അയാൾ പാവാട അണിയാറുണ്ടോ?
ഇല്ല,, ഇതുവരെ അണിഞ്ഞിട്ടില്ല.
വർഷങ്ങൾക്ക് മുൻപെ, എന്റെ ഗ്രാമത്തിൽ അയാൾ അറിയപ്പെടുന്നത് ‘പാവാട’ എന്ന പേരിലാണ്. ‘പാവാട’ എന്ന പേര് പറഞ്ഞാൽ അയാളെ മാത്രമല്ല, അയാളുടെ വീടും വീട്ടിലേക്കുള്ള വഴിയും നാടും നാട്ടിലേക്കുള്ള വഴിയും തിരിച്ചറിയാം.
പഠനം പത്താംതരം പാതിവഴിക്ക് നിർത്തിയ നമ്മുടെ പാവാട, ആ പഴയകാലത്ത് നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയാണ്. നെയ്ത്തുകാരനായ പിതാശ്രീ എല്ല് മുറിയെ പണിയെടുക്കുന്ന നേരത്ത്, പണിയൊന്നും ചെയ്യാതെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ നേതാവായി നാടുനീളെ തേരാപാരാ അയാൾ അങ്ങനെ നടക്കുകയാണ് പതിവ്.
ജനിച്ച് ഇരുപത്തിഎട്ടാം നാൾ അരയിൽ സ്വർണ്ണനൂൽ കെട്ടി അച്ഛനും അമ്മയും അവനായി ഇട്ട പേര് അവൻ പോലും മറന്നുപോയി. പാവാട നാമകരണത്തിനുമുൻപ്, സ്ക്കൂളിൽപോയി രണ്ടക്ഷരം പഠിക്കുന്നകാലത്ത് കൂട്ടുകാർ അവന് നല്ലൊരു പേര് നൽകി,,, ‘ഇ.എം.എസ്’
…ഒരു കാലത്ത് മലയാളികളുടെ മനസ്സിനെ കോരിത്തരിപ്പിച്ച സാക്ഷാൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ‘ഇ.എം.എസ്.’ ന്റെ പേര് തന്നെ. മഹാനായ ‘ഇ.എം.എസ്’ ജീവിച്ചിരുന്ന കാലമായതിനാൽ ആ പേരിൽ അറിയപ്പെടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്.
ഇങ്ങനെ ഇ.എം.എസ്. എന്ന പേരിലറിയപ്പെട്ടത് അയാൾ ഒരു വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവ് ആയതുകൊണ്ടല്ല. പിന്നെയോ?
…നാട്ടുകാർ ഒന്നടങ്കം ആരാധിക്കുന്ന നേതാക്കന്മാരിൽ ഇ.എം.എസ്. ന് മാത്രമായി ഒരു സവിശേഷ ഗുണമുണ്ട്… വിക്ക്… നമ്മുടെ നാട്ടുകാരുടെ(കണ്ണൂർ) ഭാഷയിൽ ‘കക്ക്’
കക്ക് ഉള്ളവൻ കക്കൻ, ഉദാ: കക്കൻ രാമൻ, കക്കൻ ബാലൻ, കക്കൻ കണാരൻ,,,
നേതാവായ ഇ.എം.എസ്. ന്, ഈ വിക്ക് ഒരു അലങ്കാരമാണ്. പറയുന്നതെന്തെന്ന് ഇത്തിരി നേരം ആലോച്ചിച്ച് മാറ്റിയും മറിച്ചും പറയാൻ അദ്ദേഹത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ വിക്ക് ആണെന്ന് പറയപ്പെടുന്നു.
ഇങ്ങനെ വിക്ക് ഉള്ളവർ സംസാരിക്കുമ്പോൾ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ തവണ ആദ്യാക്ഷരം പറയും. ചിലർക്ക് ഓരോ വാക്ക് പറയുമ്പോഴും ഇങ്ങനെ അക്ഷരം ആവർത്തിക്കുന്ന വിക്ക് ഉണ്ടാവും. വാക്കിന്റെ ആദ്യാക്ഷരം പറയാൻ പ്രയാസപ്പെടുന്ന ഇവർ മറ്റുള്ള അക്ഷരങ്ങൾ സ്പീഡിൽ പറയുന്നത് കേൾക്കാം.
ഇ.എം.എസ്. എന്ന പേരിൽ അറിയപ്പെടുന്ന കാലത്ത്, നമ്മുടെ പാവാട കണ്ണൂരിലെ ഒരു പലചരക്ക് കടയിൽ പോയി തക്കാളിയുടെ വില ചോദിച്ചു,
“ത,,ത,,,ത,,തക്കാളിക്കെന്താ വ്,,വ്,,,വില?”
“എ,, എ,, എത്രവേണം?”
“വ്,,,വ്,, വെലയാ ചോയിച്ചെ”
“ക്,, ക്,,,ക്,, കിലോനഞ്ചുറുപ്പിയാ”
“ന്,,ന്,,,നിയെന്താടാ അന്ന ക്,,ക്,,, കളിയാക്കുന്നത്?”
“ന്,,ന്,,,ന്,,നീ പോട, ന്,,ന്,,,നായിന്റെമോനേ”
“ന്,,ന്,,,,,,,,,,,”
അങ്ങനെ വിക്ക് ഉള്ള കടക്കാരനും കൂടിചേർന്ന്, ബാക്കി പൂരം കേൾക്കാൻ ആളുകൾ കൂടിയപ്പോൾ സംഗതി പൊടിപൂരമാക്കി എന്ന് പറയാം.
നാട്ടിലെ പൊതുപ്രവർത്തകരുടെ കൂടെ എപ്പോഴും നമ്മുടെ പാവാട ഉണ്ടാവും. ഒരു വക്കീൽ ആയില്ലെങ്കിലും വക്കീൽ എന്ന് വിളിച്ചു കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. തനിക്കൊരു വക്കീലാവണമെന്ന ജീവിതാഭിലാഷം ഒരിക്കൽ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരെല്ലാംചേർന്ന് കളിയാക്കാൻ തുടങ്ങി,
“എടാ നീ വക്കീലായാൽ കോടതിയിൽ പോയി എങ്ങനെയാ വ്,,വ്,,വാദിക്കുന്നത്?”
പിന്നീട് ചിലർ വക്കീലെന്ന് വിളിച്ച് കളിയാക്കിയെങ്കിലും പാവാടക്ക് അത് വളരെ സന്തോഷം നൽകി.
ഒരിക്കൽ ഒരു സുഹൃത്തിന്റെ കല്ല്യാണത്തിൽ പങ്കെടുക്കാനായി ‘പാവാട’ അഞ്ചരക്കണ്ടിയിലേക്ക് ഒറ്റയ്ക്ക് ബസ്സിൽ കയറി. കണ്ടക്റ്റർ നീട്ടിയ കൈയിലേക്ക് ഇരുപതിന്റെ നോട്ട് കൊടുത്തിട്ട് സ്ഥലം പറഞ്ഞു. കണ്ടക്റ്റർ നൽകിയത് ഇരുപതിന്റെ ബാക്കിയോടൊപ്പം അഞ്ച് ടിക്കറ്റ്. ആ ടിക്കറ്റുകളെ കൈയിൽവെച്ച് പാവാട കണ്ടക്റ്ററോട് ചോദിച്ചു,
“ഒ,,ഒരാൾക്കെന്തിനാ അച്,,അച്,,,അഞ്ച് ടിക്കറ്റ്?”
“നിങ്ങളല്ലെ അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
അതും പറഞ്ഞ് കണ്ടക്റ്റർ അടുത്തയാളിന് നേരെ കൈനീട്ടി.
“ഞ്,,ഞ്,,ഞാനങ്ങനെ പറഞ്ഞിട്ടില്ല”
“നിങ്ങളല്ലെ അഞ്ചരക്കണ്ടിയിലേക്ക് അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
“ഞ്,,,ഞ്,,ഞാൻപറഞ്ഞത്,, അച്,,അഞ്ച്,,,അഞ്ചരക്കണ്ടി എന്നാണ്?”
“അത് തന്നെയാ ഞാൻ അഞ്ച് ടിക്കറ്റ് തന്നത്”
“അതെങ്ങെനെയാ അച്,,അഞ്ചെണ്ണം?,,,,,,”
“പിന്നേ,,,,,,”
പിന്നീടുള്ള പ്രശ്നം ഒഴിവാക്കാൻ കിളി പറന്ന്‌വന്ന് അവരെ കൊത്തിയകറ്റി.
…ഇനി നമ്മുടെ പാവാട, ‘പാവാട’ ആയി മാറിയ ചരിത്രം പറയാം.
…നമ്മുടെ നല്ലവരായ നാട്ടുകാർ കൊച്ചു കൊച്ചു തമാശകളുമായി കഞ്ഞികുടിച്ച് വാഴും കാലം,
…നാട്ടിലെ ഒരേയൊരു വായനശാലയിൽ നമ്മുടെ കഥാനായകനും കൂട്ടുകാരും ചൊറപറഞ്ഞ് ചിരിക്കുന്ന നേരത്ത് നമ്മുടെ കഥാനായകന്റെ അച്ഛൻ അതുവഴി വന്നു. പുന്നാരമോനേ കണ്ട ഉടനെ കൈത്തറി നെയ്ത്ത് തൊഴിലാളിയായ പിതാശ്രീക്ക് കലിയിളകി,
“എടാ നിന്നോട് കമ്പനിയിലെ തുണി കൊണ്ടുപോകാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇവിടെ വന്നിരിക്കയാണോ?”
“ഞ്,,ഞാനത് കൊണ്ടുപോയി”
“എന്നിട്ട് കൈയും വീശിയാണോ വന്നത്? ‘പാവ്’ ഉണ്ടാക്കാനുള്ള നൂലൊന്നും എടുത്തിട്ടില്ലെ?”
തുണി കൊണ്ടുപോയി കൊടുത്താൽ അടുത്ത നെയ്ത്തിന് വേണ്ട ‘നൂൽ’ കൊണ്ടുവരണം, ആ നൂലുകൾ ചേർന്നതാണ് ‘പാവ്’.
“അത്,, ഞ്,,ഞ്,,ഞാനെട്‌ത്ത് കൊണ്ടുവന്നിട്ട് ആട മേശയുടെ ചോട്ടില് വെച്ചിട്ടുണ്ട്”
“ഞാൻ നോക്കിയിട്ട് പാവൊന്നും കണ്ടില്ല, നീയങ്ങ് വാ,”
“മേശേന്റെ ചോട്ടില്, പ്,,പ്,,,പ,,,പാവാട ഇട്ടിറ്റുണ്ട്”
“ഞാനവിടെയൊന്നും കണ്ടിട്ടില്ല, നീയിങ്ങ് വീട്ടില് വന്നിട്ട് കാണിച്ച് തരുന്നുണ്ടോ?”
പിതാശ്രീക്ക് ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.
“അ,,അച്ഛാ ഞാൻ പ്,,പ്,,പാവ്‌ആട ഇട്ടിന്, ശരിക്കും പാവാട ഇട്ടിറ്റുണ്ട്”
അങ്ങനെ ഇതുവരെ പാവാട അണിയാത്ത നമ്മുടെ കഥാനായകൻ നാട്ടാർക്കിടയിൽ ‘പാവാട’ ആയി മാറി.
കണ്ണൂർ ജില്ലയിൽ പല സ്ഥലത്തും ‘വിക്ക്’ എന്നതിനു പകരം ‘കക്ക്’ എന്നാണ് പറയുന്നത്.
ReplyDeleteപണ്ട് കാലത്ത് ഇങ്ങനെ വിക്ക്, ഉള്ള പലരെയും കാണാം. എന്നാൽ ഇപ്പോൾ അപൂർവ്വമാണ്.
കണ്ണൂർ ഭാഷ കേക്കുമ്പം കീഞ്ഞി പായല്ലെ.
വിക്ക് പുരുഷന്മാർക്ക് സംവരണം ചെയ്തതാണെന്ന് ഒരു സംശയം.
-വിക്ക് പുരുഷന്മാര്‍ക്ക് സംവരണം ചെയ്തതാണെന്ന് ഒരു സംശയം- അതിനും വേണമെങ്കില്‍ സമത്വത്തിനു സമരം തുടങ്ങാം :)
ReplyDeleteആശംസകള്‍!!
ഇപ്പോള്‍ പാവാടക്കാരനു ചുറ്റും
ReplyDeleteകോഴികള്‍ കൂട്ടമായി ഓടിയെത്തുകയാണു്
ബ്ലോഗില്‍ തന്നെക്കുറിച്ചെഴുതിയിരിക്കുന്നു
വെന്നു് കവലയില്‍ നിന്നു വിളിച്ചു
പറഞ്ഞതാണു്.ബാ-ബാ-ബാ-....
എങ്ങിനെ കോഴികളെത്താതിരിക്കും
കൊള്ളാം...
ReplyDeleteനന്നായിട്ടുണ്ട്...
പാവ് + ആട = പാവാട. കഥനായകന്ന് ഈ പേര് എങ്ങിനെ ലഭിച്ചു എന്ന് ഇപ്പോള്‍ മനസ്സിലായി.
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്. ശരിയാണല്ലോ. വിക്കുള്ള ഒരു സ്ത്രീയെ ഇത് വരെ സിനിമയില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല.
ReplyDeleteഹി ഹി ഹി.. കൊള്ളാം
ReplyDeletevalare naannaayi kannur bhaasha ezhuthi..chirippichu..teachere..
ReplyDeleteവിക്കുള്ള ഒരു ചേച്ചിയെ എനിക്കറിയാം....
ReplyDeleteഈ കക്കന്മാര്‍ക്ക് സംസാരിക്കുമ്പോ മാത്രമേ അല്ലെ കക്ക് ഉണ്ടാവുള്ളൂ അല്ലെ
ReplyDeleteപാവം പാവാട .....ഇത് ജീവന്‍ ഉള്ള കഥാപാത്രം ആണോ
ശരിക്കും ചിരിപ്പിക്കും ഈ പോസ്റ്റ് ...എന്നാലും ഒരു വിഷമം ഉണ്ട് .......
Poor he!!!
ReplyDeleteപാവം പാവാടക്കാരൻ അഞ്ചരക്കണ്ടി...
ReplyDeleteഞാന്‍:ഗന്ധര്‍വന്‍-,
ReplyDeleteവിക്ക് ഉള്ള കുട്ടികൾ മുൻപൊക്കെ ധാരാളം ഉണ്ടായിരുന്നു. ഇപ്പോൾ അപൂർവ്വമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
ജയിംസ് സണ്ണി പാറ്റൂര്‍-,
കോഴികൾ വരട്ടെ, ചിക്കൻ ഫ്രൈ ആക്കാലോ, അഭിപ്രായം എഴുതിയതിന് നന്ദി.
Naushu-,
അഭിപ്രായം എഴുതിയതിന് നന്ദി.
keraladasanunni-,
വിക്കുള്ളവരെക്കൊണ്ടുള്ള തമാശകൾ പലതും കേൾക്കുന്നതിൽ ചിലത് മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
അബ്‌കാരി-,
വിക്കിന്റെ കാരണങ്ങൾ പണ്ടെങ്ങോ പറഞ്ഞുകേട്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
kARNOr(കാര്‍ന്നോര്)-,
കാർന്നോരെ, സ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.
jazmikkutty-,
കണ്ണൂർഭാഷയുമായി ഇനിയും വരാം, അഭിപ്രായം എഴുതിയതിന് നന്ദി.
ആളവന്‍താന്‍-,
ഹായ് കണ്ടുപിടിച്ചിരിക്കുന്നു, നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.
MyDreams-,
സംസാരിക്കാത്ത നേരത്ത് വിക്ക് തീരെയില്ല. എനിക്കും നല്ല വിഷമം ഉണ്ട്. ഇങ്ങനെ വിഷമിച്ചാൽ നർമ്മം എഴ്താൻ കഴിയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
poor-me/പാവം-ഞാന്‍-,
പാവം, അഭിപ്രായം എഴുതിയതിന് നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാമല്ലോ.
ReplyDeleteപാവം! പാവാട.
ഇഷ്ടപ്പെട്ടു.
നല്ല പാവാട ....,അല്ല പോസ്റ്റ്, ടീച്ചറെ ..
ReplyDelete"വിക്കു"ന്നവര്‍ക്ക് കക്കന്‍ എന്ന് പറഞ്ഞാല്‍ "കക്കു"ന്നവര്‍ക്ക് അവിടെ എന്താ പറയ്യ്വാ?
പാവയുടെ ആട ആണ് പിന്നീട് പാവാട ആയി മാറിയത്!
ReplyDeleteനന്നായി.. എങ്കിലും ഒരാളിന്റെ വിക്കില്‍ നര്‍മ്മം കണ്ടെത്തുന്നത് ശരിയാണോ എന്നൊരു സംശയം!
ReplyDeleteകൊള്ളാം, എങ്കിലും നര്‍മ്മത്തിലുപരി കഥാനായകനോട് സഹതാപം തോന്നിപ്പിക്കുന്ന എഴുത്ത്.
ReplyDeleteഒരാളുടെ ശാരീരിക വിഷമതയെ പരിഹസിക്കുന്നതിനെ ശക്തിയായി പ്രതിഷേധിക്കുന്നു... ഇതു പറയേണ്ടി വന്നതിൽ ക്ഷമിക്കുക..
ReplyDeleteപാവം പാവാട
ReplyDeleteഎനീം ബെരാം !
ReplyDeleteപാവാടക്കാരന്‍ കൊള്ളാട്ടോ.. അഞ്ചരക്കണ്ടിക്കുള്ള ടിക്കെറ്റെടുപ്പ് അടിപൊളി.
ReplyDeleteശരിയാണല്ലോ,വിക്കുള്ള പെണ്ണുങ്ങളെ കണ്ടിട്ടില്ല.
ReplyDeleteഎന്റെ അടുത്ത് വിക്കുള്ള ഒരു സ്ത്രീ ഉണ്ട്.
ReplyDeleteEchmukutty-, DIV▲RΣTT▲Ñ-, ഇസ്മായില്‍ കുറുമ്പടി (തണല്‍)-, അനില്‍കുമാര്‍. സി.പി.-, ധനലക്ഷ്മി-, Sabu M H-,
ReplyDeleteനർമ്മം കണ്ടെത്താൻ വിക്ക് മാത്രമല്ല, പലതും സഹായകമാകും. ആളെ പരിഹസിക്കുന്നതല്ല, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
റിയാസ് (മിഴിനീര്‍ത്തുള്ളി)-,
ReplyDeleteഅത്രക്ക് പാവമൊന്നുമല്ല. അഭിപ്രായം എഴുതിയതിന് നന്ദി.
ആദൃതന്‍ | Aadruthan-,
നേരെയിങ്ങ് വന്നാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
Manoraj-,
ഇത് അഞ്ചരക്കണ്ടിക്കാർ എപ്പോഴും പറയുന്നതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
ചാർവാകൻ-,
പഠിക്കുന്ന കാലത്ത് ഇതേക്കുറിച്ച് (വിക്ക് ഉണ്ടാവുന്ന വിധം) പഠിച്ചതാ. ഇപ്പോൾ മറന്നു പോയി. അഭിപ്രായം എഴുതിയതിന് നന്ദി.
പട്ടേപ്പാടം റാംജി-,
ഹായ് റാംജി കണ്ടുപിടിച്ചേ, അടിപൊളി. അഭിപ്രായം എഴുതിയതിന് നന്ദി.
പാവാട കഥ ചിരിപ്പിച്ചു മിനീ.പ്രത്യേകിച്ചു തക്കാളി വാങ്ങാന്‍ പോയ രംഗം.
ReplyDeleteഞങ്ങളുടെ കോടതിയിലെ എസ്റ്റാബ്ലിഷ്മെന്റ് ക്ലര്‍ക്കിനു വിക്കു ഉണ്ടായിരുന്നു. പുതുതായി ജോയിന്റ് ചെയാന്‍ വന്ന ശിപായിക്കും വിക്കു ഉണ്ടായിരുന്നു.എ..എ..എന്താ പേരെന്നു എസ്റ്റാബ്ലിഷ്മെന്റ് ചോദിച്ചപ്പോള്‍ ശ്.ശ്.ശ്.ശ്രീധരന്‍ പിള്ള എന്നു പുതിയതായി വന്ന ആള്‍ മറുപടി പറഞ്ഞതിനാല്‍ ആദ്യ ദിവസം തന്നെ അവര്‍ ഏറ്റു മുട്ടി. രചന വായിച്ചപ്പോള്‍ പഴയ ഈ കാര്യം ഞാന്‍ ഓര്‍ത്തു പോയി.
വായിച്ചു .കേട്ടോ നന്നായി ചിരിപ്പിച്ചു .25 കിലോ ചാക്ക് കെട്ട് ഒറ്റക്കയ്കൊണ്ട് പൊക്കാമെന്നു നാട്ടുകാരോട് ബെറ്റു വയ്ക്കുകയും വളരെ നിസാരമായി പാവാട പൊക്കി കാണിച്ചു സമ്മാനം നേടികയും ചെയ്ത കഥകൂടി പറയാമായിരുന്നില്ലേ?
ReplyDeleteചിരിച്ചൂട്ടൊ....
ReplyDeleteകൊക്കോ കോള മാത്രം പറഞ്ഞ് തെറ്റിക്കില്ല.. പാവാട.. ഉറപ്പാ
ReplyDeleteവൈകല്യങ്ങള്‍ തന്നെയാണ് വിളിപ്പേരിലെ വില്ലന്‍!
ReplyDeleteസരസമായ അവതരണത്തിലൂടെ 'മിനി' പറഞ്ഞത്, ഒരു സാധുവിന്‍റെ അവസ്ഥാന്തരങ്ങള്‍..
sherriff kottarakara-,
ReplyDeleteഏതായാലും നർമ്മം കലക്കി. ഇങ്ങനെ വിക്ക് ഉള്ള ചില അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് ചിരി വരും. എന്നാൽ പേടികൊണ്ട് ആരും ചിരിക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
ലീല എം ചന്ദ്രന്‍..-,
ടീച്ചറെ അഭിപ്രായം എഴുതിയതിന് നന്ദി.
യൂസുഫ്പ-,
അഭിപ്രായം എഴുതിയതിന് നന്ദി.
കണ്ണനുണ്ണി-,
അത് ശരിയാണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി.
rafeeQ നടുവട്ടം-,
വൈകല്യങ്ങൾ ഒരു ചിരിയിൽ ഒതുക്കിയാൽ നല്ലതാണ്. നമ്മുടെ വൈകല്യങ്ങൾ മറ്റുള്ളവർ ആയിരിക്കും അറിയുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
This comment has been removed by the author.
ReplyDeleteടീച്ചറെ, നിങ്ങളുടെ നല്ല രസം ഊറുന്ന നര്‍മ്മ കഥകള്‍
ReplyDeleteവായിച്ചപ്പോള്‍ എന്റെ ഒരു പഴയ കണ്ണൂര്‍ക്കാരെന്‍ സുഹൃത്തിന്റെ (കൃഷണ കുമാര്‍) കാര്യമാണോര്‍മ്മയില്‍ വന്നത്. തനിക്കു വിക്കില്ല കേട്ടോ, എന്നാലും തന്റ്യും തന്റെ സഹോദരി വനജയുടെയും കണ്ണൂര്‍ ഭാഷ എനിക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു വായിച്ചപ്പോള്‍ ആ പഴയ ഓര്‍മ്മകള്‍ (വര്‍ഷങ്ങള്‍ തന്നെ പഴക്കമുണ്ടെ അവരിപ്പോള്‍ എ വിടാണോ എന്നറിയില്ല ഒരു പക്ഷെ അവരിത് വായിക്കുന്നുണ്ടാവുമോ എന്തോ?) ഒന്ന് സടകുടഞ്ഞെഴുന്നെട്ടെന്നു പറഞ്ഞാല്‍ മതി. രസം തോന്നും വിധം അവതരിപ്പിച്ചെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇത്തരം ശാരീരിക വിഷമത അനുഭവിക്കുന്നവരെ കുറിച്ചോര്‍ത്തപ്പോള്‍ അല്പം വിഷമം തോന്നാതെയും ഇരുന്നില്ല.
നന്ദി നമസ്കാരം
വളഞ്ഞവട്ടം പി വി ഏരിയല്‍
രസകരം!
ReplyDeleteChechi, ezhuth nannaayitund
ReplyDeletePhilip Verghese'Ariel'-,
ReplyDeleteചങ്കരന്‍-,
സുജിത് കയ്യൂര്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.