യുഗങ്ങള്‍ നാലാണ്. ഇപ്പോള്‍ നാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് കലിയുഗത്തില്‍ കൂടിയാണ്. കലിയുഗത്തിന്റെ അവസാന കാലത്തെ ലക്ഷണങ്ങള്‍ മഹാഭാരതത്തില്‍ പറയുന്നുണ്ട്.
.
‘മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു... അങ്ങനെ ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.
‘മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു... അങ്ങനെ ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.
…
അന്ന് കലിയുഗ ലക്ഷണമായി പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്. ‘ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി. കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്. ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാരാണ്. പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടുംബാസൂത്രണം കാരണം ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്. ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ ഇപ്പോള്‍ ആണ്‍വേശ്യകളും പെരുകുന്നു. ഗൃഹസ്ഥന്മാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നടത്തി ചോറ് വില്‍ക്കുന്നു. മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍, എന്റെ അച്ഛനാണ്‘, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ കാണും- സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് മറ്റ് പുരുഷന്മാരുടെ പിന്നാലെ പായുന്നു. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു. രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു. കാക്കകളെ പേടിച്ച് ഇപ്പോള്‍ തണല്‍മരങ്ങളുടെ ചുവട്ടില്‍പോലും ആരും നില്‍ക്കാറില്ല’ : … ഞാന്‍ ചോദിക്കുകയാണ്: എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്?
…
നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാന്‍ കഴിയാത്ത പലതുമാണ് ഇന്ന് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയും. പുതിയ കലിയുഗലക്ഷണങ്ങള്‍ അവതരിക്കുകയാണ്. അതിലൊന്നാണ് സ്വവര്‍ഗ്ഗ വിവാഹം. കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം. സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കിയതിനാല്‍ ഇനിയങ്ങോട്ട് പുതിയ രൂപത്തിലുള്ള ബയോഡാറ്റകള്‍ കൊച്ചു കേരളത്തിലും പ്രത്യക്ഷപ്പെടാം.
പേര്‍ : അസന്തുഷ്ടന്‍
പുരുഷനോ സ്ത്രീയോ : സ്ത്രീ
കല്ല്യാണം കഴിച്ചതാണോ : അതെ
പങ്കാളിയുടെ പേര്‍ : അവിഹിത
പുരുഷനോ സ്ത്രീയോ : സ്ത്രീ
കുട്ടികളുടെ എണ്ണം : രണ്ട്
ബാക്കി ഭാവനയില്‍ പലതും ചേര്‍ക്കാം.
…
അപ്പോള്‍ ഇനിയങ്ങോട്ട് മകന് കല്ല്യാണം കഴിക്കാന്‍ പറ്റിയ പെണ്ണിനെ മാത്രമല്ല ആണിനെയും അന്വേഷിക്കാം. അതുപോലെ മകളെ കനത്ത സ്ത്രീധനം കൊടുത്ത് കല്ല്യാണം കഴിച്ചയക്കുന്നതിനു പകരം ഒരു പെണ്ണിനെതന്നെയായാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടല്ലൊ. പിന്നെ ജനപ്പെരുപ്പം തടയാന്‍ എളുപ്പവഴിയാണ് ഇത്തരം വിവാഹങ്ങള്‍. കുട്ടികളുടെ ജനനവും വിവാഹവും തമ്മില്‍ ഒരു ബന്ധവും ഇല്ലാതാവുന്ന അവസ്ഥയില്‍ ജനനം സ്പോണ്‍സര്‍ ചെയ്യാന്‍ സ്ക്കൂളുകള്‍ തമ്മില്‍ മത്സരമാവും. കലിയുഗമല്ലെ; കാലം മാറുകയല്ലെ; ആ മാറ്റത്തിനൊത്ത് നമ്മളും മുന്നേറണ്ടതല്ലെ.
…
ഒരു ഫ്ലാഷ് ബാക്ക് :
പുതിയതായി ഹൈസ്ക്കൂളില്‍ ജോലി ലഭിച്ച് ഏതാനും മാസം കഴിഞ്ഞു. ഒന്‍പതാം ക്ലാസ്സില്‍ മനുഷ്യശരീരം പഠിപ്പിച്ച് മുന്നേറുകയാണ്. അപ്പോഴാണ് അത് കണ്ടത്. പിന്‍ബഞ്ചിലിരിക്കുന്ന ഒരു ആണ്‍കുട്ടി നോട്ട്‌ബുക്കില്‍ നിന്നും പറിച്ചടുത്ത നാലായി മടക്കിയ കടലാസ് തൊട്ടപ്പുറമുള്ള ഒരുത്തന് കൊടുക്കുന്നു. അത് കിട്ടിയവന്‍ ഉടനെ ബയോളജി ടെക്‍സ്റ്റ് ബുക്കില്‍ ഒളിപ്പിക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ ഒളിപ്പിച്ചത്, പിടിച്ചെടുക്കേണ്ടത് എന്റെ ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടതാണല്ലൊ. ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ഞാന്‍ നടന്ന് പിന്നിലെത്തി ടെക്‍സ്റ്റ് ബുക്ക് തുറന്ന് തൊണ്ടിസാധനം എടുത്തു. ഉടനെ, ആ കടലാസ് തിരിച്ച്‌കിട്ടാന്‍, കൊടുത്തവനും കിട്ടിയവനും പരിശ്രമിച്ചു. ക്ലാസ്സ് കഴിഞ്ഞതിനു ശേഷവും അവര്‍ എന്റെ പിന്നാലെ വന്ന് ആ കടലാസിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ എന്തോ പ്രശ്നം അതിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയതിനാല്‍ തിരിച്ചുകൊടുത്തില്ല.
…
സ്റ്റാഫ് റൂമില്‍ എത്തി സീറ്റിലിരുന്ന് സമാധാനമായി വായിച്ചു. അസ്സല്‍ പ്രേമലേഖനം തന്നെ. ഒരുവന്‍ അതേ ബഞ്ചിലിരിക്കുന്ന മറ്റൊരുവന് കൊടുത്തത്. ഒരാണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയോട് തീവ്രമായ പ്രേമം. ദിവസേന കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് വരെ എഴുതിയിരിക്കുന്നു. പിന്നെ എഴുതാനും പറയാനും വായിക്കാനും പറ്റാത്ത പലതും. പുതുമയുള്ള ഈ വസ്തു ബാബുമാസ്റ്ററെ ഏല്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ പേടിക്കുന്ന ഭീകരനായ കണക്ക്‍മാഷാണ് അദ്ദേഹം. ബാബുമാസ്റ്റര്‍ വിശുദ്ധ പ്രേമലേഖനം വായിച്ച് എന്നോട് പറഞ്ഞു;
“ടീച്ചറെ ഇതൊക്കെ അവര്‍ക്ക് ശരിയായിരിക്കും, നമ്മള്‍ ഈ കത്തിന്റെ പേരില്‍ ചോദ്യം ചെയ്യാത്തതാണ് നല്ലത്. ഇത് ഒരു പെണ്‍കുട്ടിക്കാണ് കൊടുത്തതെങ്കില്‍ അത് തെറ്റാണെന്ന് നമുക്ക് പറയാം. അവനെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാം”
…
അതെ അതു തന്നെയാണ് ശരി. തെറ്റും ശരിയും വേര്‍തിരിക്കാന്‍ ആര്‍ക്ക് കഴിയും?
ആശാന്‍ പറഞ്ഞത് പോലെ…
“ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തോര്‍ക്കാചാരമാവാം
നാളത്തെ ശാസ്ത്രം അതാവാം
അതില്‍ ...”
ഇപ്പോള്‍ ഇത്രയും പറഞ്ഞ് ഞാന്‍ നിര്‍ത്തുന്നു...
othiri enthinaappa chinthichu koottane..!
ReplyDeleteകലികാലം !!
ReplyDeleteശരിയാ ടീച്ചറെ...കലികാല വൈഭവം പറയാനാണേല്‍ കുറെ ഏറെ ഉണ്ട് അല്ലെ..ഞാനും എന്റെ ചെറിയ അനുഭവങ്ങള്‍ എഴുതുന്നുണ്ട്....വായിച്ചിട്ട് അഭിപ്രായംപറയണേ.
ReplyDeleteചാത്തനേറ്:പിള്ളേരൊക്കെ പുരോഗമിച്ച് ഗമിച്ച് ഇത്രേം ആയോ ദൈവമേ!
ReplyDeleteകാലത്തിന്റെ പോക്ക് കണ്ടിട്ട് പേടിയാകുന്നു
ReplyDeleteഅല്ലാതെ എന്താ പറയുക
എന്നാലും ടീച്ചറെ, കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ഇതൊക്കെ ചിരിച്ചു കളയാനുള്ള വക ആക്കിയാലോ ..
ReplyDeleteകലിയുഗത്തിന്റെ വലിയ പ്രശ്നം സ്വവര്‍ഗ്ഗ രതി മാത്രം ആണോ ? ചിന്തിച്ചു പോയതിനാല്‍ ചിരിക്കാന്‍ കഴിഞ്ഞില്ല .. ക്ഷമിക്കുമല്ലോ ..
വിചിത്രമായി തോന്നുന്നു....
ReplyDeleteകുമാരന്‍|kumaran (..
ReplyDeleteപത്രവാര്‍ത്തകള്‍ ഓരോന്ന് കാണുമ്പോള്‍ ഓരോന്ന് തോന്നിയതാ.
അനില്‍@ബ്ലൊഗ് (..
അഭിപ്രായത്തിനു നന്ദി.
കൂട്ടുകാരന്‍ (..
നമ്മുടെ ചുറ്റുപാടും കാലത്തിന്റെ വികൃതികള്‍ ധാരാളം കാണാന്‍ കഴിയും. എഴുതുമല്ലൊ, വായിക്കാം.
കുട്ടിച്ചാത്തന്‍ (..
പിള്ളരുടെ കാര്യം പറഞ്ഞത് 25 കൊല്ലം മുന്‍പുള്ളതാണ്. പിന്നെ ഇതുപോലുള്ള പലതും ഉണ്ട്. ഓര്‍മ്മയിലുള്ളതാണ് പോസ്റ്റുന്നത്.
അനൂപ് കോതനല്ലൂര്‍ (..
കാലം ഇനിയും എത്രയോ മാറും. ഇന്നുള്ളതെല്ലാം പഴഞ്ചന്‍ ആവും. അഭിപ്രായത്തിനു നന്ദി.
സുബിന്‍ പി തോമസ് (..
അഭിപ്രായം തുറന്ന് പറഞ്ഞതിനു നന്ദി. സ്വവര്‍ഗ്ഗ വിവാഹത്തെപറ്റിയാണ് പറഞ്ഞത്. രതിയല്ല. പിന്നെ പെണ്‍കുട്ടികള്‍ നായയെയും മരത്തെയും കല്ല്യാണം കഴിച്ചതും പത്രത്തില്‍ വായിച്ചതല്ലെ. തെറ്റായി കരുതുന്ന പലതും (മദ്യപാനം, പുകവലി,കൌമാരസുരക്ഷ ആദിയായ പലതും)കുട്ടികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിലെന്താണ് തെറ്റ് എന്ന് ചോദിച്ചവരുണ്ട്. ഇതെല്ലാം മനുഷ്യന്റെ മാറ്റത്തിന്റെ ഭാഗമായി കരുതാം.
Siva//ശിവ (..
അഭിപ്രായത്തിനു നന്ദി. ഒരു ടീച്ചറെന്ന നിലയില്‍ കുട്ടികളെ കൂടുതല്‍ പഠിക്കുമ്പോള്‍ ഞട്ടിക്കുന്ന പല കാര്യങ്ങളും അറിയാറുണ്ട്.(ഒരു കൌമാര കൌണ്‍സിലറോട് ,എന്റെ വിദ്യാര്‍ത്ഥികള്‍, പേര് വെക്കാതെ എഴുതി ചോദിച്ച സംശയങ്ങള്‍ പിന്നീട് എന്നെ കാണിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മാറിയിട്ടില്ല).
കാലത്തെ കുറ്റം പറഞ്ഞ് മനുഷ്യന് രക്ഷപ്പെടാൻ കഴിയില്ല. മനുഷ്യൻ പ്രവർത്തിക്കുന്നതിന്റെ ഫലം അവൻ അനുഭവിക്കുക തന്നെ ചെയ്യും. എന്ത് ചെയ്യാം എല്ലാറ്റിനും ന്യായീകരണമുണ്ടല്ലോ ഇന്ന്.
ReplyDeleteഅസന്തുഷടയായ സ്ത്രീ ക്ക് അവിഹിതയാ സ്ത്രിയിൽ 2 കുട്ടികൾ ??
അതും നടക്കും അല്ലേ !!
കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം.
ReplyDeleteപക്ഷെ നമ്മുടെ പുരാണങ്ങള്‍ പറയുന്നത് അതല്ല. പരാതന കാലത്ത് മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നത് അത്ര അപൂര്‍വമായിരുന്നില്ല. ഒരു പക്ഷെ സാധാരണയുമായിരുന്നിരിക്കാം. ക്ഷേത്രങ്ങളില്‍ ഈ ബന്ധം ചിത്രീകരിച്ചിരിക്കുന്നത് അതിനു തെളിവാണ്. ഇന്‍ഡ്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ചില ശില്‍പ്പങ്ങളാണു ചുവടെ. അന്നും കലിയുഗമായിരുന്നോ എന്നത് തീര്‍ച്ചയില്ല.
ഇന്‍ഡ്യയില്‍ മാത്രമല്ല, ഗ്രീസിലും റോമിലും മീസൊപ്പൊട്ടേമിയയിലും ഇത് അന്യമായിരുന്നില്ല എന്നതിനും തെളിവുകള്‍ ഉണ്ട്.
അതിനേക്കുറിച്ച് അല്‍പ്പം
"കലിയുഗം ??".
എന്ന പോസ്റ്റില്‍ വായിക്കാം.
reached here via kalidasan's kaliyugam...
ReplyDeleteI dont know about kaliyugam stories, as I said in Kali;s blog, we need to take out the tax rebate for the couples. otherwise people mis use it by getting married to rat/cow or a tree :)
ബഷീര്‍ വെള്ളറക്കാട് (...
ReplyDeleteമനുഷ്യന്‍ ചെയ്തു കൂട്ടുന്ന തെറ്റുകള്‍ക്ക് ശിക്ഷ കിട്ടും എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ചില സംശയങ്ങള്‍ ഉണ്ടാവുന്നു,“എത്രയോ ദ്രോഹങ്ങള്‍ ചെയ്തു കൂട്ടിയിട്ടും ചിലര്‍ സുഖമായി ജീവിക്കുന്നല്ലോ? പിന്നെ ഒരു ദ്രോഹവും ചെയ്യാത്ത പാവങ്ങള്‍ യുദ്ധം കൊണ്ടും കീടനാശിനി കൊണ്ടും മരിച്ചു കൊണ്ട് ജീവിക്കുന്നല്ലോ?”
kaalidaasan (...
സ്വവര്‍ഗ്ഗ രതിയും വിവാഹവും പണ്ടുകാലത്ത് തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. നിയമ സംരക്ഷണവും ആയി. ഇത് കൊണ്ടൊന്നും ലോകം അവസാനിക്കുകയില്ല. അത് മനുഷ്യന്‍ തന്നെ അവസാനിപ്പിച്ചു കൊള്ളും. (അത്രക്ക് ആയുധങ്ങള്‍ ഉണ്ടല്ലൊ)പിന്നെ മഹാഭാരതം വായിച്ചപ്പോള്‍ പറഞ്ഞ കലിയുഗ കാര്യങ്ങള്‍ ഒന്ന് അലോചിച്ചു പോയതാണ്. അതെല്ലാം പണ്ടേ നടക്കുന്നുണ്ടല്ലോ? ബ്ലോഗ് വായിച്ചു. നന്നായി.
മുക്കുവന്‍ (...
ചിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മം എഴുതുന്നത്. പിന്നെ മഹാഭാരതത്തില്‍ നിന്നാണ് നാല് യുഗങ്ങളെ പറ്റി വിശദമായി ഞാന്‍ വായിച്ചത്.
നന്ദി.
കലിയുഗത്തെപറ്റി ചിന്തിക്കുന്ന എല്ലാവര്‍ക്കും ഒന്നു കൂടി നന്ദി അറിയിക്കുന്നു.
ഭഗവാനെ ! എന്തെല്ലാം കാണണം?
ReplyDeleteആണ്‍കുട്ടി പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്താലും തിരിച്ച് കൊടുത്താലും എന്താ തെറ്റ്? പ്രണയത്തെക്കുറിച്ച് വാചാലമായി സ്കൂളുകളില്‍ പഠിപ്പിക്കുന്നില്ലേ? പ്രണയം മഹത്വമാണ് എന്നൊക്കെപ്പറഞ്ഞ്. കുമാരനാശാനും, വള്ളത്തോളും ഉള്ളൂരും അടക്കം പ്രണയത്തെ വാഴ്ത്തിപ്പാടാത്ത കവികള്‍ ഒന്നുമില്ല. അതെല്ലാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. എന്നിട്ട് കുട്ടികള്‍ പ്രണയിച്ചാലോ... അധ്യാപകരുടെ വക ചോദ്യം ചെയ്യലും പ്രശ്നങ്ങളും. അത് വല്ലാത്തൊരു മാനസിക പീഡനമല്ലേ?
ReplyDeleteഅവരുടെ പ്രണയലേഖനങ്ങള്‍ അത് തെറ്റാണ് എന്ന് പറയാന്‍ ആര്‍ക്ക് എന്ത് അവകാശം ? പക്ഷേ നമ്മുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്നത് അതല്ലേ?
താത്വികമായി ഏറെ അംഗീകരിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും പ്രായോഗികതലത്തില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്ന ഒന്നായി പ്രണയത്തെ മാറ്റിയതാരാണ്?
കണക്കുടീച്ചറുടെ കമന്റ് കേട്ടപ്പോള്‍ തോന്നിപ്പോയതാണ്...
കലികാലം എന്നൊന്നും ഒരു കാലവുമില്ല. എല്ലാക്കാലത്തും ആ എല്ലാക്കാലവും ഉണ്ടെന്ന് പറയാം അത്രമാത്രം. നല്ലതും ചീത്തയും എല്ലാം ആപേക്ഷികമാണ്. അത് ദേശങ്ങള്‍ക്കും കാലത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
Smitha adarsh (...
ReplyDeleteഅഭിപ്രായത്തിന് നന്ദി.
ടോട്ടോചാന്‍ (...
ആദ്യമായി കമന്റിന് നന്ദി പറയുന്നു.
പ്രേമം മഹത്തരമാണ്. എന്നാല്‍ ആ മഹത്തരം ഇപ്പോള്‍ ഉണ്ടോ? പേടിച്ചുപോയങ്കിലും ഞാന്‍ മെന്‍സസ് ആയി എന്ന് എഴുതിയ പ്രമലേഖനത്തിലാണോ മഹത്വം. sms,e-mail, എന്നിവ അയച്ച് പെണ്ണിനെ കുടുക്കുന്നതാണോ നല്ല ലേഖനം? അതുപോലെ ഐസ്‌ക്രീമും മൊബൈല്‍ഫോണും പണവും തട്ടിയെടുത്ത് മുങ്ങുന്ന പെണ്ണ് കാമുകിയാണോ?. പിന്നെ കുട്ടികളില്‍ നിന്ന്‌തന്നെ പരാതിയുണ്ടാവുമ്പോഴാണ് പല കേസുകളും ടീച്ചേര്‍സിന്റെ അടുത്ത് എത്തുന്നത്. ഇതിനിടയില്‍ വളരെ നല്ല പ്രേമലേഖനങ്ങളും ധാരാളം ഉണ്ട്. അവ വായിക്കാന്‍ വളരെ രസമാണ്. പ്രേമലേഖനത്തെപറ്റി ഒരു പോസ്റ്റ് തന്നെ കുറച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെ ധാരാളം പ്രേമലേഖനങ്ങള്‍ വായിച്ചതിനിടയില്‍ ആണ്‍കുട്ടി അടുത്തിരിക്കുന്ന ആണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തത് കണ്ടപ്പോള്‍ ഒരു പുതുമ അക്കാലത്ത് തോന്നിയിരിക്കാം. എല്ലാകാലത്തും നല്ലതും ചീത്തയും ഉണ്ട്. എന്നാല്‍ അവ ആപേക്ഷികമാണ്. സ്ഥല,കാല,സമയ,അനുസരിച്ച് മാറിക്കൊണ്ടിരിക്കും.നന്ദി.
ടോട്ടോചാന്‍ (..
ReplyDeleteപ്രേമലേഖനങ്ങളെപറ്റി കൂടുതല്‍ വായിക്കാന്‍ മിനിലോകത്തില്‍ ഈ പോസ്റ്റ് വായിക്കുക.
http://mini-minilokam.blogspot.com/2009/05/19.html
Thanks Mini Teacher
ReplyDeletefor the comment at my blog page
and the link to here.
You did a good job here
Keep posting
Thanks for sharing your experiences
applying suitable narmmam in between
Keep it up
Philip
ok ok ee approval business njaan kandilla ketto
ReplyDeletekshamikkanam
veendum varaam
vaayikkaam
yezhuthuka
ariyikkuka
Philip