1975ൽ
തലശ്ശേരിയിൽ വെച്ചായിരുന്നു, ‘ഇന്ത്യൻ കോഫി ഹൌസും’ ഞാനും തമ്മിൽ ബന്ധം തുടങ്ങിയത്.
അക്കാലത്ത് ‘അടിയന്തരാവസ്ഥ’ എന്നൊരു ആഘോഷം നമ്മുടെ കേരളക്കരയിൽ ഉണ്ടായിരുന്നതിനാൽ മര്യാദക്ക്
രണ്ട് വാക്ക് മിണ്ടിക്കൊണ്ട് ചായയും കാപ്പിയും കൂടിക്കണമെങ്കിൽ തലശ്ശേരിയിലെത്തുന്ന യുവതിയുവാക്കൾ,
ഇന്ത്യൻ കോഫീ ഹൌസിൽ തന്നെ പോകും.
കാരണമോ?
തലശ്ശേരിനാട്
കേരളത്തിലായതിനാൽ അസമയത്ത് വെളിയിൽ കാണുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും,
ചോദ്യമോ ഉത്തരമോ പറയാനറിയാത്ത അവസ്ഥയിൽ, പോലീസ്‌പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോകും.
പിന്നെ പോലീസുകാരെല്ലാംചേർന്ന്, ഉരുട്ടി പരത്തി വടിയാക്കി, പൊതിയാക്കി കെട്ടിയിട്ട്
അറബിക്കടലിലോ ധർമ്മടം പുഴയിലോ കൊണ്ടുപോയി ചാടും അഥവാ എറിയും. അത്‌പേടിച്ച് കോളേജ്
കുമാരന്മാരും കുമാരിമാരും പത്ത് മണിമുതൽ ഒരുമണി വരെയും രണ്ട് മണിമുതൽ നാല് മണി
വരെയും ‘തല വെളിയിൽ കാണിക്കരുത്’, എന്ന് നമ്മുടെ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകർ
നമ്മളോട് എന്നും പറയും. അങ്ങനെയുള്ളവരുടെ കൂട്ടത്തിൽ, പടയുടെകാര്യം പറഞ്ഞ്‌കേട്ട് പേടിച്ച് ക്ലാസ്സിലിരിക്കുന്ന, ജീവശാസ്ത്ര അദ്ധ്യാപകജോലി കൊതിക്കുന്ന പതിനാറ് വിദ്യാർത്ഥികളും
പന്തളക്കാരനായ നമ്മുടെ പ്രീയപ്പെട്ട പിള്ളസാറും ചേർന്ന് (ഇത് പിള്ള മാഷല്ല) അടിയന്തരാവസ്ഥ
കാലത്ത് സർക്കാർ നിരോധിച്ച പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് ചർച്ചചെയ്യും.
എന്തതിശയമേ
അടിയന്തിരാവസ്ഥ!!! എത്ര മനോഹരം…
അക്കാലത്ത് മുതിർന്നവരായ
വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമാണ് തൊട്ടടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ്. എത്രയെത്ര
പ്രേമങ്ങളാണ് കോഫീ ഹൌസിന്റെ ഫാമലി റൂമുകളിൽ വളർന്നു തളിർത്തത്; ഒടുവിൽ പിരിഞ്ഞതും.
അവസാനദിവസം കണ്ണീരുമായി വിടചൊല്ലിയതും അതേ ഫാമലിറൂമിൽ ഒരു കാപ്പി
കുടിച്ചുകൊണ്ടായിരിക്കും.
കേരളത്തിലെ എല്ലാ
ജില്ലകളിലുമായി കോഫീ ഹൌസുകൾ അനേകം ഉണ്ടെങ്കിലും ലാറി ബക്കറുടെ നിർമ്മാണചാതുരികൊണ്ട്
തിരുവനന്തപുരത്തെ കോഫീ ഹൌസ് വേറിട്ട് നിൽക്കുന്നു. തുറന്ന ജാലകത്തിലൂടെ നഗരത്തെ
വീക്ഷിച്ചുകൊണ്ട് അവിടെയിരുന്ന് ഭക്ഷണം കഴിക്കാം. അതുപോലെയുള്ള ഒരു കോഫീഹൌസിൽ ഒരു
നട്ടുച്ചനേരത്ത് ചായകുടിച്ചപ്പോൾ എനിക്ക് വലിയൊരു നേട്ടം ഉണ്ടായി.
അതാണ്
ഈ സംഭവം,,,
അന്നൊരു നാൾ കണ്ണൂർ
നഗരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ഷോപ്പിംഗിനെന്ന പേരിൽ പലതവണ ഒറ്റക്ക്
നടന്നപ്പോൾ എനിക്ക് കലശലായ ദാഹം അനുഭവപ്പെട്ടു, ഒപ്പം നന്നായി വിശക്കാനും തുടങ്ങി.
കാലത്ത് വീട്ടിൽനിന്ന് കഴിച്ച ചായയും ഒന്നരമുറി (ഒന്നര പീസ്) ദോശയും ഒരു മണിക്കൂർ
മുൻപെ ദഹിച്ച് എങ്ങോട്ടോ പോയതിനാൽ എന്റെ ആമാശയം വരൾച്ചക്കാലത്തെ കിണറുപോലെ
ഒഴിഞ്ഞിരിക്കയാണ്. വിശപ്പും ദാഹവും സഹിക്കവയ്യാതായ ഞാൻ ചുറ്റും നോക്കിയപ്പോൾ അതാ
തൊട്ടുമുന്നിൽ എനിക്കായി തുറന്നുവെച്ചതുപോലെ ഒരു കോഫീ ഹൌസ്, അതായത് ഒറിജിനൽ
‘ഇന്ത്യൻ കോഫീ ഹൌസ്’. അതോടെ മുൻപ് കോഫീ ഹൌസിൽ പോയി മസാലദോശ കഴിച്ച കാര്യം എന്റെ
മനസ്സിൽ ഉയർന്ന് നാവിലേക്ക് പടർന്നു.
ഞാൻ നേരെ അകത്തേക്ക്
പ്രവേശിച്ച് ഒഴിഞ്ഞ ഇരിപ്പിടത്തിനായി നോക്കി. ഒരു മേശക്ക് ചുറ്റുമായി കാണുന്ന
ഇരിപ്പിടത്തിൽ രണ്ടെണ്ണം ഒഴിഞ്ഞിരിക്കുന്നതിനാൽ നേരെയങ്ങോട്ട് നടന്ന് അതിലൊരു
ചെയറിൽ ഞാനിരുന്നു. ആളുകൾക്കിടയിലൂടെ ഊളിയിട്ട് പായുന്ന വെള്ളക്കിരീടം അണിഞ്ഞ
വെയിറ്ററെ കാത്തിരിക്കുന്നതിനിടയിൽ ഒരു യുവാവ് വന്ന് എന്റെ സമീപത്തുള്ള ഒഴിഞ്ഞ
ഇരിപ്പിടത്തിൽ ഇരുന്നു. വെയിറ്റർ വന്ന
ഉടനെ ഞാൻ ഓർഡർ ചെയ്തു,
“മസാലദോശയും
ചായയും”
അല്പനേരത്തിനുശേഷം വെയിറ്റർ കൊണ്ടുവന്നത്
രണ്ട് പ്ലെയിറ്റ് മസാലദോശകളാണ്. അതിൽ ഒന്ന് എന്റെ മുന്നിൽ വെച്ചപ്പോൾ മറ്റേത്
എന്റെ അടുത്തിരിക്കുന്ന ആ അപരിചിതന്റെ മുന്നിൽ വെച്ചു. അപ്പോൾ അയാളും ഓർഡർ ചെയ്തത്
മസാലദൊശ തന്നെയാവാം.
വിശപ്പിന്റെ കാഠിന്യം അറിഞ്ഞ
ഞാൻ സ്വയം മറന്ന് മസാലദോശ കഴിച്ചുകൊണ്ടിരിക്കെ ചായയുമായി വന്ന വെയിറ്റർ അയാൾക്ക്
മാത്രം ബില്ല് നൽകിയിട്ട് എന്നെ അവഗണിച്ചു; ‘ഒ, ഇവിടെയും സ്ത്രീകളെ രണ്ടാം
സ്ഥാനമാക്കി തഴയുകയാണ്, നടക്കട്ടെ’. അതിനിടയിൽ എന്റെ സമീപമിരുന്ന യുവാവ്
പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. മസാലദോശ ആസ്വദിച്ച് തിന്നുകൊണ്ടിരിക്കെ ചായകുടിച്ചുകൊണ്ട് വിശപ്പും ദാഹവും മാറിയപ്പോൾ ഞാൻ
വെയിറ്ററെ കാത്തിരുന്നു, ‘കഴിച്ചതിന്റെ ബില്ല് കിട്ടിയിട്ടുവേണമല്ലൊ പണം കൊടുത്ത്
എനിക്ക് വെളിയിലേക്കിറങ്ങാൻ’. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വെയിറ്റർ എന്നെ
അവഗണിക്കുകയാണെന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഹലോ
ബില്ല് വേണം, ഒരു ചായയും മസാലദോശയും”.
തൊട്ടടുത്ത
ടേബിളിൽ ഒരു പ്ലെയിറ്റ് കട്ട്‌ലറ്റ് സപ്ലൈ ചെയ്യുന്നതിനിടയിൽ അയാൾ
എന്നെനോക്കിയിട്ട് പറഞ്ഞു,
“മാഡം
രണ്ടുപേരുടെയും ചേർത്ത്, ബില്ല് നിങ്ങളുടെ ഭർത്താവിന്റെ കൈയിൽ കൊടുത്തല്ലൊ”
“ഭർത്താവ്!!”
ഞാൻ
പറയുന്നത് കേൾക്കാത്തമട്ടിൽ വെയിറ്റർ കിച്ചണിനുനേരെ നടന്നു.
ലാഭം പണം മാത്രമല്ല, വിശപ്പും ദാഹവും മാറുകയും ഒപ്പം വെറുതെ ഒരു ഭർത്താവിനെയും
ലഭിച്ചു!
***********************************************
തൊട്ടടുത്ത് കാണുന്ന പുരുഷനെ അവളുടെ ബന്ധുവായി കാണുന്നത് മലയാളികളുടെ പ്രത്യേക സ്വഭാവമാണ്.
ReplyDeleteഈ പോസ്റ്റിന്റെ ഒടുവിലത്തെ ഭാഗം ‘നർമ കണ്ണൂരിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളികളുടെ മാത്രമല്ല, ഇന്ത്യാക്കാരുടെ പൊതു സ്വഭാവമാണു.
ReplyDeleteകൊള്ളാം, നന്നായി എഴുതി,
@Echmukutty-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
അങ്ങനെ ഭര്‍ത്താവും മസാല ദോശയും ഫ്രീ!
ReplyDeleteനന്നായിട്ടുണ്ട്.
@Rose-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
അതാ പറയുന്നത് ഭാഗ്യമുള്ളോര് എവിടെച്ചെന്നാലും ഒരു സര്‍പ്രൈസ് അവരെ കാത്തിരിക്കുമെന്ന്
ReplyDelete@Ajith-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
എനിക്ക് വയ്യ ചിരിക്കാൻ ടീച്ചറേ... :)
ReplyDelete@വിനുവേട്ടൻ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ടൈറ്റിൽ സൂപ്പർ ആയി....സിനിമയിലൊക്കെ ആണെങ്കിൽ ഇങ്ങനെ ഒക്കെയാ ഒരു സീൻ വളച്ചോണ്ട് വരുന്നത്...
ReplyDelete@പഥികൻ-,
Deleteശരിക്കും, അഭിപ്രായം എഴുതിയതിന് നന്ദി.
അയാൾ നാല് പിള്ളേരെ കൂടി കൊണ്ട് വരാതിരുന്നത് ഭാഗ്യം....
ReplyDelete@അളിയൻ-,
Deleteഭാഗ്യം തന്നെ അളിയാ, അഭിപ്രായം എഴുതിയതിന് നന്ദി.
ഫ്രീയായിട്ട് ഒരു മസാലദോശയും ചായയും പിന്നെ ഓസ്സിലൊരു ചെറുപ്പക്കാരനായ ഭർത്താവിനേയും കിട്ടിയിട്ട് ടീച്ചർക്ക് പിന്നേയും മുറുമുറുപ്പ്...!!
ReplyDeleteഹാ... ഹാ...
@വീ കെ-,
Deleteഅത് കലക്കി, എന്നാലും അവൻ പേര് പറയാതെ പോയല്ലൊ,
അഭിപ്രായം എഴുതിയതിന് നന്ദി.
ഹ ഹ പാവം ..മര്യാദക്കാരനായത് കൊണ്ട് അങ്ങേരു കാശും കൊടുത്ത് സ്ഥലം വിട്ടു..അല്ലേ ടീച്ചര്‍
ReplyDelete@രഘുനാഥൻ-,
Deleteശരിയാണല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
ha ha ha..ennalum ayaloru nalla manushyan alle? paavam. onnum mindaathe poyi billadachu. avide vannirikkan poya nimishathe praakiyitundaavum..
ReplyDelete@മുകിൽ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
റ്റീച്ചറുടെ ഒരു ഭാഗ്യമെ
ReplyDeleteഹ ഹ ഹ :)
പക്ഷെ രണ്ടാമത്തെ മസാലദോശ വാങ്ങിയോ എന്നു പറഞ്ഞില്ല
കാരണംവിശപ്പുമാറിയില്ലല്ലൊ
വി കെ ജിയുടെ കമന്റു കലക്കി :)
@Indiaheritege-,
Deleteശരിക്കും വിശപ്പ് മാറി, അഭിപ്രായം എഴുതിയതിന് നന്ദി.
Dear Teacher,
ReplyDeleteRead out the amali........
Sasi, Narmavedi
@sasidharan-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം ടീച്ചര്‍ക്ക് പറ്റിയ ഒരു അമളിയെ!!
ReplyDeleteഅല്ല ആ ചെറുപ്പക്കാരനു പറ്റിയ ഒരു അമളിയെ!!!
എന്തായാലും സംഭവം കലക്കി!!!
@P V Ariel-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പാവം പയ്യന്‍!, അന്നത്തെ ടീച്ചറുടെ പ്രായം ഒന്നു പറയൂ....
ReplyDelete@Mohammedkutty-,
Deleteഅത് അടുത്തകാലത്ത് തന്നെയാണ്,, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
ങ പിന്നെ പയ്യന്‍ ടെക്നോ പാര്‍കില്‍ ആണെങ്കില്‍ .. ഛെ ഇത്രേ ഉള്ളൂ ഇവിടെ മാസാല ദോശയുടെ വില എന്നും കരുതാന്‍ വഴിയുണ്ട് ..!
ReplyDeleteയുവാവ് നിങ്ങളുടെ അടുത്ത് വന്നിരുന്നത് നിങ്ങൾ ഇരുന്ന ശേഷമാണ്. നിങ്ങളാണ് ദോശ ഓർഡർ ചെയ്തത്. അയാൾ ഒന്നും ഉരിയാടിയിട്ടേ ഇല്ല.കോഫീ ഹൗസിൽ ഒരിടത്തിരിക്കാതെ വെയ്റ്റർ ഓർഡർ ഏടുക്കുകയുമില്ല. അപ്പോൾ ...........
ReplyDeleteഎന്നാലും സംഗതി നന്നായി.
ഒരു ‘മറുവശവായന’: അയാള്‍ക്ക് ബില്‍ തുകയെപ്പറ്റി സംശയം തോന്നുകയും വെയിറ്ററോട് കാര്യം ചോദിക്കുകയും ചെയ്തിരുന്നെങ്കില്‍ വെയിറ്ററുടെ മറുപടി എന്തായിരുന്നേനെ? ടീച്ചറുടെ ഭര്‍ത്താവാണ് അയാള്‍ എന്ന ധാരണയില്‍ത്തന്നെയായിരുന്നു മറുപടിയെങ്കില്‍ അയാളും ചിന്തിക്കുമായിരുന്നോ ‘വെറുതെ ഒരു ഭാര്യ’ എന്ന്....?
ReplyDeleteഅയ്യോ, മാഡം, വായന കഴിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ ചിരിച്ചുപോയി. പ്രാത്രല്‍ കഴിച്ചത് ദഹിച്ചു. അതിനു ചെലവ് ചെയ്തേ പറ്റൂ. :)
ReplyDeletehttp://drpmalankot0.blogspot.com
രസായി എഴുതി മസാല കം ഭർത്താവ് കഥ കേട്ടൊ ടീച്ചറേ
ReplyDelete