6.5.12

മനസ്സിലപ്പടി പയറ്റിൽ കുടയുടെ പിടി

                        ആറടി അഞ്ചിഞ്ച് ഉയരവും അറുപത്തിഅഞ്ച് കിലോഗ്രാം ഭാരവും ഉള്ള, അവിവാഹിതയായ ചെറുപ്പക്കാരിയാണ് അവൾ. കളരി, കരാത്തെ, ജൂഡോ, കുംങ്ഫു, ബോക്സിംഗ്, ഓട്ടം, ചാട്ടം, അടിപിടി ആദിയായ പരിപാടികളെല്ലാംതന്നെ അറിയപ്പെടുന്ന ഗുരുക്കന്മാരിൽനിന്നും അവൾ പരിശീലിച്ചിട്ടുണ്ട്. ബോംബ്, കല്ല്, മുള്ള്, കത്തി, കത്രിക, സ്കട്ടർ, ബ്ലെയ്ഡ്, കഠാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളോടൊപ്പം നിറതോക്കും മുളകുപൊടിയും കൂടി അവളുടെ യാത്രാവേളകളിൽ സ്വന്തംബാഗിൽ എപ്പോഴും കരുതിയിരിക്കും. പിന്നെ എല്ലാറ്റിനെയും കവച്ചുവെക്കുന്ന മറ്റൊരായുധം കൂടി അവളുടെ പക്കലുണ്ട്,,,
അത് അവളുടെ നാവാണ്,,
അതൊന്ന് നീട്ടി വെടിവെച്ചാൽ??? മുന്നിലുള്ളവരെല്ലാം അപ്പടി ആ നിമിഷം തറപറ്റും.
കാലം വല്ലാത്തതാണ്,,, ഇതെല്ലാം എപ്പൊഴാണ് ആവശ്യം വരുന്നതെന്നറിയാനാവില്ലല്ലൊ,,,

അങ്ങനെ ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് മുൻപ്,
                      കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ അവൾ നമ്മുടെ പഴയ ബസ്സ്റ്റാന്റിലേക്ക് തിരക്കിട്ട് നടക്കുകയാണ്. ആണും പെണ്ണുമായി അനേകം ആളുകൾ സ്വന്തം കാര്യം സിന്ദാബാദാക്കി അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങൾ അമ്മമാരുടെ ചുമലിൽ കിടക്കുമ്പോൾ പടുകിഴവന്മാർ മക്കളുടെ ചുമലിൽ ചാഞ്ഞും ചരിഞ്ഞും യാത്രചെയ്യുകയാണ്. അമിതമായ ആത്മവിശ്വാസത്തോടെ പരിസരം മറന്ന് നടക്കുന്ന അവൾ, ഉച്ചവെയിൽ അസഹനീയമായപ്പോൾ നാലായിമടക്കിയ കുട ബാഗിൽനിന്നെടുത്ത് ഞെക്കിത്തുറക്കാൻ ആരംഭിച്ചു, പൊട്ടിവിടരുന്ന വർണ്ണക്കുട,,,
ആ നേരത്താണ് അത് സംഭവിച്ചത്,
തിരക്കിട്ട് നടന്നുപോകുന്ന ഒരു തടിയൻ അവളുടെ ദേഹത്ത്, ‘അവൾപോലും നേരിട്ട്കാണാത്ത ഭാഗത്ത്’ അമർത്തിയിട്ടൊന്ന് നുള്ളി.
                              അപ്പോഴുണ്ടായ വേദനയാൽ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ അവൾ കൈയിലുള്ള കുടയുടെ പിടികൊണ്ട് അവനെയൊന്ന് വീശിയടിച്ചു. അടികൊള്ളാതെ ഒഴിഞ്ഞുമാറിയ ആ ‘തടിയൻ’ ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിൽ നടന്നുപോകുന്നത് അവൾ നോക്കിനിന്നു!!!

പിൻ‌കുറിപ്പ്: 2012 ഏപ്രിൽ മാസത്തെ നർമകണ്ണൂരിൽ വന്ന മിനിനർമം

33 comments:

 1. ഉണ്ണിയാര്‍ച്ചയുടെ പുതുരൂപമോ...??

  ReplyDelete
  Replies
  1. ഉണ്ണിയാർച്ചയെന്ന് വിശ്വസിക്കുന്നവൾ,,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 2. കൊള്ളാം, സാധാരണ സംഭവിയ്ക്കുന്നതാണെങ്കിലും, രസകരമായി എഴുതി! :)

  ReplyDelete
 3. @Biju Davis-,
  അഭിപ്രായം എഴുതിയതിന് നന്ദി

  ReplyDelete
 4. ടീച്ചര്‍ ... അവന്‍ എന്നെ നുള്ളീ, ങ്ങി ..ങ്ങീ.....

  ReplyDelete
  Replies
  1. ജ്വാല-,
   അത് തന്നെ,, കൂടെ പുരുഷന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പരാതി പറയും,
   അഭിപ്രായം എഴുതിയതിന് നന്ദി

   Delete
 5. ‘അവൾപോലും നേരിട്ട്കാണാത്ത ഭാഗത്ത്’ നുള്ളിയവനെ വെറുതെ വിടാന്‍ പാടുണ്ടോ? ഓടിച്ചിട്ട്‌ പിടിച്ചു അവനു നല്ല പെട കൊടുക്കാമായിരുന്നു. ഇവനെ ഒന്നും വെറുതെ വിടാന്‍ പാടില്ല ടീച്ചറെ.

  ReplyDelete
  Replies
  1. ലംബൻ-,
   പറഞ്ഞിട്ടെന്ത് കാര്യം,,,
   അഭിപ്രായം എഴുതിയതിന് നന്ദി

   Delete
 6. ഇത്രയൊക്കെ അഭ്യാസവും കയ്യിലിരിപ്പും ഉണ്ടായിട്ടും....ഹും...?

  ReplyDelete
 7. ‌‌ഐക്കരപ്പടിയൻ-,
  അഭ്യാസങ്ങൾ പ്രയോഗിക്കാൻ ഓർമ്മിക്കണ്ടെ,,
  അഭിപ്രായം എഴുതിയതിന് നന്ദി

  ReplyDelete
 8. Dear Teacher,
  Read it. Thanks
  Sasi, Narmavedi, Kannur

  ReplyDelete
  Replies
  1. @sasidharan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. നല്ല നര്‍മ്മം
  എല്ലാ മുന്‍കരുതലുകളും
  എടുത്തിട്ടും, അവസരം വന്നപ്പോള്‍
  എല്ലാം മറന്നു പോയപോലെ,
  പാവം മോഡേണ്‍ ഉണ്ണിയാര്‍ച്ച!!!
  കൊള്ളാം പോരട്ടെ നര്‍മ്മങ്ങള്‍
  പിന്നെ നര്‍മ്മ കണ്ണൂരിന്റെ ലിങ്ക്
  കൂടി ചേര്‍ക്കുക
  നന്ദി
  ഫിലിപ്പ്

  ReplyDelete
  Replies
  1. @P V Ariel-,
   നർമ കണ്ണൂരിന്റെ ലിങ്ക് എല്ലാവർക്കും അയച്ചുകൊടുത്തതാണ്,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. എന്തുണ്ടായിട്ടു എന്താ അല്ലെ?

  ReplyDelete
  Replies
  1. @പട്ടേപ്പാടം റാംജി-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. നർമ്മം ആയില്ല......അതുകൊണ്ട് ഞാൻ ചിരിച്ചില്ല...നല്ല ഗൌരവത്തിൽ പോകുന്നു. ങാ.

  ReplyDelete
  Replies
  1. @Echmukutty-,
   ഗൌരവം നല്ലതുതന്നെ,,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. തിരക്കിട്ട് നടന്നുപോകുന്ന ഒരു തടിയൻ അവളുടെ ദേഹത്ത്, ‘അവൾപോലും നേരിട്ട്കാണാത്ത ഭാഗത്ത്’ അമർത്തിയിട്ടൊന്ന് നുള്ളി.ഇങ്ങനെ നുള്ളിയാൽ എന്ത് സുഖംകിട്ടുമോ ആവോ......ഞാൻ ഇപ്പോൾ എച്ചുമുക്കുട്ടിയുടെ കൂടെയാ നല്ല ഗൌരവത്തിൽ പോകുന്നു. ങാ........

  ReplyDelete
  Replies
  1. @ചന്തുനായർ-,
   അതാണ് ഞരമ്പ് രോഗം,, പക്ഷെ രണ്ട് പൊട്ടിക്കാൻ ചാൻസ് കിട്ടിയവൾ അത് ചെയ്യണ്ടെ?
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. Replies
  1. @ശ്രീജിത്ത് മൂത്തേടത്ത്-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. ഇതുപോലേ നുള്ളി നോവിക്കാതെ ...

  ReplyDelete
  Replies
  1. @Muralee Mukundan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. ഇത്രയും അഭ്യാസിയായ പെണ്‍കുട്ടി തടിയനെ വെറുതെ വിട്ടത് മോശം ആയിപ്പോയി!

  ReplyDelete
  Replies
  1. @Shaiju Rajendran-,
   അതാണ് ഞാനും പറയുന്നത്,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. ഞാനും വായിച്ചിട്ടുണ്ട്.എനിക്കും ചിരി വന്നില്ല!...കണ്ടോളന്‍സ്....

  ReplyDelete
  Replies
  1. @മുഹമ്മദുകുട്ടി-,
   ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ദൃക്‌‌സാക്ഷി ആവേണ്ടി വന്നിട്ടുണ്ട്. പെട്ടെന്ന് പ്രതികരിക്കാത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടുണ്ട്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 17. ആത്മവിശ്വാസം അമിതമായാല്‍ ഇതാണ് കുഴപ്പം.

  ReplyDelete
 18. ഇത് നർമ്മം അല്ലല്ലോ..

  ReplyDelete
 19. ithu vaayichittu enikku chiri alla vannathu... ithiri deshyam aanu vannathu.

  ReplyDelete
 20. എനിക്കും ചിരി വന്നില്ല...മൂന്നു തവണ വായിച്ചു....

  ReplyDelete
 21. എനിക്കും നര്‍മ്മമൊന്നും തോന്നിയില്ല, രോഷമാണ് തോന്നിയത്...

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!