“എണെ മീനാച്ചി, നിന്നെയെത്രയായി കണ്ടിറ്റ്?”
“അതെന്താ ഏച്ചീ, അങ്ങനെ പറേന്നത്? മിനിയാന്ന് ഞാനീവീട്ടിന്റെ മുമ്പ്‌ന്നെല്ലെ ബയലിന്റെ കെളയെറങ്ങീറ്റ് ആണിച്ചാലിലൂട്ടെ നടന്ന് ഓലവെലിക്കാൻ പോയത്”
“നിന്റെ ബീട്ടില് ഗാസില്ലെ? പിന്നെന്തിനാ ഓലബെലിക്കാൻ പോയത്?”
“ബീട്ടില് ഗാസിണ്ടായിറ്റും പറമ്പില് ഓലേം മട്ടലും വീണിറ്റ്‌കാണുമ്പം അനക്ക് പണ്ടത്തെപോലെ, ബെലിച്ച് തരക്കികീറീട്ട് കത്തിക്കാഞ്ഞാൽ ഒരെന്തോപോലെ? ഞാനുള്ള കാലത്തോളം വയല്‌ന്ന് ഓലവലിച്ച് അടുപ്പില് തീകത്തിക്കും”
“കാലംപോയ പോക്ക്! ഈ ബയലിലെല്ലാം എത്ര ഞാറ്‌നടാനും നെല്ല്‌മൂരാനും ഞാമ്പോയതാ? അന്നെല്ലാം നാട്ടിപ്പണിക്കാറ് ഞാറ് നടുമ്പം പാട്ട് പാട്‌ന്നത് ഈടെയുള്ള നമ്മളെ പയേ ഓലപ്പൊരേലിര്‌ന്നിറ്റ് ഞാനെത്ര കേട്ടതാണ്?”
“ഇപ്പം എല്ലാടെം മാറുകയാ,, വയലെല്ലാം പോയി തെങ്ങ് നെറഞ്ഞില്ലെ?”
“എന്നാലും നീയെങ്ങനെയാ ഇക്കാലത്ത് അടുപ്പില് തീക്കത്തിക്കുന്നത്? നമ്മളെ മക്കക്ക് കൊറച്ചിലല്ലെ?”
“മക്കള് പറഞ്ഞാലും അനക്ക് കൈയ്യുന്ന കാലത്ത് ഞാൻ വെറക് കത്തിക്കും”
“മക്കളൊക്കെ ബല്‌തായാല് അവര് പറേന്നത് കേട്ട് നമ്മള് നടക്കണ്ടെ?”
“എന്ന്‌ബെച്ച് നമ്മള് പഠിച്ച ശീലങ്ങളെല്ലാം മാറ്റാമ്പറ്റുഓ?”
“ഏച്ചിക്കറിയോ,, കയ്‌ഞ്ഞേസം അന്റെ മോളെ മോള്, കമ്പ്യൂട്ടറിലൂടെ ബർത്താനം പറിന്ന്,,, അരോടാന്നാറിയോ?”
“ആരോടാ? ഓള് മംഗലം കയ്ക്കാനായില്ലെ?”
“ഓള് അമേരിക്കേലുള്ള ഏതോ ഒരുത്തനോട് വർത്താനം പറേന്നത് ഞാങ്കാണ്വേം കേക്ക്വേം ചെയ്തു”
“ഇതെന്നാ ഞാനീ കേക്ക്ന്നത്? ബാലിയക്കാരത്തിയായ പെണ്ണ് ഏതോനാട്ടിലെ കണ്ട ആണുങ്ങളുമായി ബർത്താനം പറയാനോ? ഒരുത്തന്റൊപ്പം പോണ്ട പെണ്ണാണ്,, ഓളെ അമ്മെനോട് നിനക്ക് പറഞ്ഞൂടായിരുന്നൊ?”
“ഓളോട് പറഞ്ഞാ കണക്കായിപ്പോയി,, ഒരന്തോം കുന്തോം ഇല്ലാത്ത ഓള് ആകെയൊരു മോളുള്ളേനെ തലേലും നെലത്തും വെക്കാണ്ടാ പോറ്റുന്നത്. ഞാമ്പറഞ്ഞാല് എന്നെയാ കുറ്റം പറയ,,, ‘അമ്മക്കൊരു വിവരോമില്ല, ഇന്നത്തെ പിള്ളേരൊക്കെ അങ്ങനെയാ വളരേണ്ടന്ന്”
“അന്റെ മോനാ ആദ്യായിട്ടീനാട്ടില് കമ്പ്യൂട്ടറ് കൊണ്ട്‌വന്നത്; ഇപ്പം നാട്ടിലെല്ലാടത്തും ടീബീം കമ്പ്യൂട്ടറും ആയിന്. പിന്നെ നീയാ ഏറ്റ്‌കാരൻ ചന്ദ്രന്റെ പുതിയബീട് കണ്ടിനോ?”
“അതെന്റെ ഏച്ചീ കാണെണ്ട കായ്ച്ചയായിരുന്നു,, രണ്ട്‌നെലേല് കൊട്ടാരം പോലത്തെ വീട്! ഈ നാട്ടിലൊന്നും അത്രക്ക് വെലിയ വീട് കാണൂല്ല. ഞാനാ വീട്ട്ക്കൂടിയേന്റെ പിറ്റേന്ന് കേരികീഞ്ഞതാ,, ഓന്റെ ഓളക്കണ്ടാല് എന്തൊര് രസാണ്? വീട്ടിലിരിക്കുമ്പോം പൊന്നോണ്ട് മൂടിറ്റാ നടക്കുന്നത്. ഓളെ അമ്മ നമ്മളെ മുമ്പിലൂടെ പണ്ട് തെണ്ടി നടന്നതല്ലെ?”
“അതാരാപ്പാ അയിലെ പോന്നത്?”
“അത് നമ്മളെ പോസ്റ്റ്‌മാൻ രമേശനാ, ഓനിങ്ങോട്ടാണല്ലൊ ബര്‌ന്നത്”
“അത് ഫോൺബില്ല് തരാനാഉം, അല്ലാതെ ഇപ്പാരാ കത്തൊക്കെ അയക്കുന്നത്?”
“യശോദേടത്തി, ഇത് വീട്ടിലെ ടെലിഫോൺ ബില്ലാണ്?”
“മോനിങ്ങ് ചാടിക്കൊ, ഞാമ്പിടിച്ചോളും”
“ഇതാ ബില്ല്,,, അല്ലാ, ഇതാരൊക്കെയാ? രണ്ടാൾക്കും ഓരോ കുട്ടികളെയും കിട്ടിയിട്ടുണ്ടല്ലൊ?”
“ഇത് അന്റെ മൂത്ത മോളെ, മോള മോള്, പിന്നെ മീനാച്ചീന്റെ മടീലുള്ളത് അന്റെ എളേ മോന്റെ മോൻ”
“അത് നന്നായി, ഈ വയസുകാലത്ത് കുട്ടികളെയും കളിപ്പിച്ച് ഇരിക്കാലോ?”
“മോളിന്ന് രാവിലെ ഓള വീട്ടിന്ന് വന്നതാ, ഇനീപ്പം വയീറ്റ് പോകും”
“എന്നാൽ ഞാനിപ്പം പോട്ടെ, ബില്ലങ്ങ് മോന്റെ കൈയിൽ കൊടുത്തേക്കണം”
“മോൻ പോയ്‌ക്കൊ”
“ഏച്ചിക്കറിയോ, ഇവനടുത്ത ആയ്ച്ച ദുബായീപോകും, വിസ ശരിയായിട്ട്‌ണ്ട് പോലും”
“അപ്പൊ പോസ്റ്റാപ്പീസില് ആളെ ബേണ്ടെ?”
“പോസ്റ്റാപ്പീസില് പുതിയാള് വരുമായിരിക്കും. പിന്നെ അന്റെ മോള് ലച്ചീന്റെ പുരുവൻ അടുത്ത മാസം ദുബായീന്ന് വരുന്നുണ്ട്”
“നിനിക്ക് കോളായല്ലൊ,, നാട്ടിലെല്ലാറും ദുബായീ പോയിറ്റും പണിയെട്‌ത്തിട്ടും നന്നായി, അന്റെ ബീട്ടില്‌മാത്രം പണ്ടത്തെപ്പോലെ”
“അതെന്താ ഏച്ചി അങ്ങനെ പറേന്നത്? ഈടയിപ്പം എല്ലാർക്കും സർക്കാറ് ജോലി കിട്ടി ശമ്പളം വാങ്ങ്‌ന്നില്ലെ?”
“ഓറെല്ലാം ശമ്പളം വാങ്ങിട്ട് അനക്കെന്നാ കൊണം? അടുക്കളപ്പണിയെടുത്ത് നേരാംവണ്ണം വെച്ച്‌വെളമ്പാൻ ആരെങ്കിലും ഉണ്ടോ?”
“അയിന് നിങ്ങളെന്തിനാ ആണ്മക്കൾക്ക് ഉദ്യോഗം ഉള്ളോളെതന്നെ കല്ല്യാണം കയ്യിപ്പിച്ച്‌കൊടുത്തത്?”
“അത് ഞാമ്പറഞ്ഞിട്ടാണോ? ഓറെ പെങ്ങമ്മാര് ടീച്ചറ്‌മാറായതുകൊണ്ട് ഈടെ വരുന്ന പെണ്ണിനും ജോലി ബേണംന്നാ ആണ്മക്കള് പറഞ്ഞത്”
“എന്നാപ്പിന്നെ പാഞ്ഞിട്ടെന്താ കാര്യം? എന്റെ മക്കൾക്കൊന്നും സർക്കാർ ജോലി ഇല്ലാത്തതുകൊണ്ട് എന്റെ വീട്ടില് വന്ന പെണ്ണിനൊന്നും ജോലിയില്ല. അതുകൊണ്ട് എന്റെ മോന്റോള് സീന അടുക്കളേൽതന്ന്യാ എപ്പഴും”
“നീയിപ്പം അടുക്കളേൽ കേരാതെ ഇങ്ങനെ നടക്ക്വാ? നല്ല സുകം”
“അതെങ്ങനെയാ ഏച്ചീ മോൻ മംഗലം കയ്ച്ചിറ്റ് ഒരുത്തി ബന്ന് കേരിയാലും അടുക്കളേല് ഞാനില്ലാതെ ഓക്കാകെ ബെഷമാഉല്ലെ? ഓളൊപ്പരം ഞാനും ഒണ്ടാവും”
“ഈട ബന്ന്‌കേരിയവള് ഏത്‌നേരത്തും പടിത്തോം ബായനയുമാണ്. ഓനുള്ളപ്പം രണ്ടാളും മുറിപൂട്ടി ആത്തിരിക്കും”
“അത്‌പിന്നെ അവര് ടീച്ചറ്‌മാരാവുമ്പം കൊറേ വായിക്കണ്ടെ? ഏച്ചീന്റെ മോളും അടുക്കളപ്പണിയൊക്കെ എടുക്കാതെ എപ്പോം വായനയല്ലെ?”
“എന്നാലും ആരാന്റെ ബീട്ടിന്ന് ബന്ന്‌കേരിയപെണ്ണ് നേരത്തും കാലത്തും അടുക്കളപ്പണിയെട്‌ക്കാതെ ആത്തിരിക്കണോ?”
“അതോണ്ടാ ഞാമ്പറഞ്ഞത് പണിയില്ലാത്ത പെണ്ണിനെ ആണ്മക്കള് മംഗലം കയിക്കണംന്ന്. അന്റെ മോന്റോള് സീന എത്ര പണക്കാരത്ത്യാ? എന്നിട്ടും അന്നോട് പറഞ്ഞത് അടുക്കളേലെ ഒരു പണിയും അമ്മ എട്‌ക്കണ്ടാന്നാ”
“അതെല്ലം നിന്റെ മക്കള്, അന്റെ മക്കളെല്ലാം ബീയേം എമ്മേം പടിച്ചവരല്ലെ?”
“അതിപ്പം പഠിക്കുന്നതല്ലെ ഏച്ചി ബെല്ല്യകാര്യം?”
“അന്നാലും എല്ലാരും പണിക്കുപോയാൽപിന്നെ ഒറ്റക്കിരിക്കുമ്പോൾ ഒരു ബെശമം. ഇന്നാളൊരു ദിവസം അന്റെ തുച്ചീന്റെ ബീട്ടിലെക്കാര്യം നിനക്കറിയോ?”
“തുച്ചീന്റെ വീട്ടിലൊ? എന്നാ കാര്യം?”
“ഓള് ഒറ്റക്കുള്ളേരം ഒരു ബാലിയക്കാരൻ കാർഡുമായിറ്റ് പൈശക്ക് എരക്കാൻ ബന്ന്. ഈടെ ആളില്ലാന്ന് എത്ര പറഞ്ഞിട്ടും ഓൻ പോന്നില്ല. അവസാനം ഓൻ മിറ്റത്ത്‌ന്ന് ചേദിക്ക് കേരിബന്നേരം തുച്ചി പറഞ്ഞ്, ‘അന്റെ ആങ്ങള പോലീസാണ്, ഓനെയിപ്പം ബിളിക്കൂന്ന്’. അന്നേരം ഓങ്കീഞ്ഞി പാഞ്ഞൂട്ടും”
“അതാ ഇപ്ലത്തെ കാലം. ഏച്ചി ഒറ്റക്ക് വീട്ടിലിരിക്കുമ്പം വാതിലെല്ലാം അടച്ചിട്ടേക്കണം. ആര് വിളിച്ചാലും ആളെ നോക്കാതെ തൊറക്കര്‌ത്”
“ഞാനൊറ്റക്കുള്ളേരം പൈശ കൊടുക്ക്വേ ഇല്ല. പിന്നെ കെളവന്മാരാന്ന് കണ്ടാല് ജനലിന്റുള്ളൂട്ടെ ഒരുറുപ്പ്യമാത്രം കൊടുക്കും. അതൊന്നും മക്കളോട് പറീല്ല”
“ഓ, പള്ളീന്ന് മാപ്പിള ബൈരംകൊടുക്കാൻ തൊടങ്ങി. കൊറേ നേരായല്ലൊ ഞാനീടെ ഇരിക്കുന്നത്,,, ഞാമ്പോയിട്ട് നാളെബെരാം”
“അല്ല മീനാച്ചി അനക്കൊരു തംശ്യം”
“എന്നാ ഏച്ചീ?”
“ഈ പള്ളീന്ന് മാപ്പിളാറ് ഒച്ചയാക്കുമ്പം,,,”
“ഒച്ചയാക്കുമ്പം,,,”
“ഓ, ഒന്നൂല്ല; അയ് പിന്നെപ്പറിയാം”
“എന്നാ ഞാമ്പോട്ടെ, മോനേ ഈട നിർത്ത്ന്ന്; ഞാമ്പോട്ടെ മോനെ, മോളെ”
“നീ പോയിറ്റ് നാളെ ബാ”
നല്ല രസമുള്ള ചിന്തകള്‍..നല്ല എഴുത്ത്...ഇത് കണ്ണൂര്‍ ഭാഷ ആയിരിക്കും അല്ലെ???
ReplyDeleteകണ്ണൂർ ഭാഷതന്നെയാണ്, കണ്ണൂരിൽ ഞാൻ ജനിച്ചപ്പോൾ മുതൽ കേട്ടുവളർന്ന എന്റെ ഗ്രാമത്തിലെ ഭാഷ.
Deleteഹയ് ഹയ് എന്തൂട്ടാ കണ്ണൂര്‍ ഭാഷേല് പ്രഹരം. ക്ഷ പിടിച്ചിരിക്ക്ണൂ... ഹാപ്പീ ന്യൂഇയര്‍ണ്ട്.. !!
ReplyDeleteപുതിയ കമന്റൽ വിദ്യ കൊഴപ്പിക്കുന്നതാണ്,, ഇപ്പോൾ മറുപടി എഴുതുന്നു. ഇതാണ് കണ്ണൂരിലെ തനി ഗ്രാമീണ ഭാഷ,,, ഇന്നും ഈ ഭാഷ കേൾക്കാം.
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
അതൊന്ന് വായിച്ചെത്തിക്കാൻ ഇത്തിരി വിഷമിച്ചു.
ReplyDeleteപല വാക്കുകളും ആദ്യമായിട്ട് കേൾക്കുന്നതു പോലെ തോന്നി..
ആശംസകൾ...
പ്രാദേശികമായ മലയാളമാണ്,, അഭിപ്രായം എഴുതിയതിന് നന്ദി.
Delete"“മോനിങ്ങ് ചാടിക്കൊ, ഞാമ്പിടിച്ചോളും”
ReplyDeleteഇങ്ങനെ ഞങ്ങടെ നാട്ടിലെങ്ങാനും പറഞ്ഞാലത്തെ കാര്യം ഓർത്തു പോയി ഹ ഹ ഹ :)
"ബൈരംകൊടുക്കാൻ തൊടങ്ങി"
ReplyDeleteഇതെന്തു സാധനം? (ബാക്കി എല്ലാം മനസിലായെന്നർത്ഥമില്ല കേട്ടൊ )
ഈ ബൈരം കൊടുക്കൽ ഏതാനും മാസം മുൻപ് ഗൂഗിൾ ബസ്സിൽ ചർച്ച ചെയ്തതാണ്. വൈരം കൊടുക്കുക എന്നാണ് ശരിയായ പ്രയോഗം. നമ്മുടെ സാധാ കരച്ചിൽ തന്നെ. ഉദാ- “കുട്ടി ജനിച്ചപ്പൊഴെ വൈരംകൊടുക്കാൻ തുടങ്ങി”
Deleteഅന്നും ഇന്നും എന്റെ ഗ്രാമത്തിലെ പഴയ തലമുറ പറയുന്ന ഭാഷയാണ്. എന്നാൽ കണ്ണൂരിൽ എല്ലായിടത്തും ഇതുപോലെ ആയിരിക്കില്ല.
ഗൂഗിൾ ബസ്സിൽ കയറിയിട്ടില്ല :(
Deleteബൈരം കൊടുക്കുക : അലമുറയിടുക :)
ReplyDeleteഒന്നുങ്കൂടി ഉശാറാക്കാന്ണ്ട് ഏച്ചീ/ബില്ലമ്മേ :)(ആരാന്നറീലാട്ടാ.. ഒന്നും ബിയാരിക്കല്ലേ :) )
ReplyDeleteഞാനൊന്നും കൂട ഏലാക്കി.
ReplyDeleteമിനിയാന്ന് : മിഞ്ഞാന്ന്
ഓലബെലിക്കാൻ : ഓലവെലിക്കാൻ
വീണിറ്റ്‌കാണുമ്പം : ബീണിറ്റ് കാണുമ്പം
കൊറച്ചിലല്ലെ : കൊറവല്ലെ
വെറക് : ബെറ്
ബല്‌തായാല് : ബിൽതായാൽ
ശീലങ്ങളെല്ലാം : ശീലെല്ലം
കയ്‌ഞ്ഞേസം : ഇന്നാളൊരിക്ക
തെച്ചും ബായിച്ചില്ലാട്ടാ :)
എന്റെ ശ്രീലാൽ,,,
Deleteകണ്ണൂരിന്റെ ഓരോഭാഗത്തും മലയാളം പറയുന്നത് ഇത്തിരി മാറ്റത്തോടെയാണ്. പയ്യന്നൂരിൽ എത്തിയാൽ ഒരിക്കലും ഇതേ ശൈലി അല്ല. പിന്നെ ആ സംസാരിക്കുന്നവർ നന്നായി വായിക്കുന്നവരാണ്. ഒരു രഹസ്യം പറയട്ടെ, ഞാനും തറവാട് വീട്ടിലെത്തിയാൽ ഇതുപോലെയാണ് പറയുന്നത്.
അയ്യോ... ഞമ്മളെ കണ്ണൂര്‍ ഭാഷ... നാട്ടില്‍ പോയ പോലെ ഉണ്ടല്ലോ വായിച്ചപ്പോ....
ReplyDeleteഇത് വായിച്ചു മനസിലാകാത്തവര്‍ക്ക് ഒരു ''കണ്ണൂര്‍ മലയാളം - മലയാളം'' ഡിക്ഷനരി അയച്ചു കൊടുക്കുന്നതാണ്...
ഖാദു ഒരു ഡിക്ഷണറി എനിക്കൂടെ...
Delete‘.....ഓളേം കൂട്ടി ങ്ങടെ വീട്ടീ വന്നപ്പം എന്തൂട്ട് ബർത്താനങ്ങളാ കേക്കണെ?’ രസകരമായി സംഭാഷണങ്ങൾ. ...ന്നാ പോയിറ്റ് നാളെ ബരാം....ന്താ?
ReplyDelete....ചിത്രത്തിലെ മുത്തശ്ശിമാരെക്കണ്ടിട്ട്, ഈ ശൈലിയിൽ പറഞ്ഞത് അവരല്ലെന്ന് നല്ലതുപോലെ മനസ്സിലാകും....ഹ ഹ.....
ReplyDeleteഅവർ അന്നും ഇന്നും ഇതുപോലെയാ പറയുന്നത്. 'മലയാളം MA, B.Ed' കഴിഞ്ഞ് ടീച്ചറായി ജോലി ചെയ്യുന്ന മകൾ വിചാരിച്ചിട്ടും അമ്മയുടെ ഭാഷ നന്നാക്കാൻ പറ്റിയിട്ടില്ല. അതാണ് നാടൻ ഭാഷ.
Deleteപിന്നെ ധാരാളം പുസ്തകങ്ങൾ വായിച്ച, അവർ എല്ലാ ദിവസവും പത്രവും ആനുകാലികങ്ങളും വായിക്കും.
കൊള്ളാംട്ടോ ഭാഷണം.
ReplyDeleteമുകിൽ,,,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഇത് വായിക്കാൻ കണ്ണൂരാന്റെ നിഘണ്ടു തന്നെ വേണ്ടി വരും കേട്ടൊ ടീച്ചറെ
ReplyDeleteഎന്റെ മുരളിയേ,,, മുകുന്ദാ,
Deleteകണ്ണുരിൽ വന്നിറ്റും മനസ്സിലായില്ലെ, സായിപ്പന്മാരെ മാജിക്ക് പഠിപ്പിക്കുന്നതുപോലെയല്ല കണ്ണൂർ മലയാളം. അഭിപ്രായം എഴുതിയതിന് നന്ദി.
വായിക്കാനും ഇത്തിരി വിഷമിച്ചു, മനസ്സിലാവാനും.
ReplyDeleteThis comment has been removed by the author.
Deleteഎഴുത്തുകാരിക്ക്,
Deleteസോറി,,,
അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം ആ നാട്ടുഭാഷയും!
ReplyDeleteതട്ടത്തുമല സാറെ,,
Deleteനാട്ടുഭാഷയിൽ നമുക്കിനി ചാറ്റാമല്ലൊ,
അഭിപ്രായം എഴുതിയതിന് നന്ദി.
അയ്യോ.. ഈ മധ്യ തിരുവിതാംകൂറുകാരി വായിച്ചു കുഴഞ്ഞുപോയി...
ReplyDeleteസേതുലക്ഷ്മിക്ക്,,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പോസ്റ്റ് നന്നായിറ്റിണ്ട് ഏച്ചി .... :)
ReplyDeleteനൌഷു,, അനിയാ
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഈ പുതിയ കമന്റൽ വിദ്യ എല്ലാ യിടങ്ങളിലും വർക്ക് ചെയ്യില്ലെന്നു തോന്നുന്നു. ഓഫീസിൽ നോക്കിയിട്ടു മിനി റ്റീച്ചറിന്റെ മറുപടി കമന്റുകൾ കാണാനില്ല എന്നാൽ വീട്ടിൽ കാണും താനും
ReplyDeleteഇൻഡ്യാഹെറിറ്റേജ് സാറെ:,
Deleteഈ കമന്റൽ ഒരു ചൊറപിടിച്ച പരിപാടിയാണിപ്പോൾ,, പിന്നെ മറുപടി എഴുതിയിട്ട് കമന്റുകളുടെ എണ്ണം കൂട്ടാം.
പ്രാദേശിക ഭാഷ ഇപ്പോഴും പറയാന്‍ കഴിയുന്നത് നിങ്ങളുടെ നാടിന്റെ മഹാഭാഗ്യം. ദാ.. ഞങ്ങളെ കണ്ടില്ലേ (മധ്യതിരുവിതാംകൂര്‍) ഭാഷ സാംസ്കരിക്കപ്പെട്ട് പ്രാദേശികത്വം നഷ്ടപ്പെട്ടിരിക്കുന്നു.
ReplyDeleteഅല്പം ബുദ്ധിമുട്ടിയാണെങ്കിലും വായിച്ചെടുത്തു. ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങള്‍..........
മനോജ് കെ ഭാസ്ക്കർ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
അയല്‍ ജില്ല കാരനാണെങ്കിലും ഭാഷ നല്ല പരിചയമാണ് ...................ഇതുപോലെ എഴുതിയുണ്ടാക്കിയതില്‍ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍..........''ഇങ്ങനെ അനക്ക് കുത്തി കുറിക്കാന്‍ പറ്റൂല ''.........ആശംസകള്‍
ReplyDeleteമഹറൂഫ്,,
Deleteഒന്ന് കുത്തിക്കുറിച്ച് നോക്ക്,
അഭിപ്രായം എഴുതിയതിന് നന്ദി.
പുതിയ കമന്റൽ വിദ്യ ആകെ കൊഴപ്പിക്കുന്നതായി തോന്നുന്നു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഈ ഭാഷ ഇപ്പൊഴും നമ്മൾ നാട്ടിൻപുറത്തുകാർ പറയുന്നുണ്ട്.
ReplyDeleteഇന്നു ഞായര്‍ മെയില്‍ എന്തെങ്കിലും ഉണ്ടോ എന്നു തുറന്നു നോക്കി
ReplyDeleteഇതാ കിടക്കുന്നു ഒരു കണ്ണൂര്‍ സംഭവം മിനി ടീച്ചരുടെതല്ലേ ഒന്ന് കേറി നോക്കാം
ഒന്നോടിച്ചു വായിച്ചു അഭിപ്രായവുമായി വൈകിട്ട് വരാം.
നന്ദി
ഏറിയൽ സാർ,
Deleteവയീറ്റ് വരണേ,,,
അഭിപ്രായം എഴുതിയതിന് നന്ദി.
നാടന്‍ ഭാഷയിലെ സംസാരവും അന്യമായി കൊണ്ടിരിക്കുന്നു നമുക്കിപ്പോള്‍...
ReplyDeleteകുഞ്ഞൂസെ,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
നമുക്ക് പച്ചയായ കണ്ണൂർ ഭാഷ പറയാനല്ലാതെ എഴുതാൻ പറ്റില്ല ടീച്ചറെ. അതിന്റെ തലം പിടി തരാത്ത വിധം അത്രക്ക് ഉയരത്തിലാണ്. നമ്മുടെ ഭാഷയിൽ ഔദ്യോഗിക ജീവിതവും സാഹചര്യങ്ങളും വരുത്തിയ മാറ്റങ്ങൾ ഇതു പോലുള്ള പോസ്റ്റുകളിടുമ്പോൾ നമ്മളറിയാതെ കയറി വരുന്നത് നമ്മൾ പോലും അറിയുന്നില്ല. ശ്രീലാൽ ഇതിനെ മറികടക്കാൻ വിദഗ്ദ്ധനാണ്.
ReplyDeleteവരുത്തേണ്ട മാറ്റങ്ങൾ (ശ്രീലാൽ പറഞ്ഞതൊഴിച്ച്)താഴെ കൊടുക്കുന്നു. ഇതിനു പുറമെ, മോന്റോള്, പുരുവൻ തുടങ്ങിയ ഭീകര പദങ്ങളുടെ അർത്ഥവും അനുബന്ധമായി കൊടുത്താലേ പോസ്റ്റ് പൂർണ്ണമാകുകയുള്ളൂ.അത് ടീച്ചർ തന്നെ അടിയന്തരമായി ചെയ്യണം.
===============================
കെളയെറങ്ങീറ്റ് =കെള കീഞ്ഞിറ്റ്
ഞാനുള്ള കാലത്തോളം =ഞാനുള്ളേരം വെര
ഇക്കാലത്ത് =ഇപ്പം
ഇരിക്കാലോ =ഇരിക്കാലാ
ഇവനടുത്ത ആയ്ച്ച =ഇവെൻ വെര്ന്നായ്ച്ച
വരുമായിരിക്കും =വെര്വേരിക്കും
പറേന്നത്? =പറേന്ന്?
കല്ല്യാണം =മങ്ങലം
ഞാമ്പറഞ്ഞിട്ടാണോ? =ഞാമ്പറഞ്ഞിറ്റാ?
മുറിപൂട്ടിആത്തിരിക്കും=വാതിലുംപൂട്ടിആത്തിരിക്കും
ആണ്മക്കള് =ആമ്മക്കള്
ഒറ്റക്കിരിക്കുമ്പോൾ=ഒറ്റക്കിരിക്കുമ്പം
ആളെ നോക്കാതെ= ആള നോക്കാണ്ട്
തൊറക്കര്‌ത്” = തൊറക്കറ്
തംശ്യം” = തമിശം
-------------------------
ആശംസകൾ
സ്നേഹപൂർവ്വം വിധു
ചോപ്രായേ,,
Deleteഭീകര പദങ്ങൾ പലതും ഉണ്ട്,,
പുരുവൻ= ഭർത്താവ്,
മോന്റോള്= മകന്റെ ഭാര്യ, അവളെ നമ്മുടെ നാട്ടിൻപുറത്ത് ഒരിക്കലും മരുമകൾ എന്ന് പറയുകയേ ഇല്ല. മരുമകൾ സഹോദര പുത്രി മാത്രമാണ്. അവളെ മുറപ്പെണ്ണ് എന്ന് കണ്ണൂരിൽ പറയാറില്ല.
തംശ്യം ഒഴികെ മറ്റെല്ലാം ശരിയാണ്,
അഭിപ്രായം എഴുതിയതിന് നന്ദി.
ഇത് വായിച്ചപ്പോ പെട്ടന്ന് ഓർമ്മ വന്ന രണ്ട് 'റ്റ' പ്രയോഗങ്ങൾ :)
Delete1. ഞാമ്പറഞ്ഞിറ്റാ ?
2. ഞാമ്പറഞ്ഞിറ്റാറ്റാ ?
:)
എന്റെ ചേച്ചീ,
ReplyDeleteചുമ്മാ ആളുകളെക്കൊണ്ട് നാട് പറയിച്ചേ അടങ്ങൂ.., ല്ലേ!
ന്നാലും കലക്കി കടുക് മാത്രല്ല ഉപ്പും മുളകും വറുത്തു എന്ന് പറഞ്ഞാലും പോര കേട്ടോ.
@ മുരളിയേട്ടാ,
കണ്ണൂരാന്റെ ഡിക്ഷണറി മിനിയേച്ചിക്ക് കൊടുത്താപ്പിന്നെ എനിക്ക് നാട്ടിലിറങ്ങേണ്ടി വരില്ല!
അമ്മാതിരി 'ശുദ്ധ മലയാള'ത്തിലാ എന്റെ ഡിക്ഷണറി. ഹഹഹഹാ..!
കണ്ണൂരാനെ,,
Deleteഇന്റർനെറ്റിന് വയറുവേദനയായതിനാൽ അല്പം വൈകിപ്പോയി. കണ്ണൂരാന് ശരിക്കും മനസ്സിലായല്ലൊ.
അഭിപ്രായം എഴുതിയതിന് നന്ദി.
നല്ല നാടന്‍ ഭാഷ ശശി, നര്‍മവേദി
ReplyDeleteശശിസാറെ,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പഴയ ഓര്‍മ്മകള്‍ അയവിറക്കിയ സംഭാഷണങ്ങള്‍ നാടന്‍ ശൈലിയില്‍.
ReplyDeleteറാംജി സാറെ,
Deleteസ്വാഗതം,, അഭിപ്രായം എഴുതിയതിന് നന്ദി.
എന്തായാലും ഇല എടുത്ത്തുങ്ങാണ്ട് ചാടാന്‍ പറഞ്ഞില്ലല്ലോ ഭാഗ്യം ..
ReplyDeleteനിലമ്പൂർക്കാരാ,,
Deleteപയ്യന്നൂർ ഭാഗത്ത് പോയാൽ ഇപ്പോഴും ഹോട്ടലുകളിൽ ഇലയെടുത്ത് ചാടാൻ പറയാറുണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
“എന്നാ ഏച്ചീ?”
ReplyDelete“ഈ പള്ളീന്ന് മാപ്പിളാറ് ഒച്ചയാക്കുമ്പം,,,”
“ഒച്ചയാക്കുമ്പം,,,”
“ഓ, ഒന്നൂല്ല; അയ് പിന്നെപ്പറിയാം” മാണ്ട,മാണ്ട ച്ച് ചൊറിഞ്ഞു ബരണണ്ട്.കളിച്ച് കളിച്ച് ബാപ്പാന്റെ......ആ ബാക്കി ബേറെ ബല്ല മലപ്പുറം കാക്കമാരും പറഞ്ഞു തരും!.ഇതിന്റെ കൂടെ ഒരു കണ്ണൂര്‍ - മലപ്പുറം ഡിക് ഷ്ണറി കൂടി വെച്ചാല്‍ നന്നായിരിക്കും.
കുട്ടിക്കാ,,
Deleteഓറെ തംശ്യം എനീം തീർന്നിട്ടില്ല,,,
അഭിപ്രായം എഴുതിയതിന് നന്ദി.
വാക്കുകളുടെ അർത്ഥം മനസ്സിലാക്കിഎടുക്കാൻ കുറച്ച് സമയമെടുത്തു...നാടൻ ഭാഷക്കുമുണ്ട് അതിന്റെ സുഖം...ഈ നാട്ട് വർത്തമാനത്തിനു എന്റെ ഭാവുകങ്ങൾ...........
ReplyDeleteചന്തു നായർ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പോസ്റ്റ് കലക്കിയിട്ടുണ്ട്.
ReplyDeleteഅരുണകിരണങ്ങൾ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
കലക്കീറ്റ്ണ്ട്.. :)
ReplyDeleteകുമാരൻ-,
Deleteഈന്റെ ബാക്കി തൊടങ്ങിക്കൊ,,,
അഭിപ്രായം എഴുതിയതിന് നന്ദി.
ആസ്വദിച്ചു ആ സംസാരങ്ങള്‍.. അതിനിടയ്ക്ക് കാലങ്ങളുടെ അന്തരങ്ങളും നന്നായി ടീച്ചര്‍..
ReplyDeleteകുമാരന്‍ പറയുന്നപോലെ കലക്കീറ്റ്ണ്ട് :)
ബഷീർ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഓള് ഒറ്റക്കുള്ളേരം ഒരു ബാലിയക്കാരൻ കാർഡുമായിറ്റ് പൈശക്ക് എരക്കാൻ ബന്ന്. ഈടെ ആളില്ലാന്ന് എത്ര പറഞ്ഞിട്ടും ഓൻ പോന്നില്ല. അവസാനം ഓൻ മിറ്റത്ത്‌ന്ന് ചേദിക്ക് കേരിബന്നേരം തുച്ചി പറഞ്ഞ്, ‘അന്റെ ആങ്ങള പോലീസാണ്, ഓനെയിപ്പം ബിളിക്കൂന്ന്’. അന്നേരം ഓങ്കീഞ്ഞി പാഞ്ഞൂട്ടും”
ReplyDeleteതുച്ചി ബുദ്ധി പ്രയോഗിച്ചപ്പ ഓന്‍ കീഞ്ഞ ബയീല്ല .... ഹ. ഹാ. ,,ഹാ
നന്നായി പറഞ്ഞ നാട്ടു വിശേഷം ...
ആശംസകള്‍ എഴുത്തുകാരി...
വേണുഗോപാൽ-,
Deleteഅതാണ് മോനെ പുത്തിമേണംന്ന് പറീന്ന്,,പുത്തി,,
അഭിപ്രായം എഴുതിയതിന് നന്ദി.
കഷ്ടപ്പെട്ടാണെങ്കിലും സംഗതി വായിച്ചു.. പെട്ടെന്നു എല്ലാം മനസ്സിലായി.. നല്ല 'ബാഷ'...! ഇനി അതില്‍ എന്താ എഴുതിയിരിക്കുന്നതെന്നറിയാന്‍ ആ 'കണ്ണൂര്‍' ഡിക് ഷനറികൂടി ഒന്നു് അയച്ചുതന്നാല്‍ മാത്രം മതി.. !!
ReplyDeleteനമ്മളെത്തന്നെ മറക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്തു് ഭാഷയേയും അതിന്റെ പ്രാദേശിക പ്രയോഗങ്ങളെയും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നന്നായിട്ടുണ്ടു്. ആശംസകള്‍ !
ദത്തൻ സാർ-,
Deleteവന്നതിലും വായിച്ചതിലും അഭിപ്രായം എഴുതിയതിനും നന്ദി.
ya nice writings
ReplyDeletehttp://bloggersworld.forumotion.in
സാനു-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
മോനെ,ഒര് കുയി കുയി ഞാബെളമ്പിത്തരാ....
ReplyDeleteപ്രേം-,
ReplyDeleteപയ്യന്നൂർ ഭാഷയിൽ ഒന്ന് തുടങ്ങണമെന്നുണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
പുതിയ കമന്റൽ ആകെ എടങ്ങാറാക്കിക്കളഞ്ഞു,
അഭിപ്രായം എഴുതിയ എല്ലാവർക്കും പെരുത്ത് നന്ദി.
ആ ഫോട്ടോയിൽ ഇരുന്നതും പറഞ്ഞതും എന്റെ അമ്മയും ഇളയമ്മയുമാണ്. ഇതിൽ എന്റെ അമ്മ ബ്ലോഗ് വായിച്ചശേഷം എന്നെ ഫോൺ ചെയ്ത് പറഞ്ഞു, ‘എനിക്ക് തൃപ്തിയായി മോളേ’ എന്ന്. ഞാനെന്താ പറയാ എനിക്കും ഒത്തിരി തൃപ്തിയായി. ഇനി ഇളയമ്മയെ വായിപ്പിക്കണം. നന്ദി, നന്ദി.
വളരെയേറെ ഇഷ്ടപ്പെട്ടു. എനിയ്ക്കെല്ലാം മനസ്സിലാവുകയും ചെയ്തു. കാരണം ചെറുപ്പത്തിൽ ഞാൻ ഈ ഭാഷയും കേട്ടിട്ടുണ്ട്.പിന്നെ അന്നത്തെ കുറെ അമ്മൂമ്മ കൂട്ടുകാരും ഇപ്പോഴും ഉണ്ട്......
ReplyDeleteഅഭിനന്ദനങ്ങൾ......
chatil jeevithavum bhashayumund
ReplyDelete@ശ്രീലാല്‍-,
ReplyDelete@ Echmukutty-,
@ എന്‍.ബി.സുരേഷ്-,
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
ശ്ശ്ന്റമ്മേ......
ReplyDelete“ഓ, പള്ളീന്ന് മാപ്പിള ബൈരംകൊടുക്കാൻ തൊടങ്ങി. കൊറേ നേരായല്ലൊ ഞാനീടെ ഇരിക്കുന്നത്,,, ഞാമ്പോയിട്ട് നാളെബെരാം”
ReplyDelete“അല്ല മീനാച്ചി അനക്കൊരു തംശ്യം”
“എന്നാ ഏച്ചീ?”
“ഈ പള്ളീന്ന് മാപ്പിളാറ് ഒച്ചയാക്കുമ്പം,,,”
“ഒച്ചയാക്കുമ്പം,,,”
“ഓ, ഒന്നൂല്ല; അയ് പിന്നെപ്പറിയാം”
“എന്നാ ഞാമ്പോട്ടെ, മോനേ ഈട നിർത്ത്ന്ന്; ഞാമ്പോട്ടെ മോനെ, മോളെ”
“നീ പോയിറ്റ് നാളെ ബാ”
....പക്ഷെ മിനി വരണം.. വീണ്ടും...
ങ്ങളേട്യേനപ്പാ കണ്ണൂര് കൊയപ്പോല്ല കേട്ടാ
ReplyDelete