15.9.09

22. നാരായണീയം ഹരിശ്രീ

ഒന്നാം തരത്തിലെ ഒന്നാം പാഠം
                        ഡി. പി. ഇ. പി. നമ്മുടെ നാട്ടില്‍ കാലെടുത്ത് കുത്തുന്നതിനു മുന്‍പാണ് സംഭവം നടക്കുന്നത്. നമ്മുടെ പഞ്ചായത്തിലെ മാതൃകാ അദ്ധ്യാപക ദമ്പതികളാണ് ‘ശ്രീമാന്‍ നാരായണന്‍ മാസ്റ്റരും‘,  ‘ശ്രീമതി നാരായണി ടീച്ചറും‘. അവരുടെ മാതൃകാ ഭവനമാണ് നാരായണീയം. നാരായണന്‍ മാസ്റ്റര്‍ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള എല്‍. പി. സ്ക്കൂളില്‍ ജോലി ചെയ്യുമ്പോള്‍; നാരായണി ടീച്ചര്‍ പഞ്ചായത്തിന്റെ വടക്കെ അറ്റത്തുള്ള എല്‍. പി. സ്ക്കൂളില്‍ ജോലി ചെയ്യുന്നു. രണ്ടുപേരും പഠിപ്പിക്കുന്നത് ഒന്നാം ക്ലാസ്സില്‍.

                     നമ്മുടെ പഞ്ചായത്തിലെ; കള്ളനും പോലീസും, ഡോക്റ്ററും രോഗിയും, പണക്കാരനും പാവപ്പെട്ടവനും, മുതലാളിയും തൊഴിലാളിയും, സ്ത്രീയും പുരുഷനും, ആയി ജീവിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വിരല്‍ പിടിച്ച് ആദ്യാക്ഷരം എഴുതിച്ചത് ഈ നാരായണീയ ദമ്പതികള്‍ ആയിരിക്കും. നാട്ടിലെ എല്ലാകുട്ടികളും നാരായണന്‍ മാസ്റ്ററുടെയും നാരായണി ടീച്ചറുടെയും സ്വന്തം മക്കളായതിനാല്‍ അവര്‍ക്ക് വേറെ മക്കളില്ല. അന്‍പതാം പിറന്നാള്‍ പൂര്‍ത്തിയാക്കി റിട്ടയര്‍മെന്റ് യാത്രയയപ്പ് പ്രതീക്ഷിച്ചിരിക്കുന്ന അവര്‍ക്ക്, ജീവിതത്തില്‍ ഇനിയൊരു വസന്തം വന്ന്, തളിര്‍ക്കുമെന്നോ പൂക്കുമെന്നോ കായ്ക്കുമെന്നോ പ്രതീക്ഷയില്ല.

 ...
                              അഞ്ച് വയസ്സായ കുട്ടികള്‍ അക്ഷരം കുറിക്കുന്നത് ഹരിശ്രീ പഠിച്ചിട്ടാണ്. സ്ക്കൂളിന്റെ ചാണകം മെഴുകിയ തറയില്‍ വെളുത്ത പൂഴി നിരത്തിയ ശേഷം ഒന്നാം തരക്കാരന്റെ ഓമനവിരല്‍ പിടിച്ച് അവര്‍ ആദ്യമായി എഴുതിക്കും ‘ഹരി’. രണ്ടാമത് എഴുതിക്കും ‘ശ്രീ’. അങ്ങനെ അതിവിശാലമായ ഒരു കൊല്ലം കഴിയുമ്പോള്‍ കുട്ടികള്‍ എല്ലാ അക്ഷരങ്ങളും വെള്ളം‌പോലെ പഠിച്ചിരിക്കും.

.
 വീട്ടുമുറ്റത്തും പറമ്പിലും ഓടിക്കളിക്കാന്‍ ഒരു ‘കുഞ്ഞിക്കാല് കാണാന്‍ ‘ ഭാഗ്യം ഇല്ലെങ്കിലും ആ വിഷമം അവര്‍ ഒരിക്കലും കാണിച്ചില്ല. ഇക്കാര്യം പറഞ്ഞ് അവര്‍ അന്യോന്യം കുറ്റപ്പെടുത്തിയില്ല.  മാഷിന്റെ കുട്ടി ടീച്ചര്‍, ടീച്ചറുടെ കുട്ടി മാസ്റ്റര്‍.

                     വീട്ടുജോലികളെല്ലാം ടീച്ചറുടെ മാത്രം കുത്തകയാണ്. ചിലപ്പോള്‍ അടുക്കളയില്‍ വന്ന് മാസ്റ്റര്‍ സഹായിച്ചു എന്ന് വരാം. തേങ്ങ ചിരണ്ടുക, കറിക്ക് മുറിക്കുക, കിണറ്റില്‍ നിന്നും വെള്ളം വലിക്കുക ആദിയായ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം സ്വന്തം സ്ക്കൂളുകളിലെ പ്രാദേശികവും ദേശീയവും അന്തര്‍‌ദേശീയവുമായ നുണകളെല്ലാം അന്യോന്യം കൈമാറും.  സോഷ്യലിസവും ഫെമിനിസവും എന്താണെന്ന് അവര്‍ക്ക് രണ്ടാള്‍ക്കും അറിയില്ല.

.
 സ്ക്കൂള്‍‌വിട്ട് ആദ്യം വരുന്ന ആള്‍ വീട് തുറക്കും. അത് ടീച്ചറാണെങ്കില്‍ വാതില്‍ തുറന്ന് അടുക്കളയില്‍ പോകും. ഒരു ഗ്ലാസ്സ് ചൂട് ചായയുമായി, പിന്നീട് വരുന്ന കണവനെ, വിടര്‍ന്ന പുഞ്ചിരിയുമായി  എതിരേല്‍ക്കും.

                             ആദ്യം വരുന്നത് മാസ്റ്ററാണെങ്കിലോ? വാതില്‍ തുറന്ന ശേഷം രാവിലെ പകുതി വായിച്ച് മടക്കി വെച്ച പത്രവും എടുത്ത്, ചാരുകസാലയില്‍ കാലും നീട്ടിയിരുന്ന് പത്രം വായിക്കും. രണ്ടാമതു വരുന്ന ടീച്ചര്‍ അടുക്കളയില്‍ പോയി, ഏതാനും മിനുട്ട് കഴിഞ്ഞ് ആവി പറക്കുന്ന ചായയുമായി വരുന്നതുവരെ അദ്ദേഹത്തിന്റെ പത്രപാരായണം തുടരും. ഈ പതിവിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റങ്ങള്‍ വന്നില്ല. അങ്ങനെ വരാനുള്ള ഘടകങ്ങളൊന്നും അവര്‍ക്കിടയില്‍ ഉണ്ടായില്ല.

.
                     അങ്ങനെയിരിക്കെ ഒരു അക്കാദമിക്ക് വര്‍ഷാവസാനം ആവാറായപ്പോള്‍, ഏതാനും ദിവസമായി നാരായണി ടീച്ചര്‍ക്ക് ഒരു മൌനം. അവരുടെ ഒന്നാം ക്ലാസ്സിലെ തലയില്‍ പലതരം ചിന്തകള്‍ കടന്നു പുകയാന്‍ തുടങ്ങി. ‘ഈ ലോകത്തെപറ്റി ഒന്നും അറിയാത്ത ഞാന്‍ എത്ര വിഡ്ഡിയാണ്?’. താനും ഒരു മനുഷ്യനാണെന്ന്, ഇപ്പോഴാണ് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയത്. അപ്പോള്‍ മാഷും ടീച്ചറും തുല്ല്യരല്ലെ. സ്ക്കൂളില്‍ എത്തിയാല്‍ റജിസ്റ്ററില്‍ രണ്ട്‌പേരും ടീച്ചര്‍ തന്നെയാണല്ലോ. പിന്നെ സ്ത്രീകളുടെ മാത്രം കുത്തകയാണ് പ്രസവം. അക്കാര്യം അവര്‍ക്ക് രണ്ടാള്‍ക്കും ഒരുപോലെ കഴിഞ്ഞിട്ടില്ല. 

 .
                        ഒരു ചൊവ്വാഴ്ച വൈകുന്നേരം, അല്പം വൈകിയിട്ടാണ് മാസ്റ്റര്‍ വരുന്നത്. വീടിന്റെ നട കയറി നാരായണിയുടെ ചൂട് ചായയുടെ ഓര്‍മ്മയില്‍ ഒരു മൂളിപ്പാട്ടും പാടി മുറ്റത്ത് കാലെടുത്ത് വെച്ച മാഷ്, ജീവിതത്തില്‍ ആദ്യമായി ഒരു കാഴ്ചകണ്ട് ഞെട്ടി. വീട് മാറിപ്പോയോ; ഇല്ല, തന്റെ സ്വന്തം വീട് തന്നെ ‘നാരായണീയം’. അദ്ദേഹം കണ്ണട മാറ്റി കണ്ണ് തുടച്ച്, ഒന്ന് കൂടി ആ കാഴ്ച നോക്കി.

‘വീടിന്റെ വരാന്തയില്‍, താന്‍ ഇത്രയും ദിവസം ഇരുന്ന ചാരുകസാലയില്‍, നാരായണിടീച്ചര്‍ രണ്ടുകാലും നീട്ടിയിരുന്ന് പത്രം വായിക്കുന്നു’.

തന്നെകാണുമ്പോള്‍ എഴുന്നേറ്റ് ബഹുമാനിക്കന്ന തന്റെ മുന്നില്‍ ഒന്നിരിക്കാന്‍‌പോലും മടികാണിക്കുന്ന അവളാണ്, ഒന്നും അറിയാത്ത മട്ടില്‍ നിവര്‍ന്നിരിക്കുന്നത്!

 .
 മാസ്റ്റര്‍ പതുക്കെ വരാന്തയില്‍ കയറി. അവള്‍ക്ക് ഒരു മാറ്റവും ഇല്ല; പത്രത്തില്‍ തലതാഴ്ത്തി വായിക്കുകയാണ്.

“അല്ല, ഇന്നെന്തുപറ്റി; ചായയൊന്നും ഇല്ലെ?” മാസ്റ്റര്‍ ചോദിച്ചു.

“എന്താ എല്ലാ ദിവസവും ഞാനല്ലെ ചായ വെക്കുന്നത്, ഇന്ന് നിങ്ങള്‍ ചായ വെച്ചാല്‍ മതി” പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ, പെട്ടെന്ന് തന്നെ ടീച്ചറുടെ മറുപടി വന്നു.

 “അതെങ്ങനെയാ പെണ്ണായ നീ ഉള്ളപ്പോള്‍ ആണായ ഞാന്‍ ചായ വെക്കുന്നത്?” മാസ്റ്റര്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു.

“നിങ്ങള്‍ ആണും ഞാന്‍ പെണ്ണും ആയിരിക്കാം. എന്നാല്‍ ഒരേ ജോലി ചെയ്ത് ഒരേ ശമ്പളമല്ലെ വാങ്ങുന്നത്. പിന്നെ വീട്ടില്‍ മാത്രം എന്തിനീ വിവേചനം” ടീച്ചര്‍ ദേഷ്യത്തോടെ പറഞ്ഞു.

 അപ്പോള്‍ ഇവളുടെ തലയില്‍ ഏതോ ഒരു പിശാചിന്റെ ഉപദേശം കയറിയിട്ടുണ്ട്. അതാണ് ശബ്ദത്തിനും സംസാരരീതിക്കും സ്വഭാവത്തിനും ഒരു മാറ്റം വന്നത്. ജീവിതത്തിന്റെ താളം തെറ്റുകയാണോ?

മാസ്റ്റര്‍ ചോദിച്ചു “ഞാന്‍ ചെയ്യുന്നതെല്ലാം നിനക്ക് ചെയ്യാന്‍ കഴിയുമോ?”.

 “എന്താ, നിങ്ങള്‍ പഠിപ്പിക്കുന്നതു പോലെതന്നെ ഞാനും ഹരിശ്രീ പഠിപ്പിക്കുന്നുണ്ടല്ലോ” ടീച്ചര്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.

“എന്നാല്‍ ഞാന്‍ എഴുതുന്നതു പോലെ ‘ഹരിശ്രീ‘ എന്ന് നീയും എഴുതിയാല്‍ ഇനി മുതല്‍ വീട്ടിലെ എല്ലാ ജോലികളും നമുക്ക് തുല്ല്യമായി ചെയ്യാം” ഇതും പറഞ്ഞ് നാരായണന്‍ മാസ്റ്റര്‍ വീടിന്റെ മുറ്റത്ത് ‘ഹരി’ എന്ന ആദ്യാക്ഷര ആകൃതിയില്‍ മൂത്രമൊഴിച്ചു.

തുടര്‍ന്ന് ഭാര്യയെ നോക്കി പറഞ്ഞു, “ഹരി എന്ന് ഞാന്‍ എഴുതി, അതിന്റെ ബാക്കി ‘ശ്രീ’ എന്ന് ഞാന്‍ എഴുതിയതുപോലെ നീയും എഴുതി പൂരിപ്പിച്ചാട്ടെ”. 

നാരായണിയത്തിന്റെ മുറ്റത്ത് നാരായണന്‍ മാസ്റ്റര്‍ എഴുതിയ ‘ഹരി’ നാരായണി ടീച്ചറെ നോക്കി ചിരിക്കാന്‍ തുടങ്ങി.
.
പിന്‍‌കുറിപ്പ്: 
  1. ഈ ഒന്നാംതരക്കാര്‍ എങ്ങനെ ദമ്പതികളായി എന്ന് ഗവേഷണം നടത്തിയതിന് എനിക്ക് ഡോക്റ്ററേറ്റ് തരാനായി പഞ്ചായത്ത് തല ചര്‍ച്ച നടക്കുന്നുണ്ട്.   
  2. നമ്മുടെ പഞ്ചായത്തില്‍ മാസ്റ്റര്‍ പുല്ലിംഗവും ടീച്ചര്‍ സ്ത്രീലിംഗവും ആയി ചരിത്രാതീത കാലം മുതല്‍ അറിയപ്പെടുന്നുണ്ടെങ്കിലും ആ ചരിത്രം തിരുത്താന്‍ പഞ്ചായത്ത്‌ തലത്തില്‍ ഊര്‍ജ്ജിത പരിശ്രമം നടക്കുന്നുണ്ട്.

 .
പ്രത്യേക മുന്നറിയിപ്പ്: 
                   നാരായണീയത്തില്‍ നടന്ന ഈ സംഭവം ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. വീണ്ടും വീണ്ടും ഓര്‍ത്തോര്‍ത്ത് ചിരിച്ചു. എന്നാല്‍ അടുത്ത ദിവസം മുതല്‍ ‘അത്’ എനിക്കുതന്നെ ഒരു ‘പാര’ ആയി മാറി. അതുകൊണ്ട് ഈ ബ്ലോഗ് വായിച്ച് ഭര്‍ത്താക്കന്മാരോട് കഥ പറയുന്ന എന്റെ സഹോദരിമാര്‍ സ്വന്തം കാലില്‍ പാര വീഴാതെ സൂക്ഷിക്കണം.

26 comments:

  1. നന്നായിരിക്കുന്നു ...
    ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

    ReplyDelete
  2. കലർപ്പില്ലാത്ത ഈ മിനിനർമ്മവും ഇഷ്ടായി ടീച്ചറേ...

    ReplyDelete
  3. ദൈവമേ ടീച്ചറെക്കൊണ്ട് "ക്ഷ" വരപ്പിക്കാതിരുന്നത് ഭാഗ്യം...

    ReplyDelete
  4. ഈ ടീച്ചറെക്കൊണ്ട് ഞാൻ തോറ്റു.... തകർക്കുവാണല്ലോ.... പെണ്ണുങ്ങൾ കാലിന്മേൽ കാലെടുത്ത് വെക്കുന്നത് പോലെ ഈസിയായി ആണുങ്ങൾക്ക് പറ്റുമോയെന്ന് ആ ടീച്ചർക്ക് ചോദിക്കാരുന്നു..റിസ്ക് ഫാക്റ്ററുണ്ടേ...)

    ReplyDelete
  5. ഞാന്‍ ഇത് വീട്ടില്‍ പറയില്ല. :-)

    അയ്യേ ഈ കുമാരനെ കൊണ്ട് തോറ്റു.

    ReplyDelete
  6. teechare...assalayi...tto...aa aakhyana shaily....serikkum..thani naadan...ee bhootha thinu...nanne..bodhichu...tto

    ReplyDelete
  7. pinne onnudy ezhuthandirikkan..vayya...ee kannoor enna stalathey patty..ee bhoothathinu undarunna...chinthakal..maari varukanu ketto....oru sreeni sarine allatey..verey kalakaran maare..areellarunnu...ennum vaarthakalil..bomb,kolapathakam,kathikuth,thinnamidukk=KANNOOR..ennu kandu madutha enikk...athintey idayilum...vidarnnu nilkkunna panineer pookkal undennu teacher kattithannu...tto...(priya kannoor karey ithu bhootha thintey mathram chinta aanu tto...)

    ReplyDelete
  8. ടീച്ചരമ്മേ കഥ നന്നായി, വിഷ്വല്‍ ആയി ഓരോന്നും മനസ്സില്‍ വന്നു,
    സ്വന്തം സ്ക്കൂളുകളിലെ പ്രാദേശികവും ദേശീയവും അന്തര്‍‌ദേശീയവുമായ നുണകളെല്ലാം അന്യോന്യം കൈമാറും. സോഷ്യലിസവും ഫെമിനിസവും എന്താണെന്ന് അവര്‍ക്ക് രണ്ടാള്‍ക്കും അറിയില്ല.

    ഈ വരികള്‍ കലക്കി, (എഴുത്ത് കിടിലന്‍)

    പിന്നെ ഇതിന്റെ ക്ലൈമാക്സില്‍ പറഞ്ഞത് പോലെ സമാനമായി പോങ്ങുമൂടന്‍ മാഷ് മുന്‍പ് ഫെമിനിസത്തെ കുറിച്ച് ഇതേ പോലെ ഒരു കഥ പറഞ്ഞിരുന്നു, അത് ഇവിടെ നോക്കിയാല്‍ കാണാം

    ReplyDelete
  9. സാഗര്‍:Sagar (...
    വളരെ നന്ദി.

    Raghu (...
    വളരെ നന്ദി.

    പൊറാടത്ത് (...
    വളരെ നന്ദി.

    രഘുനാഥന്‍ (...
    നന്ദി. ഒന്നാം ക്ലാസ്സുകാരായതു കൊണ്ടാണ്, അവിടെ നിര്‍ത്തിയത്.

    കുമാരന്‍|kumaran (...
    ഇപ്പൊഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിച്ചത്. ബസ്സില്‍ ഒരു സീറ്റില്‍ ലേഡീസ് മൂന്നുപേര്‍ തിങ്ങി ഒതുങ്ങി സുഖമായി ഇരിക്കുമ്പോള്‍ കുടക്കമ്പിപോലുള്ള അവന്മാരായാലും രണ്ടില്‍ കൂടുതല്‍ ഒരു സീറ്റില്‍ കൊള്ളില്ല. അത് ഈ റിസ്ക്ക് ഫാക്റ്റര്‍ ആയിരിക്കാം. അഭിപ്രായത്തിനു നന്ദി.

    കവിത-kavitha (...
    പറയണ്ട. ഞാന്‍ പണ്ട് പറഞ്ഞതു കൊണ്ടുള്ള പാര ഇപ്പോഴും ബാക്കിയുണ്ട്. നന്ദി.

    bhoothakulathaan (...
    അല്ലയോ ഭൂതമേ, ഇപ്പോഴെങ്കിലും താങ്കളെ പിടികിട്ടിയല്ലൊ. നന്ദി. പിന്നെ ഇവിടെ കണ്ണൂരില്‍ കൂടുതലും പുറത്തുവരുന്നത് മാധ്യമങ്ങളുടെ നുണബോംബും നുണവെടിയുമാണ്. ശരിയായ ബോംബുകള്‍ പൊട്ടാതെ ഇവിടെതന്നെ കിടക്കുന്നുണ്ട്.

    കുറുപ്പിന്റെ കണക്കുപുസ്തകം (...
    അവിടെ പോയി നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. നമ്മുടെ പഞ്ചായത്തിലെ കാര്യം അവിടെയും എത്തിയല്ലോ. വളരെയധികം നന്ദി.

    സുദേവ് (...
    വളരെ നന്ദി.

    ReplyDelete
  10. മനോഹരമായിരിക്കുന്നു, ടീച്ചര്‍. ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ടീച്ചറുടെ ഉപദേശം നന്നായി. ഇല്ലെങ്ങില്‍ ഞാന്‍ ഇത് ഭര്‍ത്താവിനോട് പറഞ്ഞേനെ. പോങ്ങുമൂടന്റെ കുറിപ്പ് ഞാനും വായിച്ചിരുന്നു. പക്ഷെ ടീച്ചറുടെ ശൈലിയും ഹരിശ്രീ എന്ന വാക്കും കുറിപ്പിനെ കൂടുതല്‍ മനോഹരമാക്കുന്നു.

    ReplyDelete
  11. സംഭവം രസിപ്പിച്ചു :)

    ReplyDelete
  12. സംഗതി കലക്കി!
    എന്റെ വ്യക്തി ജീവിതത്തിലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്.

    പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.

    എന്റെ സഹപാഠിനിയായി ഒരു ഫെമിനിസ്റ്റ്‌ കൂട്ടുകാരി ഉണ്ടായിരുന്നു. ഒപ്പം ഒരു തനി 'തിരുമാലി' പയ്യനും.

    പതിവുപോലെ പുരുഷന്മാര്‍ ചെയ്യുന്ന എന്തും സ്ത്രീകളും ചെയ്യും എന്ന് വീമ്പിളക്കി, കൂട്ടുകാരി.

    അപ്പോള്‍ തിരുമാലി ചോദിച്ചു "ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇവിടെ നിന്ന് ദാ ഈ ജനലഴികള്‍ക്കിടയിലൂടെ, ദാ ആ മുറ്റത്തേക്ക്‌ മൂത്രമൊഴിക്കാന്‍ കഴിയും. നിനക്ക് കഴിയുമോ? "

    ഒരു പക്ഷെ ഹരിശ്രീ എഴുതിയാല്‍ കൂടി ഇത് കഴിയും എന്ന് തോന്നുന്നില്ല!

    എന്തായാലും "ഹരിശ്രീ" വളരെ നന്നായി!

    ReplyDelete
  13. സംഗീത (.
    അഭിപ്രായത്തിനു നന്ദി. ഈ ഹരിശ്രീ പ്രയോഗം സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ (മിക്സഡ്) വെച്ച് നമ്മള്‍ ലേഡീടീച്ചേര്‍സിനെ പരിഹസിക്കാനായി ഒരു പുരുഷാദ്ധ്യാപകന്‍ പറഞ്ഞപ്പോഴാണ് ആദ്യമായി ഞാന്‍ കേട്ടത്. അതുവെച്ച് പോസ്റ്റാക്കിയതാ‍ാ.

    ശ്രീ (.
    അഭിപ്രായത്തിനു നന്ദി.

    jayanEvoor (.
    Thanks. കാര്യം ശരിയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് ജനലിലൂടെ കാര്യം നിര്‍വഹിക്കുന്ന ചിലര്‍ ഉണ്ട്. ഏതായാലും സംഭവം വളരെ രസകരം തന്നെ.

    ReplyDelete
  14. ഇത് വളരെ രസകരം ആയി...

    ReplyDelete
  15. അവതരണ ഷൈലി നല്ല രസമുണ്ട്......
    മൊത്തത്തില്‍ ജോറായിട്ടുണ്ട്

    ReplyDelete
  16. നന്നായിരിക്കുന്നു ടീച്ചറെ....

    ReplyDelete
  17. siva//ശിവ (.
    വളരെ നന്ദി.

    സുനില്‍ മാടന്‍‌വിള (.
    വളരെ നന്ദി.

    കാഴ്ചക്കാരന്‍ (.
    വളരെ നന്ദി.

    ഹരിശ്രീ വായിച്ച എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി പറയുന്നു.

    ReplyDelete
  18. "ശ്രീ" എന്ന് ഒന്നു എഴുതാന്‍ പഠിക്കണം ..
    ഈ കണ്ട ജനത്തെ ഒക്കെ പെറ്റതു പെണ്ണല്ലേ?
    അത്ര പ്രയാസമുണ്ടാവുമോ?
    അല്ല അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമൊ?


    ആദ്യം വായിച്ചതു പോങ്ങുമ്മൂടന്റെ പോസ്റ്റായിരുന്നു :)

    ReplyDelete
  19. ഹ ഹ ഹ .... അത് കാര്യം ശരിയാണല്ലോ ടീച്ചറെ... ഈ ഹരിശ്രീ ഉപകാരപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ്...! പറഞ്ഞു തന്ന ടീച്ചറിന്റെ രീതി ഒരുപാട് ഇഷ്ട്ടപ്പെട്ടു.. പിന്നെ കുരാമേട്ടന്റെ ഗമന്റും.... റിസ്ക്‌ ഫാക്റ്റര്‍ ഉണ്ടേയ്...!

    ReplyDelete
  20. കഥയും പിന്‍ കുറിപ്പും ഒക്കെ ആയി അടിച്ചു പൊളിച്ചു ടീച്ചരെ...
    ടീച്ചര്‍ ശ്രധിക്കണം. ഇനി പഞ്ചായത്തുകാര്‍ വല്ല ഓസ്കാര്‍ അവാര്‍ഡിനോ മറ്റൊ നോമിനേഷന്‍ കൊടുത്തു കളയും

    ReplyDelete
  21. മിനി വായനതുടരുകയാണ്...ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുത്തു തുടരുക...
    അഭിനവ "സഞ്ജയി" ക്ക് ഒരു അവാര്‍ഡ് ഞാനും പിന്താങ്ങുന്നു

    ReplyDelete
  22. Your comment will be visible after approval.
    ഇതിനു മുന്പ് കമന്റുമ്പോള്‍ ഈ നൂലാമാല ഇല്ലായിരുന്നല്ലോ.ആരെങ്കിലും ഇടയില്‍ക്കയറി പാര വയ്ക്കുന്നുണ്ടോ?

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!