9.6.12

നീന്താൻ പഠിക്കുന്നവർ


                     അതിമഹത്തായ പ്രവേശനോത്സവം അടിപൊളിയായി കടന്നുവന്നെങ്കിലും അനിക്കുട്ടന് ഒട്ടും സന്തോഷം വന്നില്ല. എൽ.കെ.ജി. ക്ലാസ്സിൽ അവനെ പഠിപ്പിച്ചിരുന്ന മിസ്സ്‌മാത്രം തോറ്റത്‌, അവന് തീരെ സഹിക്കാനായില്ല. നന്നായി പഠിച്ച പൊന്നുമക്കൾ പാസ്സായിട്ട്, യു.കെ.ജി. ക്ലാസ്സിലേക്ക് കയറിപോകുന്നത് നോക്കിക്കൊണ്ട് മിസ്സങ്ങനെ നിൽക്കുന്നതുകണ്ടപ്പോൽ അനിക്കുട്ടന്റെ ഇടനെഞ്ച് പൊട്ടിപ്പോയൊ എന്നൊരു ഡൌട്ട് അവന് തോന്നിത്തുടങ്ങിയ നേരത്ത്, യൂ.കെ.ജി. മിസ്സ് അടുത്തുവന്ന് അവനെ സ്വീകരിച്ചിരുത്തി പച്ചക്കടലാസ്സിൽ പൊതിഞ്ഞ ചുവന്നമിഠായി നൽകിയെങ്കിലും ആ സോപ്പിലൊന്നും അവൻ വീണില്ല,
“ഇച്ച് മഞ്ച് മതി”
“ഇപ്പോൾ ഇതുകൊണ്ട് അഡ്‌ജസ്റ്റ് ചെയ്യു അനിക്കുട്ടാ”
ഒരഡ്ജസ്റ്റ്‌മെന്റിലും വീഴാത്തവനാണല്ലൊ അനിക്കുട്ടൻ,,, അവൻ നാലാം നമ്പർ അടവെടുത്തു,
“ച്ച് വീട്ടീപോണം,, മൂത്രോഴിക്കണം,, ന്‌ച്ച് ഈ ഉക്കൂള് വേണ്ടായേ”
യൂ.കെ.ജി. മിസ്സ് ഞെട്ടിവിറച്ചു,, ഒന്നാം‌ദിവസം ക്ലാസ്സിലിരിക്കാതെ വീട്ടിൽ‌പോയ കുട്ടി ‘ടീസി’ വാങ്ങി പോകത്തേയുള്ളു എന്ന് അവൾക്ക് നന്നായറിയാം. അങ്ങനെയെങ്ങാനും അനിക്കുട്ടൻ പോയാൽ???
പിന്നാലെ പടപോലെ മറ്റുപിള്ളേരും ഓരോന്നായി സ്ഥലംവിടും. ഉള്ള ജോലിതെറിച്ചാൽ ടീച്ചറെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരുടെ മുന്നിലെങ്ങനെ ഷൈൻ ചെയ്യും? ഹോ,,, ഇവനെയൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ,,, ഒരു മഞ്ച് കിട്ടാനെന്താ വഴി,,,

                          യൂ.കെ.ജി. മിസ്സ്, കൺഫ്യൂഷൻ തീരാതെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറായി നടന്നുകൊണ്ടിരിക്കെ പെട്ടെന്നൊരു മഴപെയ്തു,,,
ചിന്നം പിന്നം ചെറുമഴ പെരുമഴ ചറപറാ മഴ മഴ,,,
ഹായ് മനസ്സിലൊരു മഞ്ച്‌പൊട്ടി,, “ട്രാ‍പ്പ്,,,,,”
“എന്റെ ഡീയറസ്റ്റ് മക്കളേ”
മക്കൾസെല്ലാം കലപിലക്കും കരച്ചിലിനും സഡൻ‌ബ്രെയിക്കിട്ടു, ഒപ്പം അനിക്കുട്ടനും. മിസ്സ് പതുക്കെ,,,, സ്ലോമോഷനിൽ ചുറ്റിനടന്നിട്ട്, ക്ലാസ്സിന്റെ നടുസെന്റ്രൽ‌മധ്യത്തിൽ സ്റ്റാന്റപ്പായി തുറന്ന വാതിലിന്‌നേരെ രണ്ട്‌വിരൽ ചൂണ്ടിയിട്ട് കുട്ടികളോട് പറഞ്ഞു,
“എല്ലാവരും അങ്ങോട്ട് നോക്കിയാട്ടെ,,, അവിടെ മഴ പെയ്യുന്നത് കണ്ടൊ”
“ന്‌ച്ച് മയപെയ്യിമ്പം പേടിയാവണ്”
അനിക്കുട്ടന്റെ ഡയലോഗിനൊപ്പം വെളിയിൽ വന്ന കരച്ചിൽ‌കേട്ട് മറ്റുള്ള കുട്ടികൾസും കരയാൻ തുടങ്ങി. വെളുക്കാൻ തേച്ചത് ബ്ലേക്കായി മാറിയോ? യൂ.കെ.ജി. മിസ്സ് അടവൊന്ന് മാറ്റിചവിട്ടി,
“മക്കളേ,,, ഈ മഴ ഇപ്പം പെയ്യുന്നതെന്തിനാന്നറിയോ?”
“ഇല്ല മിസ്സ്”
“എന്നാല് കേട്ടോ,, ഇപ്പം മഴ പെയ്യുന്നത് നിങ്ങളെല്ലാം സ്ക്കൂളിൽ വന്ന സന്തോഷം കൊണ്ടാണ്,, എന്തുകൊണ്ടാണ്?”
“സന്തോഷം കൊണ്ടാണ്”
“മഴ പെയ്താൽ വെള്ളം കിട്ടും,, വെള്ളത്തിന്റെ ഉപയോഗം നിങ്ങൾക്കറിയോ?”
കുട്ടികളാരും മിണ്ടാത്തതുകണ്ടപ്പോൾ മിസ്സ് തന്നെ ഉത്തരം പറഞ്ഞുകൊടുത്തു,
“മഴ പെയ്താൽ നമുക്ക് വെള്ളം കിട്ടും, ആ വെള്ളം നമുക്ക് കുടിക്കാം, കുളിക്കാം, ഫുഡ് ഉണ്ടാക്കാം, പ്ലെയ്റ്റ് വാഷ്‌ചെയ്യാം, ഡ്രസ് വാഷ് ചെയ്യാം, പിന്നെ നമുക്ക് വെള്ളത്തിൽ നീന്താം വെള്ളത്തിന്റെ ഉപയോഗം,,,?”
“നീന്താം,,,”
“നിച്ച് നീന്തണം ങ്‌ഹീ,,,”
അനിക്കുട്ടന്റെ വേറിട്ടൊരു ആവശ്യം കേട്ട മിസ്സ് ഞെട്ടി, വെയിലും മഴയും കൊള്ളാതെ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്നാണ് നിയമം. അപ്പോൾ വെള്ളത്തിലിറങ്ങാതെ നീന്തം പഠിപ്പിക്കാനുള്ള സൂത്രം കണ്ടെത്തണം. ഒരു വഴി നോക്കട്ടെ,
“മക്കളെ നിങ്ങൾക്കാർക്കെങ്കിലും നീന്താനറിയോ?”
“അറിയില്ല മിസ്സ്”
“നിങ്ങളാരെങ്കിലും നീന്തുന്നത് കണ്ടിട്ടുണോ?”
“കണ്ടിട്ടുണ്ട് മിസ്സ്”
എല്ലാവരും കോറസ്സായി പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിൽ വീണ്ടുമൊരു മഞ്ച് പൊട്ടി; ഹൊ,, ആശ്വാസമായി,,, ഇന്നത്തെക്കുള്ള വക കിട്ടി,
“മക്കളെവിടെന്നാ നീന്തുന്നത് കണ്ടത്?”
“ടീവീല്”
മനസ്സിലെ മഞ്ചിന്റെ മധുരം മഴവെള്ളത്തിൽ ഒലിച്ചുപോയി. മിസ്സ് വീണ്ടും ചോദിച്ചു,
“ഹായ് ചിൽഡ്രൻസ്,,, ടീബീൽ അല്ലാതെ ശരിക്കും നീന്തുന്നത് കണ്ടിട്ടുണ്ടോ? അറ്റ്‌ലീസ്റ്റ് ഒരു കുളത്തിൽ അല്ലെങ്കിൽ റിവറിൽ, പിന്നെ സ്വിമ്മിംഗ് പൂളിൽ”
“നാന് നീന്തുന്നത് കണ്ടിട്ടുണ്ട്,,,”
അനിക്കുട്ടൻ പറഞ്ഞത് കേട്ടപ്പോൾ മിസ്സിന്റെ മനസ്സിലൊരു മഞ്ചും ഒപ്പം മഴയും പെയ്തു,
“അനിക്കുട്ടൻ ആര് നീന്തുന്നതാണ് കണ്ടത്?”
“കുട്ടന്റെ മമ്മീം ഡാഡീം”
മിസ്സിനാകെ കൺഫ്യൂഷൻ,, നീന്തൽ അറിയാവുന്ന രക്ഷിതാക്കളോ? അപ്പോൾ അനിക്കുട്ടൻ ഭാവിയിൽ ഒരു നീന്തൽ‌താരമാവാനുള്ള എല്ല ലക്ഷണവും ഉണ്ടല്ലൊ. കുട്ടന്റെ വീട്ടിൽ സ്വിമ്മിംഗ്‌പൂൾ ഉണ്ടാവാം; ഭാഗ്യവാൻ,
“അനിക്കുട്ടന്റെ മമ്മീം ഡാഡിം നീന്തുന്നത് സ്വിമ്മിംഗ്‌പൂളിലാണൊ?”
“അതൊന്നും ന്‌ക്ക് അരീല്ല, മമ്മീം ഡാഡീം വീട്ടിന്റെ ആത്ത്‌ന്നാ നീന്തുന്നത്”
മിസ്സിന്റെ മനസ്സിലെ ആശ്ചര്യം വെളിയിൽ ചാടി,
“വീട്ടിന്റ അകത്തുന്നോ? അവിടെ എങ്ങനെയാ വെള്ളം?”
“അയ്യോ ഈ മിസ്സിനൊന്നും അരിയില്ല, ടീവീന്റെ ആത്തുന്ന് ആള്‌ നീന്തുന്നത് മമ്മി കാണിച്ച്‌തന്നിട്ടുണ്ട്. ഒരീസം രാത്ത്‌രിയിൽ ഒറക്കം ഞെട്ടിയേരം അത്പോ‌ലെ കുട്ടൻ കണ്ടു, മമ്മീം ഡാഡിം നീന്തുന്നത്”
അന്തംവിട്ട് കുന്തം വിഴുങ്ങിയതുപോലെ വാ പൊളിച്ചുനിന്ന മിസ്സിന്റെ വായീലൂടെ ഏതാനും ഈച്ചകൾ അകത്തേക്ക് പോയതും അതിൽ കുറേയെണ്ണം തിരികെ വെളിയിലേക്ക് വന്നതും അവർ അറിഞ്ഞതേയില്ല.

24 comments:

  1. നീന്താൻ പഠിക്കുന്നവർ ശ്രദ്ധിക്കുക,, അനിക്കുട്ടൻ ഉറങ്ങാതിരിക്കുന്നുണ്ട്

    ReplyDelete
  2. നോട്ടി അനിക്കുട്ടന്‍.....നീന്തുന്നത് ശ്രദ്ധിച്ചുവേണം

    ReplyDelete
    Replies
    1. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  3. "ടീവീന്റെ ആത്തുന്ന് ആണും പെണ്ണും നീന്തുന്നത് മമ്മി കാണിച്ച്‌തന്നിട്ടുണ്ട്" ഇവിടെ ആണും പെണ്ണും എന്ന പ്രയോഗത്തില്‍ അല്പം അസ്വാഭാവികത, എല്‍ കെ ജി മാത്രം പാകമായ കുട്ടികളില്‍ നിന്ന് അത്തരമൊരു വാക്ക് അപ്രായോഗികം

    ReplyDelete
    Replies
    1. @ജ്വാല-,
      എന്റെ ജ്വാലേ, അല്പം മാറ്റം വരുത്തിയിട്ടുണ്ട്. പിന്നെ ആണും പെണ്ണും എന്ന് വളരെ കൃത്യമായി എൽ.കെ.ജി. ക്കാരൻ പറഞ്ഞുതരും. എന്റെ വീട്ടിലെ എൽ.കെ.ജി.ക്കാരി ദിലീപിന്റെ ഒറിജിനൽ ചിത്രം കണ്ടപ്പോൾ പറഞ്ഞു, ‘പെണ്‌ങ്ങളെ പോലെ വേഷം കെട്ടിയ ആള്’. (മായാമോഹിനി ടീവിയിൽ വന്നപ്പോൾ അവളുടെ അമ്മ പറഞ്ഞുകൊടുത്തിരുന്നു, ‘അത് ദിലീപ് വേഷം കെട്ടിയതാണെന്ന്’). അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. ഈ ടീച്ചറാ മഹാ വികൃതി ട്ടോ....
    കൊള്ളാം പള്ളിക്കൂടം കഥകള്‍..ഹ..ഹ..

    ReplyDelete
    Replies
    1. @ente lokam-,
      പല്ലിക്കൂടത്തിൽ പലതരം വികൃതികൾ. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. ഈ നീന്തല്‍ അല്പം കടന്നു പോയില്ലേ എന്നൊരു സംശയം.....
    എന്നാലും എന്റെ അനിക്കുട്ടാ.....

    ReplyDelete
    Replies
    1. @ലീല.എം.ചന്ദ്രൻ-,
      എനിക്കും ഒരു സംശയം ഇല്ലാതില്ല, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. പഴയ തലമുറ ജീവിതത്തിന്‍റെ കാല്‍ഭാഗം പിന്നിട്ടാണ് നീന്താന്‍ പഠിച്ചതെങ്കില്‍ ഒരു കയ്യില്‍ ഐഫോണും മറുകയ്യില്‍ ഫേസ്ബുക്ക് ടൈംലൈനുമായി പിറന്നുവീഴുന്ന പുതുതലമുറ എല്‍.കെ.ജി യ്ക്ക് മുന്നേ തന്നെ നീന്തലില്‍ പി.എച്ച്.ഡി എടുക്കുന്ന കാലം ആണ് ഇന്ന്!

    അല്ലാ, അവരെയും കുറ്റം പറയാന്‍ പറ്റില്ലാന്നെ...!

    സത്യം

    ReplyDelete
  7. കുരുത്തം കെട്ട പിള്ളേരെ മാഷന്മാർ പുറത്താക്കാറുണ്ട്. കുരുത്തം കെട്ട ടീച്ചർമാരെ............?
    ( ബയോളജി ക്ലാസ്സിൽ, കരളിന്റെ ചിത്രം വരച്ച് പഠിപ്പിക്കാനൊരുങ്ങുന്ന ടീച്ചറോട് ഒരു കുട്ടി, കരളിനു കാലു വരക്കുന്നില്ലേ ടീച്ചറേന്ന് ചോദിച്ച ആ ചോദ്യം ഓർമ്മ വന്നു. അതിന്റെ ബാക്കി ഞാനിവിടെ കൊന്നാലും പറയില്ല.)
    *********************
    ആശംസകൾ.

    ReplyDelete
    Replies
    1. @വിധു ചോപ്ര-,
      അതിന്റെ ബാക്കി ഊഹിക്കാം,,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. ഇത് കഴിച്ച് പ്രഷറോ, ഷുഗറോ, കോളസ്ട്രോളോ, ദഹനക്കെടോ ഉണ്ടായാൽ പാകം ചെയ്ത ഞാൻ ഉത്തരവാദിയല്ലെന്ന് ഇതിനാൽ അറിയിക്കുന്നു”
    ഇങ്ങനെയൊന്നു ഹെഡറില്‍ എഴുതിവെച്ചത് നന്നായി ടീച്ചറെ.

    ReplyDelete
    Replies
    1. സിദ്ധിക്ക് തൊഴിയൂർ-,
      തൊഴുയൂറിൽ നിന്ന് തൊഴി കിട്ടാതിരിക്കാനാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ഈയിടെയായി ടീച്ചറുടെ പോസ്റ്റുകളില്‍ വല്ലാതെ ഡാഷ് കടന്നു വരാറുണ്ട്.ഏതായാളും ഉറങ്ങാത്ത കുട്ടികളെ രക്ഷിതാക്കള്‍ സൂക്ഷിക്കുന്നത് നന്ന്!....

    ReplyDelete
    Replies
    1. മുഹമ്മദ് കുട്ടിക്ക-,
      പണ്ടൊരു സ്ക്കൂളിൽ വെച്ച് ഒരു പയ്യൻ പറഞ്ഞകാര്യം(എന്നോടല്ല) അനിക്കുട്ടന്റെ പേരിൽ ചാർത്തിയതാണേയ്,,, ഇനിമുതൽ ഡാഷ് വരാതെ നോക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. കൊള്ളാം.....ആശംസകൾ

    ReplyDelete
  11. ഈ നീന്തല്‍ എനിക്കിഷ്ടായി :)

    ReplyDelete
  12. അതു ശരി , അങ്ങനെയാണല്ലേ.........

    ReplyDelete
  13. എന്നാലും എന്റെ റ്റീച്ചറേ

    അല്ല പറഞ്ഞിട്ടു കാര്യമില്ല പിള്ളേരെ സൂക്ഷിക്കണം ഇലെങ്കില്‍
    ഇങ്ങനെയും ചിലപ്പോള്‍ പറ്റും

    ReplyDelete
  14. കുട്ടികളെ പറഞ്ഞിട്ടു കാര്യമില്ല. അടുത്ത കാലത്തൊരു കൊച്ചുകുട്ടി പ്രാര്‍ത്ഥിച്ചു പോലും: 'ദൈവമേ, ഡാഡിയുടെ കമ്പ്യൂട്ടറിലെ ഡ്രസ്സില്ലാത്ത എല്ലാ പെണ്ണുങ്ങള്‍ക്കും ഡ്രസ്സ് കൊടുക്കണമേ' എന്ന്. ടിവിയും കമ്പ്യൂട്ടറുമൊക്കെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാം. സരസമായ അവതരണത്തിന് അഭിനന്ദനങ്ങള്‍, ടീച്ചര്‍...

    ReplyDelete
  15. ഈ ആനികുട്ടന്‍റെ കാര്യങ്ങളെ.
    നീന്തുന്ന എല്ലാവര്ക്കും ഒരു മുന്നറിയിപ്പാവട്ടെ.

    എൽ.കെ.ജി ലെ ടീച്ചര് തോറ്റത് ശരിക്കും കഷ്ടായി

    ReplyDelete
  16. നീന്താൻ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വായിച്ചറിഞ്ഞ എല്ലാവർക്കും നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!