27.6.10

പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും,

‘പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും
പുരക്ക്നേരെ ചാഞ്ഞാൽ മുറിക്കണം’
എന്നാണ് പണ്ടുമുതൽക്കെ പറയുന്ന ചൊല്ല്,
എന്നാൽ???
അയൽ‌വാസിയുടെ മരങ്ങൾ അതിർത്തി ലംഘിച്ച്
ഇടവഴിയും വൈദ്യുതി ലൈനും കടന്ന്
പുരക്ക്നേരെ വന്നാൽ 
എന്ത് ചെയ്യും?

30 comments:

  1. ippol ayalvaasi aayittulla athirthi tharkathinum blog aanalle use cheyyunne...

    ReplyDelete
  2. അയല്‍വാസി ഒരു ദരിദ്രവാസി

    ReplyDelete
  3. അങ്ങട് മുറിച്ച് കളയെന്നേ..

    ReplyDelete
  4. അല്ല ടീച്ചറേ... എന്താ ഉദ്ദേശം!?

    ReplyDelete
  5. വെട്ടിക്കളയേണ്ട... അടുത്ത കാ‍റ്റിനു വീണൊളൂം!

    ReplyDelete
  6. ഇതിന് നാട്ടിന്‍പുറത്തൊക്കെ ഒരു നടപടിക്രമമുണ്ട്.
    (1). അയല്‍‌വാസിയുടെ വീട്ടിലേയ്ക്കു നോക്കി ഉച്ചത്തില്‍ വിഷയം അവതരിപ്പിയ്ക്കുക.
    (2)അടുത്തപടിയായി അവിടുത്തെ കൌണ്ടര്‍പാര്‍ട്ടിനെ പേര് വിളിച്ച് ചില വിശേഷണങ്ങള്‍ വിക്ഷേപിക്കുക.
    (3)ഇത്തവണ രണ്ടുകൂട്ടരും വേലിയ്ക്കല്‍ മുഖാമുഖം നിന്ന്, വേണ്ടത്ര അസംസ്കൃതം ചേര്‍ത്ത് വിക്ഷേപണം നടത്തുക. ശരീരം അനുവദിയ്ക്കുമെങ്കില്‍ അത്യാവശ്യം കൈക്രിയകള്‍ അവാം.
    (4)ഇനി വേദി, പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്ക് മാറ്റാം.
    (5)ഇവിടം കൊണ്ടും തീരാത്ത പക്ഷം, വസ്തു ബ്രോക്കറെ അടിയന്തിരമായി കാണുക.

    ReplyDelete
  7. അയല്‍ക്കാരനും ബ്ലോഗറാണല്ലേ

    ReplyDelete
  8. ഇതൊന്നും കായ്ക്കാത്ത മരമല്ലേ?

    ReplyDelete
  9. ആ വളപ്പിലെ മരങ്ങള്‍ എല്ലാം ചെരിഞ്ഞാണല്ലോ നില്‍ക്കുന്നത് .. ഒരു വാശിക്കാരെ പോലെ.. എന്തിനുള്ള പുറപ്പാടാ അവര്‍?

    ReplyDelete
  10. ഇതിലെ നര്‍മ്മം എന്താന്നു മാത്രം മനസിലായില്ല... !!!

    ReplyDelete
  11. അല്ല ടീച്ചറെ ഇത്ന്തുപറ്റി ബ്ലോഗ്‌ മാറിപ്പോയോ?
    ഗ്രഹണി പിടിച്ച കുറെ മരങ്ങളും

    ReplyDelete
  12. ഒരു പാവം മരത്തിനു ചായാനും പറ്റില്ല. അപ്പോഴേക്കും ചിലര്‍ അത് ബ്ലോഗു പോസ്റ്റാക്കി കളയും!
    പാവം മരത്തിനു കേസ് കൊടുക്കാന്‍ വകുപ്പില്ലല്ലോ..

    ReplyDelete
  13. ഹ ഹ ഹ :) റ്റീച്ചര്‍ പടം ബ്ലോഗ്‌ നടത്തുന്നതു കണ്ട്‌ ചരിഞ്ഞു വന്നതിപ്പോള്‍ വെറുതെ അല്ലെന്നു മനസ്സിലായോ?

    :)

    ReplyDelete
  14. പെണ്ണ് എന്നും പെണ്ണ് തന്നെ. അയലവാസിയുടെ മരം ചാഞാല്‍ അയല്‍‌വാസിയോട് പറയാതെ, നാട്ടുകാരോട് പറയുന്നോ ടീച്ചറെ ?
    തമാശിച്ചതാണേ..വടിയെടുക്കല്ലെ.....

    ReplyDelete
  15. അയ്യോ ടീച്ചറെ മരം വെട്ടരുത്.ഇപ്പോള്‍ എല്ലാരും മരം നടീല്‍ യജ്ഞത്തിലാണ് എന്ന് അറിയത്തില്ലെയോ?പൊന്നല്ല ഇനി തങ്കം തന്നെ കായ്ക്കുന്നതാണ് എങ്കിലും മരം മുറിക്കരുത് ...പിന്നെ ഒന്നുണ്ട് ബുധ്ധിമുട്ട്ട് ആകുന്നെങ്ങില്‍ വീട് മാറ്റിക്കോ?... എന്നാലും മരം മുറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലാ...

    ReplyDelete
  16. ആചാര്യന്‍ പറഞ്ഞതാ ശരി...
    വീട് മാറ്റുന്നതാവും നല്ലത്...

    ReplyDelete
  17. ‘പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും
    പുരക്ക്നേരെ ചാഞ്ഞാൽ മുറിക്കണം’
    ..പൊന്ന് കായ്ക്കട്ടെ,എന്നിട്ടു പോരേ അത്
    മുറിക്കാനുള്ള പുറപ്പാട്...ധൃതിപ്പെടാതെ !

    ReplyDelete
  18. മരങ്ങള്‍ക്കും അതിര്‍ത്തിയോ

    ReplyDelete
  19. മിനിനർമ്മം കേൾക്കാൻ വന്നതാവാം...

    ReplyDelete
  20. ഇതിന്റെ ലിങ്ക് അതിയാന് തപാല്‍ വഴി അയച്ച് കൊടുക്കുക..
    (സിലബസിലില്ലാതത്:- റ്റെറസ്സില്‍ നിന്ന് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന വെള്ള കുഴലുകളെ തമ്മില്‍ ബന്ധിച്ച് ഒരു പിവിസി പാത്തി(ഇനി കണ്ണൂരില്‍ ഇതു ചീത്ത വാക്കാണെങ്കില്‍ എന്നെ തല്ലല്ലെ ഇംഗ്ലിഷില്‍ ഗട്ടര്‍ എന്നു പറയും) വെക്കുക വെള്ളം മുകളില്‍ നിന്ന് തെറിക്കാതെ ശാന്ത ചേചിയ്യായി നിങള്‍ ഉദ്ദേശിക്കുന്ന ഇടത്തിലേക്ക് (തെങിന്റെ തടത്തിലേക്കും മറ്റും)പൊയ്ക്കോളും..വിടിന്റെ മുഖത്തില്‍ കുഴപ്പമുണ്ടാക്കില്ല..വില തുച്ഛം ഗുണം മെച്ചം)

    ReplyDelete
  21. ടീച്ചറേ...ഞാ‍നിങ് കടലിന്റെ ഇക്കരെ ആയിപ്പോയി..ഇല്ലെങ്കിൽ ഇതിന്റെ മുതലാളിയെ ഞാൻ ചരിച്ചേനേ..!!!

    ReplyDelete
  22. Balettan-:,ഒഴാക്കന്‍-:, Manoraj-:, jayanEvoor-:, അലി-:, ബിജുകുമാര്‍-:, നല്ലി-:, വഷളന്‍ | Vashalan-:, ഹംസ-:, john-:, ponmalakkaran-:, ഇസ്മായില്‍ കുറുമ്പടി ( തണല്‍)-:, ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-:, കാണി-:, ആചാര്യന്‍-:, Naushu-:, ഒരു നുറുങ്ങ്-:, കൂതറHashimܓ-:, Gopakumar V S (ഗോപന്‍ )-:, poor-me/പാവം-ഞാന്‍-:, ഭായി-:, കുമാരന്‍ | kumaran-:,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. പിന്നെ ബ്ലോഗിൽ വന്നതുകൊണ്ടായിരിക്കാം ഇലക്ട്രിസിറ്റി വകുപ്പ് അവിടം ക്ലീൻ ഷേവ് ആക്കിമാറ്റി. സഹായം അറിയിച്ചവർക്കെല്ലാം ഒന്നുകൂടി നന്ദി.

    ReplyDelete
  23. poor-me/പാവം-ഞാൻ-:,
    അത് അടുത്ത ഫോട്ടോ ബ്ലൊഗിൽ (ചിത്രശാലയിൽ) പോസ്റ്റ് ചെയ്യാം.ഇപ്പോൾ ഇലകൾ കാണുക.
    http://mini-chithrasalaphotos.blogspot.com/2010/07/blog-post_08.html

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. വന നശീകരണത്തിന്റെ പടം ഇനിയും വന്നീലല്ലി!!!

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!