രംഗം നർമവേദി കണ്ണൂർ,
ഇതുവരെ ഒരു മൂളിപ്പാട്ട്‌പോലും പാടാത്ത ഞാൻ…
ഒരു കവിതപോലും നേരാംവണ്ണം എഴുതാത്ത ഞാൻ…
സ്വന്തമായി ഒരു കവിത എഴുതി സ്വന്തമായി എഡിറ്റ് ചെയ്ത് സ്വന്തമായി സംഗീതം കൊടുത്ത്, കണ്ണൂർ നർമ്മവേദിയിലെ സദസ്യർക്ക് മുന്നിൽ സ്വന്തമായി പാടി.
കവിത നന്നായോ? അവതരണം നന്നായോ? എന്ന് അറിയില്ല,,, എങ്കിലും സദസ്യർ കൈയ്യടിച്ചു.
പിന്നീട്,,,
സ്വന്തം ക്യാമറയിൽ ലൈവ് ആയി പിടിച്ച ‘എന്റെ കവിതാലാപനം’ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്ത്, U Tube ഇടാനുള്ള മോഹവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു.
പിന്നെയോ???
കണ്ണൂർ നർമവേദി,
നർമവേദി കണ്ണൂർ പരിപാടികൾ ആരംഭിക്കുന്നു. |
കണ്ണൂരിലുള്ളവർക്ക് ചിരിക്കാനായി ‘നർമവേദി’ ആരംഭിച്ചിട്ട് വർഷം 4 കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നും പെൻഷനായ, പ്രായമായ, ആയകാലത്ത് ചിരിക്കാനറിയാതെ മസിലുപിടിച്ചിരുന്ന, മറ്റുള്ളവർ ചിരിക്കുമ്പോൾ കണ്ണുരുട്ടുന്ന തലമൂത്ത പുലികൾക്കും പുപ്പുലികൾക്കും ചിരിക്കാനൊരു മോഹം വന്നപ്പോൾ രൂപംകൊണ്ട മഹാ പ്രസ്ഥാനം. കണ്ണൂരിന്റെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പി. പി. ലക്ഷ്മണൻ, ആർ. പ്രഭാകരൻ, ഫാ. ദേവസി ഈരത്തറ, കെ ശശിധരൻ, രാജൻ ലൂയിസ്, എസ്. ഇസ്മയിൽ ഷാ തുടങ്ങിയവർ പണിത ചിരിയുടെ ഗോപുരമാണ് ‘കണ്ണൂർ നർമവേദി’.
ചിരിക്ക് എരിവ് പകരാൻ കുരുമുളക് വിതരണം |
നർമവേദിയിൽ വേദിയിൽ ഇരിക്കുന്നവർ |
വിഐപികളുടെ ചിരി കാണാനും കൂടെചിരിക്കാനും തുടക്കംമുതൽ അതിൽ പങ്കെടുക്കുന്ന ഭർത്താവിനോടൊപ്പം, ‘ബ്ലോഗിൽ കയറ്റാൻ പറ്റിയത്, വല്ലതും തടയാനായി’, ഇടയ്ക്കിടെ ക്യാമറയുമായി ഞാനും പോകാറുണ്ട്. ഇങ്ങനെ പോയതിൽനിന്ന് എനിക്ക് ചില പോസ്റ്റുകൾക്ക് തുമ്പ് ലഭിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി മനസ്സിലായി,
… വിഐപികളുടെ ചിരി സാധാരണക്കാരുടെ ചിരി പോലെയല്ല. ചിരിക്കാൻ പിശുക്ക് കാണിക്കുന്ന അവർ ചിരിക്കുമ്പോഴും ഡീസന്റ് കീപ്പ് ചെയ്യും.
ഫാ. ദേവസി ഈരത്തറ |
… കുമാരസംഭവം മൊത്തമായി വായിച്ചാലും ഒരു കിലോമീറ്റർ അകലെ നിന്ന് അരദിവസത്തെ ലീവെടുത്ത് നമ്മുടെ ഒറിജിനൽ കുമാരൻ വന്ന് ഡയലോഗ് പറഞ്ഞാലും ചിലർ ചിരിക്കില്ല. എങ്കിലും അവർ നർമ്മവേദിയിൽ സ്ഥിരമായി പങ്കെടുക്കുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി ചിരിക്കാൻ തുടങ്ങും.
നർമ്മസംഭാഷണത്തിൽ ആർ. പ്രഭാകരൻ മാസ്റ്റർ |
നർമ്മസംഭാഷണത്തിൽ കെ. ശശിധരൻ |
എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച നർമ്മം ഇഷ്ടപ്പെടുന്ന കണ്ണൂർ നിവാസികൾ ഒത്തുകൂടും. വേദി മിക്കവാറും പോലീസ് ക്ലബ്ബ് ആയിരിക്കും. ഇവിടെ നർമ്മം അവതരിപ്പിക്കുന്നതോടൊപ്പം നർമ്മത്തിൽ ചാലിച്ച മത്സരങ്ങളും നടക്കാറുണ്ട്.
നർമവേദിയിലെ പഴംതീറ്റമത്സരം |
മാജിക്കുമായി ഇസ്മയിൽ ഷാ |
മകാരം മാത്യുവിന്റെ പ്രകടനം |
ഇത്തവണ കവിതാമത്സരം ആയിരുന്നു; വിഷയം,
‘റോഡുകൾക്ക് ഒരു ചരമഗീതം’
മത്സരം ഉണ്ടെന്ന അറിയിപ്പ് മുൻകൂട്ടി അറിഞ്ഞപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞു,
“ഇത്രയും കാലം ബ്ലോഗിൽ കഥകൾ എഴുതുന്ന എനിക്ക് ഇപ്പോൾ ഒരു കവിത എഴുതി വായിക്കാൻ ഒരു മോഹം”
“പിന്നെ വലിയ വലിയ എഴുത്തുകാരൊക്കെ സ്ഥിരമായി പങ്കെടുക്കുമ്പോൾ നീയൊരു പൊട്ടക്കവിതവായിച്ച് മറ്റുള്ളവർ പരിഹസിക്കാനോ?”
“അതെന്താ? എനിക്ക് കവിത എഴുതിയാൽ?; പിന്നെ ഞാനെഴുതിയ കവിത, എനിക്കെന്താ വായിച്ചാൽ?”
നാഗവല്ലി പൂർണ്ണമായി പുറത്തുവരുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു,
“നീ കവിതയെഴുതിയിട്ട് നീതന്നെ വായിച്ചോ, ഞാനൊന്നും പറഞ്ഞില്ലേ”
അടുക്കളയിൽ ചോറും കറിയും ഉണ്ടാക്കുന്നതിനിടയിൽ എന്റെ മനസ്സിൽ റോഡുകൾ നിറഞ്ഞു, അതിനൊരു ചരമഗീതം നിർമ്മിക്കണമല്ലൊ; റോഡിലൂടെ ചെത്തിക്കയറുന്ന ഇരുചക്രവാഹനക്കാരെ ഓർത്തു. അങ്ങനെ ചട്ടിയിൽ കറിയുണ്ടാക്കുന്നതിനോടൊപ്പം, എന്റെ മനസ്സിൽ ഒരു കവിതയും ഉണ്ടാക്കി. എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുത്ത് കഴിച്ച്, പാത്രം കഴുകിയശേഷം മനസ്സിൽ പാകപ്പെടുത്തിയ കവിത മോണിറ്ററിൽ വിളമ്പി.
പിന്നെ,
പ്രിന്റ് എടുത്ത് വായിച്ചു, വായിച്ച് കേൾപ്പിച്ചു,
“സമ്മാനം നിനക്ക്തന്നെ” മക്കൾ പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഭർത്താവും ‘യെസ്’പറഞ്ഞു.
കാത്തിരുന്ന ആ ശനിയാഴ്ച കവിതയുമായി അദ്ദേഹത്തോടൊപ്പം ഞാനും പോലീസ് ക്ലബ്ബിൽ എത്തി. അവിടെ നർമ്മവേദിയുടെ ശില്പികൾ എല്ലാവരും വന്നുചേർന്നു; ഒപ്പം ഓഡിയൻസും മത്സരാർത്ഥികളും. കവിതയുമായി നർമ്മവേദിയിൽ വരുന്നവർ കുറവായിരിക്കും എന്ന എന്റെ വിശ്വാസം തെറ്റി; ആകെ മത്സരാർത്ഥികൾ ആണും പെണ്ണുമായി 16 പേർ. അതിൽ പതിനഞ്ചാം ഊഴം ഞാൻ.
ഉദ്ഘാടനം, സി.എച്ച്. അബൂബക്കർ ഹാജി |
നർമ്മത്തിൽ ചാലിച്ച പരിപാടികൾ ആരംഭിച്ചു. ഫാദർ ദേവസ്സി ഈരത്തറയുടെ അദ്ധ്യക്ഷതയിൽ സി. എച്ച് അബൂബക്കർ ഹാജി മത്സരപരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് ഒരു ചരമഗീതമായി കടന്നുവന്ന ഹാസ്യകവിതകളിൽ, കൊള്ളേണ്ടിടത്ത് കൊള്ളാൻ പറ്റിയ നർമ്മഭാവനകൾ കവിതകളായി വിടരാൻ തുടങ്ങി. റോഡിലെ കുഴികൾ വ്രണങ്ങളായി, മീൻ വളർത്തൽ കേന്ദ്രമായി, കൃഷിസ്ഥലങ്ങളായി അങ്ങനെ മുന്നോട്ട് പോകുമ്പോൾ എന്റെ ഊഴം വന്നു.
എന്റെ യൂ ട്യൂബ് മോഹം; കവിതാലാപനം ലൈവ് ആയി പിടിച്ച് മറ്റുള്ളവരെ കാണിക്കാനുള്ള മോഹം, അങ്ങനെ പലപല മോഹങ്ങളുമായി ഞാൻ എഴുന്നേറ്റു. ടാറിട്ട റോഡിൽ ചിരട്ടയുരക്കുന്ന എന്റെ ശബ്ദം മൈക്കിലൂടെ പുറത്തുവരുമ്പോൽ കുയിലൊത്ത മധുവാണിയായി പരിണമിക്കാറുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
റോഡ് നർമ്മം, ടി. കെ. ഡി. മുഴപ്പിലങ്ങാട് |
അതുവരെ ഫോട്ടോ എടുക്കുകയും മറ്റുള്ളവരുടെ കവിതാലാപനത്തിന്റെ ആദ്യവരികൾ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഞാൻ ക്യാമറയിൽ വീഡിയോ അഡ്ജസ്റ്റ് ചെയ്ത് തൊട്ടടുത്തിരിക്കുന്ന ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,
“കവിത ചൊല്ലാൻ തുടങ്ങുമ്പോൾ ഈ ബട്ടൺ അമർത്തിയാൽ മതി, പരിപാടി തീരുന്നതുവരെ വീഡിയോ പിടിക്കണം”
“അതൊക്കെ എനിക്കറിയാം ഈ ബട്ടണല്ലെ?”
“പിന്നെ ക്യാമറ ഷെയ്ക്ക് ചെയ്യാതെ വീഡിയോ പിടിക്കണം”
അദ്ദേഹം അതിന് മറുപടിയൊന്നും പറഞ്ഞില്ല; സ്ഥിരമായി ഫോട്ടോഗ്രാഫർ ഞാനാണെങ്കിലും അവശ്യഘട്ടങ്ങളിൽ അദ്ദേഹവും ഫോട്ടോഗ്രാഫർ ആവും.
ഞാൻ പതുക്കെ നടന്ന് മൈക്ൿപോയിന്റിന് മുന്നിലെത്തി, കവിത എഴുതിയ പേപ്പർ തുറന്ന് സ്റ്റാന്റിൽ വെച്ചു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം കവിതാലാപനം ആരംഭിച്ചു,
“എന്റെ കവിതയുടെ പേര്….
ബൈക്ക് യാത്രികർ
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
ഇത്തിരി നേരംമുൻപ്, ഓവർസ്പീഡിൽ
ഓടിച്ചു വന്നൊരീ, ബൈക്ക് യാത്രികർ.
പത്ത്‌നാൾ മുൻപ് കല്ല്യാണം കഴിഞ്ഞവർ
പത്ത്‌ലക്ഷവും ബൈക്കും സ്ത്രീധനം വാങ്ങിയവൻ
അന്നുതൊട്ട് ആ ബൈക്കിൽ ചെത്തി നടന്നവർ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
അന്നുരാവിലെയവർ അണിഞ്ഞൊരുങ്ങി,
ചെത്ത്‌വേഷത്തിൽ അവൻ ബൈക്കിലേറി
നാത്തൂന്റെ മുറുമുറുപ്പ് അറിയാത്ത മട്ടിൽ
‘റ്റാറ്റാ’ പറഞ്ഞവളും പിന്നിലേറി.
ഒരു കൈ ചുമലിലും മറുകൈ അരയിലും
മുറുകെ പിടിച്ചവനെ ഇക്കിളിയിട്ടപ്പോൾ
വണ്ടിതൻ സ്പീഡ് റോക്കറ്റ്‌പോൽ
കുതിച്ചപ്പോൾ,, അവനോ,,,
അവൻ…
കണ്ടില്ല, മുന്നിലെ ഗട്ടർ
ഓർത്തില്ല, ഇത് കേരളമാണെന്ന്,
ഓർത്തില്ല, ഇത് കണ്ണൂരാണെന്ന്,
പിന്നെ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, നവദമ്പതികൾ.
,,,
ഏറെനേരം കഴിഞ്ഞപ്പോൾ,
കാലിന്റെ മുറിവ് കണക്കാക്കാതെയവൻ
തലയൊന്ന് ഉയർത്തി അവളെ നോക്കി
നെറ്റിതൻ മുറിവിലെ ചോര, കൈയ്യാൽ മറച്ച്
അവൾ അവനെനോക്കി.
അവർക്ക് ചുറ്റും
കാണികളായൊരായിരം വന്നു,
ആരും കൈപിടിച്ചില്ല.
മൊബൈലുമായ് വന്നു; അഞ്ഞൂറ്‌പേർ
ലൈവ് ആയി ഫോട്ടോ പിടിക്കാൻ
അവനാർത്തുവിളിച്ചു, എന്നിട്ടും ആരും
വന്നില്ല, സഹായിക്കാൻ
അപ്പോൾ,
അവൻ സ്വന്തം പോക്കറ്റ്‌തപ്പി ‘അത്’ എടുത്തു,
ആ നേരം
അവൻ അറിഞ്ഞു,
തനിക്ക് താനും അവളും പിന്നെയീ മൊബൈലും മാത്രം”
*******
അങ്ങനെ റോഡുകൾക്ക് ഒരു ചരമഗീതം പാടിയ ഞാൻ ആവേശത്തോടെ അദ്ദേഹത്തിന്റെ സമീപം പോയി ചോദിച്ചു,
“എങ്ങനെയുണ്ട്?”
“ഉഗ്രൻ, നീയിങ്ങനെ പാടുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല; എല്ലാം ക്യാമറയിൽ പിടിച്ചിട്ടുണ്ട്”
“ക്യാമറയിൽ സെയ്‌വ് ചെയ്ത എന്റെ കവിതാലാപനം വീഡിയോ തുറന്നു,,, ഞാൻ കവിതവായിക്കാൻ തുടങ്ങുന്നു,,, പിന്നെ???
എന്റെ കവിതാലാപനം ആരംഭിക്കുന്നു. |
പിന്നെ ആകെ കറുപ്പ്, ശബ്ദവും വെളിച്ചവും ഇല്ല, പോയിന്റർ ചലിക്കുന്നുണ്ട്!!!
ഞാനാകെ ഞെട്ടി,
“അയ്യോ ഇതിലൊന്നും കാണാനില്ല,”
“ഞാനെല്ലാം പിടിച്ചതാണല്ലൊ, നിന്റെ പാട്ട് തീരുന്നത് വരെ ക്യാമറയുടെ ബട്ടൺ നന്നായി അമർത്തിപിടിച്ചു, പിന്നെന്താ ശരിയാവാഞ്ഞത്?”
“അപ്പോൾ സ്വിച്ച് ഓൺ ചെയ്താൽ അത് വിടാതെ അമർത്തിപ്പിടിക്കണോ?”
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി.
“അതൊന്നും ഞാൻ ഓർത്തില്ല, നീ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നത് നോക്കിയിരിക്കാൻ നല്ല രസമുണ്ട്”
അങ്ങനെ എന്റെ ആദ്യ കവിതാലാപനം നടന്നെങ്കിലും എന്റെ വീഡിയോ + യൂ ട്യൂബ് മോഹം കരിഞ്ഞുപോയി.
******
പിൻകുറിപ്പ്:
കവിതാ മത്സരത്തിൽ എനിക്ക് കപ്പൊന്നും കിട്ടിയില്ല,
ക്യാമറ കാരണം കുടുംബകലഹം ‘ഇതുവരെ’ ഉണ്ടായില്ല.
‘നർമവേദി കണ്ണൂർ’ എന്ന് എഴുതുമ്പോൾ ഒരു ‘മ’ മതിയെന്ന് കണ്ണൂരിലെ വൻപുലികൾ പറയുന്നു.
സ്വന്തം ക്യാമറയിൽ ലൈവ് ആയി പിടിച്ച ‘എന്റെ കവിതാലാപനം’ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്ത്, U Tube ഇടാനുള്ള മോഹവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു.
ReplyDeleteപിന്നെയോ???
കണ്ണൂർ നർമവേദിയിൽ പലപ്പോഴായി എടുത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നല്ല വിവരണം. നന്നായിട്ടുണ്ട്. അവിടെ പങ്കെടുത്ത പ്രതീതി. കവിതയിലെ സന്ദേശവും കുറിക്ക് കൊള്ളുന്നത് തന്നെ. വീഡിയോ ഒരു നഷ്ടം തന്നെ. കുടുംബകലഹം ഉണ്ടാവാഞ്ഞത് ഏതായാലും നന്നായി. ഇപ്പോള്‍ തന്നെ മാഷെക്കൊണ്ട് ഒരു ട്രയല്‍ വീഡിയോ എടുപ്പിച്ച് പരീക്ഷണം നടത്തുക. അടുത്ത തവണയും പാളിപ്പോകരുതല്ലോ? ഈ പോസ്റ്റിന് 100 മാര്‍ക്ക് എന്റെ വക :)
ReplyDeleteആക്ച്വലി എന്താ ടീച്ചറേ പറ്റിയത്, ക്യാമറ ഓണായില്ലേ
ReplyDelete"മൊബൈലുമായൊരഞ്ഞൂറ് വന്നു"
ReplyDeleteടീച്ചറേ... ഇത് മനസ്സിലായില്ലാ.....
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
ReplyDeleteസുകുമാരേട്ടാ നന്ദി. മാഷ് വീഡിയോ എടുക്കാറുണ്ട്. ഞാൻ ആദ്യമായി പാടുന്നത് കണ്ടപ്പോൾ അന്തംവിട്ട് നോക്കി നിന്നപ്പോൾ ക്യാമറ ക്ലിക്ക് ആക്കിയത്, പാട്ട് തീരുന്നത്‌വരെ അതേപടി അമർത്തിപിടിച്ച് എന്നെ നോക്കിയിരുന്നതാ കുഴപ്പമായത്.
നല്ലി . . . . .-, ആളവന്‍താന്‍-,
ഒരു അപകടം വന്നാൽ കാണികളായും ഫോട്ടോ എടുക്കാനായും അനേകംപേർ കാണും. സഹായിക്കാനും സാക്ഷികളായും ആരും കാണില്ല എന്നതാണ് കേരളീയരീതി. അഭിപ്രായം എഴുതിയതിന് നന്ദി.
നാഗവല്ലി പൂർണ്ണമായി പുറത്തുവരുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു,
ReplyDelete“നീ കവിതയെഴുതിയിട്ട് നീതന്നെ വായിച്ചോ, ഞാനൊന്നും പറഞ്ഞില്ലേ”....ചിരിപ്പിച്ചു ...
ഏതായാലും കണ്ണൂര്‍ നര്‍മ വേദിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ മിനി ടീച്ചറുടെ ഈ പോസ്റ്റ് വായിച്ചാല്‍ മതി ...!!!!!!!!!!
'ഗപ്പൊന്നും' കിട്ടാത്തതില്‍ വിഷമം വേണ്ട ...ഒന്നിന് പകരം ഒരുപാടു ഗപ്പുകള്‍ തന്നിരിക്കുന്നു.
ReplyDeleteകവിത ചെത്തിമിനുക്കി ഒന്നുകൂടെ പാടി
അദ്ദേഹത്തിന്റെ 'അമര്‍ത്തിപ്പിടുത്തം' ഒഴിവാക്കി
വീഡിയോ ചിത്രീകരണം വിജയപ്രദമാക്കി
ലക്ഷ്യത്തില്‍ എത്തു ....
ഞങ്ങളും ഒന്നാസ്വദിക്കട്ടെ.
എന്തായാലും അടുത്ത നര്‍മ്മവേദി മീറ്റിങ്ങിനു ,(അനുവാദം തരുമെങ്കില്‍) പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ട്.
ReplyDeleteചിരി ഒരു ചികില്സയാണല്ലോ.
അപ്പൊ ഇതെല്ലാവര്‍ക്കും പറ്റും അല്ലെ
ReplyDeleteഇവിടെ ദുര്‍ഗ്ഗ പൂജയ്ക്ക് ഞങ്ങളുടെ ഒരു പ്രോഗ്രാം റെകോര്‍ഡ് ചെയ്യാന്‍ വേണ്ടി മൂന്നു DVD യും ഹാന്‍ഡിക്യാമും ഒരാളെ ഏല്‍പ്പിച്ചു. മുഴുവനും തുടര്‍ച്ചയായി പിടിക്കാന്‍.
അദ്ദേഹം ഞങ്ങളുടെ ഒഴികെ അദ്ദേഹത്തിന്‍ ഇഷ്ടപ്പെട്ട കുറെ കഷ്ണങ്ങള്‍ പിടിച്ചു കയ്യില്‍ തന്നു, ബാക്കി രണ്ടു DVD കവര്‍ തുറക്കതെയും
ആള്‍ അറിഞ്ഞുകൊണ്ട് ഞെക്കി പിടിച്ചത എന്നാ എനിക്ക് തോന്നുനത്
ReplyDeleteനാഗവല്ലിയായ് മാറി പാട്ടുപാടി ടീച്ചര്‍ ഒരു ഡാന്‍സ് ചെയ്താല്‍ ഏതു ചിരിക്കാതവനും ചിരിച്ചേനെ !
ReplyDeleteഇതു കണവൻ പാര തന്നെ.. ഒറപ്പ്.. മൂന്നു തരം.. (കുടുംബകലഹം ഒണ്ടാക്കാൻ പറ്റുവോന്ന് നോക്കട്ടെ)
ReplyDeleteini onnurakke chirikkaan thonnunnu
ReplyDeleteനല്ല ആളെയ ഏല്പിച്ചത്.
ReplyDeleteസരസമായ അവതരണത്തിലൂടെ ഇത്തവണയും നന്നായി ടീച്ചറെ.
എന്നാലും എ നർമ്മാലാപാനം ഞങ്ങൾക്ക് കേൾകുവാനും,കാണുവാനും സാധിച്ചില്ലെങ്കിലും ഇത് വായിച്ചപ്പോൾ രണ്ടും നേർട്ടനുഭവിച്ചപോലെയായി കേട്ടൊ ടീച്ചറേ .മാജിക്കുകാരൻ ഇസ്മായിലിക്കയെ വീണ്ടും ഈ ഫോട്ടൊയിലൂടെ കാണാൻ പറ്റിയതിൽ സന്തോഷവും ഉണ്ട്. പിന്നെ കുടുംബകലഹമുണ്ടായില്ല എന്ന് പറഞ്ഞത് മാത്രം ഞാൻ വിശ്വസിക്കുന്നില്ലാട്ടാ..
ReplyDeleteനേരിട്ട് കണ്ടപോലെ തോന്നി ടീച്ചറെ , പക്ഷെ ഞാന്‍ ഇവിടെ ജോയിന്‍ ചെയ്തിരുന്നില്ലെന്നു ഇപ്പോഴാണ് മനസ്സിലായത് , ഇനി വൈകിക്കുന്നില്ല ,..ആശംസകള്‍ ..
ReplyDeleteനല്ല സംരംഭം..
ReplyDeleteവെറുതയല്ലാ ഇത്രേം സ്മാർട്ടായി നടക്കുന്നത് അല്ലേ!!
പാറപ്പുറത്ത് ചിരട്ടപ്പ്രയോഗം.. ഹേയ്; അല്ല കെട്ടോ..
മൊബൈലീക്കൂടെ കേൾക്കുമ്പോൾ അങ്ങിനെയൊന്നും ഫീൽ ചെയ്തില്ലല്ലോ..:)
മദ്ധ്യ/വാർദ്ധക്യകാലത്തെ വിരസപൂർണ്ണജീവിതം തരണം ചെയ്യുവാൻ ലഭിച്ച ഉജ്ജലമായൊരു അവസരമാണിത്. നമ്മൾ തനിച്ചല്ലെന്നും സന്താപവും സന്തോഷവും പങ്കുവെയ്ക്കുവാൻ ആരെല്ലാമോ കൂടെ ഉണ്ടെന്ന തോന്നൽ ജീവിതത്തെ കൂടുതൽ മധുരമുള്ളതാക്കുകയും..
മനസ്സിന്റെ ഭാരം/ടെൻഷൻസ് ലഘൂകരിക്കുകയും ചെയ്യും..
അസൂയ തോന്നുന്നുണ്ട്..
ആശംസകൾ..
faisu madeena-,
ReplyDeleteഎന്റെ ഫൈസു, കണ്ണൂർ നർമവേദി അടുത്ത മൂന്നാം ശനിയാഴ്ച നാല് മണിക്ക് ശേഷം പോലീസ് ക്ലബ്ബിൽ വന്നാൽ പങ്കെടുക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
ലീല എം ചന്ദ്രന്‍..-,
ലീലടീച്ചറേ, അനുവാദമൊന്നും വേണ്ട. ചിലപ്പോൾ പത്രത്തിൽ വാർത്ത കാണും(അത് കണ്ണൂരിനു സമീപത്തെ പത്രത്തിലെ കാണുമെന്ന് തോന്നുന്നു). അവിടെ ചിരിക്കാനായി പലരും വരുന്നു. ചിരിക്കുന്നു, പിരിയുന്നു. ഇടയ്ക്ക് വെച്ച് പരസ്പരം പരിചയപ്പെടുന്നു. അടുത്ത മൂന്നാം ശനിയാഴ്ച ചന്ദ്രേട്ടനും ടീച്ചർക്കും സ്വാഗതം. അഭിപ്രായം എഴുതിയതിന് നന്ദി.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
അത് വീഡിയോക്കാർ ചെയ്യുന്ന പരിപാടിയാണ്. സ്വന്തക്കാരുടെ ഫോട്ടോ ആദ്യം പിടിക്കും. അതുകൊണ്ടാണ് സ്വന്തമായി ഒരു ക്യാമറ വാങ്ങിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
ഒഴാക്കന്‍.-,
എനിക്കും അങ്ങനെയൊരു സംശയം ഇല്ലാതില്ല. പിന്നെ ചോദിക്കാൻ പറ്റില്ലല്ലൊ; അഭിപ്രായം എഴുതിയതിന് നന്ദി.
ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
അങ്ങനെയും ഒരു ആലോചനയുണ്ട്; അഭിപ്രായം എഴുതിയതിന് നന്ദി.
kARNOr(കാര്‍ന്നോര്)-,
എന്റെ കാരണവരെ, അല്ലാതെതന്നെ കുടുംബകലഹം ധാരാളം ഉണ്ട്. കുഴപ്പമാക്കല്ലെ; അഭിപ്രായം എഴുതിയതിന് നന്ദി.
സുജിത് കയ്യൂര്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
പട്ടേപ്പാടം റാംജി-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
നമ്മുടെ ഇസ്മയിലിക്ക ഇടയ്ക്കിടെ മാജിക്ക് കാണിച്ച് ചിരിപ്പിക്കാറുണ്ട്. പിന്നെ കുടുംബകലഹങ്ങൾക്ക് വലിയ വലിയ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
സിദ്ധീക്ക..-,
സ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.
ഹരീഷ് തൊടുപുഴ-,
പാറപ്പുറത്തല്ല, ടാറിട്ട റോഡിലാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
പിന്നെ ജീവിതസായാഹ്നത്തിലെ നർമ്മം ലൈവ് ആയി കാണാൻ
മിനിലോകത്തിൽ
ഇവിടെ
വായിക്കാം
"എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച നർമ്മം ഇഷ്ടപ്പെടുന്ന കണ്ണൂർ നിവാസികൾ ഒത്തുകൂടും. വേദി മിക്കവാറും പോലീസ് ക്ലബ്ബ് ആയിരിക്കും."
ReplyDeleteചിരിക്കാത്തവരെ ചിരിപ്പിക്കുന്ന സൂത്രം മനസ്സിലായി...
ചിരിപ്പിക്കാന്‍ പോയിട്ട്, അവസാനം ക്യാമറ നോക്കിയപ്പോള്‍ സങ്കടം വന്നുവല്ലേ.
ReplyDelete:)
ഛേ....യ്!!! നശിപ്പിച്ച്!
ReplyDeleteടീച്ചർ കവിത ചൊല്ലുന്നത് കണ്ടും കേട്ടും, ഞങൾക്ക് തലയും കുത്തി ചിരിക്കാനുള്ള ഒരു സുവർണ്ണ അവസരമാണ് ചേട്ടൻ തുലച്ച് കളഞത്...:)
This comment has been removed by the author.
ReplyDeleteടീച്ചറെ ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ......അന്ന് ഇത് പോലെ മൊബൈല്‍ കാമറ വന്നില്ല ...
ReplyDeleteഎന്റെ നാടകത്തിലെ കഥപത്രത്തിന്റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞ എന്റെ ചങ്ങാതിയോട് ചട്ടം കെട്ടി ...
പക്ഷെ അതിലെ തമാശകള്‍ കണ്ടു ഫോട്ടോ എടുക്കാന്‍ മറന്നു പോയി .....പിന്നെ പറയാന്‍ ഉണ്ടോ ?
നന്നായി ടീച്ചറെ
അതേയ് ആ കവിത ഒന്ന് കൂടി ചൊല്ലി ..ഒരു ബ്ലോഗ് കൂടി .....
ഇതൊരു വിത്യസ്തമായ വേദി
ReplyDelete"അത് വീഡിയോക്കാർ ചെയ്യുന്ന പരിപാടിയാണ്. സ്വന്തക്കാരുടെ ഫോട്ടോ ആദ്യം പിടിക്കും. അതുകൊണ്ടാണ് സ്വന്തമായി ഒരു ക്യാമറ വാങ്ങിയത്. അഭിപ്രായം എഴുതിയതിന് നന്ദി."
ReplyDeleteഅതല്ല റ്റീച്ചര്‍, ഇതു വേറേ ഒരാളെ എന്റെ സ്വന്തം ഹാന്‍ഡിക്യാമും മൂന്നു DVD കളും ഏല്‍പ്പിച്ചതിനു ശേഷം സംഭവിച്ചതാ. തലവര ശരിയല്ല എന്നു പറഞ്ഞാല്‍ മതിയല്ലൊ :(
അതു ഭയങ്കര അടിയായി പോയി.
ReplyDelete'നാഗവല്ലി'..വായിച്ചു ചിരിച്ചു :))
training ഒക്കെ കഴിഞ്ഞൊ?
അടുത്ത തവണ ok ആണല്ലോ? :)
നന്നായി എഴുതി...
ReplyDeleteകവിത ചൊല്ലുന്നത് കേള്‍ക്കാന്‍ ഓടി വന്നതാ...
ശൊഹ്!!!മോശമായി പോയി...എന്നാലും ആ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നോന്നൊരു സംശയം ഇല്ലാതില്ല...ഹി..ഹി..
സാരമില്ല ടീച്ചറെ അടുത്ത തവണ ശരിയാകും.
ReplyDeleteഅപ്പോ ഈ കണ്ണൂരു കാരുടെ ഒരു ഭാഗ്യം!.ചിരിക്കാനും മാസത്തില്‍ അവസരം!. ആ ക്യാമറ വല്ല സ്റ്റാന്റിലും വെച്ചാല്‍ മതിയായിരുന്നുവല്ലെ?. സാരമില്ല ,അടുത്ത പ്രാവശ്യം നമുക്ക് യൂ ട്യൂബില്‍ തകര്‍ക്കണം.
ReplyDeleteകാക്കര kaakkara-,
ReplyDeleteസർവ്വീസ് കാലത്ത് ചിരിക്കാത്തവർ ഒത്തുകൂടിയതാ, അഭിപ്രായം എഴുതിയതിന് നന്ദി.
krish | കൃഷ്-,
പിന്നെ, ശരിക്കും കരഞ്ഞുപോയി. അഭിപ്രായം എഴുതിയതിന് നന്ദി.
ഭായി-,
ശരിക്കും തുലച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
MyDreams-,
അപ്പോൾ എനിക്ക് മാത്രമായല്ല, അഭിപ്രായം എഴുതിയതിന് നന്ദി.
ismail chemmad-,
കണ്ണൂരിൽ ഇങ്ങനെ പലതും ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
എന്റെ മകളുടെ വിവാഹ സമയത്ത് അനുജത്തിയുടെ മകനെ മാത്രമായിരുന്ന് ക്യാമറ ഏല്പിച്ചത്. അവൻ ആയതിനാൽ നമ്മുടെ ധാരാളം നല്ല ഫോട്ടോകൾ കിട്ടി. പിന്നെ എന്റെ ക്യാമറയിൽ എന്റെ ഫോട്ടോ വളരെ കുറവാണ്. മിനിലോകത്തിൽ എന്റെ വീട്ടിനടുത്തുള്ള നർമ്മക്കൂട്ടായ്മ ഞാൻ യൂ ട്യൂബിൽ ആക്കിയത്
http://mini-minilokam.blogspot.com/2010/10/blog-post.html
കാണാൻ കഴിയും.
അഭിപ്രായം എഴുതിയതിന് നന്ദി.
Sabu M H-,
ReplyDeleteഅടുത്ത തവണ നോക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.
റിയാസ് (മിഴിനീര്‍ത്തുള്ളി)-,
മറ്റുള്ളവരുടെ കവിതാലാപനം കേട്ട് ആശ്വസിച്ചു, പിന്നെ എനിക്കും ഒരു സംശയം ഉണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
ബിജുകുമാര്‍ alakode-,
വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.
Mohamedkutty മുഹമ്മദുകുട്ടി-,
ഈ കണ്ണൂരിൽ ഇങ്ങനെ പലതും ഉണ്ട്. പിന്നെ നർമ്മവേദിക്കാർ ഈ പോസ്റ്റ് വായിച്ച് അവരുടെ ഫോട്ടോ നെറ്റിൽ കയറിയത് കണ്ട് ഞെട്ടിയിരിക്കയാ; (ആദ്യമെ പറഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോഴാണ് ക്യാമറയുമായി ഒരു സദസ്സിലിരുന്ന ഞാൻ ബ്ലോഗറാണെന്ന് അറിഞ്ഞത്) അടുത്ത തവണ ഒരു നർമ്മം അവതരിപ്പിക്കണമെന്ന് പറഞ്ഞിരിക്കയാ, അഭിപ്രായം എഴുതിയതിന് നന്ദി.
സംഗതി ഗംഭീരമായി ടീച്ചറേ. എന്നാലും ആ ‘മാഷ്’ അങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ?:)
ReplyDeleteയൂറ്റൂബ് മേഹം നടന്നില്ലെങ്കിലെന്താ ഒരു നർമ്മം ഞങ്ങൾക്ക് വായിക്കാനായല്ലോ..അടുത്ത തവണ നമുക്ക് ശെരിയാക്കാമെന്നേ..എല്ലാ ആശംസകളും
ReplyDeleteനല്ല രസമായി എഴുതിയിരിക്കുന്നു ആശംസകള്‍..
ReplyDeletemaasa mura thetaathe kaannur kaar ith ellaa maasavum aaswadikkatte!!!
ReplyDeleteഅനില്‍കുമാര്‍. സി.പി.-,
ReplyDeleteManzoorAluvila-,
PRADEEPSZ-,
poor-me/പാവം-ഞാന്‍-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ചിരി മറന്ന് കുട്ടിക്കാലം മുതലേ സീരിയസ്സ് ആവുന്ന ഈ കാലത്ത്, എല്ലായിടത്തും ഇത്തരത്തിലുള്ള വേദികള്‍ വേണ്ടതാണ്. എഴുത്തിലും
ReplyDeleteനര്‍മ്മം തുളുമ്പി.
അതു പുള്ളിക്കാരൻ അറിഞ്ഞോണ്ടു ചെയ്തതായിരിക്കും.
ReplyDeleteപോലീസ് ക്ളബ്ബിലെ ചിരി വീട്ടിലും വേണോയെന്ന് പുള്ളിക്കാരൻ ചിന്തിച്ചിട്ടുണ്ടാവും.
എല്ലാവരികളും സ്വന്തമായെഴുതിയിരുന്നെങ്കിൽ സമ്മാനം കിട്ടുമായിരുന്നു.
തുടങ്ങുമ്പോഴെ മറ്റൊന്നിനെ ഓർമ്മപ്പെടുത്തുന്നു.
keraladasanunni-,
ReplyDeleteആദ്യമാദ്യം സീരിയസ് ആയവരൊക്കെ ഇപ്പൊ പതുക്കെ ചിരിക്കാൻ തുടങ്ങിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
Kalavallabhan-,
സമ്മാനം വേണ്ടായേ, അഭിപ്രായം എഴുതിയതിന് നന്ദി.
ഇനി ഞാനായിട്ട് ചിരിച്ചില്ലാന്നു
ReplyDeleteവേണ്ട കിടക്കട്ടെ ഒരു ഹാ...ഹാ..