ഒരു മാസം മുൻപ് അന്തരിച്ച എന്റെ പ്രീയപ്പെട്ട പിള്ളമാസ്റ്ററുടെ
ഓർമ്മകൾക്ക് മുന്നിൽ, ‘നർമ കണ്ണൂരിൽ’ പ്രസിദ്ധീകരിച്ച നർമ്മം സമർപ്പിക്കുന്നു....
സ്ക്കൂൾ യുവജനോത്സവം അണിയറയിലും അരങ്ങിലും പൊടിപാറി നടന്നുകൊണ്ടിരിക്കുന്ന ഒരു സുവർണ്ണകാലം.
സ്ക്കൂൾ യുവജനോത്സവം അണിയറയിലും അരങ്ങിലും പൊടിപാറി നടന്നുകൊണ്ടിരിക്കുന്ന ഒരു സുവർണ്ണകാലം.
അന്നൊരു ദിവസം എട്ടാം തരത്തിൽ ഒന്നാമനായി
പഠിക്കുന്ന പയ്യൻ പിള്ളമാഷെ സമീപിച്ചു,
“മാഷെ , നമ്മക്കൊരു നാടകം കളിക്കണം”
“നമ്മക്ക് കളിക്കാമല്ലൊ”
“അത് മാഷെ, ഇക്കൊല്ലത്തെ യൂത്ത്‌ഫസ്റ്റിവെലിനു
എന്റെ ക്ലാസ്സിലുള്ളവർക്ക് മത്സരിക്കാൻ ഒരു നാടകം വേണം”
“നാടകമോ? അത് സ്ക്കൂൾ ലൈബ്രറിയിൽനിന്ന്
എടുക്കാമല്ലൊ?”
“അതല്ല മാഷെ, നമ്മക്ക് മാഷെഴുതിയ നാടകം
വേണം”
“ഞാനെഴുതിയ നാടകമോ? അതാരാ ഞാൻ നാടകമെഴുതുമെന്ന്
പറഞ്ഞത്?”
“അതൊക്കെ നമ്മക്കറിയാം, നമ്മുടെ ക്ലാസ്സിലുള്ളവർക്ക്
അഭിനയിക്കാൻ മാഷെഴുതിയ നാടകം തന്നെ വേണം, അത് പഠിച്ച് നമ്മൾ അഭിനയിച്ചോളും”
കേരളത്തിന്റെ തെക്കേയറ്റത്തുള്ള
തിരുവനന്തപുരത്ത് നിന്നും ഒരുകാലത്ത് വടക്കെഅറ്റമായിരുന്ന കണ്ണൂർ ജില്ലയിൽ വന്ന്, ഇവിടെയുള്ള
വില്ലന്മാരെയും വില്ലത്തികളെയും പഠിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ സ്വന്തം മലയാളം വിദ്വാൻ
പിള്ളമാസ്റ്റർ; ‘നാടകം എഴുതുക മാത്രമല്ല, അഭിനയിക്കാറും ഉണ്ട്’ എന്നത്, അദ്ദേഹത്തിന്റെ
യൂണിയൻ പ്രവർത്തനംപോലെ പരസ്യമായ ഒരു രഹസ്യമാണ്. അങ്ങനെയുള്ള മലയാളം അദ്ധ്യാപകൻ കുട്ടികളുടെ
ആവശ്യം എങ്ങനെ നിരാകരിക്കും; അദ്ദേഹം പറഞ്ഞു,
“നാടകം ഞാനെഴുതിതരാം, അഭിനയം പഠിപ്പിക്കാനൊന്നും
എന്നെക്കൊണ്ടാവത്തില്ല. അതൊക്കെ നന്നായി പഠിച്ച് അഭിനയിച്ചോളണം”
“ശരി മാഷെ”
“പിന്നെ ഒരു കാര്യം, ഞാനാണ് നാടകം എഴുതിയതെന്ന്
മറ്റുള്ളവരോടൊന്നും പറയരുത്”
“അത് പിന്നെ പറയണോ മാഷെ? അതറിഞ്ഞ് മറ്റ്
ക്ലാസ്സിലുള്ളവർ വന്നിട്ട്, മാഷ് അവർക്കും നാടകം എഴുതിക്കൊടുത്താൽ നമ്മുടെ സമ്മാനം
നഷ്ടപ്പെടില്ലെ?”
വളരെ സന്തോഷത്തോടെ പിരിഞ്ഞുപോയ
കുട്ടികൾക്ക് കൃത്യം മൂന്നാം ദിവസംതന്നെ നാടകം കിട്ടി. നീല വരയുള്ള വെള്ളക്കടലാസിൽ
ഉറുമ്പരിക്കുന്നതുപോലുള്ള അക്ഷരങ്ങളിൽ നാടകം റെഡി.
അന്ന് വൈകുന്നേരം മുതൽ എട്ടാംതരം ബി.
ക്ലാസ്സിൽ നാടകറിഹേഴ്സൽ ആരംഭിച്ചു,,,
സാമൂഹ്യനാടകമാണ്; പോയകാലത്തെ ജന്മിയും
കുടിയാനും തറവാട്ട്കാരണവരും കാര്യസ്ഥനും നാട്ടുകാരും വീട്ടുകാരും ചേർന്ന് അഭിനയം തകർത്ത്‌കൊണ്ട്
അരങ്ങേറാൻ തയ്യാറായി.
യുവജനോത്സവ സുദിനം വന്നെത്തി,,
കലാവാസനയുള്ള അദ്ധ്യാപകർക്ക് അദ്ധ്വാനഭാരം
കൂടിയതും കലയുടെ ഗന്ധമില്ലാത്തവർക്ക് ജഡ്ജി ആയി വിശ്രമിക്കാനും ലഭിക്കുന്ന സുവർണ്ണാവസരം.
പരിപാടികൾ ഓരോന്നായി കഴിഞ്ഞുപോകവെ രണ്ടാം ദിവസം ഉച്ചക്കുശേഷം ഒടുവിലത്തെ ഐറ്റം ‘നാടകം’
ആരംഭിച്ചപ്പോൾ പെട്ടെന്ന് പിള്ളമാസ്റ്ററുടെ മെമ്മറിയുടെ ഫയൽ ഹാർഡ്‌ഡിസ്ക്കിൽ നിന്ന്
വെളിയിലേക്ക് ഉയർന്നു,
‘എട്ടാംതരത്തിലെ പിള്ളേർക്ക് ഒരു നാടകം
എഴുതിക്കൊടുത്തിരുന്നല്ലൊ,, അത് ആ പിള്ളേർ അഭിനയിക്കുന്നത് ഒന്ന് കാണണമല്ലൊ’
മുൻനിരയിൽ ഇരുന്ന പത്താംതരത്തിലെ പയ്യനെ
ഔട്ടാക്കിയിട്ട്, അവിടെ കയറിയിരുന്നുകൊണ്ട് പിള്ളമാസ്റ്റർ നാടകം ഓരോന്നായി വീക്ഷിക്കാൻ
ആരംഭിച്ചു.
ഒന്നാം നാടകം…
രചയിതാവ് പിള്ളമാസ്റ്റർ അല്ല…
രണ്ടാം നാടകം…
രചയിതാവ് പിള്ളമാസ്റ്റർ അല്ല…
മൂന്നാം നാടകം…
കർട്ടൻ ഉയർന്നു… രചയിതാവ് പിള്ളമാസ്റ്റർ തന്നെയെന്ന്
പിള്ളമാസ്റ്റർ ഉറപ്പിച്ചു.
ജന്മിയുടെ പറമ്പിൽ ജോലിചെയ്യുന്ന തൊഴിലാളി,
ചൂരലടിയേറ്റ് കരയുന്ന രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്,,, വിപ്ലവം നിറഞ്ഞ കാലഘട്ടത്തിന്റെ
കഥ,,, കുട്ടികൾ തകർത്ത് അഭിനയിക്കുകയാണ്.
‘ഹൊ ഈ കൊച്ചുപിള്ളേർ ഇങ്ങനെ അഭിനയിക്കുമെന്ന്
സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല,,’ അദ്ദേഹം രോമാഞ്ചകഞ്ചുകം എടുത്ത് മേലാകെ അണിഞ്ഞു.
രംഗങ്ങൾ ഓരോന്നായി പിന്നിടുകയാണ്,,
നാടകം പകുതി കഴിഞ്ഞു,
അടുത്തരംഗം,,,
കർട്ടൻ ഉയരുമ്പോൾ തറവാട്ടിലെ
കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം വായിക്കുകയാണ്, അല്പസമയം കഴിഞ്ഞപ്പോൾ ഇടതുവശത്തെ
കർട്ടനു പിന്നിൽനിന്നും ‘സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഉരുണ്ട ഓട്ടുപാത്രവുമായി’ കാര്യസ്ഥൻ
രംഗപ്രവേശം ചെയ്തു. സ്റ്റേജിന്റെ മുന്നിലെത്തിയ കാര്യസ്ഥൻ പാത്രം ഉയർത്തിപിടിച്ച് സ്വന്തം
നാവ്‌നീട്ടി അതിനെ നക്കാൻ തുടങ്ങിയതോടെ പിള്ളമാഷ് മാത്രമല്ല, കാണികളായ പിള്ളേരും അദ്ധ്യാപകരും
നാട്ടുകാരും അന്തംവിട്ടു!!!
കാര്യസ്ഥൻ പാത്രം തിരിച്ചുംമറിച്ചും
നക്കിക്കൊണ്ട് കാരണവരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ട്‌മൂന്ന് തവണ നടത്തം
തുടർന്നുകൊണ്ടിരിക്കെ വിശാലമായ സദസ്സിന്റെ പിന്നിൽനിന്നും പതുക്കെ ഒരു കൂവൽ ഉയർന്നു.
തുടർന്ന് പലഭാഗത്തുനിന്നായി, ശിഷ്യരും പൂർവ്വശിഷ്യരും നാട്ടുകാരും ഒത്തൊരുമിച്ച് ഏറ്റ്‌കൂവാൻ
തുടങ്ങി. അങ്ങനെ കാണികളെല്ലാം ഒന്നിച്ച് കൂവി തകർക്കുന്നതിനിടയിൽ പിള്ളമാഷ് പിന്നിലൂടെ
സ്റ്റേജിലേക്ക് ഓടിക്കയറിയിട്ട് കർട്ടൻ നിയന്ത്രിക്കുന്നവനെ നോക്കി ഉച്ചത്തിൽ ഒരു അലർച്ച,
“താഴ്‌ത്തെടാ കർട്ടൻ”
ഒച്ചകേട്ടനിമിഷം കർട്ടൻ പൊട്ടിവീണു,,,
കാര്യസ്ഥനും കാരണവരും ഒന്നിച്ച് ഞെട്ടി,
“സർ,,, നമ്മുടെ നാടകം,,,”
“നിന്റെയൊക്കെ നാടകം,, എന്തുവാടാ ഈ സാധനം?”
അദ്ദേഹം കാര്യസ്ഥന്റെ കൈയ്യിലിരിക്കുന്ന
ഉരുണ്ട്‌തിളങ്ങുന്ന സാധനം ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“അത് സർ,, മുരുട”
“മുരുടയോ? ആരെടാ ഇതുംകൊണ്ട് സ്റ്റേജിൽ
വന്ന് നക്കാൻ പറഞ്ഞത്?”
“അത്,,, സാറെഴുതിത്തന്ന നാടകത്തിൽ ഉണ്ടല്ലൊ”
“എന്റെ നാടകത്തിലോ? ഈ മൊന്ത നക്കാനോ?”
“അതേ സാർ,, ഇക്കാലത്ത് വീടുകളിലൊന്നും
മുരുടയില്ലാത്തതുകൊണ്ട് അമ്പലത്തിൽപോയി പൂജാരിയുടെ കാല് പിടിച്ചാണ് ഞങ്ങളിത് സംഘടിപ്പിച്ചത്”
കാര്യസ്ഥനും കാരണവരും ഒരുമിച്ച്, വളരെ
സന്തോഷത്തോടെ പറഞ്ഞിട്ടും നമ്മുടെ പിള്ളമാഷിന് ഒട്ടും മനസ്സിലായില്ല;
നാടകത്തിൽ എങ്ങനെ, ഇങ്ങനെയൊരു സാധനം കയറിവന്നു?
“ഞാനെഴുതിയ നാടകത്തിൽ ഇങ്ങനെയൊരു രംഗം
ഉണ്ടാകത്തില്ലല്ലൊ?”
“ഉണ്ട് സർ മൂന്നാം രംഗം തുടങ്ങുന്നത്
ഇത് നക്കിക്കൊണ്ടാണ്”
“അതെങ്ങനെ? ഇതാരാ പഠിപ്പിച്ചത്?”
പെട്ടെന്ന്, സ്റ്റേജിന്റെ പിന്നിൽനിന്നും
നാടകം സംവിധാനം ചെയ്ത പത്താംതരക്കാരൻ കടലാസുമായി ഓടിവന്നു,
“സാറെഴുതിത്തന്ന നാടകത്തിൽ നോക്കിയാട്ടെ,,
മൂന്നാം രംഗത്തിൽ മുരടയുണ്ടല്ലൊ”
“മുരടയോ? താനെന്തുവാടാ പറയുന്നത്? വായിച്ചാട്ടെ,,,”
“മൂന്നാം രംഗം,
കാരണവർ ചാരുകസാരയിൽ മലർന്നിരുന്ന് പത്രം
വായിക്കുന്നു,, അപ്പോൾ കാര്യസ്ഥൻ ‘മുരടനക്കിക്കൊണ്ട്’,
പ്രവേശിച്ച് അദ്ദേഹത്തിന്റെ മുന്നിലൂടെ മൂന്ന്‌തവണ നടക്കുന്നു, അതാണ് സർ ഇവൻ നക്കുന്നത്,
മുരുട,,,”
കർട്ടൻ താഴ്ത്തിയ സ്റ്റേജിൽവെച്ച് നമ്മുടെ പിള്ളമാസ്റ്റർ
പിള്ളേരെ വിചാരണ ചെയ്യുമ്പോൾ, നാടകം തീരുന്നതിന് മുൻപെ ക്ലൈമാക്സ് അരങ്ങേറിയതിനാൽ സദസ്സിലിരിക്കുന്നവർ
കൂവിതകർക്കുകയാണ്.
കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് നിന്നും വടക്കെഅറ്റത്തിന്റെ മുന്നിലുള്ള കണ്ണൂരിൽ വന്ന്, ഇവിടെയുള്ള വില്ലന്മാരെയും വില്ലത്തികളെയും പഠിപ്പിച്ചിരുന്ന നമ്മുടെ സ്വന്തം പിള്ളമാസ്റ്റർ, സ്വന്തമായി ഒരു നാടകം എഴുതിയിട്ട് എട്ടാംതരത്തിലെ കുട്ടികൾക്ക് അവതരിപ്പിക്കാൻ കൊടുക്കുന്ന നേരത്ത്; ഇങ്ങനെയൊരു ക്ലൈമാക്സ് ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കാനിടയില്ല.
ReplyDeleteഹൊ,, എന്തൊക്കെ പണിയാ ഈ പിള്ളേര് ചെയ്തത്!!!
മുരുടയുടെ ഫോട്ടോ ഇതുവരെ ലഭിച്ചിട്ടില്ല,, അതുകൊണ്ട് മുരുടയില്ലാതെ നർമം പോസ്റ്റ് ചെയ്യുന്നു,,
Deleteദു..ന്തുട്ട്..മുരട
ReplyDeleteമ്മടെ ലോട്ടെനെല്ലേയ് ..ഉഗ്രൻ മൊന്ത..!
ഹും..കലക്കീൻണ്ട്ട്ടാ ടീച്ചറേ..
ബിലാത്തിപട്ടണം-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
ക്ലൈമാക്സ് കലക്കീ
ReplyDeleteജന്മസുകൃതം-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
അപ്പൊ ഇതാണല്ലേ ഈ മുരടനക്കി..ഞാന്‍ ഇതെന്താന്ന് പിടികിട്ടാണ്ടിരിക്കുകയായിരുന്നു.
ReplyDelete@sidheek Thozhiyoor-,
Deleteഇപ്പം പിടി കിട്ടിയില്ലെ? അഭിപ്രായം എഴുതിയതിന് നന്ദി
ഇത് നേരത്തെ കേട്ടിട്ടുണ്ട്, അച്ഛന്‍ നാടക നടന്‍ ആയിരുന്നതിന്റെ കുഴപ്പം ആയിരിക്കും.
ReplyDelete@SREEJITH NP-,
Deleteഞാനും കേട്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി
ടീച്ചറേ... സംഭവം കൊള്ളാം, പക്ഷേ തലക്കെട്ട് അല്പമൊന്ന് മാറ്റിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഇപ്പോഴത്തെ തലക്കെട്ട് കാണുമ്പോള്‍ത്തന്നെ കഥാഗതി മനസ്സിലാകുന്ന നിലയാണ് - തലക്കെട്ടില്‍ത്തന്നെ ‘ക്ലൈമാക്സ്’ ഒരുക്കിയതുപോലെ...!
ReplyDelete@വിജി പിണറായി-,
Deleteതലക്കെട്ട് മാറ്റിയതായിരുന്നു,, ക്ലൈമാക്സ് ഉണ്ടെങ്കിലും ഇതിലും നല്ല തലക്കെട്ട് കണ്ടില്ല,,,
അഭിപ്രായം എഴുതിയതിന് നന്ദി
http://t3.gstatic.com/images?q=tbn:ANd9GcRBo_--myCae60uyYxonXHQk2tCD1cH1uasp06EYL6clXVNYDsj_fWEHC-Q
ReplyDeletehttp://www.google.co.in/imgres?um=1&hl=en&sa=N&biw=1920&bih=926&authuser=0&tbm=isch&tbnid=evYvNRpxH-BRUM:&imgrefurl=http://www.sdpharmacy.com/html/massageequipments.htm&docid=MlKVz7qjnPiAxM&imgurl=http://www.sdpharmacy.com/assets/MONTHA__BRONZ_POT.jpg&w=170&h=190&ei=eSt-UM7BO8_IrQfyzoCoAg&zoom=1&iact=hc&vpx=351&vpy=219&dur=814&hovh=152&hovw=136&tx=65&ty=60&sig=107683753976957687712&page=1&tbnh=146&tbnw=124&start=0&ndsp=49&ved=1t:429,r:1,s:0,i:74
ദേ.. ഇതാണ് മുരുട അഥവാ മൊന്ത
@രായപ്പൻ-,
Deleteമൊന്ത കണ്ടു,, നന്ദി,,, അത് സ്റ്റീൽ മുരുടയാണ്. അസ്സൽ ഓട്ടുമുരുട ഞാൻ കണ്ടുപിടിക്കും. അഭിപ്രായം എഴുതിയതിന് നന്ദി
Dear Teacher,
ReplyDeleteRead out the drama climax. Good.
Sasi, Narmavedi
@sasidharan-,
DeleteThanks for your comment
ho...
ReplyDeletemurata...
@ശ്രീജിത്ത്-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി
നര്‍മ്മ കണ്ണൂരില്‍ വായിച്ചിരുന്നു. അവിടെ ഇതായിരുന്നില്ലല്ലോ ടൈറ്റില്‍..?.പിന്നെ പിള്ള മാഷിനു ആദരാജ്ഞലികള്‍..!
ReplyDelete@മുഹമ്മദുകുട്ടി-,
Deleteതലവാചകം ഒന്നുമാറ്റിയതാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
ഹഹ.. മുരടനക്കി. ഓരോ ഭാഷാപ്രശ്നങ്ങളേയ്..
ReplyDelete@sumesh vasu-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി
ടീച്ചറെ,
ReplyDeleteഅടിപൊളിയായി ട്ടോ...എന്തായാലും നാണം കെടാന്‍ വിധിയുണ്ടെങ്കില്‍ അത് ഓട്ടോ വിളിച്ചു വരുമെന്ന് ഒന്നുകൂടി തെളിഞ്ഞു.....
@അരുണകിരണങ്ങൾ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി
നല്ലൊരു ഹാസ്യ അവതരണം ..മുരടനക്കി ..മാഷിനു ആദരാഞ്ജലികള്‍
ReplyDelete@ ആചാര്യൻ-, അഭിപ്രായം എഴുതിയതിന് നന്ദി
Deleteമുരടനക്കി ..എനികിഷ്ടമായി...നല്ല ഒരു പോസ്റ്റ് ..
ReplyDelete@Shahiba-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി
പാവം മാഷ്..
ReplyDeleteപാവം മുരട...
@ente lokam-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി
അപ്പൊ അങ്ങനെയാണ് മുരട് നക്കുന്നത് ...
ReplyDeleteമുരട് എന്ന വാക്ക് ആദ്യം കേള്‍ക്കുന്നു. കണ്ണൂര്‍ ഭാഷയാല്ലേ
@റോസാപൂക്കൾ-,
Deleteപണ്ടൊക്കെ എല്ലാവീട്ടിലും മുരുട ഉണ്ടായിരിക്കും. കിണ്ടിയിലോ മുരുടയിലോ ഉള്ള വെള്ളം കൊണ്ട് കാല് കഴുകിയിട്ടാണ് വീട്ടിന് വെളിയിലുള്ളവർ അകത്തേക്ക് പ്രവേശിക്കുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി
സാധനം കൈയിൽ തന്നെ ഉണ്ടാകും പക്ഷേ തിരിച്ചറിയുന്നില്ലാ...ന്ന് തോന്നുന്നു. കിണ്ടി അറിയാമല്ലോ? കിണ്ടിയുടെ വാലില്ലാത്ത ടൈപ്പ് ഒരു സാധനം ഒന്ന് സങ്കല്പിച്ചു നോക്കൂ....അതെന്നെ! മുരടനക്കിക്കൊണ്ട് എന്നത് വായിക്കേണ്ടത്, മുരട്+ അനക്കിക്കൊണ്ട് എന്നായിരുന്നു. പക്ഷേ വായിച്ചത് മുരട+ നക്കിക്കൊണ്ട് എന്നായിപ്പോയെന്ന് മാത്രം. (പേനായും, പേനായും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഫീൽ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെ പിള്ളേരെ കുറ്റം പറഞ്ഞിട്ടെന്ത്?) :)
Deleteകൊള്ളാം, നല്ല നര്‍മ്മം!
ReplyDelete:) ഇതെന്തായാലും കലക്കി..
ReplyDeleteമുരട നക്കി അല്ലെ ?? കൊള്ളാം. ചിരിക്കാന്‍ വകയുണ്ട് ട്ടോ. പ്രത്യേകിച്ച് ആ നടത്തം ഓര്‍ക്കുമ്പോള്‍
ReplyDeleteithu kalakki
ReplyDeleteഹാ... ഹാ... ഹാ...!
ReplyDeleteഅതു കലക്കി ടീച്ചറെ....
പാവം കുട്ടികൾ...!
ഉം ,ഭാഷ വരുത്തുന്ന പ്രശ്നങ്ങള്‍ അല്ലെ ?മുരടനക്കി ചാടാന്‍ പറയാഞ്ഞത് നന്നായി ..ഇല്ലെങ്കില്‍ മുരുട പിള്ള മാഷുടെ മോന്തക്കിരുന്നേനെ....
ReplyDeleteഇതുപോലെ നാടകത്തിലെ നാടകങ്ങൾ ഒരുപാട് ഞാനും അനുഭവിച്ചിട്ടുണ്ട്... നർമ്മം(കേട്ടിട്ടുഌഅതാണെങ്കിലും)കലക്കി ടീച്ചറേ.........
ReplyDeleteഹഹഹ.. ചിരിപ്പിച്ചു. :)
ReplyDeleteEnte Anubhavangaliloodeyum ...!
ReplyDeleteManoharam Chechy. Ashamsakal...!!!
മുരട കണ്ടു സാധനം തരക്കേടില്ല , മുരടനക്കുന്നത് തന്നെയല്ലേ വിടയിളക്കുക എന്ന് പറയുന്നത്.
ReplyDeleteഅതു ശരി, മുരടനക്കുമ്പോള്‍ ഇങ്ങനെയും കുഴപ്പമുണ്ട്. കൊള്ളാം കേട്ടൊ. രസകരമായി.
ReplyDeleteകഥ വായിച്ചു.നന്നായിട്ടുണ്ട്." രാമന്‌തോർത്തില്ലാ " എന്ന വരികൾ ഓർമ്മയിൽ വന്നു.
ReplyDeleteസത്യത്തില്‍ എനിക്കും അപരിചിതമാണ് ഈ വാക്ക്.
ReplyDeleteഎന്തായാലും നര്‍മ്മം കൊള്ളാം ടീച്ചറെ...
rasakaram
ReplyDeleteഇല എടുത്തു ചാടാന്‍ പറയും കണ്ണൂര് ഊണ് കഴിഞ്ഞാല്‍.. ....
ReplyDeleteനല്ല നര്‍മം. പക്ഷേ തലക്കെട്ടില്‍ തന്നെ അത് മനസ്സിലായത് കൊണ്ട് അതിണ്റ്റെ മുഴുവന്‍ സുഖവും കിട്ടിയില്ല.
ReplyDeleteമുമ്പ് കേട്ടതാണെങ്കിലും മുരട നക്കി കലക്കി....
ReplyDeleteഇത് പോലെ അമേച്വർ നാടകങ്ങളിലും പല അബദ്ധങ്ങളുമരങ്ങേറിയിട്ടുണ്ട്. കാക്കിപ്പാഞ്ചാലി എന്ന പ്രയോഗം തന്നെ ഉണ്ടാക്കിയ ഒരുഗ്രൻ സംഭവം ഒരു നാടകത്തിൽ അരങ്ങേറിയത് ഈ സന്ദർഭത്തിൽ ഓർമ്മിച്ചു പോകുന്നു.(അറിയണമെങ്കിൽ നേരിട്ട് വിളിക്കുക 9895048936)
ReplyDeleteകലക്കീട്ടോ ....
ReplyDeleteതള്ളെ സൂപ്പര്‍...
ReplyDeleteഹൊ ഹൊ ഹൊ എന്റമ്മൊ താമസിച്ചു പോയെങ്കിലെന്താ ഇപ്പൊഴെങ്കിലും കണ്ടല്ലൊ ചിരിച്ചു ചിരിച്ചൊരു പരുവമായി റ്റീച്ചറെ
ReplyDeleteഈ മുരുട എന്ന വാക്ക് ആദ്യമായി കേള്ക്കുന്നു. ഞങ്ങൾ മൊന്ത എന്നാ പറയുക
ഏതായാലും ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ട്
ഒരെണ്ണം ദാ ഞങ്ങളുടെ പഠനകാലത്തേത്
ആയുർവേദ കോളേജിൽ കലാപരിപാടികൾക്കിടയ്ക്ക് ഒരു നൃത്തം അതിന്റെ വരികൾപാടി പഠിപ്പിക്കുന്ന സ്ഥലത്ത് ഒരു വിദ്വത്തി അർത്ഥം പറയുന്നു
"പലദിവസം ഉണ്ടിഹ ഞാൻ
പരിണതശശധരമുഖി
വലയുന്നതും ഓർക്ക നീ--"
ഇതിലെ ഉണ്ടിഹ ഞാൻ എന്നതിൻ ഇടതു കയ്യിൽ പാത്രം പിടിച്ചതു പോലെയും വലതു കയ്യു കൊണ്ട് അതിൽ നിന്നും വാരിക്കഴിക്കുന്നതു പോലെയും മുദ്ര കാണിക്കുന്നത് കണ്ട് എന്റെ കൂടെ കയറി വന്ന ശ്രീകൃഷ്ണൻ ഒരാട്ടാട്ടിയത്
പക്ഷെ ആ പറഞ്ഞു കൊടുത്ത ആളിനെ തെറ്റു മനസിലാക്കിക്കാനായിരുന്നു ഏറ്റവും പ്രയാസം
അവരുടെ വിചാരം പലദിവസം അങ്ങനെ ഊണും കഴിച്ച് ഇരുന്നു എന്നാൺ അർത്ഥം എന്നായിരുന്നു