18.8.12

ഓട്ടോറെയ്സ്


കുട്ടിയമ്മയുടെ ഓട്ടോറെയ്സ്
                          സർക്കാർ ഹൈസ്ക്കൂളിലെ ലാസ്റ്റാമത്തെ ലാസ്റ്റ്‌ഗ്രെയ്ഡ് സെർവന്റായ കുട്ടിയമ്മക്ക് സ്ക്കൂളിൽ‌വെച്ച് അന്നൊരുനാൾ അപൂർവ്വമായ ഒരു ഡ്യൂട്ടി ലഭിച്ചു. വളരെ പ്രധാനപ്പെട്ട ഒരു ഫയലിൽ ഹെഡ്‌മാസ്റ്ററെക്കൊണ്ട് ഒപ്പ് ചാർത്തിക്കണം. അദ്ദേഹം ലീവ് ആയതിനാൽ വീട്ടിൽ പോയിട്ട്‌വേണം ആ കർമ്മം നിർവ്വഹിക്കാൻ. പലതവണ ഹെഡ്‌മാസ്റ്ററുടെ വീട്ടിൽ പോയിട്ടുള്ള കുട്ടിയമ്മക്ക് ഇതൊരു സിമ്പിൾ കാര്യം മാത്രം.
                         രാവിലെ തന്നെ സീനിയർ അദ്ധ്യാപകൻ നൽകിയ ഫയലുമായി കുട്ടിയമ്മ സ്വന്തം ഹെഡ്‌മാസ്റ്ററുടെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു. സ്ക്കൂളിന്റെ ഗെയ്റ്റ് കടന്ന് പത്ത് മിനിട്ട് നടന്നശേഷം ബസ്‌സ്റ്റോപ്പിൽ എത്തിയ കുട്ടിയമ്മ, ലിമിറ്റഡ് സ്റ്റോപ്പ്, നോൺ സ്റ്റോപ്പ് തുടങ്ങിയ നാടൻ ബസ്സിലൊന്നും കയറാതെ നേരെ ഹെഡ്‌മാസ്റ്ററുടെ നാട്ടിലേക്ക് പോകേണ്ട ടൌൺ ബസ്സിൽ കയറി. ബസ്സിൽ തിരക്ക് കുറവാണെങ്കിലും ഇരിക്കാനിടം കിട്ടുമ്പോഴേക്കും അവർക്ക് ഇറങ്ങാനുള്ള ഇടം എത്തിക്കഴിഞ്ഞിരുന്നു.

                          ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടിയമ്മ നിരനിരയായി ക്യൂ പാലിച്ച് നിർത്തിയ ഓട്ടോ സമൂഹത്തെ നിവർന്ന്‌നിന്ന് ഒന്ന് നോക്കി. ഇനി പത്ത് മിനിട്ട് ഓട്ടോയിൽ പോകണം, അല്ലെങ്കിൽ അര മണിക്കൂർ നടക്കണം. നട്ടുച്ചവെയിലത്ത് നടത്തം ആരോഗ്യത്തിന് ഹാനികരമെന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ആദ്യത്തെ ഓട്ടോയിൽ കയറിയിട്ട് ആജ്ഞാപിച്ചു,
“ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്”
                           നാട്ടിലാകെ അറിയപ്പെടുന്നത് ഒരേഒരു കുറുപ്പ് സാർ മാത്രമായതുകൊണ്ട് ഒട്ടും സംശയിക്കാതെ ‘എന്റെ സുന്ദരി’യായ ഓട്ടോ സ്റ്റാർട്ട് ചെയ്തു; നേരെ കുറുപ്പ് സാറിന്റെ വീട്ടിലേക്ക്,,,
                          അപ്പോഴാണ് കുട്ടിയമ്മ അവിശ്വസനീയമായ രംഗം കണ്ടത്, കുറുപ്പ് സാർ അദ്ദേഹത്തിന്റെ വെള്ള ആൾട്ടോയിൽ വന്നിറങ്ങിയിട്ട്, മുന്നിൽ നിർത്തിയ ബസ്സിലേക്ക് കയറാൻ പോകുന്നു. പെട്ടെന്ന് അവർ വിളിച്ചു പറഞ്ഞു,
“നിർത്ത്, നിർത്ത്,,, ,,, ഒന്ന് നിർത്തേ,,, എനിക്കിവിടെ ഇറങ്ങണം,,,,,”
                          എന്നാൽ പറയുന്നത് മൈന്റ് ചെയ്യാത്ത ഓട്ടോഡ്രൈവർ ഫസ്റ്റ് ഗിയറിൽ നിന്ന്, സെക്കന്റും തേർഡും ഫോർത്തും കഴിഞ്ഞ് ടോപ്പ് ഗിയറിൽ ഓട്ടോ പറപ്പിക്കാൻ തുടങ്ങി. അങ്ങനെ ഓടിക്കുന്നതിനിടയിൽ പിന്നിലേക്ക് നോക്കിയിട്ട് അനൌൺസ് ചെയ്തു,
“അതേയ് ‘എന്റെ സുന്ദരി’ സ്റ്റാർട്ട് ചെയ്താൽ‌പിന്നെ ഫിനിഷിംഗ് പോയിന്റിലെ നിൽക്കുള്ളു, അതായത് കുറുപ്പ്‌സാറിന്റെ വീട്ടിൽ”

                   കുട്ടിയമ്മ പിന്നെയൊന്നും മിണ്ടിയില്ല; അവർ പ്രകൃതിഭംഗിയും റോഡരികിലെ മാലിന്യഗന്ധവും ആസ്വദിച്ച് അങ്ങനെയിരുന്നു. കൃത്യം പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ‘കുറുപ്പ്‌വസതിക്ക്’ മുന്നിൽ നിർത്തിയിട്ട് ഓട്ടോക്കാരൻ പറഞ്ഞു,
“ഹെയ് ഇറങ്ങിയാട്ടെ, കുറുപ്പ് സാറിന്റെ വീടെത്തി”
കുട്ടിയമ്മ ഓട്ടോയിൽ നിന്ന് ഇറങ്ങിയില്ല,
“ഇവിടെയെന്തിന് ഇറങ്ങണം? എനിക്ക് കാണേണ്ട, ഹെഡ്‌മാസ്റ്റർ കുറുപ്പ് സാറിനെ ബസ്‌സ്റ്റോപ്പിൽ കണ്ടതാ; നേരെ അങ്ങോട്ടേക്ക് തിരിച്ചുവിട്ടോ”
                     അത് കേട്ടതോടെ റിസ്റ്റാർട്ടായ ‘എന്റെ സുന്ദരി’ റിവേർസ് ഗിയറിനുശേഷം സൂപ്പർഫാസ്റ്റ് സ്പീഡിൽ വന്നവഴിയെ ഓടാൻ തുടങ്ങി. അങ്ങനെ ഓടിയോടിയിട്ട്, ഒടുവിൽ ബസ്‌സ്റ്റോപ്പിലെ ഓട്ടോകൂട്ടത്തിന് മുന്നിൽ ലാന്റ് ചെയ്തപ്പോൾ കുട്ടിയമ്മ ആദ്യം ഇടതുകാലും പിന്നീട് വലതുകാലും വെളിയിൽ വെച്ച് പൂർണ്ണകായയായി ഓട്ടോക്ക് വെളിയിൽ ചാടിയിട്ട് നേരെ വെയിറ്റിംഗ് റൂമിലേക്ക് നടക്കുമ്പോൾ ഡ്രൈവർ പിൻ‌വിളി വിളിച്ചു,
“ഹായ്, പൈസ തന്നിട്ട് പോവണം; ഓട്ടോ ഓടിയ ചാർജ്ജ്, അറുപത്തിഎട്ട് രൂപ”
കുട്ടിയമ്മ അയാളെ ഒന്ന് നോക്കി, പിന്നീട് ഇടതുകൈയ്യാൽ ക്രീംകളർ കോട്ടൺസാരിയുടെ കസവ് ഒതുക്കിയിട്ട് പറയാൻ തുടങ്ങി,
“അതേയ് ഞാൻ പറഞ്ഞോ ഓട്ടോ ഓടിക്കാൻ? ഇതേ ബസ്‌സ്റ്റോപ്പിൽ‌‌തന്നെ എന്നെ ഇറക്കിവിടാൻ പറഞ്ഞതായിരുന്നല്ലൊ?”
“സ്റ്റാർട്ട് ചെയ്ത ഓട്ടോ നിർത്തില്ല, എന്ന് ഞാൻ പറഞ്ഞല്ലൊ; പെങ്ങളെ ഓട്ടൊകൂലി തന്നിട്ട് പോയാട്ടെ”
“ഒരൊറ്റ പൈസയും ഞാൻ തരില്ല; നിർത്താൻ പറഞ്ഞ വണ്ടി ഓടിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ?”

                       കാക്കകൂട്ടത്തിലൊന്നിന് അത്യാഹിതം സംഭവിച്ചതുപോലെയാണ് പിന്നീട് സംഭവിച്ചത്. ഓട്ടോബ്രദേർസ് ഒന്നിച്ചൊന്നായ് അണിചേർന്ന് കുട്ടിയമ്മയെയും ‘എന്റെ സുന്ദരി’യെയും പൊതിഞ്ഞു. അവരെല്ലാം‌ചേർന്ന് കുട്ടിയമ്മയെ ഭീഷണിപ്പെടുത്തിയപ്പോൾ അതൊന്നും മൈന്റ് ചെയ്യാത്ത കുട്ടിയമ്മ ബാഗിൽ‌നിന്നും മൊബൈൽ എടുത്ത് അതിന്റെ നെഞ്ചത്ത് പലതവണ കുത്തിയശേഷം ചെവിയിൽ വെച്ചു,
“ഹലോ ടൌൺ പോലീസ്‌സ്റ്റേഷനല്ലെ? ഇത് എസ്.ഐ. രാമദാസനാണോ?”
……….
“മോനെ ദാസാ നിയൊന്നിവിടം വരെ വന്നാട്ടെ,, ഇവിടെ കൊറേ ഓട്ടോക്കാർ എന്നെ വളഞ്ഞുവെച്ചിരിക്കയാ”
……….
“പെട്ടെന്ന് വാ,, എനിക്ക് സ്ക്കൂളിൽ പോയിട്ട് വേണം ശമ്പള ബില്ല് ട്രഷറിയിൽ കൊണ്ടുപോകാൻ”
മൂന്നാം ഡയലോഗ് പൂർണ്ണമായി കേൾക്കുന്നതിന് മുൻപ് കുട്ടിയമ്മയെ തനിയെവിട്ട്, കിട്ടിയ യാത്രക്കാരെയും കയറ്റി ഓട്ടോക്കാർ യാത്രപുറപ്പെട്ടിരുന്നു.
ഡയൽ ചെയ്യാത്ത മൊബൈൽ ബാഗിലിടുന്നതിന് മുൻപ്, കുട്ടിയമ്മ അതിനെ നോക്കിയൊന്ന് ചിരിച്ചു.

41 comments:

  1. കുട്ടീമ്മേനോടാ കളി
    ഹല്ല പിന്നെ

    ReplyDelete
    Replies
    1. ajith-,
      ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  2. Replies
    1. @കുര്യച്ചൻ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. “അതേയ് ‘എന്റെ സുന്ദരി’ സ്റ്റാർട്ട് ചെയ്താൽ‌പിന്നെ ഫിനിഷിംഗ് പോയിന്റിലെ നിൽക്കുള്ളു... ...'' അതോടെ അവന്റെ സുന്ദരിയുടെ അസുഖം മാറി. ഹ...ഹ...

    ReplyDelete
    Replies
    1. @benji nellikala-,
      അസുഖം മാറാതെ! എങ്ങനെയാ? അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. സംഭവം കൊള്ളാം... പക്ഷേ ആ തലക്കെട്ടിന് ഒരു ചേര്‍ച്ചയില്ലായ്മ തോന്നുന്നു. ‘കുട്ടിയമ്മയുടെ ‘സുന്ദരിയാത്ര’’ എന്നോ മറ്റോ ആക്കാമായിരുന്നു...

    ReplyDelete
    Replies
    1. @വിജി പിണറായി-,
      ഒരുമാസംമുൻപ് കുട്ടിയമ്മ ഒരു ഫലൂദ റെയ്സ് നടത്തിയിരുന്നു, ഇത്തവണ ഓട്ടോറെയ്സ്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. അങ്ങനെ തന്നെ വേണം ഈ ഓട്ടോക്കാർക്ക്...
    അവർക്കിത്തിരി പനി കൂടുതലാ..!

    ReplyDelete
  6. @വി.കെ-,
    എന്തു ചെയ്യാനാ ഓട്ടോക്കാരെക്കൊണ്ട് തോറ്റിരിക്കയാ,,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  7. കുട്ടിയമ്മയെ ഇഷ്ടമായി

    ReplyDelete
    Replies
    1. @KOYAS..KODINHI-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. അതെ, കുട്ടിയമ്മയോട് കളിക്കാൻ പാടില്ല.........

    ReplyDelete
    Replies
    1. @Echmukutty-,
      ശരിയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. അതേ പണികൊടുക്കുമ്പം ഇങ്ങനെ കൊടുക്കണം. അതെനിക്കിഷ്ടായി.....

    ReplyDelete
    Replies
    1. @ mottamanoj-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
    Replies
    1. @കഥപ്പച്ച-,
      എഴുതുക, വായിക്കാൻ ലിങ്ക് അയച്ചുതന്നില്ല, കേട്ടോ,,,

      Delete
  11. കുട്ടിയമ്മയോടാ കളി!

    ReplyDelete
    Replies
    1. @മുകിൽ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. കൊള്ളാം.ഒതുക്കത്തില്‍ പറഞ്ഞതുകൊണ്ട് സംഗതി ഏറ്റു.

    ReplyDelete
  13. @രമേഷ്‌സുകുമാരൻ-,
    അഭിപ്രായം എഴുതിയതിന് നന്ദി. വീണ്ടും വരിക.

    ReplyDelete
  14. Dear Teacher, Read the story. Good. Wish A Happy Onam

    Sasi, Narmavedi

    ReplyDelete
    Replies
    1. @sasidharan-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  15. ഹ..ഹ..ഹ..
    കുട്ടിയമ്മ കൊള്ളാം..

    ReplyDelete
    Replies
    1. @ശ്രീജിത്ത് മൂത്തേടത്ത്-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  16. Replies
    1. @ലീല എം ചന്ദ്രൻ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. ടീച്ചറെന്നെ പറ്റിച്ചു, ഈ ഓട്ടോയില്‍ ഞാന്‍ മുമ്പു കയറിയതാണല്ലോ? ഇനി ഒരു പക്ഷെ നര്‍മ്മ കണ്ണൂരിലാരിക്കും....?

    ReplyDelete
    Replies
    1. @Mohamedkutty-,
      നർമ കണ്ണൂരിൽ വന്നതാണ്, വീണ്ടും വന്നതിൽ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  18. ഇത് വായിക്കുമ്പോ ഇക്കാ പറഞ്ഞത് പോലെ ഞാനും ഓര്‍ത്തു, ഈ സുന്ദരി ഓട്ടോയില്‍ യാത്ര ചെയ്തിട്ടുണ്ടല്ലോ ന്ന്...! മ്മടെ നര്‍മ്മത്തിലാരിക്കും ല്ലേ ടീച്ചറെ ...

    ന്തായാലും വീണ്ടും വായിക്കുമ്പോഴും കുട്ടിയമ്മയോടിഷ്ടം തന്നെ... :))

    ReplyDelete
    Replies
    1. @Kunjuss-,
      നർമ കണ്ണൂരിൽ വന്നതാണ്, വീണ്ടും വന്നതിൽ സന്തോഷം,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  19. നല്ല രസ്വായി.. ടീച്ചര്ക് ഓണാശംസകള്‍.

    ReplyDelete
  20. ഓട്ടോ കഥ രസം ആയി

    ReplyDelete
  21. കുട്ടീമ്മ ആള് പുലിയാണ് കേട്ടോ.

    ReplyDelete
  22. കുട്ടിയമ്മയെ ഞാന്‍ കണ്ടത് ആണല്ലോ
    ഓ സംസാരിക്കാന്‍ മറന്നത് ആണ്‌...
    എന്തായാലും ഇനി മിണ്ടിയില്ല എന്ന്
    കുട്ടിയംമക്ക് പരിഭവം തോന്നണ്ട..
    മിടുക്കി കുട്ടിയമ്മ..ഓണാശംസകള്‍..

    ReplyDelete
  23. @ജ്വാല-,
    @Pradeep Nair-,
    @Gireesh KS-,
    @ente lokam
    നർമ കണ്ണൂരിൽ വന്നതാണ്, വീണ്ടും വന്നതിൽ സന്തോഷം, അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  24. കുട്ടിയമ്മ ആളു കൊള്ളാമല്ലൊ
    ഹ ഹ ഹ

    ReplyDelete
  25. കുട്ടിയമ്മയും സുന്ദരിയും...

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!