31.1.10

സാരി അഴിച്ച്മാറ്റി ഒരു സമരം



                            മലയാളി വനിതകൾക്ക് അനുയോജ്യമായ വേഷം ഏതാണ്?
ഓരോ വ്യക്തിയും സ്വന്തം കാഴ്ചപ്പാടിൽ വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ നൽകും. കാലത്തിനൊത്ത് സ്ത്രീകളുടെ വസ്ത്ര ഡിസൈനിലും ഫാഷനിലും മാറ്റങ്ങൾ വരാറുണ്ടെങ്കിലും കൂടുതൽ‌പേരുടെ ഉത്തരം സാരി എന്നായിരിക്കും.

                           ഭക്ഷണം കഴിക്കുന്നത് സ്വന്തം ആവശ്യത്തിന് മാത്രമാണെങ്കിലും വസ്ത്രം ധരിക്കുന്നത് മറ്റുള്ളവർക്ക് കൂടിയുമാണ്. ശാരീരിക ആവശ്യങ്ങൾ കൂടാതെ, സാമൂഹ്യജീവിയായ മനുഷ്യൻ സമൂഹത്തിൽ അംഗീകാരം നേടാനും വ്യക്തിത്വം നിലനിർത്താനും വേണ്ടി വസ്ത്രധാരണം നടത്തുന്നു. പുരാതന കേരളത്തിൽ ഒരു തോർത്ത്മുണ്ടിൽ തുടങ്ങിയ മലയാളിമങ്കമാരുടെ വസ്ത്രധാരണം പതുക്കെ മുണ്ടുടുത്ത്, മാറുമറച്ച ബ്ലൌസിൽ കടന്ന്, പാവാടയിലൂടെ, ധാവണിയും കടന്ന്, ചേലചുറ്റിയത് സാരിയാക്കി, ചൂരീദാറിൽ കയറിയ ശേഷം അറബിക്കടലിന്റെ കരയിൽ ഉണങ്ങാൻ കിടക്കുന്ന മദാമ്മമാരെ നോക്കിനിൽ‌പ്പാണ്.

                            വസ്ത്രങ്ങൾ  തിരിച്ചറിയാനുള്ള ഒരു അടയാളം ആയി മാറുന്നുണ്ട്; പ്രത്യേകിച്ച് സ്ത്രീകൾക്ക്. പുരുഷന്മാരുടെ വേഷം നോക്കി അവരുടെ ‘മതം, ദേശം, ജോലി, സംസ്ക്കാരം’ ആദിയായവ തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ സ്ത്രീകളെ കണ്ടാൽ ഒരു പരിധിവരെ ഇവയെല്ലാം തിരിച്ചറിയാം. സ്ത്രീയുടെ വേഷത്തെ, അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ചില മതങ്ങൾ കർശ്ശനമായി നിയന്ത്രിക്കുന്നുണ്ട്.

                            ‘ഉദരനിമിത്തം ബഹുകൃത വേഷം’ ആണെങ്കിലും കേരളീയർക്ക് അത് ‘ജോലിനിമിത്തം ബഹുകൃത വേഷം’ കൂടിയാണ്. എല്ലാ ദിവസവും അണിയുന്ന പ്രീയപ്പെട്ട വേഷം മാറ്റി മറ്റൊന്നിലേക്ക് കയറുന്നത് പലർക്കും മാനസികപ്രയാസം സൃഷ്ടിക്കാറുണ്ട്. അങ്ങനെ ഒരു വേഷം‌മാറൽ കാരണം ഉണ്ടായ ഗുലുമാലും പുലിവാലും ചേർന്ന വാൽക്കഷ്ണം ഇവിടെ വിളമ്പുകയാണ്.

                           ഒരു കാലത്ത് ടീച്ചർ ആയി ട്രെയിനിങ്ങ് നടത്തുമ്പോൾ (B.Ed,T.T.C) വിദ്യാർത്ഥിനികൾ എല്ലാവരും, യൂനിഫോം അല്ലെങ്കിലും, സാരി ധരിക്കുന്നതോടൊപ്പം മുടി വട്ടത്തിൽ കെട്ടിവെക്കണം. ഇത് അതതു സ്ഥാപനമേധാവികൾ നൽകുന്ന നിർദ്ദേശമാണ്. ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം നിയമങ്ങൾ ഉണ്ട്. സാരി ആയാൽ കൂടുതൽ പക്വത വന്നു, എന്ന ഒരു ധാരണയാണ് ഇതിനു കാരണം. ചൂരീദാറിൽ വരുന്ന ‘അദ്ധ്യാപികയും ശിഷ്യയും തമ്മിൽ എന്താണ് വ്യാത്യാസം’ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ഒരേ വേഷത്തിൽ വരുന്ന അദ്ധ്യാപകനും ശിഷ്യനും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്ന് ആരും ചോദിക്കാറില്ല.

                            ഇപ്പോൾ നമ്മുടെ അദ്ധ്യാപികമാർക്ക് ചൂരീദാറിൽ കയറാൻ ‘നമ്മുടെ കോടതി’ അനുവാദം നൽകിയിരിക്കയാണ്. അവർ ഭാഗ്യം ചെയ്തവരാണ്; വിദ്യാലയം എന്ന സ്വർഗരാജ്യത്തിന്റെ വാതായനങ്ങൾ ഇതാ നിങ്ങൾക്കായി തുറന്നിരിക്കുന്നു. പ്രീയപ്പെട്ട അദ്ധ്യാപികമാരെ നിങ്ങൾക്കിനി കൈവിലങ്ങുകളും കാൽ‌വിലങ്ങുകളും ഇല്ല. സർവ്വത്ര സ്വതന്ത്രമായ രണ്ട് കൈയും കാലും ഉപയോഗിച്ച് ഓടാം, ചാടാം, വില്ലന്മാരെ ചവിട്ടാം, ബൈക്കിന് പിന്നിലിരുന്ന് (മലയാളി മങ്കമാർ മുന്നിലിരിക്കല്ലല്ലൊ) ചെത്താം. കൂടാതെ പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ മുഖം നോക്കാതെ വാക്കുകൾ കേൾക്കാതെ, മറ്റു ഭാഗങ്ങളിലേക്കായുള്ള കുട്ടിവില്ലന്മാരുടെ ഒളിഞ്ഞു നോട്ടത്തിൽ‌നിന്നും ഇനി രക്ഷപ്പെടാം.

                            ഇങ്ങനെയൊരു അനുവാദത്തിനു മുൻപ് എന്തെല്ലാം പൊല്ലാപ്പുകളാണ് ഉണ്ടായത്! ജീവിതത്തിൽ ഇതുവരെ സാരി ധരിക്കാത്ത, സാരിയെപറ്റി ശരിക്കും ധരിക്കാത്ത ഒരു പെൺകുട്ടി ആദ്യമായി സാരി ധരിച്ച് വന്നത് നമ്മുടെ സ്ക്കൂളിലാണ്.  ‘പീടി‌എ’ നിർദ്ദേശപ്രകാരം ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് നാല് മണിക്ക് ശേഷം പ്രത്യേക കോച്ചിങ്ങ് നൽകണം. അതിനായി ഇന്റർവ്യൂ നടത്തി ചെറുപ്പക്കാരിയായ ഒരു ടീച്ചറെ നിയമിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത ആറ് പേരിൽ ഏറ്റവും സ്മാർട്ട് ആയ പെൺകുട്ടിയെയാണ് സെലക്റ്റ് ചെയ്തത്.

                             ഇന്റർ‌വ്യൂ സമയത്ത്‌തന്നെ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. വന്നവരിൽ ആറുപേരും ചൂരീദാർ ധാരികൾ. ബഹുമാനപ്പെട്ട കോടതി അദ്ധ്യാപികമാരെ ചൂരീദാർ അണിയിക്കന്നതിനു മുൻപായതിനാൽ നിയമനം ലഭിച്ചവളോട് ഒരു കാര്യം ആദ്യമേ അറിയിച്ചു, ‘സ്ക്കൂളിൽ പഠിപ്പിക്കാൻ വരുന്നത് സാരിഅണിഞ്ഞ്‌തന്നെ ആയിരിക്കണം’. ഒരു ജോലിയല്ലെ, ഏത് വേഷം‌കെട്ടാനും അവൾ തയ്യാർ.

                             പിറ്റേദിവസം മൂന്ന് മണിക്ക്തന്നെ ചെറുപ്പക്കാരിയായ ഇംഗ്ലീഷ്ടീച്ചർ സാരിചുറ്റി, പൊട്ടുകുത്തി ‘മാതൃക അദ്ധ്യാപിക’ വേഷം ധരിച്ച് സ്ക്കൂളിൽ എത്തി. വളരെക്കാലമായി ട്രാൻസ്ഫർ, നിയമനം എന്നിവ നടക്കാത്തതിനാൽ മുരടിച്ച അന്തരീക്ഷത്തിൽ, അവളുടെ വരവ്  ഒരു വസന്തമായി മാറി. ആദ്യദിവസമായതിനാൽ നാല് മണിക്ക് പകരം മൂന്നരക്ക് തന്നെ ഇംഗ്ലീഷ് സ്പെഷ്യൽ കോച്ചിങ്ങ് ആരംഭിച്ചു. അതിനായി എട്ടാം ക്ലാസ്സിലെ പിന്നോക്കക്കാരായ ഇരുപത് വിദ്യാർത്ഥികളെ സമീപമുള്ള പ്രത്യേക ക്ലാസ്സിലിരുത്തി പുതിയ ഇംഗ്ലീഷ് ടീച്ചർ അദ്ധ്യാപനത്തിന് 'abcd' കുറിച്ചു.

                            സ്ക്കൂളിലെ എട്ടാം ക്ലാസ്സുകളെല്ലാം പിൻ‌വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലാണ്. അവിടെയുള്ള കുട്ടികുരങ്ങന്മാരുടെ വികൃതികളൊന്നും ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, എന്നീ ക്ലാസ്സിലുള്ളവർ അറിയുകയില്ല.  എന്നാൽ അദ്ധ്യാപകരുടെ ശ്രദ്ധ ഇടയ്ക്കിടെ അവിടെ പതിയും. കാരണം എട്ടാം ക്ലാസ്സുകൾക്ക് മുന്നിലൂടെയാണ് ‘പുരുഷ-വനിത’ അദ്ധ്യാപകർക്ക്; വവ്വേറെയായി സ്ഥിതിചെയ്യുന്ന ബാത്ത്‌റുമിൽ പോകേണ്ടത്.

                            ഇംഗ്ലീഷ് ടീച്ചറെയും വിദ്യാർത്ഥികളെയും സ്പെഷ്യലായി രൂപം‌കൊണ്ട ക്ലാസ്സിലിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയ ശേഷം ഹെഡ്‌മാസ്റ്റർ ഓഫീസിൽ വന്ന് സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥനായി.

                             ഏതാനും മിനിട്ടുകൾ അതിവേഗസഞ്ചാരം തുടങ്ങി. പെട്ടെന്ന് പുതുയതായി രൂപം‌കൊണ്ട എട്ടാം ക്ലാസ്സിൽ വലിയ ബഹളം; തുടർന്ന് കുട്ടികളെല്ലാം പേടിച്ച് കരയുകയാണ്. അത് കേട്ട് സമീപമുള്ള ക്ലാസ്സിലെ രണ്ട് അദ്ധ്യാപികമാർ പുതിയ ക്ലാസ്സിൽ ഓടിയെത്തി. അത് മറ്റാരുമല്ല; നമ്മുടെ ഹിന്ദിയും സംഗീതവും തന്നെ. ക്ലാസ്സിൽ കടന്ന അവർ അന്തംവിട്ട് നോക്കിനിന്നു. ഒറ്റ നോട്ടത്തിൽ ഇംഗ്ലീഷ് ക്ലാസ് വസ്ത്രാക്ഷേപം കഴിഞ്ഞ  കൌരവസഭ പോലെ ആയി മാറിയിരിക്കയാണ്. പക്ഷെ ദുശാസനനെയോ ദുര്യോദനനേയോ സമീപത്തൊന്നും കാണപ്പെട്ടില്ല. ടീച്ചറുടെ അഞ്ചര മീറ്റർ സാരിയുടെ നാലര മീറ്ററും നിലത്ത് കിടന്ന് ഇഴയുന്നു. വിദ്യാർത്ഥികളെല്ലാം പേടിച്ച്‌വിറച്ച് ക്ലാസ്സിനു പിന്നിൽ ഒന്നിച്ച് കൂടിയിരിപ്പാണ്. അകത്ത് അതിക്രമിച്ച് കടന്നവരെ അവഗണിച്ച് ടീച്ചർ ക്ലാസ്സിലെ കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ്, 
“എന്റെ പേര് ചോദിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല. ആർക്കാടാ എന്റെ പേര് അറിയേണ്ടത്?”

                           പരിസരബോധം വീണ്ടെടുത്ത ഹിന്ദി ടീച്ചർ ആ ചെറുപ്പക്കാരിയെ മുറുകെ പിടിച്ചു. സംഗീതം ടീച്ചർ സാരി മൊത്തത്തിൽ വാരിയെടുത്ത് അവളെ ഉടുപ്പിക്കാൻ തുടങ്ങി. സാരി ഉടുക്കുന്ന ഓരോ ഘട്ടത്തിലും അവൾ പറയുന്നുണ്ടായിരുന്നു, 
“ഞാൻ സാരി ഉടുക്കില്ല, ആരും എന്നെ സാരി ഉടുപ്പിക്കാൻ നോക്കേണ്ട”

അപ്പോൾ ഇവിടെ അതാണ് പ്രശ്നം. തീരെ ഇഷ്ടമില്ലാതെ ആദ്യമായി സാരി അണിഞ്ഞ് വന്നത്, അവളിൽ മാനസികമായ പ്രയാസം സൃഷ്ടിച്ചു. 
                           ശബ്ദം കേട്ടപ്പോൾ നമ്മുടെ കണക്ക് അദ്ധ്യാപകൻ ഓടിവന്നു. അദ്ദേഹം അകത്തേക്ക് നോക്കിയപ്പോൾ രണ്ട് ടീച്ചർ‌മാർ ചേർന്ന് ഒരാളെ സാരിയുടുപ്പിക്കുന്ന രംഗമാണ് മുന്നിൽ കണ്ടത്. അപ്പോഴേക്കും അടുത്തപറമ്പിൽ നിന്നും മരം മുറിച്ചുകൊണ്ടിരിക്കുന്ന രണ്ട് തൊഴിലാളികൾ സംഭവം അന്വേഷിച്ച് എത്തി. രക്ഷിതാക്കളായ അവർ ഓടി വരുന്നത് കണ്ടപ്പോൾ‌തന്നെ നമ്മുടെ കണക്ക് മാസ്റ്റർ ക്ലാസ്സിലേക്ക് കടക്കാനുള്ള വാതിൽ വലിച്ചടച്ചശേഷം പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളികളെ തിരിച്ചയച്ചു. അദ്ധ്യാപികമാർ ചേർന്ന് സാരി ധരിപ്പിച്ച ശേഷം ടീച്ചറെ ഹെഡ്‌മാസ്റ്ററുടെ മുന്നിൽ ഹാജരാക്കി. ഇതെല്ലാം നടന്നത് സ്ക്കൂളിനു പിന്നിലെ ഒറ്റപ്പെട്ട കെട്ടിടത്തിലായതിനാൽ മറ്റു ക്ലാസ്സിലുള്ളവർ സാധാരണപോലെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

                           വളരെ ഉച്ചത്തിൽ സംസാരിക്കുന്ന, ശ്ബ്ദം കേട്ടാൽ മറ്റുള്ള അദ്ധ്യാപകർ പോലും പേടിച്ച്‌പോകുന്ന ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തിയപ്പോൾ അതുവരെ ബഹളംവെച്ച ടീച്ചർ ഒന്നും സംസാരിച്ചില്ല; ചോദ്യത്തിനൊന്നും മറുപടി ലഭിച്ചില്ല. ഒടുവിൽ അവരെ ഓഫീസിനകത്ത് ഇരുത്തിയ ശേഷം രക്ഷിതാവിന് ഫോൺ ചെയ്തു.

                         വളരെ പ്രതീക്ഷകളുമായി പഠിക്കാൻ തുടങ്ങിയ ക്ലാസ്സിലെ വിദ്യാർത്ഥികൾ ആകെ ഭയപ്പെട്ടിരിക്കയാണ്. പ്രശ്നം എന്താണെന്ന് അവർക്കാർക്കും മനസ്സിലായില്ല. ടീച്ചർ ക്ലാസ്സിൽ വന്ന്, ആദ്യം തന്നെ എല്ലാവരുടെയും പേര് ചോദിച്ച് പരിചയപ്പെട്ടതിനു ശേഷം ഒരു പയ്യൻ ടീച്ചറുടെ പേര് ചോദിച്ചു. അല്ലാതെ ഒരു കുറ്റവും അവൻ ചെയ്തില്ല. അപ്പോഴേക്കും ടീച്ചറുടെ ഭാവം മാറി. പേര് ചോദിച്ചവനെ പിടിച്ച് മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തിക്കൊണ്ട് ക്ലാസ്സിനു ചുറ്റും ഓടി. അതിനിടയിൽ സാരി അഴിയാനും അഴിക്കാനും തുടങ്ങിയപ്പോൾ കുട്ടികളെല്ലാം പേടിച്ച് കരയാൻ തുടങ്ങി.

                          അങ്ങനെ ഒന്നും മിണ്ടാതെ ഓഫീസിലിരിക്കുന്ന പുതിയ ടീച്ചറുടെ സമീപം നമ്മുടെ പ്യൂൺ കുട്ടിയമ്മ വന്നു. സ്വന്തം മകളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരിക്ക് എന്ത് പ്രശ്നമാണുള്ളതെന്ന് എന്നറിയാൻ അവർക്ക് താല്പര്യം തോന്നി. അവർ  അടുത്ത്‌വന്ന് ചുമലിൽ തലോടി അവളോട് ചോദിച്ചു,
“മോളേ നിനക്കെന്താണ് പ്രയാസം? എന്നോട് പറ”
പെട്ടെന്ന് ടീച്ചറുടെ ഭാവം മാറി; മുഖത്ത് ദേഷ്യം ഇരച്ച് കയറി. പെട്ടെന്ന് ഇരിപ്പിടം വിട്ടെഴുന്നേറ്റ അവൾ രണ്ട് കൈകൊണ്ടും കുട്ടിയമ്മയുടെ കഴുത്തിൽ ബലമായി പിടിച്ചു. കുട്ടിയമ്മയുടെ കഴുത്ത് അവളുടെ കൈയിൽ  ഒതുങ്ങിയില്ലെങ്കിലും നീണ്ട്‌കൂർത്ത നഖം കൊണ്ട് മുറിഞ്ഞു. രണ്ട്‌പേരും ചേർന്ന പിടിവലിക്കിടയിൽ വേദനകൊണ്ട കുട്ടിയമ്മ കരയാൻ തുടങ്ങി. സഹപ്രവർത്തകർ ഓടിയെത്തിയതു കൊണ്ട് കൂടുതൽ അപകടം ഉണ്ടായില്ല.

                          നമ്മുടെ സ്ക്കൂളിലെ ഒന്നാം നമ്പർ മുങ്ങൽ‌വിദഗ്ദയാണ് കുട്ടിയമ്മ. ജനവരി മാസം‌തന്നെ 20 കാഷ്വൽ ലീവും കാലിയാക്കിയ ശേഷം ഡിസമ്പർ തീർന്ന് പുതുവർഷം പിറക്കുന്നതുവരെ സ്ക്കൂളിൽ‌നിന്ന് ഏത് നേരത്തും മുങ്ങും. ഒരിക്കൽ മണിയടിച്ചുകൊണ്ടിരിക്കെ ഇരുമ്പ്‌ഹേമർ സ്വന്തം കാലിൽ വീണെന്ന് കരഞ്ഞ്‌പറഞ്ഞ് മുങ്ങിയശേഷം പൊങ്ങിയത് മൂന്നാം ദിവസമായിരുന്നു. അങ്ങനെയുള്ള കുട്ടിയമ്മയുടെ കഴുത്തിലാണ് കക്ഷി കടന്ന് പിടിച്ചത്. ഉടനെ ഒരു ഓട്ടോ വരുത്തി അദ്ധ്യാപികമാരുടെ കൂടെ കുട്ടിയമ്മയെ അടുത്ത ഹെൽത്ത് സെന്ററിൽ എത്തിച്ചു. ഇനി എത്ര കഴിഞ്ഞാവും പൊങ്ങുക എന്ന് കണ്ട് തന്നെ അറിയണം!

                            ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പുതിയ ടീച്ചറുടെ രക്ഷിതാവായ അച്ഛൻ വന്നു. തനി നാട്ടിൻ‌പുറത്തുകാരനായ ഒരു കൃഷിക്കാരൻ. അദ്ദേഹം ഹെഡ്‌മാസ്റ്റർ വിവരിക്കുന്നത് മുഴുവനും കേട്ടു. ഒടുവിൽ അദ്ദേഹം  പറഞ്ഞു,
“ദയവ് ചെയ്ത് മാഷ് എന്റെ മകളെ പിരിച്ച് വിടരുത്. അവൾ ഇതുവരെ സാരി ഉടുത്തിട്ടില്ല. ‘സാരി’ എന്ന് കേട്ടാൽ ഭയങ്കര വെറുപ്പാണ്. പിന്നെ അവൾക്കിഷ്ടമില്ലാത്ത വസ്ത്രം ധരിച്ച് സ്ക്കൂളിൽ വരണമെന്ന് മാഷ് പറഞ്ഞാലെങ്ങനെയാ. അവളുടെ ഇഷ്ടത്തിന് എതിരായി വീട്ടിലാരും ഒന്നും പറയാറില്ല; പറഞ്ഞാൽ അവൾ കുഴപ്പമുണ്ടാക്കും. അത്കൊണ്ട് ഇവിടെ വരുമ്പോൾ മാസ്റ്റർ അവൾക്ക് ഇഷ്ടമുള്ളത് ഉടുക്കാൻ അനുവധിക്കണം”

                            ഇഷ്ടമുള്ള ആ വസ്ത്രം ചൂരീദാർ ആയതിനാൽ ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും എതിരൊന്നും പറഞ്ഞില്ല. അങ്ങനെ പിറ്റേദിവസം മുതൽ ചൂരീദാറിൽ കയറിയ ടീച്ചർ വളരെ മര്യാദക്കാരിയായി വർഷാവസാനം വരെ പഠിപ്പിച്ചു.

37 comments:

  1. ഇത് വല്ലാത്ത പണിയായിപ്പോയി മിനിയമ്മോ ! ഒരാളോട് ദേഷ്യമുണ്ടെന്നുവെച്ച് ഇങ്ങനെ കൊല്ലാമോ ? അതും പോട്ടെ മലയാളിപ്പെണ്ണുങ്ങള്‍ സ്വേച്ഛയാ ( അതാണു പുതിയ വാക്ക് : എന്തു തെമ്മാടിത്തം അടിച്ചേല്പിച്ചാലും പിന്നെയും പട്ടി മുറുമുറുക്കും : സ്വേച്ഛയാ ഗര്‍ര്‍ര്‍ര്‍ര്‍രര്‍ )ഉടുക്കുന്ന സാരിയെ ഇങ്ങനെ നാറ്റിക്കാമോ

    ReplyDelete
  2. സാരിയായതുനന്നായി,അതിനടിയിൽ അടിപ്പാവാടയെങ്കിലും ഉണ്ടാകുമല്ലോ...

    ReplyDelete
  3. തന്നിഷ്ടക്കാരിയായ ഒരു പെണ്ണിന്റെ കഥ അല്ലെ ചേച്ചീ ഇത്.
    അവള്‍ക്കു ഇഷ്ടം ഇല്ലാത്ത എത്രയോ കാര്യങ്ങള്‍ അവളുടെ ജീവിതത്തില്‍ സംഭവിക്കും....
    എല്ലാത്തിനും അവള്‍ ഇങ്ങനെ കരഞ്ഞു ബഹളം വച്ച് അതിനെ ഒക്കെ സോള്‍വ്‌ ചെയ്യുമോ?
    അവളെ അങ്ങനെ വളര്‍ത്തിയ അച്ഛനെയും അമ്മയെയും ആണ് ചീത്ത വിളിക്കേണ്ടത് .
    മര്‍ക്കട മുഷ്ടി സ്വഭാവം ഒരുപാടു പ്രശ്നങ്ങള്‍ സൃഷ്ടിക്കും നമ്മുടെ ജീവിതത്തില്‍ .
    അല്പം ഫ്ലെക്സബില്‍ ആയിരിക്കേണ്ടത് ആവശ്യം ആണ് .

    ReplyDelete
  4. ആ ടീച്ചര്‍ ആളു കൊള്ളാലോ.. അധികമൊന്നുമില്ല ഇത്തിരി... വട്ട് അല്ലേ?

    ReplyDelete
  5. റ്റീച്ചര്‍ ആണെന്നു കരുതി ഇഷടമുള്ള വേഷം ധരിക്കാന്‍ പാടില്ല എന്നുണ്ടോ. അവരവര്‍ക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. സഭ്യമായ വസ്ത്രം ആയിരിക്കണം എന്നെ ഉള്ളൂ.

    ReplyDelete
  6. ടീച്ചർ പുലിയാണല്ലോ

    ReplyDelete
  7. ഇത് വെറുമൊരു കഥ മാത്രമായി തള്ളിക്കളയേണ്ട ഒന്നല്ല, ചില നിയമങ്ങൾ നിർമിക്കുന്ന മാനസിക സംഘർഷങ്ങളുടെ നേർചിത്രമാണു. നിയമങ്ങളുണ്ടാക്കുന്നവർ മാനസിക നിലവാരങ്ങൽ കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  8. ആ കുട്ടിക്ക്‌ ടീച്ചറാകാണുള്ള യോഗ്യതയുണ്ടൊ എന്നൊരു സംശയം.. പിന്നെ, ബിലാത്തിപട്ടണം പറഞ്ഞപോലെ സാരിയായതു നന്നായി.. അല്ലെങ്കിൽ പിന്നെ പിള്ളാരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടാവില്ലായിരുന്നു...

    ReplyDelete
  9. സംഗതി വട്ടുകേസായിരുന്നല്ലേ!?
    ഇഷ്റ്റമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നു എന്നതുകൊണ്ടുമാത്രം കുട്ടികൾ പേരു ചൊദിച്ചപ്പോൾ ഇങ്ങനെ പെരുമാറാൻ ഒരാൾ - ആണോ, പെണ്ണോ, റ്റീച്ചറോ, ഡോക്ടറോ ആരുമായിക്കൊള്ളട്ടെ - മാനസിക പ്രശ്നമുള്ളയാളാണ്.

    “അവളുടെ ഇഷ്ടത്തിന് എതിരായി വീട്ടിലാരും ഒന്നും പറയാറില്ല; പറഞ്ഞാൽ അവൾ കുഴപ്പമുണ്ടാക്കും.“

    എന്ന് അവരുടെ അച്ഛൻ തന്നെ പറഞ്ഞല്ലോ. അതിൽ എല്ലാമുണ്ട്.

    ReplyDelete
  10. ഇഷ്ടമല്ലാത്ത വസ്ത്രങ്ങളുടെ പട്ടികയില്‍ ചുരിദാരും ഉണ്ടായിരുന്നെങ്കില്‍ സ്കൂളിന്റെയും മാനം പോയേനെ.
    ....



    അപ്പോള്‍ കല്യാണത്തിനും സാരിക്കു പകരം ചുരിദാര്‍ തന്നെ വേണമായിരിക്കും. പിന്നെ പെണ്ണുകാണല്‍ സമയത്തോ മറ്റൊ ചെക്കനോ ബന്ധുക്കളോ പേരു ചോദിച്ചാല്‍ ..?? മണീച്ചിത്രത്താഴിലെ ശോഭനയുടെ രംഗം ഓര്‍മ്മ വരുന്നു.

    ReplyDelete
  11. ഞാനിതൊരു കഥ മാത്രമായികാണാൻ ആഗ്രഹിച്ചു പോകുന്നു,
    കാരണം സാരിയുടുപ്പിച്ചതിലല്ല ആ പാവംക്രൂര അട്ടഹസിച്ചത്, മറിച്ച് സാരിയുടുത്തപ്പൊൾ അവളുടെ പൊക്കിൽ കണ്ട് കുട്ടികൽ കൂവിയതാവാം കാരണം
    ഇതൊക്കെ സാരി ഔദ്യൊഗിക വസ്ത്രമാക്കിയത് കൊണ്ടുണ്ടാകുന്ന പൊല്ലപ്പുകളാണ്!!
    ഒരു സാരിയും കുറേ എടാകൂടങ്ങളും
    സാരിയുടുത്ത പെൺകുട്ടി ഫ്ലുക്സിബിളായാൽ സാരിയും അഴിച്ച് ആൺ കുട്ടികൽ പോകും

    ReplyDelete
  12. വട്ടാണല്ലേ, എന്ന് മോഹന്‍ലാല്‍ ചോദിച്ചത് പോലെ ചോദിക്കാന്‍ തോന്നിപ്പോയി... എന്തായാലും കോടതി ചുടിദാര്‍ ഇടാമെന്ന് പറഞ്ഞത് നന്നായി... എന്തു ഡ്രസ്സ് ഇടണമെന്ന് കോടതിയാണോ തീരുമാനിക്കേണ്ടത്???

    ReplyDelete
  13. വട്ടായതു കൊണ്ട് കുഴപ്പമില്ല....:):)

    ഈ വക പെണ്ണുങ്ങൾ ഭൂവിലുണ്ടോ?:):):)

    ReplyDelete
  14. വട്ടാണല്ലോ...പിന്നെന്താ കുഴപ്പം.
    നല്ല പെണ്ണ്.

    ReplyDelete
  15. ഇത്‌ പ്രശ്നം മര്‍ക്കട മുഷ്ടി തന്നെ... ചെറുപ്പത്തിലേയുള്ള മര്‍ക്കട മുഷ്ടി... അത്‌ കാണിച്ച ആദ്യദിവസം തന്നെ മാതാപിതാക്കള്‍ നല്ല ഒരു പെട അങ്ങ്‌ വച്ചുകൊടുത്തിരിന്നുവെങ്കില്‍ നല്ല ഒന്നാം തരം കുട്ടിയായി വളര്‍ന്നേനെ...

    പിന്നെ... സാരി തന്നെ ധരിക്കണം എന്ന് പറയുന്നത്‌ ന്യായീകരിക്കാനാവില്ല... ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ക്ക്‌ ധരിക്കാന്‍ ചുരിദാറിനേക്കാള്‍ ചേരുന്ന മറ്റ്‌ ഏത്‌ വസ്ത്രമാണുള്ളത്‌? ചുരിദാറിന്‌ അതിന്റേതായ അഴക്‌... സാരിക്ക്‌ അതിന്റേതായ അഴക്‌... ഏത്‌ ധരിക്കണമെന്ന് ധരിക്കുന്നവര്‍ തീരുമാനിക്കട്ടെ.

    ReplyDelete
  16. വളരെ അര്‍ത്ഥവത്തായ നര്‍മ്മ സമ്പുഷ്ടമായ കഥ. വസ്ത്ര ധാരണം ആത്മവിശ്വാസം തോന്നുന്ന തരത്തില്‍ ഉള്ളതാകണം. ഇല്ലെങ്കില്‍ ഇതാണ് കുഴപ്പം. പിന്നെ ഓരോ സ്ഥലത്തും അത് സ്കൂള്‍ ആയാലും ദേവാലയം ആയാലും അവിടെയുള്ള ഡ്രസ്സ്‌ കോഡ് ഫോളോ ചെയ്യേണ്ടത് ആവശ്യമാണ്‌. പിന്നെ ചുരിദാര്‍ സ്ത്രീകള്‍ക്ക് വളരെ സൌകര്യവും അന്തസ്സുള്ള വസ്ത്രം തന്നെയാണ്.

    ReplyDelete
  17. സാരിയിലായാലും ആ റ്റീച്ചറും എട്ടാം ക്ല്ലാസ്സുകാരും തമ്മില്‍ എന്താ വ്യത്യാസം?

    ReplyDelete
  18. അരുൺ ...
    എന്നാലും നമുക്കൊന്ന് ചിരിച്ചൂടെ അരുണെ? അഭിപ്രായത്തിനു നന്ദി.

    ബിലാത്തിപ്പട്ടണം/Bilatthipattanam ...
    അത് എപ്പോഴും വലിയ ആശ്വാസമാണ്. പണ്ട് കോളേജിൽ പോകുന്ന പതിനാറുകാരികൾ ആദ്യമായി സാരി ഉടുത്താൽ ചിലപ്പോൾ അഴിഞ്ഞ് പോകാറുണ്ട്. അപ്പോഴോക്കെ പാവാട രക്ഷ. അഭിപ്രായത്തിനു നന്ദി.

    ഖാൻപോത്തൻ‌കോട്...
    അഭിപ്രായത്തിനു നന്ദി.

    ninni...
    ഇതിൽ തന്നിഷ്ടം ഒരു പരിധിവരെ ഉണ്ട്. ചില പാവങ്ങളായ രക്ഷിതാക്കൾ അവർക്കില്ലാത്ത വിദ്യാഭ്യാസം മക്കൾ നേടിയാൽ അവരെ വലിയവരായി ചിത്രീകരിക്കും. എല്ലാ തോന്ന്യവാസങ്ങൾക്കും വളം വെച്ച് കൊടുക്കും. അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran...
    വട്ട് ഇത്തിരി കാണുമെന്നാണ് തോന്നുന്നത്. അഭിപ്രായത്തിനു നന്ദി.

    കാക്കര-kaakkara...
    അഭിപ്രായത്തിനു നന്ദി. ദുർവ്വാശി ഉണ്ടെന്ന് എനിക്കും തോന്നി.

    ലംബൻ...
    സഭ്യമായ കുട്ടികളിൽ ബഹുമാനം ഉണ്ടാക്കുന്ന വസ്ത്രം ടീച്ചർ ധരിക്കണം എന്നാണ് എന്റെ അഭിപ്രായം. അഭിപ്രായത്തിനു നന്ദി.

    എറക്കാടൻ/Erakkadan...
    അഭിപ്രായത്തിനു നന്ദി.

    കാട്ടിപ്പരുത്തി...
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പുത്തൻ രീതിയിൽ വസ്ത്രം ധരിച്ചപ്പോൾ പെട്ടെന്ന് ശരീരത്തിന്റെ മാറ്റം കണ്ട് മാനസീക പ്രയാസം ഉണ്ടാവും. പണ്ട് കല്ല്യാണ സമയത്ത് മാത്രം മാറ് മറച്ച ബ്ലൌസ് ഇട്ടപ്പോഴുള്ള പ്രയാസം അമ്മുമ്മ പറഞ്ഞ്കേട്ടിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

    Manoraaj...
    പഠിച്ച് ഡിഗ്രി ഉണ്ടെങ്കിലും പക്വത ഇല്ല. സാരിയായതു നന്നായി. പിന്നെ പിള്ളേര് പേടിച്ച് കരഞ്ഞതാ, അഭിപ്രായത്തിനു നന്ദി.

    jayanEvoor...
    ഇപ്പൊ കാര്യം പിടികിട്ടിയില്ലെ. പിന്നെ എന്നെ ബി എഡിനു പഠിപ്പിച്ച പ്രൊഫസർ പറഞ്ഞ്തന്നതാണ്- എല്ലാ ഹൈ സ്ക്കൂളിലും മെന്റൽ രോഗത്തിനു ചികിത്സ ചെയ്ത ഒരാളെങ്കിലും കാണും. അത് ശരിയാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

    krish|കൃഷ്...
    ഇഷടമില്ലാത്ത എന്തെല്ലാം ഒരു സ്ത്രീ എന്ന നിലയിൽ ചെയ്യാനുണ്ടാവും. അഭിപ്രായത്തിനു നന്ദി.

    നന്ദന...
    കുട്ടികൾ അധികവും പെൺ‌കുട്ടികളാണ്. പാവങ്ങൾ പേടിച്ച് കരഞ്ഞു. ഇഷ്ടമുള്ള മര്യാദയുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കേണ്ടതാണ്. അതിപ്പോൾ ചൂരീദാറാക്കിയില്ലെ. അഭിപ്രായത്തിനു നന്ദി.

    Aasha...
    എന്ത് ചെയ്യാം? ഇപ്പോ കോടതിയാണല്ലൊ എല്ലാം തീരുമാനിക്കുന്നത്. അഭിപ്രായത്തിനു നന്ദി.

    ചാണക്യൻ...
    വട്ടാണെന്ന് തന്നെ എല്ലാവരും ചോദിക്കുന്നു. അതെന്താ ഇങ്ങനെ? അഭിപ്രായത്തിനു നന്ദി.

    pattepadamramji...
    അഭിപ്രായത്തിനു നന്ദി.

    വിനുവേട്ടൻ|vinuvettan...
    ഓരോന്നിനും അതിന്റെതായ അഴക് ഉണ്ട്. കുറ്റം വീട്ടുകാരുടെതാണ്. അഭിപ്രായത്തിനു നന്ദി.

    കറുത്തേടം...
    ഡ്രസ്‌കോഡ് വളരെ അത്യാവശ്യമാണ്. മാന്യമായത് ആവണം. അഭിപ്രായത്തിനു നന്ദി.

    കാർത്ത്യായനി...
    അദ്ധ്യാപകരും വിദ്യാർത്ഥിയും തമ്മിൽ അകലം പാടില്ല, എങ്കിലും വ്യത്യാസം ഉണ്ടാവണം. അത് ഡ്രസ്സിൽ ആവണം എന്നില്ല. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  19. അവര്‍ എങ്ങനെ ഒരു ടീച്ചര്‍ ആയി എന്നാ ആലോചിക്കുന്നെ ......
    കുമാരേട്ടന്‍ പറഞ്ഞപോലെ , ഒന്നോ രണ്ടോ മിനിറ്റ് കുറവാണോ?

    ReplyDelete
  20. വട്ടു ആണെങ്കില്‍ എന്താ, ചുരിദാര്‍ ധരിച്ചു കഴിഞ്ഞപ്പോള്‍ വര്‍ഷാവസാനം വരെ നന്നായി പഠിപ്പിച്ചില്ലേ, അത് നല്ല കാര്യം തന്നെ,
    കുട്ടിയമ്മ എത്ര ദിവസം ലീവ് എടുത്തു?

    ReplyDelete
  21. "ഇതിൽ തന്നിഷ്ടം ഒരു പരിധിവരെ ഉണ്ട്. ചില പാവങ്ങളായ രക്ഷിതാക്കൾ അവർക്കില്ലാത്ത വിദ്യാഭ്യാസം മക്കൾ നേടിയാൽ അവരെ വലിയവരായി ചിത്രീകരിക്കും. എല്ലാ തോന്ന്യവാസങ്ങൾക്കും വളം വെച്ച് കൊടുക്കും."

    ഇന്നത്തെ രക്ഷിതാക്കള്‍ മക്കളുടെ കൊച്ചിലേ എല്ലാ കൊള്ളരുതായ്മയ്ക്കും വളം വച്ച്‌കൊടുക്കുന്നണ്ടല്ലൊ?

    "സഭ്യമായ കുട്ടികളിൽ ബഹുമാനം ഉണ്ടാക്കുന്ന വസ്ത്രം ടീച്ചർ ധരിക്കണം എന്നാണ് എന്റെ അഭിപ്രായം "
    ധരിക്കുന്ന വസ്ത്രം മാത്രം മതിയോ കുട്ടികളില്‍ ബഹുമാനമുണ്ടാക്കാന്‍ ?

    ReplyDelete
  22. അഭി....
    ചെറിയ തോതിൽ വട്ടായിരിക്കാം. അത് ആരും ചോദിച്ചില്ല. അഭിപ്രായത്തിനു നന്ദി.

    കിഷോർലാൽ പാറക്കാട്ട്....
    അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം...
    അഭിപ്രായത്തിനു നന്ദി. കുട്ടിയമ്മ ഒരാഴ്ച ലീവ് എടുത്തു.

    ജീവി കരിവെള്ളൂർ....
    അഭിപ്രായത്തിനു നന്ദി. കുട്ടികളുടെ തോന്യവാസങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നത് കാണുമ്പോൾ രക്ഷിതാക്കൾക്ക് രണ്ട് കൊടുക്കാൻ തോന്നും. അവർക്ക് വേണ്ടി എത്രയാ കളവ് പറയുന്നത്? കുട്ടിക്കാലത്ത് മുതലുള്ള അതിന്റെ ഒരു കാഴ്ച ഇവിടെ കാണാം.
    http://mini-minilokam.blogspot.com/2009/10/34.html

    ReplyDelete
  23. ദൈവമേ....ഇങ്ങനെയും ടീചെര്മാരുണ്ടോ ..
    സാരി വേണ്ട ചുരിദാര്‍ മതി എന്ന് പറഞ്ഞതിന് നോ പ്രോബ്ലം...
    പക്ഷെ അതിനു ഇങ്ങനെ ഒക്കെ സമരം ചെയ്യാമോ

    ReplyDelete
  24. ഇനി സാരിയാണ് ഇഷ്ടവേഷം എന്നു കരുതുക, ചുരിദാര്‍ സ്ക്കൂളില്‍ നിര്‍ബന്ധവും...ഹൊ!!!
    :) :)

    ReplyDelete
  25. ഒരു അദ്ധ്യാപിക തന്നെ ഇങ്ങനെ പിടിവാശി കാണിച്ചാല്‍ എങ്ങനെ നന്നാകും? സാരി ഉടുക്കുന്നത് ഇഷ്ടമില്ലെങ്കില്‍ വേണ്ട, അത് അപ്പോള്‍ തന്നെ ഹെഡ് മാഷെയോ സഹപ്രവര്‍ത്തകരെയോ അറിയിയ്ക്കുകയല്ലേ വേണ്ടത്? ഇതേ പോലെ തന്നെ പിടിവാശി ആണ് എല്ലാ കാര്യങ്ങള്‍ക്കുമെങ്കില്‍ അവര്‍ എങ്ങനെ ജീവിതത്തില്‍ വിജയിയ്ക്കും?

    ReplyDelete
  26. teachermaarkkidayilum nagavallimaaro?!

    ReplyDelete
  27. സാരി.. റ്റൈറ്റില്‍ കണ്ട് സാരി ദുനിയ ഇവിടെ എത്തിയില്ലെ? തലക്കെട്ടയി കണ്ട പുതിയ വാചകങള്‍ കണ്‍ഫുഷ്യസ് ആക്കി...

    ReplyDelete
  28. ente bhagavaane inganeyum pidivaashi undaavumo. ingane aayaal oru paadu bhuddhimuttendi varumallo ?

    ReplyDelete
  29. കണ്ണനുണ്ണി,
    നമുക്ക് പറഞ്ഞ് ചിരിക്കാൻ വകയായി. അഭിപ്രായത്തിനു നന്ദി.

    നന്ദകുമാർ,
    അങ്ങനെയും വരാം. അഭിപ്രായത്തിനു നന്ദി.

    ശ്രീ,
    മാനസികമായി അത്ര പക്വത വരാത്ത കുട്ടി ആയിരിക്കാം. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം തീരെയില്ല. അഭിപ്രായത്തിനു നന്ദി.

    Sabu M H,
    അഭിപ്രായത്തിനു നന്ദി.

    ഭൂതത്താൻ,
    അഭിപ്രായത്തിനു നന്ദി.

    poor-me/പാവം ഞാൻ,
    അഭിപ്രായത്തിനു നന്ദി. പിന്നെ തലക്കെട്ട് തപ്പിയപ്പോൾ മറ്റൊന്നും കിട്ടിയില്ല.

    jyothi sanjeev,
    വളരെ ബുദ്ധിമുട്ടും എന്നത് ഉറപ്പാണ്. അഭിപ്രായത്തിനു നന്ദി

    ReplyDelete
  30. സാരി പറ്റില്ലെങ്കില്‍ അതു ആദ്യ ദിവസം തന്നെ പറഞ്ഞാല്‍ മതിയായിരുന്നു...
    കുട്ടിയമ്മയെ ഇഷ്ടപ്പെട്ടു.... കുട്ടിയമ്മക്ക് ഇനിയും ഒരായിരം ലീവ് ആശംസിക്കുന്നു...


    യാത്ര...

    ReplyDelete
  31. ഏത്‌ വസ്ത്രം ധരിച്ചാലും കുഴപ്പമില്ല, പക്ഷേ വസ്ത്രം ധരിച്ചിരിക്കണം

    ReplyDelete
  32. ഇതില്‍ ഇപ്പൊ ആര്‍ക്കാ വട്ട്. ആ പെണ്ണിനോ , മിനിക്ക്യോ അതോ എനിക്ക്യോ ?
    കര്‍ത്താവെ... നീ തന്നെ രക്ഷ.

    ReplyDelete
  33. ടൈറ്റിലിന്റെ കാര്യത്തില്‍ റ്റീച്ചര്‍ ഒരു സംഭവം തന്നെ. ഇതില്‍ പ്രതീക്ഷിച്ചത്ര നര്‍മ്മം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. വാസുദേവ് പറഞ്ഞ പോലെ ഒരു വട്ടു കേസു പോലെ!.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!