതന്ത്രമാണ്(കെമിസ്റ്റ്റി). അങ്ങനെയുള്ള കെമിസ്റ്റ്റി സാറിന് അടുത്ത കാലത്തായി ഒരു മൌനം. കുട്ടികളോട് ദേഷ്യമില്ല, അടിയില്ല, ഒച്ചയില്ല, ബഹളമില്ല, ചോദിച്ചാല്‍ മറ്റുള്ളവരോട് മിണ്ടാട്ടമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്റ്റാഫ്റൂമില്‍ വെച്ച് പിള്ളമാഷുമായി ഉഗ്രന്‍ വഴക്ക്; അടിയോടടുത്തു. കാരണം അന്വേഷിച്ച അദ്ധ്യാപകര്‍ ഒത്തുചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ തയ്യാറായി.
പ്രശ്നം രസകരമാണ് : ഒരു ദിവസം നമ്മുടെ രസതന്ത്രം ഭാര്യയുമൊത്ത് സര്‍ക്ക്സ് കാണാന്‍ കണ്ണൂരില്‍ വന്നപ്പോള്‍ പിള്ള അവരെ കണ്ടു. കല്ല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ഹണിമൂണ്‍ ആഘോഷിക്കുന്ന കുട്ടികളില്ലാത്ത നവ ദമ്പതികളാണ്. നമ്മുടെ പിള്ള ആദ്യമായാണ് രസതന്ത്രത്തിന്റെ ഭാര്യയെ കാണുന്നത്. മറ്റൊരു വിദ്യാലയത്തില്‍ അദ്ധ്യാപികയായ ഭാര്യയെ പിള്ളമാഷിന് പരിചയപ്പെടുത്തി.
അപ്പോള്‍ പിള്ളക്ക് ഒരു സംശയം “കഴിഞ്ഞ ശനിയാഴ്ച തുണിക്കടയില്‍ കണ്ട, .. മാഷ് ചൂരീദാര്‍ വാങ്ങിച്ചുകൊടുത്ത.. കറുത്ത പെണ്‍കുട്ടി... ‘പെങ്ങളായിരിക്കും‘,അല്ലേ?”
“ഏത് പെണ്‍കുട്ടി?” രസതന്ത്രം അന്തംവിട്ടു.
“രണ്ടുമൂന്നു തവണ മാഷിന്റെ കൂടെ കണ്ണൂരില്‍ വെച്ച് കണ്ട …ആ പെണ്‍കുട്ടി…” പിള്ള ഇതും പറഞ്ഞ് സ്ഥലം വിട്ടു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വരെ പത്താം തരത്തിന്‍ സ്പെഷ്യല്‍ ക്ലാസ്സ് എടുത്തതാണ്, പിന്നെ കുടുംബകലഹം ഉണ്ടാക്കാന്‍ അങ്ങനെയൊരു പെണ്‍കുട്ടി??
രണ്ടാഴ്ച കഴിഞ്ഞിട്ടും ഭാര്യയുടെ പിണക്കം തീരുന്നില്ല. ഇടയില്‍ ഒരു ‘കറുത്ത പെണ്‍കുട്ടിയുണ്ടല്ലൊ’,,, ചൂരീദാര്‍ എവിടെ? അവള്‍ ആര്? നേരത്ത് ഭക്ഷണമില്ല, വെള്ളമില്ല, ചിരിയില്ല, ടീവിയില്ല, സീരിയലില്ല, മിണ്ടാട്ടമില്ല. ഭാര്യ കണ്ണീര്‍പുഴ ഒഴുക്കുകയാണ്. പിള്ളയുടെ സ്വഭാവം പറഞ്ഞപ്പോള്‍ ‘തിരുവനന്തപുരത്തെ പിള്ള കണ്ണൂരില്‍ വന്ന് കള്ളം പറയേണ്ടതുണ്ടോ’ എന്നാണ് അവളുടെ സംശയം.
സംഭവം പിള്ളയോട് പറഞ്ഞപ്പോള്‍ ‘എന്താ ഭാര്യക്ക് ഭര്‍ത്താവിനെ ഇത്ര പോലും വിശ്വാസം ഇല്ലെ, ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞാല്‍ പെട്ടെന്ന് പോരെടുക്കണോ’ എന്നാണ് പിള്ളയുടെ സംശയം.
ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കണമല്ലൊ; കുടുംബസുഹൃത്തുക്കളായ രണ്ട് അദ്ധ്യാപകര്‍ നമ്മുടെ പിള്ളയെയും കൂട്ടി കെമിസ്റ്റ്റി സാറിന്റെ വീട്ടില്‍ പോയി. സംഭവിച്ചതും സംഭവിക്കാത്തതും വിശദീകരിച്ചു. പിള്ളയുടെ കളി കാര്യമാക്കിയത് കൊണ്ടുള്ള അമളി ടീച്ചര്‍ക്ക് മനസ്സിലായി. ഭര്‍ത്താവ് കുറ്റവിമുക്തനാണെന്നറിഞ്ഞ ഭാര്യയെ പിള്ള ഉപദേശിച്ചു, “ഏതെങ്കിലും പിള്ള എന്തെങ്കിലും പറയുന്നത് കേട്ട് വാളെടുക്കരുത്, കേട്ടോ”.
സംഗതി കൊള്ളാം കള്ളനെ നംബ്യാലും പിള്ളയെ നംബല്ലേ...1
ReplyDeleteഇഷ്ടപ്പെട്ടു ഈ പിള്ളമാഷെ. ഇത് ഇവിടെ പങ്ക് വെച്ചതിന് നന്ദി..
ReplyDeleteപിള്ള കൊള്ളാലോ!! കുടുംബം കുട്ടിച്ചോറാക്കും.
ReplyDelete:)
ReplyDeleteഈ പിള്ളയുടെ തടി താമസംവിനാ കേടാകാനുള്ള എല്ലാ സാധ്യതകളും കാണുന്നു...!
ReplyDelete