പാട്ട് പാടാൻ എനിക്ക് തീരെ അറിയില്ലെങ്കിലും പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. നല്ല നല്ല പാട്ടുകൾ കേട്ടപ്പോൾ ഉണ്ടായ ആവേശംമൂത്തപ്പോൾ,,, പാട്ട് പാടാനായി, ഒരിക്കൽ ഞാനൊരു ശ്രമം നടത്തിയിരുന്നതാണ്.
അതൊരു സംഭവം തന്നെ ആയിരുന്നു,,,,,
ടീവിയിലെ റിയാലിറ്റി ഷോകൾ ജനിക്കുന്നതിനു മുൻപ്,,,,,
നമ്മുടെ വിദ്യാലയങ്ങളിൽ ‘യുവജനോത്സവം’ (ഇപ്പൊഴെത്തെ പോലെ കലോത്സവമല്ല, ശരിക്കും ‘യുവജന ഉത്സവം’) നടന്നുകൊണ്ടിരിക്കുന്ന കാലം. വിദ്യാർത്ഥികൾ സ്റ്റേജിൽ കയറിയിട്ട് പാടാനും ആടാനും സമ്മാനം വാങ്ങാനും പ്രാപ്തരാക്കുന്നത് ആ വക കാര്യങ്ങളെക്കുറിച്ച്, ‘ഒരു വിവരവും ഇല്ലാത്ത’ ടീച്ചറായ, ഞാനും കൂടിയാണ്. പലപ്പോഴായി കുട്ടികളുടെ ആട്ടവും പാട്ടും, കണ്ടും കേട്ടും ഇരിക്കെ, എന്റെ മനസ്സിൽ പലതരം മോഹങ്ങൾ വളർന്നു. അങ്ങനെ ഒരു ദിവസം,,,
ഞാനൊരു പാട്ട് പാടാൻ തുടങ്ങി.
ഒരു ഞായറാഴ്ച……….
വീട്ടിലെ മറ്റുള്ളവരെല്ലാം അകലെയുള്ള ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരിക്കുന്ന നേരം;
വീട്ടിനകത്ത് ഞാൻ മാത്രം;
ഇത്‌തന്നെ പറ്റിയ സമയം;
അകത്ത് കടന്ന ഞാൻ, ജനാലകളും വാതിലുകളും നന്നായി അടച്ചുപൂട്ടി… പിന്നീട്, കട്ടിലിൽനിന്നും ഒരു കിടക്കയെടുത്ത് നിലത്ത് വിരിച്ച്, അതിൽ കയറിയിരുന്ന്, കിഴക്കോട്ട് നോക്കി, ഇരു കൈകളും കൂപ്പി,,,
എന്നിട്ട് ഉച്ചത്തിൽ പാടാൻ തുടങ്ങി,
‘പ്രവാഹമേ,,,,,,,, ,,,, ,,, ,, , ഗംഗാ പ്രവാഹമേ,,,,,,,,,,,,,,,’
അവിടെ അല്പനേരം നിർത്തി,,, അടുത്ത വരി ഒഴുകാനായി വായ തുറക്കുമ്പോഴേക്കും വീടിനു വെളിയിൽ എന്തൊക്കെയോ ശബ്ദം,,,
ഞാൻ പാട്ട് നിർത്തിയിട്ട് ശ്രദ്ധിക്കാൻ തുടങ്ങി,
ശബ്ദം കൂടി വരികയാണ്,,, മുറ്റത്തുകൂടി ആരൊക്കെയോ ഓടുന്ന ശബ്ദം,
തൽക്കാലം പ്രവാഹം അവിടെ നിർത്തിയിട്ട്, വീട്ടിനകത്ത് ചുറ്റിനടന്ന്, ജനാലയുടെ ഒരു പാളി തുറന്ന് വെളിയിലേക്ക് നോക്കി. ശബ്ദം ഉണ്ടെങ്കിലും പരിസരത്തൊന്നും ആരും ഇല്ലാത്തതിനാൽ ജനാല നന്നായി അടച്ചിട്ട് തിരികെ നടന്നു.
വീണ്ടും പ്രവാഹം ഒഴുകിവരാനായി കിടക്കയിൽ ഇരുന്ന്, കൈ രണ്ടും കൂപ്പിയിട്ട് വായ തുറന്നു,
“ഠക്ക്, ഠക്ക്,,, ഠക്ക്, ഠക്ക്, ഠക്ക്,,,,,, ”
വാതിലിൽ ആരൊ മുട്ടുന്ന ശബ്ദം,
പേടിച്ചു വിറച്ചുകൊണ്ട് എഴുന്നേറ്റ ഞാൻ, മുൻവാതിൽ പതുക്കെ തുറന്നു,
അപ്പോൾ കണ്ട കാഴ്ച!!!!!!!! ,,,
ചുവന്ന്‌പഴുത്ത കാന്താരിമുളക് പോലുള്ള കണ്ണുകളുമായി, ഒരു കൈയിൽ പൊട്ടിയ കയർ ഉയർത്തിപിടിച്ച്‌കൊണ്ട്, അതാ,,, അയൽപക്കത്തെ ഭാർഗ്ഗവിയമ്മ; അസ്സൽ ഭദ്രകാളിയുടെ പോസിൽ മുന്നിൽ നിൽക്കുന്നു.
??????
അവർ സ്വന്തം വായ തുറന്ന്, നാക്ക് വെളിയിലേക്ക് നീട്ടി, എനിക്കുനേരെ വെടിവെച്ചു,
“ടീച്ചറെ,,, നിർത്തണം”
“എന്ത്?”
“പാട്ട് നിർത്തണം”
“അത് ഞാൻ,,,”
“ഒന്നും പറയണ്ട, ഈ നിമിഷം മുതൽ നിങ്ങൾ പാട്ട് നിർത്തണം. ഇപ്പോൾ എന്റെ പശു മാത്രമെ കയറ് പൊട്ടിച്ച് ഓടിയിട്ടുള്ളു. പശുക്കളെ വളർത്തുന്ന അനേകം ആളുകൾ നമ്മുടെ നാട്ടിലുണ്ട്”
“അതിന്?”
“അതിനൊന്നും പറയണ്ട, അവരുടെയെല്ലാം പശുക്കൾ കയറു പൊട്ടിച്ചാൽ??? എല്ലാവരുടെയും സ്വഭാവം എന്നെപ്പോലെ നല്ലതായിരിക്കില്ല,,, കേട്ടോ”
പൊട്ടിയ കയറുമായി, അവർ തിരിച്ചു പോയ നിമിഷംമുതൽ ഞാനെന്റെ പാട്ട്,,,, നിർത്തി.
വിദ്യാർത്ഥികൾ സ്റ്റേജിൽ കയറിയിട്ട് പാടാനും ആടാനും സമ്മാനം വാങ്ങാനും പ്രാപ്തരാക്കുന്നത് ആ വക കാര്യങ്ങളെക്കുറിച്ച്, ‘ഒരു വിവരവും ഇല്ലാത്ത’ ടീച്ചറായ, ഞാനും കൂടിയാണ്.
ReplyDeleteഎന്നിട്ട് ഞാനൊരു പാട്ട് പാടിയപ്പോൾ?
ho ho vinayam vinayam athondalle ingane paranje...
ReplyDelete(sarikkum kayaru potticho ?)
അന്ന് പാട്ട് നിര്‍ത്തിയത് നന്നായി,ടീച്ചര്‍..അല്ലെങ്കില്‍ ഞങ്ങളും ഓടെണ്ടി വന്നേനെ..ദൈവം കാത്തു..നിര്‍ത്തിയ പാട്ടിനു ആശംസകള്‍..
ReplyDeleteചുമ്മ കോമഡിക്ക് പറഞ്ഞതാണോ അതോ ശരിക്കിനും സംഭവിച്ചതാണോ
ReplyDeleteഅങ്ങനെ ടീച്ചര്‍ സ്വരം നന്നായിരികുമ്പോള്‍ പാട്ട് നിര്‍ത്തി. താങ്ക് യൂ താങ്ക് യൂ...
ReplyDeleteennalum kashtamayi!
ReplyDeletemanushyarkku kathakadachirunnupolum padan swaathanthryamille?
ടീച്ചറെ ഇനിയും പാടിക്കോ.. നര്‍മം ഉണ്ടാക്കുമ്പോള്‍ പുതിയ വിഷയങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.രഹസ്യ സമ്മാനം പോലുള്ള നല്ല നര്മങ്ങള്‍ വരട്ടെ തൂലികയില്‍ നിന്നും
ReplyDelete@karvarnam-,
ReplyDeleteഅല്ല, പിന്നെ ശരിക്കും കയറു പൊട്ടിച്ചില്ലെ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@SHANAVAS-,
അത് തന്നെയാ അന്ന് നിർത്തിയത്, അഭിപ്രായം എഴുതിയതിന് നന്ദി.
@ഫെനില്‍-,
അതെന്താ ഫെനിലിന് ഒരു സംശയം? അഭിപ്രായം എഴുതിയതിന് നന്ദി.
@ajith-,
നിർത്തി, അല്ലാതെന്താ ചെയ്യ? അഭിപ്രായം എഴുതിയതിന് നന്ദി.
@മുകിൽ-,
ഇങ്ങനെ എന്റേതായ എന്തൊക്കെ സ്വാതന്ത്ര്യങ്ങൾക്കാണ് വിലങ്ങ് വീണത്? അഭിപ്രായം എഴുതിയതിന് നന്ദി.
@mad|മാഡ്-അക്ഷരക്കോളനി.കോം-,
അയ്യോ, പാടാൻ മാത്രം പറയല്ലെ, വേണമെങ്കിൽ പാടിക്കാം,,, താങ്കളെയും. അഭിപ്രായം എഴുതിയതിന് നന്ദി.
നിര്‍ത്തിയത് ഏതായാലും നന്നായി.ഇവിടെ കവിതയെഴുതുന്ന ചിലര്‍ക്കൊക്കെ ഒരു ഭാര്‍ഗവിയമ്മയുടെ കുറവുണ്ട്
ReplyDeleteആരവിടെ, ആ ഭാർഗ്ഗവി അമ്മയെ ഉടനെ കയർ സഹിതം ഹാജരാക്കു.......
ReplyDeleteവേണ്ട അല്ലേ?
പിന്നെ ടീച്ചറാന്ന് കരുതീട്ട് ഇത്രേം വിനയം വേണോന്നാ...
മിനി....ഗംഗയില്‍ തന്നെ ഹരിശ്രീ കുറിച്ച സാഹസം സമ്മതിച്ചു തന്നിരിക്കുന്നു. അതുകൊണ്ടാകുമോ പ്രവാഹം പെട്ടെന്ന് നിലച്ചത്?
ReplyDeleteഒരു പക്ഷേ നാട്ടില്‍ പശുവും കയറും ഇല്ലായിരുന്നു എങ്കില്‍ ഒരു മിനി ഗായികയെ അല്ല ഒരു മെഗാ ഗായികയെതന്നെ നമുക്ക് കിട്ടുമായിരുന്നു.
എന്നാലും ഭാര്‍ഗ്ഗവിയമ്മേ ഒരു കൊലച്ചതിയായിപ്പോയി .....
( mad ന്റെ ഒരാശ ...ചിരിക്കാന്‍ രഹസ്യ സമ്മാനം പോലെയുള്ളത് വേണം ന്ന്... കിട്ടിയത് കൊണ്ട് തൃപ്തിപ്പെട് മാഷേ....)
ചിരിച്ചു കേട്ടോ.എന്നാലും ഇനിയും പോരട്ടെ....
ടീച്ചറേ..ഇതു കൊണ്ടൊന്നും പതറരുത്..നല്ല കലാകാരികളെ ലോകം വൈകിയേ അംഗീകരിച്ചിട്ടുള്ളൂ..;);p
ReplyDeleteഅന്നത്തെക്കാലത്ത് റിയാലിറ്റി ഷോ ഒന്നും ഇല്ലാതിരുന്നത് നന്നായി..! അല്ലെങ്കില് എത്ര പശുക്കള് ഒരുമിച്ച് കയറു പൊട്ടിക്യേം..വേലി ചാടുവേം ചെയ്തേനേ..!
ReplyDeleteഈ ടീച്ചര്‍ക്ക് ഒന്നുമറിയില്ല.. പാടുമ്പം സംഗതി ചേര്‍ത്തുവേണം പാടാന്‍..!!
ശരിക്കും നടന്നതാണോ ? ആർക്കും എന്തു തെമ്മാടിത്തവും കാട്ടാൻ സ്വാതന്ത്ര്യമുള്ള കേരളത്തിൽ ഒരു പാട്ടുപാടാൻ ആർക്കും അവകാശമില്ലേ ?
ReplyDeleteപാട്ടിലെ '' സംഗതി '' പശുവിന്ന് ഇഷ്ടപ്പെട്ടു കാണില്ല.
ReplyDeleteഅത് പാട്ട്കേട്ടുവളര്‍ന്ന പശു ആയിരിക്കില്ല.ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നു കരുതി എപ്പോഴും ആവണമെന്നില്ലല്ലോ.പാട്ടറിയുന്ന പശുക്കള്‍ കാണുമെന്ന് വിശ്വസിച്ചു ഒരു ശ്രമം കൂടി നടത്തി നോക്കിയാലോ.
ReplyDeleteഞാനൊരു പാട്ടുപാടാം.....
ReplyDelete@റഫീക്ക് പൊന്നാനി-,
ReplyDeleteഅത് എനിക്കും തോന്നാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
എച്ച്മുന്റെ പശുവിനെ കണ്ടപ്പോൾ എനിക്ക് പലതും തോന്നി. അഭിപ്രായം എഴുതിയതിന് നന്ദി.
@ലീല എം ചന്ദ്രന്‍..-,
അത് ശരിയായിരിക്കാം. അപ്പോഴല്ലെ ഭാർഗ്ഗവിയമ്മ വന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
@കാര്‍ത്ത്യായനി-,
ഇനി പാടുന്ന കാര്യം ആലോചിക്കുകയെ വയ്യ, അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രഭന്‍ ക്യഷ്ണന്‍-,
സംഗതി തീരെ പോര, അഭിപ്രായം എഴുതിയതിന് നന്ദി.
@പഥികൻ-,
ReplyDeleteഎന്ത് ചെയ്യാം ഒരു പശുവിന്റെ കാര്യമല്ലെ, അഭിപ്രായം എഴുതിയതിന് നന്ദി.
@keraladasanunni-,
അത് ശരിയാ,,, സംഗതി പോക്കാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@sreee-,
പശുവിന് പാട്ടറിയാം. അതിന് മനസ്സിലായി, അതിൽ സംഗതി ഇല്ലെന്ന്, അഭിപ്രായം എഴുതിയതിന് നന്ദി.
@ponmalakkaran | പൊന്മളക്കാരന്‍-,
സംഗതി ഉണ്ടെങ്കിൽ പാടിക്കൊ, അഭിപ്രായം എഴുതിയതിന് നന്ദി.
പശുവിന് പാട്ടറിയാത്തത് കൊണ്ട് ടീച്ചറെന്ത് പിഴച്ചു അല്ലേ
ReplyDeleteഇത് കൊണ്ടൊന്നും നിറുത്തരുതായിരുന്നു..... എങ്ങാനും ഒരു ഫ്ലാറ്റ് കിട്ടിയാലോ?....
ReplyDeleteഅകത്ത് കടന്ന ഞാൻ, ജനാലകളും വാതിലുകളും നന്നായി അടച്ചുപൂട്ടി… പിന്നീട്, കട്ടിലിൽനിന്നും ഒരു കിടക്കയെടുത്ത് നിലത്ത് വിരിച്ച്, അതിൽ കയറിയിരുന്ന്, കിഴക്കോട്ട് നോക്കി, ഇരു കൈകളും കൂപ്പി,,,
ReplyDeleteഎന്നിട്ട് ഉച്ചത്തിൽ പാടാൻ തുടങ്ങി,
‘പ്രവാഹമേ,,,,,,,, ,,,, ,,, ,, , ഗംഗാ പ്രവാഹമേ,,,,,,,,,,,,,,,’
ഇത്രയും വായിച്ചപ്പോൾ എനിക്കു ചോദിക്കാൻ തോന്നിയത് “വട്ടാണല്ലേ.....” എന്നായിരുന്നു.
ഏതായാലും ഗംഗേഏഏഏഏഏഏഏഏഏഏഏഏഏഏഏ..................................എന്ന പാട്ട് തെരഞ്ഞെടുക്കാത്തത് ഭാഗ്യം-ശ്വാസം മുട്ടി പണ്ടാരടങ്ങിയേനെ!ഭാർഗവിയമ്മക്ക് പകരം സാക്ഷാൽ കാലനായേനെ വരിക. കാലന്റെ പോത്ത് എങ്ങനെ? പാട്ട് കേട്ടാൽ ഓടുന്ന ടൈപ്പാ?
(ബാക്കിയെല്ലാം കണ്ണൂർ മീറ്റിന്റന്ന് തീർത്ത് തരാം)
സ്നേഹപൂർവ്വം വിധു
ഏതായാലും കണ്ണൂര്‍ മീറ്റിനു വരുന്നവരുടെ ഭാഗ്യം!. ടീച്ചറുടെ പാട്ടുണ്ടാവുമല്ലോ ,അല്ലെ?( ഞാനേതായാലും വരുന്നില്ല, രക്ഷപ്പെട്ടു).
ReplyDelete@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
ReplyDeleteഒരു പശുവായിട്ടും അതിന് പാട്ടൊന്നു അറിയില്ല,കഷ്ടമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@yemceepee-,
ഫ്ലാറ്റ് കണ്ടുപിടിക്കാത്ത കാലമായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@വിധു ചോപ്ര-,
വട്ടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
പാട്ട് പാടാനോ? ഞാനൊ? കണ്ണൂർ പട്ടണത്തിൽ നിറയെ കന്നുകാലികളാണ്. അതുകൊണ്ട് ഞാൻ പാടിയാൽ മീറ്റ് കൊളമാവും, ഉറപ്പ്. അഭിപ്രായം എഴുതിയതിന് നന്ദി.
അങ്ങനെ ഒരു പാട്ടുകാരിയുടെ അന്ത്യം...ചിരി സമ്മാനിച്ചതിന് വളരെ നന്ദി ടീച്ചറേ.....
ReplyDeleteഅങ്ങനെ ഒരു പാട്ടുകാരിയെയും എലിമിനേറ്റ് ചെയ്തു.
ReplyDeleteടീച്ചര്‍ ആന്റി ..ഇനി പാടുമ്പോള്‍ അറിയിക്കണേ..
ReplyDeleteഹ!!
ReplyDeleteടീച്ചർ പാടി; ഭാർഗവിയമ്മ പാടു പെട്ടു!
annu paattu nirthiyath nannahyi....
ReplyDelete@ചന്തു നായർ-, sujitha-, നേന സിദ്ധീഖ്-, jayanEvoor-, rashid-,
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇനി പാട്ട് പാടുമ്പോൾ അറിയിക്കാം.
ഹ ഹ ഹ .... ടീച്ചറേ, കണ്ണൂർ മീറ്റിന് ഈ പാട്ട് ഒന്നു കൂടി പൊടി തട്ടിയെടുക്കാമായിരുന്നില്ലേ?
ReplyDelete@വിനുവേട്ടന്‍-,
ReplyDeleteപാടാൻ തീരെ ധൈര്യം ഇല്ല, കണ്ണൂരിൽ പശുക്കൾ കൂടാതെ അലഞ്ഞുനടക്കുന്ന എരുമകളും ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.