കേരളത്തിലെ സർക്കാർ ജീവനക്കാരെല്ലാം വർഷത്തിൽ 'ഒരേഒരു ദിവസം വിരമിക്കുക' എന്നത് 2011ൽ നടന്ന ഒരു മഹാസംഭവമാണ്. പലകാലങ്ങളിലായി പലയിടങ്ങളിൽ വെച്ച് ജോലിയിൽ പ്രവേശിച്ച, കേരളസർക്കാർ സേവകർ ഇനിമുതൽ അൻപത്തി അഞ്ച് കഴിഞ്ഞാൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് വിരമിക്കുന്നത്. അങ്ങനെയുള്ള ആ സുദിനമാണ് മാർച്ച് 31.
ഇക്കാര്യത്തിൽ ആനന്ദലഹരിയിൽ ആറാടിയത് നമ്മുടെ വിദ്യാലയങ്ങളിലെ പാഠ്യേതര ജീവനക്കാരാണ്. എല്ലാവരുടെയും ‘ശമ്പളം’എഴുതുന്ന ക്ലാർക്കും മണിയടിക്കുന്ന ശിപായിയും ‘എഫ്.ടി.സി.എം’ ആയ കുട്ടിയമ്മയെ പോലുള്ളവരും, വിരമിക്കാറുള്ളത് കരക്റ്റ് 55 തികയുന്ന മാസത്തിലാണ്. എന്നാൽ ഈ വർഷം മുതൽ 55 കഴിഞ്ഞാൽ അവരും,,, മറ്റ് അദ്ധ്യാപകരുടെ കൂടെ,, ‘ഒത്തൊരുമിച്ചൊരു ഗാനംപാടിയിട്ട് ചിരിച്ചും കരഞ്ഞും’ വിരമിക്കുക,,,
എന്നത് കാണുമ്പോൾ,,,,,,
‘എന്തതിശയമെ കേരളസർക്കാൻ, ഇനിയും വാഴണമേ നമ്മുടെ സർക്കാർ’ എന്ന് ഉച്ചത്തിൽ വിളിച്ചുകൂവാൻ തോന്നും.
അങ്ങനെ അതിവിശാലമായ കേരളത്തിൽ ഏപ്രീൽ രണ്ട് മുതൽ ജനിച്ച, 55 തികഞ്ഞ സർക്കാർ ജീവനക്കാർ ഈ വർഷത്തെ മാർച്ച് 31ന് ഒരു കൂട്ടവിരമിക്കൽ മാമാങ്കം നടത്തി. ആ ദിവസം സഹപ്രവർത്തകർ ചേർന്ന് വിരമിക്കുന്നവരെ സ്വന്തം ഓഫീസിൽ ഇരുത്തി, ‘അവസാനത്തെ ഊണ്’ കൊടുത്ത് യാത്രയയപ്പ് മാമാങ്കം നടത്തുന്ന വേളയിൽ,,,
*വർഷങ്ങൾക്ക് മുൻപ്,,,
ഞങ്ങളുടെ സർക്കാർ ഹൈസ്ക്കൂളിൽ മാർച്ച് 31ന് നടന്ന ഒരു മഹാസംഭവം ഓർക്കുകയാണ്.
…
ഇവിടെ, കഥാനായികയായ നമ്മുടെ ഹെഡ്‌മിസ്ട്രസ് മേഡത്തിന് മാത്രമായ ചില പ്രത്യേകതകൾ ഉണ്ട്. വെള്ളനിറത്തിൽ ആറടിപൊക്കത്തിൽ തടിച്ച ശരീരഭാരം. കറുത്ത മുടി കുളിച്ചീറനോടെ അതേപടി പുറകിലിട്ട്, ബേക്ൿഗ്രൌണ്ട് പകുതി മൂടിയിരിക്കും. സാരി വെള്ള മാത്രം, ചിലപ്പോൾ അതിൽ ചില പൂക്കൾ ഒളിഞ്ഞിരിക്കും. കണ്മഷി എഴുതിയ കണ്ണുകളും, കരിവണ്ടിൻ നിറമാർന്ന മുടിയും, പുരികം ലൈനാക്കിയതും കണ്ടാൽ രണ്ടിൽ ഒരു കാര്യം ഉറപ്പ്; ഒന്നുകിൽ കക്ഷി എന്നും ബ്യൂട്ടീ പാർലറിൽ പോകും, അല്ലെങ്കിൽ ബ്യൂട്ടീഷൻ വീട്ടിലുണ്ടാവും.
രണ്ട് വർഷം മുൻപ് പ്രമോഷൻ ഏറ്റുവാങ്ങി നമ്മുടെ വിദ്യാലയത്തിന്റെ നടയിൽ കാല്‌കുത്തിയ അന്നുമുതൽ ഈ മാഡം നടക്കാറില്ല, ഒഴുകിവരികയാണ് പതിവ്,,,
അതുകൊണ്ടായിരിക്കണം സഹപ്രവർത്തകരെല്ലാം അവരുടെ മുന്നിൽ ....
‘കാറ്റ് വാക്കിങ്ങ്’..... നടത്താറാണ് പതിവ്.
വെള്ളസാരിചുറ്റി കാർകൂന്തൽ വിടർത്തിയിട്ട് മന്ദം മന്ദം നിശ്ബ്ദമായി ഒഴുകിവരുന്ന നമ്മുടെ മേഡത്തിന് വിദ്യാർത്ഥികൾ നൽകിയ് പേരാണ് ‘യക്ഷി’. അവരറിയാതെ കേൾക്കാതെ വിദ്യാർത്ഥികളും ഏതാനുംചില സഹപ്രവർത്തകരും മാത്രം വിളിക്കുന്നതിനാൽ, മേഡത്തിനൊഴികെ മറ്റെല്ലാവർക്കും ഈ പേര് ബൈഹാർട്ടാണ്. പേര് വന്നത് അവരുടെ വിശ്വരൂപം കാരണമല്ല, വിശിഷ്ടസ്വാഭാവം കാരണമാണ് എന്ന് മാത്രം,
ഏതാനും വർഷം മുൻപ് നമ്മുടെ മേഡം ഒരു സാധാ ജീവശാസ്ത്രം അദ്ധ്യാപിക ആയിരുന്നു.
സർവ്വീസിൽ പ്രവേശിച്ച് അന്നൊരു നാൾ,,,
നാട്ടിൻപുറത്തെ തലതെറിച്ച പിള്ളേരെ നന്നാക്കണമെന്ന വാശി ടീച്ചർക്കും ഒരിക്കലും നന്നാവില്ല എന്ന വാശി പിള്ളേർക്കും. അവരെ നന്നാക്കാനുള്ള ഷോട്ട്കട്ട് നല്ല ചുട്ട അടിയാണെന്ന് ടീച്ചർ തിരിച്ചറിഞ്ഞു. തലതിരിഞ്ഞ മക്കളായാലും അടികിട്ടിയെന്നറിയുന്ന നിമിഷം മറ്റൊന്നും ചിന്തിക്കാതെ കോടതിയിൽ പോവുന്ന രക്ഷിതാവും, അവർക്കായി നിലകൊള്ളുന്ന കോടതിയും പിറവിയെടുക്കുന്നതിന് മുൻപുള്ള നല്ല കാലമായിരുന്നതിനാൽ; വിദ്യാർത്ഥിവൃന്ദം പേടിച്ച്‌വിറച്ച് അനുസരണക്കുട്ടപ്പന്മാരായി രൂപാന്തരപ്പെട്ടു. ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ചോദ്യങ്ങൾ ചോദിക്കുന്നത്, പുതിയ ജീവശാസ്ത്രത്തിന്റെ പതിവാണ്.
എന്നിട്ടും,,, ഒരിക്കലും നന്നാവില്ല എന്ന് വാശിപിടിച്ച്, പിൻബെഞ്ചിലിരുന്ന് തരികിട കളിക്കുന്ന ഒരുത്തനെ ഒരുദിവസം ടീച്ചർ കണ്ടെത്തിയപ്പോൾ പൊക്കിനിർത്തി പെട്ടെന്നൊരു ചോദ്യം,
“തന്നെയൊക്കെ ഏത് നേരത്താ ഉണ്ടാക്കിയത്?”
അതിവേഗം പ്രീയശിഷ്യനിൽനിന്ന് കരക്റ്റ് ഉത്തരം വന്നു,
“രാത്രീയിൽ”
ടീച്ചർ ഞെട്ടി,
ഒരു ബയോളജി ടീച്ചർക്ക് എന്തും ചോദിക്കാം, എന്നാൽ ശിഷ്യന്മാർ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ പാടുണ്ടോ? അതും, ഇതുവരെ ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത തിരുമണ്ടൻ!
പിന്നെ മറ്റൊന്നും ഓർത്തില്ല, അടിയുടെ പൊടിപൂരം അരങ്ങേറി. അടി ഒന്നും രണ്ടുമല്ല, ഇരുപത്തി ഏഴ്. എണ്ണിയവന് എണ്ണം തെറ്റിയതാണെന്നും കൃത്യം മുപ്പത്തിഅഞ്ചാണെന്നും പെൺകുട്ടികൾ പറയുന്നു.
പിന്നെയുണ്ടായ പ്രശ്നങ്ങൾക്കും പരിഹാരങ്ങൾക്കും ഇടയിൽ ആ ക്ലാസ്സിലെ വിദ്യാർത്ഥികൾ ആനിമിഷം അദ്ധ്യാപികക്ക് നല്ലൊരു പേരിട്ടു,
‘യക്ഷി’
ആ പേര് തലമുറകൾ കൈമാറി, അദ്ധ്യാപികയുടെ ട്രാൻസ്ഫറിനോടൊപ്പം സ്ക്കൂളുകൾ കൈമാറി സർവീസിനൊപ്പം സഞ്ചരിച്ച് നമ്മുടെ വിദ്യാലയത്തിലും എത്തിച്ചേർന്നതാണ്.
ആള് കാണാൻ ശാലീനസുന്ദരിയാണെങ്കിലും മേഡത്തിന്റെ ഒച്ച കേട്ട് പേടിക്കാത്ത ഒരൊറ്റ വിദ്യാർത്ഥിയോ അദ്ധ്യാപകരോ ആ വിദ്യാലയത്തിലില്ല. ഫയൽ എത്തിക്കാനൊ, ടീച്ചിങ്ങ് നോട്ട് കാണിക്കാനോ, ചോദ്യത്തിന് മറുപടി പറയാനൊ അല്പം വൈകിയാൽ …പിന്നെ അവർ ആരായാലും അവിടെ നിൽക്കേണ്ട. ചിലപ്പോൾ തല്ലുമോ എന്ന് തോന്നും. എല്ലാം വരച്ച വരയിൽ നടക്കുന്ന ഒരു നല്ല കാലം…
ചിലപ്പോൾ അദ്ധ്യാപകരെല്ലാം വെപ്രാളപ്പെട്ട് ഓടി ക്ലാസ്സെടുക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം,,,
‘യക്ഷി ഇറങ്ങിയിട്ടുണ്ട്’
അതുപോലെ തല ക്ലാസ്സിനു വെളിയിൽ കാണിച്ച വിദ്യാർത്ഥി അതിവേഗം; മനുഷ്യനെ കാണുന്ന ആമയെപ്പോലെ തല ഉള്ളിലേക്ക് വലിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം,,,
‘യക്ഷി ഇറങ്ങിയിട്ടുണ്ട്’
ഇത്രയൊക്കെ യക്ഷിപുരാണം അവതരിപ്പിച്ചപ്പോൾ ‘മാർച്ച് 31ന് വിരമിക്കുന്നത് യക്ഷിമേഡം ആണെന്ന് ചിന്തിച്ചവർക്ക് തെറ്റി’. അന്ന് വിരമിക്കുന്നത് നമ്മുടെ പ്യൂൺ ശങ്കരേട്ടനാണ്.
27 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷണിയും ഭീഷണിയും കണ്ടും കേട്ടും ജീവിച്ച പാവം ജനിച്ചത് മാർച്ച് 21ന് ആയതിനാൽ അന്ന് മുതൽ സ്വാതന്ത്ര്യം നേടുകയാണ്. ഇത്രയും കാലം നമ്മുടെ വിദ്യാലയത്തെ സേവിച്ച നമ്മുടെ പ്രീയപ്പെട്ട ശങ്കരേട്ടന് അനുയോജ്യമായ യാത്രയയപ്പ് നല്‍കാൻ തീരുമാനിച്ചു. അതിലെ ഒരിനമാണ് ഉച്ചഭക്ഷണം. പ്രധാന അദ്ധ്യാപകനും സാധാ അദ്ധ്യാപകരും ക്ലാര്‍ക്കും പ്യൂണും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന അസുലഭ അവസരമാണ്, ഇത്തരം യാത്രയയപ്പുകൾ,
ഉച്ചഭക്ഷണത്തിൽ പ്രധാനാഐറ്റം ചിക്കൻബിരിയാണി തന്നെ, നോൺ അല്ലാത്തവർക്ക് പകരംവെക്കാൻ വേറേ ഐറ്റംസ് കൂടിയുണ്ട്.
ഇങ്ങനെയുള്ള പാർട്ടികളിൽ നമ്മുടെ പ്രധാനഅദ്ധ്യാപിക എപ്പോഴും രണ്ട് പേക്കറ്റ് ആവശ്യപ്പെടാറുണ്ട്. അതുകേട്ട് നമ്മുടെ മലയാളംവിദ്വാൻ പിള്ളമാസ്റ്റർ അഭിപ്രായം പറഞ്ഞു,
“മറ്റുള്ളവരൊക്കെ ഓരോ ബിരിയാണി കഴിക്കുമ്പോൾ അവരെ ഭരിക്കുന്നവർ അതിന്റെ ഇരട്ടി കഴിക്കണമല്ലൊ!”
എന്നാൽ ഈ രണ്ട് പാക്കറ്റിന്റെ രഹസ്യം അനാവരണം ചെയ്തത് പരസ്യമായി നോൺ കഴിക്കാത്ത, രഹസ്യമായി നോൺ വീട്ടിലേക്ക് കടത്തുന്ന, നമ്മുടെ ‘എഫ്.ടി.സി.എം’ ‘കുട്ടിയമ്മ’യാണ്. ഇംഗ്ലീഷ് മിസ്സ് ദിവ്യലക്ഷ്മിയുടെ ഇളയമകന്റെ ഒന്നാം പിറന്നാൾ ദിവസം നടന്ന പാർട്ടിയിൽ കൊണ്ടുവന്ന ബിരിയാണികളിൽ രണ്ട് പേക്കറ്റ് സ്വീകരിച്ച ഹെഡ്‌മിസ്ട്രസ് അതിലൊന്ന് കഴിച്ചപ്പോൾ സെക്കന്റ് ബിരിയാണി ബാഗിൽ തിരുകി വീട്ടിലേക്ക് കടത്തിയത് കുട്ടിയമ്മ ഗവേഷണം നടത്തി കണ്ടുപിടിച്ചു.
ശങ്കരേട്ടന്റെ യാത്രയയപ്പ് ദിനത്തിൽ നഗരത്തിലെ മികച്ച ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിന് കൊട്ടേഷൻ നൽകിയത്. ഹെഡ്‌മിസ്ട്രസ്സിന്റെ റൂമിന് തൊട്ടടുത്ത സ്റ്റാഫ്‌റൂം ഭക്ഷണഹാൾ ആയി തൽക്കാലം രൂപാന്തരപ്പെട്ടു. ഇരിപ്പിടം ഒരുക്കിയപ്പോൾ നമ്മുടെ ഹെഡ്‌മിസ്ട്രസ്സിന് സുപ്രധാനപോയന്റിൽ ഒരു വിഐപി ഇരിപ്പിടം തയ്യാറാക്കി, തൊട്ടടുത്തായി വിരമിക്കുന്ന ശങ്കരേട്ടന് ഒരു സാധാചെയറും ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ താരവും മാഡം തന്നെ, അല്ലാതെ പെന്‍ഷനാവുന്ന പ്യൂൺ അല്ല. ഹോട്ടലിൽ നിന്നും ബിരിയാണി പാർസൽ വന്നതോടെ എല്ലാ അദ്ധ്യാപകരും ‘പണിക്ക് പിന്നിൽ ഫുഡിനു മുന്നിൽ’ തയ്യാറായി. ഓഫീസിലുള്ളവരെയും അരമുറി അടച്ചിരിക്കുന്ന ഹെഡ്‌ടീച്ചറേയും പിള്ളമാസ്റ്ററും സീനിയർ അസിസ്റ്റന്റും ചേർന്ന് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
മേഡം പുറത്ത്‌വന്നതോടെ അതുവരെ കലപിലയായ സദസ്സ് നിശബ്ദമായി. പരിപാടിയുടെ ചുമതലയുള്ള സീനിയർ അസിസ്റ്റന്റ് അവരെ വിഐപി ഇരിപ്പിടം കാണിച്ചു. എന്നാൽ അത് ശ്രദ്ധിക്കാതെ ‘നമ്മുടെ മാഡം, നേരെ ബിരിയാണി പായ്ക്കറ്റ് വെച്ച ഭാഗത്തേക്ക് പോയി, കൂട്ടത്തിൽ നല്ലത് നോക്കി രണ്ട് പായ്ക്കറ്റ് എടുത്ത് നേരെ മുറിയിലേക്ക് കടന്ന് അരവാതിൽ അടച്ചു. ഇക്കാര്യത്തിൽ എല്ലാവർക്കും പ്രയാസം തോന്നി. ഒരു സഹപ്രവർത്തകൻ വിരമിക്കുന്ന ദിവസം ആ വ്യക്തിയോട് കാണിക്കുന്ന അവഗണനയിൽ ചിലർ രോഷം പ്രകടിപ്പിച്ചു.
ആ നേരത്ത് സഹപ്രവർത്തകരുടെ ടെൻഷൻ റിലീസ് ചെയ്യാനായി പിള്ളമാസ്റ്റർ പറഞ്ഞു,
“ഇനി നമുക്ക് നേരാംവണ്ണം ഒച്ചവെച്ച് കഴിക്കാമല്ലൊ”
തുടർന്ന് അതിവേഗം ഇരിക്കുന്നവരുടെ മുന്നിൽ ബിരിയാണി പായ്ക്കറ്റുകൾ നിരന്നു. അവിചാരിതമായി രണ്ട് മുൻ അദ്ധ്യാപകർ എത്തിച്ചേർന്നതിനാൽ കൊണ്ടുവന്ന ഭക്ഷണം എല്ലാവർക്കും കൃത്യം എണ്ണം.
എല്ലാവരും ചേർന്ന് ചിരിച്ചും തമാശ പറഞ്ഞും ചിക്കൻബിരിയാണി പൊതിഞ്ഞ മനോരമ തുറന്നു, പിന്നെ പതുക്കെ, ചൂടുകൊണ്ട് വാടിയ വാഴയില തുറന്നു.
‘ഹായ്, ചൂടുള്ള ബിരിയാണിയുടെ, ചിക്കൻ പീസിന്റെ മണം’....
അതിൽ അല്പം പതുക്കെ വലത് കൈയിൽ എടുത്ത് വായിലിടുന്നതിനു മുന്‍പ്,,,
എല്ലാവരും ഞെട്ടി.!!!!
അതാ മാഡം വാതിൽ തുറന്ന് മുറിയിൽനിന്നും പുറത്ത് വരുന്നു. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി മന്ദം മന്ദം ഓരോ കാലടി വെച്ച് ഒഴുകിയൊഴുകി വരുന്ന യക്ഷിയുടെ രണ്ട് കൈകളിലും ഓരോ കോഴിയെ കഴുത്ത് ഞെരിച്ച് തൂക്കിപിടിച്ചിരിക്കുന്നു,.
വലത് കൈയിൽ നാടൻ കോഴി (ചുവപ്പ് നിറം),
ഇടത് കൈയിൽ ലഗോൺ കോഴി (തൂവെള്ള നിറം) .
അങ്ങനെ ഒഴുകിനടന്ന് രണ്ട് കൈയിലുള്ളതും മുന്നിലുള്ള കാലിയായ മേശമേൽഎറിഞ്ഞ്, ശേഷം ചുറ്റുപാടുകൾ നിരീക്ഷിച്ച് അമര്‍ത്തി ഒന്നു മൂളി വന്നത് പോലെ അവർ തിരിച്ചുപോയി. അവർക്ക് പിന്നിൽ വാതിലടഞ്ഞു,,,
ആദ്യത്തെ ഞട്ടൽ മാറിയ നേരത്ത്, ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്, വലതു കൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയിലെ അച്ചാറും, ഇടതു കൈയിൽ തൈരും.
അപ്പോൾ നമ്മുടെമേഡം കൂട്ടത്തിൽനിന്നും സെലക്റ്റ് ചെയ്ത് എടുത്ത, വലിയ പായ്ക്കറ്റുകൾ ബിരിയാണിക്ക് തൊട്ടുകൂട്ടേണ്ട അച്ചാറും തൈരുമാണ്!!!
പെട്ടെന്ന് പിള്ളമാസ്റ്റർ കമന്റിട്ടു,
“അച്ചാറും തൈരും മേഡത്തിന്,,, ബിരിയാണി... മറ്റുള്ളവർക്ക്,,,”
പിന്നെ സംഭവിച്ചത്...???
വണ്ടിയെടുത്ത് ഹോട്ടലിൽ പോയി പുതിയ ബിരിയാണി കൊണ്ടുവന്ന് ഹെഡ്മിസ്ട്രസ്സിന് നല്‍കുന്നതു വരെ, തുറന്ന ബിരിയാണി അതേപടി അടച്ച്‌വെച്ചു. പിന്നീട് ബിരിയാണി കഴിക്കുമ്പോൾ ‘തൊട്ട്കൂട്ടാൻ അച്ചാറും തൈരും വേണമെന്ന്’, ആ ദിവസം ആരും പറഞ്ഞില്ല. മേശപ്പുറത്തുള്ള അച്ചാറും തൈരും ‘ഒന്ന് തൊടാൻ’ കൂട്ടത്തിലാര്‍ക്കും ധൈര്യം വന്നില്ല.
കഴുത്ത് ഞെരിച്ച് കൊന്ന ലഗോൺ കോഴിയും നാടൻ കോഴിയും തോല് പൊളിക്കാതെ മേശപ്പുറത്ത് തന്നെ കിടന്നു.
കഴുത്ത് ഞെരിച്ച് കൊന്ന ലഗോൺ കോഴിയും നാടൻ കോഴിയും തോല് പൊളിക്കാതെ മേശപ്പുറത്ത് തന്നെ കിടന്നു.
ഒടുവിൽ കൈ കഴുകാൻനേരത്ത് മേഡം കേൾക്കെ, പിള്ളമാസ്റ്ററുടെ കമന്റ് വീണ്ടും വന്നു,
“മാർച്ച്31 ആയതേയുള്ളു, നമ്മുടെ മേഡം ഏപ്രീൽഫൂൾ ആയി”
മിനിനർമ്മം സ്റ്റാർട്ട് ചെയ്ത കാലത്ത് ഇറക്കിയ ഒരു പോസ്റ്റ്, ചില സാങ്കേതിക കാരണങ്ങൾ കാരണം, സ്ഥലവും കഥാപാത്രങ്ങളും മാറ്റി ഏപ്രിൽ 1ന് പകരം മേയ് 1ന് അവതരിപ്പിച്ചതാണ്.
ReplyDeleteഎല്ലാവർക്കും മെയ്ദിന ആശംസകൾ.
‘എന്തതിശയമെ കേരളസർക്കാൻ, ഇനിയും വാഴണമേ നമ്മുടെ സർക്കാർ’ ഇതെന്താപ്പോ കഥ? ,സര്‍ക്കരിനെ തോട്ടായല്ലേ ടീച്ചറെ കളി.. ഏപ്രില്‍ ഫൂള്‍ മേഡം അപ്പഴൊരു കൊലപാതകി മേഡം കൂടിയാണല്ലേ!
ReplyDeleteപണ്ടേ വായിച്ചു
ReplyDeleteFTCM?
ReplyDeleteഎല്ലാ ' ആക്രാന്തത്തിന്റെയും ' അവസാനം ഇതൊക്കെ തന്നെ.............
ReplyDelete@സിദ്ധീക്ക..-,
ReplyDelete@kARNOr(കാര്‍ന്നോര്)-,
@കുമാര്‍ വൈക്കം-,
@ഹാഷിക്ക്-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
FTCM തൂപ്പുകാരാണെങ്കിലും ആ പേര് ആരും പറയാറില്ല. കൂടുതൽ വിവരം ഉള്ള പോസ്റ്റ് താഴെയുള്ള ലിങ്കിൽ ഉണ്ട്.
കുട്ടിയമ്മയെ ഇവിടെ
വായിക്കാം.
അപ്പോ അങ്ങനേം ആൾക്കാരുണ്ടാവും അല്ലേ? കൊള്ളാം.
ReplyDeleteയക്ഷിയും എപ്രില്‍ ഫൂള്‍ ആയല്ലേ :)
ReplyDeleteചിലരെ ഒക്കെ നമ്മള്‍ ഫൂള്‍ ആക്കണം എന്നു വിചാരിച്ചാല്‍ മാത്രം മതി തന്നെ ആയിക്കോളും
ReplyDelete:)
ഏപ്രില്‍ ഫൂള്‍ മെയ് ഒന്നിനാക്കിയതി ല്‍എന്തോ ദുരൂഹത ഉണ്ടല്ലോ ടീച്ചറെ
ReplyDeleteയക്ഷിക്ക് വച്ച പാരയായതുകൊണ്ടാണോ ?
കൊള്ളാം കേട്ടോ. .
ടീച്ചറു പിന്നേം സ്പാറി
ReplyDeleteവിദ്യാര്‍ത്ഥിയുടെ ഉത്തരം ഒരു ടിന്റുമോന്‍ ജോക്ക് ഓര്‍മ്മിപ്പിച്ചു
അപ്പോൾ യക്ഷികൾക്കും ഏപ്രിൽ ഫൂൾ അടിക്കും...!
ReplyDeleteവളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ടീച്ചറെ
രസികന്‍.........
ReplyDelete:)) Good!
ReplyDeleteയക്ഷിയോട് എവിടയോ ഒരു അഷൂഷ..... നോം ദിവ്യദൃഷ്ടിയിൽ കാണുന്നു..
ReplyDeleteHa. Loved what happened to the "yakshi"... Totally deserved it ;)
ReplyDeleteഅത് തന്നെ വേണം യക്ഷിക്ക്..
ReplyDeleteകൊള്ളാം ടീച്ചറെ... നന്നായിട്ടുണ്ട് യക്ഷിക്കഥ
ReplyDeleteവര്‍ണനകള്‍ വളരെ നനായി, എന്നാല്‍ എവിടെയോ ഒരു അസൂയ മണക്കുന്നുണ്ടോ എന്ന് സംശയം..
ReplyDeleteഅത് ശരി അപ്പോള്‍ നിങ്ങള്‍ ഒരു മിനി ടീച്ചര്‍ ആണല്ലേ
ReplyDeleteടീച്ചര്‍ മിനി ആയാലും കഥയിലെ സംഗതി മിനിയല്ല
ആശംഷകള്‍
അല്ല ടീച്ചറെ നിങ്ങളെ ഇരട്ട പേരെന്താ സ്കൂളില്‍
kollam super comedy......
ReplyDeleteഒത്തിരി നാളായല്ലേ ടീച്ചറേ കണ്ടിട്ട്.... കഥ കൊള്ളാം. ഇനി ടീച്ചര്‍ വിരമിച്ച കഥ കൂടി പോരെട്ടെ..
ReplyDelete@Echmukutty, @ബിഗു, @ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage, ലീല എം ചന്ദ്രന്‍.., നല്ലി . . . . ., @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., @~ex-pravasini*, @Sabu M H, @ponmalakkaran | പൊന്മളക്കാരന്‍, @വാത്സ്യായനന്‍, @മുല്ല, @Naushu, @mottamanoj, @കൊമ്പന്‍, @Smija Anuroop, @ആളവന്‍താന്‍,
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഞാൻ വിരമിച്ച കഥ, അല്ല സംഭവം കൂടി എഴുതണമെന്ന് ഇപ്പം തോന്നുന്നു. അന്ന് ഫോട്ടോ എടുക്കാനായി എന്റെ ക്യാമറ ഒരു അദ്ധ്യാപകനെ ഏല്പിച്ചു. അവൻ എന്റെ പ്രസംഗം ഒഴികെ മറ്റെല്ലാം ലൈവ് ആയും സ്റ്റിൽ ആയും ക്യാമറയിലാക്കി.
യക്ഷി ടീച്ചര്‍ കലക്കി.ആക്രാന്തക്കാര്‍ക്കങ്ങിനെ വേണം. മുളകിന്റെ ചിത്രം കൊടുത്തതിനു പകരം “സാങ്കല്പികമായ” കോഴികളുടെ ചിത്രം കൊടുക്കാമായിരുന്നു!.ഞാനിതു വായിക്കാനെടുത്തു വെച്ചു മറന്നതായിരുന്നു,പിന്നെ ഞാന്‍ ബിരിയാണി കഴിക്കാറില്ലെന്നു ടീച്ചറിനറിയാമല്ലോ?
ReplyDeleteThis comment has been removed by the author.
ReplyDeletekolllaamm...
ReplyDeleteനർമ്മം വായിച്ച് ചിരിച്ച്,,,അഭിപ്രായം എഴുതിയ
ReplyDelete@Echmukutty,
@ബിഗു,
@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage ,
@ലീല എം ചന്ദ്രന്‍.. ,
@നല്ലി . . . . .,
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.,
@~ex-pravasini* ,
@Sabu M H ,
@ponmalakkaran | പൊന്മളക്കാരന്‍ ,
@വാത്സ്യായനന്‍ ,
@മുല്ല ,
@Naushu ,
@mottamanoj ,
@കൊമ്പന്‍,
@Smija Anuroop ,
@ആളവന്‍താന്‍ ,
@Mohamedkutty മുഹമ്മദുകുട്ടി ,
@ചങ്കരന്‍,
എല്ലാവർക്കും നന്ദി.
ഞാൻ വിരമിച്ച കഥ, ‘അല്ല സംഭവം’ അത് പറയാൻ അത്ര് വലുതായൊന്നും ഇല്ല. അന്ന് എന്റെ വിരമിക്കൽ പ്രസംഗം ഫോട്ടോ എടുക്കാൻ ഒരു അദ്ധ്യാപകനെ ക്യാമറ ഏൽപ്പിച്ചു. എന്റെ ഫോട്ടോ ഒഴികെ മറ്റുള്ളവരുടെയെല്ലാം ഫോട്ടോ എടുത്ത് ക്യാമറ എനിക്ക് തന്നു.
ടീച്ചറേ... ആ ‘യക്ഷി’യില് ‘ആത്മാംശം’ കടന്നുവന്നിരുന്നോ എന്നൊരു ശങ്ക ‘ഇല്ലാതില്ലെന്ന് പറഞ്ഞുകൂടായ്കയില്ലെന്നില്ല’. :) അല്ല, മിനി ടീച്ചര്‍ക്ക് ഇതുപോലെ ‘മനോഹര’മായ പേരു വല്ലതും...? (വടി അന്വേഷിക്കണ്ട... ഞാന് ഈ പഞ്ചായത്തല്ല, സ്റ്റേറ്റു തന്നെ വിട്ടു...!)
ReplyDelete