പങ്കജാക്ഷന്റെ പതിവ്രതയായ ഭാര്യയാണ് പങ്കി എന്നറിയപ്പെടുന്ന പങ്കജവല്ലി. ഏതുനേരത്തും
അടുക്കളപ്പണി ചെയ്യുന്നവളാണെങ്കിലും തൊഴില്‍രഹിത ആയി അറിയപ്പെടുന്നവളാണ് പങ്കി.
സാധാരണ ഭര്‍ത്താക്കന്മാർ കിട്ടുന്നശമ്പളം മുഴുവനായി ഭാര്യയെ ഏല്പിക്കുമെങ്കിലും
പങ്കിയുടെ വീട്ടിൽ ഈച്ച പറക്കുന്നതുപോലും കണവന്റെ കണ്‍ട്രോളിലാണെന്ന് മാത്രമല്ല, അതവൾക്ക് വളരെ
ഇഷ്ടവുമാണ്. ആദ്യരാത്രിയിൽ ആദ്യമായി സംസാരിച്ചതു മുതൽ ഭര്‍ത്താവ് പറയുന്നതെല്ലാം അതേപടി
അവൾ അനുസരിക്കുന്നുണ്ട്.
എന്നുംരാവിലെ ഓഫീസിൽ പോകുമ്പോൾ
ബാഗുമെടുത്ത് ഗെയ്റ്റുവരെ പങ്കി അനുഗമിക്കും. ഉച്ചഭക്ഷണത്തിന് മറ്റുള്ളവർ പകുതി
വെന്ത ചോറും മിക്സിയിൽ അരച്ച് ഉപ്പുംമുളകും ശരിയാവാത്ത ചമ്മന്തിയും കൂട്ടി
ഉണ്ണുമ്പോൾ പങ്കജാക്ഷൻ അച്ചാറും ഉപ്പേരിയും പപ്പടവും സാമ്പാറും കാളനും അയല
പൊരിച്ചതും കൂട്ടി നല്ല കുത്തരിയുടെ ചോറുണ്ണും. എന്നിട്ട് മറ്റുള്ളവരെ നോക്കി
പറയും,
“എടോ
ഇതാണ് ജോലിയില്ലാത്ത പെണ്ണിനെ കല്ല്യാണം കഴിച്ചാലുള്ള ഗുണം”
അസൂയ
അസഹനീയമായ സഹപ്രവര്‍ത്തകർ പെട്ടെന്ന് ഭക്ഷണം മതിയാക്കി ലഞ്ച്‌ബോക്സ് അടച്ചുവെക്കും..
പങ്കജാക്ഷൻ ഓഫീസിൽനിന്നും
വീട്ടിലേക്ക് വരുമ്പോഴുള്ള സ്വീകരണം കാണാൻ അയൽവീട്ടുകാരെല്ലാം ഒളിഞ്ഞും തെളിഞ്ഞും
നോക്കാറുണ്ട്. പുരുഷന്മാർ നേരിട്ട് നോക്കി ആസ്വദിക്കുമ്പോൾ സ്ത്രീകൾ ഒളിച്ചിരുന്ന്
നോക്കും. കെട്ടിയവന്റെ വിളി കേട്ടാലുടനെ വാതിൽതുറന്ന് മുറ്റത്തിറങ്ങി
കൈപിടിച്ചശേഷം ബാഗ് വാങ്ങി ഒരു കൈയിൽപിടിച്ച്, മറുകൈകൊണ്ട് പൈപ്പ് തുറന്നിട്ട് കാലുകഴുകാൻ
പറയും. പിന്നെ വരാന്തയിൽ കയറിയ ഉടനെ ഉണങ്ങിയ തോര്‍ത്ത് എടുത്തുകൊടുക്കും.
കൊച്ചുവര്‍ത്തമാനങ്ങൾ പറഞ്ഞ് അകത്തുകയറി ഡൈനിങ്ങ് റൂമിൽ ഇരുത്തിയശേഷം ചൂടു ചായയോടൊപ്പം
ചപ്പാത്തിയുടെ ചെറുപീസ് കറിയിൽമുക്കി വായിൽ വെച്ചുകൊടുക്കും.
ഭര്‍ത്താവിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടായാൽ പങ്കിയുടെ ഭര്‍തൃശുശ്രൂഷ ഇരട്ടിക്കും. തന്റെ നല്ലപാതിയുടെ നല്ലഗുണം കാണിച്ച് അസൂയപ്പെടുത്താനായി പങ്കജാക്ഷൻ ഓഫീസിലുള്ളവരെ ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിക്കുക പതിവാണ്. ആനേരത്ത് വിളികേട്ടാലുടനെ മുന്നിലെത്തണം എന്നാണ് ഭർത്താവിന്റെ ഓർഡർ. അക്കാര്യം അപ്പടി അവൾ അനുസരിക്കാറുണ്ട്.
ഒരുദിവസം,
ഭാര്യയുടെ നല്ലഗുണങ്ങൾ കാണിച്ച്
അസൂയപ്പെടുത്താനായി ഒരു സുഹൃത്തിനോടൊപ്പം പങ്കജാക്ഷൻ അല്പം നേരത്തെ
വീട്ടിലെത്തിയിട്ട് വിളിച്ചു,
“എടി
പങ്കിയേ,,,”
തേങ്ങഅരക്കുന്ന
പങ്കി മിക്സി ഓഫാക്കിയിട്ട് വെളിയിൽ വരാൻ അല്പം വൈകി. സുഹൃത്തിന്റെ മുന്നിൽവെച്ച്
അവൾക്ക് അടികൊടുത്തശേഷം അയാൾ പറഞ്ഞു,
“ഇനി
ഇതുപോലെ വൈകരുത്, വിളികേട്ട ഉടനെ വരണം”
ഒരാഴ്ചകഴിഞ്ഞ്
പങ്കജാക്ഷൻ നേരത്തെവന്നത് രണ്ട് സുഹൃത്തുക്കളുമായാണ്. വീട്ടിലെത്തിയ ഉടനെ അയാൾ
വിളിച്ചു,
“എടി
പങ്കിയെ,,,”
കിണറ്റിൽ
നിന്നും വെള്ളംകോരുന്ന പങ്കി പാത്രം കിണറ്റിലിട്ടശേഷം വെളിയിൽ വരാൻ അല്പം വൈകിയതിനാൽ
അയാൾ അവൾക്ക് രണ്ട് അടികൊടുത്തു. എന്നിട്ട് പറഞ്ഞു,
“വിളികേട്ടാൽ
ഉടനെ വെളിയിലെത്തണം”
ഒരു
മാസം കഴിഞ്ഞപ്പോൾ പങ്കജാക്ഷൻ വീട്ടിൽ വന്നത് മൂന്ന്
സഹപ്രവർത്തരോടൊത്ത് ആയിരുന്നു, കൂട്ടത്തിൽ ഒരാൾ ഓഫീസറാണ്. വന്ന ഉടനെ ഭാര്യയെ വിളിച്ചു,
“ഏടി
പങ്കിയേ,,,”
വിളികേട്ടനിമിഷം
വാതിൽതുറന്ന് പങ്കി മുന്നിൽ! പെട്ടെന്ന് ഓടിവന്ന അവളെക്കണ്ട് എല്ലാവരും ഞെട്ടി.
കാരണം,
അവൾ
വിളികേട്ടത് കുളികഴിഞ്ഞ് വസ്ത്രം മാറ്റുന്നതിനു മുൻപായിരുന്നു….
പതിവ്രതമാർക്ക്
എന്തും ആവാമല്ലൊ,,,
**********************************************
ഇതെന്താ ചിത്രം മാത്രം പങ്കജാക്ഷനും ഭാര്യയും എവിടെ
ReplyDeleteസാജൻ, പുതുവർഷം പിറക്കുന്ന ദിവസം പോസ്റ്റ് ചെയ്യാനായി തീരുമാനിച്ചത് ഇപ്പോഴാണ് എഡിറ്റിംഗ് പൂർത്തിയായത്,
ReplyDeleteഅത് നല്ലൊരു അടിയാണ് തിരിച്ചു കൊടുത്തത്
ReplyDeleteഅയ്യോ!!!
ReplyDeleteഅയ്യയ്യോ...!!!
ReplyDeleteഹ ഹ ഹ.... രസിച്ചു ....
ReplyDeleteഅധികമായാല്‍...............
ReplyDeleteആശംസകള്‍
ദൈവമേ....!!!
ReplyDeleteപതിവ്രതമാർക്ക് എന്തും ആവാമല്ലൊ,,,....ഉവ്വുവ്വേ :)
ReplyDeleteഹ ഹ ഹ .പാവം പങ്കി.
ReplyDeleteayyo:))
ReplyDeleteഎന്നാലും എന്റെ റ്റീച്ചറെ ക്ലൈമാക്സ് കലക്കി, തീരെ പ്രതീക്ഷിച്ചില്ലായിരുന്നു :)
ReplyDeleteന്നാലും..
ReplyDeleteപവിത്രമാ൪ക്കെന്തും ആവാമോ,...??
ഇതുപോലെ ചിരിപ്പിക്കുവാൻ ഓരൊ
ReplyDeleteപതിവ്രതമാരിറങ്ങിയാൽ എന്താ ചെയ്യുക...!