18.4.12

ഫലൂദ റെയ്സ്

--> -->
കുട്ടിയമ്മക്ക് ആകെയുള്ള ഒരു കെട്ടിയവന്,
                       ഒരു കൊല്ലം മുൻപ് ‘അറ്റാക്ക് നമ്പർ വൺ’ വന്നു; ആശുപത്രിയിൽ പോയില്ലെങ്കിലും കൂടുതൽ ക്ഷതമേല്പിക്കാതെ വന്ന അറ്റാക്ക് അതേപടി തിരിച്ചുപോയി. ഒരാഴ്ച‌മുൻപ് ‘അറ്റാക്ക് നമ്പർ, റ്റു’ വന്നു; അന്ന് നട്ടപ്പാതിരക്ക് നല്ലവരായ നാട്ടുകാർ അതിവേഗം ബഹുദൂരം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ കുട്ടിയമ്മയോടൊപ്പം സഹകരിച്ച് പണം പൊടി പൊടിച്ചതിന്റെ ഫലമായി അറ്റാക്കിൽ നിന്നും രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇപ്പോൾ വിശ്രമിക്കുകയാണ്. ഡിസ്‌ചാർജ്ജ് ചെയ്യപ്പെട്ട് വീട്ടിലേക്ക് പോരുമ്പോൾ ഡോക്റ്റർമാർ ചേർന്ന് സീരിയസായി ഉപദേശങ്ങളുടെ പെരുമഴ പെയ്തിരുന്നു,
“മദ്യപാനം, പുകവലി, മത്സ്യമാംസഭക്ഷണം ആദിയായവ ഉപേക്ഷിച്ചില്ലെങ്കിൽ അടുത്ത തവണ രക്ഷപ്പെടാൻ പ്രയാസമാണ്”
                        ഇത് കേട്ട് കുട്ടിയമ്മയും കെട്ടിയവനും ഒന്നിച്ച് ഞെട്ടി; ജീവിതത്തിലിതുവരെ മദ്യപിക്കാത്ത, പുകവലിക്കാത്ത, ശുദ്ധ സസ്യഹാരിയായ ആളോട് ഇതൊക്കെ നിർത്തണമെന്ന് പറഞ്ഞാൽ? ഇതെല്ലാം ഒന്ന് തുടങ്ങാതെ എങ്ങനെ നിർത്തും?

                         ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേദിവസം കെട്ടിയവനെ വീട്ടിലാക്കിയിട്ട് കുട്ടിയമ്മ തനിച്ച് സ്ക്കൂളിലേക്ക് പുറപ്പെട്ടു.
കുട്ടിയമ്മക്കെന്താ സ്ക്കൂളിൽ കാര്യം?
കാര്യമുണ്ട്; സ്ക്കൂളിലെ ഒരു വി.ഐ.പി യാണ് കുട്ടിയമ്മ.
ഒരാഴ്ചത്തെ ലീവിന് ശേഷം അന്ന് അരമണിക്കൂർ നേരത്തെ സ്ക്കൂളിൽ എത്തിച്ചേർന്ന കുട്ടിയമ്മ, രാവിലെതന്നെ സ്ക്കൂൾ ഓഫീസും പരിസരവും അടിച്ചുവാരി വൃത്തിയാക്കിയിട്ട് വെള്ളം തളിച്ചു. പിന്നെ മണിയടിച്ചു, ശേഷം മെമ്മോ ബുക്കുമായി ക്ലാസ്സുകളിൽ പോയി,,, അതായത് കുട്ടിയമ്മ എന്ന വി.ഐ.പി.യാണ് സ്ക്കൂളിലെ എഫ്.ടീ.സി.എം. : അതായത് തൂപ്പുകാരി.

                         അങ്ങനെ തിരക്കിട്ട ജോലിക്കിടയിൽ കെട്ടിയവന്റെ കാര്യങ്ങൾ അന്വേഷിച്ച സഹപ്രവർത്തകരോടെല്ലാം രോഗവിവരം വിശദീകരിക്കാൻ അവർ മറന്നില്ല. ഒരാഴചത്തെ വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനിടയിൽ ഏതാണ്ട് പതിനൊന്ന് മണി ആയപ്പോൾ കുട്ടിയമ്മ ഒരു സന്തോഷവാർത്ത കേട്ടു, ‘പ്രധാന അദ്ധ്യാപികയായി പ്രമോഷൻ ലഭിച്ച് ആലപ്പുഴയിലേക്ക് പോകുന്ന പ്രസന്നകുമാരിക്ക് സഹപ്രവർത്തകരെല്ലാം ചേർന്ന് യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായി ഉച്ചഭക്ഷണം വെജിറ്റബിൾ ബിരിയാണി; ഒപ്പം തൊട്ടുകൂട്ടാൻ ഫലൂദയും.

                         പതിവുപോലെ കുട്ടിയമ്മ ഒരു ബിരിയാണി തിന്നശേഷം മറ്റൊന്ന്‌കൂടി ഒപ്പിച്ച് സ്വന്തം ബാഗിനകത്താക്കി. ‘അങ്ങേര് അറ്റാക്ക് വന്ന ആളാണ്; മത്സ്യമാംസങ്ങളൊന്നും കഴിക്കരുതെന്ന് ഡോക്റ്റർമാർ പറഞ്ഞെങ്കിലും എപ്പൊഴാ അടുത്ത അറ്റാക്ക് വരുന്നത്, എന്നറിയില്ല; അതുകൊണ്ട് ബിരിയാണി തിന്നാനുള്ള ആശയൊന്നും ബാക്കിയാവരുത്’.
                         എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞ് ഇലയും കടലാസും മടക്കിയ നേരത്താണ് ഫലൂദ നിറച്ച പെട്ടി എത്തിയത്. ബിരിയാണി തിന്ന ക്ഷീണം കാരണം പലർക്കും ഫലൂദ കഴിക്കാൻ പറ്റാത്തതിനാൽ കൃത്യം 11 കപ്പ് ഫലൂദ ബാക്കി. അതിൽ ആറെണ്ണം കുട്ടിയമ്മ എടുത്ത് ഒന്നിച്ച് ഒരു കവറിൽ പൊതിഞ്ഞ് സ്വന്തം ബാഗിൽ ബിരിയാണിയുടെ സൈഡിൽ തിരുകി; അങ്ങേർക്ക് ഫലൂദ തിന്നാനുള്ള ആശയും ബാക്കിയാവരുത്.

                         മൂന്ന് മണി ആയപ്പോൾ കുട്ടിയമ്മ ഹെഡ്‌മാസ്റ്ററെ സോപ്പിടാൻ തുടങ്ങി. അറ്റാക്ക് വന്ന കെട്ടിയവൻ ഒറ്റക്കാണെന്ന് പറഞ്ഞ് കണ്ണിലൂടെയും മൂക്കിലൂടെയും കരഞ്ഞുകാണിച്ചപ്പോൾ പാവം ഹെഡ്‌മാസ്റ്റർ ഉടനെ പോയ്‌ക്കൊള്ളാൻ പറഞ്ഞു. അങ്ങനെ മൂന്ന് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോൾ ബസ്‌സ്റ്റോപ്പിൽ എത്തിചേർന്ന കുട്ടിയമ്മ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന കുട്ടിബസ്സിൽ കയറിയിട്ട്, ലേഡീസ് സീറ്റിൽ ഇരുന്നെങ്കിലും ചിന്ത മുഴുവൻ മടിയിൽ കനമുണ്ടാക്കിയ ബാഗിനകത്ത് ആയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും മധുരിക്കുന്ന പഴവർഗ്ഗങ്ങൾ ചേർന്ന, ഐസ് രൂപത്തിലുള്ള ഫലൂദ മൊത്തമായി ഉരുകി ജ്യൂസ് ആയി മാറുമോ? എന്തൊരു ചൂടാണ്? കേരളത്തിലെ അന്തരീക്ഷോഷ്മാവ് പൂജ്യത്തിലും താഴെയാവുന്ന നല്ലകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിനിടയിൽ അവർക്ക് വീട്ടിലേക്ക് പോകാനുള്ള ഇടവഴിക്ക് സമീപത്തെ ചായക്കടക്ക് മുന്നിൽ ബസ് നിന്നു. ബസ്സിൽ നിന്നും ലാന്റ് ചെയ്ത കുട്ടിയമ്മ രണ്ട് കൈകൊണ്ടും ബാഗ് മുറുകെപ്പിടിച്ച് ഓടാൻ തുടങ്ങി,
‘ഫലൂദയുടെ തണുപ്പാറുന്നതിന് മുൻപ് വീട്ടിലെത്തണം’.

                          ആ നേരത്ത് ഒരു ഗ്ലാസ് ചായ ഒന്നൊന്നര മീറ്ററായി ഉയർത്തിയൊഴിക്കുന്ന ചായക്കടക്കാരൻ ദാമു നമ്പ്യാരാണ് കുട്ടിയമ്മയുടെ ഓട്ടം ആദ്യമായി കണ്ടത്. ഉയരം കൂടുതലുണ്ടെങ്കിലും തടിച്ചുരുണ്ട ശരീരഭാരവും വഹിച്ച്‌കൊണ്ടുള്ള അവരുടെ ഓട്ടം നോക്കിനിൽക്കെ അദ്ദേഹം ചായയുടെ ഉയരം പതുക്കെ കുറച്ചു. ആ നിഷ്ക്കളങ്കന്റെ ഗ്രാമീണമനസ്സിൽ സഹാനുഭൂതി ഉണർന്നപ്പോൾ പലതരം ആശങ്കകൾ കടന്നുവന്നു. ‘അറ്റാക്കിൽ നിന്നും രക്ഷപ്പെട്ട കുട്ടിയമ്മയുടെ കെട്ടിയവൻ ഇന്നലെ ഉച്ചക്കാണ് വീട്ടിൽ വന്നത്. ഇത്ര പെട്ടെന്ന് ആ നല്ല മനുഷ്യന്റെ കാറ്റു പോയോ? അല്ലാതെ സർക്കാർ ജീവനക്കാരിയായ കുട്ടിയമ്മ അസമയത്ത് ബസ്സിറങ്ങിയിട്ട് വീട്ടിലേക്ക് ഓടാനിടയില്ലല്ലൊ’.
ദാമുനമ്പ്യാർ തനിക്കുള്ള സംശയം ചായ കുടിക്കുന്നവരുടെയും കുടിക്കാൻ കാത്തിരിക്കുന്നവരുടെയും കുടിച്ചു കഴിഞ്ഞവരുടെയും ഇടയിൽ ചൂടാറാതെ ഫോർ‌വേഡ് ചെയ്തു. അതറിഞ്ഞവരെല്ലാം ഒന്നിച്ച് പറഞ്ഞു,
“അത് ശരിയാ,,, കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായിട്ടാ ഓടുന്നത്, കെട്ടിയവന്റെ കാറ്റുപോയിരിക്കും”
                         ഒഴിച്ചുകൊണ്ടിരിക്കുന്ന ചായ അതേപടി മെശപ്പുറത്ത്‌വെച്ച് സമാവർ ഓഫാക്കാതെ ദാമു നമ്പ്യാർ ഓടുന്നതു കണ്ടപ്പോൾ പിന്നാലെ ചായക്കടയിലുള്ള എല്ലാവരും ഒന്നിച്ച് വെളിയിലിറങ്ങി ഓടാൻ തുടങ്ങി, വൺ, ടു, ത്രീ, ഫോർ,,,

                          ഓടിയോടീക്കൊണ്ടിരിക്കെ അവർ കുട്ടിയമ്മയെ കണ്ടു,,, പരിസരം മറന്ന് അവർ വീട്ടിലേക്ക് ഓടുകയാണ്,,, കുട്ടിയമ്മക്ക് പിന്നാലെ നാട്ടിലെ പുരുഷപ്രജകളുടെ ഓട്ടം കണ്ടപ്പോൾ പരിസരവാസികൾ കാര്യം തിരക്കി,
“എന്ത് പറ്റി? കുട്ടിയമ്മ എന്തെങ്കിലും കട്ടെടുത്ത് ഓടുകയാണോ?”
“അതൊന്നുമല്ല; കുട്ടിയമ്മ വീട്ടിലേക്ക് ഓടുന്നത് കണ്ട് നമ്മളും ഓടുകയാ, കെട്ടിയവന് അറ്റാക്ക് വന്ന് കാറ്റ് പോയിരിക്കും”
ഇത് കേൾക്കേണ്ട താമസം പരിസരത്തുള്ള സ്ത്രീകളും പുരുഷന്മാരും ഓട്ടത്തിൽ പങ്ക് ചേർന്നു. അങ്ങനെ അതൊരു കൂട്ടയോട്ടമായി,,, ലക്ഷ്യം ഒന്നുമാത്രം,,, കുട്ടിയമ്മയുടെ ഒപ്പം എത്തുക,,, അവർ വീട്ടിലെത്തുന്ന നേരത്ത് കൂടെയെത്തി അവരുടെ ഭർത്താവിന്റെ അന്ത്യനിമിഷങ്ങളിൽ പങ്കാളിയായി അനുശോചനങ്ങൾ അറിയിച്ച് സഹായിക്കുക,,,

                           എന്നാൽ ഓട്ടത്തിൽ കുട്ടിയമ്മയെ തോൽ‌പ്പിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. സ്വന്തം വിട്ടുമുറ്റത്ത് കാലുകുത്തിയിട്ടും അവർ ഓട്ടം ഫിനിഷ് ചെയ്തില്ല.
കരക്റ്റ് സമയത്താണ് ബഹളം‌കെട്ട് വാതിൽ തുറന്ന കുട്ടിയമ്മയുടെ ഭർത്താവ്, വരാന്തയിൽ വന്നത്;
അയാൾ ഞെട്ടി,,,
‘തന്റെ പ്രീയപ്പെട്ട ഭാര്യയെ നാട്ടുകാരെല്ലാം ചേർന്ന് ഓടിച്ചിട്ട് പീഡിപ്പിക്കുന്നോ? അക്രമം,,,’
ഫലൂദയെ മനസ്സിലോർത്ത് വരാന്തയിൽ ഓടിക്കയറിയ കുട്ടിയമ്മയെ ഇടതുകൈയാൽ താങ്ങിയിട്ട്, വാക്കിംങ്ങ് സ്റ്റിക്ക് ആയി ഉപയോഗിക്കുന്ന വടിഉയർത്തിക്കൊണ്ട് കെട്ടിയവൻ അലറി, “ആരെടാ എന്റെ ഭാര്യയെ ഉപദ്രവിക്കുന്നത്? എല്ലാറ്റിനേം കൊന്നുകളയും,,, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അതൊന്നും നടക്കില്ല പട്ടികളെ”
നാട്ടുകാർ ഞെട്ടി,,, ഒപ്പം തന്റെ പിന്നാലെ ഓടിയെത്തിയവരെ കണ്ട കുട്ടിയമ്മയും.
അങ്ങനെ ‘ഫലൂദ റെയ്സ്’ അവസാനിച്ചപ്പോൾ കുട്ടിയമ്മയുടെ ബാഗിൽ നിന്നും പുത്തൻ‌ഐറ്റം നിറഞ്ഞൊഴുകി,,, അതാണ്,
 ‘ഫലൂദബിരിയാണി’         

44 comments:

 1. കുട്ടിയമ്മ വീണ്ടും വരുന്നു, ഫലൂദ റെയ്സുമായ്

  ReplyDelete
 2. naattukarude oru bhaagyam. phaloodha biriyaani kazhikkarayallo! angerkkonnum kittiyirikkilla.

  ReplyDelete
  Replies
  1. @മുകിൽ-,
   നാട്ടിൻ‌പുറത്തുള്ള നാട്ടുകാർ അങ്ങനെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 3. ഒരു പുതിയ ഐറ്റം: ഫലൂദ ബിരിയാണി...നല്ല ടേസ്റ്റ്

  ReplyDelete
  Replies
  1. @ajith-,
   അഭിപ്രായം എഴുതിയതിനും ടെയ്സ്റ്റ് ചെയ്തതിനും നന്ദി.

   Delete
 4. ഹഹഹഹ കൂട്ടിയമ്മയുടെ ഫലൂദബിരിയാണി ഉഗ്രന്‍..... ആശംസകള്‍....

  ReplyDelete
  Replies
  1. @കുര്യച്ചന്‍-,
   അഭിപ്രായം എഴുതിയതിനും ടെയ്സ്റ്റ് ചെയ്തതിനും നന്ദി.

   Delete
 5. കുട്ടിയമ്മ തട്ടിപ്പോയില്ലാരുന്നോ ? അങ്ങനെ ഒരു പോസ്റ്റ് വായിച്ചതായാണ് എന്റെ ഓമ്ര :)

  ReplyDelete
  Replies
  1. @പഥികൻ-,
   ഇത് തട്ടിപ്പോകുന്നതിന് മുൻപത്തെ സംഭവമാണേയ്,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. ഉഗ്രന്‍ ഫലൂദ ബിരിയാണി.... ആശംസകള്‍.

  ReplyDelete
  Replies
  1. Teacher,
   Good Phalooda Biriyani. Please publish in Narmakannur
   Sasi, Narmavedi

   Delete
  2. @ലീല എം ചന്ദ്രന്‍..-,
   അഭിപ്രായം എഴുതിയതിന് നന്ദി.
   @sasidharan-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. തുടക്കത്തില്‍ തന്നെ ഫലൂദബിരിയാണി’ എന്ന് പേരുള്ളത് കൊണ്ട് കഥ പാതി എത്തിയപ്പോള്‍ തന്നെ ക്ലൈമാക്സ്‌ മനസിലാവും ..അത് കൊണ്ട് തന്നെ ആ ചിരി അവസാനം വരെ കൊണ്ട് പോവാന്‍ സാധിക്കുന്നില്ല

  ReplyDelete
  Replies
  1. MyDreams-,
   ‘ഫലൂദബിരിയാണി‘ എന്ന് ബ്ലോഗിന്റെ ലിങ്ക് ഇ.മെയിൽ ആയി അയച്ചവർക്ക് മാത്രമാണ് ആദ്യമായി ലഭിച്ചത്. മറ്റുള്ളവർക്ക് ലഭിച്ചത് ഒടുവിലാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. ഈ നാട്ടുകാരെക്കൊണ്ട് തോറ്റു.

  ReplyDelete
  Replies
  1. @Echmukutty-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. ഫലൂദബിരിയാണി സുന്ദരമായി. കുട്ടിയമ്മയുടെ കൂടെ ഞാനും ഓടുന്നത് പോലെ അനുഭവപ്പെട്ടു.
  സുന്ദരമായി അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. @പട്ടേപ്പാടം റാംജി-,
   വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. ഞാനും ഓടി.
  ചിരിച്ചുകൊണ്ട് കൂടെ ഓടി...

  ReplyDelete
  Replies
  1. @ex-pravasini*-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. മിനി ടീച്ചറേ..നര്‍മ്മം അത്ര "മിനി' അല്ലല്ലോ.. വല്ലാതെ ചിരിപ്പിച്ചു.. ഫലൂദ ബിരിയാണി..ഉഗ്രന്‍.. ആശംസകളോടെ..

  ReplyDelete
  Replies
  1. @SHANAVAS-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ...ഫലൂദയുടെ തണുപ്പാറുന്നതിനുമുമ്പ് വീട്ടിലെത്തി, പക്ഷേ....ഓടിയതുകൊണ്ട് പ്രയോജനമില്ലാതായല്ലോ....പഴയ ആ ‘കുട്ടിയമ്മ’യ്ക്ക് ഇപ്പോഴും ഓട്ടത്തിന് നല്ല വേഗത....എന്തായാലും വിളമ്പിവച്ച ‘ബിരിയാണി’ക്ക് നല്ല രുചിതന്നെ.....

  ReplyDelete
  Replies
  1. @വി.എ || V.A-,
   തണുപ്പാറുന്നതിനു മുൻപ് ബിരിയാണി കഴിച്ചതിൽ സന്തോഷം,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. കുട്ടിയമ്മേടെ ഓട്ടം വല്ലാത്തൊരു ഓട്ടമായിപ്പോയി ..

  ReplyDelete
  Replies
  1. @സിദ്ധീക്ക..
   വളരെ സന്തോഷം,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. ഓടിയാലെന്താ..ഫലൂദ ബിരിയാണി കിട്ടിയല്ലോ? ..കഴിഞ്ഞ പോസ്റ്റിന്റെ ക്ഷീണം ഇതോടെ തീര്‍ന്നു.നമ്മുടെ കുട്ടിയമ്മ ഒരു സംഭവം തന്നെ!....

  ReplyDelete
  Replies
  1. @Mohamedkutty മുഹമ്മദുകുട്ടി-,
   ഹൊ,, ആശ്വാസം,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. വളരെ രസകരമായി സംഭവം അവതരിപ്പിച്ചൂ....എല്ലാ ഭാവുകങ്ങളും........

  ReplyDelete
  Replies
  1. @ചന്തു നായർ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. ചിരി ഫലമായി ഒരു ഫലൂദ ബിരിയാണി ...!

  ReplyDelete
  Replies
  1. @Muralee Mukundan-,
   ഫലൂദബിരിയാണി കഴിച്ചതിൽ വളരെ സന്തോഷം.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 17. "കുട്ടിയമ്മക്ക് ആകെയുള്ള ഒരു കെട്ടിയവന്" , "സത്യം പറഞ്ഞാല്‍ അവനു ഒരച്ചനെ ഉള്ളാരുന്നു, "നിന്റെ മോനെ കണ്ടാ അങ്ങേലെ കൃഷ്ണന്‍ നായരുടെ അതെ പകര്‍പ്പ്" തുടങ്ങിയ വരികളില്‍ നര്‍മ്മം ഉണ്ടെങ്കിലും അത് നല്ല നര്‍മ്മം അല്ല,

  "കുട്ടന്‍ അവന്റെ ഞൊണ്ടി കാലുകൊണ്ട്‌ ഓടുന്നത് കണ്ടാല്‍ ".. ഇത്തരതിലുള്ളതും നല്ല തമാശ അല്ല . നര്‍മ്മത്തില്‍ ആളുകളുടെ കുറവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

  ReplyDelete
 18. @ജ്വാല-,
  മോളെ ജ്വാലെ ആദ്യം ചിരിക്കാൻ പഠിക്ക്,, അച്ഛനും അമ്മയും ഒന്നിലധികം ഉള്ളവരാണ് പലരും. എന്റെ മക്കൾ എന്നെ, ‘അമ്മെ’ എന്ന് വിളിക്കുന്നതിനെക്കാൾ കൂടുതൽ തവണ അവരുടെ ഭർത്താവിന്റെ അമ്മയെ വിളിച്ചിട്ടുണ്ടാവും. കുറ്റവും കുറവും പറയാതെ നർമ്മം പറയാൻ പറ്റുമോ? പിന്നെ ഒരു കാര്യം ഈ ഫലൂദറെയ്സ് ഒരാൾക്ക് സംഭവിച്ച സംഭവം തന്നെയാണ്.

  ReplyDelete
 19. നന്നായി ചിരിപ്പിച്ചു....ഫലൂദ ബിരിയാണി കൊള്ളാട്ടോ. :)

  ReplyDelete
  Replies
  1. @yemceepee-,
   കുറച്ചുകാലത്തിനു ശേഷം കണ്ടതിൽ സന്തോഷം.

   Delete
 20. ഞാന്‍ വിചാരിച്ചു പാവം കുട്ടി അമ്മക്ക് ബിരിയാണിയും ഫലൂദയും നാട്ടുകാര്‍ക്ക് വീതിച്ചു കൊടുക്കേണ്ടി വരുമെന്ന് . സ്ത്രീ പീഡന ശ്രമം കാരണം അത് ഉണ്ടായില്ല അല്ലെ ? പിന്നെ ഈ ഫലൂദ വടക്കേ ഇന്ത്യയില്‍ നിന്ന് കേരള ഗ്രാമങ്ങളിലേക്ക് കുടിയേറി തുടങ്ങിയോ? എന്തായാലും സംഭവം കലക്കി.

  ReplyDelete
 21. ഗംഭീരം. പ്രയോഗങ്ങളെല്ലാം പതിവുപോലെതന്നെ രസകരം..
  നാട്ടിൻപുറത്തിന്റെ നന്മയാണ് ഇതിലുടെനീളം.

  ഓ:ടോ:എനിക്കു കുറെദിവസമായി നെറ്റ് ഇല്ലായിരുന്നു. മെയിൽ കണ്ടതു ഇന്നലെയാണ്. വരാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു റ്റീച്ചറേ.

  ReplyDelete
 22. കൊള്ളാം തന്തോയമായി

  ReplyDelete
 23. കുട്ടിയമ്മ നന്നായിട്ടുണ്ട്

  ReplyDelete
 24. കുട്ടിയമ്മ; ആളൊരു സ്പെഷ്യലമ്മ!
  കൊള്ളാം!

  ReplyDelete
 25. @ കിനാവള്ളി-,
  @ഉഷശ്രീ (കിലുക്കാംപെട്ടി)-,
  @ഫിയൊനിക്സ്-,
  @SumeshVasu-,
  @Sreekumar Cheathas-,
  @ jayanEvoor-,
  അവസാനം ഡോക്റ്റർ വന്നല്ലൊ,, വളരെ സന്തോഷം,,,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete
 26. ഹായ്! ഫലൂദ ബിരിയാണി സൂപ്പര്‍!!! പക്ഷെ കുട്ടിയമ്മ ഓടിയതിന്റെ കാരണം കഥയുടെ ക്ലൈമാക്‌സിലായിരുന്നു പുറത്തുവിടുന്നതെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നൊരു അഭിപ്രായം എനിയ്ക്കുണ്ട്. ആശംസകള്‍...

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!