15.1.10

CID ഉണ്ണികൃഷ്ണൻ M A, M Ed.




                           പതിവുപോലെ രാക്കഞ്ഞികുടിച്ച് ഉറങ്ങാൻ കിടന്ന നാട്ടുകാർ അർദ്ധരാത്രി സമയത്ത്, നിദ്രയിലേക്ക് വഴുതി വീഴുന്നതിന് മുൻപ്‌തന്നെ ഉച്ചവെയിൽ തട്ടി  ഞെട്ടിയുണർന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ ഉച്ചസൂര്യൻ ഉച്ചിയിൽ ഉയർന്നതായിക്കണ്ട നാട്ടുകാർ, വെയിലത്ത് കണ്ണും തിരുമ്മി അന്തം‌വിട്ട് നോക്കി. പ്രായമായവരുടെ പഴമനസ്സുകളിൽ നട്ടുച്ചക്ക് ഇരുട്ടായതിന്റെയും അർദ്ധരാത്രി സൂര്യനുദിച്ചതിന്റെയും അമാവാസി രാത്രിയിൽ ചന്ദ്രനുദിച്ചതിന്റെയും ചരിത്രങ്ങൾ ഉണ്ട്. എന്നാൽ പുതിയ തലമുറ ഇങ്ങനെയൊരു അത്ഭുതം ആദ്യമായാണ് കാണുന്നത്.

                         പുറത്തിറങ്ങിയ നാട്ടാരെ കാത്തിരുന്നത് മറ്റൊരത്ഭുതമാണ്. നാട്ടിലെ ഒരേയൊരു കുന്നിനു മുകളിൽ, കരക്റ്റ് സ്ഥാനത്ത് തന്നെ, ഒന്നല്ല രണ്ട് ‘ആൽ‌മരങ്ങൾ’ മുളച്ച് വളർന്ന് പന്തലിച്ചിരിക്കുന്നു. കിടക്കയിലെ പൊടിതട്ടി എഴുന്നേറ്റ കുഞ്ഞുകുട്ടികളടക്കം എല്ലാവരും പുത്തൻ റീയാലിറ്റി ഷോ ലൈവ്‌ആയി കാണാൻ, കുന്നിൻ‌ചുവട്ടിൽ ഒത്തുകൂടി മേലോട്ട് കയറി അവിടെയുള്ള ഒറ്റപ്പെട്ട വീടിനു  മുന്നിലെത്തി. സൂര്യന്റെ ചൂട് സഹിക്കാനാവാത്തവർ ‘അർദ്ധരാത്രി തന്നെ കുടപിടിക്കാൻ’ തുടങ്ങി. കുടയില്ലാത്തവർ ആലിന്റെ തണലിൽ കുത്തിയിരുന്ന് മേലോട്ട് നോക്കി.

                         ഒരു നല്ല ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ രഹസ്യമായും പരസ്യമായും ചർച്ച ചെയ്യാൻ തുടങ്ങി. ആ ചർച്ച ആദിയും അന്തവും ഇല്ലാതെ അങ്ങനെ നീണ്ടുപോയി.
…….
                          നമ്മുടെ നാട്ടിലെ ഒരേയൊരു പ്രിൻസിപാൾ ആയി അറിയപ്പെടുന്ന; നാട്ടുകാരെല്ലാം ബഹുമാനിക്കുന്ന ഒരേയൊരു ‘വിവിഐപി’യാണ്, ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. അദ്ദേഹത്തെ കാണുമ്പോൾ ഏഴും എഴുപതും വയസുകാർ ഒരു പോലെ ഇരിപ്പിടം വിട്ടെഴുന്നേറ്റ് ബഹുമാനിക്കും. നാട്ടിലെ രക്ഷിതാക്കളെല്ലാം സ്വന്തം മക്കളോട് ഉണ്ണികൃഷ്ണനെപോലെ നല്ലവനായി ജീവിക്കാൻ പറയും. ഭാര്യമാർ സ്വന്തം ഭർത്താക്കന്മാരോട് ഉണ്ണികൃഷ്ണനെപോലെ സ്നേഹസമ്പന്നനായ ഭർത്താവ്, ആയി മാറാൻ പറയും. മക്കൾ സ്വന്തം അച്ഛനോട് ഉണ്ണിയേട്ടനെ മാതൃകയാക്കി വാത്സല്യം കാണിക്കാനും, മക്കളുടെ ഉയർച്ചക്ക്‌വേണ്ടി പരിശ്രമിക്കാനും പറയും.

                           നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാൽ നാട്ടാർക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്. അത്‌കൊണ്ട് സ്ത്രീജനങ്ങൾക്ക്, ഏത് കൂരിരുട്ടിലും അദ്ദേഹത്തിന്റെ കൂടെ കാട്ടിലും കടലിലും മലയിലും വരെ ധൈര്യമായി പോകാം. രാത്രി നേരം‌തെറ്റി വരുന്ന മകൾ ‘ഉണ്ണിയേട്ടൻ കൂടെയുണ്ടായിരുന്നു’ എന്ന് പറഞ്ഞാൽ ‘അത് നന്നായി’ എന്ന് രക്ഷിതാക്കൾ പറയും.

                       നാട്ടുകാരുടെ ഏത് പ്രശ്നവും ഉണ്ണികൃഷ്ണന്റെ മുന്നിലെത്തിയാൽ പരിഹരിക്കപ്പെടും. കുടുംബശ്രീ മുതൽ വയോജനസംഗമം വരെ ഉത്ഘാടനം ചെയ്യാൻ നാട്ടുകാർക്ക് ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. തന്നെ വേണം. സുനാമി തിരമാലകളെ തോൽ‌പ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ജോലിയും കൂലിയും മറന്ന്, മാനുഷരെല്ലാരും ഒന്നുപോലെ മൈക്കിനു മുന്നിൽ അണിനിരക്കും. പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗ്യവിക്ഷേപങ്ങളും ആകാരസൌഷ്ഠവവും കാണുമ്പോഴുള്ള രസം ഒന്നു വേറേതന്നെയാണ്.
  
                      ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. പഠനം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ (റിസൽറ്റ് വരുന്നതിന് മുൻപ് തന്നെ) പ്രിൻസിപാളായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. തുടക്കത്തിൽ സ്വന്തമായി സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ പ്രിൻസിപാളും ടീച്ചറും ക്ലാർക്കും പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാലയത്തിൽ വിദ്യാർത്ഥികളും ഒപ്പം വിജയവും കൂടാൻ തുടങ്ങിയപ്പോൾ അദ്ധ്യാപകരുടെയും പണത്തിന്റെയും എണ്ണം കൂടാൻ തുടങ്ങി. അതോടെ പ്രിൻസിപാളിന്റെയും സ്ഥാപനത്തിന്റെയും പേര്, ‘ബുർജ് ഖലീഫ’ ആയി ഉയർന്ന് പൊങ്ങാൻ തുടങ്ങി. എന്നാൽ അത് ‘വേൾഡ് ട്രെയിഡ് സെന്റർ’ ആയി മാറാതിരിക്കാനുള്ള സൂത്രങ്ങൾ കൂടി ഒപ്പിക്കാൻ അദ്ദേഹത്തിനറിയാം. ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയപ്പോൾ വീട്ടിലും വിദ്യാലയത്തിലും അദ്ദേഹത്തിന്റെ പേര് പ്രത്യേകം എഴുതിചേർത്തു,
                    ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed.
                                പ്രിൻസിപാൾ

                         ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. കുടുംബജീവിതത്തിൽ സമ്പൂർണ്ണ വിജയം കൊയ്ത് മുന്നേറുകയാണ്. അകലെയുള്ള സ്ക്കൂളിൽ അദ്ധ്യാപികയായ ഭാര്യയും +2 പഠിക്കുന്ന മകനും 8ൽ പഠിക്കുന്ന മകളും ചേർന്ന ആ മാതൃകാഭവനം അശരണർക്ക് ആശ്രയമായി മാറി. ഉണ്ണിയേട്ടൻ പറഞ്ഞാൽ തല്ലാനും കൊല്ലാനും ചാവാനും റഡിയായി നിൽ‌പ്പാണ് നാടും നാട്ടാരും.

                         ആശ്രിതവത്സലനും പാവങ്ങളുടെ കണ്ണിലുണ്ണിയും ആയ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. വളരെ പെട്ടെന്നാണ് നാട്ടാരുടെ കണ്ണിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചത്. ഒറ്റത്തവണയായി നാട്ടാരിൽ നിന്നും കടം വാങ്ങി, പല തവണയായി തിരിച്ച്‌കൊടുക്കുന്ന നാട്ടിലെ വാർത്താചാനലായ തൊമ്മാച്ചനാണ് ആദ്യവാർത്ത പ്രക്ഷേപണം ചെയ്തത്. ഉണ്ണികൃഷ്ണന്റെ ഉച്ചഭക്ഷണ സമയം നോക്കി ഒരു ഗാന്ധിയെ തട്ടിയെടുക്കാൻ വീട്ടിൽ പോയപ്പോൾ അകത്തൊരു ചൂരീദാറിന്റെ നിഴലാട്ടം. അതോടെ അഞ്ഞൂറിന്റെ കാര്യം മറന്ന തൊമ്മാച്ചന്റെ നൂറ് ശതമാനവും ശ്രദ്ധ ആ നിഴലിന് പിന്നാലെ ആയതിനാൽ ഗെയ്റ്റിനു പുറത്ത് ഒളിച്ചിരുന്ന് നിരീക്ഷണം തുടർന്നു.

                      ആ നിഴൽ ഒരു പെൺകുട്ടിയുടെ രൂപത്തിൽ വെളിയിൽ വന്ന് ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ന്റെ കൂടെ കാറിൽ കയറി. സ്വന്തമായി ഓടിക്കുന്ന കാറ് വെളിയിൽ നിർത്തി, ഗെയ്റ്റ് അടക്കുമ്പോൾ അദ്ദേഹത്തിന്റെ സഹയാത്രികയെ ഒരു നോക്ക് കാണാൻ തൊമ്മാച്ചന്റെ കണ്ണട വെച്ച കണ്ണിനുപോലും കഴിഞ്ഞില്ല. അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണിക്കാത്ത ഗ്ലാസ്സ് കാരണം എങ്ങനെ കാണാനാണ്?

                             ഉച്ചഭക്ഷണ സമയത്ത് ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരത്ത് ഗൃഹനാഥന്റെ കൂടെ ഒരു പെണ്ണ് വീട്ടിൽ‌നിന്നും പുറത്തിറങ്ങി ഒന്നിച്ച് പോവുക. എന്നാൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ആയത്‌കൊണ്ട് അതിൽ തെറ്റൊന്നും പറയാനില്ല. എങ്കിലും അത് ആരാണെന്ന് അറിയാനുള്ള മോഹം തൊമ്മാച്ചന്റെ ഉള്ളിൽ തിളച്ച് മറിയാൻ തുടങ്ങി. 

                        ഹംസക്കയുടെ ചായക്കടയിൽ വെച്ച് തൊമ്മാച്ചൻ പൊട്ടിച്ച വാർത്താബോംബ് ആ നിമിഷം‌തന്നെ ചീറ്റിപ്പോയി. കണ്ടത് റണ്ണിംഗ് കമന്ററി ആയി അവതരിപ്പിച്ചപ്പോൾ തൊമ്മാച്ചന് കിട്ടിയത് പരിഹാസവും ഭീഷണിയും. ‘ഒരു പ്രിൻസിപാൾ ആയ ഉണ്ണികൃഷ്ണൻ സാറിനെപറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടുതുണിയില്ലാതെ നടക്കേണ്ടി വരും’ എന്ന് ഹംസക്ക ഭീഷണിപ്പെടുത്തിയപ്പോൾ ചായ കുടിക്കാതെ തന്നെ തൊമ്മാച്ചൻ ദാഹശമനിയായി.

                    എങ്കിലും നിത്യേനയുള്ള ഈ ഉച്ചസന്ദർശനം കാണുന്ന വിശാലമനസ്ക്കരായ, നല്ലവരായ നാട്ടുകാരുടെ, വിവരമില്ലാത്ത തലയിൽ, സഹയാത്രിക ആരാണെന്ന സംശയം കേൻസർ പോലെ വളർന്നു. ഒടുവിൽ അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചേർന്നു; ലീലാവതി ടീച്ചറുടെ ചെവിയിൽ.  ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ന്റെ ഒരേയൊരു ഭാര്യയാണ്, സുന്ദരിയും സുശീലയും സുമുഖിയും സുഭാഷിണിയും ആയ ലീലാവതി.

                         സഹപ്രവർത്തകരുടെ സംശയം കേട്ട ലീലാവതിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും വളരെ സന്തോഷം തോന്നി. തന്റെ കെട്ടിയവൻ ഒരു വലിയ ആളായതിനാൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ മറ്റൊരാളും കൂടിയുണ്ടാവുന്നത് വളരെ ആശ്വാസമായി അവർക്ക് തോന്നി. സപത്നിമാരുടെ എണ്ണം നോക്കി രാജാവിന് ഗ്രെയ്‌ഡ് കൊടുക്കുമ്പോൾ കിടപ്പറ പങ്കാളികളുടെ എണ്ണം നോക്കിയാണല്ലൊ പ്രജകൾക്ക് ഗ്രെയ്‌ഡ് കൊടുക്കേണ്ടത്.

                         അന്ന് രാത്രി ഡൈനിംഗ് ടേബിളിനു മുന്നിലുള്ള കുടുംബസംഗമത്തിൽ ഭാര്യ ഭർത്താവിനു മുന്നിൽ നാട്ടുകാരുടെ സംശയം അവതരിപ്പിച്ചു,
“ഉണ്ണിയേട്ടന്റെ കൂടെ എന്നും ഇവിടെ ഒരു പെൺകുട്ടി വരാറുണ്ടെന്ന്, നാട്ടുകാരൊക്കെ പറയുന്നു. ഈ ഞായറാഴ്ച അവളോട് വരാൻ പറയണം; എനിക്ക് അവളെ ഒന്ന് കാണാമല്ലൊ”
“അതെയ് ഞാനിപ്പൊ കമ്പ്യൂട്ടർ പഠിക്കുന്നുണ്ട്. എന്നെ പഠിപ്പിക്കുന്നത് അവളാണ്; മറുനാട്ടിൽനിന്നും ജോലി തേടിവന്ന കുട്ടപ്പന്റെ ഭാര്യ ‘ലക്ഷ്മി’. ഉച്ചഭക്ഷണസമയത്ത് നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറിലാണ് പഠനം”
“അത് വളരെ നന്നായി; അവളെ ചേട്ടന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു കൂടേ?”
വിശാല മനസ്ക്കയായ അവൾ ഭർത്താവിനോട് ചോദിച്ചു.
“ഞാനും ഒരിക്കൽ അത് ആലോചിച്ചതാണ്; നീ പറഞ്ഞത് നന്നായി”

                        ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. കമ്പ്യൂട്ടർ പഠിച്ച് അനേകം പ്രോഗ്രാമുകൾ ചെയ്യാൻ തുടങ്ങി. ലീലാവതി ടീച്ചർ, അദ്ധ്യാപികക്കും ശിഷ്യനും കഴിക്കാൻ‌വേണ്ടി, പാചകകലകൾ പഠിച്ച് പുതുപുത്തൻ സദ്യകൾ തയാറാക്കി വിളമ്പിവെക്കും. ചില ദിവസങ്ങളിൽ പ്രിൻസിപാൾ കോളേജിൽ പോകാതെയും കമ്പ്യൂട്ടർ പഠനം തുടർന്നു.

                         നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന തേങ്ങ മോഷ്ടാവാണ് ശ്രീ രജീഷ് നാരായണൻ. കൂടെയുള്ളവർ അക്ഷരം പഠിക്കുമ്പോൾ രജീഷ് സ്വന്തം അദ്ധ്യാപകന്റെ പോക്കറ്റടിക്കാനായി പഠിച്ചു. പഠിച്ച് ഉയർന്ന അവന്റെ നോട്ടം ഇപ്പോൾ തെങ്ങിന്മേലാണ്. നാട്ടുകാർക്ക് രജീഷിനോടുള്ള അനിഷ്ടം അവൻ വെറുമൊരു മോഷ്ടാവായതു കൊണ്ടല്ല; അവർക്ക് തേങ്ങ പറിക്കാൻ ആളെ കിട്ടാത്തതുകൊണ്ടാണ്. രാത്രി ഇരുട്ടത്ത് ഏത് പീറ്റത്തെങ്ങിലും കയറുന്ന അവന്; പകൽ‌സമയത്ത് തെങ്ങിന്മേൽ കയറാൻ അറിയില്ല. അങ്ങനെയുള്ള രജീഷ് നൈറ്റ്‌ഡ്യൂട്ടിക്ക് പോയപ്പോൾ തെങ്ങിന്റെ മണ്ടയിൽ വെച്ചാണ് അത് കണ്ടത്; കുന്നിനു മുകളിലെ ആളില്ലാത്ത വീട്ടിൽ രാത്രിസമയത്ത് ഒരു ആളനക്കം.

                     ജോലിയും കൂലിയും ഇല്ലാതെ തേരാപാരാ നടക്കുന്ന ആൺപടയുടെ ജിജ്ഞാസ പൊടിതട്ടിയുണർന്നു. പിറ്റേദിവസം രാത്രി ഉറക്കമിളച്ച് കാത്തിരുന്ന അവർ അക്കാര്യം കണ്ടുപിടിച്ചു. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ രണ്ട് മനുഷ്യർ കുന്ന് കയറി ആളില്ലാവീടിന്റെ വാതിൽ തുറന്ന് അകത്ത് കയറുന്നു; ഒരാണും ഒരു പെണ്ണും.

                     കർമ്മനിരതരായ യുവാക്കളുടെ പട അതിൽ വലിയ തെറ്റൊന്നും കണ്ടില്ല. ആണിനും പെണ്ണിനും ഒന്നിച്ച് രാത്രിസമയത്ത് എന്തൊക്കെ ചെയ്യാനുണ്ടാവും? എന്നാൽ അവർ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും അറിയേണ്ടത് മനുഷ്യസഹജമാണ്. പെട്ടെന്ന് അവരുടെ തലയിൽ ഭയം ഇരച്ചുകയറി; ‘പ്രേതങ്ങളാണോ? ഏതായാലും നാട്ടാരെ വിളിച്ച്കൂട്ടി വീട് ഒന്ന് പരിശോദിക്കണം. അവർ വീട്‌തോറും കയറി ആളെകൂട്ടിയശേഷം പന്തം കൊളുത്തിപടചേർന്ന് കുന്ന് കയറാൻ തുടങ്ങി.

                      നാട്ടാരുടെ കൂട്ടത്തിൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. മാത്രം ഉണ്ടായിരുന്നില്ല. നാട്ടാർ‌പട ആദ്യം‌തന്നെ പോയത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. കോളിംഗ്‌ബെൽ കേട്ട് വാതിൽ തുറന്നത് ലീലാവതി ടീച്ചർ നാട്ടാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു,
“അദ്ദേഹം മുറിയടച്ച് പൂട്ടി കമ്പ്യൂട്ടർ പഠിക്കുകയാണ്, പത്തായത്തിലൊന്നും ഇല്ല”

                         ജീവിതത്തിൽ ഒരിക്കൽ‌പോലും കള്ളം പറയാത്ത ടീച്ചർ പറഞ്ഞത് അതേപടി എല്ലാവരും വിശ്വസിച്ചു. എന്നാൽ നാട്ടാരെല്ലാം ചേർന്ന് അർദ്ധരാത്രി തന്നെ കുന്ന് കയറുന്നത്, അകലെവെച്ച കണ്ട ടീച്ചറുടെ തലയിലൂടെ ഒരു മിന്നൽ‌ ഫ്ലാഷ് ചെയ്തു.
‘ആ കുന്നിൻ‌മുകളിലെ വീട്ടിലാണല്ലൊ ഉണ്ണിയേട്ടൻ കമ്പ്യൂട്ടർ പഠിക്കാൻ പോയത്. കൂടെ അവളും കാണുമല്ലൊ. ഈ പൊതുജനം എന്ന കഴുതകൾ‌ ഇരുട്ടിൽ അദ്ദേഹത്തെ ആക്രമിച്ചാലോ?’.             
                   പതിവ്രതയായ ലീലാവതി പൂജാ മുറിയിൽ കയറി സൂര്യഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങി.
 “ജീവന്റെ ഊർജ്ജമായ ഭഗവാനേ, പണ്ടൊരുകാലത്ത് ഒരു ശീലാവതിയെ രക്ഷിക്കാൻ മൂന്ന് ദിവസം ഉദയം ബഹിഷ്ക്കരിച്ച ആളാണല്ലൊ. അതുപോലെ ഈ ലീലാവതിയെ രക്ഷിക്കാൻ ഈ അർദ്ധരാത്രി തന്നെ പകലാക്കി മാറ്റി അദ്ദേഹത്തെ വെളിച്ചത്തിലേക്ക് നയിച്ചാലും,,,” 

                           സൂര്യഭഗവാൻ ഒരു നിമിഷം ആലോചിച്ചു; ‘സംഭവം ശരിയാണല്ലൊ, പതിവ്രതമാർക്ക് വേണ്ടി പണ്ടുമുതൽ പലതും ചെയ്തതാണ്. ഇത് കലിയുഗമാണെങ്കിലും നാട്ടിലെ ഒരേയൊരു പതിവ്രതയാണ് പ്രാർത്ഥിക്കുന്നത്. എങ്ങനെ വരം നൽ‌കാതിരിക്കും?’ 


                          സൂര്യൻ തന്റെ കുതിരകളുടെ റിമോട്ടിൽ വിരലമർത്തി. അതോടെ സൂപ്പർ ‌പ്രകാശവേഗതയിൽ അച്ചുതണ്ട് കറങ്ങിയപ്പോൾ അമേരിക്കയിലെ, ഒബാമയുടെ ആകാശം വിട്ട് സൂര്യൻ ശരിക്കും നമ്മുടെ കുന്നിനു മുകളിലെ ആകാശത്തിൽ ലാന്റ് ചെയ്തു.

…….
                          നാട്ടുകാർ വാതിലിൽ തട്ടുകയും മുട്ടുകയും ചെയ്തതോടെ വീടിന്റെ ചിത്രശില്പവാതിൽ തുറന്നു. അവരുടെ മുന്നിൽ ശ്രീമാൻ ഉണ്ണികൃഷ്ണൻ M A, M Ed. ഒരു ചിലന്തിയെപോലെ വളർന്ന് നിൽക്കുന്നു; തൊട്ടുപിന്നിൽ അവളും. അർദ്ധരാത്രി സൂര്യനുദിച്ചത് അറിഞ്ഞില്ലെങ്കിലും നാട്ടുകാരെ കണ്ടപാടെ ഉണ്ണികൃഷ്ണൻ ചോദിച്ചു,
“എന്ത് പറ്റി? എല്ലാവരും ഒന്നിച്ച് വന്നത് എന്തിനാണ്?”
“അത് സാറിവിടെ എന്ത് ചെയ്യുന്നു എന്നറിയാനാ”
മുന്നിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

“അതാണോ കാര്യം. ഞാനിവിടെ കമ്പ്യൂട്ടർ പഠിക്കുകയാ; ‘പകൽ സോഫ്റ്റ്‌വെയറും രാത്രി ഹാർഡ്‌വെയറും’; ഇവൾ എന്നെ പഠിപ്പിക്കന്നു. ആർക്കാടാ സംശയം?”
“നമ്മക്കൊന്നും ഒരു സംശയവും ഇല്ലേ,,,”
നാട്ടുകാർ ഒന്നിച്ച് വിളിച്ചു കൂവി.
  
              എങ്കിലും അതുവരെ പിൻ‌നിരയിൽ ഒതുങ്ങികൂടിയ സ്ത്രീജനങ്ങൾ മുന്നിലെത്തി. അവരുടെ നേതാവി റോസമ്മ കുര്യാക്കോസ് പറഞ്ഞു,
“ഇതൊന്നും ശരിയല്ല, രാത്രി സമയത്താണോ കമ്പ്യൂട്ടർ പഠിക്കുന്നത്? അതും ഒരു പെൺകുട്ടിയുടെ കൂടെ ഒറ്റക്ക് ഒരു വീട്ടിൽ?”
“റോസാമ്മെ നീയാണോ പറയുന്നത്? നിന്റെ കെട്ടിയവൻ കുര്യാക്കോസ് പോലും കാണാത്ത നിന്റെ ഹാർഡ് വെയറിലെ കറുത്ത അടയാളങ്ങൾ ഞാൻ നാട്ടാരുടെ മുന്നിൽ വിളിച്ചു പറയട്ടെ?”
ഉണ്ണികൃഷ്ണൻ അടയാളം പറയുന്നതിനു മുൻപ്‌തന്നെ റോസമ്മ ഒറ്റ ചാട്ടത്തിന് കുന്നിനു താഴെയെത്തി. ആ വഴിയിൽ പുല്ല് മുളക്കാൻ ഋശ്യശൃംഗൻ വന്ന് വെള്ളമൊഴിക്കണം എന്നാണ്’ ഭൌമശാസ്ത്ര ഗവേഷകർ പിന്നീട് പറഞ്ഞത്.

                    എല്ലാം കണ്ടും കേട്ടും നിന്ന ഹംസക്കയുടെ മനുഷ്യത്വം ഉണർന്നു,
“ഒരു അദ്ധ്യാപകനായ, ഒരു സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ആയ, നിങ്ങൾ ചെയ്യുന്നത് തെറ്റ് തന്നെയാണ്. രാത്രി ഒരാണിനെയും പെണ്ണിനെയും ഒറ്റക്ക് കണ്ടാൽ ‘കമ്പ്യൂട്ടർ പഠിക്കുന്നു’ എന്ന് വിശ്വസിക്കാൻ ഞങ്ങൾ പൊതുജനം  അത്ര മണ്ടന്മാരൊന്നുമല്ല”

“ഞാൻ ഇപ്പോൾ പ്രിൻസിപ്പാൾ അല്ല; C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. നാട്ടിലെ പെണ്ണുങ്ങളുടെ രഹസ്യങ്ങൾ രഹസ്യമായി കണ്ടെത്തി എന്റെ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ നാട്ടിലെ എല്ലാ പെണ്ണുങ്ങളുടെയും അടയാളങ്ങൾ പരസ്യമായി പറയാൻ എനിക്കറിയാം. ഹംസക്കയുടെ കെട്ടിയോളുടെ വലത്തെ തുടയിൽ ഒരു കറുത്ത മറുക് ഉണ്ട്. പിന്നെ കല്ല്യാണം കഴിയാത്ത ഇളയ മകളുടെ അരക്കെട്ടിൽ
ബാക്കി കേൾക്കുന്നതിനു മുൻപ് ഹംസക്ക ഒരു കാക്കയായി പറന്ന് സ്വന്തം ചായക്കടയിലെ അടുക്കളയിൽ‌തന്നെ ലാന്റ് ചെയ്തു.

                        എന്നിട്ടും പരിസരം കാലിയാക്കാത്തവരോടായി C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. പറഞ്ഞു,
“ഈ പെൺകുട്ടി അർദ്ധരാത്രിയിൽ എന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിൽ അവൾക്കോ അവളുടെ ഭർത്താവിനോ, എനിക്കോ എന്റെ ഭാര്യക്കോ പരാതിയില്ല. അപ്പോൾ പിന്നെ മറ്റുള്ളവർ എന്തിന് പരാതിപ്പെടണം. ഒരു പുതിയ ഹാർഡ്‌വെയർ ഫിറ്റ് ചെയ്ത്, സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ്‌തന്നെ വന്നിരിക്കുന്നു; നാശങ്ങൾ?”

                            C.I.D. ഉണ്ണികൃഷ്ണൻ M.A, M.Ed. കമ്പ്യൂട്ടർ പഠിക്കാനായി പെൺകുട്ടിയോടൊപ്പം കുന്നിൻ‌മുകളിലെ, ആലിൻ‌തണലിലെ, വീട്ടിനുള്ളിൽ കടന്ന് വാതിലടച്ചു. സൂര്യൻ തലക്ക് മുകളിൽ ഉള്ളതിനാൽ അർദ്ധരാത്രി ആയിട്ടും വർണ്ണക്കുട പിടിച്ച്‌കൊണ്ട് നാട്ടുകാരെല്ലാം അവരവരുടെ വീട്ടിൽ‌പോയി കൂർക്കം‌വലിച്ച് ഉറങ്ങാൻ തുടങ്ങി




24 comments:

  1. അപ്പോ ഈ ഉണ്ണികൃഷ്ണന് M.A., M.Ed. ഏത് വിഷയത്തിലാ?

    ReplyDelete
  2. ശ്രീ (.
    ഏതായാലും ഐ.ടി. ആയിരിക്കില്ല.പിന്നെ നാട്ടാർക്കൊരു സംശയം ഉണ്ട്. ആ ഡിഗ്രി വ്യാജൻ ആണോ എന്ന്.

    ReplyDelete
  3. ഉണ്ണികൃഷ്ണന്‍ M.A,M.ED. കൊള്ളാല്ലോ .ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ സോഫ്റ്റ്‌വെയര്‍ പഠിക്കുനതൊക്കെ കൊള്ളാം, ഒരു ആന്റി വൈറസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ മറക്കണ്ട എന്ന് പറഞ്ഞോളു

    ReplyDelete
  4. ഈ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ പഠിത്തം കഴിഞ്ഞ് സര്‍വ്വീസിം സെന്‍റെര്‍ ആരംഭിച്ചോ??
    ഐ മീന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസിംഗ്!!

    ReplyDelete
  5. നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
    തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

    എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
    http://tomskonumadam.blogspot.com/
    പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..

    ReplyDelete
  6. ഉണ്ണിമാഷ് പുലിമാഷ് തന്നെ. കഥ സൂപ്പര്‍.

    ReplyDelete
  7. “ജീവിതത്തില്‍ ഞാന്‍ നടന്നു പോയ പാതകളിലും പാതയോരത്തും വെച്ച് പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേര്‍ത്ത നര്‍മ്മത്തില്‍ മുക്കിയെടുത്ത് അതോടൊപ്പം ആവശ്യത്തിനു കയ്പും എരിവും പുളിയും ചേര്‍ത്ത് ഉപ്പിട്ട് ഇളക്കി വറുത്തു പാകമായപ്പോള്‍ കോരിയെടുത്ത് പുതിയ ബ്ലോഗില്‍ വിളമ്പുകയാണ്."

    അപ്പോള്‍ ഈ CID ഉണ്ണിക്കൃഷ്ണന്‍ ഹാര്‍ഡ്‌ വെയര്‍ പഠിക്കാന്‍ പോയത്‌ മഞ്ചേരിയിലായിരുന്നുവല്ലേ... ഹ ഹ ഹ... കൊള്ളാം...

    ReplyDelete
  8. ഉണ്ണിത്താന് ...അയ്യൊ സോറി,
    ഉണ്ണികൃഷ്ണന് നാലു മുഴം നാവില്ലായിരുന്നേല്‍ കാണാമായിരുന്നു അല്ലെ..
    :)

    ReplyDelete
  9. ഉണ്ണികൃഷ്ണൻ ഒരു സംഭവം തന്നെ :)
    നന്നായിട്ടുണ്ട്‌ ടീച്ചർ

    ReplyDelete
  10. കൊള്ളാം ടീച്ചറെ ..........

    പകല്‍ സോഫ്റ്റ്‌വെയര്‍... രാത്രി ഹാര്‍ഡ് വെയര്‍ ഹ ഹ ഹ

    ReplyDelete
  11. എന്നാലും എന്റെ ഉണ്ണികൃഷ്ണാ........
    :)

    ReplyDelete
  12. unnikrishnan....nalla avatharanam.. ..perum valayreyere anuyojyam....pinne valare nallavaraya nattukarum.......

    ReplyDelete
  13. ആ വഴിയിൽ പുല്ല് മുളക്കാൻ ഋശ്യശൃംഗൻ വന്ന് വെള്ളമൊഴിക്കണം എന്നാണ്’ ഭൌമശാസ്ത്ര ഗവേഷകർ പിന്നീട് പറഞ്ഞത്.

    ഹഹഹ കിടു, ഉണ്ണി മാഷ്‌ വെറും പുലിയല്ല, പുപ്പുലി തന്നെ,

    ReplyDelete
  14. പാതിരാവിൽ സൂര്യനുദിച്ചാൽ കഥയാക്കിയല്ലേ!!
    ഈ ഉണ്ണിക്രിഷ്നൻ മറ്റെ ഉണ്ണിത്താനാണോ എന്നൊരു സംശയം പിന്നെയും ബാക്കി.

    ReplyDelete
  15. ഇത് കൊള്ളാം ടീച്ചറേ....

    ആശംസകൾ...

    ReplyDelete
  16. അഭി (.
    എത്ര ആന്റിവൈറസ് ഉണ്ടെങ്കിലും പുതിയ വൈറസ് കാണുമല്ലൊ.അഭിപ്രായത്തിനു നന്ദി.

    അരുൺ കായംകുളം (.
    ആലോചനയുണ്ടെന്ന് തോന്നുന്നു.അഭിപ്രായത്തിനു നന്ദി.

    റ്റോംസ് കോനുമഠം (.
    ആ പറഞ്ഞ സൈറ്റിൽ കയറിപ്പറ്റി തപ്പിക്കൊണ്ടിരിക്കയാ,, നന്ദി.

    കുമാരൻ|kumaran (.
    അഭിപ്രായത്തിനു നന്ദി.

    വിനുവേട്ടൻ|vinuvettan (.
    ചിലപ്പോൾ ആയിരിക്കാം എന്ന് തോന്നുന്നു. നന്ദി.

    hAnLLaLaTh (.
    ഇപ്പോഴെത്തെ എൽ.കെ.ജി. പിള്ളേരെപോലെ ഒരു വല്ലാത്ത പേര് തന്നെ. ഏതോ ചിലത് പിടികിട്ടിയെന്ന് തോന്നുന്നു.അഭിപ്രായത്തിനു നന്ദി.

    Sabu MH (.
    അഭിപ്രായത്തിനു നന്ദി.

    രഘുനാഥൻ (.
    അഭിപ്രായത്തിനു നന്ദി.

    മുരളി|Murali Nair (.
    അഭിപ്രായത്തിനു നന്ദി.

    Presanth (.
    അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം (.
    അഭിപ്രായത്തിനു നന്ദി.

    നന്ദന (.
    സംശയം അത് നല്ലതാണ്.അഭിപ്രായത്തിനു നന്ദി.

    Gopakumar V S(ഗോപൻ) (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  17. കൊള്ളാം കലക്കി...എനിക്കും ഒരു ഡൌട്ട്...ലിത് ലോ ലവനല്ലേ???

    ReplyDelete
  18. കൊള്ളാം ടീച്ചറെ ...............

    ReplyDelete
  19. കണ്ട് പരിചയമുള്ള കഥാപാത്രങ്ങള്‍, ഒന്നാന്തരം ഹാസ്യമയമായ ഭാഷ.:)

    ReplyDelete
  20. ഇത് മിനി നര്‍മ്മമല്ല മെഗാ നര്‍മ്മം തന്നെ, നന്നായി കഥപറഞ്ഞു , റോസമ്മ ഉസ്മാന്‍ ഓ സോറി റോസമ്മ ചേച്ചി ഓടിയ വഴിയില്‍ പുല്ലു മുളച്ചു തുടങ്ങിയോ?

    ReplyDelete
  21. കിച്ചൻ (.
    എനിക്കും ആ ഒരു സംശയം ഉണ്ട്. അഭിപ്രായത്തിനു നന്ദി.
    ഉമേഷ് പിലിക്കോട് (.
    അഭിപ്രായത്തിനു നന്ദി.
    വേണു venu (.
    അഭിപ്രായത്തിനു നന്ദി.
    നാസർ കാരക്കുന്ന് (.
    അഭിപ്രായത്തിനു നന്ദി.
    അങ്ങനെ നമ്മുടെ ഉണ്ണി കമ്പ്യൂട്ടർ പഠിക്കട്ടെ. നമുക്ക് അടുത്തതിലേക്ക് കടക്കാം.

    ReplyDelete
  22. Oru Doctorate koodi akam...!
    Manoharam, Ashamsakal...!!!!

    ReplyDelete
  23. ബാക്കി കേൾക്കുന്നതിനു മുൻപ് ഹംസക്ക ഒരു കാക്കയായി പറന്ന് സ്വന്തം ചായക്കടയിലെ അടുക്കളയിൽ‌തന്നെ ലാന്റ് ചെയ്തു.

    :D
    kidilan..

    ReplyDelete
  24. “റോസാമ്മെ നീയാണോ പറയുന്നത്? നിന്റെ കെട്ടിയവൻ കുര്യാക്കോസ് പോലും കാണാത്ത നിന്റെ ഹാർഡ് വെയറിലെ കറുത്ത അടയാളങ്ങൾ ഞാൻ നാട്ടാരുടെ മുന്നിൽ വിളിച്ചു പറയട്ടെ?”

    ഹ ഹ ഹ ...... കലക്കന്‍ പോസ്റ്റ്‌.
    ടീച്ചറെ, എനിക്കിഷ്ട്ടപ്പെട്ടു. പക്ഷെ ഒരു കാര്യം പറയട്ടെ, ഞാന്‍ ചില പോസ്റ്റുകളില്‍ ഇത് പോലുള്ള ചില ഡയലോഗുകള്‍ എഴുതിയപ്പോള്‍ എല്ലാരും ചോദിച്ചത് ഇതൊരല്പ്പം കൂടി പോയില്ലേ എന്നാണ്‌. അതാണ്‌ ഒരാണ് എഴുതുമ്പോഴും ഒരു പെണ്ണ് എഴുതുമ്പോഴും ഉള്ള വ്യത്യാസം. അല്ലെ.....

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!