ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെൺപള്ളിക്കൂടത്തിലെ വിദ്യാർത്ഥിനികൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്.
അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല;
…പിന്നെയോ?
പാവാട ധരിച്ചുവരുന്ന വിദ്യാർത്ഥിനികളുടെ കൂട്ടത്തിൽ അരപാവാട അതായത് ഹാഫ് സ്‌കേർട്ട് അണിഞ്ഞ്, ഒരുങ്ങി വരുന്നവർ മാത്രം ഭയപ്പെടണം. അക്കൂട്ടർ പ്രസ്തുത ഇംഗ്ലീഷ്‌ടീച്ചറെ കണ്ടാൽ മാജിക്ക്കാരന്റെ തൊപ്പിയിലെ മുയലിനെപ്പോലെ ആ നിമിഷം അപ്രത്യക്ഷമാവും. എന്നാൽ പെട്ടെന്ന് അപ്രത്യക്ഷമാവാൻ അവസരം ലഭിക്കാത്തവർക്കായി കാത്തിരിക്കുന്നത്; അടി, ഇടി, നുള്ള്, ആദിയായ പീഡന പരമ്പരകളുടെ വെടിക്കെട്ട് പൂരമായിരിക്കും.
അങ്ങനെ പെൺപള്ളിക്കൂടത്തിലെ പെൺകുട്ടികൾക്ക് അടികൊള്ളാനുള്ള കാരണമാണ് അക്കാലത്ത് സുലഭമായി മാലോകരായ മഹിളാമണികൾ ധരിക്കാറുള്ള അര/പാവാട, ഏത് പെരുമഴക്കാലത്തായാലും കാല്പാദം കവിഞ്ഞൊഴുകുന്ന പാവാടമാത്രം പെൺകുട്ടികൾ ഉടുത്താൽ മതി’ എന്നാണ് നമ്മുടെ ഇംഗ്ലീഷിന്റെ തീരുമാനം.
ടീച്ചർ പഠിപ്പിക്കുന്ന ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് എന്നും കഷ്ടകാലമാണ്; അവർക്ക് ഒളിക്കാനാവില്ലല്ലൊ?
അതുകൊണ്ട് അവർ രണ്ടിൽ ഒന്ന് ചെയ്യും,
…ഒന്നുകിൽ കൈയിലും കാലിലും കിട്ടുന്ന അടിയുടെ വേദനകൊണ്ട് പുളഞ്ഞ് ടീച്ചറെ ശപിക്കും,
…അല്ലെങ്കിൽ അരപാവാട മാറ്റി കാൽപാവാട ആക്കും, അതായത് ഹാഫ് സ്‌കേർട്ട് മാറ്റി കാല്പാദം വരെയുള്ള ഫുൾ സ്‌കേർട്ടാക്കും.
ഇതിൽ രണ്ടാമത്തെക്കാര്യം പരമ പാവങ്ങളായ അരവയർ ഫുഡും അരവയർ പട്ടിണിയുമായി കഴിയുന്ന കുടുംബത്തിൽ നിന്നും വരുന്ന പെൺകുട്ടികൾക്ക് അപ്രാപ്യമാണ്. അവർ ദിവസേനയെന്നോണം അടികൊണ്ട പാടുകൾ അമ്മയെ കാണിച്ച് അമ്മയോടൊപ്പം ആ മകളും കണ്ണിർ വറ്റുന്നതുവരെ കരയും.
ഇപ്പോൾ എല്ലാവർക്കും സംശയം തോന്നും, ഇതേത് ലോകത്താ ഇങ്ങനെയൊരു സംഭവം?
അങ്ങനെയൊരു കാലത്താണ് ഞാൻ സ്ക്കൂളിൽ പഠിച്ചത്; കേരളത്തിൽ തന്നെയുള്ള മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഒന്നിച്ച് വേറെ വേറെ ക്ലാസ്സുകൾ അതിപുരാതന കാലംതൊട്ടേയുള്ള ‘ഒരു പെൺപള്ളിക്കൂടം’. വർഷങ്ങൾ പിന്നിലേക്ക് ഒന്ന് തിരിങ്ങ് നോക്കുകയാണ്,
…എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പച്ചപാവാട മാത്രം, പിന്നെത്തിരിഞ്ഞൊന്ന് നോക്കിയാൽ കാണാം വെള്ള ബ്ലൌസ്. പിന്നെ ചിക്കിചികഞ്ഞൊന്ന് നോക്കിയാൽ കാണം, നാലോ അഞ്ചോ സാരിയും രണ്ടോ മൂന്നോ ദാവണിയും. പാവങ്ങളായ മിക്കവാറും പെൺകുട്ടികൾക്ക് ആകെമൊത്തംടോട്ടലായി രണ്ട് പാവാടയും രണ്ട് ബ്ലൌസും ആയിരിക്കും. തട്ടലും മുട്ടലും കീറലുമില്ലാതെ മൂന്ന് വർഷം അതായത് ‘എട്ട്, ഒൻപത്, പത്ത്,’ അത്‌കൊണ്ട് ഒപ്പിക്കണം. എട്ടാം തരത്തിൽ അഡ്മിറ്റ് ചെയ്യവെ പിതാശ്രി എനിക്കും വാങ്ങിത്തന്നു; കാല്പാദത്തോളം താഴ്ചയുള്ള രണ്ട് പച്ചപാവാടയും, രണ്ട് വെള്ള ബ്ലൌസും.
അന്ന് പാവാടകൾ പലവിധമുലകിൽ സുലഭമായിരുന്നു; ഫുൾ സ്‌കേർട്ട്, ഹാഫ് സ്‌കേർട്ട്, മിനി സ്‌കേർട്ട്, മൈക്രോമിനി സ്‌കേർട്ട്, ആദിയായവക്ക് ഒരു വിലക്കും എവിടെയും ഉണ്ടായിരുന്നില്ല. അവയിൽ ഏതും അണിഞ്ഞ് എവിടെയും പോകാം. പിന്നെ ഒരു ചെറിയ പ്രശ്നം മാത്രം; നല്ല കാറ്റത്ത് അതിവിശാലമായ സ്ക്കൂൾ ഗ്രൌണ്ടിലൂടെ നടക്കുമ്പോൾ അര/പാവാട ഒരു പാരച്യൂട്ട് പോലെ പറന്ന്, മേലോട്ടുയരുന്നത് തടയാൻ ഒരു കൈകൊണ്ട് മുറുക്കിപിടിക്കണം. അപ്പോൾ മറ്റേകൈകൊണ്ട് ഒരുകെട്ട് പുസ്തകങ്ങൾ ഒരു കുഞ്ഞിനെയെന്നപോലെ മാറോടണച്ച് പിടിച്ചിരിക്കും. ഒളിഞ്ഞുനോട്ടവും ഒളിക്യാമറയും മൊബൈലും കണ്ടുപിടിക്കാത്ത ആ സുവർണ്ണകാലത്ത് ബസ്സ്‌യാത്രയിൽ പോലും ആരും ആരെയും പീഡിപ്പിച്ചിരുന്നില്ല.
എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെൺകൊടിമാരിൽ പലരും ഹാഫ്‌സ്‌കേർട്ടിൽ ആയിരുന്നു. കൌമാരം കടന്നുവരാൻ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികൾ ആയിരുന്നു. ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.
എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെൺകൊടിമാരിൽ പലരും ഹാഫ്‌സ്‌കേർട്ടിൽ ആയിരുന്നു. കൌമാരം കടന്നുവരാൻ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികൾ ആയിരുന്നു. ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.
ഇതേത് കാലം എന്ന് ചോദിച്ചാൽ ഞാൻ പറയില്ല, അമ്മയാണെ സത്യം.
പിന്നെ എന്നും ഞാൻ ഫുൾസ്‌കേർട്ടിൽ ആയിരുന്നു. അതൊരു രഹസ്യമാണ്, അതും ഞാൻ പറയില്ല.
നമ്മുടെ ഇംഗ്ലീഷ് ടീച്ചർ എന്നും ക്ലാസ്സിൽ വരുന്നത് ഒരു ചൂരലോടെ ആയിരിക്കും. ക്ലാസ്സിൽ വന്ന ഉടനെ ആ വലിയ ഗ്ലാസുള്ള കണ്ണടയിലൂടെ എല്ലാവരെയും ഒന്ന് നോക്കും, തല മുതൽ കാല് വരെ…
ഹെഡ് റ്റു ഹീൽ,
പിന്നെ മുൻബെഞ്ചിലിരിക്കുന്ന കൂട്ടത്തിൽ കുഞ്ഞിയായ ഹാഫ്‌സ്‌കേർട്ട് ധാരിണിയെ സെലക്റ്റ് ചെയ്ത് നിർത്തി ഒരു ചോദ്യം,
“Name the books written by William Shakespeare?”
ടീച്ചറുടെ നോട്ടവും ചോദ്യവും കേട്ട ആ കുഞ്ഞിപ്പെണ്ണ് പേടിച്ച് വിറച്ച് അതുവരെ പഠിച്ച ഇംഗ്ലീഷുകളേല്ലാം ആ നിമിഷം മറക്കും. അതോടെ ദേഷ്യംകൊണ്ട് വിറച്ച ടീച്ചർ ചൂരലുമായി അവളെ സ്മീപിക്കും. അടിക്കുന്നതിനും ഒരു ക്രമം പാലിക്കുന്നുണ്ട്; ആദ്യം ഇടതുകൈയിൽ ഒന്ന്, പിന്നെ വലതുകൈയിൽ, പിന്നെ രണ്ടെണ്ണം വീതം ഓരോ കാലിൽ. അങ്ങനെ കാലിൽ അടിക്കുമ്പോഴായിരിക്കും പറയുന്നത്,
“മുട്ടോളമുള്ള പാവാടയുടുക്കാൻ നിനക്കൊക്കെ നാണമില്ലെ?”
അങ്ങനെ ക്ലാസ്സിലുള്ള ഓരോ അര\പാവാടയും കണ്ടുപിടിച്ച് ചോദ്യംചെയ്ത് അടികൊടുക്കുമ്പോഴേക്കും ഒരു പിരീഡ് എന്നത് അര പിരീഡ് ആയി മാറും. പിന്നെ ചോദ്യങ്ങൾ ഓരോതവണയും മാറിക്കൊണ്ടിരിക്കും;
ക്ലാസ്സിന് വെളിയിലൂടെ നടക്കുന്ന അര\പാവാടക്കാരികളെയും ടീച്ചർ വെറുതെ വിടാറില്ല. വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ പാവാടയുടെ ഇറക്കം(താഴ്ച) നോക്കി നമ്മുടെ ഇംഗ്ലീഷ് ടീച്ചർ അടിക്കും. അതുകൊണ്ട് പാവാടയുടെ ഇറക്കം കുറഞ്ഞവരെല്ലാം ടീച്ചറുടെ മുന്നിലാവാതിരിക്കാൻ പരമാവധി പരിശ്രമിക്കും.
അങ്ങനെയുള്ള ആ സുവർണ്ണകാലത്ത് ‘ചോദിക്കാനും പറയാനും ആരും ഇല്ലെ?’ എന്ന് പലരും ചോദിക്കും. അക്കാലത്ത് കുട്ടികളെ സഹായിക്കാൻ, പ്രത്യേകിച്ച് പെൺകുട്ടികളെ സഹായിക്കാൻ ഒരു കോടതിയും വരാറില്ല. പിന്നെ ഹൈസ്ക്കൂളിൽ വരാൻ ഒരു രക്ഷിതാവിനും ധൈര്യം ഉണ്ടായിരുന്നില്ല എന്ന്‌വേണം പറയാൻ. മറ്റുള്ള അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷിന്റെ സൈഡാണ്. അവർ പറയും, ‘പാവാടയുടെ ഇറക്കം കുറഞ്ഞതിനല്ലെ ടീച്ചർ അടിക്കുന്നത്. അതുകൊണ്ട് ഈ പെൺകുട്ടികൾക്ക് പാദം മൂടുന്ന പാവാട ധരിച്ചാൽ പോരെ?’
എന്നാലും ചിലർ ടീച്ചറെ നേരിട്ട് ചോദ്യം ചെയ്യാറുണ്ട്, ധൈര്യവതികളായ ഉണ്ണിയാർച്ചയുടെ പരമ്പരയിൽപ്പെട്ട ചില വിദ്യാർത്ഥിനികൾ മാത്രം. ക്ലാസ്സിൽനിന്ന് അടികിട്ടി കരയുന്നതിനിടയിൽ അവർ ചോദിക്കും,
“മുട്ടോളം താഴ്ചയില്ലാത്ത പാവാടയുടുത്ത് മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വരുന്നുണ്ടല്ലൊ. അവരെയൊന്നും ടീച്ചറെന്താ തല്ലാത്തത്?”
അത് കേൾക്കേണ്ട താമസം ഒരടി കാലിൽ വീഴും പുറകെ ഡയലോഗും,
“മറ്റുള്ളവരെയെന്തിനാ നിങ്ങൾ നോക്കുന്നത്? നിന്റെയൊക്കെ അടുത്ത വീട്ടിലുള്ളവൻ കള്ളനാണെന്ന് അറിഞ്ഞാൽ നീയും അതുപോലെ കള്ളനായി മാറുമോ?”
അടികൊണ്ടവൾ അടികൊണ്ടഭാഗം തടവിക്കൊണ്ട് മനസ്സിൽ ടീച്ചറെ ശപിച്ച് ഇംഗ്ലീഷിനെ വെറുക്കും.
അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിലെ സ്ക്കൂളിനു മുന്നിലെ വിശാലമായ ഗ്രൌണ്ടിൽ ധാരാളം പെൺകുട്ടികൾ ഒത്തുകൂടിയിരിക്കുന്നു. അവിടെ ഏതോ ഒരു അത്ഭുതക്കാഴ്ച കണ്ട് അവരെല്ലാം നോക്കിയിരിക്കയാണ്. അതെന്താണെന്നറിയാൻ പലരും അടുത്ത് പോയി. പോകാത്തവർ വരാന്തയിലൂടെയും ജനാലയിലൂടെയും വാതിലിലൂടെയും എത്തിനോക്കി. അങ്ങനെ നോക്കിയവരെല്ലാം ഒരു അത്ഭുതക്കാഴ്ച കണ്ടു,,,,,,
സ്ക്കൂളിനു മുന്നിൽ ബസ്സിറങ്ങിയശേഷം നമ്മുടെ ഇംഗ്ലീഷ് ടീച്ചർ മന്ദം മന്ദം നടന്നു വരികയാണ്. അങ്ങനെ നടന്നു വരുന്ന ടീച്ചറുടെ പിന്നിലായി സ്ലോ മോഷനിൽ നടന്നുവരുന്നു,
…ഒരു പതിനാലുകാരി,
…പച്ചയും വെള്ളയുമാല്ലാത്ത, യൂനിഫോം അണിയാത്ത, വർണ്ണം വിതറുന്ന നിറങ്ങളണിഞ്ഞ ഒരു വളുത്ത പെൺകുട്ടി,
…അവളുടെ പാവാട കാൽമുട്ടിന് മുകളിൽ അവസാനിച്ചിരിക്കുന്നു,,,
ഇംഗ്ലീഷ് ടീച്ചറെ കണ്ടപ്പോൾ വരാന്തയിൽ നിൽക്കുന്ന നമ്മുടെ മലയാളം ചോദിച്ചു,
“ഇതാരാ? ടീച്ചറുടെ മകളാണോ? അവൾക്ക് ക്ലാസ്സില്ലെ?”
“ഇവളെന്റെ ഒരേയൊരു മകളാണ്, അവളുടെ സ്ക്കൂളിന് ഇന്ന് അവധിയായതുകൊണ്ട് ഞാൻ അവളെയും ഒപ്പം കൂട്ടി”
നമ്മൾ വിദ്യാർത്ഥിനികളെല്ലാം ചോദ്യഭാവത്തിലും(?) രൂപത്തിലും(?) ഇംഗ്ലീഷ് ടീച്ചറുടെ മകളെ കേശാദിപാദം നിരീക്ഷിച്ചു. പാവാടയില്ലാത്ത മുട്ടിനു മുകളിലെ ഭാഗം വീണ്ടും വീണ്ടും നോക്കി. പിന്നെ ഓരോ വിദ്യാർത്ഥിനിയും മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി,
അവളുടെ കാൽമുട്ടിന്റെ മുകളിൽ, കൃത്യമായി എത്ര ഉയരത്തിലായിരിക്കും, പാവാട അവസാനിച്ചിരിക്കുന്നത്?
സത്യം
ReplyDeleteഇത് അദ്ധ്യാപകരുടെ മാത്രം സ്വഭാവമല്ല,
ReplyDeleteസ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്വന്തക്കാരായവരെ മാറ്റാൻ കഴിയാത്തവരായിരിക്കും മറ്റുള്ളവർ മാറ്റിയെടുക്കാൻ വേണ്ടി വാശിപിടിച്ച് ഉപദ്രവിക്കുന്നത്.
ഉദാ: വീട്ടിൽ ഭാര്യയെ പേടിയുള്ള പുരുഷൻ ഓഫീസിലെത്തിയാൽ അവിടെയുള്ള സ്ത്രീകളെ പേടിപ്പിക്കും.
ഉദാ: ബ്ലോഗ് ഇഷ്ടപ്പെടാത്തവരും മക്കളെ ബ്ലോഗെഴുത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തവരും, ബ്ലോഗ് മാധ്യമത്തെയും ഇനർനെറ്റിനെയും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും.
@വിജയകുമാർ ബ്ലാത്തൂർ-,
രാവിലെ തന്നെ വായിച്ച് സത്യം പറഞ്ഞതിന് നന്ദി.
എനിക്കൊരു പ്രശ്നമൂണ്ട്, ഇത്തരത്തിലുള്ളത് വല്ലതും കേട്ടാല്‍ പിന്നെ അതിന്ന് പ്രതികാരം ചെയ്യാനുള്ള ഒരു അവസരം കാത്തു നില്‍കും, ഞാന്‍ ചോദിക്കട്ടെ, ഈ കഥ അത് സത്യമോ അസത്യമോ ആകട്ടെ, എന്തുകൊണ്ട് ടീച്ചറുടെ മകളെ ഹാഫ് സ്കേര്‍ട്ട് ധരിച്ചതിന്ന് അവളെ അടിക്കാന്‍ ടീച്ചറോട് പറഞ്ഞില്ല? ടീച്ചറെ ചോദ്യം ചെയ്യാമായിരുന്നില്ലേ? ഇതെല്ലാം ഇങ്ങനെയാണ്, പറയാനും ചെയ്യിക്കാനും എല്ലാവരും മൂപ്പന്മാരാണ്, അവനാന്റെ കാര്യം വരുമ്പോള്‍....അപ്പോള്‍ കാണാം പൂരം....
ReplyDeleteചില അദ്ധ്യാപകര്‍ അങ്ങിനെയാണു ചങ്ങാതീ, വിദ്യാര്‍ത്ഥികളുടെ കൂമ്പങ്ങു നുള്ളിയെടുക്കും. അഞ്ചാം ക്ളാസില്‍ ഹിന്ദിയില്‍ അന്‍പതില്‍ നാല്‍പ്പതിണ്റ്റെ മുകളിലായിരുന്നു എണ്റ്റെ മാര്‍ക്ക്. ആറാം ക്ളാസില്‍ ഹിന്ദി പഠിപ്പിച്ച ടീച്ചറുടെ നൈപുണ്യം എന്നല്ലാതെ എന്തു പറയാന്‍. ആ സബ്ജക്റ്റു തന്നെ വെറുത്തു പോയി. കൊതുക് എന്നായിരുന്നു ആ ടീച്ചറമ്മയെ ഞങ്ങളൊക്കെ വിളിച്ചിരുന്നത്. ഇന്നിപ്പോ ഹിന്ദിയും ഞാനും പാമ്പു കീരിയും പോലെയാണ്. ഹിന്ദി ഹെ വച്ചാന്‍ ഞാന്‍ ഹൊ വെക്കും. അത്ര തന്നെ. എഴുത്തു നന്നായിരുന്നു. ഇത്തിരി കൂടി നര്‍മ്മം ആകാമായിരുന്നു എന്ന് തോണുന്നു. ശുഭാശംസകള്‍!
ReplyDeletehttp://kadalasupookkal.blogspot.com
നല്ല ടീച്ചര്‍ !!!!
ReplyDelete"ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി."
ReplyDeleteഎന്തിന് അധികം കമന്റണം...!
അതേ ടീച്ചറെ ....വിദ്യാർഥി യൂണിയനുകളുടെ പ്രസക്തി ഇപ്പോൾ മനസ്സിലായില്ലേ...ഒരു സംഘടനയുടെ പിൻബലം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് അടി മേടികേണ്ടി വരില്ലായിരുന്നു...
ReplyDeleteടീച്ചർ അന്ത കാലത്തെ കോംപ്ലാൻ ഗേൾ ആയിരുന്നുല്ലേ.........ഞാൻ ഇവിടെ വന്നിട്ടില്ലോ....
ReplyDeleteAt the same time serious ,thought provoking and humorous post.Good style.keep it up.
ReplyDeleteregards.
മിനി സ്കര്‍ട്ട് ധരിച്ചു കാണാന്‍ നല്ല രസമായിരിക്കും അല്ലെ ?
ReplyDeleteഇന്നാണെങ്കില്‍ ആകെ പ്രശ്നമാണ്..
പണ്ടത്തെ ഇംഗ്ലിഷ് ടീച്ചര്‍ മാരെല്ലാം ഇത്തരക്കരായിരുന്നോ എന്ന് സംശയിക്കുന്നു.
ReplyDeleteഎനിക്കും അത്തരം അനുഭവം ധാരാളം.ഞങ്ങളുടെ സ്കൂളില്‍ ആദ്യമായി ഹാഫ് സ്കെര്റ്റ് ഇട്ട പെണ്‍കുട്ടി ഞാനായിരുന്നു.
സ്കൂളില്‍ മാത്രമല്ല ഗ്രാമത്തിലും .എന്റെ ഒരു ബന്ധു എന്നെ വല്ലാതെ അവഹേളിച്ചിരുന്നു പക്ഷെ അധികം വൈകാതെ അവരുടെ പെണ്മക്കള്‍ ആ വേഷം .
പതിവാക്കിയെന്നത് ചരിത്ര സത്യം.
പഴയ കാലത്തേയ്ക്ക് ഒന്ന് കൊണ്ടുപോയി...നന്ദി
എന്റെ നാട്ടിലുമുണ്ട് ചില അധ്യാപകര്‍. സ്കൂളീല്‍ കുട്ടികളെ മര്യാദ പഠിപ്പിയ്ക്കുന്ന അവരുടെ മികവരുടെയും മക്കള്‍ തലതിരിഞ്ഞവരാണ്..! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്നറിയില്ല.
ReplyDelete(എന്നുവെച്ച് അധ്യാപകരിലെ മഹാത്മാക്കളെ വിസ്മരിയ്ക്കുന്നില്ല.)
ടീച്ചര്‍ കഥകള്‍ ധാരാളം വരട്ടെ. കഥകള്‍ക്ക് ഒരു ക്ഷാമവുമുണ്ടാകില്ല എന്നുറപ്പാണ്.
അന്ന് ജനിച്ചാല്‍ മതിയായിരുന്നു... :(
ReplyDelete(ഹഹഹഹഹഹഹാ)
വല്ല്യ ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടങ്ങളിൽ ചാക്ക് പോലൊരു തുണീം കൊണ്ട് പെറ്റിക്കോട്ട് പോലെ തയ്ച്ച മുട്ടോളമെത്തുന്ന സ്കർട്ടും,ഷർട്ടും യൂണിഫൊം ഇപ്പോഴും ഉണ്ട്.
ReplyDeleteഹ ഹ ഹ അരപ്പാവാട = ഹരപ്പാവാട!!!
ReplyDeleteതട്ടലും മുട്ടലും കീറലുമില്ലാതെ മൂന്ന് വർഷം അതായത് ‘എട്ട്, ഒൻപത്, പത്ത്,’ അത്‌കൊണ്ട് ഒപ്പിക്കണം... അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന നല്ലൊരു ശതമാനം കര്‍ഷകകുടുബങ്ങളിലെ കുട്ടികള്‍ക്ക് ഇത് തന്നെ ഗതി... ( ഒരു ബാഗ്, ഒരു പേന, രണ്ട് ജോടി ഡ്രസ്സ് ഇതാണു മൂന്ന് വര്‍ഷത്തേക്കുള്ള വക )
ReplyDeleteമകളെ തല്ലാന്‍ കഴിയാത്തതിനാല്‍ മറ്റുള്ളിടത്ത് ദേഷ്യം തീര്‍ക്കുന്നതായിരിക്കും.
ReplyDeleteഅങ്ങിനെ മിനി സ്കര്‍ട്ടിടാന്‍ പറ്റാത്തതിനാല്‍ സൌമിനി മിനി ടീച്ചറായി,മിനി നര്‍മ്മവും മിനി ബ്ലോഗുകളും എഴുതാന്‍ തുടങ്ങി!
ReplyDeleteഅവിടെ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നോ?
ReplyDelete@കുറ്റൂരി-,
ReplyDeleteപിന്നെ പ്രതികരിക്കാൻ അങ്ങോട്ട് പോയാൽ മതി. അതല്ലെ ആദ്യമേ പറഞ്ഞത് മറ്റുള്ളവർ ചെയ്യുന്നത് നോക്കി അതുപോലെ ആവരുത്’ എന്ന്. അഭിപ്രായം എഴുതിയതിന് നന്ദി.
@ആസാദ്-,
അത് ശരിയാണ്. എനിക്ക് ഇപ്പോഴും ഇംഗ്ലീഷ് ഇഷ്ടമല്ല. അതിനു കാരണം ആറാം ക്ലാസ്സിലെ അദ്ധ്യാപകനാണ്; ഈ ടീച്ചറല്ല. അത് ഒരു മാസം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@Naushu-, @ജിമ്മി ജോൺ-, @Pony Boy-,
അഭിപ്രായം എഴുതിയതിന് നന്ദി.
പോണി പറഞ്ഞതുപോലെ വിദ്യാർത്ഥി യൂണിയൻ വേണം. അക്കാലത്ത് വിദ്യാർത്ഥി യൂണീയൻ മാസങ്ങളോളം അവിടെ പഠിപ്പ് മുടക്കാതെ സമരം ചെയ്തിരുന്നു. എന്നാൽ ഇങ്ങനെയൊരു കാര്യത്തിന് ആരും സമരം ചെയ്തില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@nikukechery-,
അന്തകാലത്ത് കോമ്പ്ലാൻ കലക്കാൻ തുടങ്ങിയിട്ടില്ല. ഹോർലിക്സ് ഉണ്ടായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@SHANAVAS-,
അനുഭവം ചിരിച്ചുകൊണ്ട് എഴുതുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
ReplyDeleteനല്ല രസം ആയിരിക്കും. അല്ലെങ്കിലും മാക്സിയിൽ കാണുന്ന എന്നോട് വീട്ടിൽ വരുന്നവർ അമ്മയെ വിളിക്കാൻ പറയാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@snehitha-,
അത് അങ്ങനെതന്നെയാണ്; അവനവന് പറ്റാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണൂമ്പോൾ അസൂയ തലപൊക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@ബിജുകുമാര്‍ alakode-,
അത് ചിലർ സ്വന്തം കുട്ടികളെ പൂർണ്ണമായി അവഗണിക്കും. എന്നാലും ചിലരുടെ ചില മക്കൾ മാത്രം തലതിരിഞ്ഞവരാകുമ്പോൾ അത് അദ്ധ്യാപക പുത്രനാവുമ്പോൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@കൂതറHashimܓ -,
ഇനി പറ്റില്ലല്ലോ, കൂതറേ, അഭിപ്രായം എഴുതിയതിന് നന്ദി.
@sreee-,
അതിപ്പോഴും നമ്മുടെ നാട്ടിലും ഉണ്ട്. പാവാട മുട്ടിനു താഴെ ആയിരിക്കും, മിഡി. അഭിപ്രായം എഴുതിയതിന് നന്ദി.
@ആളവന്‍താന്‍-,
അതല്ലെ 1/2 എന്ന് പ്രത്യേകം എഴുതിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
@മുക്കുവന്‍-,
ReplyDeleteഅക്കാലത്ത് പുത്തനായി എന്തെങ്കിലും ലഭിക്കാൻ വീട്ടി ഒരു സമരം തന്നെ ചെയ്യണം. അഭിപ്രായം എഴുതിയതിന് നന്ദി.
@പട്ടേപ്പാടം റാംജി-,
പിന്നെ, ദേഷ്യം ആരോടെങ്കിലും തീർക്കണ്ടെ? എന്നാൽ ഇത് ഏതോ മാനസിക തകരാറായാണ് എനിക്ക് തോന്നിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
മിനി ആയി ബ്ലോഗ് എഴുതുന്നത് കൊണ്ട് നാട്ടിലാർക്കും എന്നെ അറിയില്ല (അടി കിട്ടുന്നത് പേടിച്ചാണ്). പിന്നെ അക്കാലത്ത് നിലത്ത് മുട്ടുന്ന പാവാട പണക്കാരുടെ അടയാളമായാണ് കണക്കാക്കിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
ആ ടീച്ചർ സർവ്വീസ് കൂടിയവരാണ്, പിന്നെ മാനേജരുടെ അകന്ന ബന്ധുവും. ടൌണിലെ ഡീസന്റ് ഫേമലിയിൽ പെട്ടതാ. ഒടുവിൽ അവർ ഹെഡ്‌ടീച്ചർ ആയപ്പോൾ മറ്റൊരു പ്രശ്നത്തിന് സമരം വന്ന് ആകെ പ്രശ്നമായി. അഭിപ്രായം എഴുതിയതിന് നന്ദി.
ടീച്ഛറുടെ സ്വന്തം അനുഭവം ഉഗ്രന്‍
ReplyDeleteശശി, നര്‍മവേദി
മണ്മറഞ്ഞു പോയ അരപ്പാവടയെ ഓര്‍മിപ്പിച്ച പോസ്റ്റ് രസായിരിക്കുന്നൂ..
ReplyDeleteആ ഇംഗ്ലീഷ് പിന്നെ അടിച്ചോ ? അതോ നിര്‍ത്തിയോ ?
ReplyDeleteഅതേയ് എന്തിനായിരുന്നു ആ ടീച്ചര്‍ ഇത് പോലെ അടിച്ചത് ?
അര പാവാട ധരിച്ചാല്‍ എന്താ കുഴപ്പം ആണ് ആ ഇംഗ്ലീഷ് കണ്ടുപിച്ചത് ?
അമ്മയാണെ എനിക്ക് അറിയില്ല
നമ്മൾ വിദ്യാർത്ഥിനികളെല്ലാം ചോദ്യഭാവത്തിലും(?) രൂപത്തിലും(?) ഇംഗ്ലീഷ് ടീച്ചറുടെ മകളെ കേശാദിപാദം നിരീക്ഷിച്ചു. പാവാടയില്ലാത്ത മുട്ടിനു മുകളിലെ ഭാഗം വീണ്ടും വീണ്ടും നോക്കി. പിന്നെ ഓരോ വിദ്യാർത്ഥിനിയും മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി,
ReplyDeleteഅവളുടെ കാൽമുട്ടിന്റെ മുകളിൽ, കൃത്യമായി എത്ര ഉയരത്തിലായിരിക്കും, പാവാട അവസാനിച്ചിരിക്കുന്നത്?
mattullavare nannakkan nadakkunna teacharinte makal 1/2 skirtanaloo ittirikkunneee.. athu teacher sredhichilla ennudooo????
ഇംഗ്ലീഷ് ടീച്ചറും മിനിടീച്ചറും പോസ്റ്റും കലക്കി.
ReplyDelete@Narmavedi-,
ReplyDeleteശശി സാറെ, ഞാൻ വെറുമൊരു കാഴ്ചക്കാരി മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
@mayflowers-,
പണ്ടത്തെ ആ വേഷങ്ങൾ ചില ബ്ലേക്ക്&വൈറ്റ് സിനിമകളിൽ കാണാം. വിശാലമായ സ്ക്കൂൾ ഗ്രൌണ്ടിൽ ഉഗ്രൻ കാറ്റടിച്ചാൽ ഹാഫ് സ്കേർട്ടും മിനി സ്കേർട്ടും മുറുക്കിപ്പിടിക്കുന്ന കൌമാരക്കാരികളെ ഓർത്തുപോയി. അങ്ങനെയും ഒരു കാലം, അഭിപ്രായം എഴുതിയതിന് നന്ദി.
@MyDreams-,
കാരണവും കാര്യവുമില്ലാതെ അടിക്കുന്ന ടീച്ചർമാർ അന്ന് ഉണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു ടീച്ചർ(മലയാളം) നടക്കുമ്പോൾ തിരക്കിനിടയിൽ ടീച്ചറുടെ മുന്നിലുള്ളവരെയെല്ലാം തല്ലും. അഭിപ്രായം എഴുതിയതിന് നന്ദി.
&santhoo-,
അത് മറ്റുള്ളവർ ശ്രദ്ധിക്കുമല്ലോ, അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാരന്‍ | kumaran-,
കലക്കട്ടെ, ഇനിയും കലക്കാൻ നോക്കട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
ടീച്ചറെ, ഇതു നമ്മുടെ മുഖ്യനെ മുന്നില്‍കണ്ടുകൊണ്ടൊന്നും എഴുതിയതല്ലല്ലൊ അല്ലെ....
ReplyDeleteഎന്തായാലും കൊള്ളാം....നന്നായിരിയ്ക്കുന്നു ..ആശംസകള്‍...
ടീച്ചറെ.....ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ നട്ടെല്ലൂരിക്കൊട്ടേലാക്കും...വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ്..
ReplyDeleteഹും!
ReplyDeleteഞാൻ ബോയ്സ് ഹൈസ്കൂളിലാ പഠിച്ചത്!
അതുകൊണ്ട് അരപ്പാവാടക്കാരികൾ ഉള്ള ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞില്ല.
പിന്നെ,
ഈ സ്വഭാവസവിശേഷതയുള്ള നിരവധി അധ്യാപഹയന്മാരും, പഹയികളും എല്ലാ നാട്ടിലും ഉണ്ട്. ഇന്നും!
അരപ്പാവാടയ്ക്കു പകരം മറ്റെന്തെങ്കിലും കാരണം കണ്ടെത്തി അവർ കുട്ടികളെ തല്ലും!
നല്ല നര്‍മ്മം.
ReplyDelete@കൊല്ലേരി തറവാടി-,
ReplyDeleteമുഖ്യനെ മാത്രമല്ല, പലരെയും മുന്നിൽ കണ്ടുകൊണ്ടാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@അതിരുകള്‍/മുസ്തഫ പുളിക്കൽ-,
ഇങ്ങനെ വിളിക്കാൽ കുട്ടികൾ ഇല്ലാത്തതാണ് പ്രശ്നം. അഭിപ്രായം എഴുതിയതിന് നന്ദി.
@jayanEvoor-,
ക്ലാസ്സിലിരുന്നില്ലെങ്കിലെന്താ? തൊട്ടടുത്ത് പെൺപള്ളിക്കൂടം ഉണ്ടാകുമല്ലൊ ഡോക്റ്ററെ,, അഭിപ്രായം എഴുതിയതിന് നന്ദി.
@~ex-pravasini*-,
നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
അധ്യാപക സമൂഹം നല്ല മാതൃകകള്‍ ആകേണ്ടവരാണ്.
ReplyDeleteഎന്ത് പഠിപ്പിക്കുന്നോ അത് തന്നെയാകണം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നത്. ഇല്ലെങ്കില്‍ വൈരുദ്ധ്യാധിഷ്ടിത സമൂഹത്തില്‍ അത് വൈകല്യങ്ങളെ പെരുപ്പിച്ചു കൊണ്ടിരിക്കും.
മിനിടീച്ചറുടെ ബാല്യകാലാനുഭവം ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.
njan padikkumbol arapavada pokki thudayil adikkunna teacharmar undayirunnu.
ReplyDeletenjan padikkumbol arapavada pokki thudayil adikkunna teacharmar undayirunnu.
ReplyDeleteഅടിപൊളി
ReplyDeleteടീച്ചറേ... ‘അരപ്പാവാട’കള്‍ക്കിടയില്‍ ആ ‘കാല്‍പാവാട’യ്ക്ക് അസാധാരണമായൊരു ഭംഗി...!
ReplyDelete‘പെൺപള്ളിക്കൂടത്തിലെ പെൺകുട്ടികൾക്ക് അടികൊള്ളാനുള്ള കാരണമാണ്...’ അല്ല ടീച്ചറേ... ‘പെണ്‍പള്ളിക്കൂട’ത്തില്‍ ‘ആണ്‍കുട്ടികളും’ ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ ‘പെൺകുട്ടികൾക്ക്’ എന്ന് എടുത്തുപറയുന്നതെന്തിനാ? (‘തിരുത്തല്‍വാദം’ ഈയുള്ളവന്റെ ‘ട്രേഡ് മാര്‍ക്കാ’ണേ... ഇത് വെറുമൊരു ‘സാമ്പിള്‍’ മാത്രം...!)
‘ക്ലാസ്സിന് വെളിയിലൂടെ നടക്കുന്ന അര\പാവാടക്കാരികളെയും ടീച്ചർ വെറുതെ വിടാറില്ല. വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ പാവാടയുടെ ഇറക്കം(താഴ്ച) നോക്കി നമ്മുടെ ഇംഗ്ലീഷ് ടീച്ചർ അടിക്കും.’ ... 'ധൈര്യവതികളായ ഉണ്ണിയാർച്ചയുടെ പരമ്പരയിൽപ്പെട്ട ചില വിദ്യാർത്ഥിനികൾ മാത്രം. ക്ലാസ്സിൽനിന്ന് അടികിട്ടി കരയുന്നതിനിടയിൽ അവർ ചോദിക്കും,
“മുട്ടോളം താഴ്ചയില്ലാത്ത പാവാടയുടുത്ത് മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വരുന്നുണ്ടല്ലൊ. അവരെയൊന്നും ടീച്ചറെന്താ തല്ലാത്തത്?”'
'ആകെ മൊത്തം ടോട്ടല്‍' വൈരുദ്ധ്യങ്ങളാണല്ലോ...! ആദ്യവാക്യം പറയുന്നത് ടീച്ചര്‍ താന്‍ പഠിപ്പിക്കുന്ന ക്ലാസ് അല്ലാതെ മറ്റുക്ലാസ്സുകളിലെ കുട്ടികളെ (വെളിയിലൂടെ നടക്കുന്നവരെ) തല്ലുന്ന കാര്യം. എന്നാല്‍ അടി കൊള്ളുന്ന കുട്ടികള്‍ ചോദിക്കുന്നതോ, മറ്റു ക്ലാസ്സുകളിലെ അരപ്പാവാടക്കാരികളെ ടീച്ചര്‍ തല്ലാത്തതിനെക്കുറിച്ചും. (‘ധൈര്യവതികളായ ഉണ്ണിയാർച്ചയുടെ പരമ്പരയിൽപ്പെട്ടവര്‍’ ക്ലാസ്സില്‍ അടി കിട്ടി കരയുന്നതിലെ വൈരുദ്ധ്യം മറ്റൊരു കാര്യം.)
തിരുത്തല്‍വാദം: (1) ‘വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ’ എന്നല്ല, ’വഴിയെ പോകുന്ന വിദ്യാർത്ഥിനികളെയും‘ എന്നുവേണം. അല്ലെങ്കില്‍ ‘വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ ഇറക്കം കുറഞ്ഞ പാവാടയുടുത്തവരെയും...’ എന്നാക്കാം.
(2) ‘ധൈര്യവതികളായ’ കഴിഞ്ഞ് ഒരു ‘കോമ’ വേണം. (ഒന്നിലേറെ) ‘ധൈര്യവതികളും’ (ഒരു) ‘ഉണിയാര്‍ച്ച‘യും തമ്മില്‍ ചേരില്ല. ‘കോമ’ ചേര്‍ക്കുന്നതിനു പകരം ‘ധൈര്യവതികളായ’ എന്ന വാക്കുതന്നെ എടുത്തുകളഞ്ഞാലും മതി. ‘ഉണ്ണിയാര്‍ച്ച’യുടെ ധൈര്യം എടുത്തുപറഞ്ഞിട്ടുവേണ്ടല്ലോ വായനക്കാര്‍ക്ക് അറിയാന്‍?
ഏതായാലും ഒരു കാര്യം മിക്കവാറും ഉറപ്പിക്കാം. ആ ഇംഗ്ലീഷ് ടീച്ചറുടെ മകളുടെ സ്വഭാവം ഉണ്ണിയാര്‍ച്ചയെ കടത്തിവെട്ടുന്നതായിരുന്നിരിക്കും - അമ്മയ്ക്കുപോലും പിടിയില്‍ നില്‍ക്കാത്ത തരം. അപ്പോള്‍പ്പിന്നെ ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ അല്ല, ‘മകളോട് തോറ്റതിന് സ്കൂള്‍ കുട്ടികളോട്’ പകരം വീട്ടാനല്ലേ പറ്റൂ ആ ടീച്ചര്‍ക്ക്...!