21.2.10
ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?
അറിയപ്പെടുന്ന ഒരു ഐ സ്പെഷ്യലിസ്റ്റ് ആരെന്ന് ചോദിച്ചാൽ ആ നാട്ടിൽ എല്ലാവർക്കും പറയാനുള്ളത് ഒരേയൊരു ഉത്തരം ആയിരിക്കും- ‘ഡോക്റ്റർ ശശാങ്കൻ നമ്പൂതിരി’. ആയിരങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച നമ്മുടെ നമ്പൂതിരിക്ക് ആയിരം ജന്മങ്ങളിലെ പുണ്യം ലഭിക്കുമെന്നാണ് എല്ലാവരും പറയുന്നത്.
പുണ്യം ലഭിക്കുമോ എന്നറിയില്ലെങ്കിലും നമ്പൂതിരിക്ക് പണവും സമ്പത്തും ധാരാളമായി ലഭിച്ചു. സ്വന്തമായി ഉള്ള ആശുപത്രി കൂടാതെ വീട്ടിനടുത്ത് ഒരു ഐ ക്ലിനിക്ക് കൂടി അദ്ദേഹത്തിനുണ്ട്. ആരുടെയെങ്കിലും കണ്ണിനകത്ത് വല്ലതും കയറിയാൽ ഉടനെ ഡോക്റ്ററുടെ ആശുപത്രിയിലോ ക്ലിനിക്കിലോ പോയാൽ പ്രശ്നം റിമൂവ് ചെയ്ത് ക്ലീയറാക്കി തരും.
മനുഷ്യശരീരത്തിൽ മറ്റനേകം അവയവങ്ങൾ ഉണ്ടെങ്കിലും കണ്ണ് മാത്രം പരിശോധിക്കുന്ന ഡോക്റ്റർ ശശാങ്കൻ ശരീരത്തിലെ മറ്റൊരു അവയവവും കാണാറില്ല. കണ്ണ് മാത്രം നോക്കിയാൽ മതി, അദ്ദേഹത്തിന് പരിചയക്കാരെ തിരിച്ചറിയാം. കണ്ണിന്റെയും പണത്തിന്റെയും കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന നമ്പൂതിരിക്ക് സുഹൃത്തുക്കൾ വളരെ കുറവാണ്. അക്കൂട്ടത്തിൽ ക്ലോസ് ആയ ഒരു സ്നേഹിതനാണ് രമേശൻ നമ്പ്യാർ എന്ന സ്ഥലത്തെ പ്രധാന അഡ്വക്കേറ്റ്.
രമേശൻ നമ്പ്യാർ, നമ്മുടെ കുഞ്ചൻ നമ്പ്യാരുടെയും ചന്തുമേനോന്റെയും ഒരു അകന്ന ബന്ധുവാണെന്ന് അദ്ദേഹം തന്നെ അവകാശപ്പെടാറുണ്ട്. കോടതിയിൽ ഇരിക്കുന്ന ജഡ്ജിയും കൂട്ടിൽ കയറിയ പ്രതിയും ഒപ്പം വാദിയും സാക്ഷികളും സഹവക്കീലന്മാരും അദ്ദേഹം പറയുന്ന കോമഡികേട്ട് പലപ്പോഴും പൊട്ടിച്ചിരിച്ച് പോയിട്ടുണ്ട്.
അങ്ങനെയുള്ള നമ്പ്യാറും നമ്പൂതിരിയും ചില സായാഹ്നങ്ങളിൽ ഒരു കുപ്പിയും രണ്ട് ഗ്ലാസ്സിമായി ഒന്നിച്ച് ചേർന്നാൽ ഫലിതത്തിന്റെ മാലപ്പടക്കങ്ങൾ ഒന്നിച്ച് പൊട്ടും. അങ്ങനെ ഒത്ത്ചേരാൻ സ്ഥലകാല നിയന്ത്രണങ്ങൾ ഒന്നും അവർക്കിടയിൽ ഇല്ല.
ഒരു ഞായറാഴ്ച ക്ലിനിക്കിലേക്ക് പോകുന്ന വഴിയിൽവെച്ച് സുഹൃത്തായ നമ്പ്യാർ, ഡോക്റ്റർ ശശാങ്കന്റെ വണ്ടിയിൽ കയറി. ക്ലിനിക്കിലെത്തിയപ്പോൾ കൺസൽട്ടിങ്ങ് റൂമിൽ കടന്ന് സുഹൃത്തിനോട് ഇരിക്കാൻ പറഞ്ഞ ശേഷം ഡോക്റ്റർ അകത്തെ മുറിയിൽ പോയി. ആ സമയത്ത് ആ മുറിയിലെ സെറ്റിങ്ങ്സ് ഓരോന്നായി ഒരു അഡ്വക്കേറ്റിന്റെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിക്കാൻ തുടങ്ങി.
‘എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും,
അവിടെല്ലാം തിളങ്ങുന്ന കണ്ണുകൾ മാത്രം.’
അങ്ങനെ അദ്ദേഹം നിരീക്ഷണങ്ങളിൽ മുഴുകിയിരിക്കെ ഒരു ഐ സ്പെഷ്യലിസ്റ്റിന്റെ യൂനിഫോമിൽ ഡോക്റ്റർ പുറത്ത് വന്നു. വന്ന ഉടനെ ഒരു വശത്തെ ചുമരിൽ തൂക്കിയിട്ട ഭംഗിയുള്ള ഫോട്ടൊയുടെ മുന്നിൽ ഫിറ്റ് ചെയ്ത കൊച്ചു നിലവിളക്കിൽ എണ്ണ പകർന്ന ശേഷം തീപ്പെട്ടിയുരച്ച് മൂന്ന് തിരികൾ കത്തിച്ച്‌വെച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഇത് കാണാനിടയായ വക്കിലിന് ചിരിവന്നു. ‘ഒരു വലിയ ഡോക്റ്ററായിട്ടും ഇവന്റെ പ്രാർത്ഥനയൊന്നും മതിയാക്കാനായിട്ടില്ലെ’ എന്ന് ചിന്തിച്ചുപോയി. ഡോക്റ്റർ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന ഫോട്ടോ കണ്ടപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടു.
‘അതൊരു കണ്ണിന്റെ ഫോട്ടോ ആയിരുന്നു’.
പ്രാർത്ഥന കഴിഞ്ഞ ശേഷം സ്വന്തം ചേയറിൽ വന്നിരുന്ന് ഡോക്റ്റർ പറയാൻ തുടങ്ങി,
“എടാ നീ വിചാരിക്കും ഞാനൊരു മണ്ടനാണെന്ന്. എന്റെ എല്ലാ ഉയർച്ചയുടെയും ഐശ്വര്യത്തിന്റെയും പിന്നിലുള്ള അവയവം മനുഷ്യന്റെ നേത്രമാണ്. ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. ഒരു ഐ സ്പെഷ്യലിസ്റ്റ് ആയതിനാൽ, ഞാൻ എനിക്ക്തന്നെ അറിയാത്ത ദൈവത്തിനു പകരം ഒരു കണ്ണിന്റെ മുന്നിലാണ് വിളക്ക് വെച്ച് കൈകൂപ്പുന്നത്. എന്റെ ദൈവമാണ് കണ്ണ്.”
ഇത് കേട്ടതോടെ അഡ്വക്കേറ്റ് രമേശൻ നമ്പ്യാർ പൊട്ടിചിരിക്കാൻ തുടങ്ങി. നിർത്താതെ ചിരിക്കുന്ന നമ്പ്യാറെ കണ്ട് ഡോക്റ്റർ ചോദിച്ചു,
“നിനക്കെന്താടാ ഇത്ര ചിരിക്കാൻ? തലയുടെ പിരി ഇളകിയോ?”
“അല്ല, ഞാനൊരു കാര്യം ചിന്തിച്ചുപോയതാ,,, താനൊരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ???”
“ആയിരുന്നെങ്കിൽ?”
“സ്പെഷ്യലൈസ് ചെയ്ത അവയവത്തിന്റെ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുന്ന നിന്നെ ഒരു നിമിഷം മനസ്സിൽ ഓർത്തുപോയി”
Subscribe to:
Post Comments (Atom)
ഹ..ഹ..അതു കലക്കി...പണ്ട് മൂത്രം ടെസ്റ്റ് ചെയ്യാൻ വന്ന മിമിക്രി ഓർത്ത് പോയി..
ReplyDeletenalla rasamund ketto............
ReplyDeletekeep writing.....hearty wishes...........
മിനി ഞാനാകണ്ണിന്റെ ഫോട്ടോ എന്നുവായിച്ചപ്പോൾ എന്റെ മനസ്സിൽ വന്നു ഗൈനക്കോളജിയാകാഞ്ഞത് ഭാഗ്യം, താഴോട്ട് വന്നപ്പോൾ അത് തന്നെ സംഭവിച്ചു കലക്കി.
ReplyDeleteഹ.ഹ.. അതു കലക്കി ടീച്ചറെ..
ReplyDeleteഹഹ പുള്ളി അസ്സല്‍ വക്കീല് തന്നെ...നമ്മടെ നമ്പ്യാരെ.. ഒടനെ തന്നെ കത്ത്തിയല്ലോ..പോയിന്റ്
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteയാത്ര...
അയ്യേ .. നിങ്ങളെന്തിനാ വേണ്ടാത്തത് ചിന്തിച്ചു കൂട്ടുന്നത്? ഗര്‍ഭിണിയുടെ 'വയര്‍' ആയിക്കൂടെ..
ReplyDeleteഞാന്‍ ആലോചിക്കുന്നത് അതല്ല, പൈല്‍സിന്റെ സ്പെഷ്യലിസ്റ്റ് ആയിരുന്നെങ്കില്‍!!!!
ചിരിപ്പിച്ചേ... രസികന്‍ പോസ്റ്റ്.
ReplyDeleteഎറക്കാടൻ/Erakkadan,
ReplyDeleteഅഭിപ്രായത്തിനു നന്ദി.
Satheesh Sahadevan,
അഭിപ്രായത്തിനു നന്ദി. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
നന്ദന,
അഭിപ്രായത്തിനു നന്ദി.
സുമേഷ്|Sumesh Menon,
അഭിപ്രായത്തിനു നന്ദി.
കണ്ണനുണ്ണി,
അഭിപ്രായത്തിനു നന്ദി.
Naseef U Areacode,
അഭിപ്രായത്തിനു നന്ദി. യാത്ര വായിക്കാം.
തണൽ,
അഭിപ്രായത്തിനു നന്ദി.
കുമാരൻ|kumaran,
അഭിപ്രായത്തിനു നന്ദി.
No comments!
ReplyDeleteകൊള്ളാം :)
ReplyDeleteതമാശ കൊള്ളാം!
ReplyDeleteഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?
ReplyDeleteഞങ്ങളുടെ നാട്ടിലുണ്ട് അത്തരമൊരു പ്രശസ്തന്‍. മൂപ്പര്‍ ഓരോരോ കൊല്ലവും ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുമത്രെ.
ഒരിക്കല്‍ ആവര്‍തിച്ചു വന്ന ഒരു രോഗിയെ ( ആവര്‍തനപ്പട്ടികയില്‍ ആറും ഏഴും ഒക്കെ നിഷ്പ്രയാസം എത്തുന്ന നാടാണ് ട്ടോ )
മൂപ്പര്‍ തിരിച്ചറിഞ്ഞില്ല. എത്രയായിട്ടും മൂപര്‍ക്ക് ആ മുഖം ഓര്‍തെടുക്കാന്‍ ആവുന്നില്ല. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് മൂപ്പര്‍ പരിശോധനയിലേയ്ക്ക് കടന്നു. പ്രസക്തഭഗത്തിന്റെ ആദ്യദര്‍ശനത്തില്‍ തന്നെ മൂപ്പര്‍ ഉറക്കെ പൊട്ടിച്ചിരിച്ച് അട്ടഹസിച്ചു.
ഓ നമ്മടെ ********ക്കുട്ടി !
അതിയാന്‍ മനശ്ശാസ്ത്രജ്ഞനാണെങ്കിലോ?
ReplyDeleteഹ ഹ ഹ .
ReplyDeleteഅതു കൊള്ളാം.
ഹ ഹാ.... ഇത് കലക്കീ....:)
ReplyDeleteJayanEvoor,
ReplyDeleteഅഭിപ്രായത്തിനു നന്ദി.
Sabu M H,
അഭിപ്രായത്തിനു നന്ദി.
അരുൺ|arun,
സംഗതി കലക്കി. ചിലപ്പോൾ ചിലരെ തിരിച്ചറിയുന്നത് ഇങ്ങനെയൊക്കെ ആവാം. ഒരിക്കൽ വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സ്ത്രീയെ പെട്ടെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത് അവരുടെത് മാത്രമായ, മുഖത്ത് ഇടയ്ക്കിടെ കാണിക്കുന്ന ഒരു ഗോഷ്ടി കൊണ്ടാണ്.അഭിപ്രായത്തിനു നന്ദി.
poor-me-പാവം ഞാൻ,
അതെന്തെ ഇപ്പോൾ കമന്റ് വന്നത്.അഭിപ്രായത്തിനു നന്ദി.
അളിയൻ=alien,
അളിയാ നിന്റെ മുഖം മൂടി മാറ്റി ഒന്ന് കാണട്ടെ. അഭിപ്രായത്തിനു നന്ദി.
ഏ.ആർ. നജീം,
തിരക്കിനിടയിലും വായിച്ചല്ലൊ, അഭിപ്രായത്തിനു നന്ദി.
:)
ReplyDeleteഒന്നും പറയാനില്ല, കൂതറയുടെ കമന്റ് കണ്ടു മതിയായി
ചാത്തനേറ്:ഇതൊക്കെ ഒരു ചോദ്യമാണോ ടീച്ചര്‍? ഈ പറേണ നമ്പ്യാറിതുവരെ ശിവക്ഷേത്രങ്ങളിലൊന്നും പോയിട്ടില്ലേ. ആ ഡോക്ടറു ഗൈനന്‍ ആയിരുന്നെങ്കിലും നല്ല മാന്യമായി പൂജ നടത്താന്‍ പറ്റുമായിരുന്നു.
ReplyDeleteഈ ആധുനിക കുഞ്ചൻ നമ്പ്യാർ - ഭാരതീയ താന്ത്രിക വിദ്യയേയും ,അവരുടെ പൂജാവിഗ്രഹത്തേയും കുറിച്ചൊന്നും കേട്ടിട്ടില്ലേ?
ReplyDeleteആകെ മൊത്തം ടോട്ടല്‍ ഒരു കണ്‍ഫ്യൂഷന്‍ ആയി.
ReplyDeleteകുറുപ്പിന്റെ കണക്ക് പുസ്തകം,
ReplyDeleteഅങ്ങനെയങ്ങ് പോയാലോ?
കുട്ടിച്ചാത്തൻ,
അതുകൊണ്ടല്ലെ ചാത്താ അങ്ങനെയൊക്കെ പറഞ്ഞത്. നന്ദി.
ബിലാത്തിപ്പട്ടണം|Bilatthipattanam,
ചാത്തനോട് പറഞ്ഞത് പോലെ താങ്കളോടും പറയുന്നു. നമ്പ്യാർക്ക് അത് അറിയുമായിരിക്കും. നന്ദി.
അനിൽ@ബ്ലോഗ്,
കൺഫ്യൂഷൻ തീർക്കണമേ, എന്റെ.... അഭിപ്രായത്തിനു നന്ദി.
ഇതൊരു വനിത തന്നെ പോസ്ടിയത് നന്നായി.വല്ല 'ആണ്‍പിറന്നവനും'ആയിരുന്നെങ്കില്‍ കണ്ടേനെ പുകില് !!സകലമാന സ്ത്രീരത്നങ്ങളും വന്നു ബ്ലോഗ് ബ്ലോക്കാക്കിയേനെ
ReplyDeleteപ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങളേ... ഹി ഹി ഹി...
ReplyDeleteഅതേ..Patch Adam എന്ന മൂവി കണ്ടിട്ടുണ്ടോ ?
ReplyDeleterasakaramaayittundu...... aashamsakal....
ReplyDeleteഐ സ്പെഷ്യലിസ്റ്റ് കണ്ണിന്റെ ചിത്രത്തെ പൂജിക്കുന്നെങ്കിൽ ഗൈനക്കോളഗിസ്റ്റ് ഗർഭപാത്രത്തിന്റെ ചിത്രമല്ലെ പൂജിക്കേണ്ടത്..!!
ReplyDelete(ഞാൻ എന്തൊരു അരസികൻ അല്ലെ കൂട്ടുകാരെ?)
കലക്കി ടീച്ചറെ..
ReplyDeleteതണൽ-,
ReplyDeleteബ്ലോഗുകൾക്കും വനിതാസംവരണം വേണോ?
അഭിപ്രായത്തിനു നന്ദി.
വിനുവേട്ടൻ/vinuvettan-‘
നന്ദി,പ്രാർത്ഥന തുടരുക.
Captain Haddock-,
വീട്ടിലെ TV യിൽ വരുന്നത് മാത്രം കാണും.അഭിപ്രായത്തിനു നന്ദി.
Jayarajmurikkumpuzha
അഭിപ്രായത്തിനു നന്ദി.
പള്ളിക്കരയിൽ-,
പിന്നെ അതെല്ലെ എല്ലാവരും പ്രാർത്ഥിക്കേണ്ടത്. എല്ലാവരും ഒരിക്കൽ സുഖമായി അവിടെ ഉറങ്ങിയതല്ലെ. അഭിപ്രായത്തിനു നന്ദി.
അഭി-,
അഭിപ്രായത്തിനു നന്ദി.
കുട്ടിത്തമാശ!
ReplyDeleteപണ്ട് എവിടേയോ കേട്ട ഒരു കഥ.
ReplyDeleteനന്നായിട്ടുണ്ട് അവതരണം