27.4.16

എൽ.കെ.ജി ക്ലാസ്സിൽ സംഭവിച്ചത്



അറസ്റ്റ്ചെയ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ. ചോദിച്ചു,
“ടീച്ചറായിട്ട് ജോലിയിൽ പ്രവേശിച്ചത് ഇന്നലെയാണെന്ന് പറഞ്ഞു. പിന്നീട് എന്തൊക്കെയാ സംഭവിച്ചത്?”
“സാറിനറിയോ,, പ്ലസ് ടൂ വരെയുള്ള ടീച്ചിംഗിന് ക്വാളിഫൈഡ് ആണ് ഞാൻ; എന്നിട്ടും ഫസ്റ്റിൽതന്നെ ടീച്ച് ചെയ്യാൻ ഐ ഗോട്ട് മൈനസ് ടൂ ക്ലാസ്സ്; എത്ര ഹാർഡുവർക്ക് ചെയ്ത് പഠിച്ചതാണെന്നോ,,”
“മൈനസ് ടൂ?”
“മൈനസ് ടൂ മീൻസ് എൽ.കെ.ജി.,,,”
“എന്നിട്ട് എന്തുണ്ടായി?”
“സ്ക്കൂൾ ഓപ്പണായ ഡേയിൽതന്നെ അതായത് യസ്റ്റർഡേ,, നാട്ടിലുള്ള ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി ജോയിൻ ചെയ്തു. അങ്ങനെയാണ് എൽ.കെ.ജി. ക്ലാസ്സിൽ പോയത്”
“ശരി, ബാക്കി പറഞ്ഞോ,,”
“ഇറ്റ് ഈസ് വരിനൈസ് സാർ, കൊച്ചു കുട്ടികളുമായി മിക്സ് ആവാമല്ലൊ. ഓപ്പനിംഗ് ഡേയിൽ ഫസ്റ്റിൽതന്നെ വരുന്ന പിള്ളേർസ് ഒരുതരത്തിലും ജോയിൻഡ് ആവുന്നില്ല. ആകെ ബഹളമയം. കുട്ടികളും പുതിയത്, ഞാനും പുതിയത്; ഫസ്റ്റ് ഡേ ആയതിനാൽ,,”
“ആയതിനാൽ?”
“എല്ലാ സ്റ്റൂഡന്റ്സും പേരന്റ്സിന്റെ കൂടെയാണ് വന്നത്. കൊച്ചുങ്ങളെ ക്ലാസ്സിലിരുത്തിയിട്ട് പേരന്റ്സൊക്കെ ലഫ്റ്റ് ഔട്ട്സൈഡ്”
“എന്നിട്ട്?”
“ഓൾ ചിൽഡ്രൻസ് ആർ ക്രൈയിങ്ങ്,, കരച്ചിലോട് കരച്ചിൽ,, അവരെയൊന്ന് മെരുക്കാനായി ഞാൻ സിംഗ് ചെയ്തു,, സ്റ്റോറി പറഞ്ഞു. അങ്ങനെ എല്ലാ‍രും നല്ലകുട്ടികളായി ക്ലാസ്സിലിരുന്നു. എന്നിട്ടും,,”
“എന്നിട്ടും?”
“ഒരുത്തൻമാത്രം കരച്ചിൽ തുടരുകയാണ്. അവനെയൊന്ന് ഇരുത്താനായി പഠിച്ചട്രിക്സ് പലതും ട്രൈചെയ്തു നോക്കി. അറ്റ്ലാസ്റ്റ് റജിസ്റ്റർ ഓപ്പൺചെയ്ത് പേരുവിളിക്കാൻ തുടങ്ങിയപ്പോഴും കരച്ചിൽ മാറാതെ കണ്ണീരൊലിപ്പിക്കുന്ന പയ്യന്റെ അടുത്തുപോയി ചുമലിൽ കൈവെച്ചുകൊണ്ട് അവനെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു,”
“എന്തിനാ കരയുന്നത്? ഫ്രന്റ്സൊക്കെ ചിരിക്കുന്നുണ്ടല്ലൊ,, മോന്റെ പേരൊന്ന് പറഞ്ഞാട്ടെ,,,”
“എന്നിട്ടോ?”
“വലതുകൈയ്യിലെ ചെറുവിരൽ എനിക്കുനേരെ ഉയർത്തിക്കൊണ്ട് ആ കുട്ടിക്കാന്താരി എന്റെ മുഖത്തുനോക്കി പറയാ,,,”
“എന്ത് പറഞ്ഞു?”
നീ പോടി പട്ടി പുല്ലെ,,, ഞാൻ കട്ടിയാ,, കട്ടി
എസ്.ഐ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചു,
“അത്? പിന്നീട് എന്ത് സംഭവിച്ചു?”
“രാവിലെ ടീച്ചറായി ജോയിൻചെയ്ത എന്നെ വൈകുന്നേരംതന്നെ പിരിച്ചുവിട്ടു”
“അപ്പോൾ ആ കുട്ടി?,,,”
“മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കയാ,, ബോധം തെളിഞ്ഞില്ലെന്നാണ് ലെയ്റ്റസ്റ്റ് ന്യൂസ്”

6 comments:

  1. കണ്ണൂർ നർമഭൂമിയിൽ വന്നത് ഇവിടെ പോസ്റ്റുന്നു,, ഇനിയും വരാം,,

    ReplyDelete
  2. ഈ സുരേഷ് ഗോപി ഡയലോഗ് കുട്ടിക്കെവിടുന്നു കിട്ടി?

    ReplyDelete
  3. ആ ഡയലോഗ് ടീവിയിൽ നിന്ന് കിട്ടിയതാവാം, കുട്ടികൾ പറയുന്നത് കേട്ടതാണ് എഴുതിയത്. പിന്നെ ആ കട്ടി പ്രയോഗം,, അത് പ്രൈമറി വിദ്യാർത്ഥിഅകളോട് ചോദിച്ചാൽ മതി,,, കട്ടിയും കൂച്ചും,,, പിന്നെയീ കുട്ടിക്ക് നന്ദി.

    ReplyDelete
  4. കട്ടിയെ തവിടുപൊടിയാക്കിയിരിക്കും!

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!