കോമപ്പൻ കാരണവരുടെയും രതി അമ്മായിയുടെയും ഒരേഒരു മരുമകനാണ് ചന്തു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുരയിടവും നടന്നെത്താ ദൂരത്തോളം വളർന്നിരിക്കുന്ന നാലുകെട്ടും മാനേജ് ചെയ്യാൻ കാരണവർക്ക് സ്വന്തമായുള്ള രണ്ട് കണ്ണുകളും ഒരു തലയും പോരാതെ വന്നപ്പോൾ ചന്തുവിന്റെ തലയും കണ്ണുകളും സഹായത്തിന് എത്തി. അതായത് കാരണവർക്ക് എല്ലാകാര്യത്തിനും ഒരു അസിസ്റ്റന്റായി ചന്തു വേണം.
അതുപോലെ രതി അമ്മായിക്കും ചന്തുമോൻ വേണം; കുളിക്കുമ്പോൾ പുറത്ത് സോപ്പിടാൻ, മുടിയിൽ ഇഞ്ചയും താളിയും തേക്കാൻ, ഇടയ്ക്കിടെ പേനുണ്ടെന്ന വ്യാജേന തലയിൽ തപ്പാൻ, സ്വന്തം മേനിയഴകിലെ കൈയെത്താദൂരത്ത് ചൊറിയാൻ, അങ്ങനെയങ്ങനെ,,,അങ്ങിനെ,,
അതുപോലെ രതി അമ്മായിക്കും ചന്തുമോൻ വേണം; കുളിക്കുമ്പോൾ പുറത്ത് സോപ്പിടാൻ, മുടിയിൽ ഇഞ്ചയും താളിയും തേക്കാൻ, ഇടയ്ക്കിടെ പേനുണ്ടെന്ന വ്യാജേന തലയിൽ തപ്പാൻ, സ്വന്തം മേനിയഴകിലെ കൈയെത്താദൂരത്ത് ചൊറിയാൻ, അങ്ങനെയങ്ങനെ,,,അങ്ങിനെ,,
ചന്തുമോനാണെങ്കിൽ നാട്ടിലുള്ള എല്ലാ പെണ്ണിനെയും ഇഷ്ടമാണ്; എന്നാൽ ഇമ്മിണി ബല്യഇഷ്ടം അമ്മായിയോട് മാത്രം.
കാരണവർ പടക്കുറുപ്പായി മാറി, പടക്കും പടയോട്ടത്തിനും ഇറങ്ങിത്തിരിക്കുമ്പോൾ വീട്ടിന് കാവലായി അമ്മായിക്ക് കാവലാളായി ചന്തുമോനെയാണ് പോസ്റ്റ് ചെയ്യാറുള്ളത്. കാരണവർ പട്ടുപുടവ നൽകി രതി അമ്മായിയെ നാലുകെട്ടിലേക്ക് ആനയിച്ചതിന്റെ നാലാംനാൾ തൊട്ട് ഈ പതിവ് തുടങ്ങിയതാണ്. അവരുടെ മേനിയഴക്, കാരണവരെക്കാൾ രോമാഞ്ചമണിയിച്ചത് മരുമകൻ ചന്തുവിന്റെ മനസ്സിലാണ്. മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ ഇത്തിരി വെളിയിലാക്കിക്കൊണ്ടുള്ള ചിരിയും നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന മയിൽപീലിക്കണ്ണുകളും ആ വെളുത്ത മേനിയിലെ പ്രത്യേക അലങ്കാരങ്ങളാണ്. ആ കണ്ണുകളിൽ നോക്കിയിരിക്കെ പലപ്പോഴും നേരം ഇരുട്ടിയതും കാരണവർ പടകഴിഞ്ഞ് വന്നതും അറിയാറില്ല. അമ്മായിയെയും അമ്മാവനെയും ഒന്നിച്ച് കാണുമ്പോൾ ചന്തുമോൻ മനസ്സിൽ പറയും, ‘അസ്സൽ ആഫ്രിക്കൻ ഗോറില്ലയുടെ കൈയിൽ പൂമാല കിട്ടിയതുപോലെ’.
ദിവസങ്ങൾ, മാസങ്ങൾ ഒന്നൊന്നായി കഴിഞ്ഞു; രതിഅമ്മായിയും ഗോറില്ല അമ്മാവനും ഒന്നിച്ച്, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞിട്ടും അവരുടെ ഇടയിൽ ഒരു സന്താനവല്ലി വന്നില്ല. അക്കാര്യത്തിൽ അമ്മാവന് ഒരു പ്രശ്നവും ഇല്ലെങ്കിലും അമ്മായിക്ക് അതൊരു വലിയ പ്രശ്നം തന്നെയായിരുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള കൊതി, അവർ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരോട് പറയാൻ തുടങ്ങി. നാട്ടിലുള്ള ചെറുപ്പക്കാരുടെ രോമാഞ്ചമായ അവരെ, ഈ വാർത്ത അറിഞ്ഞവർ ഒളിഞ്ഞും തെളിഞ്ഞു ഒളിക്യാമറവെച്ചും നോക്കാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞ കാരണവർ ചന്തുവിനെ അദ്ദേഹത്തിന് സ്വന്തമായ തറവാട് വീട്ടിലേക്ക് ഫുൾടൈം പോസ്റ്റ് ചെയ്തു. ഒളിഞ്ഞുനോക്കുന്നവരെ, നേരെനോക്കിനിന്ന് രണ്ട് വാക്ക് പറയാൻ മരുമകൻ കൂടിയേ കഴിയൂ,,,
എന്നും സന്തോഷകുമാരിയായ അമ്മായി ആവശ്യത്തിനും അനാവശ്യത്തിനും ചന്തുവിനെ വിളിക്കുന്നത് ഒരു പതിവാക്കി. അവരുടെ നിത്യക്രീയകൾ നടക്കാൻ ചന്തു കൂടിയേ കഴിയൂ എന്ന അവസ്ഥയാണ്.
അതായത് നീരാട്ട്കുളിയുടെ ആദ്യകർമ്മമായ എണ്ണതേക്കാൻ നേരത്ത് ചന്തുവിനെ അമ്മായി വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
കുളി തുടങ്ങി സോപ്പിടാൻ നേരത്ത് അടുത്ത വിളിവരും,
“ചന്തു ഒന്നിങ്ങ് വാ”
കച്ച മുറുക്കുമ്പോൾ മുടിച്ചുരുളിനടിയിൽ കൈയ്യെത്താ ദൂരത്ത് കൊളുത്തിടാൻ നേരത്ത് വീണ്ടും വരും വിളി,
“ചന്തു ഒന്നിങ്ങ് വാ”
അമ്മിയിൽ മുളകരച്ചുകൊണ്ടിരിക്കെ തലയിൽ പേൻകടിയേറ്റാൽ പെട്ടെന്ന് വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
തയ്യൽ മെഷിനിൽ പാവാട തയ്ച്ചുകൊണ്ടിരിക്കെ കാലിൽ കൊതുകുകടിച്ചാൽ ഉടനെ വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
സാരിയുടുക്കുമ്പോൾ ചുളിവ് നിവർത്താൻ അവർ ഉച്ചത്തിൽ വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
സുന്ദരിയും സുശീലയും സുഭാഷിണിയും ആയ അമ്മായി നാലുകെട്ടിൽ ഉണ്ടെങ്കിലും, കാരണവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കുടിലുകൾതോറും കയറിയിറങ്ങാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അദ്ദേഹം പള്ളിനായാട്ടിന് ഇറങ്ങുമ്പോൾ നാട്ടുകാർ രഹസ്യമായി പറയും,
“വീട്ടിൽ സുന്ദരിയെ വെച്ചിട്ടെന്തിന്???
നാട്ടിൽ തേടി നടപ്പൂ,,,,”
ആ നേരത്തെല്ലാം അദ്ദേഹത്തിന്റെ വീട്ടിലും മണിയറയിലും മേഞ്ഞുനടന്നത് മരുമകൻ ചന്തു ആയിരുന്നു. മച്ചിനിയൻ ചന്തു ചതിയൻ ചന്തു ആണെങ്കിലും മരുമകൻ ചന്തു ചതിയൻ ആയിരുന്നില്ല. ചന്തുമോന് അമ്മായിയെ ഇഷ്ടമാണ്,, അമ്മായിക്ക് ചന്തുമോനെയും ഇഷ്ടമാണ്.
അങ്ങനെ ദിനങ്ങളോരോന്നായി കടന്നുപോയ്‌ക്കൊണ്ടിരിക്കെ, ഒരു ഞായറാഴ്ച, നല്ല ദിവസം… അവൾ വന്നു,,,
‘ചക്കി’
കാരണവരുടെ ഒരേഒരു ഭാര്യയായ രതിയുടെ ഒരേഒരു പൊന്നനുജത്തി, ചക്കി. ചന്ദന നിറമാർന്ന അമ്മായിയുടെ കരിവീട്ടി നിറമാർന്ന പൊന്നനുജത്തി.
ചക്കിയുടെ വരവ് ചന്തുവിന് തീരെ ഇഷ്ടപ്പെട്ടില്ല.
കാരണം അമ്മായി ചന്തുവിനെ വിളിച്ചാൽ അവനെ ഓവർടെയ്ക്ക് ചെയ്ത് ഓടിയെത്തും,,, ചക്കി.
ചന്തു അമ്മായിയെ സോപ്പിടാൻ തുടങ്ങുമ്പോഴേക്കും ചക്കി സ്വന്തം ചേച്ചിയെ സോപ്പിട്ട് കൈകൾ കഴുകിയിരിക്കും.
അമ്മായിക്ക് ചൊറിച്ചിൽ വരുന്നതിന് മുൻപ് ചക്കി ചൊറിഞ്ഞിരിക്കും.
ഇക്കാര്യത്തിലെല്ലാം അമ്മായിക്കും മരുമകനും ഇത്തിരി ചൊറിച്ചിൽ ഉണ്ടായെങ്കിലും അവർ അതെല്ലാം അമർത്തപ്പെട്ട വേദനകളാക്കി മനസ്സിന്റെ ഉള്ളറകളിൽ അടക്കിവെക്കും. എന്നിട്ടോ?,,,
‘അമ്മാവൻ പടക്ക് പോകുന്ന രാത്രികളിൽ അമ്മായിയുടെ മാറിൽ തലചായ്ച്ച് ഉറങ്ങുമ്പോൾ ചന്തു പലതും പറഞ്ഞ് പൊട്ടിക്കരയും’. ആ നേരത്തെല്ലാം അമ്മായി ഒരു കാര്യം അവനെ ഓർമ്മിപ്പിക്കും,,, തറവാട്ടിലെ അളവറ്റ സ്വത്തിന് അവകാശി ആയി ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം.
‘അമ്മാവൻ പടക്ക് പോകുന്ന രാത്രികളിൽ അമ്മായിയുടെ മാറിൽ തലചായ്ച്ച് ഉറങ്ങുമ്പോൾ ചന്തു പലതും പറഞ്ഞ് പൊട്ടിക്കരയും’. ആ നേരത്തെല്ലാം അമ്മായി ഒരു കാര്യം അവനെ ഓർമ്മിപ്പിക്കും,,, തറവാട്ടിലെ അളവറ്റ സ്വത്തിന് അവകാശി ആയി ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം.
ദിനങ്ങൾ ഓരോന്നായി കടന്നുപോകവേ ചക്കിക്ക് ഒരു ഏനക്കേട്. അവൾ ചേച്ചിയുടെ വീട്ടിൽ കാലെടുത്ത് കുത്തിയ നിമിഷംതന്നെ ചന്തുവിനെ വളച്ചൊടിക്കാനുള്ള തീവ്രയത്ന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
പുളിയിലക്കര മുണ്ടും നേര്യതും അണിഞ്ഞ ചക്കി, അരമണിയും പാദസരവും കിലുക്കിയിട്ട് പലവട്ടം ചന്തുവിന്റെ മുന്നിലൂടെ പോയി; അവന്റെ മനസ്സ് ഇളകിയില്ല.
പാടിപ്പതിഞ്ഞ പാട്ടുകൾ പൊടിതട്ടിയെടുത്ത് കണ്ഠനാളം ഉരച്ച് പതം വരുത്തിയിട്ട് ചന്തുകേൾക്കെ പലവട്ടം അവൾ പാടി; അവന്റെ മനസ്സ് ഇളകിയില്ല.
കുളപ്പുരയുടെ വാതിൽ മലർക്കെ തുറന്ന് പലതവണ അവൾ കുളിച്ചു നോക്കി,,, ജലദോഷം വന്നത് മിച്ചം.
നിരാശയിൽ മുങ്ങിയ ചക്കി നാളുകളോളം ചിന്താമഗ്നയായി.
പുളിയിലക്കര മുണ്ടും നേര്യതും അണിഞ്ഞ ചക്കി, അരമണിയും പാദസരവും കിലുക്കിയിട്ട് പലവട്ടം ചന്തുവിന്റെ മുന്നിലൂടെ പോയി; അവന്റെ മനസ്സ് ഇളകിയില്ല.
പാടിപ്പതിഞ്ഞ പാട്ടുകൾ പൊടിതട്ടിയെടുത്ത് കണ്ഠനാളം ഉരച്ച് പതം വരുത്തിയിട്ട് ചന്തുകേൾക്കെ പലവട്ടം അവൾ പാടി; അവന്റെ മനസ്സ് ഇളകിയില്ല.
കുളപ്പുരയുടെ വാതിൽ മലർക്കെ തുറന്ന് പലതവണ അവൾ കുളിച്ചു നോക്കി,,, ജലദോഷം വന്നത് മിച്ചം.
നിരാശയിൽ മുങ്ങിയ ചക്കി നാളുകളോളം ചിന്താമഗ്നയായി.
ഒരു ദിവസം’
കാരണവർ പടക്കുറുപ്പായി മാറിയിട്ട് സന്ധ്യക്ക് മുൻപ് കാടൻമലയിലേക്ക് പടനയിക്കാൻ പോകുന്ന വിവരം നാലുകെട്ടിൽ ചെണ്ടകൊട്ടി അറിയിച്ചതോടെ അമ്മായിയുടെയും ചന്തുവിന്റെയും മനസ്സിൽ മഴക്കാർ കണ്ട മയിലുകൾ രാപ്പാർക്കാൻ തുടങ്ങി. ഈ സൂര്യനൊന്ന് വേഗം കടലിൽ മുങ്ങിയെങ്കിൽ!!!
അന്ന് രാത്രി,
നാടും നാട്ടാരും ഉറങ്ങിയ നേരത്ത് കാരണവരുടെ മണിയറയിൽ ഒളിച്ചിരുന്ന ചന്തു, അമ്മായിയുടെ ‘ബി’ നിലവറ തുറന്നതിനുശേഷം ‘ഏ’ നിലവറ തുറക്കാനുള്ള തീവ്രയത്ന പരിശ്രമത്തിൽ മുഴുകിയിരിക്കുന്ന നേരത്ത്,,,
“ഠ്ണിം, ഠ്ണിം, ഠ്ണിം”
ഉറക്കറവാതിലിൽ പള്ളിവാൾകൊണ്ട് താളം പിടിക്കുന്ന മണിമുഴക്കം,,,
ചന്തു ഞെട്ടി,,, അമ്മായി ഞെട്ടി,,,
വാതിൽ തുറന്ന രതിഅമ്മായിയുടെ മുന്നിൽ പടക്കുറുപ്പ് ആയ സ്വന്തം ഭർത്താവ് പള്ളിവാളുയർത്തി നിൽക്കുന്നു!!! പിന്നിലൊരു നിഴലായി ചക്കിയും;
അമ്മായി രണ്ടാമത് ഞെട്ടാനൊരുങ്ങിയില്ല. പകരം അവരുടെ പിന്നിൽ പനങ്കുല പോലുള്ള തിരുമുടിക്കുള്ളിൽ ഒളിച്ചിരുന്ന ചന്തുവിനെ കഴുത്ത് പിടിച്ച് മുന്നിൽ നിർത്തിയിട്ട് നാലുകെട്ട് ഞെട്ടിച്ചുകൊണ്ട് അലറി,
“ദുഷ്ടൻ,,, ഈ അറയിൽ ചക്കിയാണെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും കടന്നുവന്നത് ,,, എടാ ദുഷ്ടാ,,, സ്വന്തം ഭർത്താവിന്റെ നാമം ജപിച്ച് ഉറങ്ങുന്ന എന്നെ പീഡിപ്പിക്കുന്നോ? ചക്കി ഇവിടെ വന്നതുമുതൽ നീ അവളെ നോക്കുന്നത് ഞാൻ കാണാറുണ്ട്. എന്നെയും ചക്കിയെയും തിരിച്ചറിയാത്ത നീചൻ,,,”
അമ്മായി നെഞ്ഞത്തടിച്ച് നിലവിളിക്കുകയാണ്,
“ഇനി ഞാൻ ജീവിച്ചിരിക്കില്ല, എനിക്കൊന്നും കാണാൻ വയ്യേ”
രതി അമ്മായി കരച്ചിലിന്റെ വോളിയം കൂട്ടുകയാണ്; ഒപ്പം മരുമകൻ ചന്തുവിന് അടിയും ഇടിയും തൊഴിയും. എല്ലാം നോക്കിയും കണ്ടും നിന്ന അമ്മാവൻ, പള്ളിവാൾ ഉറയിൽ താഴ്ത്തിയിട്ട്, സ്വന്തം ഉത്തരീയം എടുത്ത് മരുമകന് നൽകിയിട്ട് കല്പിച്ചു,
“ചന്തുമോനേ ഈ പുടവ ചക്കിക്ക് കൊട്”
പുടമുറി കഴിഞ്ഞ ചക്കിയുടെ വലതുകൈ പിടിച്ച് അവർക്കായി അഡ്‌ജസ്റ്റ് ചെയ്ത മണിയറയിലേക്ക് നടക്കുമ്പോൾ മരുമകൻ ചന്തു ചിന്തിക്കുകയാണ്,
‘തന്നെ ചതിച്ചതാരാണ്? അമ്മാവനാണോ?
തഞ്ചത്തിൽ കാലുമാറിയ അമ്മായിയാണോ?
കരക്റ്റ് ടൈമിൽ കരക്റ്റ് സ്പോട്ടിൽ കാരണവരെ അവിടെ എത്തിച്ച ചക്കിയാണോ?’
തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി :))
ReplyDeleteട്വിസ്റ്റ് കൊള്ളാം..
സസ്നേഹം,
പഥികൻ
ഈ വളച്ചൊടിക്കൽ ഇഷ്ട്ടായിട്ടാാ..
ReplyDeleteചന്തുമാർ ജനിക്കുന്നതെന്നും ചതിക്കപ്പെടാനാണല്ലോ അല്ലേ
പാവം ചന്തു...!
ReplyDelete@പഥികൻ-, @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-, @ajith-, @കുഞ്ഞൂസ്(Kunjuss)-,
ReplyDeleteചന്തുവിന്റെ ജീവിതം ഇനിയും ബാക്കി കിടക്കുന്നുണ്ട്,, തോൽവികൾ ഏറ്റുവാങ്ങാൻ,,,
അഭിപ്രായം എഴുതിയവർക്കെല്ലാം ഒത്തിരി നന്ദി.
ചന്തുമാരോടൊരു വാക്ക്: ചക്കിയുണ്ട്......സൂക്ഷിക്കുക!
ReplyDeleteഇനീം ചന്തു തോൽക്കുമെന്ന് .....പാവം.
ReplyDeleteഅല്ലാ...ഇപ്പോ...ഞാൻ എന്താ പറയുക!!!!! മീനിറ്റീച്ചറേ... "കരക്റ്റ് ടൈമിൽ കരക്റ്റ് സ്പോട്ടിൽ കാരണവരെ അവിടെ എത്തിച്ച ചക്കിയാണോ?" സംശയം രണ്ടുണ്ടോ?...ടീച്ചർ വിചാരിക്കുമ്പഓലെയല്ലാ...അമ്മായിയെക്കാൾ കേമിയാ ചക്കി.... രസകരം ഈ രചന...ഇനിയും പോരട്ടേ.....
ReplyDeleteചന്തുവിനെ ചതിച്ചു മതിയായില്ലേ??. ഇനിയും എത്ര ചതികള്‍ ഏറ്റു വാങ്ങണം ചന്തു???
ReplyDeleteഅല്ലെങ്കിലും ചന്തുമാരോട് ആർക്കും എന്തുമാവാല്ലോ.... ചോദിക്കാനും പറയാനും ആരുമില്ല്ലല്ലോ..... ഒരു തകര സ്റ്റൈൽ കഥയാണല്ല്ലോ ടീച്ചറേ...
ReplyDeleteചന്ദുവാകാന്‍ കഴിയാതതില്‍ ദുഖം.
ReplyDeleteശശി, നര്‍മവേദി
ടീച്ചറെ, രതി നിര്‍വ്വേദം കലക്കി. വടക്കന്‍ പാട്ടിന്റെ ശൈലിയും കൂടിയായപ്പോള്‍ നന്നായി ആസ്വദിച്ചു. അപ്പോ ഇത്തിരി സെന്‍സിറ്റീവ് ആയ സബ്ജക്റ്റും പാളിപ്പോകാതെ കൈകാര്യം ചെയ്യാന്‍ റ്റീച്ചര്‍ക്കറിയാമല്ലെ? . അഭിനന്ദനങ്ങള്‍!.
ReplyDeleteമത്തന്റെ പൂവല്ലെ ടീച്ചര്‍ കൊടുത്തത്? അതോ “എ” നിലവറയോ?
ReplyDeleteഇജ്ജ് പുലിക്കുട്ടി ആണല്ലോ മിനീ
ReplyDeleteആന്റി ചതിച്ച ചതിയാ ചന്തു
ReplyDeleteചക്കി ചതിച്ച ചതി യല്ലട്ടോ
പെണ്ണിന്റെ കു ബുദ്ധി കണ്ടോ ചേച്ചി
സൂപ്പെര്‍
ചക്കിയാണ് ചതിച്ചതെന്നാ എനിക്ക് തോന്നുന്നേ,
ReplyDeleteഅതല്ല രതി അമ്മായിയോ..
എന്തായാലും നര്‍മം കലക്കി.
പൊട്ടന്‍ ചന്തു...!!ഹല്ലപിന്നെ അവനെ അങ്ങനല്ലാതെങ്ങനാ വിളിക്കുക..?:)))
ReplyDeleteലവന്‍..ചക്കിനകത്ത് തലവെച്ചുകൊടുത്തതല്ലെ...?!
ReplyDelete:)
ReplyDeleteമിനിയേചീടെ ചന്തുവിനെ വായിച്ചു കോള്‍മയിര്‍ കൊണ്ടിരിക്കുവാ ഈ പാവം നാട്ടുകാരന്‍.
ReplyDeleteട്വിസ്റ്റ് അതിഭീകരമായി.
ചേച്ചി ഒരു ഭീകരി തന്നെ!
മിനിയുടെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു . ചില മുന്‍ പോസ്റ്റുകളും നോക്കി. നല്ല രചനാപാടവം. നര്‍മ്മം അളന്നു പ്രയോഗിക്കുന്നത് വളരെ നല്ല കാര്യം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ReplyDelete@വിധു ചോപ്ര-, @Echmukutty-, @ചന്തു നായർ-,
ReplyDeleteചന്തുവിന് ഒത്തത് ചക്കി തന്നെയാ,,
അഭിപ്രായം എഴുതിയവർക്ക് നന്ദി.
@yemceepee-, @വിനുവേട്ടന്‍-, ചന്തു ചതിയനാണെന്ന് ആളുകൾ പറയുന്നത് വെറുതെയാണെന്ന് കൂടുതൽ തെളിവ് വേണ്ടല്ലൊ, അഭിപ്രായം എഴുതിയവർക്ക് നന്ദി.
@Narmavedi-,
അമ്പടാ ഒരു കൊതി,, അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-, അത് മത്തന്റെ പൂവ് തന്നെയാ നിലവറയുടെ ഫോട്ടോ എടുക്കാൻ പോയപ്പോൾ പോലീസ് പിടിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.
@കൊമ്പന്‍-, @~ex-pravasini*-, @മേൽപ്പത്തൂരാൻ-, കുമാര്‍ വൈക്കം-,
ReplyDeleteചതിക്കുഴികൾ തിരിച്ചറിയാത്ത പാവം ചന്തു. അഭിപ്രായം എഴുതിയവർക്ക് നന്ദി.
@K@nn(())raan*കണ്ണൂരാന്‍!-, നമ്മൾ കണ്ണൂർക്കാർക്ക് നർമ്മത്തിനാണോ ക്ഷാമം? പുതിയത് പോരട്ടെ കണ്ണൂരാനെ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@kanakkoor-,
വളരെ വളരെ സന്തോഷം,, അഭിപ്രായം എഴുതിയതിന് നന്ദി.
അവസാനം വരെ കഥ വായിപ്പിച്ചു... രസകരമായ വിവരണം....
ReplyDeleteആശംസകള്‍.
മുത്തപ്പാ, ഇതെന്നാ അലക്കാ ടീച്ചറേ!
ReplyDeleteഫീകരം! ഫയങ്കരം!
പാവം ചന്ത്വാങ്ങള..!
ReplyDelete@Poli_Tricss-,
ReplyDeleteആശംസകൾക്ക് നന്ദി, വീണ്ടും വരിക,,,
@jayanEvoor-,
എന്റെ ഡോക്റ്ററേ,,, നിങ്ങള് ഇപ്പോഴെങ്കിലും വന്നല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാരന്‍ | kumaran-,
എന്താ പറയാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
ചക്കി ചതിച്ച ചന്തുവിനെ അമ്മായി വഞ്ചിച്ചു...കഥ നന്നായിട്ടോ.
ReplyDeleteഅപ്പോള്‍ ചന്തുവിനോട് കളിക്കാന്‍ ഇപ്പോഴും ????
ReplyDeleteഎന്തായാലും ചന്തുവിന്റെ ടൈം ബെസ്റ്റ് !
ReplyDelete@Sreejith EC-,
ReplyDeleteപെണ്ണുങ്ങളല്ലെ,, ചതിക്കാതിരിക്കാൻ അവർക്ക് പറ്റില്ലല്ലൊ,,, അഭിപ്രായം എഴുതിയതിന് നന്ദി.
@Areekkodan | അരീക്കോടന്‍-,
ചന്തു വരും, ഇനിയും വരും, അഭിപ്രായം എഴുതിയതിന് നന്ദി.
@പുസ്തകപുഴു-,
ചന്തുവിന് ശുക്രദശയാ,, അമ്മായി ഒരു വശത്ത്,,, ചക്കി മറുവശത്ത്,, അഭിപ്രായം എഴുതിയതിന് നന്ദി.
ആരാ പറഞ്ഞത് പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ? പാവം ചന്തു. എന്നും ചന്തുവിന് തോല്‍ക്കാനാ യോഗം! ടീച്ചറെ ഈപെണ്ണുങ്ങളുടെ മനശ്ശാസ്ത്രം പഠിക്കാന്‍ വല്ല വഴിയുമുണ്ടോ?!! അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ ശ്രമിക്കാമല്ലോ?...
ReplyDeleteട്വിസ്റ്റ് കൊള്ളാം. അശ്ലീലത്തിനും സദാചാരത്തിനും ഇടയിൽ ഒരു ചിന്ത യുദ്ധത്തിൻറെ വാതിൽ തുറക്കപ്പെടുന്നു
ReplyDelete