1.12.09

അനിയന്‍ ബാബു ചേട്ടന്‍ ബാബു


                        
                       ‘പി എസ്‌ സി’ എന്ന മഹാസംഭവത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക്‍മുന്‍പ് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ടീച്ചറായി എനിക്ക് ‘സേവന അനുമതി’ ലഭിച്ചത്. അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരിയായി ചേര്‍ന്നതിന്റെ പിറ്റേദിവസം മുതല്‍ അടുത്ത മഹാസംഭവങ്ങള്‍ വീട്ടില്‍  അരങ്ങേറാന്‍ തുടങ്ങി; ‘കല്ല്യാണാലോചനകള്‍’.

                       അതുവരെ ഒരു കോന്തനും എന്നെ ‘പെണ്ണ് കാണാനായി’ എന്റെ വീട്ടില്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന മഹാസംഭവം നാട്ടില്‍ പ്രഖ്യാപിച്ചത് മുതല്‍, പെണ്ണ് കാണാനുള്ളവരുടെ വരവായി, കൂടെ ധാരാളം ഡിമാന്റുകള്‍ ഉണ്ട്. ‘പൊന്ന് വേണ്ട, പണം വേണ്ട, വീട് വേണ്ട, സ്വത്ത് വേണ്ട’; (ഇതൊന്നും എന്റെ വീട്ടിലില്ല, പിന്നെ സ്ത്രീധനം, അത് എന്റെ നാട്ടില്‍ ‘ആ പഴയകാലത്ത്’ കടന്നു വന്നിട്ടില്ല,, ‘ഇപ്പോഴും,’)

“പിന്നെയോ???”
                        പെണ്ണിനെ മാത്രം മതി, ജോലിയുള്ള പെണ്ണിനെ, അതും ടീച്ചറായി നാട്ടില്‍ ജോലിയുള്ള പെണ്ണിനെ.

                         ഒരു ടീച്ചറെ ഭാര്യയായി കിട്ടിയാല്‍ അത് ഒരു ‘പുളിം‌കൊമ്പായി’ കാണുന്ന പുരുഷകേസരികള്‍ എന്റെ നാട്ടിലുണ്ട്. ‘ചെലവ് തുച്ഛം, ഗുണം മെച്ചം’.  രാവിലെ വീട്ടുജോലിയെല്ലാം ചെയ്ത ശേഷം തിരക്കിട്ട് മുടി ചീകി അതിന്റെ നടുക്കൊരു കെട്ടിട്ട്, സാരിയും ചുറ്റി (ഇപ്പോള്‍ ചൂരിദാര്‍ ആയതിനാല്‍ അതിലും എളുപ്പമാണ്) പെട്ടെന്ന് ഓടി ബസ്‌പിടിച്ച് പത്ത് മണിയാകുമ്പോഴേക്കും സ്ക്കൂളില്‍ ഓടിക്കയറി പഠിപ്പിക്കാം. പിന്നെ നാല് മണിയാവാറായാല്‍ തിരിച്ച് വീട്ടിലേക്ക് ഓടി വന്ന് രാവിലെ ചെയ്തതിന്റെ ബാക്കി ജോലി ചെയ്യും. ശമ്പളം കൃത്യമായി എണ്ണി വാങ്ങാം. പിന്നെ 200 പ്രവര്‍ത്തി ദിനങ്ങളെന്ന് സര്‍ക്കാര്‍ കണക്കിലുണ്ടെങ്കിലും ‘മേളകള്‍, സമരം, പരീക്ഷ, സ്റ്റഡീ ലീവ്’ എന്നിവ കൂടാതെ ക്വാഷ്വല്‍ ലീവ്, കമ്മ്യൂട്ടഡ് ലീവ് എന്നിവയും പിന്നെ ഓണം, ക്രിസ്ത്‌മസ് അവധികളും ഒപ്പം രണ്ട് മാസം മധ്യവേനല്‍ അവധിയും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം!

                          പിന്നെ സ്വന്തമായി കുട്ടികളെ പ്രസവിച്ചാല്‍  കിടക്കുന്നു ശമ്പളത്തോടെ (ഇപ്പോള്‍) ആറ് മാസം ലീവ്; അഥവാ അബോര്‍ഷനാക്കണമെന്ന് തോന്നിയാല്‍ ലീവ് വേറെയുണ്ട്. ചുരുക്കത്തില്‍ വീട്ടില്‍ മറ്റൊരു വേലക്കാരി ആവശ്യമില്ലാത്ത ഉദ്യോഗസ്ഥയാണ് ഒരു അദ്ധ്യാപിക.


                          മൂന്ന് മാസംകൊണ്ട് എന്റെ വീട്ടില്‍ ഏതാണ്ട് ഇരുപത് പെണ്ണ്കാണല്‍ ചടങ്ങുകള്‍ നടന്നു. സിനിമയിലും സീരിയലിലും കാണുന്നതു പോലെ ഇരുപത് തവണ ‘ട്രേയില്‍, തിളച്ച് കൊണ്ടിരിക്കുന്ന ചായയും കൈയിലേന്തി, നമ്രമുഖിയായി നടന്ന്, കാല്‍‌വിരല്‍ കൊണ്ട് നിലത്ത് കളം വരച്ച്, ഒളികണ്ണിട്ടു നോക്കി, ഞാന്‍ നാണിച്ചുനില്‍ക്കും’ എന്ന്  വിചാരിച്ചെങ്കില്‍ ആ വിചാരം ഡിലീറ്റ് ചെയ്യാം. കാണാന്‍ വരുന്നവര്‍ വീട്ടില്‍ വരുന്നു, സംസാരിക്കുന്നു, പോകുന്നു. അതിനിടയില്‍ ചിലര്‍ അമ്മ കൊണ്ടുവെച്ച ചായ കുടിക്കുന്നു; ചിലര്‍ തിരക്കിട്ട് വേഗം പോകുന്നു.
 (ചായ ഇന്നത്തെപോലെ ഇന്‍സ്റ്റന്റ് ആയി അന്ന് ഉണ്ടാക്കാന്‍ ആവില്ല. വിറകടുപ്പ് കത്തിച്ച് ചായ ആവാന്‍ ചുരുങ്ങിയത് പത്ത്മിനുട്ട് എങ്കിലും വേണം. കല്ല്യാണത്തിനിടയില്‍ ബ്രോക്കറോ, ബ്യൂറോയോ, അമ്പലമൊ, പള്ളിയോ അക്കാലത്ത് എന്റെ നാട്ടില്‍ ഇടപെടാറില്ല)
                            അങ്ങനെ കാണാന്‍ വന്നവരില്‍ അഞ്ച് പേര് എന്നെ ഒഴിവാക്കി, ബാക്കി പതിനഞ്ച് പേരെ ഞാനും ഒഴിവാക്കി. സ്വന്തമായി വരുമാനം ഉള്ളതുകൊണ്ട് എന്റെ കാര്യം ഞാന്‍ തന്നെ തീരുമാനിക്കും. അതാണ് എന്റെ വീട്ടിലെ പതിവ്.


                          ഒരിക്കല്‍ ഒരു കെ.എസ്.ആര്‍.ടീ.സി. കണ്ടക്റ്റര്‍ ഏതാണ്ട് ഡബ്‌ള്‍ ബല്ലടിക്കാന്‍ പോയതാണ്. ആദ്യത്തെ ദിവസം കണ്ടക്റ്ററും അനുജനും കൂടെ സുഹൃത്ത് ഡ്രൈവറും വന്നു-കണ്ടു-പോയി. പിറ്റേദിവസം കണ്ടക്റ്ററുടെ അഛനും അമ്മയും കാരണവരും വന്നു-കണ്ടു-പോയി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതാ വരുന്നു; കണ്ടക്റ്ററുടെ മൂത്ത കാരണവര്‍, അളിയന്‍, പെങ്ങള്‍, വലിയമ്മ, അയല്‍‌വാസി എന്നിവരടങ്ങിയ ഒരു വലിയ സംഘം. അവര്‍ അമ്മയോട് കാര്യങ്ങള്‍ സം‌സാരിച്ചു. അവര്‍ക്ക് ഏതാണ്ട് പെണ്ണിനെ പിടിച്ച മട്ടാണ്, ഇനി നമ്മുടെ തീരുമാനം അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അമ്മ അച്ഛനെ വിളിക്കാന്‍ ആളയച്ചു. അങ്ങനെ അവര്‍ ചായ കുടിച്ചു കൊണ്ടിരിക്കവേയാണ് വീട്ടിനു മുന്നിലെ വയലില്‍ നിന്നും അച്ഛന്‍ വന്നത്.
                            കൃഷിപ്പണി നടന്നുകൊണ്ടിരിക്കുന്ന വയലില്‍‌നിന്നും യൂനിഫോം മാറ്റാതെയാണ് അച്ഛന്‍ വന്നത്. വെളുത്ത തോര്‍ത്ത്‌മുണ്ട് ഉടുത്തിരിക്കുന്നു, അതേപോലെ മറ്റൊന്ന് തലയില്‍ കെട്ടിയിരിക്കുന്നു. കോണ്‍ക്രീറ്റ് ചെയ്യാത്ത വയലായതുകൊണ്ട് അച്ഛന്റെ യൂനിഫോമില്‍ കൂടാതെ കാലിലും കൈയിലും നിറയെ ചെളിയുടെ നിറവും മണവും. വന്നവര്‍ കൂടുതലൊന്നും പറയാതെ പോയി. ആ തിരിച്ച്‌പോക്കില്‍ മറ്റൊരാള്‍ മുഖാന്തരം അറിയിച്ചു, “പെണ്ണിനെ നന്നായി ഇഷ്ടപ്പെട്ടു, എന്നാല്‍ പെണ്ണിന്റെ അച്ഛനെ തീരേ ഇഷ്ടപ്പെട്ടില്ല” അവര്‍ ഒഴിവായതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. ‘രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും മസാലദോശ’.

                          സ്ക്കൂളില്‍ ചേര്‍ന്നതിനു ശേഷം എന്റെ ആദ്യത്തെ ക്ലാസ്സ് ഒരു സമരത്തോടെയാണ് ആരംഭിച്ചത്. എട്ടാം ക്ലാസ്സില്‍ കെമിസ്ട്രി. ഒരു പരീക്ഷണത്തിലൂടെ തുടങ്ങാന്‍ തീരുമാനിച്ച്; ‘ആസിഡുകളും ബെയ്സുകളും ട്സ്റ്റ്‌ട്യൂബുകളും ബീക്കറും സ്പിരിറ്റ് ലാമ്പും വാട്ടര്‍‌ബോട്ടിലും നിറച്ച ട്രേ’ മേശപ്പുറത്ത് നിരത്തി. അപ്പോഴേക്കും അതാവരുന്നു സമരക്കാരായി പത്താം ക്ലാസ്സിലെ തലമൂത്ത പത്തിലധികം നേതാക്കള്‍. സ്ക്കൂളുകളില്‍ സമരം കൊടിപിടിച്ച് വാഴുന്ന കാലമാണ്. ഞാന്‍ പഠിപ്പിക്കുന്നത് അവരുടെ സ്വന്തം ക്ലാസ്സില്‍ അല്ലെങ്കിലും പുതിയ ചെറുപ്പക്കാരിയായ പരിചയക്കുറവുള്ള അദ്ധ്യാപികയെ റേഗിംങ്ങ് നടത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയില്ല. അവര്‍ അനുവാദം ചോദിക്കാതെ ക്ലാസ്സിനകത്ത് കടന്ന ഉടനെ ഒരുത്തന്‍ ആസിഡിന്റെയും ബെയ്സിന്റെയും, ഓരോ കുപ്പികള്‍ വീതം എടുത്ത് മറ്റ് രണ്ട്പേരുടെ കൈയില്‍ കൊടുത്ത് കല്പിച്ചു
 “ഒഴിക്കെടാ എല്ലാറ്റിന്റെയും തലയില്‍
                         അത് കേട്ടതോടെ അതുവരെ ഞാന്‍ പഠിച്ച കെമിസ്ട്രിയെല്ലാം പെട്ടെന്ന് മറന്നുപോയി. കുട്ടികളെല്ലാം പേടിച്ച് വിറക്കുന്നു. അപ്പോഴേക്കും തൊട്ടടുത്ത ക്ലാസ്സിലെ അദ്ധ്യാപകന്‍ ഓടിവന്ന് നേതാക്കളുടെ മുന്നില്‍ നിന്നു,
“ധൈര്യം ഉണ്ടെങ്കില്‍ നീ ഒഴിക്കെടാ
                          അദ്ദേഹത്തിന്റെ ശ്ബ്ദം കേട്ട് സ്ക്കൂള്‍ കെട്ടിടം മുഴുവന്‍ ഞെട്ടി. അതോടെ പുലിപോലെ വന്ന സമരക്കാര്‍ പൂച്ചപോലെ നടന്ന് ഓഫീസിനു മുന്നില്‍‌പോയി കുത്തിയിരിപ്പ് തുടങ്ങി. എല്ലാം ശാന്തമായപ്പോള്‍ ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേരിന്റെ അവസാനം ഒരു ‘ബാബു’,  വിഷയം കണക്ക്, അറിയപ്പെടുന്ന അദ്ധ്യാപക സംഘടനാ നേതാവായ  ബാബുമാസ്റ്റര്‍.

                         അദ്ധ്യാപനത്തിലുള്ള എന്റെ പരിചയക്കുറവ് പരിഹരിക്കാന്‍ സഹപ്രവര്‍ത്തകര്‍ വളരെയധികം സഹായിച്ചു. ഏത് പ്രശ്നം വന്നലും ഞാന്‍ ബാബുമാസ്റ്ററെ സമീപിക്കും. വില്ലന്മാരെയും വില്ലത്തികളെയും അവിടെ പിടിച്ചുകൊടുത്താല്‍ നേരെയാക്കിത്തരും. സ്ക്കൂളിന്റെ എല്ലാ കാര്യത്തിലും ബാബുമാസ്റ്റര്‍ മുന്നിലുണ്ടാവും. വിദ്യാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ ഭയപ്പെടുകയും അതോടൊപ്പം സ്നേഹിക്കുകയും ചെയ്തു. എന്റെ ക്ലാസ്സില്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത പ്രശ്നക്കാരന്‍ മാസ്റ്റരുടെ ക്ലാസ്സില്‍ വളരെ നല്ല കുട്ടിയായി ഇരിക്കും. ഞാന്‍ പഠിപ്പിച്ച കെമിസ്ട്രിയില്‍ വെറും മൂന്ന് മാര്‍ക്ക് വാങ്ങിയവന്‍ ബാബുമാസ്റ്റര്‍ കണക്ക് പഠിപ്പിച്ചപ്പോള്‍ ‘അന്‍പതില്‍, നാല്‍പ്പത്തി മൂന്ന്’ മാര്‍ക്ക്. അദ്ദേഹം കണക്ക് പഠിപ്പിച്ച ക്ലാസ്സില്‍  ആരും  തോല്‍ക്കാറില്ല. 
                          വളരെ നന്നായി സംസാരിക്കുന്ന, മറ്റുള്ളവരെക്കാള്‍ കഴിവുള്ള, സുന്ദരനായ, സുശീലനായ, അവിവാഹിതനായ ആ ചെറുപ്പക്കാരനോട് എനിക്ക് അസൂയയും ആരാധനയും തോന്നി. എന്നാല്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് കൂടുതലായി ഒന്നും തോന്നിയില്ല; ശരിക്കും,,,.
 
                          ദിവസങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് ആയി കഴിഞ്ഞു; ആറ് തവണ ശമ്പളം വാങ്ങി അച്ഛന്റെ കൈയില്‍ കൊടുത്തു. സാമ്പത്തിക നില പച്ചപിടിക്കാന്‍ തുടങ്ങിയതോടെ മൂത്ത് മകളായ എന്നെ ഏത് സമയത്തും കെട്ടിച്ചയക്കാന്‍ അച്ഛന്‍ തയ്യാറാണ്.
                           മഴക്കാലം കഴിഞ്ഞതോടെ പെണ്ണ് കാണാന്‍ വരുന്നവരുടെ എണ്ണം ഒന്ന്‌കൂടി വര്‍ദ്ധിച്ചു. കല്ല്യാണത്തിന് ഒടക്ക് വെക്കുന്നത് ഞാന്‍ തന്നെയാണ്; കാണാന്‍ വരുന്നവന്‍ ഗള്‍ഫില്‍ ഉന്നതനിലയിലാണെന്ന് പറയും. എന്നാല്‍ പത്താം ക്ലാസ്സ് പാസായോ എന്ന് അവര്‍ക്ക് തന്നെ അറിയില്ല. മരുഭൂമിയായ ഗള്‍ഫ്‌നാടുകളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുംതോറും അവരുടെ വീട്ടുകാര്‍ പച്ചപിടിക്കുന്ന കാലമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ കുടുബസദസ്സ് ചേര്‍ന്ന് അമ്മ തീരുമാനം പറഞ്ഞിരുന്നു. ‘ഗള്‍ഫ്, പോലീസ്, മിലിറ്ററി ആദിയായ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരുത്തന്റെ കൂടെയും മകളെ അയക്കില്ല’. അത്കൊണ്ട് ആ ഗ്രൂപ്പില്‍‌പെട്ടവര്‍ വന്നാല്‍ ഒഴിവാക്കാറാണ് പതിവ്. അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.

ഒരു ദിവസം എന്റ്റെ ഇളയമ്മ (അമ്മയുടെ അനുജത്തി) പറയുന്നു,
“നമ്മുടെ ചുറ്റുപാടും എത്ര പേരാണ് ഗള്‍ഫുകാരെ കല്ല്യാണം കഴിച്ച് വളരെ സുഖമായി ജീവിക്കുന്നത്. ലീവ് കഴിഞ്ഞ് അവനങ്ങ് പോകും. പിന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥിരമായി താമസിക്കാതെ, നിനക്ക് സ്വന്തം വീട്ടില്‍തന്നെ താമസിച്ച് ജോലിക്ക് പോകാം. അങ്ങനെയായാല്‍  അടുക്കളപ്പണിയൊന്നും അറിയാത്ത നിനക്ക് നല്ലതാണ്. അനുജന്മാരെയും അനുജത്തിയെയും പഠിപ്പിക്കാം.  ഇഷ്ടംപോലെ പണം. വരുന്ന പണക്കാരനായ ചെക്കന് പഠിപ്പ് കുറഞ്ഞാലും നീ പഠിച്ചതാണെല്ലൊ. അച്ഛന്‍  പണമില്ലാതെ എത്ര കഷ്ടപ്പെട്ടതാ. കുടുംബത്തില്‍ ഒരാള്‍ക്ക് പഠിപ്പും ഒരാള്‍ക്ക് പണവും; അതല്ലെ നല്ലത്?”

                          എന്നാലും മിനിമം ഒരു ‘ഡിഗ്രിയെങ്കിലും പാസ്സായ ഒരുത്തനും എന്നെക്കെട്ടാന്‍ വന്നില്ലല്ലോ‘ എന്ന് ഞാന്‍  ഓര്‍ത്തുപോയി. പയ്യനെ പെണ്‍വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് കല്ല്യാണം മുടങ്ങുന്നത് നാട്ടുകാരുടെ ഇടയില്‍ ഒരു അപ്രധാനവാര്‍ത്ത ആയിമാറി. ‘ടീച്ചറല്ലെ, പുരനിറഞ്ഞാലും മൂലക്ക് ആയിപോവില്ല. പ്രായം കൂടിയാലും മാസശമ്പളത്തില്‍ കണ്ണു‌വെച്ച് ആരെങ്കിലും കെട്ടും’ എന്ന് നാട്ടുകാര്‍ ആശ്വസിച്ചു.

                            അന്ന് ഒരു ഞായറാഴ്ച. പതിവുപോലെ എന്നെക്കാണാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍, ഞാന്‍  രാവിലെതന്നെ കുളിച്ച്, സ്ക്കൂള്‍ യൂനിഫോമില്‍ ഒരുങ്ങി. അടുത്ത ബന്ധുവീടുകളില്‍ കയറിയിറങ്ങി തൊട്ടടുത്ത ലൈബ്രറിയിലും കടല്‍ക്കരയിലും ചുറ്റിയടിച്ച്, ശേഷം വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് മനോരമ ആഴ്ചപ്പതിപ്പിലെ നീണ്ടകഥ വായിക്കുമ്പോഴാണ് അവര്‍ വന്നത്. നാല് പുരുഷന്മാര്‍ വീട്ടില്‍ വരുന്നത് കണ്ടപ്പോള്‍, ഞാന്‍ വീട്ടിനകത്തേക്ക് കടന്ന് അവരെ ഒളിഞ്ഞ്നോക്കി. ‘ഇവര്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നവരാണോ? എന്റെ ഈശ്വരാ,,,  ഞാനെന്താണ് കാണുന്നത്! വന്നതില്‍ ഒരാള്‍ എന്റെ സ്ക്കൂളിലെ ബാബുമാസ്റ്റര്‍

                         എന്റെ തലയില്‍ പതിച്ച ഒരു മിന്നല്‍, ശരീരം മുഴുവന്‍ സഞ്ചരിച്ച് കാലിന്റെ പെരുവിരലില്‍ അവസാനിച്ചു. ഈ മനുഷ്യന് ഇങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നോ? ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. ഒടുവില്‍ മുന്‍‌തീരുമാനം പോലെ, വിദ്യാഭ്യാസം നേടിയ സര്‍ക്കാര്‍ ജോലിയുള്ള ഒരുത്തന്‍ എന്നെക്കാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
                          അച്ഛന്‍ മുന്‍‌വശത്തെ വരാന്തയില്‍ ഇരുന്ന്, വന്നവരുമായി സംസാരിക്കുന്നത് എത്ര പരിശ്രമിച്ചിട്ടും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അടുക്കളയില്‍ പോയി അമ്മയോട് ചായ ഉണ്ടാക്കാന്‍ പറഞ്ഞു. എന്റെ ഇളക്കം കണ്ട് ഇളയ സഹോദരന്‍ പുറത്തിറങ്ങി വന്നവരെ നിരീക്ഷിച്ച ശേഷം അകത്ത്‌വന്ന് എന്നോട് പറഞ്ഞു,
“ഇത് മുന്‍പ് വന്നവരെപോലെയൊന്നും അല്ല. കാണാന്‍ സ്മാര്‍ട്ട് ചെക്കന്‍ ”
“നീ പോടാ” എന്ന് പറഞ്ഞെങ്കിലും അത് ശരിയാണല്ലൊ എന്ന് ഓര്‍ത്തു.
സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ എന്നെ വിളിച്ചു.
“മോളേ പൊറത്ത് വാ.. നിന്നെയൊന്ന് കാണാനാ ഇവര്‍ വന്നത്”

                          ഞാന്‍ സാരിയൊക്കെ ശരിയാക്കിയ ശേഷം കണ്ണാടിയില്‍ ഒന്ന്‌കൂടി നോക്കി പുറത്തേക്ക് നടന്നു. ശരീരം ആകെ വിറയല്‍. ഓരോ അടി വെക്കുമ്പോഴും കാലിന്റെ ഭാരം ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. എത്രയോ തവണ പെണ്ണുകാണാന്‍ വന്നവരുടെ മുന്നില്‍ പോയി ‘ഇരുന്ന്’  നേരിട്ട് സംസാരിച്ചതാണ്. അറിയേണ്ട കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതാണ്. എന്നിട്ടെന്തേ? ഇപ്പോള്‍,,, ഇങ്ങനെ?,,,

                         എല്ലാ കണ്ണുകളും എന്നിലായിരിക്കും എന്ന ചിന്തയോടെ ഞാന്‍ അവരുടെ മുന്നിലെത്തി.  സ്ക്കൂളില്‍‌വെച്ച് കാണാറുണ്ടെങ്കിലും എന്റെ വീട്ടില്‍‌വന്ന അയാളെ ഒന്ന് നോക്കി. അപ്പോഴേക്കും കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ എന്നോട് പറഞ്ഞു,
“ടീച്ചര്‍ക്ക് ഇയാളെ അറിയില്ലെ? നിങ്ങളുടെ കൂടെ സ്ക്കൂളില്‍ ജോലിചെയ്യുന്ന ബാബുവിനെ? ഈ ബാബുമാഷാണ് കല്ല്യാണം കഴിയാത്ത ഒരു ടീച്ചര്‍ സ്ക്കൂളിലുണ്ടെന്ന് പറഞ്ഞത്. ടീച്ചറുടെ പേര്?”

                        ഞാന്‍ എന്റെ പേര് പറഞ്ഞു. മറ്റുള്ളവരെ പറയാന്‍ അനുവദിക്കാതെ അയാള്‍തന്നെ വീണ്ടും റണ്ണിങ്ങ്കമന്ററി നടത്തുകയാണ്.
“ഇവന്‍ നന്നായി പഠിച്ചത്കൊണ്ട് സ്ക്കൂള്‍മാഷായി. എന്നാല്‍ ഇവന്റെ ഏട്ടന്‍ ഒരു ബാബു ഉണ്ട്; പത്തില്‍ തോറ്റവനാ. അത്കൊണ്ട്  ഗള്‍ഫില്‍ പോയപ്പോള്‍ അവന് ഉയര്‍ന്ന ജോലി കിട്ടി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ്. ആ ഗള്‍ഫുകാരന്‍ ബാബുവിനു വേണ്ടി ടീച്ചറെ ആലോചിക്കാനാ നമ്മള്‍ വന്നത്. അവന്‍ അടുത്ത മാസം ഗള്‍ഫ്‌ന്ന് വന്നാല്‍ കല്ല്യാണം നടത്താനാണ് പ്ലാന്‍ . ഞാന്‍ അവരുടെ കാരണവരാ. അവന്റെ ഫോട്ടോ കൊണ്ട്‌വന്നിട്ടുണ്ട്”
                          കാരണവര്‍ കൈയിലെ ചുവന്ന പേഴ്സ് തുറന്ന്, ചെറിയ കവറില്‍ നിന്നും പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ പുറത്തെടുത്ത്, എന്റെ നേരെ നീട്ടി.


57 comments:

  1. അനിയന്‍ ഭായി..!! ചേട്ടന്‍ ഭായി..!!! കലക്കി..:)

    ReplyDelete
  2. ഹഹ ...വിധ്യാഭ്യാസത്തിന്റെ ഓരോ കുഴപ്പങ്ങളെ

    ReplyDelete
  3. "പ്രതിഷേധം.... പ്രതിഷേധം...!!

    ശക്തമായി പ്രതിഷേധിക്കുന്നു....

    ബൂലോകത്തെ ഗല്‍ഫുകാരായ മാലോകരെ നമ്മളെ അക്ഷേപിക്കാന്‍ ശ്രമിച്ച ഈ പോസ്റ്റിനെതിരെ നമ്മുക്ക് ഒന്നടങ്കം പ്രതികരിക്കണ്ടേ...?!! "




    എന്നൊക്കെ വിളിച്ചുകൂവണമെന്നുണ്ട്. പക്ഷേ സംഭവം സരസമായി അവതരിപ്പിച്ചത് വായിച്ചു രസച്ചത് കൊണ്ട് ഒരു അഭിനന്ദങ്ങള്‍ മാത്രം പറയുന്നു.

    ReplyDelete
  4. കോണ്‍ക്രീറ്റ് ചെയ്യാത്ത വയലായതുകൊണ്ട് അച്ഛന്റെ യൂനിഫോമില്‍ കൂടാതെ കാലിലും കൈയിലും നിറയെ ചെളിയുടെ നിറവും മണവും.

    ഇത്ര രസകരമായൊരു പോസ്റ്റ് അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അതും ഒരു സ്ത്രീയുടെ!!

    ഗം‌ഭീരം.....

    (ടീച്ചറുടെ മാഷ് ഇതൊന്നും വായിക്കുന്നില്ലേ ആവോ???)

    ഹെഡിങ്ങ് കലക്കി. മൊത്തം അടിപൊളി.

    ReplyDelete
  5. എനിക്ക് ഇഷ്ടപ്പെട്ടു..!

    ;D

    ReplyDelete
  6. ശമ്പളം കൃത്യമായി എണ്ണി വാങ്ങാം. പിന്നെ 200 പ്രവര്‍ത്തി ദിനങ്ങളെന്ന് സര്‍ക്കാര്‍ കണക്കിലുണ്ടെങ്കിലും ‘മേളകള്‍, സമരം, പരീക്ഷ, സ്റ്റഡീ ലീവ്’ എന്നിവ കൂടാതെ ക്വാഷ്വല്‍ ലീവ്, കമ്മ്യൂട്ടഡ് ലീവ് എന്നിവയും പിന്നെ ഓണം, ക്രിസ്ത്‌മസ് അവധികളും ഒപ്പം രണ്ട് മാസം മധ്യവേനല്‍ അവധിയും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം!

    പിന്നെ സ്വന്തമായി കുട്ടികളെ പ്രസവിച്ചാല്‍ കിടക്കുന്നു ശമ്പളത്തോടെ (ഇപ്പോള്‍) ആറ് മാസം ലീവ്; അഥവാ അബോര്‍ഷനാക്കണമെന്ന് തോന്നിയാല്‍ ലീവ് വേറെയുണ്ട്. ചുരുക്കത്തില്‍ വീട്ടില്‍ മറ്റൊരു വേലക്കാരി ആവശ്യമില്ലാത്ത ഉദ്യോഗസ്ഥയാണ് ഒരു അദ്ധ്യാപിക.

    എല്ലാരും പറയാത്ത എല്ലാര്‍ക്കും അറിയാവുന്ന ഒരു യാതാര്‍ത്ഥ്യം അതില്‍ നര്‍മ്മം കലര്‍ത്തി മധുരമായി വരച്ചിരിക്കുന്നു.ആത്മാര്‍ത്ഥമായ ആശംസകള്‍

    ReplyDelete
  7. kolllam teechare nannayi avatharippichirikkunnu

    ennalum.............
    !!!!!!!!!

    ReplyDelete
  8. കൊള്ളാം തകർത്തിട്ടൂണ്ടേ......

    ReplyDelete
  9. കൊള്ളാം തകർത്തിട്ടൂണ്ടേ......
    ടീച്ചറേ...വേൺകലം സിനിമ കണ്ടോ..ഭരതന്റെ

    ReplyDelete
  10. ഖാന്‍‌പോത്തന്‍‌കോട് (.
    കമന്റ് ആദ്യമായി എഴുതിയതിനു നന്ദി.

    ബിന്ദു കെ പി (.
    വളരെ നന്ദി.

    കണ്ണനുണ്ണീ (.
    വെറുതെയല്ല ചില നാട്ടുകാര്‍ ഈ പെണ്ണുങ്ങളെ പഠിക്കാന്‍ അനുവദിക്കാത്തത്. വിവരം കൂടിയാല്‍ പ്രശ്നമാ.

    ഏ.ആര്‍.നജീം (.
    ഗള്‍ഫുകാരെ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ പത്താം ക്ലാസ്സുവരെ പഠിക്കാത്തവന്‍ പഠിച്ച് പെണ്‍‌കുട്ടിയെ ചൂണ്ടി ഇവള്‍ക്കെന്ത് വിവരമാ ഉള്ളത്’ എന്ന് ചോദിക്കുന്നതാണ് പ്രശ്നം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അതുമായി ബന്ധം ഇല്ലാത്തവര്‍ക്ക് മനസ്സിലാവില്ല. അഭിപ്രായത്തിനു നന്ദി.

    കുമാരന്‍ (.
    അത് മാഷോട് വായിച്ചു നോക്കാന്‍ ഞാന്‍ എപ്പോഴും പറയും. സ്വതന്ത്രമായി ചിന്തിക്കുന്നത് കൊണ്ട് പ്രശ്നമില്ല. പിന്നെ ചില ബ്ലോഗിലെ സംഭവങ്ങള്‍ അദ്ദേഹം പറഞ്ഞതാണ്.

    vinuxaviar (.
    Thanks for comment.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കൊള്ളാം..നര്‍മ്മം ഭംഗിയായ അവതരിപ്പിച്ചു..നല്ല ഒഴുക്കുള്ള രചന..! ആകപ്പാടെ രസിച്ചു..ആശംസകള്‍...!!

    ReplyDelete
  13. Bandangalude aghosham....!!!

    Manoharam teacher... Ashamsakal...!!!

    ReplyDelete
  14. നന്നായിരിക്കുന്നു.. :)..
    എന്നാലും പോലീസും പട്ടാ‍ാളവും വേണ്ടെനു പറഞ്ഞതെന്താണാവൊ??

    ReplyDelete
  15. Teacherey...manassil parayanamennorthathu thanne teacher ezhuthiyirikunnu..
    nalla post :)

    ReplyDelete
  16. ഒരു ടീച്ചറെ ഭാര്യയായി കിട്ടിയാല്‍ അത് ഒരു ‘പുളിം‌കൊമ്പായി’ കാണുന്ന പുരുഷകേസരികള്‍ എന്റെ നാട്ടിലുണ്ട്. ‘ചെലവ് തുച്ചം, ഗുണം മെച്ചം’

    മിനി ടീച്ചറെ, സൂപ്പര്‍ പോസ്റ്റ്‌, അക്ഷരങ്ങളില്‍ നിന്നും കണ്ണെടുക്കാതെ തന്നെ വായിച്ചു പോയി. അത്രയ്ക്ക് മനോഹരം, പിന്നെ മേല്പറഞ്ഞ ഭാഗം അതി ഗംഭീരം. കാരണം ഒരു ടീച്ചറെ വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ മോഹം, പക്ഷെ ശമ്പളം മോഹിച്ചല്ല ട്ടോ സത്യമായിട്ടും. അതെല്ലാം പോട്ടെ ടീച്ചര്‍ ആരെയാണ് വിവാഹം കഴിച്ചത് അവസാനം. അത് കൂടി ഒരു പോസ്റ്റ്‌ ആക്കണം ട്ടാ.

    ReplyDelete
  17. എന്‍റെ ടീച്ചറെ... സൂപ്പര്‍ എഴുത്ത്.....ആ ഫീലിംഗ് എല്ലാം വളരെ നന്നായി എക്സ്പ്രസ്സ്‌ ചെയ്തിരിക്കുന്നു......

    സൂപ്പര്‍ dialog "കോണ്‍ക്രീറ്റ് ചെയ്യാത്ത വയലായതുകൊണ്ട്...."

    ReplyDelete
  18. ചാത്തനേറ്: സത്യത്തില്‍ ഞാനാലോചിച്ചത് ആ സമയത്തെ ടീച്ചറുടെ മുഖമാണ്‌. മിനിമം ഒരു 3ഉര്‍വശി അവാര്‍ഡ് വാങ്ങിയ നടി വേണ്ടി വരും അന്നേരത്തെ ഭാവങ്ങള്‍ അതേ പോലെ പുനഃസൃഷ്ടിക്കാന്‍...

    ReplyDelete
  19. teachr my mom was a teacher and i heard such stories from her, the most intresting part in 1940,s she refused to marry her own cousin brother saying she will not marry from family, i want to write her story once . and the part of father that too was very touching, i see my father there coming from field full of dirt and a smiling face

    ReplyDelete
  20. പാവപ്പെട്ടവന്‍ (.
    അഭിപ്രായത്തിനു നന്ദി. ടീച്ചറുടെ പ്രയാസങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.

    ഉമേഷ് പിലിക്കോട് (.
    അഭിപ്രായത്തിനു നന്ദി.

    bijue kottila (.
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുന്ദര ഗ്രാമം. കൊട്ടില’. അഭിപ്രായത്തിനു നന്ദി.

    ലക്ഷ്മി (.
    അഭിപ്രായത്തിനു നന്ദി.

    Sureshkumar Punjhayil (.
    അഭിപ്രായത്തിനു നന്ദി.

    കിഷോര്‍കുമാര്‍ പറക്കാട്ട് (.
    ആ രഹസ്യം അമ്മ പറഞ്ഞിട്ടില്ല. അമ്മയുടെ ബന്ധുക്കള്‍ ഈ വകുപ്പില്‍ ഉണ്ട്. അതായിരിക്കാം.അഭിപ്രായത്തിനു നന്ദി.

    കാര്‍ത്ത്യായനി (.
    അഭിപ്രായത്തിനു നന്ദി.

    ശ്രീവല്ലഭന്‍ (.
    അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം (.
    എന്റെ കുറുപ്പെ കല്ല്യാണം കഴിച്ച്ത് ഒരു മാഷെ തന്നെ. അത്കൊണ്ട് കിട്ടേണ്ട ശമ്പളത്തുക കൃത്യമായി പറഞ്ഞ് തരും. അഭിപ്രായത്തിനു നന്ദി.

    Captain Haddock (.
    അഭിപ്രായത്തിനു നന്ദി.

    കുട്ടിച്ചാത്തന്‍ (.
    അഭിപ്രായത്തിനു നന്ദി.

    Vinor Nair (.
    അഭിപ്രായത്തിനു നന്ദി. സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ആ കാലത്ത് ജോലിയുള്ള സ്ത്രീകള്‍ പ്രതികരിച്ചിരുന്നു. പിന്നെ അച്ഛന്റെ കൂടെ ചെളി നിറഞ്ഞ വയലില്‍ ഞാനും ഇറങ്ങാറുണ്ട്.
    (ഒരു പ്രത്യേക അറിയിപ്പ് ഉണ്ട്. ഇത് നര്‍മ്മം ആണ്. ആത്മകഥ അല്ല.) എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  21. ഉഗ്രന്‍ പോസ്റ്റ്‌ ടീച്ചറെ. ഇതൊരു കാര്യവും ഇങ്ങിനെ നര്‍മത്തിലൂടെ അവതരിപ്പിക്കാന്‍ ഉള്ള ടീച്ചറുടെ കഴിവ് അപാരം തന്നെ, :-)

    ReplyDelete
  22. ആദ്യമായാണ്‌ ഇവിടെ.... ഇഷ്ടപ്പെട്ടു പോസ്റ്റ്‌

    എന്നിട്ടാരെ ആണ് കല്യാണം കഴിച്ചേ?

    ReplyDelete
  23. അതിമനോഹരമായി എഴുതി ടീച്ചര്‍!
    തകര്‍പ്പന്‍ ശൈലി !

    ReplyDelete
  24. നല്ല അവതരണം.. :)

    ReplyDelete
  25. ഹ ഹ!!
    കൊള്ളാം.

    ഓഫ്ഫ്:
    കണ്ണൂര്‍ മുഴുവന്‍ ഇപ്പടിയാണോ കാര്യങ്ങള്‍? കുമാരന്‍ വഹ ഇപ്പ ഒരെണ്ണം കഴിഞ്ഞതേ ഉള്ളൂ.
    :)

    ReplyDelete
  26. "ആ ചെറുപ്പക്കാരനോട് എനിക്ക് അസൂയയും ആരാധനയും തോന്നി. എന്നാല്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് കൂടുതലായി ഒന്നും തോന്നിയില്ല; ശരിക്കും,,,. "

    ശരിയാ അതെനിക്കും തോന്നി ഹ ഹ ഹ . എന്നിട്ടവസാനം?

    ReplyDelete
  27. ഈ മനുഷ്യന് ഇങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നോ? ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി.

    ennittu avasanam enthayi?

    ReplyDelete
  28. ....takarathu kettoo.......enikku tonnunnu ithu vare ezhuthiyathil attavum super. swabhavikaha ottum chorathe....valare bhangiyayi 'wrapped in humour'....best wishes...

    ReplyDelete
  29. ഒഴുക്കോടെ രസകരമായി വായിച്ചു....
    കല്ല്യാണത്തിൽ കലാശിച്ച പെണ്ണൂകാണലിനെ കുറിച്ചുകൂടി പറഞ്ഞാലെ വായനക്കാരുടെ ആകാംഷ മാറു.

    ReplyDelete
  30. കൊള്ളാം. രസിച്ചു.

    റ്റീച്ചര്‍മാരെ കെട്ടാനാ ഇപ്പോഴും പയ്യന്മാര്‍ക്കു താല്‍പ്പര്യം. കാരണം വരുമാനം മാത്രമല്ല, ഒരാളെങ്കിലും റ്റീച്ചറായിരുന്നാല്‍ പിള്ളേരു നന്നാവുമെന്നു 95% ഉറപ്പാണ്.

    ReplyDelete
  31. വളരെ നന്നായെഴുതി ഫലിപ്പിച്ചിരിക്കുന്നു..
    അഭിനന്ദനങ്ങൾ !!

    ReplyDelete
  32. kalakeee....Avasanam angane thanne sambavicho teacherey??

    ReplyDelete
  33. "ഗള്‍ഫ്, പോലീസ്, മിലിറ്ററി ആദിയായ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരുത്തന്റെ കൂടെയും മകളെ അയക്കില്ല"

    ടീച്ചറെ ഇപ്പോഴും ഈ ചിന്താഗതി തന്നെയാണോ നിങ്ങളുടെ നാട്ടില്‍? അപ്പോള്‍ അവിടുള്ള പട്ടാളക്കാര്‍ക്ക് ഒക്കെ എവിടുന്നു പെണ്ണിനെ കിട്ടും?

    കഥ കൊള്ളാം കേട്ടോ

    ReplyDelete
  34. “ധൈര്യം ഉണ്ടെങ്കില്‍ നീ ഒഴിക്കെടാ…”

    സ്ഥലം കണ്ണൂര്‍ ആണെന്ന് മാഷ്‌ മറന്നു പോയോ ....ഹ ഹ ...രസികന്‍ പോസ്റ്റ് ടീച്ചറെ ...എന്നിട്ട അവസാനം ആരെ കെട്ടി ..ഗള്ഫനെയോ ...പട്ടാളത്തിനെയോ

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  35. കവിത-kavitha,.jenisha,.JayanEvoor, .sushand scs. എല്ലവര്‍ക്കും നന്ദി.

    അനില്‍@ബ്ലോഗ് (.
    കണ്ണൂരില്‍ സ്ത്രീധന പ്രശ്നം കുറവായതിനാല്‍ പെണ്‍‌പിള്ളേര്‍ക്ക് വെയിറ്റ് അധികമാ.

    ഇന്ത്യാഹെറിറ്റേജ്-Indiaheritage, e-പണ്ഡിതന്‍, Prasanth,ആര്‍ദ്രആസാദ്-Ardra Azad, പഥികന്‍, VEERU, Ajas,Chilave,
    എല്ലവരോടും നന്ദി അറിയിക്കുന്നു..

    രഘുനാഥന്‍ (.
    അത് പിന്നെ ജോലിയുള്ള മൂത്ത മകള്‍ അകലെ പോയാല്‍ വീട്ടില്‍ ചെലവിന് കിട്ടിയില്ലെങ്കിലോ എന്ന് അമ്മക്ക് തോന്നിയിരിക്കാം. പിന്നെ പട്ടാളക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല ഡീമാന്റാണ്.

    ഭൂതത്താന്‍ (.
    ഈ മുല്ലപ്പെരിയാറിലെ വെള്ളത്തിനു വേണ്ടി ഞാനും തയ്യാര്‍. ഒടുവില്‍ കെട്ടിയത് ഒരു മാഷെ തന്നെയാണ്. ഇപ്പോള്‍ അമ്മയായി അമ്മൂമ്മയായി ബ്ലോഗ് എഴുതി മറ്റുള്ളവരെ ചുറ്റിക്കുന്നു. വളരെ നന്ദി.

    ReplyDelete
  36. കലക്കി ടീച്ചറെ, അസ് യൂഷ്വല്‍ ...

    വിജയകരമായ പെണ്ണ് കാണലിന്റെ കഥ കൂടി എഴുതൂന്നെ ... :) ..

    ReplyDelete
  37. കലക്കി! കഥയുടെ പേരു കണ്ടതുകൊണ്ടു് അവസാനം ഏതാണ്ടൂഹിച്ചു.
    ഇനി ബാക്കികൂടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.. വേഗമെഴുതൂ..

    ReplyDelete
  38. ennaalum..............ente ....maaaaashey

    ReplyDelete
  39. teachereeee nannayituundu ezhuthu.... orupaadu chirichu.... :D baaki parayille??

    ReplyDelete
  40. കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു...
    കണ്ണെടുക്കാൻ പറ്റാതിരുന്ന ഒരു വായനാസുഖമായിരുന്നു..കേട്ടൊ മിനി.

    ReplyDelete
  41. sahir chennamangallur (.
    അഭിപ്രായത്തിനു നന്ദി.
    T A Rasheed (.
    അഭിപ്രായത്തിനു നന്ദി.
    chithal (.
    അഭിപ്രായത്തിനു നന്ദി.
    Anoop (.
    അഭിപ്രായത്തിനു നന്ദി.
    Aasha (.
    അഭിപ്രായത്തിനു നന്ദി.
    Bilatthipattanam (.
    അഭിപ്രായത്തിനു നന്ദി.
    അനിയൻ ബാബുവിനും ചേട്ടൻ ബാബുവിനും വേണ്ടി അഭിപ്രായം എഴുതിയ ചിരിച്ച എല്ലാവർക്കും നന്ദി.

    ReplyDelete
  42. ചേട്ടന്‍ ബാബുവിനു വെത്തില ചുരുട്ടി കൊടുക്കുമ്പോള്‍ എന്റേയും അന്വേഷണം പറയുക...
    ലോകത്തിലുള്ള എഴുത്തുകാരെല്ലാം പഞ്ച് അടിക്കണമെന്നില്ല
    വൈദ്യന്‍ കല്‍പ്പീ....
    ഇനിയും വരും (വണ്‍ വേ ട്രാഫിക്ക് )

    ReplyDelete
  43. വെറുതേയല്ല വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്നു പറയുന്നത്....

    ReplyDelete
  44. നന്നായി എഴുതിയിരിയ്ക്കുന്നു.

    അവസാനം കല്യാണം കഴിയ്ക്കാന്‍ ഒത്തുവന്നത് ആരെയാണ് എന്നും കൂടി പറയാമായിരുന്നു. :)

    ReplyDelete
  45. ha.ha.ha.. sundaramayi ezhuthiyirikkunnu.. nalla kurukkukollunna narmam.. teachermarkkum narmam vazhangum alle? kidilan thanne...

    ReplyDelete
  46. Teachere Vayya Chirichittu vayyannane .... Nalla rasamundu...
    Ravile vaayichatu nannayi innu nalla mood aakum...

    ReplyDelete
  47. ക്ലൈമാക്സ്‌ കലക്കി. നല്ല നര്‍മം. ഒരു മാഷിനെ ആണ് കല്യാണം കഴിച്ചത് എന്ന് പറഞ്ഞു. ഈ അനിയന്‍ ബാബുവിനെ ആണോ?

    ReplyDelete
  48. :-(

    ബല്ലാത്ത ബെസമം തന്നെ ഇങ്ങടെ കാര്യം

    ReplyDelete
  49. കൊള്ളാം .... നന്നയി അവതരിപ്പിച്ചു..... ആശംസകള്‍

    ReplyDelete
  50. ആഹാ...കലക്കി ടീച്ചറേ..
    നല്ല രസായിട്ട് വായിച്ചു...

    എന്നിട്ട് ആ രണ്ട് ബാബുമാരും ഇപ്പോ എവിടെയാ...?

    ReplyDelete
  51. നല്ല രചന ..നർമ്മം ഇഷ്ടായി...

    ReplyDelete
  52. ഇപ്പോഴെങ്കിലും വായിച്ചല്ലോ ,അതു മതി. നമ്മുടെ മാഷിനെ കണ്ട കാര്യം വേറെ പോസ്റ്റിലുണ്ടോ ടീച്ചറെ..?

    ReplyDelete
  53. teacher ,where is the next part ??? what happened next ..

    ReplyDelete
  54. teacher ... what happened next , where is the next part

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!