ഒരു വിദ്യാലയം അവിടത്തെ ഹെഡ്‌മാസ്റ്ററെ ആശ്രയിച്ചിരിക്കും; ആ വിദ്യാലയത്തിലെ ഒരു ക്ലാസ്സ്, അതിലെ ക്ലാസ്സ് ടീച്ചറെ ആശ്രയിച്ചിരിക്കും. അതുപോലെ ക്ലാസ്സിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അവിടത്തെ കായികാദ്ധ്യാപകനെ ആശ്രയിച്ചിരിക്കും. നല്ല (ഭീകരനായ) ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (PET) സ്ക്കൂളിലുണ്ടെങ്കില്‍ എച്ച്. എം.ന്റെ ജോലി പകുതിയായി കുറയും. ഏത് വില്ലനായ കുട്ടിയെയും അറ്റന്‍ഷന്‍ പറഞ്ഞ് നിര്‍ത്താനുള്ള കഴിവ് കായികഅദ്ധ്യാപകന് ഉണ്ട്. മതില്‍ ചാടുന്നവനെയും വേലി ചാടുന്നവനെയും കണ്ടുപിടിക്കുന്നത് അവരായിരിക്കും. ഇക്കാര്യത്തില്‍ പുരുഷ- വനിത പി.ഇ.ടി. മാര്‍ ഒരു പോലെ കഴിവുള്ളവരാണ്. നിയമപ്രകാരം തെറ്റാണെങ്കിലും ആവശ്യമുള്ളപ്പോള്‍ ‘മര്‍മ്മം ഒഴിവാക്കി ഒന്ന് പൊട്ടിച്ചു കൊടുക്കാന്‍’ അവരെപോലെ മറ്റാര്‍ക്കും കഴിവില്ല.
…
ഞങ്ങളുടെ വിദ്യാലയത്തില്‍ എല്ലാകഴിവുകളും തികഞ്ഞ ഒരു കായിക അദ്ധ്യാപകന്‍ ഉണ്ട്. ആ വര്‍ഷം പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോകേണ്ട ആളാണെങ്കിലും കുട്ടികളുടെ കൂടെയെത്തിയാല്‍ ചെറുപ്പക്കാരുടെ ആവേശമാണ്. സമരക്കാരുടെ മുന്നിലും പിന്നിലും അദ്ദേഹം ഉണ്ടാവും. അസുഖമുള്ള കുട്ടിയെ വീട്ടിലെത്തിക്കാനും ഉച്ചക്കഞ്ഞി പാചകസ്ഥലത്തും ശബ്ദം ഉയരുന്ന ക്ലാസ്സുകളിലും പെട്ടെന്ന് കായികഅദ്ധ്യാപകന്‍ എത്തിച്ചേരും.
…
‘ഇവിടെ പറഞ്ഞവയെല്ലാം അദ്ദേഹം സ്ക്കൂളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യുന്ന കാര്യങ്ങളാണ്‘. എന്നാല്‍ ഈ കായികത്തെ കണ്ടുകിട്ടുന്നത് അപൂര്‍വ്വമാണ്. സ്ക്കൂളിന് സ്വന്തമായി ഗ്രൌണ്ടില്ലെങ്കിലും അതിരാവിലെ മുതല്‍ അദ്ദേഹം ഏതെങ്കിലും ഗ്രൌണ്ടില്‍ ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകനെ അന്വേഷിച്ച് കണ്ടെത്തി സ്വന്തമല്ലാത്ത ഗ്രൌണ്ടില്‍ പോയി പ്രാക്റ്റീസ് ചെയ്യും. മഴക്കാലത്ത് നീന്തല്‍, വേനല്‍ക്കാലത്ത് നീന്തല്‍ ഒഴികെയുള്ള ഐറ്റംസ്.
…
ഞങ്ങളുടെ സ്ക്കൂളിലെ sslc വിജയശതമാനം കഴിഞ്ഞ വര്‍ഷം വളരെ പിന്നിലാണെന്ന് കണ്ടെത്തിയതോടെ അത്, എല്ലാവരും ഒത്തുപിടിച്ച് ഉയര്‍ത്തുന്ന കാലഘട്ടം. ജില്ലാകേന്ദ്രങ്ങളില്‍ നിന്ന് അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കുകയും ഇടയ്ക്കിടെ പരിശോധനകള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പരീക്ഷകളിലും റിസല്‍ട്ടിലും ഒരു താല്പര്യവും കാണിക്കാതെ നമ്മുടെ കായികം പതിവ് ശൈലികള്‍ തന്നെ തുടര്‍ന്നതില്‍ എല്ലാവര്‍ക്കും അസൂയയും അമര്‍ഷവും ഉണ്ട്. പുതിയ ഹെഡ്‌മാസ്റ്റര്‍ വന്നപ്പോഴെങ്കിലും ഡ്രില്ല്‌മാഷ് സ്ക്കൂളില്‍ ഒതുങ്ങിക്കൂടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.
…
നമ്മുടെ കായികാദ്ധ്യാപകന്‍ സ്ക്കൂളില്‍ വരാതിരിക്കുന്നത് എല്ലാ രേഖകളോടും കൂടിയായിരിക്കും. ജില്ലയിലും, ജില്ലയ്ക്ക് പുറത്തും നടക്കുന്ന എല്ലാ കായിക മാമാങ്കങ്ങള്‍ക്കും ‘നമ്മുടെ സ്ക്കൂളിലെ’ അദ്ധ്യാപകന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. അദ്ദേഹത്തെ ഗ്രൌണ്ടിലേക്ക് വിട്ടുകൊടുക്കാനുള്ള അറിയിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍ക്ക് ഇടയ്ക്കിടെ കിട്ടികൊണ്ടിരിക്കും. ഒരൊ വര്‍ഷവും 200 പ്രവൃത്തി ദിവസങ്ങളാണുള്ളത്; എന്നാല്‍ നമ്മുടെ ഡ്രില്ല്‌മാഷിന് ഇതൊന്നും പ്രശ്നമല്ല. പക്ഷെ മാസത്തില്‍ ഒരു ദിവസം, ശമ്പളബില്ല് കാഷ് ചെയ്യുന്ന ആ ദിവസം, അദ്ദേഹം കൃത്യമായി കണ്ടുപിടിച്ച് സ്ക്കൂളിലെത്തും.
…
ഒരു ദിവസം സ്ക്കൂളിന്റെ പഠന നിലവാരം പരിശോധിക്കാനായി ജില്ലാതലത്തിലെ ഓഫീസര്‍ സ്ക്കൂളില്‍ വന്നു. കായികാദ്ധ്യാപകന്റെ അസാന്നിധ്യം കൊണ്ടുള്ള പ്രശ്നം ഹെഡ്‌മാസ്റ്റര്‍ അദ്ദേഹത്തെ അറിയിച്ചു. അതിന് പ്രതിവിധി ഓഫീസര്‍ തന്നെ പറഞ്ഞു കൊടുത്തു; ‘ഇനി സ്ക്കൂളിന് വെളിയില്‍ സ്പോഡ്‌സ്, ഗെയിംസ് എന്നിവ നടത്താന്‍ കായികത്തിന് രേഖാമൂലം അനുവാദം കൊടുക്കേണ്ട. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഇനിമുതല്‍ ഈ വിദ്യാലയത്തിലെ ഡ്രില്ല്‌മാഷിന്റെ സേവനം ആവശ്യപ്പെട്ട് ഒരിക്കലും കടലാസ് അയക്കുകയില്ല’. ഇതെല്ലാം കേട്ട ഹെഡ്‌മാസ്റ്റര്‍ വളരെ സന്തോഷിച്ചു. ഇനിമുതല്‍ കായിക അദ്ധ്യാപകനെ വരച്ച വരയില്‍ നിര്‍ത്തി ‘ലെഫ്റ്റ്, റൈറ്റ്’ എന്ന് പറയിക്കാമല്ലോ.
…
പിറ്റേ ദിവസം മുതല്‍ നമ്മുടെ കായികം അണ്ടിപോയ അണ്ണാനെപോലെ ക്ലാസ്സുകള്‍തോറും നടന്നു. ഗൌണ്ടില്ലാത്ത സ്ക്കൂളില്‍ അദ്ദേഹം എന്ത് ചെയ്യാനാണ്? അങ്ങനെ നാല് ദിവസം കഴിഞ്ഞു; കുട്ടികള്‍ക്കെല്ലാം തികഞ്ഞ അച്ചടക്കം. അഞ്ചാം ദിവസം പിറന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഹെഡ്‌മാസ്റ്റര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് പോസ്റ്റലായി വന്നു. അറിയിപ്പ് ഇതാണ് ‘ജില്ലാ പോലീസ് അസോസിയേഷന്റെ കായികമേളയുടെ സുഗമമായ നടത്തിപ്പിന് 10 ദിവസം നിങ്ങളുടെ സ്ക്കൂളിലെ ‘ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ’ സേവനം വിട്ടുതരണം’. ആ അറിയിപ്പ് വന്നത് പോലീസ്‌സ്റ്റേഷനില്‍ നിന്ന് തന്നെ. ഹെഡ്‌മാസ്റ്റര്‍ ആ കടലാസ് വായിച്ച് തിരിച്ചും മറിച്ചും നോക്കുമ്പോഴേക്കും നമ്മുടെ കായികാദ്ധ്യാപകന്‍ മുന്നിലെത്തിയിരുന്നു.
.
കായികം പതുക്കെ ചോദിച്ചു, “സര്‍ നമ്മള്‍ ടീച്ചേര്‍സ് പോലീസുകാരെ പിണക്കണോ? സാറ് വിളിക്കുമ്പോള്‍ പെട്ടെന്ന് ഓടിയെത്തുന്നവരാണ്”
കായികം പതുക്കെ ചോദിച്ചു, “സര്‍ നമ്മള്‍ ടീച്ചേര്‍സ് പോലീസുകാരെ പിണക്കണോ? സാറ് വിളിക്കുമ്പോള്‍ പെട്ടെന്ന് ഓടിയെത്തുന്നവരാണ്”
ha..ha..ha..liked it. I think i know one or two PET teachers like this.
ReplyDeleteടീച്ചറേ, കൊള്ളാം !!! തുടരൂ
ReplyDeleteഹി ഹി സംഭവം കൊള്ളാം...
ReplyDeleteതൊഴിലിനോട് ആത്മര്തതയില്ലാത്ത ഇത്തരം വ്യക്തികള്‍ ആണ് വലിയൊരളവു വരെ ബയൂരോക്രസിയിലെ പ്രശ്നം
ഇതിനാ അസൂയ അസൂയ എന്ന്‍ നാമകരണം ചെയ്തിരിക്കുന്നത്.
ReplyDelete:)
ഒരു പി.ഇ.ടി. ആയിക്കൂടായിരുന്നോ.!
ReplyDeletehuhaa haa.
ReplyDeleteകൊള്ളാം
ReplyDeleteSathyam...!
ReplyDeleteManoharamayirikkunnu chechy... Ashamsakal...!!!
Captain Haddock (...
ReplyDeleteഎല്ലാവരുടെയും സ്വഭാവം നിരീക്ഷിച്ചാല്‍ ഇതുപോലെ ധാരാളം നര്‍മ്മത്തിനുള്ള വക കാണും. ആദ്യമായി കമന്റ് എഴുതിയ Captain ന് നന്ദി പറയുന്നു.
ഒരു ദേശത്തിന്റെ കഥ (...
അഭിപ്രായത്തിനു നന്ദി.
കണ്ണനുണ്ണി (...
സുഹൃത്തേ നമുക്ക് ചുറ്റും ഇങ്ങനെ പലതും കാണാം. അത് കണ്ട് ചിരിക്കുക.
അനില്‍@ബ്ലോഗ് (...
ശരിക്കും അസൂയ തന്നെയാ,
കുമാരന്‍|kumaran (...
ഇങ്ങനെ പലരും പറയാറുണ്ട്. നമുക്ക് നമ്മുടെ പണിതന്നെ മതി.
സതീഷ് മാക്കോത്ത്|Satheesh makkoth(...
അഭിപ്രായത്തിനു നന്ദി.
Sureshkumar Punjhayil (...
ആദ്യമായിട്ടാണ് ഇങ്ങനെ രണ്ടുപേരെ കാണുന്നത്. നോക്കിയപ്പോള്‍ ധാരാളം അനുഭവം ഉണ്ടെന്ന് മനസ്സിലായി. നന്ദി.
ടീച്ചറേ, കൊള്ളാം !!
ReplyDeleteKeep writing like this!
മിക്കവാറും എല്ലാ സ്കൂളുകളിലും ഇതു പതിവാണ്.
ReplyDelete