നാട്ടുപ്രമാണിമാർ
ഉപയോഗിക്കുന്നത് പാല്രാജന്റെ നാടൻപാൽമാത്രം ആയതിനാൽ അതിന്റെ ഗുണം നമ്മുടെ നാട്ടിലെങ്ങും
പ്രസിദ്ധമാണ്. ഗ്രാമങ്ങളുടെ ഹൃദയഭാഗങ്ങളിൽ കയറിയിറങ്ങിയിട്ട് നാടൻപശുവിന്റെ നാടൻപാൽ
വെള്ളംതൊടാതെ വൃത്തിയുള്ള പാത്രത്തിൽ ശേഖരിച്ച് കൊണ്ടുവരുന്നതായി
അറിയപ്പെടുന്നതിനാൽ അതുവാങ്ങാനായി അടുക്കള അടച്ചുപൂട്ടിയിട്ട് വീട്ടമ്മമാർ
രാജനുമുന്നിൽ ക്യൂ നിൽക്കും. പ്ലാസ്റ്റിക്ക്കവറിലെ പാൽ ഒരുകാലത്തും ഉപയോഗിക്കില്ല
എന്ന് ദൃഢപ്രതിജ്ഞചെയ്ത നമ്മുടെ നാട്ടുകാർക്ക് രാജന്റെ നാടൻപാൽ കിട്ടിയില്ലെങ്കിൽ
നേരം പുലരില്ല എന്നാണ് അനുഭവം ഗുരു.
അങ്ങനെയിരിക്കെ ഒരുദിവസം രാത്രി
പാല്രാജൻ ഓട്ടോകുമാരനെ ഫോൺചെയ്തു,
“നാളെരാവിലെ
അഞ്ചുമണിക്ക് ഓട്ടോയുമായി വീട്ടിൽവരണം, രണ്ടു മണിക്കൂർ ഓട്ടം പോവാനുണ്ട്”
“ശരി,
കൃത്യം അഞ്ചുമണിക്ക് നിന്റെ വീട്ടിനുമുന്നിൽ ഹാജർ,,,”
പിറ്റേന്ന് രാജന്റെ വീടിനുമുന്നിൽ ഓട്ടോ
എത്തിയപ്പോൾ വലിയ പാൽപാത്രവുമായി രാജൻ മുന്നിൽ,
“എന്റെ
പാല്‍വണ്ടി വർക്ക്ഷാപ്പിലാ,,, അതുകൊണ്ട് ഇന്നത്തെ പാല്‍വിതരണം നിന്റെ
ഓട്ടോയിലാണ്”
രാജന് സന്തോഷം തോന്നി, രാവിലെതന്നെ
നല്ലൊരു ഓട്ടം, ഒപ്പം പാല്വാങ്ങാൻ വരുന്ന പെണ്ണുങ്ങളെ കാണുകയും ചെയ്യാം. പാൽപാത്രം
ഓട്ടോയിൽ കെട്ടിയുറപ്പിച്ച രാജൻ വീട്ടിനകത്തുപോയിട്ട് ബക്കറ്റുമായിവന്ന് പൈപ്പിനു
ചുവട്ടിൽ വെച്ചശേഷം ടാപ്പ് തുറന്നു. കുമാരനാകെ സംശയം,
“രാജാ,
പാത്രം വണ്ടിയിൽ ഫിറ്റ് ചെയ്യുന്നതിനു മുൻപെയല്ലെ കഴുകേണ്ടത്? ഇതിപ്പം വണ്ടി
നനയുമല്ലൊ?”
“കുമാരാ
ഇന്ന് കാണുന്നതൊന്നും ചോദിക്കാൻ പാടില്ല, പറയാനും പാടില്ല, കേട്ടോ?”
അതിനിടയിൽ
ബക്കറ്റിലെ വെള്ളത്തിൽനിന്ന് മുഖവും കൈയും കഴുകിയ രാജൻ ബാക്കിവെള്ളം പാൽപാത്രത്തിലൊഴിച്ചിട്ട്
ഓട്ടോയിൽ കയറിയിരുന്നശേഷം പറഞ്ഞു,
“സ്റ്റാർട്ട്,
നേരെ മുന്നോട്ട്”
പത്തുമിനിട്ട്
ഓടിയപ്പോൾ വഴി രണ്ടായി മാറുന്നിടത്ത് ഓട്ടോയുടെ സ്പീഡ് കുറഞ്ഞു, ഇടത്തോ? വലത്തോ?
“നേരെ
വലത്തോട്ട്”
“രാജാ,
അത് ടൌണിലേക്കുള്ള വഴിയല്ലെ?”
“പറയുന്ന
വഴിയെ ഓടിക്കുക, ഒന്നും ചോദിക്കരുത്”
അഞ്ചുമിനിട്ട്
കഴിഞ്ഞപ്പോൾ ഓർഡർ വന്നു,
“കുമാരാ
നിർത്ത്,”
കുമാരൻ
നിർത്തിയിട്ട് ചുറ്റും നോക്കുമ്പോൾ രാജൻ ബക്കറ്റുമായി പോയത് തൊട്ടടുത്തുള്ള
മിൽമബൂത്തിൽ, അവിടെനിന്നും പാൽപേക്കറ്റുകൾ എണ്ണിയെടുത്ത് ബക്കറ്റിൽ നിറച്ചശേഷം
തിരികെ വണ്ടിയിൽ കയറി,
“സ്റ്റാർട്ട്;
പീച്ചിതോട് വഴി നാട്ടിലേക്ക്”
‘അത്
വളഞ്ഞവഴിയല്ലെ’, എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. ദൂരവും സമയവും
കൂടിയാൽ കൂലിയും കൂടുമല്ലൊ. തോട്ടിൻകരയിൽ എത്തിയപ്പോൾ രാജൻ പറഞ്ഞു,
“കുമാരാ
നിർത്ത്”
കുമാരൻ
നിർത്തി; ആ നേരത്ത് രാജൻ മിൽമാ പാക്കറ്റുകൾ ഓരോന്നായി പൊട്ടിച്ച് അതിനുള്ളിലെ പാല്
മുഴുവൻ പാത്രത്തിലെ വെള്ളത്തിൽ ഒഴിക്കാൻ തുടങ്ങി. എല്ലാം പൂർത്തിയാക്കിയിട്ട്
മിൽമാ കവറുകൾ തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിച്ചശേഷം വണ്ടിയിൽ കയറിയ രാജൻ പറഞ്ഞു,
“ഇനി
നേരെ നാട്ടിലേക്ക് വിട്ടോ”
നാട്ടിലെത്തിയ കുമാരൻ അമ്പരന്നു; അവിടെ ബന്ധുക്കളും നാട്ടുകാരും
നാട്ടുപ്രമാണിമാരും പാല്രാജന്റെ നാടൻപാലിനെ കാത്തിരിക്കുകയാണ്,,, കൂട്ടത്തിൽ കുമാരന്റെ സ്വന്തം ഭാര്യകൂടി ഉണ്ടായിരുന്നു,,,
നർമഭൂമിയിൽ വന്ന മിനിനർമം ബ്ലൊഗ് വായനക്കാർക്കായി സമർപ്പിക്കുന്നു.
ReplyDeleteപാൽരാജൻ ആളു കൊള്ളാമല്ലോ
ReplyDeleteമായം മായം സര്‍വ്വത്രമായം!
ReplyDeleteആശംസകള്‍
ഈയടുത്ത് എന്റെ നാട്ടില്‍ 'ചക്ക മാങ്ങ പപ്പായ മേള' എന്ന പേരിലൊരു നാടന്‍ മേള നടന്നു. മാഗിയിലും പച്ചക്കറിയിലുമെല്ലാം വിഷമാണെന്ന ഭയം വാര്‍ത്തകളില്‍ നിറഞ്ഞ സമയമായതുകൊണ്ട് നാടന്‍ ഫലവര്‍ഗ്ഗങ്ങളായ ചക്കയോടും മാങ്ങയോടും പപ്പായയോടുമൊക്കെ ആളുകള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതിനെ മുതലെടുക്കാനുള്ള ഒരു മേള! അവിടെയും പക്ഷേ നാടന്ഫലങ്ങളുടെ വില്പന ഒരു കോണിലൊതുങ്ങി. നാടന്പാലിന് ഡിമാന്റുള്ള നാട്ടില്‍ പാല്രാജന്മാര് കവര്പാലിനെ നാടനാക്കി വിറ്റാല്‍ അതിശയിക്കാനില്ല. ഇതു കച്ചവടത്തിന്റെ കാലമാണ്.
ReplyDeleteപലനാൾ കള്ളൻ ഒരുനാൾ പിടിയിൽ!
ReplyDeleteദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം...!
ReplyDeleteഅതിനുള്ള വഴികൾ രാജന്മാർ കണ്ടെത്തുന്നു....
ഇതു വെറും പാല് രാജനല്ല, പാല് രാജാതി രാജനാണ്... :)
ReplyDeleteവിശ്വാസം. അതല്ലേ എല്ലാം.
ReplyDeleteപാലിന്റെ അടിസ്ഥാനഘടകം വെള്ളമാണല്ലോ
ReplyDeleteഈ പാല് രാജന്മാരെ വിശ്വസിക്കാൻ പാടില്ല ... ശുദ്ധമായ പശുവിൻ പാല് ഇന്നത്തെ കാലത്ത് കുടിക്കണം എന്നുണ്ടെങ്കിൽ സ്വന്തമായി ഒരു പശുവിനെ തന്നെ വളർത്തേണ്ടി വരും .. പശുവിനെ തന്നെ പകുതിയേ വിശ്വസിക്കാൻ പറ്റൂ .. പാല് തന്നു കൊള്ളണം എന്ന് പശുവമായി എ ഗ്രിമെന്റ് ഒന്നുമില്ലല്ലോ .. എന്തായാലും സംഗതി രസായിട്ട് എഴുതി ട്ടോ ..
ReplyDeleteഎല്ലാ നാട്ടിലും ഉണ്ട് രാജന്മാർ , ഇവിടെയും ഉണ്ട് ,നന്നായി എഴുതിട്ടോ !!!
ReplyDeleteമിനി ടീച്ചറേ, കഴിഞ്ഞ 20 കൊല്ലമായി മുടങ്ങാതെ പാല്ക്കാരൻ ഗോപാലൻ തരുന്ന ശുദ്ധമായ കുപ്പിപ്പാലിന്റെ നിർമ്മാണരഹസ്യം ഞാനും ഒന്നു പരിശോധിച്ചുനോക്കട്ടെ. വളരെ അടുത്തുതന്നെയാണ് മില്‍മ ബൂത്ത്.
ReplyDeleteAthu thanne, Deepasthambam mahaascharyam!
ReplyDeleteഎന്നാലും അവനൊരു ഭയങ്കരൻ തന്നെ. മറ്റൊരാളുടെ മുന്നില്‍ തന്റെ പരസ്യമായി കാണിക്കാൻ ധൈര്യമുള്ളവൻ
ReplyDeleteപാൽ രാജ ചരീതം
ReplyDelete