23.1.11

ആണുങ്ങൾ കാണാത്ത സംഭവങ്ങൾ

അമ്മായിഅമ്മയുടെ നാവ് ... Mother-in-Law's Tongue
എല്ലാവർക്കും ചിരിക്കാൻ ഇഷ്ടമാണെന്ന് എനിക്കറിയാം,
എങ്കിലും ഒരു ചോദ്യം, 
നിങ്ങൾ എല്ലാ ദിവസവും ചിരിക്കാറുണ്ടോ?
മറ്റുള്ളവരുമായി ചേർന്ന് പൊട്ടിച്ചിരിച്ചിട്ടുണ്ടോ?
എത്ര ഉച്ചത്തിൽ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ജീവിതത്തിൽ എത്ര തവണ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ശരിക്കും നോർമൽ ആയ മനസ്സാണെങ്കിൽ ചിരിയെപറ്റി ഓർത്ത് സമയം കളയാതെ ഈ നർമ്മം വായിക്കുക.
ഉഗ്രൻ പൊട്ടിച്ചിരി നടന്ന, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത്.

                            അമ്മായിഅമ്മ പോര്, നാത്തൂൻ പോര്, എന്നിങ്ങനെ സാധാ സംഭവിക്കാറുള്ള മഹാസംഭവങ്ങളൊന്നും എന്റെ ഭർത്താവിന്റെ വീട്ടിൽ സംഭവിക്കാറില്ല. അവിടെ ‘അമ്മയും അച്ഛനും, അമ്മയും മക്കളും, അച്ഛനും മക്കളും, ആങ്ങളമാർ പെങ്ങൾമാരും, അനിയന്മാർ ചേട്ടന്മാരും’ തമ്മിലായിരുന്നു പോര് മുഴുവൻ. അതിനിടയിൽ നമ്മൾ പാവം മരുമക്കൾക്ക് പോരെടുക്കാൻ ഇത്തിരിപോലും ചാൻസ് ലഭിക്കാറില്ല എന്ന് പറയുന്നതാണ് ഒറിജിനൽ ശരി.

നമ്മൾ എന്ന് പറയാൻ ഇവിടെ മരുമക്കളായി നമ്മൾ രണ്ട്‌പേരുണ്ട്; 
ഒന്ന് ഞാൻ തന്നെ,,, പത്ത് മക്കളിൽ മൂത്തവന്റെ ഭാര്യ,
രണ്ടാമത് പപ്പി,
                             പപ്പി എന്ന് വിളിക്കുന്നത് ഒറിജിനൽ പപ്പിയല്ല, പത്മാവതി ആണ്; പത്തിൽ രണ്ടാമന്റെ ഭാര്യ. പപ്പിയും ഞാനും ഒരേവീട്ടിൽ ഒരേദിവസം മരുമകളായി കടന്നുവന്നവരാണ്. ഈ പപ്പിയാണ്,,, എന്നെ ചതിച്ചവൾ; അവളുടെ ഒരു മുടിഞ്ഞ പ്രേമം കാരണം ജീവിതത്തിന്റെ റൂട്ട് മാറിയത് എനിക്കാണ്. പപ്പി അനിയനെ കയറിയങ്ങ് പ്രേമിച്ചപ്പോൾ ഏട്ടന്റെയും അനിയന്റെയും വിവാഹം ഒരേ ദിവസം നടത്താൻ കാരണവർ‌മാർ തീരുമാനിച്ചു. അങ്ങനെ കടൽക്കരയിൽ തേരാപാര നടന്ന്, തിരയെണ്ണിക്കൊണ്ടിരുന്ന എന്റെ കല്ല്യാണംകൂടി കഴിയുകയും കാട്ടുമൂലയിലുള്ള ഭർത്താവിന്റെ (പത്തിൽ മൂത്തവൻ) വീട്ടിൽ ഞാൻ താമസമാക്കുകയും ചെയ്തു.

                            ഈ പത്ത് മക്കളിൽ ഏഴ് ആണ്, മൂന്ന് പെണ്ണ്, ആണെങ്കിലും ഞങ്ങൾ വരുന്നതിനു തൊട്ടുമുൻപ് അഞ്ചാം നമ്പർ ആയ, പെണ്ണിൽ മൂത്തവളുടെ, വിവാഹം പതിനേഴാം വയസ്സിൽ‌ കഴിഞ്ഞിരുന്നു. എങ്കിലും നമ്മുടെ സ്വർഗ്ഗമായ ആ വീട്ടിൽ ഒരു എലിയെപോലെ അവൾ ഇടയ്ക്കിടെ അമ്മയെ കാണാനെന്ന വ്യാജേന കടന്നു‌വന്ന് കുളം കലക്കും.

                          ധാരാളം കൃഷിയുള്ള എന്റെ ഭർതൃവീട്ടിൽ ഒന്നിനും പഞ്ഞമില്ല; ഭക്ഷണവും പട്ടിണിയും ഇഷ്ടംപോലെ, സമ്പത്തും ദാരിദ്ര്യവും ഇഷ്ടംപോലെ, ചിരിയും കരച്ചിലും ഇഷ്ടംപോലെ. വിശപ്പ് അറിയാനും കിട്ടയ ഫുഡ് പെട്ടെന്ന് അകത്താക്കാനും ഞാൻ പഠിച്ചത് അവിടെ നിന്നായിരുന്നു. പതിനാല് പേർക്ക് ചോറ് വെച്ചാൽ ലാസ്റ്റ് വരുന്നവർക്ക് ചിലപ്പോൾ അളവ് കുറയും, ചിലപ്പോൾ പാത്രം കാലിയാവും. അതുകൊണ്ട് കിട്ടിയ ചാൻസിന് വയറുനിറയെ തിന്നും.

                         കല്ല്യാണം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വിശപ്പ് ഒട്ടും സഹിക്കാനാവാത്തവളായ നമ്മുടെ പപ്പിക്ക് ഇഷ്ടം‌പോലെ ചോറും കറിയും ലഭിക്കാൻ തുടങ്ങി. പപ്പിയുടെ ഭർത്താവായ അനുജൻ അവന്റെ ഓഹരി ചോറിൽ മൂന്നിലൊരു ഭാഗം കറി ഒഴിച്ച് നന്നായി കുഴച്ച് ജൂസ് പരുവത്തിലാക്കി, സ്വന്തം പാത്രത്തിൽ ബാക്കിവെച്ചിരിക്കും. ആ കുഴച്ച ചോറുരുളകൾ മറ്റാരും തിന്നുകയില്ല എന്നും ‘അവന്റെ ഭാര്യക്ക് മാത്രമേ തിന്നാൻ കഴിയുകയുള്ളു’ എന്ന്, അവന് നന്നായി അറിയാം.

                         ആണുങ്ങൾ തമ്മിൽ പലതും പറഞ്ഞ് വഴക്ക്, അടിപിടി തുടങ്ങിയവ ഉണ്ടെങ്കിലും നമ്മൾ അടുക്കളക്കാരികളായ അമ്മയും മക്കളും മരുമക്കളും എന്നും ഒന്നിച്ചായിരുന്നു. ചോറും കറിയും വെച്ചശേഷം അടുക്കളയിലിരുന്ന് ഞങ്ങൾ പലതരം തമാശകൾ പറയും. ഈ തമാശകൾ പറയുന്നവരിൽ ഒന്നാം സ്ഥാനക്കാരി എന്റെ അമ്മായിഅമ്മയാണ്. 

                          കൂട്ടത്തിൽ ഏറ്റവും ഇളയ അനിയന്മാർ; ‘നമ്പർ ഒൻപതും പത്തും’ മികച്ച ഗായകരാണ്, പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളായ അവർ ഉച്ചത്തിൽ പാടുന്നത് കേൾക്കാം,
“എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി,
അടി കിട്ടി,
ഇടി കിട്ടി,
പിടിച്ചുകെട്ടി പോരാൻ‌നേരം,,
കൂട്ടിനായൊരു വാഴയും കിട്ടി,,,”
അങ്ങനെ പാടുകയും വീട്‌ചുറ്റി ഓടുകയും ചെയ്യുമ്പോൾ അവർ ഒറ്റയ്ക്കായിരിക്കില്ല; പുളിവടിയുമായി അച്ഛനും പിന്നാലെ ഓടുന്നുണ്ടാവും.

അടുക്കളയിൽ എത്തിയാൽ അവരുടെ ഒരു ഹിറ്റ് ഗാനം പുറത്തു വരും,
“മൂത്തവനു താടകപോലൊരു ഭാര്യാ,,,
കൊതിമൂത്തൊരു ശൂർപ്പണക ഇളയവനും;
രണ്ടു‌പേരും ഭാര്യമാർക്ക് കാവലിരുന്നു,,,
സ്വന്തം അച്ഛനെയും അമ്മയെയും അവർ മറന്നു,,”
അപ്പോഴേക്കും പപ്പി ഒറിജിനൽ ശൂർപ്പണകയെപ്പോലെ കലിതുള്ളുമ്പോൾ എന്റെ ഉള്ളിൽ ദേഷ്യം പതഞ്ഞുപൊങ്ങും.

വർഷങ്ങൾ മൂന്ന് കഴിഞ്ഞു,
പപ്പി ഒരു ആൺ‌കുഞ്ഞിന്റെയും ഞാൻ ഒരു പെൺകുഞ്ഞിന്റെയും അമ്മയായി;
                          നമ്മുടെ ആശുപത്രി വാസവും ഡോക്റ്ററെ സന്ദർശ്ശിക്കലും അമ്മായിഅമ്മ ഒരിക്കലും അംഗീകരിക്കാറില്ല. ഒരു ഡോക്റ്ററുടെയും സഹായമില്ലാതെ പത്തെണ്ണത്തിനെയും വീട്ടിൽ‌വെച്ച് സുഖമായി പ്രസവിച്ച അമ്മക്ക് മരുമക്കളുടെ ആശുപത്രി സന്ദർശ്ശനം തീരെ ഇഷ്ടമല്ല. നാടൻ നേഴ്സ് ആയ ലീലാമ്മ ജീവിച്ചിരുന്ന ആ കാലത്ത് പ്രസവിക്കാൻ ആശുപത്രിയിലൊന്നും പോക്കേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം. അങ്ങനെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലൊന്നും പോകാത്ത അവർ എപ്പോഴും നമ്മൾ രണ്ട്‌പേരെയും പരിഹസിച്ചു കൊണ്ടിരിക്കും. 
പിന്നെ ഒരു രഹസ്യം,,, അവരുടെ, വിവാഹിതയായ മകൾ രണ്ട് പ്രസവിച്ചതും വീട്ടിൽ‌വെച്ച് തന്നെയാണ്.

ഒരു ദിവസം രാത്രി,
                            സ്ത്രീജനങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് അനേകം തമാശകൾ പറഞ്ഞ്‌ ഭക്ഷണം കഴിച്ചതിനുശേഷം പലകയിൽ അതേസ്ഥാനത്ത് ഇരിക്കുകയാണ്. അന്ന് ഡൈനിംഗ് ടേബിളൊന്നും സാധാരണക്കാരുടെ വീടുകളിൽ കടന്നുവരാത്ത കാലത്ത് നിലത്ത് പലകയിലും പുല്ലുപായയിലും ഇരുന്നാണ് ശാപ്പാട് മുഴുവൻ. ഭക്ഷണം കഴിച്ച് കാലിയായ പ്ലെയിറ്റുകളുടെ മുന്നിൽ എച്ചിൽ കൈകളുമായി ഇരുന്ന് എല്ലാവരും സംസാരിക്കുകയാണ്. അമ്മയും രണ്ട് പെൺ‌മക്കളും ഇളയ രണ്ട് ആൺ‌മക്കളും പപ്പിയും ഞാനും അടങ്ങിയ സംഘം നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ, നമ്മുടെ ചർച്ച ആശുപത്രിക്കാര്യത്തിലേക്ക് കടന്ന് ഡോക്റ്റർ‌മാരെക്കുറിച്ചായി.

കൂട്ടത്തിൽ പപ്പി പറയാൻ തുടങ്ങി,
“ഇപ്പോൾ ആശുപത്രികളൊക്കെ ഉള്ളതുകൊണ്ട് എത്ര സൌകര്യമാണ്; പ്രസവസമയത്ത് സ്ത്രീകൾക്ക് അപകടം കുറയുന്നത് ആശുപത്രികൾ ഉള്ളതുകൊണ്ടാണ്”
അവൾ പറഞ്ഞത് നമ്മുടെ അമ്മായിഅമ്മക്ക് തീരെ ഇഷ്ടപ്പെട്ടില്ല,
“ഇപ്പൊഴെത്തെ പെണ്ണുങ്ങൾക്ക് എല്ലാറ്റിനും ഒരു ആശുപത്രി,,, ഈ ആശുപത്രിയൊന്നും ഇല്ലാത്ത കാലത്ത്, പെണ്ണുങ്ങൾ പെറ്റിട്ടില്ലെ?”
“അത് ആശുപത്രിയിൽ പോയാൽ അവിടെ ധാരാളം നേഴ്സുമാരും ഡോക്റ്ററും ഉണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ കഴിയും”
കാര്യങ്ങൾ ഞാൻ വിശദീകരിച്ചെങ്കിലും പത്തെണ്ണത്തിനെ പെറ്റ ആ അമ്മക്ക് ആശുപത്രികളെ അംഗീകരിക്കാനായില്ല,
“ആശുപത്രികളിൽ പോയി പ്രസവിക്കുമ്പോൾ നിങ്ങളുടെ ശരീരം ആണുങ്ങളടക്കം പലരും കാ‍ണുന്നത് നാണക്കേടല്ലെ? വീട്ടിൽ‌വെച്ച് പ്രസവിച്ചതുകൊണ്ട് ഇതുവരെ ആണുങ്ങൾ ആരുംതന്നെ എന്റെ ശരീരം കണ്ടിട്ടില്ല”
പെട്ടെന്ന് പപ്പി ഇടയ്ക്ക് കയറി സംശയം ചോദിച്ചു,
“അപ്പോൾ ആണുങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല,,,, പിന്നെ എങ്ങനെയാ അമ്മക്ക് പത്ത് മക്കൾ ഉണ്ടായത്?”
                             പെട്ടെന്ന് നമ്മുടെ ‘മദർ-ഇൻ-ലാ’ പൊട്ടിച്ചിരിച്ചു; അതോടൊപ്പം അടുക്കളയിലുള്ള എല്ലാവരും ചേർന്ന് പരിസരം മറന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാത്രി അടുക്കളയിൽ നിന്ന് നിർത്താനാവാത്ത പൊട്ടിച്ചിരി കേട്ട് വീട്ടിലെ പുരുഷന്മാർ വന്ന് ഭീഷണിപ്പെടുത്തി. എന്നാൽ നമ്മൾ ചിരിക്കുന്നത് നിർത്തിയില്ല; ഓർത്തോർത്ത് ചിരിച്ചുകൊണ്ടേയിരുന്നു.
*************************

45 comments:

  1. This comment has been removed by the author.

    ReplyDelete
  2. എന്റെ ആദ്യത്തെ പൊട്ടിച്ചിരി
    ‘കലാലയജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്’
    ഇവിടെ
    വായിക്കാം

    ReplyDelete
  3. ഇങ്ങന വേണം മരുമക്കളായാല്‍ ഇങ്ങനെ വേണം.

    ReplyDelete
  4. ഈ ഹോം മെയ്ഡ് ചിരി തീര്‍ച്ചയായും സ്വദിഷ്ടമാണ്.

    ReplyDelete
  5. എനിക്ക് പ്രായ പൂര്‍ത്തി ആയില്ല.. അതോണ്ട് ഇത് കണ്ടിട്ട് ഒന്നും മനസിലായില്ല...
    അതോണ്ട്ഞാ ന്‍ ചിരിച്ചും ഇല്ലാട്ടോ :) :

    ReplyDelete
  6. hasyathinte koote oru kannuneerum kaanam ithil

    ReplyDelete
  7. മിനി ചേച്ചി കൊള്ളാമല്ലോ ..നിങ്ങളുടെ അമ്മായിമ്മ ...
    “മൂത്തവനു താടകപോലൊരു ഭാര്യാ,,,hihihihi

    ReplyDelete
  8. ഞാനും പൊട്ടിച്ചിരിയില്‍ പങ്കാളിയായിട്ടോ...മിനിടീച്ചരെ മറയെതുമില്ലാത്ത പഴയകാലവിവരണം ഒത്തിരി ഇഷ്ട്ടമായി

    ReplyDelete
  9. അമ്മായിയമ്മ പോരാ. ഇപ്പോഴാരുന്നെങ്കില്‍ ‘ഫിലിം ഡെവലപ്മെന്റുപോലെ പ്രോസസ് മുഴുവന്‍ ഡാര്‍ക്ക് റൂമിലായിരുന്നു. അതുകൊണ്ട് ആരും ഒന്നും കണ്ടിട്ടില്ല’ എന്നു പറഞ്ഞേനേ.

    ReplyDelete
  10. അമ്മായിയമ്മ ആളു പോരാ. ഇപ്പോഴായിരുന്നെങ്കില്‍ ‘മോളേ ഫിലിം ഡെവലപ്മെന്റ് പോലെ പ്രോസസ് മുഴിവന്‍ ഡാര്‍ക്ക് റൂമിലായിരുന്നതുകാരണം ആരും ഒന്നും കണ്ടില്ല’ എന്നു പറഞ്ഞേനേ..

    ReplyDelete
  11. ടീച്ചറെ അപ്പൊ അമ്മായി അമ്മയും മരു മകളും കട്ടയ്ക്ക് നിക്കും അല്ലെ

    ReplyDelete
  12. ചിരിപ്പുഴുക്ക് തരക്കേടില്ല!
    ഇതുപോലെയുള്ളത് ഇനിയും പോന്നോട്ടെ...

    ReplyDelete
  13. രസമുള്ള സംഭവങ്ങൾ തന്നെ.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ഉം....
    അല്ലേലും പെണ്ണുങ്ങളുടെ നർമ്മബോധത്തെപ്പറ്റി എനിക്കു നല്ല മതിപ്പാ....!
    (കുട്ടിക്കാലത്ത് അടുക്കല നിരങ്ങി നടന്നപ്പോൾ കേട്ടിട്ടുള്ള വിറ്റുകൾ ഓർമ്മ വന്നു)

    ReplyDelete
  16. അന്നുകാലത്തൊക്കെ ചിമ്മിണിവിളക്കൂതിക്കെടൂത്തിയാണല്ലോ സംഗതികളോക്കെ....
    പാവം ആ ഫാദർ-ഇൻ-ലാ യും ശരീരഭാഗങ്ങളൊന്നും കണ്ണ് കൊണ്ട് കണ്ടിട്ടുണ്ടാവില്ല..!

    ReplyDelete
  17. ബിലാത്തിക്കാരാ നൂറ്‌ മാർക്ക്.

    ReplyDelete
  18. ഞാന്‍ ഇത് വഴി വന്നിട്ടേ ഇല്ല :-(

    ReplyDelete
  19. ഹ,,ഹ,,ഹ..,
    ഹി,,ഹി,,ഹി,,ഹു,,ഹു,,ഹൂ...
    ചിരിച്ചു കുഴങ്ങി.
    ഇങ്ങനെയുള്ളതൊക്കെ നമ്മുടെ കയ്യിലുമുണ്ടേ...
    എഴുതാന്‍ ധൈര്യം പോരാ..
    ഞാനൊരു പാവം മരുമോളാണെ..
    ഏഴില്‍ മൂത്തവന്‍റെ ഭാര്യ.
    രണ്ടു നാതൂന്മാരില്‍ മൂത്തവളുടെ(അന്ചാമാത്തവള്‍) ക്ലാസ്സ്‌ മേറ്റ്‌.

    ReplyDelete
  20. ഹ ഹ ഹ രസകരമായിരിക്കുന്നു.

    ReplyDelete
  21. കൊള്ളാം ഇനിയും ചിരിക്കാന്‍ തയ്യാറാണ് അടുത്ത പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  22. @ആളവന്‍താന്‍-,
    നന്ദി, ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി.
    @കണ്ണനുണ്ണി-,
    പ്രായപൂർത്തി ആവട്ടെ, എന്നിട്ട് വായിച്ചാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
    @chithrakaran:ചിത്രകാരന്‍-,
    ഹോം മെയ്ഡുമായി ഇനിയും വരുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ajithaprasadmp-,
    കണ്ണുനീരിനു റ്റാറ്റാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @faisu madeena-,
    അങ്ങനെയും ഒരു അമ്മായിഅമ്മ,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @Jazmikkutty-,
    ഇനിയും ഇനിയും ചിരിക്കുക,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @kARNOr(കാര്‍ന്നോര്)-,
    കാർന്നോർ ആളു കൊള്ളാലോ,, ശേഷിച്ച ഭാഗം പൂരിപ്പിച്ചതിന് സ്പെഷ്യൽ താങ്ക്സ്,, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  23. @Suresh Alwaye-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ഒഴാക്കന്‍.-,
    രണ്ടാളും കൂടി ഒത്തുപോകണ്ടെ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @appachanozhakkal-,
    അപ്പച്ചനും മോനും കൂടി ഇവിടെ ഒന്നിച്ചാണെല്ലോ. എനിക്ക് പെരുത്ത് സന്തോഷമായി,, കേട്ടോ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാരന്‍ | kumaran-,
    സംഭവം അങ്ങനെ പോകട്ടെ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @റിയാസ് (മിഴിനീര്‍ത്തുള്ളി)-,
    നർമ്മം വായിച്ച് മിഴിനീർത്തുള്ളിയും ചിരിച്ചതിനു സ്പെഷ്യൽ താങ്കസ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുല്ല-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @jayanEvoor-,
    നമ്മുടെ കൂട്ടുകുടുംബത്തിലെ അടുക്കളകളാണ് അതിവിശേഷം. ദിവസേന ഓരോ പോസ്റ്റിനുള്ള വക കിട്ടും. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
    എന്റമ്മോ വളരെ ശരിയാണല്ലോ കാര്യം. കമന്റ് വായിച്ച് ചിരിക്കാൻ വകയായി. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  24. @യൂസുഫ്പ-,
    ആ ബിലാത്തിക്കയുടെ ഒരു കമന്റ് നർമ്മം,, അഭിപ്രായം എഴുതിയതിന് നന്ദി.
    @അബ്‌കാരി-,
    ഇപ്പോൾ കണ്ണൂരിൽ തന്നെയില്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
    @~ex-pravasini*-,
    സത്യം പറഞ്ഞാൽ എനിക്കും ധൈര്യം കുറവാണ്. പിന്നെ അങ്ങേരുടെ തറവാട്ടിൽ പലർക്കും ബ്ലോഗലർജ്ജി ഉള്ളതു കൊണ്ടാ രക്ഷപ്പെടുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വപ്നസഖി-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @the man to walk with-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Jenith Kachappilly-,
    വളരെ സന്തോഷം,, ഇനിയും ചിരിക്കാൻ വരിക. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  25. ഹായി ടീച്ചര്‍ ....
    മുകളില്‍ കൊടുത്തിരിക്കുന്ന പടവും കമന്റും സൂപ്പര്‍ ....
    മരുമക്കള്‍ എല്ലാവരും കൂടി അമ്മായി അമ്മക്ക് ഇട്ട് പണിയുകയാനല്ലേ ..... പാവം അമ്മായിഅമ്മ.....

    വീട്ടിലെ ചെറിയ കാര്യം പോലും നല്ല പോസ്ടക്കി മാറ്റാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു ....
    സ്നേഹപൂര്‍വ്വം....
    ദീപ്

    ReplyDelete
  26. കൊള്ളാം... ചിരിപ്പിച്ചു!

    ReplyDelete
  27. ദേ..മരുമോളായാൽ ഇങ്ങനെ വേണം, അമ്മായിയമ്മമാരായാലും ? ...

    ReplyDelete
  28. 'കുഴച്ച ചോറുരുളകൾ'!

    അതു തന്നെ ണല്ലോരു കഥയ്ക്കുള്ള വകുപ്പുണ്ട്‌!
    നന്നായിരിക്കുന്നു.

    ReplyDelete
  29. @പഞ്ചാരക്കുട്ടന്‍....-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ചങ്കരന്‍-,
    ചക്കിയുടെയും ചങ്കരന്റെയും കഥ എഴുതാൻ പോയ ഞാൻ പേരു മാറ്റുകയാ; അഭിപ്രായം എഴുതിയതിന് നന്ദി.
    @nikukechery-,
    മിണ്ടാതെ പാര വെക്കുന്നതിനു പകരം പൊട്ടിച്ചിരിക്കുന്നതല്ലെ നല്ലത്,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    അത് ശരിയാ,, അവൾ കുഴച്ച ചോറുരുളകൾ വാരിത്തിന്നുമ്പോൾ എനിക്ക് അസൂയ തോന്നും. എന്റെ ഭർത്താവ് ഒന്നും ബാക്കി വെക്കുകയില്ല. പിന്നെ മറ്റുള്ളവർ തിന്നതിന്റെ ബാക്കി എനിക്ക് തീരെ ഇഷ്ടവും അല്ല. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  30. ഈ ബ്ലോഗ്‌ കാണാന്‍ താമസിച്ചത് നഷ്ടമായി..
    ഇത്തരം വീടുകളെ ക്കൊണ്ടാണ് ഹോം സ്വീറ്റ് ഹോം എന്ന് പറയുന്നത്.
    ഞാനൊരു ഒറ്റയാന്റെ(ഒറ്റ മോന്‍) ഭാര്യയായതിന്റെ സങ്കടങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല..
    പോസ്റ്റ്‌ ബഹു കേമം..

    ReplyDelete
  31. വീണ്ടും ചില കുടുംബകാര്യങ്ങള്‍...നന്നായി ടീച്ചര്‍.. ആശംസകള്‍...!!

    ReplyDelete
  32. നന്നായിട്ടുണ്ട്..!

    ReplyDelete
  33. ചിരിച്ചു ടീച്ചറെ.. അര്‍ഥമറിയാതെ ഓരോന്ന് പറയുമ്പോള്‍ പറ്റുന്ന പറ്റ് നോക്കണേ..

    ReplyDelete
  34. @mayflowers-,
    ഇപ്പോൾ ഇതുപോലുള്ള കുടുംബസമേതം പൊട്ടിച്ചിരികൾ കാണാറേയില്ല. വിവാഹം കഴിഞ്ഞ ഉടനെ കുടുംബത്തിൽ നിന്നും അകന്ന് ജോലിസ്ഥലത്ത് ആയിരിക്കും പലരും താമസം. അഭിപ്രായം എഴുതിയതിന് നന്ദി.
    @പ്രഭന്‍ ക്യഷ്ണന്‍-,
    @റെപ്പ്-,
    @സിദ്ധീക്ക..-,
    പറഞ്ഞു ചിരിക്കാൻ ഇങ്ങനെ പലതും കാണും. ഇവിടെ വന്ന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  35. ചിരിപ്പിക്കാനും വെണം ഒരു കഴിവു...
    നന്നായിട്ടുണ്ട്......

    പിന്നെ ഫൈസ് ബൂക്കില്‍ വരൂ ... ‘മ’ യില്‍ ചേരൂ...
    സ്ത്രീ ശക്തികള്‍ കുറവാണു...റ്റീച്ചറെ ക്ഷണിക്കുന്നു...
    അപ്പോള്‍ അഭിമുഖം ഉണ്ടാകും ....
    ആശംസകള്‍ .....

    ReplyDelete
  36. @റാണിപ്രിയ-,
    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ഫോളോവർ ആയതിനും നന്ദി. ‘മ’ യിൽ ചേർന്നിട്ടുണ്ട്.
    ഈ നർമ്മത്തിൽ പറയുന്നവരിൽ എന്റെ അമ്മായിഅമ്മയും അമ്മായിഅച്ചനും ഒഴികെ എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്.

    ReplyDelete
  37. ഇത് കലക്കി.അഭിനന്ദനങ്ങൾ.

    ReplyDelete
  38. എന്തിനാ എല്ലാരുംകൂടെ പൊട്ടിച്ചിരിച്ചത്?

    ReplyDelete
  39. World most watched videos collections
    visit: http://amazingvideos.tk/

    last *&*103 visited today
    http://amazingvideos.tk/

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!