ഒരു ബ്ലോഗ് നിർമ്മിക്കുക എന്നത് കമ്പ്യൂട്ടർ സാക്ഷരത നേടിയ ഇന്റർനെറ്റിൽ കടന്ന എല്ലാവരുടെയും മോഹമാണ്. കീബോർഡിലെ ഇംഗ്ലീഷ് അക്ഷരം അമർത്തിയിട്ട് മാതൃഭാഷയായ മലയാളത്തിൽ എഴുതാൻ കഴിഞ്ഞാൽ ആ മോഹം വർദ്ധിക്കും. മലയാളത്തിൽ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിച്ചാൽപിന്നെ ‘സ്വന്തമായ ഒരു ബ്ലോഗ്’ എന്ന മോഹം ഒന്നുകൂടി വർദ്ധിക്കും.
അങ്ങനെ ഒരു മോഹം, രണ്ട് വർഷം മുമ്പ്, ഒരുനാൾ എന്നെയും പിടികൂടി. അതിനു കാരണം എന്റെ ക്യാമറയാണ്. പുത്തൻ ക്യാമറ വാങ്ങിയതോടെ മുന്നിൽ കാണുന്ന സുന്ദരദൃശ്യങ്ങളൊക്കെ ഫോട്ടോ ആക്കിമാറ്റി കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ നിറച്ചു. ബ്ലോഗ് തുടങ്ങുമ്പോൾ ഫോട്ടോകൾ കൂടി ഉൾപ്പെടുത്താമെന്ന് എനിക്ക് തോന്നി. അതുവരെ ‘ഓർക്കുട്ടിൽ’ കളിച്ചുകൊണ്ടിരുന്ന ഞാൻ ബ്ലോഗുകളുടെ ലോകം തേടി യാത്ര തുടർന്നു.
ബ്ലോഗിന്റെ പേരും പോസ്റ്റുകളും രൂപം കൊണ്ടപ്പോഴാണ് പ്രൊഫൈൽ എന്നൊരു സൂത്രം കണ്ടത്, കൂടെ ഒരു ഫോട്ടോയും വേണം. കാണാൻ കൊള്ളാവുന്ന ഒരു ഫോട്ടോ ആ നേരത്ത് എന്റേതായി ഇല്ലാത്തതുകൊണ്ട്, ഒരു പൂവിനെക്കൊണ്ട് ഫോട്ടോ കാര്യം ശരിയാക്കി. പിന്നെ പ്രൊഫൈൽ,,, ഞാൻ ആരാണെന്ന് മറ്റുള്ളവർ അറിയേണ്ടതാണല്ലൊ. സ്ഥലം അത് ഇന്ത്യയും കേരളവും കണ്ണൂരും ആയാൽ മതിയല്ലോ. ജോലി ടീച്ചർ തന്നെ; എപ്പോഴെങ്കിലും ആരെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ പെൻഷൻ പറ്റിയാലും മരിക്കുന്നതിനു മുൻപും മരിച്ചാലും ടീച്ചർ ആയി അറിയപ്പെടും.
ബ്ലോഗിന്റെ പേരും പോസ്റ്റുകളും രൂപം കൊണ്ടപ്പോഴാണ് പ്രൊഫൈൽ എന്നൊരു സൂത്രം കണ്ടത്, കൂടെ ഒരു ഫോട്ടോയും വേണം. കാണാൻ കൊള്ളാവുന്ന ഒരു ഫോട്ടോ ആ നേരത്ത് എന്റേതായി ഇല്ലാത്തതുകൊണ്ട്, ഒരു പൂവിനെക്കൊണ്ട് ഫോട്ടോ കാര്യം ശരിയാക്കി. പിന്നെ പ്രൊഫൈൽ,,, ഞാൻ ആരാണെന്ന് മറ്റുള്ളവർ അറിയേണ്ടതാണല്ലൊ. സ്ഥലം അത് ഇന്ത്യയും കേരളവും കണ്ണൂരും ആയാൽ മതിയല്ലോ. ജോലി ടീച്ചർ തന്നെ; എപ്പോഴെങ്കിലും ആരെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ പെൻഷൻ പറ്റിയാലും മരിക്കുന്നതിനു മുൻപും മരിച്ചാലും ടീച്ചർ ആയി അറിയപ്പെടും.
ഇനിയാണ് പ്രധാന ഭാഗം, എന്നെക്കുറിച്ച് എനിക്കറിയാവുന്നത് എഴുതണം. അത് ഞാൻ പറയുമ്പോൾ അല്പം അതിശയോക്തിയൊക്കെ ഇരിക്കട്ടെ എന്ന് ഞാൻതന്നെ അങ്ങ് തീരുമാനിച്ചു. അങ്ങനെ ഏറെനേരം ആലോചിച്ച് ഒടുവിൽ എന്റെതായ ഒരു ‘സൂപ്പർ പ്രൊഫൈൽ’ അക്കമിട്ട് എഴുതി തയ്യാറാക്കി.
“ഞാൻ???
1. ഭാരതത്തിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കിടക്കുന്ന കേരളത്തിന്റെ കണ്ണൂർജില്ലയിലെ കടലോരഗ്രാമത്തിൽ അറബിക്കടലിന്റെ താരാട്ടുകേട്ട് ജനിച്ചെങ്കിലും പട്ടണത്തിന്റെ ജീർണ്ണതയിൽ ജീവിക്കുന്നവൾ.
1. ഭാരതത്തിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കിടക്കുന്ന കേരളത്തിന്റെ കണ്ണൂർജില്ലയിലെ കടലോരഗ്രാമത്തിൽ അറബിക്കടലിന്റെ താരാട്ടുകേട്ട് ജനിച്ചെങ്കിലും പട്ടണത്തിന്റെ ജീർണ്ണതയിൽ ജീവിക്കുന്നവൾ.
2. അഞ്ച് വിദ്യാലയത്തിൽ പഠിക്കുകയും അഞ്ച് വിദ്യാലയത്തിൽ പഠിപ്പിക്കുകയും ചെയ്തവൾ.
3. ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേർന്ന് അഞ്ച് വർഷം പഠിച്ച സ്ക്കൂളിൽതന്നെ ആദ്യമായി ചേർന്ന് അഞ്ച് വർഷം പഠിപ്പിക്കുകയും ചെയ്തവൾ
4. സ്വന്തം സഹോദരങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും പഠിപ്പിച്ചവൾ.
5. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു എന്ന് അഹങ്കരിക്കുന്നവൾ.
6. സ്വന്തം വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിച്ചവൾ.
7. ഡിഗ്രി പഠിക്കുമ്പോൾ കീറിമുറിച്ച സസ്യങ്ങളുടെയും ജന്തുക്കളുടെയും ആത്മാവിന്റെ രോദനം മനസ്സിൽ ഒളിപ്പിച്ചവൾ.
8. എം.ബി.ബി.എസ്. പഠിച്ച് ഒരു ഡോക്റ്ററാവാൻ യോഗ്യതയുണ്ടെങ്കിലും പണമില്ലാത്തതിനാൽ വെറും ബി.എഡ്. കൊണ്ട് തൃപ്തിപ്പെട്ടവൾ.
9. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നുണ്ടെങ്കിലും അതിന് അംഗീകാരം ആരിൽനിന്നും കിട്ടാത്തവൾ.
10. സ്വന്തമായി ഉള്ള ഒരു ഹൃദയം കീറി മുറിക്കപ്പെട്ടവൾ.
11. ധാരാളം കൂട്ടുകാരുണ്ടെങ്കിലും എല്ലാവരാലും ഒറ്റപ്പെട്ടവൾ.
12. എന്തൊക്കെയോ ആവണമെന്നു തോന്നിയെങ്കിലും ഒന്നും ആവാൻ കഴിയാത്തവൾ.
13. സ്വന്തമായി രണ്ട് മക്കൾ ഉണ്ടെങ്കിലും പ്രസവിക്കാത്തവൾ. മതിയായോ?
...ബാക്കി ഇനിയൊരിക്കൽ ആവാം”
ഇങ്ങനെ 100%ശതമാനം സത്യം വിളിച്ച് പറയുന്ന ഒരു പ്രൊഫൈൽ എനിക്കെല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? അതും 13 പോയിന്റുകൾ, 13 എന്റെ പ്രീയപ്പെട്ട സംഖ്യയായതുകൊണ്ടാണ് അവിടെ നിർത്തിയത്. ഞാനത് എന്റെ ബ്ലോഗിൽ ചേർത്ത് വീണ്ടും വീണ്ടും വായിച്ചു. ബ്ലോഗ് ‘മിനിലോകം’ അടിപൊളിയായി പുറത്തുവന്ന്, രണ്ട് മൂന്ന് പോസ്റ്റുകളൊക്കെ അതിൽ എഴുതി. ‘മിനി ചിത്രശാലയിൽ’ ചിത്രങ്ങൾ നിറയാനും തുടങ്ങി. എന്നിട്ടും ആരും അഭിപ്രായം പറഞ്ഞില്ല. മറ്റുബ്ലോഗുകൾ തുറന്ന് വായിക്കാനും എന്റ്റെ സൃഷ്ടി ആരെയെങ്കിലും അറിയിക്കാനും ഉള്ള സൂത്രങ്ങളൊന്നും അന്ന് അറിഞ്ഞതേയില്ല.
കാത്തിരിപ്പിന്റെ ഒടുവിൽ കമന്റുകൾ ഓരോന്നായി ഇടം പിടിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു മെയിൽ വരുന്നത് നമ്മുടെ ‘കുമാരസംഭവം’ കുമാരന്റേത് തന്നെ. കണ്ണൂരിൽ ഇങ്ങനെയൊരു ബ്ലോഗ്ഗർ ആരെന്ന് അറിയണം, അത് ബ്ലോഗിണിയാണോ എന്നും അറിയണം. ഒരുദിവസം ഫോൺ ചെയ്തതോടെ കുമാരന്റെ സംശയം മാറി; നർമ്മം ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും ആവാം. ഇത്രയൊക്കെ ആയപ്പോൾ ഈ കുമാരൻ ആരാണെന്നറിയാൻ എനിക്കും ഒരു ആഗ്രഹം. ഒരു ദിവസം നേരിട്ട് കണ്ടു; അപ്പോൾ കക്ഷിക്ക് ആകെയൊരു സംശയം,
“നിങ്ങൾ ടീച്ചർ തന്നെയാണോ?”
“മുൻപ് ടീച്ചർ ആയിരുന്നു, ഇപ്പോൾ അല്ല”
“വീട്ടിൽ ആരൊക്കെയുണ്ട്?”
“ഭർത്താവും രണ്ട് മക്കളും”
“മക്കൾ??? അത് അവരൊക്കെ?”
“എനിക്ക് രണ്ട് പെണ്മക്കളാണ്”
“അത്പിന്നെ പ്രസവിക്കാതെ? പ്രൊഫൈലിൽ,,,”
എന്റെ പ്രോഫൈൽ വായിച്ച കുമാരൻ ദിവസങ്ങളായി കൺഫ്യൂഷനിലാണ്,,
“അതോ,, പ്രൊഫൈലിൽ പറഞ്ഞത് ശരിതന്നെയാ, എന്റെ മക്കളെ ഞാൻ പ്രസവിച്ചിട്ടില്ല, സിസേറിയൻ നടത്തിയപ്പോൾ രണ്ട്‌പേരും പുറത്തുവന്നതാ”
അങ്ങനെ പ്രസവിക്കാതെയും കുഞ്ഞുങ്ങൾ ഉണ്ടാവും എന്ന് നമ്മുടെ ‘കുമാരൻ’ ആദ്യമായി അറിഞ്ഞു.
…
എന്റെ ബ്ലോഗുകളുടെ എണ്ണം വർദ്ധിച്ചു,, മിനി ചിത്രശാല… മിനിനർമ്മം… മിനി കഥകൾ… പോസ്റ്റുകളും കമന്റുകളും വർദ്ധിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം എന്നെയും തേടി ഒരു മെയിൽ വന്നു,
‘താങ്കൾ ഒരു സ്ക്കൂളിന്റെ ഉടമയും ടീച്ചറും ആണല്ലൊ, അപ്പോൾ എങ്ങനെയാണ് ഈ ബ്ലോഗുകളൊക്കെ എഴുതാൻ സമയം ലഭിക്കുന്നത്? സ്വന്തം സ്ക്കൂളിൽ അദ്ധ്യാപകന്റെ ഒഴിവ് ഉണ്ടോ? ഒരാൾക്ക് അവിടെ ചേരാനാണ്’
സംഭവം എന്റെ പ്രൊഫൈൽ കാരണം ഉണ്ടായ കൺഫ്യൂഷൻ തന്നെയാണ്.
‘സ്വന്തം വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കുക’ എന്ന് വെച്ചാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം, ഞാൻ പഠിപ്പിക്കുന്ന സ്ക്കൂൾ, എന്റെ സ്വന്തമല്ലെ? ആ സുഹൃത്തിന് കൺഫ്യൂഷൻ ഉണ്ടായതിൽ ഞാനെന്ത് ചെയ്യും?
…
ഒരു ദിവസം എന്റെ മിനിനർമ്മം വായിച്ച ഒരാൾ പോസ്റ്റിന്റെ അടിയിൽ ഒരു കമന്റ് ഇട്ടു,,
“വളരെയധികം ദുഖം ഉള്ള വ്യക്തിയാണല്ലൊ താങ്കൾ, എന്നിട്ടും എങ്ങനെയാണ്,, ഇങ്ങനെ ചിരിക്കാൻ മാത്രമുള്ള ഈ ബ്ലോഗ് എഴുതുന്നത്? ഹൃദയത്തിന് മുറിവുണ്ടാകാൻ മാത്രം എന്ത് ദുരന്തമാണ് ജീവിതത്തിൽ സംഭവിച്ചത്?”
കൺഫ്യൂഷൻ തന്നെ;
എന്റെ ഒറിജിനൽ ഹൃദയത്തിന് മുറിവുണ്ടാക്കി ഡോക്റ്റർമാർ ചേർന്ന് ഡ്യൂപ്ലിക്കേറ്റ് വാൽവ് ഫിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് അവരുടെ കൺഫ്യൂഷൻ തീർത്തു,,,,
…
വായനക്കാരുടെ കൺഫ്യൂഷൻ തീർക്കാനായി എന്റെ അനുഭവങ്ങൾ മിനിലോകത്തിൽ ഓരോന്നായി പോസ്റ്റ് ചെയ്തു. കൺഫ്യൂഷൻ ഉണ്ടാക്കിയ ഏതാനും വാക്യങ്ങൾ പ്രൊഫൈലിൽനിന്ന് നീക്കം ചെയ്തു; സുഖം, സമാധാനം.
മാസങ്ങൾ കഴിഞ്ഞപ്പോൾ അതാ വരുന്നു ഒരു അർജന്റ് മെയിൽ,,, ഒരു സ്ത്രീയുടേത്,,,
“ടീച്ചറേ,,, വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയാണ് ഞാൻ. ഞങ്ങൾക്ക് രണ്ട്‌പേർക്കും കുഞ്ഞുങ്ങളുണ്ടാവില്ലെന്നാണ് ഡോക്റ്റർമാർ അറിയിച്ചത്. പ്രസവിക്കാത്ത നിങ്ങൾക്ക് രണ്ട് കുട്ടികൾ സ്വന്തമായി ഉണ്ടെന്ന് അറിയുന്നു. അതുപോലെ കുട്ടികളെ ലഭിക്കാനുള്ള മാർഗ്ഗം പറഞ്ഞുതരാമോ? കുട്ടികളെ ദെത്തെടുക്കാൻ എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ ഞങ്ങൾ തയ്യാറാണ്.”
… എങ്ങിനെയുണ്ട് എന്റെ പ്രൊഫൈൽ???
2011 മനഃസമാധാനവും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞതാവട്ടെ. ഈശ്വർ അള്ളാഹ് തേരേ നാം.. സബ്കോ സന്മതി ദേ ഭഗ്‌വാൻ.. കൺഫ്യൂഷൻസ് തീർക്കാൻ മിനിടീച്ചറുടെ ജന്മം ഇനിയും ഇനിയും ബാക്കിയാവട്ടെ.. (ഒള്ള കാര്യം നേരേ ചൊവ്വേ അങ്ങു പറഞ്ഞിരുന്നേൽ ഈ കെണികൾ വരുമായിരുന്നോ? വളഞ്ഞുമൂക്കുപിടിക്കാൻ പോയാൽ ചിലപ്പോ ഇതുപ്പൊലെ ഉളുക്കും)
ReplyDeleteഈ ടീച്ചറുടെ ഒരു കാര്യം ....!!!
ReplyDeleteപ്രൊഫൈലുപോലും വിറ്റ് നർമ്മമാക്കുന്ന ചെപ്പടി വിദ്യകൾ...!
ReplyDeleteപിന്നെ
ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
ഹിഹിഹിഹിഹിഹിഹിഹി..
ReplyDeleteആദ്യമേ ഒന്ന് പറയട്ടെ..!
അതിരാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ് കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കുന്ന അസ്കിത ഉള്ള ഒരുവനാണു ഞാൻ..
ആ സമയം മനസ്സും ശരീരവും തമ്മിൽ മസില്പിടുത്തത്തിന്റെ ബലാബല പരീക്ഷണങ്ങളിലേർപ്പെട്ടു കൊണ്ടു മിരിക്കുകയുമായിരിക്കും.. (അതായത് മൂകനും റഫ് കാരക്ടെറും ആയിരിക്കും എന്ന്!)
പക്ഷേ..
ഇന്നെന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നിരിക്കുന്നു..!!!!!!
ചിയേർസ്.. ഈ പോസ്റ്റിന്
എന്റെ ടീച്ചറേ..ഇതു പോലൊരെണ്ണം വീട്ടിലുമുണ്ട്..എന്റെ അമ്മറ്റീച്ചര്‍..ഇതു വായിച്ചപ്പോ പുള്ളിക്കാരിയെ ഓര്‍മ്മ വന്നു.:)..അല്ല..നിങ്ങളു ടീച്ചര്‍മാരെല്ലാം ഇങ്ങനെ തുടങ്ങിയാ ഞങ്ങളു കുട്ട്യോളെന്താ ചെയ്യാ??
ReplyDeleteപറയാന്‍ മറന്നു..നവവത്സരാശംസകള്‍ :)
ReplyDeleteHappy New Year Teacher
ReplyDeleteറ്റീച്ചറും കൊള്ളാം കാര്‍ത്യായനിയുടെ കമന്റും കൊള്ളാം
ReplyDeleteപുതുവല്‍സരാശംസകള്‍
kollaam....
ReplyDeleteടീച്ചര്‍ക്കും കുടുംബത്തിനും നവവത്സരാശംസകള്‍
ReplyDeleteടിച്ചറുടെ പ്രൊഫൈല്‍ കണ്ട് ആദ്യം ഞാനും ഇങ്ങനയൊക്കെ ചിന്തിച്ചു എന്നത് സത്യമാണുകെട്ടോ.... പ്രസവിക്കാത്ത രണ്ട് മക്കളുടെ അമ്മ എന്നുള്ളത് ഞാനും കരുതിയിരുന്നു കുട്ടികള്‍ ദത്ത് പുത്രികള്‍ ആവും എന്ന്... ഫൈസു പറഞ്ഞ പോലെ ഈ ടീച്ചറുടേ ഒരു കാര്യം .....
ReplyDeleteടീച്ചര്‍ പഠിപ്പിച്ച കുട്ടികളെല്ലാം ചിരിച്ച് രസിച്ചാവും ക്ലാസില്‍ ഇരുന്നിരുന്നത് അല്ലെ....
പുതുവത്സരാശംസകള്‍ ടീച്ചറേ....
തകർപ്പൻ പോസ്റ്റ്!
ReplyDeleteഹോ! എന്നാലും,
ബ്ലോഗിണിയെത്തപ്പിയിറങ്ങിയ ആ കള്ളക്കുമാരൻ!
നന്മകൾ ടീച്ചറേ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
എന്റെ ബ്ലോഗില്‍, ടീച്ചറുടെ കമന്റിനുള്ള മറുപടിയായെഴുതിയത് ഇവിടെയും ചേര്‍ക്കട്ടെ - വിഷയം ഒന്ന് തന്ന, കണ്ഫ്യുഷന്‍ -
ReplyDelete///ടീച്ചറുടെ പേരോടൊപ്പം 'ടീച്ചര്‍' എന്ന് കൂടി ചേര്‍ക്കണം എന്നൊരപേക്ഷയുണ്ട്. ഇസ്മായില്‍ കുറുമ്പടി എന്ന ബ്ലോഗരുമായി മുമ്പ് ഞാന്‍ എനിക്ക് പറ്റിയ അബദ്ധം പങ്കുവെച്ചിരുന്നു. ടീച്ചറുടെ ഫോട്ടോ ബ്ലോഗില്‍ കമന്റ് ഇടുമ്പോഴെല്ലാം എന്റെ ധാരണ ഇതൊരു 'മിനി' ബ്ലോഗര്‍ ആണെന്നായിരുന്നു. അത് കൊണ്ട് തന്നെ പല കമന്റുകളുടെയും ഭാഷ എന്നെക്കാള്‍ പ്രായം കുറഞ്ഞയാളോടുള്ള രീതിയിലുമായിരുന്നു. പിന്നെ ഇസ്മായീലിന്റെ ബ്ലോഗില്‍ ടീച്ചറുടെ ഫോട്ടോ കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. ടീച്ചറുടെ ബ്ലോഗില്‍ ഞാന്‍ ഇട്ട വല്ല കമന്റിലും വല്ല ബഹുമാനക്കുറവും തോന്നിയിരുന്നെങ്കില്‍ നിര്‍വ്യാജ്യം ക്ഷമ ചോദിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ///
ടീച്ചറെ,,
ReplyDeleteഹഹ പ്രൊഫൈൽ തന്നെ ബഹുരസം. ടീച്ചറെപ്പോലുള്ളവരാണ് ബൂലോഗത്തിന്റെ കരുത്ത്..! തുടരട്ടെ ഈ യാത്ര വർഷങ്ങളോളം മുറിവേറ്റ ഹൃദയവുമായി...
ആളുകളെ പരമാവധി "കണ്ഫ്യൂഷ്യസ് " ആക്കിയെ അടങ്ങൂ ല്ലേ ടീച്ചറേ ... എന്ത് തന്നെയായാലും ചോദിക്കാനുള്ള / അറിയാനുള്ള ത്വര ഉണ്ടാക്കുന്ന പോസ്ടായാലും പ്രൊഫൈല്‍ ആയാലും എഴുത്തുകാരനും വായനക്കാരനും active ആവുന്നു. കൊള്ളാം
ReplyDeletekARNOr(കാര്‍ന്നോര്)-,
ReplyDelete2011ൽ ആദ്യമായി ഇവിടെ കമന്റ് എഴുതിയതിന് നന്ദി. നേരെ പറഞ്ഞാൽ അതൊരു പോസ്റ്റ് ആക്കാൻ പറ്റില്ലല്ലൊ.
faisu madeena-,
അഭിപ്രായം എഴുതിയതിന് നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-, ചിരിക്കുന്നത് നല്ലതല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
ഹരീഷ് തൊടുപുഴ-,
ഏതായാലും പെരുത്ത് സന്തോഷമായി. അഭിപ്രായം എഴുതിയതിന് നന്ദി.
കാര്‍ത്ത്യായനി-,
ഈ മക്കൾ കാരണം അമ്മമാർക്ക് മര്യാദക്ക് ബ്ലോഗ് എഴുതാൻപോലും കഴിയുന്നില്ല. ‘വയസ്സായാൽ കൊച്ചുമകളെയും കളിപ്പിച്ച് അടുക്കളയിൽ പോയി ചോറും കറിയും വെച്ച് തന്നാൽ പോരെ’ എന്നാണ് എന്റെ മകളുടെ കമന്റ്. എന്റെ ബ്ലോഗ് തുറന്നാലും വായിക്കാത്ത രണ്ട് പേരിൽ ഒരാൾ എന്റെ മൂത്ത സന്താനമാണ്. പിന്നെ രണ്ടാമൻ എന്റെ കെട്ടിയവൻ ആയിരുന്നു. അതിപ്പോൾ വായിക്കാൻ തുടങ്ങിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
അബ്‌കാരി-, കുറുമാന്‍-, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-, Naushu-, mottamanoj-, ഹംസ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഹംസ പറഞ്ഞതുപോലെ പഠിപ്പിക്കുമ്പോൾ അങ്ങനെ ചിരിപ്പിക്കാറൊന്നും ഇല്ല. അങ്ങനെ ചെയ്താൽ അവർ എന്റെ തലയിൽ കയറി ഇരിക്കും. അതൊക്കെ ഓർത്ത് ഇപ്പോഴാണ് ചിരിക്കുന്നത്.
jayanEvoor-,
നേരം ഉച്ചയായാൽ കുമാരനെ വിളിക്കട്ടെ. പിന്നെ കമന്റിൽ വെച്ച് പരിചയപ്പെട്ട ഒരു ബ്ലോഗ്ഗർ ദമ്പതികളെ ഇന്നലെ കണ്ടുമുട്ടി, അല്ല അവരെന്നെ കണ്ടുപിടിച്ചു; ‘ഹരിആശ’. ജീവിതത്തിലെ രസകരമായ പല അനുഭവങ്ങളും ഈ ബ്ലോഗിലൂടെ കണ്ടെത്തുന്നുണ്ട്. പുതുവത്സർ ബ്ലോഗ് മീറ്റിന് ആശംസകൾ.
Happy new year
ശ്രദ്ധേയന്‍ | shradheyan-,
ReplyDeleteഒരു ടിച്ചർ ആണെന്ന് അറിയുമ്പോൾ പലരും എന്നോട് ഫ്രീ ആയി പെരുമാറുകയോ തുറന്ന് സംസാരിക്കുകയോ ചെയ്യാറില്ല. എന്നെയും കൂട്ടത്തിൽ കൂട്ടാനായി ടീച്ചർ എന്ന സ്ഥാനം തൽക്കാലം മറന്നതാണ്. പിന്നെ ‘ഒരു ടീച്ചറായിട്ടും ഇങ്ങനെയൊക്കെ എഴുതാമോ?’ എന്ന ചിന്ത ചിലപ്പോൾ വായനക്കാർക്ക് ഉണ്ടാവാതിരിക്കാനും കൂടിയാണ്. മറ്റുള്ളവർക്ക് ഞാനൊരു കൺഫ്യൂഷൻ ആക്കിയ സംഭവങ്ങൾ ഉള്ള പോസ്റ്റിന്റെ ലിങ്ക് താഴെ ഇടുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
കുഞ്ഞൻ-,
അതൊരു രസമല്ലെ, അഭിപ്രായം എഴുതിയതിന് നന്ദി.
Sameer Thikkodi-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഞാനാരാണെന്ന് അറിയാതെ കൺഫ്യൂഷൻ ആക്കിയ സംഭവങ്ങൾ അറിയാൻ
ഇവിടെ വന്ന്
വായിക്കാം
എല്ലാവർക്കും
Happy new year
ഒരു ടീച്ചറായിട്ടും ഇങ്ങനെയൊക്കെ എഴുതാമോ?
ReplyDeleteഅതെന്താ എഴുതിയാല്‍, എന്താ ഈ ഇങ്ങനൊക്കെ, എന്നാലും ടീച്ചറാളു കൊള്ളാമല്ലോ, ഒരു പ്രൊഫൈലൊണ്ടാക്കി പ്രൊഫൈലും വിറ്റ് കാശാക്കി, ഫയങ്കര ഫുത്തി തന്നെ :-)
"പിന്നെ ‘ഒരു ടീച്ചറായിട്ടും ഇങ്ങനെയൊക്കെ എഴുതാമോ?’"
ReplyDeleteഎന്താ സംശയം? ടീച്ചര്‍ ആയാല്‍ ഇങ്ങനെ തന്നെ ആണ് എഴുതേണ്ടത്..
!! നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു !!
ശോ!! കണ്‍ഫ്യൂഷനായല്ലോ !!!!
ReplyDeleteഹഹ
ReplyDeleteപ്രൊഫൈല്‍ കൊണ്ടൊരു ബ്ലോഗ് സംഗതി കലക്കി
ഈ ടീച്ചര്‍ന്റൊരൂട്ടം, ഒരൊറ്റ കുത്ത് വെച്ച് തന്നാല്ണ്ടല്ലാ!!
ReplyDeleteഞാനോടീ!!!!!
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു..
@നല്ലി . . . . .-,
ReplyDeleteഅത് ടീച്ചർ എന്ന് പറഞ്ഞാൽ പണ്ടേ ആളുകൾക്ക് ഒരു മുൻധാരണകൾ ഉണ്ടല്ലോ, അഭിപ്രായം എഴുതിയതിന് നന്ദി.
@DIV▲RΣTT▲Ñ-,
അപ്പൊ ധൈര്യമാഇ മുന്നൊട്ട് പോകാമല്ലോ, അഭിപ്രായം എഴുതിയതിന് നന്ദി.
@ആളവന്‍താന്‍-,
കൺഫ്യൂഷൻ തീർക്കാനാ ഇത്രയൊക്കെ പറഞ്ഞത്, എന്നിട്ടും,,, അഭിപ്രായം എഴുതിയതിന് നന്ദി.
@കുഞ്ഞായിIkunjai-,
കുഞ്ഞായിയേ പ്രൊഫൈലിൽ ഒരു കൈ നോക്കുന്നോ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@നിശാസുരഭി-,
അങ്ങനെ പറ, പിന്നെന്തിനാ ഓടണത്,,, അഭിപ്രായം എഴുതിയതിന് നന്ദി.
എല്ലാവർക്കും പുതുവത്സര ആശംസകൾ
പുതുവത്സരാശംസകള്‍ !!
ReplyDeleteസ്ഥിരമായി ടീച്ചറുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്..കമന്റാറില്ലെങ്കിലും..:(
പിന്നെ നര്‍മ്മങ്ങളേക്കാള്‍ ഒത്തിരി ആകര്‍ഷിച്ചത് ടെറസ്സിലെ കൃഷിപാഠം തന്നെ..
ഒരിക്കല്‍ കൂടി എല്ലാവിധ ആശംസകളും.
ടീച്ചറേ..
ReplyDeleteപുതുവത്സരാശംസകള്‍
hmmm..... new year post kalakki. :) happy new year teacher...
ReplyDeleteഎന്റെ ടീച്ചറെ , പോസ്റ്റ് നന്നായിട്ടുണ്ട് ...ചിരിച്ചതിനപ്പുറം നന്നായി ചിന്തിച്ചു ...എനിക്കും ഉണ്ട് കുറെ നല്ല ടീച്ചര്‍മാര്‍ ..ഞാനും ഒരിക്കല്‍ എഴുത്തും അവരെക്കുറിച്...ഇപ്പോള്‍ ബ്ലോഗ് എന്താണെന്നു ഞാന്‍ പഠിക്കുകയാണ് ....നവവത്സര ആശംസകള്‍ ......!!!!
ReplyDeleteDear Confutious
ReplyDeleteBest wishes!!!
ടീച്ചറുടെ പ്രൊഫൈൽ വായിച്ച് ഞാനും കുറച്ച് നേരം കണ്ണും തള്ളിയിരുന്നിട്ടുണ്ട്!
ReplyDeleteആലോചിച്ച് ആലോചിച്ച് പിന്നീട് സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുകയായിരുന്നു.
എന്റെ ബ്ലോഗിൽ ആദ്യമായി കമന്റിട്ടതും, എഴുതാൻ പ്രോത്സാഹിപ്പിച്ചതും ടീച്ചറാണ്.. ടീച്ചർ അതു മറന്നു പോയിട്ടുണ്ടാവും..
ആയുരാരോഗ്യസൗഖ്യം നേരുന്നു.
ആശംസകൾ.
@ചാര്‍ളി[ Cha R Li ]-,
ReplyDeleteകമന്റാറില്ലെങ്കിലും വായിക്കുന്നതിനു നന്ദി.
@റിയാസ് (മിഴിനീര്‍ത്തുള്ളി)-,
റിയാസെ പുതുവത്സരാശംസകൾ, നന്ദി.
@സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-,
എന്റെ ശ്യാമെ, പുതുവത്സരാശംസകൾ, നന്ദി.
@ഒരു മഞ്ഞു തുള്ളി-,
തീർച്ചയായും എഴുതണം. പുതുവത്സരാശംസകൾ.
@poor-me/പാവം-ഞാന്‍-,
പുതുവത്സരാശംസകൾ, നന്ദി.
@Sabu M H-,
സാബു വളരെ നന്ദി. നേരെയങ്ങട്ട് പറഞ്ഞാൽ അതിനൊരു രസമില്ലല്ലൊ. ഈ ബ്ലോഗുകൾ ചേർന്ന് എന്റെ ‘മിനിലോകം’ വിശാലമായ ഒരു ലോകമാക്കി മാറ്റുകയാണ്. അനേകം നല്ല ആളുകളെ അറിയുന്ന ഇങ്ങനെയൊരു ബന്ധം തുറന്ന്കിട്ടുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നന്ദി.
എല്ലാവർക്കും
Happy new year
:)
ReplyDeleteHappy newyear teacher
happy new year teacher.....blog thurannal teacherude blog aanu adyam vayickuka .... nannayittund .....
ReplyDeleteകൊള്ളാം ടീച്ചറെ
ReplyDeleteആദ്യ വരവില്‍ തന്നെ കമ്പ്ലീറ്റ് പ്രൊഫൈല്‍ പറഞ്ഞു തന്നല്ലോ
വൈകിയ ഒരു ഹാപ്പി ന്യു യര്‍
ഇങ്ങനത്തെ ടീച്ചര്മാരെയൊക്കെ കിട്ടുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാ,,
ReplyDeleteഈ ടീച്ചറുടെ ഒരു കാര്യം!!
ടീച്ചറെ, അവരോട് ആ വയര്‍ ഒന്ന് കീറി നോക്കാന്‍ പറഞ്ഞാലോ
ReplyDeleteഎന്റെ ടീച്ചറെ ....
ReplyDeleteഎനിക്ക് ഒരു കണ്‍ഫ്യൂഷനും ഉണ്ടായില്ല ...
എന്താണെന്ന് അറിയാമോ .....
എനിക്ക് ടീച്ചറിനെ പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റി അത് തന്നെ ...
എന്തായാലു സംഭവം കൊള്ളാം .....
ഫോട്ടോകള്‍ ഒക്കെ കണ്ടു അടിപൊളി ......
ഒരുപാട് ഉള്ളത് കൊണ്ട് എല്ലാത്തിനും കമന്റ് ഇടാന്‍ പറ്റില്ലല്ലോ ഇപ്പോള്‍....അത് കൊണ്ട് ഓരോ പുതിയ പോസ്റ്റിനും ഇടാം എന്ന് കരുതുന്നു .... പിന്നെ ടീച്ചറിനു ഏറ്റവും ഇഷ്ടമുള്ള ഫോട്ടോസ് പറഞ്ഞാല്‍ ഞാന്‍ അഭിപ്രായം പറയാമെ .....
സ്നേഹപൂര്‍വ്വം.....
ദീപ്
വളരെ നന്നായി ടീച്ചര്‍...!
ReplyDeleteപുതുവത്സരാസംസകളോടെ..http://pularipoov.blogspot.com/
ടീച്ചറേ..., അവസാനത്തെ പാരഗ്രാഫ് വായിച്ച് ചിരിച്ച് മരിച്ച്.
ReplyDeleteനംബർ 3 കാണുംബോൾ എനിക്കും ഒരു സംശയം.
അഞ്ചാം ക്ലാസ്സ് കഴിഞാൽ ചേച്ചിക്ക് ടീച്ചറായി ജോലി ചെയ്യാം അല്ലേ..? :)
സംഭവം നല്ല രസമായിട്ടുണ്ട് :)
ഈ ടീച്ചറുടെ ഒരു കാര്യം.
ReplyDeleteസ്മൈലി
ReplyDeleteനോവലെഴുത്തിനോടൊപ്പം കഥകളും നര്‍മ്മഭാവനയും ചിത്രങ്ങളും ഒക്കെ പോസ്റ്റ് ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ബ്ലോഗില്‍ ഒരു നോവല്‍ പബ്ലിഷ് ചെയ്യാന്‍ തുടങ്ങിയതോടെ മറ്റൊന്നിനും എനിക്ക് കഴിയുന്നില്ല.
ReplyDeleteഎങ്ങനെ വീണാലും നാല് കാലില്‍..നര്‍മ്മത്തിന് മാത്രം ഒരു കുറവുമില്ല..
ReplyDeleteആശംസകള്‍..
നര്‍മം കലക്കി
ReplyDeleteഇത്തിരി വൈകി വായിക്കാന്‍, എങ്കിലും നര്‍മം കലക്കി
ReplyDeleteറ്റീച്ചറേ....ഭാവുകങ്ങള്‍........
@G.manu-,
ReplyDeleteനന്ദി, വളരെ നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
@Suresh Alwaye-,
വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
@Rasheed Punnassery-,
പ്രൊഫൈൽ അറിയുന്നതല്ലെ നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.
@~ex-pravasini*-,
അതൊരു ഭാഗ്യം തന്നെയാ, എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@ഒഴാക്കന്‍.-,
അയ്യോ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@പഞ്ചാരക്കുട്ടന്‍....-,
പഞ്ചാരക്കുട്ടാ താൻ കമന്റിട്ടില്ലേലും വായിച്ചാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രഭന്‍ ക്യഷ്ണന്‍-,
നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.
@ഭായി-,
ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എല്ലാം വായിച്ചിട്ടും ഭായിക്ക് കൺഫ്യൂഷനായോ? അഞ്ച് വിദ്യാലയത്തിൽ പഠിച്ചതിനുശേഷം ടീച്ചറായി മാറിയിട്ട് ആദ്യത്തെ വിദ്യാലയത്തിൽ ഒന്നാം തരത്തിൽ പഠിപ്പിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.
@താന്തോന്നി/Thanthonni-, @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
ReplyDeleteസ്വാഗതം, അഭിപ്രായം എഴുതിയതിന് നന്ദി.
@keraladasanunni-,
നോവൽ നന്നാവുന്നുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
@മഹേഷ് വിജയന്‍-,
വീണാൽ ചിരിക്കാത്തവരുണ്ടോ? അഭിപ്രായം എഴുതിയതിന് നന്ദി.
@salam pottengal-,
നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
@റാണിപ്രിയ-,
വൈകിയെങ്കിലും നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
ഇത് കാണാൻ വൈകിപ്പോയി.
ReplyDeleteമിടുക്കത്തി ടീച്ചർ.
അഭിനന്ദനങ്ങൾ കേട്ടോ.
ee profile kadhakal njanum vayichu.
ReplyDeleteaalu keratha oru blog avideyum undu teechare.
Echmukutty-,
ReplyDeleteവൈകിയെങ്കിലും ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.
@Abduljaleel (A J Farooqi) said..-,
അഭിപ്രായം എഴുതിയതിനു നന്ദി. അവിടെ കയറി, ഇറങ്ങി, കമന്റി. നന്ദി.
kannur aanalle,santhosham
ReplyDeleteഅറിയാതെ ചിരിച്ചു പോയി , എന്നോട് പൊറുക്കണേ
ReplyDelete“ഭാഷയിതപൂർണ്ണമഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ...”
ReplyDeleteടീച്ചറുടെ ഈ പ്രൊഫൈല്‍ പോസ്റ്റ് ഞാനെന്തെ കാണാതെ പോയത്? അന്നൊന്നും ടീച്ചര്‍ പോസ്റ്റ് പരസ്യം ചെയ്യാറില്ലെന്നു തോന്നുന്നു. ഏതായാലും പ്രൊഫൈല്‍ കൊണ്ടും പോസ്റ്റിടാമെന്ന് തെളിയിച്ചിരിക്കുന്നു. കുമാരന്റെ സംശയം പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നി.ഏതായാലും പ്രസവിക്കാത്ത അമ്മ കലക്കി!. സമയം കിട്ടുമ്പോള്‍ ഇതു പോലെ പഴയ പോസ്റ്റുകളൊക്കെ നോക്കാം.
ReplyDeleteപ്രൊഫൈലും അതുവെച്ച് നര്‍മമുണ്ടാക്കാനിറക്കിയ പോസ്റ്റും കൊള്ളാം...
ReplyDeleteപ്രൊഫൈലിലെ ‘പോയിന്റു’കളില്‍ ‘സ്വന്തം വിദ്യാലയ’വും ‘പ്രസവിച്ചതല്ലാത്ത മക്കളും’ മാത്രമേ കുറച്ചെങ്കിലും കണ്‍ഫ്യൂഷനുണ്ടാക്കാന്‍ പോന്നതായി തോന്നിയുള്ളൂ. അതില്‍ത്തന്നെ ‘പ്രസവിക്കാത്തവളായ അമ്മ’ തന്നെ ബെസ്റ്റ്...! (‘തിരുത്തല്‍ വാദം’ ഇവിടെ ഇറക്കുന്നില്ല കേട്ടോ...)