പ്രേമം സുന്ദരമായ ഒരു അനുഭൂതിയാണ്; അത് ജീവൻ നിലനിർത്തുന്ന ആത്മാവിന്റെ തുടിപ്പാണ്. പ്രേമലേഖനം,, അത് നെഞ്ചോടമർത്തിപിടിച്ച് അതിലെ അക്ഷരങ്ങളിലെ വികാരം മനസ്സിലേക്ക് ആവാഹിക്കുമ്പോൾ ലഭ്യമാകുന്ന ആനന്ദം അനിർവ്വചനീയമാണ്. ഏകാന്തതയിൽ ഇരുന്ന് പ്രേമലേഖനം വായിക്കുമ്പോൾ അന്തരാത്മാവിൽ നിന്ന് ഉയരുന്ന ആഹ്ലാദം, എസ്.എം.എസ്. വായിക്കുമ്പോഴോ ഫോണിലൂടെ നേരിട്ട് സംസാരിക്കുമ്പോഴോ ഒരിക്കലും ലഭ്യമാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.
സ്വന്തം മനസ്സ് തുറന്ന്, കടലാസിൽ അക്ഷരങ്ങാളായി പെയ്തിറങ്ങുന്ന പ്രേമലേഖനം സ്നേഹിക്കുന്ന വ്യക്തിയിൽനിന്ന് ലഭിക്കണമെങ്കിൽ വെറുതെ കൊതിച്ചാൽ പോര? ഭാഗ്യം വേണം,, ഭാഗ്യം. ആദ്യം ഇഷ്ടപ്പെട്ട ആളുടെ സ്നേഹം ലഭിക്കാൻ; പിന്നെ അയാളിൽ നിന്ന്, ‘എന്റെ പ്രീയപ്പെട്ടവളെ’ എന്ന് ആരംഭിക്കുന്ന ഒരു എഴുത്ത് ലഭിക്കാൻ. കൌമാരപ്രായത്തിൽ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പ്രയാണം തുടരുമ്പോൾ ലഭിക്കുന്ന പ്രേമലേഖനം എന്നെന്നും ഒരു ഓർമ്മായി കൊണ്ടുനടക്കാൻ കഴിയും. അത് കുമാരികുമാരന്മാർ ജീവിതം ആസ്വദിക്കുന്ന മിക്സഡ് കോളേജിൽവെച്ച് ആയാലോ?
നമ്മുടെ പ്രീ ഡിഗ്രിയെ ആർക്കെങ്കിലും ഓർമ്മയുണ്ടോ? ഹൈസ്ക്കൂളുകളിൽ പ്ലസ്2 അവതരിച്ചപ്പോൾ, നമ്മുടെ കോളേജുകളിൽ നിന്ന് സ്വയം അലിഞ്ഞ് അതിലേക്ക് ലയിച്ച് വംശനാശം വന്ന ‘പ്രീ ഡിഗ്രിയെ’? വർഷങ്ങൾക്ക് മുൻപ്, എന്റെ പഠനകാലത്ത് അതൊരു സുന്ദരമായ ലോകമായിരുന്നു,, പാവാട അണിഞ്ഞവരും ധാവണി ധരിച്ചവരും സാരി ചുറ്റിയവരുമായ പെൺകുട്ടികൾക്കൊപ്പം പഴയ സിനിമയിൽ കാണുന്നതുപോലെ പാന്റ് ധരിച്ചവരുടെ ഇടയിൽ വെള്ള മുണ്ടുടുത്ത ഏതാനും ആൺകുട്ടികളും ചേർന്ന് ചുറ്റിയടിക്കുന്ന യൂനിഫോമിന്റെ ചട്ടക്കൂടില്ലാത്ത വർണ്ണങ്ങൾ വാരിവിതറുന്ന ഒരു ലോകം,
‘ഒരുവട്ടംകൂടിയ പ്രീ ഡിഗ്രിക്ലാസ്സിൽ
വെറുതെയിരിക്കുവാൻ മോഹം’
ഇനി ഞാനെന്റെ ഓർമ്മച്ചെപ്പ് തുറക്കട്ടെ;
വർഷങ്ങൾക്ക് മുൻപ്,,,
പ്രീ ഡിഗ്രി രണ്ടാം വർഷം; അവിടെ ഗ്രാമീണ ജീവിതത്തിൽനിന്നും കടന്നുവന്ന ഒരു പാവാടക്കാരിയുണ്ട്,, അതാണ് ഞാൻ. സഹപാഠികൾ അടിച്ചുപൊളിച്ച് ജീവിക്കുമ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്നതിനാൽ സുഹൃത്തുക്കൾ വളരെ കുറവ്. പത്താം തരംവരെ പെൺപള്ളിക്കൂടത്തിൽ പഠിച്ചതുകൊണ്ടായിരിക്കണം ആൺകുട്ടികളോട് ഞാനെന്നും അകലം പാലിച്ചിരുന്നു. സഹപാഠിനികൾ ക്ലാസ് കട്ട് ചെയ്ത്, കമിതാക്കളോടൊത്ത് കേന്റീനിലും മരച്ചുവട്ടിലും ഇരുന്ന് പ്രേമത്തിന്റെ ബാലപാഠങ്ങൾ പഠിക്കുമ്പോൾ അതിൽനിന്നെല്ലാം ഞാൻ മുഖം തിരിച്ചു. ‘പഠനത്തിൽ ഒന്നാമതാവുക’, അതുമാത്രമായിരുന്നു, അക്കാലത്ത് എന്റെ ലക്ഷ്യം.
അങ്ങനെ പഠിച്ച്, പഠിച്ച്,, മാർച്ച് മാസം വന്നെത്തി; പരീക്ഷാപനിയോടൊപ്പം വിരഹം പേറുന്ന മാർച്ച്‌മാസം. കോളേജ് കാമ്പസിലെ മരമായ മരങ്ങളെല്ലാം പൂക്കൾ കൊണ്ടലങ്കരിച്ച്, വിട്ട്‌പിരിയുന്ന വിദ്യാർത്ഥികൾക്ക് യാത്രാമൊഴി ചൊല്ലുകയാണ്. പ്രേമിക്കുന്നവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് മൌനം വാചാലമായി മാറുന്ന കാലം.
കോളേജിൽ രണ്ട്‌വർഷം പിന്നിടുന്ന നേരത്ത് എന്റെ മനസ്സിൽ പലതരം ചിന്തകൾ അടിഞ്ഞുകൂടാൻ തുടങ്ങി. ഒന്നിച്ച് പഠിച്ചിട്ടും ആൺകുട്ടികളുമായി അടുപ്പം കാണിക്കാത്ത വികലമായ മനസ്സ് എന്റേത് മാത്രമാണല്ലൊ! ക്ലാസ്സിൽ മിക്കവാറും പെൺകുട്ടികൾ പ്രേമം പങ്ക് വെക്കുന്നവരാണ്. അവർക്കെല്ലാം കാമുകന്മാരിൽ നിന്ന് ഇടയ്ക്കിടെ പ്രേമലേഖനം ലഭിക്കുന്നതും അത് പുസ്തകത്തിൽ ഒളിപ്പിച്ചശേഷം മറ്റാരും കാണാതെ വായിക്കുന്നതും ഞാൻ കാണാറുണ്ട്. എന്നാൽ അങ്ങനെയൊരു പ്രേമം എനിക്കുമാത്രം ഇല്ല. എന്റെ വികലമായ സ്വഭാവം തന്നെയല്ലെ, ഇങ്ങനെയൊരവസ്ഥക്ക് കാരണം? എനിക്ക് ആരോടെങ്കിലും സ്നേഹം തോന്നിയിട്ടുവേണ്ടെ അവരിങ്ങോട്ട് സ്നേഹിക്കാൻ? ക്ലാസ്സിൽ ഏറ്റവും പിന്നിലായ ഒരൊറ്റ പ്രാക്റ്റിക്കൽപോലും ശരിക്ക് ചെയ്യാനറിയാത്ത രാധികയെപോലും പ്രേമിക്കാൻ ഒന്നിലധികം ആൺകുട്ടികളുണ്ട്. രണ്ട്‌വർഷം ഞാനിങ്ങനെ മിക്സഡ് കോളേജിൽ ഒറ്റയാനായി പഠിച്ചിട്ടെന്ത് കാര്യം?
പരീക്ഷകൾ വന്ന് തലയിൽ കയറിയ എല്ലാനേരവും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം. ക്ലാസ്‌ടൈം കഴിഞ്ഞിട്ടും മിക്കവാറും വിദ്യാർത്ഥികൾ വീട്ടിൽപോകാതെ റെക്കാർഡ് പൂർത്തിയാക്കുകയാണ്. പിന്നിലെ ബെഞ്ചിൽ പോയിരുന്ന് ഞാനെന്റെ കെമിസ്ട്രി റെക്കാർഡ് തിരക്കിട്ട് എഴുതുമ്പോഴാണ് ഒരു സീനിയർ വിദ്യാർത്ഥി ക്ലാസ്സിലേക്ക് കടന്നുവന്നത്. അവൻ നേരെനടന്ന് എന്റെ സമീപം എത്തിയപ്പോൾ എന്തോ അന്വേഷിക്കുന്ന മട്ടിൽ അല്പസമയം നിന്നു. എഴുതുന്ന ബുക്കിൽതന്നെ തലകുനിച്ചെങ്കിലും ഒളികണ്ണാൽ അവനെ ഞാനൊന്ന് നോക്കി. എന്റെ സമീപം അടച്ചുവെച്ച, എന്റെ ബോട്ടണി നോട്ട്‌ബുക്ക് തുറന്നശെഷം പോക്കറ്റിൽ നിന്നെടുത്ത ഒരു കവർ അതിൽ തിരുകിയിട്ട് ഞാനൊന്നുമറിഞ്ഞില്ല, എന്നമട്ടിൽ കാണാൻ സുന്ദരനായ ആ ചെറുപ്പക്കാരൻ നടന്നുപോയി.
അവൻ നടന്നുപോയപ്പോൾ എന്റെ ഹൃദയതാളം ഉച്ചത്തിലായി; സംഭവം ആരെങ്കിലും കണ്ടോ? അല്പം അകലെയിരുന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളാരുംതന്നെ ഈ രംഗം ശ്രദ്ധിച്ചിരിക്കില്ല, എന്ന് ഞാൻ സ്വയം ആശ്വസിച്ചു. എന്നാലും എന്റെ പുസ്തകത്തിൽ എഴുത്ത് തിരുകുന്ന നേരത്ത് എന്നെനോക്കി ഒന്ന് അവനൊന്ന് കണ്ണിറുക്കുകപോലും ചെയ്തില്ലല്ലൊ?
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം അടച്ചുവെച്ചശേഷം ബോട്ടണിനോട്ട് കൈയിലെടുത്ത് പതുക്കെ തുറന്നുനോക്കി. അതിനുള്ളിൽ ഒളിച്ചിരിക്കുന്ന നീലകവറിന് പുറത്ത് എഴുതിയിരിക്കുന്നു, ‘എന്റെ പ്രീയപ്പെട്ടവൾക്ക്’,,, അത്‌വായിച്ചതോടെ പുസ്തകങ്ങളെല്ലാം അടുക്കിവെച്ച്, അവയുമായി ഞാൻ നേരെ വീട്ടിലേക്ക് പുറപ്പെട്ടു. ആ കവറിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടെങ്കിലും ക്ലാസ്സിൽവെച്ച് തുറന്നുനോക്കാൻ എന്തോ ഒരു വിഷമം.
വീട്ടിലെത്തിയ ഉടനെ എല്ലാപുസ്തകങ്ങളും മേശപ്പുറത്ത് വെച്ചപ്പോൾ ബോട്ടണി നോട്ട് മാത്രം ഷെൽഫിൽ വെച്ച് പൂട്ടിയിട്ട് അടുക്കളയിൽകടന്ന് ചായ കുടിക്കുന്നതിനിടയിൽ പതിവില്ലാത്ത എന്റ്റെ മൌനം കണ്ടപ്പോൾ അമ്മ ചോദിച്ചു,
“നീയെന്താ ഒന്നും മിണ്ടാത്തത്? ആരെങ്കിലുമായി പ്രശ്നങ്ങളുണ്ടായോ?”
“ഒന്നുമില്ല, ഈ അമ്മക്കെന്താ? ഞാനാരുമായും കൊഴപ്പത്തിനൊന്നും പോയിട്ടില്ല”
അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സ് എന്റെ പുസ്തകത്തിനുള്ളിൽ ആയിരുന്നു. ബോട്ടണി നോട്ട്‌ബുക്കിലെ കവറിന്റെ ഉള്ളിൽ എന്തായിരിക്കും എന്നറിയാനുള്ള ചിന്തകാരണം മറ്റെല്ലാം മറന്നു. ഒടുവിൽ സന്ധ്യാനേരത്ത് മുറിയുടെ വാതിൽ അടച്ചശേഷം നോട്ട്‌ബുക്ക് തുറന്ന് ആ കവർ വെളിയിലെടുത്തു. ഒട്ടിച്ച നീലക്കവറിന് മുകളിൽ ഭംഗിയുള്ള കൈപ്പടയിൽ എഴുതിയത് വായിച്ചശേഷം ഒട്ടും വേദനിപ്പിക്കാതെ കവർതുറന്ന് അതിനുള്ളിൽ നിന്നും നാലയി മടക്കിയ വെള്ളക്കടലാസ് പുറത്തെടുത്ത് ആകാംക്ഷയോടെ വായിക്കാൻ തുടങ്ങി. ഞാൻ ഇത്രയും കാലം കൊതിച്ചിരുന്നതും കാത്തിരുന്നതും ഇങ്ങനെനെയൊന്നാണല്ലൊ,
‘എന്റെ പ്രാണ പ്രീയേശ്വരിക്ക്,’ …. തുടക്കം മോശമില്ല, അമിതമായ ആവേശത്തോടെ ഞാൻ തുടർന്ന് വായിച്ചു,
‘നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ മനസ്സ് നിന്നിലേക്ക് അലിയാൻ കൊതിക്കുകയാണ്. നമ്മൾ ഒന്നിച്ച് ജീവിക്കുന്ന മോഹനനിമിഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്’ ….
ഹോ, എനിക്ക് നാണം വന്നിട്ട് വല്ലാതായി,,,
മനസ്സ് തുറന്ന് കടലാസിൽ കവിതയായി പെയ്തിറങ്ങിയ അക്ഷരങ്ങൾ ഓരോന്നായി വായിക്കുമ്പോൾ അവയെല്ലാം എന്റെ ആത്മാവിന് കുളിരേകി; ജീവിതത്തിന് പുത്തൻ താളം കൈവന്നതായി എനിക്ക് തോന്നാൻ തുടങ്ങി. അങ്ങനെ വായിച്ച് വായിച്ച് അവസാനവരി എത്തിയപ്പോൾ? അയ്യോ, ഞാനൊന്ന് ഞെട്ടി…
വരികൾക്കൊടുവിൽ എഴുതിയിരിക്കുന്നു,
‘എന്ന്, എന്റെ സ്വന്തം രാധികക്കുട്ടിയുടെ കാമുകൻ രാജുമോൻ’
അപ്പോൾ ഇത്???
അത് എന്റെ ക്ലാസ്സിലെ രാധികക്ക് അവളുടെ കാമുകൻ രാജുമോൻ നൽകിയ പ്രേമലേഖനമാണ്, അല്ലാതെ എനിക്ക് വേണ്ടി എഴുതിയതും എനിക്ക് വായിക്കാനുള്ളതും അല്ല. റെക്കാർഡ് എഴുതുമ്പോൾ ഞാൻ ഇരുന്നത് രാധികയുടെ സീറ്റിന് സമീപമാണ്. രാധികയുടെ പുസ്തകങ്ങൾ വെക്കുന്ന സ്ഥാനത്ത് കാണപ്പെട്ട എന്റെ പുസ്തകം, അവളുടേതാണെന്ന് പാവം കാമുകൻ വിശ്വസിച്ചുപോയി!
ഒരു പ്രേമലേഖനം ലഭിച്ച ആവേശത്തിൽ ഞാൻ വായിച്ച് നെഞ്ചിലേറ്റിയത് മറ്റൊരാളുടേതായിപോയല്ലൊ,, എന്റെ കൃഷ്ണാ,, പതിനാറായിരത്തെട്ടിനെയും ഒന്നിച്ച് പ്രേമിച്ച നീതന്നെ എനിക്ക് ശരണം.
എല്ലാവർക്കും പ്രണയദിനാശംസകൾ
ReplyDelete"ക്ലാസ്സിൽ ഏറ്റവും പിന്നിലായ ഒരൊറ്റ പ്രാക്റ്റിക്കൽപോലും ശരിക്ക് ചെയ്യാനറിയാത്ത രാധികയെപോലും പ്രേമിക്കാൻ ഒന്നിലധികം ആൺകുട്ടികളുണ്ട്. "
ReplyDeleteറ്റീച്ചർ ഹ ഹ ഹ പ്രാക്റ്റിക്കൽ ചെയ്യാനറിയുന്നതാണൊ പ്രേമിക്കാനുള്ള മാനദണ്ഡം?
പിന്നെ റ്റീച്ചർ എന്നെയും കുറെ കാലം മുന്നിലേക്കു കൊണ്ടു പോയി.
ഞങ്ങളുടെ പ്രി ഡിഗ്രിയുടെ അവസാനദിവസം ക്ലാസിന്റെ ജനാല്യുടെ അപ്പുറവും ഇപ്പുറവും നിന്നു കൊണ്ട് രണ്ടു പേർ കാണിച്ച വിക്രിയകളും, എന്നെ ചൂണ്ടി കൊണ്ട് ദാ ഒരു കൊച്ചൻ ഇരിപ്പുണ്ട് എന്നു പെണ്ണു പറഞ്ഞപ്പോള് മൂന്നര അടിപൊക്കക്കാരനായ എന്നെ പറ്റി "ഓ അവനെന്നാ അറിയാം നീ ചുമ്മാ ഇരിയെടീ" എന്നു സോമൻ പറഞ്ഞതും
ങാ നടക്കട്ടെ നടക്കട്ടെ എന്നു വിചാരിച്ചു കൊണ്ട് ഞാൻ റെകോഡ് പൂർത്തിയാക്കി കൊണ്ടിരുന്നതു ഇന്നലെ കഴിഞ്ഞതു പോലെ
@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
Deleteഇപ്പോഴത്തെ പിള്ളേർക്ക് ഇങ്ങനെ വല്ലതും കാണുമോ? ആകെയൊരു എസ്.എം.എസ്., ചാറ്റിംഗ്, ഇ.മെയിൽ, തീർന്നില്ലെ,,,
അഭിപ്രായം എഴുതിയതിന് നന്ദി.
പോസ്റ്റ് കൊള്ളാം. പക്ഷെ, പ്രേമലേഖനത്തിന് മൈലേജ് കുറവാ ടീച്ചറെ...
ReplyDelete@ദിവാരേട്ടാ-,
Deleteആ കിട്ടിയത് അത്രക്കെ ഉള്ളൂ,
അഭിപ്രായം എഴുതിയതിന് നന്ദി.
ഹി..ഹി.. ടീച്ചറേ ഞാന്‍ എല്ലാം വിശ്വസിച്ചേ :)
ReplyDelete@മനോരാജെ-,
Deleteവിശ്വസിച്ചാലും ഇല്ലെങ്കിലും ഒന്ന് ചിരിച്ചാൽ മതി..
അഭിപ്രായം എഴുതിയതിന് നന്ദി.
മിനിടീച്ചറേ......ഈ പറഞ്ഞത് നുണ അല്ലേ.....ആ ലറ്റർ താങ്കൾക്ക് തന്നെ തന്നതല്ലേ........വെറുതേ കള്ളം പറയരുതേ...
ReplyDelete@ചന്തു നായർ-,
Deleteഇപ്പോൾ എനിക്കൊരു ചിന്ന സന്ദേഹം,
അഭിപ്രായം എഴുതിയതിന് നന്ദി.
അയ്യോ! ഇങ്ങനെ തകർത്തു കളഞ്ഞല്ലോ, ഈ പാവം ഹൃദയത്തിനെ...ഞാനിങ്ങനെ സുന്ദര സ്വപ്നം കണ്ട് വരുമ്പോഴായിരുന്നു..............ച്ഛേ! കളഞ്ഞില്ലേ?
ReplyDeleteഅന്നേരം മനസ്സിലായില്ലെ ഇത്രേയുള്ളൂന്ന്.
Deleteചിരിപ്പിച്ചുകളഞ്ഞു....
@ എച്ച്മൂ-,
Deleteഞാനും ഒത്തിരി സ്വപ്നം കണ്ടതായിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
@ ഉഷശ്രീ-,
അതെ, ഇത്രേ ഉള്ളൂ,, അഭിപ്രായം എഴുതിയതിന് നന്ദി.
അന്നേരം മനസ്സിലായില്ലെ ഇത്രേയുള്ളൂന്ന്.
ReplyDeleteചിരിപ്പിച്ചുകളഞ്ഞു....
നല്ല അമളി. എന്നാലും കുറച് സമയം പ്രേമലഹരിയില്‍ ആറാടിയില്ലെ ശശി, നര്‍മവേദി
ReplyDelete@ശശിസാറെ-,
Deleteകുറച്ചു നേരമോ?
അഭിപ്രായം എഴുതിയതിന് നന്ദി.
അമളി തന്നെ ആണല്ലോ അല്ലെ?
ReplyDelete@റാംജിയെ-,
Deleteഅമളിയല്ലാതെ പിന്നെന്താണ്?
അഭിപ്രായം എഴുതിയതിന് നന്ദി.
അയ്യേ....ആകെ കുളമായി പോയല്ലോ മിനി....പിന്നെ ഒരു സംശയം.....മിക്സെഡ് സ്കൂളില്‍
ReplyDeleteപഠിച്ചവര്‍ക്കെ ഈ പറഞ്ഞ പ്രേമലേഖനമൊക്കെ കിട്ടുവാന്‍ സൈകര്യമുള്ളോ...?
മിനിയുടെ സങ്കടം കണ്ടപ്പോള്‍ ഒരു പ്രേമലേഖനം എഴുതിത്തന്നലോ എന്ന് തോന്നിപ്പോകുന്നു...
@ലീലടീച്ചറെ-,
Deleteഅത് മിക്സഡ് സ്ക്കൂളല്ല, ഷിഫ്റ്റ് സ്ക്കൂൾ ആയിരുന്നു. പെൺപിള്ളേർ രാവിലെയും ആൺപിള്ളേർ ഉച്ചക്കും. അതുകൊണ്ട് അവരുമായി ഒരിക്കലും മിണ്ടരുതെന്നാണ് മേലേനിന്നുള്ള കല്പന. വേലിപൊട്ടിക്കുന്നവരെ പിടിക്കാൻ ചാരന്മാരുണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
നുണ-24 കാരറ്റ്.....
ReplyDeleteആശംസകൾ
@ചോപ്രാജിയെ-,
Deleteബ്ലോഗിന്റെ പേരിന് ചുവട്ടിലായി ഒരു അറിയിപ്പ് ഉണ്ട്. അതിൽ പറഞ്ഞതുപോലെയാണ് സംഭവം. അല്പം ഉപ്പും മുളകും മസാലയും ചേർക്കുമെന്ന് മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
പിന്നെ എപ്പോഴെങ്കിലും സ്വന്തം പേര്‍ക്കൊരു പ്രണയലേഖനം കിട്ടിയിട്ടുണ്ടോ...?
ReplyDeleteajith-,
Deleteതാങ്കൾക്ക് മാത്രം മറുപടി പെട്ടെന്ന് എഴുതണമെന്ന് തോന്നുന്നു. സ്വന്തം പേരിലൊന്ന് മാത്രം കിട്ടി, അതൊരു ഭീകരസംഭവം ആയിരുന്നു. അതൊരു പോസ്റ്റാക്കാനുള്ള ധൈര്യം ഇനിയും വന്നിട്ടില്ല.
അതൊന്ന് പോസ്റ്റാക്കൂ...മിനിടീച്ചറേ.....കുറേക്കൂടെ ചിരിക്കാമല്ലോ....ഇതൊക്കെ വായിച്ചപ്പോൾ എനിക്ക് വല്ലാത്ത സങ്കടം...ഇതുവരെ ആരും എനിക്കൊരു പ്രേമലേഖനം തന്നീട്ടില്ലാ... ഹാ കഷ്ടം മമ ജീവിതം..........
Delete“എന്നാലും എന്റെ പുസ്തകത്തിൽ എഴുത്ത് തിരുകുന്ന നേരത്ത് എന്നെനോക്കി ഒന്ന് അവനൊന്ന് കണ്ണിറുക്കുകപോലും ചെയ്തില്ലല്ലൊ?“
ReplyDeleteപുസ്തകപ്പുഴു ആയിരുന്നെങ്കിലും ഈ ‘കണ്ണിറുക്കു’ വിദ്യയൊക്കെ അറിയാമായിരുന്നുവല്ലെ...!!?
അമ്പടാ കള്ളി ടീച്ചറേ...!!(ഹാ...ഹാ...)
കൊക്കിന് കൊടുത്തത് ചക്കിന് കിട്ടി അല്ലേ
ReplyDelete@വി.കെ-,
ReplyDeleteഅതൊക്കെ ഇടയ്ക്കിടെ കാണുന്നതല്ലെ, മറ്റുള്ളവരുടേത്. അഭിപ്രായം എഴുതിയതിന് നന്ദി.
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
കിട്ടിയല്ലൊ,
അഭിപ്രായം എഴുതിയതിന് നന്ദി.
‘രാധികയുടെ പുസ്തകങ്ങൾ വെക്കുന്ന സ്ഥാനത്ത് കാണപ്പെട്ട എന്റെ പുസ്തകം, അവളുടേതാണെന്ന് പാവം കാമുകൻ വിശ്വസിച്ചുപോയി!’ ഹഹ ... ഗുഡ് .. ആശംസകള്‍
ReplyDelete@രസികൻ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഞാൻ ഇതു പ്രതീക്ഷിച്ചു :))
ReplyDeleteകൊള്ളാം...ആശംസകൾ
@പഥികൻ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഹ ഹ വെറുതെ ആശിച്ചു അല്ലേ ടീച്ചറെ.
ReplyDeleteരഘുനാഥൻ-,
Deleteവെറൂതെ ആശിച്ചുപോയി, അഭിപ്രായം എഴുതിയതിന് നന്ദി.
പാവം ടീച്ചർ വെറുതെ ആശിച്ചു , ഹ ഹ ഹ
ReplyDelete@antos maman-,
Deleteശരിക്കും ആശിച്ചുപോയി, അഭിപ്രായം എഴുതിയതിന് നന്ദി.
പ്രേമലേഖനങ്ങള്‍ വായിക്കുന്നതും കൊടുക്കുന്നതും കിട്ടുന്നതും ഒക്കെ ഒരു വല്ലാത്ത സുഖകരമായ അനുഭൂതിയാണ്...
ReplyDelete@ശ്രീക്കുട്ടാ-,
Deleteഅത് കിട്ടാൻ ഭാഗ്യം വേണം, ഭാഗ്യം,,,
അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം ....
ReplyDeleteകൊട്ടിക്ക് വെച്ചത് കുളകൊഴിക്കു കൊണ്ടു..
പ്രണയ ലേഖന കഥ ഇഷ്ടായി
ആശംസകള്‍
@വേണുഗോപാൽ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പ്രണയ ദിനത്തിനു പ്രണയ ലേഖനവും!.ഈ ടീച്ചറുടെ ഒരു കാര്യം. ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്നു ഒരു പെണ്‍ കുട്ടിയുടെ പേര്‍ വെച്ച് ക്ലാസ്സിലൊരുത്തനു പ്രേമ ലേഖനമയച്ചിട്ടുണ്ട്. ഒരില്ലന്റില്‍. കത്തു കിട്ടി വായിക്കുമ്പോള്‍ അയാളുടെ വെപ്രാളം കാണേണ്ടതു തന്നെയായിരുന്നു!...
ReplyDeleteഅല്ല.. ആരിദ്... മ്മള മിനിമോളോ..
ReplyDeleteപെര്ത്ത്ഷ്ടായി മോളേ ഇന്റെ തമാശ..
ഇച്ചിരീച്ചെ ഇച്ചിരീച്ചെ എനിയും പോരട്ടെ.
@Mohamedkutty മുഹമ്മദുകുട്ടി-,
Deleteസംഭവം കലക്കിയിട്ടുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
@ശ്രീജിത്ത് മൂത്തേടത്ത്-,
ഇനിയും പോരുന്നുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
മിനിടീച്ചറേ.. അത് ടീച്ചറിനുതന്നെയുള്ളതാകാനാണ് സാധ്യത. ഗൗരവത്തിൽ നടക്കുന്ന പെൺപിള്ളേരെ വളയ്ക്കാൻ ഇത്തരത്തിലുള്ള പല വേലകളൂം കാണിക്കാറുണ്ട്-ഞങ്ങളും കാണിച്ചിട്ടുണ്ട്. :) ഹ..ഹ.. അടുത്ത ദിവസം അവന്റെ മുഖത്തൊന്ന് നോക്കിയിരുന്നെങ്കിൽ സത്യം അറിയാമായിരുന്നല്ലോ.
ReplyDeleteകമന്റിൽ പറഞ്ഞതുപോലെ ഇന്നത്തെ പിള്ളേർക്ക് ഇതിന്റെ മാധുര്യം വല്ലതും അറിയാമോ? എസ്.എം.എസ്., ചാറ്റിംഗ്, ഇ.മെയിൽ, അതിനിടയിൽ ഫാസ്റ്റ്ഫുഡ് പോലെ ആഴമില്ലാത്ത പ്രണയങ്ങളും..
ഒരു പാട് പഴയ ഓർമ്മകളിലേയ്ക്ക് ഈ അനുഭവം കൂട്ടിക്കൊണ്ടുപോയി.. ആശംസകൾ.
@ഷിബു തോവാള-,
Deleteഇന്നത്തെ പിള്ളേരെ പ്രേമലേഖനം എന്താണെന്നും അത് എങ്ങനെ എഴുതണമെന്നും പഠിപ്പിക്കേണ്ടി വരും. അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം..
ReplyDeleteആശംസകള്‍...
@മനോജ് കെ ഭാസ്ക്കർ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പ്രണയ ലേഖന കഥ ഇഷ്ടായി
ReplyDelete:)
@Noushu-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
എന്തായാലും ഒരു പ്രേമലേഖനം കിട്ടിയ ത്രിൽ കുറച്ചുനേരത്തേക്കെങ്കിലും അനുഭവിക്കാൻ കഴിഞ്ല്ല്ലോ, സ്വന്തമല്ലെങ്കിലും വായിക്കാനും പറ്റി.
ReplyDeleteഞാനിപ്പഴാ കാണുന്നത് ടീച്ചറെ.കലക്കി. ഈ പറേണ പോലും എനിക്കും കിട്ടിയിട്ടില്ല ഒരു പ്രേമലേഖനം. കാമുകന്മാര്‍ ഒരുപാടുണ്ടായിരുന്നു സ്കൂളിലും കോളേജിലും നാട്ടിലുമൊക്കെ. പക്ഷെ എന്റെ സ്വഭാവം കാരണമാകും അവര്‍ക്കാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല എനിക്ക് കത്ത് തരാന്‍. പിന്നീട് കല്യാണം കഴിഞ്ഞ് ഹസ്ബന്റിനോട് ഞാന്‍ പറഞ്ഞു എനിക്കൊരു പ്രേമലേഖനം എഴുതിതരാന്‍...പാവം ആദ്യം ഞെട്ടി പിന്നെ പൊട്ടിപ്പൊട്ടി ചിരിയായിരുന്നു..
Delete@Typist | എഴുത്തുകാരി-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
@മുല്ല-,
അത് സംഭവം കലക്കിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം. നന്നായിരിക്കുന്നു. ഇത് വരെ പ്രണയലേഖനത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയാത്ത ഒരു ഹതഭാഗ്യനാണ് ഞാന്‍. ഇന്നും മനസ്സ് തുടിക്കുന്നു ഒരാത്മാര്‍ത്ഥ പ്രണയം ഉണ്ടായിരുന്നെകില്‍?! ഇനി ഏതായാലും അതിനു അവസരം കിട്ടില്ല. വിദ്യാഭ്യാസ കാലം കഴിഞ്ഞു. ഇനി കല്യാണം കഴിഞ്ഞു കെട്ട്യോളെ പ്രണയിക്കാന്‍ പറ്റുമോ എന്ന് നോക്കാം?!!!!!!!!!!!!!!!!!!!!!!
ReplyDelete@Muhammed Shameem Kaipully-,
ReplyDeleteകെട്ടിയവളെ പ്രണയിച്ചാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
രസിച്ചൂട്ടോ ഈ എഴുത്ത്...സമ്മാനമായ ഒരെണ്ണം ഞാന്‍ കുറച്ചു ദിവസം മുന്‍പ് എഴുതിയിരുന്നു...ഒരു പ്രീ-ഡിഗ്രി പ്രണയം.. :-) ..
ReplyDeleteമനു..
രസിച്ചൂട്ടോ ഈ എഴുത്ത്...സമാനമായ ഒരെണ്ണം ഞാന്‍ കുറച്ചു ദിവസം മുന്‍പ് എഴുതിയിരുന്നു...ഒരു പ്രീ-ഡിഗ്രി പ്രണയം.. :-) ..
ReplyDeleteമനു..